Hamara Cement
Your Trusted Partner in Cement Solutions - Building Tomorrow with Strength and Sustainability.
MAY EID BRING JOY PEACE AND STRONG BOND TO YOUR HOME☪️🌙
.
നിങ്ങളുടെ ഫ്ലോറിന് ഉറപ്പും കരുത്തും നൽകാൻ കടുപ്പമേറിയ സിമെന്റ് തന്നെ വേണം. തറ തകരാതെ വിള്ളലും പൊട്ടലുമില്ലാതെ നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിനാൽ തറക്ക് കരുത്തേകി കട്ടക്ക് കൂടെ നിൽക്കുന്ന സിമെന്റ് തന്നെ ചോദിച്ച് വാങ്ങി നിർമ്മിതികൾ ബലവത്താക്കാം.
സ്വപ്നങ്ങൾ എന്തെങ്കിലും ഒക്കെ ചേർത്ത് ബലപ്പെടുത്തിയാൽ പോര. നല്ല ഉറപ്പുള്ള ശക്തിതന്നെ വേണം കാലാകാലം നിലനിൽക്കാൻ. തട്ടും തടവുമില്ലാതെ ചുമരുകളും വെട്ടി തിളങ്ങണം. അതിന് ഹമാര തന്നെ ശരണം. തേച്ച് മിനുക്കി നല്ല ആരോഗ്യത്തോടെ നമ്മുടെ സ്വപ്നങ്ങൾ എന്നെന്നും നിലനിൽക്കാൻ ആ ബലം കൂടിയേ തീരൂ. വിള്ളലേൽക്കാതെ പൊട്ടി പൊളിയാതെ ആ വിശ്വാസമങ്ങനെ കാത്തുസൂക്ഷിക്കാൻ ഞങ്ങളും എന്നും ഒപ്പമുണ്ട്.
വളർച്ചയുടെ പാതയിലാണ് നമ്മുടെ നാട്. വികസനത്തിൽ ശരവേഗം കുതിക്കേണ്ട പ്രായം. അതിനാൽ കരുത്തും ഭംഗിയും ഒരുപോലെ നിലനിർത്തേണ്ടത് നമ്മുടെ നാടിൻറെ ആവശ്യമാണ്. ഭാവിയിലേക്കുള്ള ഉറച്ച ചുവടുകൾ ശക്തവും ഉറപ്പുള്ളതുമാക്കാനും കെട്ടുറപ്പോടെ നിർമ്മിതികൾ പണിതുയർത്താനും നമുക്ക് കഴിയണം.
സാമൂഹ്യനീതി എന്നത് സമൂഹത്തിലെ അസമത്വത്തിന് എതിരെ നിൽക്കുന്നതാണ്. തുല്യതയാണ് അതിന്റെ മുഖമുദ്ര. തുല്യ പരിഗണയും തുല്യ പങ്കാളിത്തവും അതിൽ പ്രധാനമാണ്. നീതിനിർവ്വഹണ വിഭാഗം അത് കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കുകയും വേണം. ആർക്കും ആ നീതി നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ അതിനായി നാമേവരും ഉറച്ച് നിൽക്കുകയും വേണം. എങ്കിലേ അസമത്വങ്ങളില്ലാത്ത ഒരു ജന സമൂഹം നിലനിൽക്കൂ.
World Social Justice Day ⚖️
ആന കേറിയലും അനങ്ങാത്ത കരുത്ത്. കുതറാതെ പതറാതെ ഒന്ന് കുലുങ്ങുക പോലും ചെയ്യാതെ നല്ല സ്ട്രോങ്ങായി നിലനിൽക്കുന്ന യഥാർത്ഥ കരുത്ത്. ആ കരുത്തിനെ അകത്തേക്ക് ആനയിക്കാൻ ആരും ഒന്ന് കൊതിക്കും. അത്ര കനത്തിലാണ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഞങ്ങൾ കാവലൊരുക്കുന്നത്.
കരുത്ത് കാട്ടി കേരളത്തിന്റെ വിശ്വാസം നേടിയെടുത്ത സിമെന്റ്. ഉറച്ച തീരുമാനങ്ങൾ പോലെ തന്നെ പ്രധാനമാണ് ഉറപ്പുള്ള സംരക്ഷണവും. കേരളത്തിലെ സ്വപ്ന നിർമ്മിതികൾക്ക് ആ കരുത്തും ഉറപ്പും നൽകി വിശ്വാസം വീണ്ടും വീണ്ടും ശക്തിപ്പെടുത്തുകയാണ് ഹമാര. ഈ കൈക്കുമ്പിളിൽ നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഭദ്രമായിരിക്കും, കാലങ്ങളോളം.
പ്രണയം പവിത്രമാണ്. കാലത്തിനൊത്ത് ദൃഢമാകുന്ന പവിത്ര ബന്ധം. ഇരു ഹൃദയങ്ങൾ പരസ്പരം സ്നേഹവും സന്തോഷവും കൈമാറി സ്ട്രോങ്ങായി ജീവിക്കുന്ന അസുലഭ നിമിഷം. ആ സ്നേഹം അതിശക്തമാണെങ്കിൽ പ്രണയം ഒരിക്കലും തകരില്ല. വീടിന് കരുത്ത് പോലെ ജീവിതത്തിന് പ്രണയവും പ്രധാനമാണ്. കാലങ്ങളോളം ദീർഘായുസ്സോടെ നിലനിൽക്കേണ്ട ബന്ധങ്ങളാണ് രണ്ടും.
Happy Valentine's Day ❤️
ചരിത്രമാണ്. ചരിഞ്ഞാലും വീഴാതെ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ആ ചരിത്ര നിർമ്മിതിക്ക് കരുത്തും ചാരി നിൽക്കാൻ ഒരു താങ്ങും നൽകേണ്ടതുണ്ട്. ഒരിക്കലും വീഴാതെ കാലങ്ങളെ അതിജീവിച്ച് കരുത്തോടെ കട്ടക്ക് കൂടെ നിൽക്കുന്ന ഒന്ന്. ആ കരുത്തിന്റെ കാവലിൽ ഈ നിർമ്മിതികൾ കാലത്തെ അതിജീവിക്കും.
ഉറപ്പുള്ള വഴികളിലൂടെ സഞ്ചരിച്ചാണ് ഈ നാട് വേഗത്തിൽ വളർച്ച കൈവരിച്ചത്. അതുപോലെ വളഞ്ഞ വഴികൾ തിരഞ്ഞെടുക്കാതെ ശരിയായ പാതയിലൂടെ സഞ്ചരിച്ച് കരുത്തുറ്റൊരു സാമ്രാജ്യം നമുക്കും കെട്ടിപ്പടുക്കാനാവും. അതെ, ദൃഢ നിശ്ചയത്തോടെ മുന്നേറി യഥാർത്ഥ ശക്തികളെ ഒപ്പം ചേർത്ത് നമുക്ക് നമ്മുടെ സ്വപ്നങ്ങളും ഈ നാടിൻറെ വളർച്ചയും ഒരുപോലെ യാഥാർഥ്യമാക്കാം.
പ്രതിരോധം ശക്തമാണെങ്കിൽ ഏത് വെല്ലുവിളിയും നമുക്ക് അനായാസം മറികടക്കാം. കാൻസർ ഭീതി ഉയർത്തുന്ന ഒരു വ്യാധിയാണ്. എന്നാൽ ആ ഭയത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കാവുന്നതേ ഒള്ളു. പ്രതീക്ഷയോടെ പൊരുതാൻ സാധിച്ചാൽ അതാണ് കാൻസറിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധ മാർഗം. പ്രതീക്ഷയോടെ ജീവിക്കാം കരുത്തുറ്റ പ്രതിരോധം കൊണ്ട് ആ ജീവിതം ഭദ്രമാക്കാം.
World Cancer Day
കൈക്കരുത്ത് കൊണ്ട് കീഴടക്കാനാവാത്ത ഉറപ്പ്. അഭ്യാസികൾ പോലും കീഴടങ്ങി പരാജയം സമ്മതിക്കുന്ന കരുത്ത്. ഹമാര ദൃഢതയുടെ പുതുരൂപമാണ്. കനത്തിലല്ല കരുത്തിലാണ് കാര്യമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന, ആ വിശ്വാസം എന്നും കാത്തുസൂക്ഷിക്കുന്ന ഈ നാടിന്റെ സിമെന്റ്. ഏത് ശക്തിയെയും കരുത്ത് കൊണ്ട് ചെറുത്ത് തോൽപ്പിക്കാനും പ്രതിരോധം കൊണ്ട് കാവൽ തീർക്കാനും ഹമാര സജ്ജമാണ്.
നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഓരോ നിർമ്മിതിയും. അവ തകർക്കാനുള്ള ശ്രമങ്ങളെ തീർച്ചയായും തകർത്തെറിയണം. അതിന് ശക്തവും കരുത്തുറ്റതുമായ ഒരു സംരക്ഷണം നമ്മുടെ സ്വപ്നങ്ങൾക്ക് നാം ഉറപ്പാക്കേണ്ടതുണ്ട്. ഹമാര, ആ ഉറപ്പ് നിങ്ങൾക്ക് നൽകുന്നു. ഒരു ശക്തിക്കും ഈ ഉറപ്പിനെ തകർത്ത് തരിപ്പണമാക്കാനാവില്ല. അതിനാൽ ഇനി ഏത് കാലത്തേയും കാലാവസ്ഥയേയും അതിജീവിച്ച് നമ്മുടെ സ്വപ്നങ്ങളങ്ങനെ കാലാകാലം നിലകൊള്ളും.
നിങ്ങളുടെ സാമ്രാജ്യത്തിന് കരുത്തും എടുപ്പും നൽകുന്ന സിമെന്റ്. ശക്തികൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾക്ക് മീതെ കരുത്തുറ്റ കോട്ട കെട്ടുന്നവർ. സ്ട്രോങ്ങായ ആ സ്വപ്നങ്ങൾ വിള്ളലേൽക്കാതെ ഈടുറ്റതാക്കി നിലർത്തുന്നവർ. അതിനാൽ സിമെന്റിലെ ഈ സാമ്രാട്ടിനെ തന്നെ സമർത്ഥമായി തിരഞ്ഞെടുക്കൂ, സ്മാർട്ടായി ജീവിക്കൂ..
വൈവിധ്യങ്ങളിലും ഐക്യം കൈവിടാത്ത ബഹുസ്വരതക്ക് പേര് കേട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. അനേകായിരം പോരാട്ടങ്ങളിലൂടേയും സമരങ്ങളിലൂടെയും ചെറുത്ത് നിൽപ്പുകളിലൂടെയും പടുത്തുയർത്തിയ സ്വതന്ത്ര സുന്ദര ഭാരതം. ഓരോ ഭാരതീയന്റെയും ഉള്ളിൽ അടിയുറച്ച ആ അഭിമാന ബോധം എന്നും നിഴലിക്കും. നാനാ വിഭാഗങ്ങളുടെ സ്നേഹവും ഐക്യവും കൂടിച്ചേർന്നാണ് ഇന്നും വിള്ളലേൽക്കാതെ ഈ ജനസമൂഹം നിലകൊള്ളുന്നത്, ഇന്ത്യ എന്ന റിപ്പബ്ലിക് നിലകൊള്ളുന്നത്.
Happy Republic Day 🇮🇳
പുതിയ ഇടം, പുതിയ ജനത, പുതിയ കാഴ്ചകൾ. യാത്രകൾ മിഴിതുറക്കുന്നത് കരുത്തുറ്റ അനുഭവങ്ങളിലേക്കാണ്. ഇന്നോളം കണ്ടതിൽ നിന്ന് വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലേക്ക്. ലോകത്തിലെ വേറിട്ട ജീവിതങ്ങളിലേക്ക്. ഈ ചെറിയ കാലയളവിനുള്ളിൽ കഴിയുന്നത്ര കാഴ്ചകളും അനുഭവങ്ങളും നമുക്ക് സ്വരൂപിക്കാം, അതിലൂടെ കരുത്തുറ്റൊരു ജീവിതം കെട്ടിപ്പടുക്കാം.
National Tourism Day
ഒരു പ്ലാനുമില്ലാതെ കെട്ടാവുന്ന ഒന്നല്ല പവർ പ്ലാന്റുകൾ. വ്യക്തമായ പ്ലാനോടു കൂടി പെർഫെക്റ്റായ സിമെന്റുകൊണ്ടും മറ്റും കെട്ടിപ്പൊക്കുന്നതാണിത്. പുരോഗതിയുടെയും വികസനത്തിന്റെയും ആക്കം കൂട്ടാൻ ഉതകുന്ന സിമെന്റ് തന്നെയാണ് ഈ പ്രവർത്തനങ്ങൾക്കായ് തിരഞ്ഞെടുക്കുന്നത്. അതിനാൽ, കെട്ടൊരിക്കലും പൊട്ടില്ല, സുരക്ഷിതവും സുസജ്ജവുമായ സ്വപ്നങ്ങൾ അതിലൂടെ പടുത്തുയർത്തുകയും ചെയ്യാം.
ഇനി തിരയെത്ര ശക്തമായ് അടിച്ചാലും അതൊരു തിരിച്ചടിയാകാൻ പോകുന്നില്ല. കാരണം, ആ തിരയെ പ്രതിരോധിക്കാനും തടുത്ത് നിർത്താനും തകരാത്തൊരു ശക്തി കാവലുണ്ട്. ശരിയായ ആ പ്രതിരോധം കര കയ്യേറുന്നതിൽ നിന്നും കടലിനെ തടയുന്നു. അടങ്ങാത്ത തിരപോലെ തന്നെയാണ് ഹമാരയുടെ പ്രതിരോധവും. അതൊരിക്കലും നിലയ്ക്കില്ല, നിരന്തരം തുടരുക തന്നെ ചെയ്യും.
സന്തോഷം കളിയാടുന്ന ഭൂമിയിലെ സ്വർഗമാണ് നമ്മുടെ സ്വപ്ന ഭവനങ്ങൾ. അതിന്റെ അടിത്തറ തൊട്ടുള്ള എല്ലാ ഇടവും ശക്തവും കരുത്തുറ്റതുമാക്കേണ്ടത് നമ്മുടെ കടമയുമാണ്. ആ സ്വപ്നങ്ങളും പ്രതീക്ഷകളും തകരില്ലെന്ന് തറപ്പിച്ച് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. അതാണ് ഹമാര. നിങ്ങളുടെ സ്വപ്നങ്ങൾ സ്ട്രോങ്ങും സേഫുമാക്കുന്ന സിമെന്റിലെ സൂപ്പർ സ്റ്റാർ.
Embrace the strength of the prosperous harvest with Hamara Cement – your partner in building resilience. From foundation to skyline, our cement stands tall, ensuring enduring strength that withstands the test of time. Choose Hamara Cement, where every construction is crafted with unwavering durability, celebrating the essence of reliability in every structure.
Pongal Wishes
കാലം എത്ര കഴിഞ്ഞാലും നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം വെള്ളത്തിലാവില്ല. ഏത് പ്രതിസന്ധിയിലും കുത്തിയൊലിച്ച് പോവുകയുമില്ല. ഉറപ്പോടെ ശക്തമായ പ്രതിരോധം തീർത്ത് കാലങ്ങളോളം നിലനിൽക്കുക തന്നെ ചെയ്യും. വിശ്വസിക്കാം, നിങ്ങളുടെ വിശ്വാസത്തെ ഞങ്ങൾ വിലമതിക്കുന്നു.
ഈ നാടിന്റെ ഏറ്റവും വലിയ കരുത്തും പ്രതീക്ഷയും യുവാക്കളാണ്. യുവത്വത്തിന്റെ സ്ട്രെങ്ത്തിലാണ് നാം നാടിൻറെ വളർച്ചയെ നോക്കികാണുന്നതും. ആ യുവതയെ പോലെ നമ്മുടെ സ്വപ്നങ്ങളും എന്നും യങ്ങായിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
National Youth Day
വളരുന്ന നാടിന്റെ സ്ട്രോങ്ങായ പില്ലർ. നാടിന്റെ ഒരുമ പോലെ കരുത്തുറ്റ നിർമ്മിതികൾക്കും ഒരു നെടുംതൂൺ വേണം. തകരാത്ത, ചരിയാത്ത, വിള്ളലേൽക്കാത്ത കാലങ്ങളോളം ഉറപ്പോടെ നിൽക്കുന്ന ഒന്ന്. ആ ഉറപ്പ് കാത്തുസൂക്ഷിക്കുന്നതിൽ ഹമാര സിമെന്റ് എന്നും വിജയിച്ചിട്ടേ ഒള്ളൂ.
ഏത് കാലഘട്ടത്തിനും അനുയോജ്യമായ കരുത്തുറ്റ നിർമ്മിതികൾക്ക് ഈടും എടുപ്പും നൽകുന്ന സിമെന്റ്. പിരീഡുകൾ മാറിയാലും ആ കരുത്തിനും സംരക്ഷണത്തിനും ഒരു കോട്ടവും തട്ടില്ല. അത്രക്ക് ഉറപ്പും ശക്തവുമാണ് ഹമാര സിമെന്റ്. ഇനി നിങ്ങളുടെ സ്വപ്നങ്ങളും കാലത്തെ അതിജീവിക്കട്ടെ.
ഓരോ പുതുവർഷവും പ്രതീക്ഷകൾ കൂടി പിറക്കുന്ന സുദിനമാണ്. ഉറപ്പുള്ള പ്രതീക്ഷകളാണ് ജീവിതം ഉല്ലാസകരമാക്കുന്നത്. തകരാത്ത ആ പ്രതീക്ഷകളും സന്തോഷവും എന്നും നിങ്ങൾക്ക് കരുത്തേകട്ടെ. അതിനൊപ്പം കെട്ടുറപ്പുള്ള ഒരു പുതു ജീവിതം നമുക്ക് കെട്ടിപ്പടുക്കുകയും ചെയ്യാം.
പുതുവത്സര ദിനാശംസകൾ
Happy New Year 🎉✨
പൊട്ടുമെന്ന് പേടിച്ച് ഇനി ഒട്ടും ഉറക്കം കളയേണ്ട. എത്ര ശക്തിയിൽ കുത്തിയൊലിച്ച് വന്നാലും കരുത്തോടെ തടുത്ത് നിർത്താൻ കഴിവുള്ള കെട്ടാണ് കാവലിനുള്ളത്. ആ പ്രതിരോധം മറികടക്കാൻ ഇത്തിരി പാടാണ്. ഇനി ഒരു ഡാമും ഡാമേജാവില്ലെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ ഉറക്കെ വിളിച്ച് പറയാം
നമ്മുടെ നാട് നമ്മുടെ സിമന്റ് !
താരകങ്ങൾ കണ്ണുചിമ്മി, മഞ്ഞു പെയ്തു തുടങ്ങി, ക്രിസ്മസ് കാലമായി. നാടും വീടും ആഘോഷത്തിമിർപ്പിലേക്ക് ചുവടെടുത്ത് വെക്കയായി. പ്രതീക്ഷകൾ പെയ്തിറങ്ങുന്ന ഈ ആഘോഷ നാളുകളിലും നിങ്ങൾക്ക് ആവലാതിയില്ലാതെ ആനന്ദിക്കാം, കാരണം കരുത്തുറ്റ ഒരു കാവൽ നിങ്ങൾക്കും നിങ്ങളുടെ വീടിനും എന്നുമുണ്ട്.
ക്രിസ്തുമസ് ദിനാശംസകൾ
Merry Christmas 🎄⭐️