Malabar Dental Care and Implant Centre

Malabar Dental Care and Implant Centre

Dental Clinic

21/06/2020

ദന്താരോഗ്യത്തിന്റെ പ്രാധാന്യം

"ഡോക്ടറെ ഈ പല്ലിൽ ഒരു കേടുണ്ട് അതങ്ങ് എടുത്തു തരുമോ?" ക്ലിനിക്കിൽ സാധാരണ കേൾക്കുന്ന ചോദ്യമാണ് ഇത്.എത്ര ലാഘവത്തയോടെയാണ് ഈ ചോദ്യം ചോദിക്കാറുള്ളതെന്നോ. ഇത്തരക്കാരോട് "നിങ്ങളുടെ കൈയിലെ ഒരു വിരലിൽ ഒരു മുറിവുണ്ടെങ്കിൽ വിരൽ മുഴുവനായി മുറിച്ചു കളയാറാണോ പതിവ് ?" എന്ന മറുചോദ്യമാണ് ചോദിക്കാറുള്ളത്.
പൊതുവെ എല്ലാവരുടെയും ധാരണ വായിൽ മുപ്പത്തിരണ്ട് പല്ല് ഉണ്ടല്ലോ അതിൽ നിന്നും രണ്ട് മൂന്നെണ്ണം നഷ്ടപെട്ടാൽ യാതൊരു കുഴപ്പവുമില്ല എന്നാണ്. എന്നാൽ നമ്മുടെ ശരീരത്തിലെ മറ്റ് ഏതൊരു അവയവും പോലെ തന്നെ പ്രാധ്യാന്യമുള്ളതാണ് പല്ലുകളും.മാത്രവുമല്ല ഒട്ടു മിക്ക അവയവങ്ങളുടെയും ശരിയായ രീതിയിലുള്ള പ്രവർത്തനത്തിന് മികച്ച ദന്താരോഗ്യം അത്യാവശ്യമാണ്.

എന്താണ് പല്ലുകളുടെ ധർമ്മം?.
ഈ ചോദ്യത്തിനു പലരുടെയും ഉത്തരം ഭക്ഷണം കഴിക്കാൻ എന്നായിരിക്കും.അതിനു മാത്രമാണോ ദൈവം നമുക്ക് പല്ലുകൾ നൽകിയത് ?. അല്ല .
ഒരു വ്യക്‌തിയുടെ ചിരി , സംസാരം , ആഹാരം കഴിക്കൽ , തുടങ്ങി ആത്മവിശ്വാസത്തിൽ വരെ പല്ലുകൾക്ക് പങ്കുണ്ട്. മുൻ നിരയിലെ പല്ലുകൾ നഷ്ടപെട്ടാൽ മര്യാദക്ക് ചിരിക്കാൻ നമുക്ക് കഴിയില്ല.
ഒരു പല്ല് എടുത്തിനു ശേഷം സംസാരിക്കുമ്പോൾ എന്തോ അപാകത തോന്നുന്നു എന്ന ആശങ്ക ഒരു സുഹൃത്തു കൂടിയായ ഒരു രോഗി പങ്കു വെച്ചിരുന്നു.അപ്പോൾ ഒരുപാട് പല്ലുകൾ നഷ്ടപെട്ടവരുടെ അവസ്ഥ പറയാതിരിക്കുന്നതാകും ഭേദം.
ഭക്ഷണത്തിൻറെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ, ശരിയായ രീതിയിൽ ചവച്ചരച്ചു കഴിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തു കാര്യം?.
അപ്പോൾ പല്ലുകൾ നഷ്ടപെട്ടാൽ ഇതൊന്നും സാധ്യമാകില്ല.
മുൻപല്ലുകൾ നഷ്ടപെട്ടിട്ടോ നിറം മങ്ങിയിട്ടോ ആളുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്.
അപ്പൊ ദന്താരോഗ്യം ആത്മവിശ്വാസത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്.
ആരോഗ്യമുള്ള പല്ലുകൾ ഇല്ലായെങ്കിൽ നമുക്കു വരാവുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങൾ അനവധിയാണ്.
നല്ലവണ്ണം ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ദഹന സംബന്ധമായ അസുഖങ്ങളും പോഷകഹാരകുറവുമൂലം ഉണ്ടാകാവുന്ന അസുഖങ്ങളും ബാധിക്കും.

അതു പോലെ അനാരോഗ്യ ദന്തങ്ങളും അവയുടെ ചുറ്റുപാടും ശരീരത്തിലെ ഓരോ അവയവത്തിന്റെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പക്ഷെ നമുക്കു ആ പല്ലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ മടിയാണ്. പലപ്പഴും നമ്മുടെ അശ്രദ്ധയും അജ്ഞതയുമാണ് ഇതിനു കാരണം.അതോടൊപ്പം അവഗണനയും.
പല്ലുകളെ വളരെ നിസാരമായി കാണുന്ന പ്രവണത ഉപേക്ഷിക്കണം.
നമ്മുടെ അശ്രദ്ധ കൊണ്ട് പല്ലുകൾക്ക് ബലക്ഷയം സംഭവിച്ചാൽ അതിനുള്ള ചികിത്സ പല്ലു എടുത്തു കളയലല്ല.
ചെറിയ പോടുകൾ അടക്കുന്നതിനും പൊട്ടിപ്പോയ പല്ലുകളുടെ ഭാഗങ്ങൾക്കു പകരമായി അതിനൂതനമായ പല്ലുകളോട് എല്ലാ സവിശേഷതകളിലും തുല്യമാകുന്ന വ്യത്യസ്തമായ വസ്തുക്കൾ ഇന്ന് ലഭ്യമാണ്.
അതു പോലെ കൂടുതൽ ആഴത്തിലുള്ളതോ പഴുപ്പ് ബാധിച്ചതോ ആയ പല്ലുകൾ വേരു (റൂട്ട് കനാൽ) ചികിസയിലൂടെ അടച്ചു കൊടുത്തു ഒരു ക്യാപ് കൂടി നൽകി സംരക്ഷിക്കാവുന്നതേയുള്ളൂ..
നമ്മുടെ തുടർച്ചയായ അവഗണനകളാൽ തീർത്തും നശിച്ചു പോയ പല്ലുകൾ മാത്രമേ എടുത്തു കളയേണ്ടതുള്ളൂ.. പക്ഷെ നഷ്ടപെട്ട പല്ലുകൾക്ക് പകരം കൃത്രിമ ദന്തങ്ങൾ വെച്ചു നൽകണം. വിവിധ തരത്തിലുള്ള കൃത്രിമ ദന്തങ്ങൾ ഇന്ന് ലഭ്യമാണ്.
അപ്പൊ പറഞ്ഞു വന്നത് ഈ പല്ലുകൾ അത്ര നിസാരന്മാരല്ല , സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ..!!!

Photos from Malabar Dental Care and Implant Centre's post 24/12/2019

Sapce clousre with zirconia crows
Smile designing

30/09/2019

Avulsed teeth അഥവാ ഊരിപ്പോയ പല്ലുകൾ

സ്കൂളിൽ നിന്നും വീണ് മുൻവശത്തെ രണ്ടു പല്ലുകൾ ഊരിപ്പോയ ഒരു പത്തുവയസ്സുകാരൻ.കൂടെ ടീച്ചർമാരും..
കയ്യിൽ ഒരു പൊതിയുണ്ട്. ഊരിവീണ പല്ലുകളാണത്രേ..
ആഹാ 👍good👍പല്ലുകൾ തിരിച്ചു വെക്കാമല്ലോ

പൊതി തുറന്നു നോക്കിയപ്പോൾ ട്വിസ്റ്🤕🤕
രണ്ടു പല്ലുകളും നല്ല വൃത്തിയായി ഉരച്ചു കഴുകി വെട്ടിത്തിളങ്ങുന്ന പരുവത്തിലാക്കി വെച്ചിട്ടുണ്ട്.🙄

ഊരിപ്പോയ പല്ലുകൾ പെറുക്കിയെടുത്ത് കൂട്ടുകാരുടെ വകയാണ് ഈ കഴുകി വൃത്തിയാക്കൽ...

ഒരു ചെറിയ അറിവില്ലായ്മ കൊണ്ട്, തിരിച്ചു താടിയെല്ലിൽ തന്നെ ഉറപ്പിക്കാനാവുമായിരുന്ന ആ പല്ലുകളുടെ ചികിൽസയുടെ വിജയസാധ്യത എത്രകണ്ട് കുറഞ്ഞു പോയി🤕

വീഴ്ചയിലോ, സ്പോർട്സ്-റോഡ് അപകടങ്ങളിലോ ഇങ്ങനെ സംഭവിക്കാം. താടിയെല്ലിൽ നിന്നും പൂർണമായി ഊരിപ്പോരുന്ന ഈ പല്ലുകളെ നമ്മൾ avulsed teeth എന്നു വിളിക്കുന്നു.
സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ നമുക്കിവയെ തിരികെ താടിയെല്ലിൽ തന്നെ ഉറപ്പിക്കാവുന്നതാണ്.

രണ്ടു മേഖലകളിലെ ഉചിതമായ പരിചരണം ഈ ചികിത്സയുടെ വിജയം നിശ്ചയിക്കുന്നു
1. അപകടത്തിൽപെട്ട വ്യക്തി / അപകട സ്ഥലത്തു രോഗിക്ക് ആദ്യ പരിചരണം നൽകുന്ന വ്യക്തികൾ
2. ഡെന്റിസ്റ്റ്‌

ഊരിവീണപല്ലുകൾ, അവയുടെ വേരിനെ താടിയെല്ലിൽ ഉറപ്പിച്ചു നിർത്തുന്ന പേരിയോഡോണ്ടൽ ലിഗമെന്റ് എന്ന നേർത്ത നാരുകൾക്ക് ഒട്ടും ക്ഷതം സംഭവിക്കാതെ എത്രയും പെട്ടെന്ന് ഒരു ഡന്റിസ്റ്റിന്റെ അടുത്ത് എത്തിക്കേണ്ടത് ചികിത്സയുടെ വിജയത്തിന് അത്യാവശ്യമാണ്.

❇️FIRST AID ആയി എന്തെല്ലാം ചെയ്യണം?

തീർച്ചയായും ഇതൊരു എമേർജൻസി സിറ്റുവേഷൻ ആണ്
🔹രോഗിയെ ആശ്വസിപ്പിക്കുക
🔹ഒപ്പം എത്രയും പെട്ടെന്ന് ഊരിവീണു പോയ പല്ലുകൾ തിരഞ്ഞെടുക്കുക
🔹പല്ലിന്റെ വേരിൽ കൈ കൊണ്ട് തൊടാതെ crown (പല്ലിന്റെ മോണക്ക് പുറത്തു നമ്മൾ കാണുന്ന ഭാഗം) ഭാഗത്ത് മാത്രം പിടിച്ചു പല്ല് എടുക്കുക
🔹 അഴുക്കോ പൊടിയോ പറ്റിയിട്ടുണ്ടെങ്കിൽ വേരിൽ തൊടാതെ പൈപ്പിൽ നിന്നും പതുക്കെ വരുന്ന തണുത്ത വെള്ളത്തിൽ കാണിചു വൃത്തിയാക്കുക.
🚫10 സെക്കന്റിൽ കൂടുതൽ നേരം പൈപ്പ് വെള്ളത്തിൽ കഴുകരുത്
🚫ഒരിക്കലും ഉരച്ചു കഴുകരുത്

🔹പല്ല് പതുക്കെ താടിയെല്ലിൽ ഉള്ള പല്ലിന്റെ കുഴിയിൽ യാഥാസ്ഥാനത്ത് വെക്കുക.
🔹വൃത്തിയുള്ള ഒരു ടവൽ കൊണ്ട് അതേ സ്ഥാനത്ത് പല്ല് പിടിച്ചു കൊണ്ട് എത്രയും പെട്ടെന്ന് ഡന്റിസ്റ്റിന്റെ അടുത്ത് എത്തുക.

ഇത്രയും കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ , അല്ലെങ്കിൽ രോഗി ബോധരഹിതനാണെങ്കിൽ ഡോക്ടറുടെ അടുത്ത് എത്തുന്ന സമയം വരെ പല്ലുകൾ അനുയോജ്യമായ ഒരു സ്റ്റോറേജ്/ട്രാൻസ്പോർട് മീഡിയത്തിൽ ഇട്ട് വെക്കേണ്ടതാണ്

❇️സ്റ്റോറേജ് മീഡിയം ആയി എന്തെല്ലാം ഉപയോഗിക്കാം?
🔹ഏറ്റവും നല്ല സ്റ്റോറേജ് മീഡിയം - HBSS(Hanks balanced salt solution)
🔹SAVE - A - TOOTH എന്ന പേരിൽ വാങ്ങാൻ കിട്ടും. (സ്കൂളുകളിൽ വാങ്ങി സൂക്ഷിക്കാവുന്നതാണ്)
🔹 രോഗിയുടെ തന്നെ അണപ്പല്ലുകൾക്കും കവിളിനും ഇടയിലായി ഉമിനീരിൽ സൂക്ഷിക്കാം
🚫ചെറിയ കുട്ടികൾ വിഴുങ്ങി പോകും എന്നൊരു റിസ്ക് ഉള്ളത് കൊണ്ട് ഇത് ചെയ്യരുത്. പകരം അവരുടെ ഉമിനീര് ഒരു ചെറിയ പാത്രത്തിൽ ശേഖരിച്ച്, അതിൽ ഇട്ടു വെക്കാം.
🔹തണുത്ത പാലിൽ ഇട്ട് വെക്കാവുന്നതാണ്
🔹തേങ്ങാ വെള്ളം ഉപയോഗിക്കാം(ഓർമപ്പെടുത്തിയത്തിനു നന്ദി Veena Ranjith❤️)
🔹Normal Saline (സാധാരണ ഉപ്പുവെള്ളം ഉപയോഗിക്കരുത്) മെഡിക്കൽ ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടും.
🔹കണ്ണിൽ ഉപയോഗിക്കുന്ന കോണ്ടാക്ട് ലെൻസ്‌ ഇട്ടു വെക്കുന്ന സൊലൂഷൻ.
🚫സാധാരണ പൈപ്പ്‌ വെള്ളത്തിൽ ഇട്ട് വെക്കരുത്.

1. വായ്ക്കു പുറത്തു dry ആയി ഇരിക്കുന്ന സമയത്തിന്റെ ദൈർഘ്യം.
2.ഉപയോഗിക്കുന്ന സ്റ്റോറേജ് മീഡിയം
3.പല്ലിന്റെ വേരിന്റെ വളർച്ചയുടെ അളവ്
4.വേരിനു പുറമെയുള്ള പേരിയോഡോണ്ടൽ ലിഗമെന്റ് എന്ന നാരുകളുടെ അവസ്ഥ.
- ഈ നാലു കാര്യങ്ങൾ ചികിത്സയുടെ വിജയസാധ്യതയെ സ്വാധീനിക്കുന്നു.

✳️എത്ര സമയത്തിനുള്ളിൽ ഡോക്ടറുടെ അടുത്ത് എത്തണം?
🔹ഏത്രയും പെട്ടെന്ന് എത്താമോ അത്രയും പെട്ടെന്ന്. അനുയോജ്യമായ സ്റ്റോറേജ് മീഡിയത്തിൽ ആദ്യത്തെ അരമണിക്കൂറിനുള്ളിൽ എത്തിക്കാൻ കഴിഞ്ഞാൽ വിജയസാധ്യത കൂടുതൽ ആണ്. കഴിയുന്നതും ഒരു മണിക്കൂറിനുള്ളിൽ എത്താൻ ശ്രമിക്കുക.

✳️ചികിത്സക്ക് അനുയോജ്യമായ അവസ്ഥയിൽ ഡോക്ടറുടെ അടുത്തു എത്തിയാൽ പിന്നെ എന്ത്?
🔹REIMPLANTATION
പല്ലുകൾ തിരിച്ചു താടിയെല്ലിൽ യാഥാസ്ഥാനത്തു വെച്ച് തൊട്ടടുത്തുള്ള പല്ലുകളിലേക്ക് താത്കാലികമായി ഒരു കമ്പി(സ്പ്ലിൻറ്) ഇട്ട് ഉറപ്പിക്കുന്നു.
🔸7 മുതൽ 10 ദിവസങ്ങൾ വരെ ഇങ്ങനെ ഉറപ്പിക്കുന്നതാണ്
🔸താടിയെല്ലിന് പൊട്ടൽ ഉണ്ടെങ്കിൽ ഈ ദിവസങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാം

🚫ഈ ദിവസങ്ങളിൽ ആ പല്ലുകൾ കൊണ്ട് ആഹാരം ചവക്കാതിരിക്കുക
🚫പല്ലു തേക്കുമ്പോൾ ശക്തിയായ ബലം കൊടുക്കരുത്
✳️വായുടെ ശുചിത്വം ഉറപ്പാക്കുക
✳️സോഫ്റ്റ് ആയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക
✳️ഡോക്ടർ നിർദ്ദേശിച്ച mouth wash ഉപയോഗിക്കുക
✳️ആന്റിബയോട്ടിക്കുകളും , വേദന സംഹാരികളും ആവശ്യമായേക്കാം
✳️പല്ലിൽ ഒരുപാട് പൊടിയും അഴുക്കും പറ്റിയിട്ടുണ്ടായിരുന്നുവെങ്കിൽ ഒരു ഫിസിഷ്യന്റെ നിർദേശപ്രകാരം ടെറ്റനസ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വന്നേക്കാം
✳️ഡോക്ടറുടെ നിർദേശപ്രകാരം തുടർചികിത്സകൾ കൃത്യമായി നടത്തുക

❇️സ്പ്ലിൻറ് ചികിത്സക്ക് ശേഷം റൂട്ട് കനാൽ ചികിത്സ ആവശ്യമായി വരാം
🔹വേരിന്റെ വളർച്ചയുടെ അളവനുസരിച്ചു റൂട്ട് കനാൽ ചികിത്സയുടെ സമയക്രമത്തിൽ മാറ്റം വരാം

❇️ചികിത്സക്കു ശേഷം ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ എക്‌സ് - റേ അടക്കമുള്ള തുടർ പരിശോധനകൾ കൃത്യമായി നടത്തുക.

❇️പാൽപല്ലുകൾക്ക് ഈ ചികിത്സ ആവശ്യമാണോ?
🚫തൊട്ടു താഴെ വളർന്നു വരുന്ന സ്ഥിരം പല്ലുകൾക്ക് നാശം സംഭവിക്കാനിടയുള്ളതിനാൽ പാൽപല്ലുകൾ സാധാരണയായി തിരികെ ഉറപ്പിച്ചു വെക്കാറില്ല

🔸ഒരുപാട് കേടുപാടുകൾ ഉള്ള പല്ലുകൾ
🔸ഗുരുതരമായ മോണരോഗം ഉള്ള അവസ്ഥ
🔸ഗുരുതരമായ ഹൃദയസംബദ്ധമായ അസുഖങ്ങൾ പോലെയുള്ള ചില അവസ്ഥകൾ
- ഇങ്ങനെ ചില കാരണങ്ങളാൽ ഈ ചികിത്സ ചെയ്യാൻ കഴിയാതെ വരാറുണ്ട്.

😊നമ്മുടെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് ഇനി ഒരു കുട്ടിക്ക് പുഞ്ചിരി നഷ്ടപ്പെടാതിരിക്കട്ടെ😊
- Finiya Shahida Ikbal

Website