KSTA kannur

KSTA kannur

kerala school teachers association kannur district committee

19/06/2024
16/06/2024

ഈ ദിനത്തിലും പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പം...

പെരുന്നാൾ ആശംസകൾ...

16/06/2024

MSME എക്സപോർട്ട് പ്രമോഷൻ കൗൺസിൽ പറയുന്നത് 5 വർഷം കൊണ്ട് കേരളത്തിൽ:
🔺 91, 575 കോടി നിക്ഷേപം.
🔺 5 ലക്ഷം തൊഴിലവസരം.
🔺 17% വ്യവസായ വളർച്ച.
🔺 19% വളർച്ച മാനുഫാക്ച്ചറിഗ് മേഖല.
🔺 12% സാമ്പത്തിക വളർച്ച

16/06/2024

KSTA സംസ്ഥാന വനിത പഠനക്യാമ്പ്
ക്ലാസ്:- സ: സി രവീന്ദ്രനാഥ്

Photos from KSTA kannur's post 16/06/2024

KSTA സംസ്ഥാന വനിത പഠനക്യാമ്പ് സ: കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

16/06/2024

കെഎസ്ടിഎ ഇരിക്കൂർ സബ്ജില്ല കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി പി നിഷ ടീച്ചറുടെ DC Books പ്രസിദ്ധീകരിക്കുന്ന പുസ്തകം അശാന്തിയുടെ നൃത്തശാല

പുസ്തക പ്രകാശന ചടങ്ങിന് ആശംസകൾ .... അഭിവാദ്യങ്ങൾ...

15/06/2024

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുതുവേ​ഗം. കെ ഫോൺ വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന്‌ കണക്‌ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14,000 കുടുംബത്തിനുകൂടി ഉടൻ സൗജന്യ കണക്‌ഷനുകൾ ലഭ്യമാക്കും. ഇതുവരെ 5856 കുടുംബത്തിനാണ് സൗജന്യ കണക്‌ഷൻ നൽകിയത്. പ്രതിദിനം 20 എംബിപിഎസ്‌ വേഗത്തിൽ 1.5 ജിബി ഡാറ്റയാണ്‌ സൗജന്യ കണക്‌ഷനിൽ നൽകുന്നത്‌.

വിവിധ ജില്ലകളിൽ 26,573 സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കെ ഫോൺ ലഭ്യമാക്കി. ബാക്കിയുള്ള സ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകാനുള്ള നടപടി അതിവേ​ഗത്തിലാണ്. വൻകിട കമ്പനികളിൽ കൂടുതൽ ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും പുരോ​ഗമിക്കുകയാണ്. ഇന്റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബറുകളുടെ പാട്ടക്കരാർ എന്നിവയിലൂടെ മികച്ച വരുമാനമാണ് കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതൽ 14 വരെ കോർ ഫൈബറുകൾ പാട്ടത്തിന് നൽകുന്നതിലൂടെയും വരുമാനം ലഭിക്കും. 5000 കിലോമീറ്റർ ഡാർക്ക് ഫൈബറുകൾ വിവിധ കമ്പനികൾക്ക് ഇതിനകം പാട്ടത്തിന് നൽകി. ഈ വർഷം അവസാനത്തോടെ ഇത് 10,000 കിലോമീറ്ററാക്കും. ഇതിലൂടെ 50 കോടി വരുമാനം നേടും. ബെല്ലിന്‌ നൽകേണ്ട ടെൻഡർ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ചാർജ്, ഇലക്ട്രിസിറ്റി ചാർജ്‌, അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്‌, ഡിഒടിക്ക്‌ അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെ മാസം 15 കോടി രൂപ വീതമാണ്‌ കെ ഫോണിന്‌ ചെലവ്‌.

● കണക്‌ഷൻ ലഭിക്കാൻ
വാണിജ്യാടിസ്ഥാനത്തിൽ പുതിയ കെ ഫോൺ കണക്‌ഷനും സേവനങ്ങളും ലഭ്യമാക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പും www.kfon.in എന്ന വെബ്സൈറ്റും സന്ദർശിക്കുക.

●നിരക്ക് ഇങ്ങനെ
പ്രതിമാസതുക ഡാറ്റ (ജിബി) വേഗം (എംബിപിഎസ് )
299 3000 20
349 3000 30
399 4000 40
449 5000 50
499 4000 75
599 5000 100
799 5000 150
999 5000 200
1249 5000 250

14/06/2024

ആദരാഞ്ജലികൾ

13/06/2024

ഹയർ സെക്കന്ററി സ്ഥലംമാറ്റം - കേരളത്തിലെ LDF സർക്കാരിൻ്റെ ഇഛാശക്തിയുടേയും KSTA നിലപാടിൻ്റെയും വിജയമാണ് ഹൈക്കോടതി വിധിയിലൂടെ പുറത്ത് വന്നതെന്ന് കെ.എസ്.ടി.എ വ്യക്തമാക്കി. ഭരണാനുകൂല സംഘടനയുടെ ശക്തമായ സമ്മർദ്ദമാണ് ഹയർ സെക്കൻ്ററി ട്രാൻസ്ഫർ പ്രതിസന്ധിയിലാക്കിയതെന്ന് മുഖപ്രസംഗമെഴുതി മുതലക്കണ്ണീരൊഴുക്കിയ വലതുപക്ഷ മാധ്യമമുത്തശ്ശിമാർക്കും കാറ്റഗറി സംഘടനകളുടെ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കുമുള്ള മറുപടി കൂടിയാണ് കോടതി വിധി.ശരിയായ നിലപാടുകളോടെ അധ്യാപക പക്ഷത്തുനിന്ന് ഉറച്ച നിലപാടു സ്വീകരിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും പൊതുവിദ്യാഭ്യാസ വകുപ്പിപ്പിലെ ഉദ്യോഗസ്ഥരേയും അഭിവാദ്യം ചെയ്യുന്നതായി കെ.എസ്.ടി.എ അറിയിച്ചു.
കെ. ബദറുന്നിസ
ജനറൽ സെക്രട്ടറി
കെ.എസ്.ടി. എ

Photos from KSTA kannur's post 12/06/2024
Photos from KSTA kannur's post 11/06/2024

KSTA ഇന്ന് നടത്തിയ DGE ഓഫീസ് മാർച്ചിൽ നിന്നും.

11/06/2024

DGE മാർച്ചും ധർണ്ണയും

11/06/2024

DGE മാർച്ചും ധർണ്ണയും ജനറൽ സെക്രട്ടറി
സ:കെ ബദറുന്നിസ ഉദ്ഘാടനം ചെയ്യുന്നു.

11/06/2024

കെ ഫോൺ
❤ഇടത് സർക്കാർ ❤

09/06/2024

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിച്ചു

Videos (show all)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിച്ചു
സാമ്പത്തികമായി പ്രതിസന്ധി വന്നപ്പോള്‍ ചില തടസ്സങ്ങള്‍ ഉണ്ടായി. എങ്കിലും ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുന്ന കാര്യം സ...
സംസ്ഥാനത്തെ ഏഴാം ക്ലാസിലെ 4 ലക്ഷത്തിലധികം കുട്ടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഐ.സി.ടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്...
മാധ്യമ പ്രവർത്തകർ പുനർവിചിന്തനത്തിന് തയ്യാറാവുക.സഖാവ് :പിണറായി വിജയൻ
ഇതാ പ്രവേശനോത്സവ ഗാനം....
കുട്ടിക്കൊരു വീട് തലശേരി സൗത്ത് ഉപജില്ലസ:കെ കെ ശൈലജ ടീച്ചർ താക്കോൽ കൈമാറി.....
രാജ്യത്തിന് മാതൃകയായി കേരളത്തിന്റെ ബദൽ രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ മീഡിയ വൺ വാർത്തയാണിത്.അന്ന് മലബാറിലെ പ്ലസ് വൺ സീറ്റുകൾ വിലപേശി വിറ്റ് കോടികൾ സമ്പാദിച്ചവരാണ് മ...
സ: കെ ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണം.തിരുവനന്തപുരംസ: എം വി ഗോവിന്ദൻ മാസ്റ്റർഉദ്ഘാടനം ചെയ്യുന്നു.
ശാസ്ത്ര കോൺഗ്രസിൽ  മോദിയുടെ  പ്രസംഗത്തിന് ശേഷം ശാസ്ത്ര ലോകത്തിന് മുൻപിൽ ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ..

Website