Ramla Stores

Ramla Stores

എം.ടി.യുടെ നാലുകെട്ട് നോവലിലെ യൂസുഫിന്റെ കട കാലാന്തരേണ രൂപവും ഭാവവും മാറി
റംല സ്റ്റോഴ്സ്

23/08/2024
19/08/2024
07/08/2024
20/07/2024

*കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്കുള്ളിൽ പരസ്യം പതിപ്പിക്കുന്നതിലേക്ക് ദർഘാസ് ക്ഷണിക്കുന്നു...*
സംസ്ഥാനത്തിനകത്തും പുറത്തും സർവീസ് നടത്തുന്ന നാൽപ്പതിനായിരത്തോളം പ്രതിദിന യാത്രക്കാരുള്ള സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ്, ഡീലക്സ് ബസുകളിലും തിരുവനന്തപുരം നഗരത്തിൽ പ്രതിദിനം എൺപതിനായിരത്തോളം യാത്രക്കാരുള്ള ഇലക്ട്രിക് ബസുകളിലുമാണ് ആവശ്യക്കാർക്ക് പരസ്യം പതിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത്.
കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ 151 സൂപ്പർഫാസ്റ്റ് ബസുകളിലെയും 88 ഡീലക്സ് ബസ്സുകളിലെയും 165 ഇലക്ട്രിക് ബസുകളിലെയും സീറ്റുകൾക്ക് പുറകിലും ഹാംഗർ സ്ട്രാപ്പിലും പരസ്യം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് കെഎസ്ആർടിസി സ്വിഫ്റ്റുമായി ബന്ധപ്പെടാം.
ഇതു സംബന്ധിച്ച പ്രീ-ബിഡ് മീറ്റിംഗ് 27.07.2024-ന് നടത്തും. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി 09.08.2024 വൈകിട്ട് 06.00 മണി.
യോഗ്യതാമാനദണ്ഡം, മറ്റു നിബന്ധനകൾ എന്നിവയ്ക്കായി താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
www.etenders.kerala.gov.in
www.keralartc.com
www.ksrtcswift.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്:
ജനറൽ മാനേജർ, കെഎസ്ആർടിസി സ്വിഫ്റ്റ്, ആനയറ, തിരുവനന്തപുരം
ഇ - മെയിൽ ഐഡി:
[email protected]

24/05/2024

തുടങ്ങി ട്ടോ......
ദേശീയ പാത 66 ൻ്റെ മഴക്കാല കാഴ്ചകൾ .
കമന്റുകൾ തുറന്നു എഴുതണം❤️
വീഡിയോകൾ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക❤️
കൂടുതൽ വീഡിയോസ് കാണുവാൻ
Nishad Padhinhattumuri page follow ചെയ്യുക
Nishad padhinhattumuri youtube channel subscribe ചെയ്യുക

16/05/2024

*ജപ്പാനിലെ ഒഴിഞ്ഞ വീടുകൾ*

*കേരളത്തിലെ ഒഴിയുന്ന വീടുകൾ*
* ജപ്പാനിൽ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകൾ, എന്താണ് ജപ്പാനിൽ സംഭവിക്കുന്നത് എന്നാണ് ചോദ്യം?

* റാഡിക്കൽ ആയ സംഭവം ഒന്നുമല്ല.

*ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളിൽ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കിൽ ഇത് സ്വാഭാവികമാണ്*

ഇതാണ് ഇപ്പോൾ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജപ്പാനിൽ *ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തന്നെ ഫെർട്ടിലിറ്റി റേറ്റ് രണ്ടിൽ താഴെ ആയി*
എന്നിട്ടും ജപ്പാൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി *ആയുസ്സ് എഴുപത് വയസ്സിൽ താഴെ എന്നുള്ളതിൽ നിന്നും തൊണ്ണൂറിന് മുകളിലേക്ക്* ഉയർന്നത് കൊണ്ട് കുറച്ചു നാൾ കൂടി ജനസംഖ്യ കുറവ് അനുഭവപ്പെട്ടില്ല പക്ഷെ *രണ്ടായിരത്തി എട്ടിന് ശേഷം ജനസംഖ്യ കുറഞ്ഞു തുടങ്ങി* രണ്ടായിരത്തി എട്ടിലെ ജനസംഖ്യയെക്കാളും ഏതാണ്ട് *ഇരുപത്തി അഞ്ചു ലക്ഷം ആളുകൾ ഇപ്പോൾ ജപ്പാനിൽ കുറവാണ്*

~ ഇത് ജപ്പാന്റെ മാത്രം കഥയല്ല ~

ഏറെ താമസിയാതെ (കേരളത്തിലും ഇതാണ് സംഭവിക്കാൻ പോകുന്നത്* *കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തന്നെ രണ്ടിന് താഴേക്ക് എത്തിയിരുന്നു*
*അതെ സമയം തന്നെ നമ്മുടെ ആയുർദൈർഘ്യം വർദ്ധിച്ചു വന്നത് കൊണ്ട് ജനസംഖ്യയിലെ കുറവ് ഇനിയും കണ്ടു തുടങ്ങിയിട്ടില്ല*

*
ജനസംഖ്യയുടെ സാധാരണ പ്രൊജക്ഷൻ അനുസരിച്ച് തന്നെ *രണ്ടായിരത്തി മുപ്പത്തി അഞ്ചാകുന്നതോടെ നമ്മുടെ ജനസംഖ്യ താഴേക്ക് വന്നു തുടങ്ങും*
പക്ഷെ അടുത്തയിടെ ആയി കാണുന്ന കുട്ടികളുടെ വിദേശ കുടിയേറ്റത്തിന്റെ ട്രെൻഡ് കൂടി കണക്കിലെടുത്താൽ കാര്യങ്ങൾ നേരത്തെ ആകാനും മതി.

രണ്ടായിരത്തി പത്തിലെ കണക്ക് അനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. രണ്ടായിരത്തി മുപ്പത് ആകുമ്പോഴേക്ക് പല കാരണങ്ങളാൽ അത് ഇരട്ടിയെങ്കിലും ആകും.

കേരളത്തിൽ ഭൂമിയുടെ വില കുറയും എന്ന് ഞാൻ ഇടക്കിടക്ക് പറയുമ്പോൾ *"വീടുണ്ടാക്കാൻ" ഉള്ള ഭൂമിയുടെ വില കുറയുന്നില്ല എന്ന് ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. പൊതുവെ അത് ശരിയുമാണ്*

പക്ഷെ ജനസംഖ്യ കുറഞ്ഞു തുടങ്ങുകയും കൂടുതൽ വീടുകൾ അടഞ്ഞു കിടക്കുകയും ചെയ്യുമ്പോൾ അതും മാറും. *ഇപ്പോൾ തന്നെ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡ് കാണാനുണ്ട്*

മുരളി തുമ്മാരുകുടി

14/05/2024

ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിന് കെ എസ് ഇ ബി നല്‍കിയ മറുപടി

ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ -399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ - 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.
ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്നും നിന്നും ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബിൽ ചെയ്യുക.. അതായത് 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.

ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബില്ലിൽ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം

സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോൾ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓൺഗ്രിഡ് സംവിധാനത്തെക്കാൾ മെച്ചമാണ് ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊർജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാർ സംവിധാനവും.

പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകിക്കൊണ്ടിരിക്കും’ എന്ന പരാമർശവും വസ്തുതയല്ല. ലൈനിൽ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോർജ്ജനിലയത്തിൽ ഉത്പാദനം നടക്കുകയില്ല.

കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോർജ്ജ വൈദ്യുതിക്ക് നൽകുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റിൽ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകൽ സമയത്തെ (സോളാർ മണിക്കൂറുകൾ) വിലയെക്കാൾ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങൽ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്. സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകർ ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്നതും പകൽ സമയത്ത് രാജ്യത്തെ സൗരോർജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്സ്പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാർഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാർ ഉത്പാദകർക്ക് കൈമാറുന്നതും. പകൽ സമയത്ത് എക്സ്പോർട്ട് ചെയ്യുന്ന സൗരോർജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നൽകുകയാണ് കെ എസ് ഇ ബി.

വസ്തുതകൾ ഇതാണെന്നിരിക്കെ, മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണ്.

Photos from Nishad Padhinhattumuri's post 14/05/2024
Photos from MB രാജേഷ് Followers's post 14/05/2024
25/03/2024
08/03/2024

Kudallur Fest 7.3.2024

Videos (show all)

Kudallur Fest 7.3.2024
Shout out to my newest followers! Excited to have you onboard! Musthafa Kudalloor, Satheesh Aniappan

Website