UPF Media
انا لله و انا اليه راجعون...
കുടക് എരുമാട്: മഞ്ഞേരി മുഹമ്മദ് ഹാജി മരണപ്പെട്ടു.
إنّا لله وإنّا أليه راجعون
മർകസ് മുദരിസ് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി കാമിൽ സഖാഫിയുടെ ഉപ്പ കെ.കെ.എസ് ജമലുല്ലൈലി തങ്ങൾ
(കുഞ്ഞിമോൻ തങ്ങൾ - കൊളപ്പുറം)
അൽപസമയം മുമ്പ് വഫാത്തായി.
അല്ലാഹു തആല ബർസഖീ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ.. ആമീൻ.
4/12/2022
ഇന്ന് രാത്രി 8 മണിക്ക് സിറാജ് ലൈവിൽ.
https://youtu.be/65giejyM4Ts
എന്തായാലും വിനോദത്തെ വേറിട്ട ഒരു രാഷ്ട്രീയമായും അതിനെ അനിവാര്യമായ ഒരു മാനവിക ദർശനത്തിന്റെ ഉണർത്തലായും പ്രയോഗിച്ചതിൽ ഖത്തർ പ്രശംസയർഹിക്കുന്നു. കളികൾക്കിടയിലും ചില സുപ്രധാനമായ കാര്യങ്ങളിലേക്ക് ലോകം ശ്രദ്ധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."
Anyway, Qatar deserves praise for using entertainment as a political alternative and awakening of an indispensable humanitarian vision. It's no small thing that the world paid attention to some important things in between games. "O mankind, indeed We have created you from one male and one female." And we have made you into different communities and tribes, that you may know each other. Indeed, in the sight of Allah the most honorable among you is the most righteous among you. Indeed, Allah is omnipotent and all-knowing. "
കുടക്,സിദ്ദാപുരം: നെല്ലിയാഹുതിക്കേരി *അലവി ഹാജിക്ക* നമ്മെ വിട്ടു പിരിഞ്ഞു.🥲
അല്ലാഹു പാപങ്ങൾ പൊറുത്ത് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട് കൂടെ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ
ആമീൻ.
🤲🤲🤲🤲
നിഴൽ പോലെ കൂടെ നടന്നൊരാൾ
വെല്ലൂർ ബാഖിയാത്തിലെ പഠനത്തിനു ശേഷം ഞാൻ ആദ്യമായി ദർസ് തുടങ്ങിയത് പൂനൂരിനടുത്ത മങ്ങാട് ആയിരുന്നു. 1964 ൽ ആണത്. ആ ദർസിൽ ഓതാൻ സമ്മതവും ചോദിച്ചു വന്നപ്പോൾ ആണ് എ പി മുഹമ്മദ് മുസ്‌ലിയാരെ ആദ്യമായി കാണുന്നത്. കരുവൻപൊയിലിൽ ദർസ് നടത്തിയിരുന്ന എടവണ്ണപ്പാറ അബ്ദുല്ല മുസ്‌ലിയാരുടെ അടുത്തായിരുന്നു അപ്പോൾ അദ്ദേഹം ഓതിയിരുന്നത്. ഓതി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അറുപതോളം കുട്ടികൾ ഉണ്ടായിരുന്ന മാങ്ങാടട്ടെ ദർസിലേക്ക് ഒരാളെ കൂടി ചേർക്കാനുള്ള വക അന്നുണ്ടായിരുന്നില്ല. ഭക്ഷണം തരപ്പെടുത്താനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. അതുകൊണ്ടു തിരിച്ചയക്കേണ്ടി വന്നു. പിറ്റേ വർഷം റമളാനിൽ എനിക്ക് കരുവൊമ്പൊയിലിനടുത്ത എരമ്പൊയിൽ പുതിയോത്ത് പള്ളിയിൽ വഅളുണ്ടായിരുന്നു. കുഞ്ഞോലൻ കുട്ടി മുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. രാവിലെ ഞാൻ പത്രവും വായിച്ചിരിക്കുമ്പോഴുണ്ട് മുഹമ്മദ് മുസ്‌ലിയാർ വീണ്ടും വരുന്നു. ഓതാൻ വന്നോട്ടെ എന്നു ചോദിച്ചു. മങ്ങാട്ട് ആണെന്നും സ്ഥലം അറിയുമോ എന്നും ചോദിച്ചു. അറിയാം എന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ വന്ന് ദർസിൽ ചേരുകയും ചെയ്തു.
ഏറെയും മുതിർന്ന വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന മങ്ങാട്ടെ ദർസിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. ബാഖിയാത്തിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ദർസുകളിൽ നിന്നും ഓതാൻ വന്നവരായിരുന്നു അവരിലധികപേരും. എന്നെ സംബന്ധിച്ചടുത്തോളമാകട്ടെ അധ്യാപന ജീവിതത്തിന്റെ തുടക്കവും. അണ്ടോണ മൊയ്തീൻ മുസ്‌ലിയാർ, കെ. കെ. മുഹമ്മദ് മുസ്‌ലിയാർ കരുവൻപൊയിൽ, യു പി അബൂബക്കർ കുട്ടി മുസ്‌ലിയാർ, സി പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വയനാട് അബ്ദുറഹിമാൻ മുസ്‌ലിയാർ തുടങ്ങിയവരവിടെ വിദ്യാർഥികൾ ആയിരുന്നു. പ്രായത്തിൽ ഏകദേശം എന്നോട് അടുത്തു നിൽക്കുന്നവരായിരുന്നു അവരിലധികവും. അധ്യാപന രംഗത്തേക്കുള്ള എന്റെയീ തുടക്കത്തെ കുറിച്ച് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. ഏറ്റവും സമർഥരായ വിദ്യാർഥികളെ മുന്നിൽ കിട്ടുന്നതിനേക്കാളും മികച്ച സന്തോഷം ഒരധ്യാപകന് വേറെയുണ്ടോ. അവരുടെ കൂർമ്മയുള്ള ചോദ്യങ്ങൾ, സംശയങ്ങൾ, ആലോചനകൾ, അഭിപ്രായങ്ങൾ. അവ കൊണ്ട് സമൃദ്ധമായിരുന്നു ആ ദർസ്. അതുകൊണ്ടുതന്നെ ഓരോ ക്ലാസ്സിനു പോകുമ്പോഴും പോയി തിരിച്ചുവന്നാലും നല്ലതുപോലെ മുതആല ചെയ്യും. നല്ല തയ്യാറെടുപ്പോടെയേ ആ ക്ലാസുകളിലേക്ക് പോകാനൊക്കൂ. വിദ്യാർഥികളും അങ്ങിനെ തന്നെ. അധ്യാപന ജീവിതത്തിന്റെ ആ തുടക്കത്തെ കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. ആ തുടക്കത്തെ മികച്ചതാക്കി മാറ്റിയ പ്രധാനപ്പെട്ട വിദ്യാർഥികളിൽ ഒരാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. പിന്നീട് ഞങ്ങൾ സഹപ്രവർത്തകരായപ്പോഴും പഴയ ആ വിദ്യാർഥിയെ പോലെ അദ്ദേഹം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. അതൊക്കെ നമ്മെ വലിയ തോതിൽ സഹായിക്കും. ഒരു മുദരിസ് എന്ന നിലയിൽ എന്റെ അധ്യാപന രീതികളെയും ശൈലികളെയും ചിട്ടപ്പെടുത്തുന്നതിൽ അറിവിനോടുള്ള ഈ ശിഷ്യന്മാരുടെ സ്നേഹവും ആദരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
നല്ല തെളിമയുള്ള ബുദ്ധിയും വർത്തമാനവുമായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ പ്രത്യേകത. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഒരു ഹദീസിനെ , അല്ലെങ്കിൽ ഒരു ഉദ്ധരണിയെ മറ്റനേകം വിഷയങ്ങളും വിജ്ഞാന മേഖലകളുമായി പരസ്പരം ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും വിശദീകരിക്കാനുള്ള കഴിവ് അദ്ദേഹത്തിനു നല്ലതു പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ കഴിവുകൾ ഏറ്റവും പ്രകടമായ സന്ദർഭങ്ങൾ ആശയ സംവാദ വേദികൾ ആയിരുന്നു. ഒട്ടനേകം സംവാദ വേദികളിൽ എന്റെ കൂടെ മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ ഒരു വിഷയം, അല്ലെങ്കിൽ ഒരു ആശയം പറഞ്ഞു പിന്നിലിരിക്കുന്ന മുഹമ്മദ് മുസ്‌ലിയാരെ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി. ഉപോൽബലകമായ ഉദ്ധരണികളുൾക്കൊള്ളുന്ന കിതാബ് അടയാളപ്പെട്ടുത്തിത്തരും. എല്ലാ കിതാബുകളിലൂടെയും ശ്രദ്ധയോടെ കടന്നു പോയ ഒരാൾക്കേ ഇതൊക്കെ തുടർച്ചയായി ഇത്രയും വേഗത്തിൽ ചെയ്യാൻ കഴിയൂ. എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകരിൽ ഒരാളും മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. ഒരേ സമയം പണ്ഡിതോചിതവും അതേ സമയം സാധാരണക്കാർക്കും മനസ്സിലാകുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണങ്ങൾ. ആർക്കും സംശയങ്ങൾ ബാക്കിയാകാത്ത വിധത്തിൽ തെളിമ ഉള്ളതായിരിക്കും ഓരോ പ്രഭാഷണങ്ങളും.
കോളിക്കൽ ദർസിൽ ചേർന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഞാൻ പോയിടത്തൊക്കെ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി. അവിടെയൊക്കെ മുഹമ്മദ് മുസ്‌ലിയാർ വരികയും സേവനം ചെയ്യുകയും ചെയ്തു. കാന്തപുരത്ത്, ദർസിൽ, മർകസിൽ, സംവാദങ്ങളിൽ, സംഘടനയിൽ അങ്ങിനെ എല്ലായിടത്തും. ദർസ് ഒഴിവുകാലത്ത് എല്ലാവരും പോയാലും മുഹമ്മദ് മുസ്‌ലിയാർ പോകൂല്ല. എന്റെ വീട്ടിൽ വന്നോതും. കാന്തപുരം ദർസിൽ അദ്ദേഹം മുദരിസ് ആയി നിന്ന സമയത്ത് എന്റെ വീട്ടിലായിരുന്നു രാത്രി ഭക്ഷണം. ബാഖിയാത്തിൽ പഠിച്ച രണ്ടുവർഷമായിരുന്നു അകന്നു നിന്നത്. ബാഖിയാത്തിലേക്ക് പോകുന്ന ദിവസം ഞാൻ കരുവൻപൊയിലിലെ വീട്ടിൽ പോയിരുന്നു. അന്നവിടെ താമസിച്ചു. അന്നു രാത്രിയും അവിടെ നിന്ന് അല്പം കിതാബ് ഓതി. പിറ്റേ ദിവസം രാവിലെ ദുആ ചെയ്ത്, യാത്രയാക്കിയാണ് പോന്നത്. ബാഖിയാത്തിൽ വിദ്യാർഥിയായിരുന്ന അക്കാലത്ത് മുഹമ്മദ് മുസ്‌ലിയാർ മാസത്തിൽ ഒന്നും രണ്ടും എന്ന കണക്കെ ദീർഘമായ കത്തുകളെഴുതും. ഞാനും മറുപടികളെഴുതും. ഒരുപക്ഷെ, ഞാൻ ഏറ്റവും കൂടുതൽ കത്തുകളെഴുതിയത് മുഹമ്മദ് മുസ്‌ലിയാർക്ക് ആയിരിക്കും.
ഞാൻ ഏറ്റെടുത്ത പല ഉത്തരവാദിത്വങ്ങളും സുഖമമായി നിർവഹിക്കാൻ എന്നെ സഹായിച്ചത് മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. എന്റെ ദർസുകൾ, പ്രത്യേകിച്ചും ബുഖാരീ ദർസ്, എന്നെ ക്ഷണിക്കുന്ന നികാഹ് കാർമ്മികത്വങ്ങൾ, ഖാളി, മുഫ്‌തി എന്ന നിലക്ക് ചെയ്തുതീർക്കാനുള്ള ജോലികൾ. യാത്രകൊണ്ടോ മറ്റോ അതൊക്കെ മുടങ്ങും എന്നു വന്നാൽ അതെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യാൻ അദ്ദേഹം കാണിച്ച ആത്മാർഥത മറക്കാൻ കഴിയില്ല. ആ ഉത്തരവാദിത്വങ്ങളൊക്കെ ഞാൻ എങ്ങിനെ ചെയ്യണം എന്നാഗ്രഹിക്കുന്നോ, അതിലേറെ ഭംഗിയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ടാകും. മുഹമ്മദ് മുസ്‌ലിയാർ ഏറ്റെടുത്ത ഒരു കാര്യത്തെ കുറിച്ച് ആർക്കും പരാതികളോ പരിഭവങ്ങളോ ഉണ്ടാവില്ല. പേരിലെയും രൂപത്തിലെയും ശബ്ദത്തിലേയുമെല്ലാം സാമ്യത കൊണ്ട് മുഹമ്മദ് മുസ്‌ലിയാർ എന്റെ അനുജൻ ആണെന്ന് ധരിച്ച പലരും ഉണ്ടായിരുന്നു. എന്നാൽ എനിക്കദ്ദേഹത്തെ കുറിച്ച് അങ്ങിനെ തന്നെ കരുതുന്നതായിരുന്നു ഇഷ്ടം. ഒരു അനുജ സഹോദരൻ എന്ന കണക്കെ അദ്ദേഹം എപ്പോഴും എന്നോടൊപ്പം നടന്നു.
الشيخ ابوبكر أحمد ✍️
നിഴൽ പോലെ കൂടെ നടന്നൊരാൾ
വെല്ലൂർ ബാഖിയാത്തിലെ പഠനത്തിനു ശേഷം ഞാൻ ആദ്യമായി ദർസ് തുടങ്ങിയത് പൂനൂരിനടുത്ത മങ്ങാട് ആയിരുന്നു. 1964 ൽ ആണത്. ആ ദർസിൽ ഓതാൻ സമ്മതവും ചോദിച്ചു വന്നപ്പോൾ ആണ് എ പി മുഹമ്മദ് മുസ്‌ലിയാരെ ആദ്യമായി കാണുന്നത്. കരുവൻപൊയിലിൽ ദർസ് നടത്തിയിരുന്ന എടവണ്ണപ്പാറ അബ്ദുല്ല മുസ്‌ലിയാരുടെ അടുത്തായിരുന്നു അപ്പോൾ അദ്ദേഹം ഓതിയിരുന്നത്. ഓതി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അറുപതോളം കുട്ടികൾ ഉണ്ടായിരുന്ന മാങ്ങാടട്ടെ ദർസിലേക്ക് ഒരാളെ കൂടി ചേർക്കാനുള്ള വക അന്നുണ്ടായിരുന്നില്ല. ഭക്ഷണം തരപ്പെടുത്താനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. അതുകൊണ്ടു തിരിച്ചയക്കേണ്ടി വന്നു. പിറ്റേ വർഷം റമളാനിൽ എനിക്ക് കരുവൊമ്പൊയിലിനടുത്ത എരമ്പൊയിൽ പുതിയോത്ത് പള്ളിയിൽ വഅളുണ്ടായിരുന്നു. കുഞ്ഞോലൻ കുട്ടി മുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. രാവിലെ ഞാൻ പത്രവും വായിച്ചിരിക്കുമ്പോഴുണ്ട് മുഹമ്മദ് മുസ്‌ലിയാർ വീണ്ടും വരുന്നു. ഓതാൻ വന്നോട്ടെ എന്നു ചോദിച്ചു. മങ്ങാട്ട് ആണെന്നും സ്ഥലം അറിയുമോ എന്നും ചോദിച്ചു. അറിയാം എന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ വന്ന് ദർസിൽ ചേരുകയും ചെയ്തു.
ഏറെയും മുതിർന്ന വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന മങ്ങാട്ടെ ദർസിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. ബാഖിയാത്തിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ദർസുകളിൽ നിന്നും ഓതാൻ വന്നവരായിരുന്നു അവരിലധികപേരും. എന്നെ സംബന്ധിച്ചടുത്തോളമാകട്ടെ അധ്യാപന ജീവിതത്തിന്റെ തുടക്കവും. അണ്ടോണ മൊയ്തീൻ മുസ്‌ലിയാർ, കെ. കെ. മുഹമ്മദ് മുസ്‌ലിയാർ കരുവൻപൊയിൽ, യു പി അബൂബക്കർ കുട്ടി മുസ്‌ലിയാർ, സി പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വയനാട് അബ്ദുറഹിമാൻ മുസ്‌ലിയാർ തുടങ്ങിയവരവിടെ വിദ്യാർഥികൾ ആയിരുന്നു. പ്രായത്തിൽ ഏകദേശം എന്നോട് അടുത്തു നിൽക്കുന്നവരായിരുന്നു അവരിലധികവും. ഏറ്റവും സമർഥരായ വിദ്യാർഥികളെ മുന്നിൽ കിട്ടുന്നതിനേക്കാളും മികച്ച സന്തോഷം ഒരധ്യാപകന് വേറെയുണ്ടോ. അവരുടെ കൂർമ്മയുള്ള ചോദ്യങ്ങൾ, സംശയങ്ങൾ, ആലോചനകൾ, അഭിപ്രായങ്ങൾ. അവ കൊണ്ട് സമൃദ്ധമായിരുന്നു ആ ദർസ്. അതുകൊണ്ടുതന്നെ ഓരോ ക്ലാസ്സിനു പോകുമ്പോഴും പോയി തിരിച്ചുവന്നാലും നല്ലതുപോലെ മുത്വാലഅ ചെയ്യും. നല്ല തയ്യാറെടുപ്പോടെയേ ആ ക്ലാസുകളിലേക്ക് പോകാനൊക്കൂ. വിദ്യാർഥികളും അങ്ങിനെ തന്നെ. അധ്യാപന ജീവിതത്തിന്റെ ആ തുടക്കത്തെ കുറിച്ച് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. ആ തുടക്കത്തെ മികച്ചതാക്കി മാറ്റിയ പ്രധാനപ്പെട്ട വിദ്യാർഥികളിൽ ഒരാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. പിന്നീട് ഞങ്ങൾ സഹപ്രവർത്തകരായപ്പോഴും പഴയ ആ വിദ്യാർഥിയെ പോലെ അദ്ദേഹം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. അതൊക്കെ നമ്മെ വലിയ തോതിൽ സഹായിക്കും. ഒരു മുദരിസ് എന്ന നിലയിൽ എന്റെ അധ്യാപന രീതികളെയും ശൈലികളെയും ചിട്ടപ്പെടുത്തുന്നതിൽ അറിവിനോടുള്ള ഈ ശിഷ്യന്മാരുടെ സ്നേഹവും ആദരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
നല്ല തെളിമയുള്ള ബുദ്ധിയും വർത്തമാനവുമായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ പ്രത്യേകത. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഒരു ഹദീസിനെ , അല്ലെങ്കിൽ ഒരു ഉദ്ധരണിയെ മറ്റനേകം വിഷയങ്ങളും വിജ്ഞാന മേഖലകളുമായി പരസ്പരം ബന്ധപ്പെടുത്തി വിശകലനം ചെയ്യാനും വിശദീകരിക്കാനുള്ള കഴിവ് അദ്ദേഹത്തിനു നല്ലതു പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ കഴിവുകൾ ഏറ്റവും പ്രകടമായ സന്ദർഭങ്ങൾ ആശയ സംവാദ വേദികൾ ആയിരുന്നു. ഒട്ടനേകം സംവാദ വേദികളിൽ എന്റെ കൂടെ മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ ഒരു വിഷയം, അല്ലെങ്കിൽ ഒരു ആശയം പറഞ്ഞു പിന്നിലിരിക്കുന്ന മുഹമ്മദ് മുസ്‌ലിയാരെ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി. ഉപോൽബലകമായ ഉദ്ധരണികളുൾക്കൊള്ളുന്ന കിതാബ് അടയാളപ്പെട്ടുത്തിത്തരും. എല്ലാ കിതാബുകളിലൂടെയും ശ്രദ്ധയോടെ കടന്നു പോയ ഒരാൾക്കേ ഇതൊക്കെ തുടർച്ചയായി ഇത്രയും വേഗത്തിൽ ചെയ്യാൻ കഴിയൂ. എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകരിൽ ഒരാളും മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. ഒരേ സമയം പണ്ഡിതോചിതവും അതേ സമയം സാധാരണക്കാർക്കും മനസ്സിലാകുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണങ്ങൾ. ആർക്കും സംശയങ്ങൾ ബാക്കിയാകാത്ത വിധത്തിൽ തെളിമ ഉള്ളതായിരിക്കും ഓരോ പ്രഭാഷണങ്ങളും.
മങ്ങാട് ദർസിൽ ചേർന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഞാൻ പോയിടത്തൊക്കെ മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി. അവിടെയൊക്കെ മുഹമ്മദ് മുസ്‌ലിയാർ വരികയും സേവനം ചെയ്യുകയും ചെയ്തു. കാന്തപുരത്ത്, ദർസിൽ, മർകസിൽ, സംവാദങ്ങളിൽ, സംഘടനയിൽ അങ്ങിനെ എല്ലായിടത്തും. ദർസ് ഒഴിവുകാലത്ത് എല്ലാവരും പോയാലും മുഹമ്മദ് മുസ്‌ലിയാർ പോകൂല്ല. എന്റെ വീട്ടിൽ വന്നോതും. കാന്തപുരം ദർസിൽ അദ്ദേഹം മുദരിസ് ആയി നിന്ന സമയത്ത് എന്റെ വീട്ടിലായിരുന്നു രാത്രി ഭക്ഷണം. ബാഖിയാത്തിൽ പഠിച്ച രണ്ടുവർഷമായിരുന്നു അകന്നു നിന്നത്. ബാഖിയാത്തിലേക്ക് പോകുന്ന ദിവസം ഞാൻ കരുവൻപൊയിലിലെ വീട്ടിൽ പോയിരുന്നു. അന്നവിടെ താമസിച്ചു. അന്നു രാത്രിയും അവിടെ നിന്ന് അല്പം കിതാബ് ഓതി. പിറ്റേ ദിവസം രാവിലെ ദുആ ചെയ്ത്, യാത്രയാക്കിയാണ് പോന്നത്. ബാഖിയാത്തിൽ വിദ്യാർഥിയായിരുന്ന അക്കാലത്ത് മുഹമ്മദ് മുസ്‌ലിയാർ മാസത്തിൽ ഒന്നും രണ്ടും എന്ന കണക്കെ ദീർഘമായ കത്തുകളെഴുതും. ഞാനും മറുപടികളെഴുതും. ഒരുപക്ഷെ, ഞാൻ ഏറ്റവും കൂടുതൽ കത്തുകളെഴുതിയത് മുഹമ്മദ് മുസ്‌ലിയാർക്ക് ആയിരിക്കും.
ഞാൻ ഏറ്റെടുത്ത പല ഉത്തരവാദിത്വങ്ങളും സുഗമമായി നിർവഹിക്കാൻ എന്നെ സഹായിച്ചത് മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. എന്റെ ദർസുകൾ, പ്രത്യേകിച്ചും ബുഖാരീ ദർസ്, എന്നെ ക്ഷണിക്കുന്ന നികാഹ് കാർമ്മികത്വങ്ങൾ, ഖാളി, മുഫ്‌തി എന്ന നിലക്ക് ചെയ്തുതീർക്കാനുള്ള ജോലികൾ. യാത്രകൊണ്ടോ മറ്റോ അതൊക്കെ മുടങ്ങും എന്നു വന്നാൽ അതെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യാൻ അദ്ദേഹം കാണിച്ച ആത്മാർഥത മറക്കാൻ കഴിയില്ല. ആ ഉത്തരവാദിത്വങ്ങളൊക്കെ ഞാൻ എങ്ങിനെ ചെയ്യണം എന്നാഗ്രഹിക്കുന്നോ, അതിലേറെ ഭംഗിയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ടാകും. മുഹമ്മദ് മുസ്‌ലിയാർ ഏറ്റെടുത്ത ഒരു കാര്യത്തെ കുറിച്ച് ആർക്കും പരാതികളോ പരിഭവങ്ങളോ ഉണ്ടാവില്ല. പേരിലെയും രൂപത്തിലെയും ശബ്ദത്തിലേയുമെല്ലാം സാമ്യത കൊണ്ട് മുഹമ്മദ് മുസ്‌ലിയാർ എന്റെ അനുജൻ ആണെന്ന് ധരിച്ച പലരും ഉണ്ടായിരുന്നു. എന്നാൽ എനിക്കദ്ദേഹത്തെ കുറിച്ച് അങ്ങിനെ തന്നെ കരുതുന്നതായിരുന്നു ഇഷ്ടം. ഒരു അനുജ സഹോദരൻ എന്ന കണക്കെ അദ്ദേഹം എപ്പോഴും എന്നോടൊപ്പം നടന്നു.
ആ പുഞ്ചിരിയും മാഞ്ഞു,ആ തണലും നീങ്ങി, ആ താരകവും അസ്തമിച്ചു.
"ആരെങ്കിലും ബൈക്കിൽ പോവുമ്പോ വഴീന്ന് ഉസ്താദേ പോര്ന്നോ എന്ന് ചോയ്ച്ചാൽ ഞാൻ പോവൂല്ല കാരണം അതിൻ്റെ അർത്ഥം ഉസ്താദ് പോര്ന്നില്ലെങ്കിൽ എനിക്ക് പോയിറ്റ് വേറെ പണിണ്ട് എന്നാണ്, അയില് ഞാൻ കേറൂല്ല, "വേഗം കേറീ ഉസ്താദേ" എന്ന് പറഞ്ഞാല് മാത്രേ ഞാൻ കേറൂ"....
വിറാസിലെ ബുഖാരി ദർസിനിടയിൽ ഒരു ഹദീസ് വിശദീകരിക്കുന്നതിനിടയിൽ ആണ് ഉസ്താദ് ഇത് പറഞ്ഞത്. വളരെ ചിലപ്പോഴൊക്കെയേ ഉസ്താദ് തികച്ചും വ്യക്തിപരമായ സംഭവങ്ങളോ അനുഭവങ്ങളോ ഒക്കെ പറയൂ.അത് തന്നെ വിദ്യാർഥികൾക്ക് അതുകൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടാവുമെന്ന് തോന്നിയാൽ മാത്രം.
"എൻ്റെ പെണ്ണ്ങ്ങൾ എപ്പളും പറയൂ, "ങ്ങൾ ബല്ലാത്തൊരു മനുഷ്യൻ ആണ്, എനിക്ക് കിട്ടിയ ഒരു സ്ഥലോം ങ്ങൾ ഒന്ന് തിരിഞ്ഞ് നോക്കൽ പോലൂല്ല"
തൻ്റെ ഭാര്യക്ക് കിട്ടിയ ഭൂസ്വത്ത് താൻ ഒന്നും ചെയ്യാത്തതിൽ ഉള്ള വിഷമം ഭാര്യ പറഞ്ഞത് അത്പോലെ ഉദ്ധരിച്ച് ഉസ്താദ് പറഞ്ഞു "ക്യ് അത് മാണ്ട, അത്രന്നെ..."
എന്നിട്ട് ഉസ്താദ് തുടർന്നു "അന്യൻ്റെ ഒന്നും ആഗ്രഹിക്കര്ത് കുട്ട്യേളേ, ആരെ മിന്നത്തും (ഔദാര്യം) സ്വീകരിക്കര്ത്..."
ഇത് പോലെയുള്ള ഒരു ലൈഫ് ഫിലോസഫി എങ്കിലും പറയാത്ത ഒരൊറ്റ ക്ലാസ് പോലും ഉസ്താദിൻ്റെത് കഴിഞ്ഞ് പോയത് എനിക്ക് ഓർമയില്ല.
സദാ പുഞ്ചിരി തൂകുന്ന മുഖം, തികഞ്ഞ പാണ്ഡിത്യം, അതീവ കുശാഗ്രബുദ്ധി, യുക്തിഭദ്രവും പ്രായോഗികവുമായ വിഷയാവതരണം, അങ്ങേയറ്റത്തെ ലാളിത്യം...
ഒരു മഹാപണ്ഡിതനെ ഇതിലും വ്യക്തമായി എങ്ങനെ നിർവചിക്കാൻ ആവുമെന്ന് എനിക്കറിയില്ല. ഇതായിരുന്നു വിനീതനെപ്പോലെയുള്ള ആയിരക്കണക്കിന് ശിഷ്യർക്ക് *ചെറിയ എ.പി ഉസ്താദ്* എന്ന ആ മഹാമനീഷി.
ഓർമകൾ ചികയുമ്പോൾ ഉള്ളം പിടക്കുന്നു. മർകസ് നോളജ് സിറ്റിയിലെ വിറാസിലെ ആദ്യ സഖാഫി ബാച്ച് എന്ന നിലക്ക് ശൈഖുന കാന്തപുരം ഉസ്താദ് ഉൾപ്പടെയുള്ള ഒരുപാട് മുതിർന്ന ഉസ്താദുമാരുടെ ക്ലാസുകളും പ്രത്യേക പരിഗണനയും ലഭിച്ചിരുന്നു എന്നത് ഞങ്ങൾക്ക് കിട്ടിയ എടുത്ത് പറയേണ്ട ഒരു മഹാസൗഭാഗ്യം തന്നെയാണ്. സുബ്ഹിക്ക് 6 മണിക്കോ അതിന് മുമ്പോ ഒക്കെ തുടങ്ങുന്ന ക്ലാസിന് പലപ്പോഴും ഉസ്താദിനെ കാറിൽ നിന്നിറങ്ങി വരുമ്പോ കൈ പിടിച്ച് കൊണ്ട് വരാൻ വിനീതന് സാധിച്ചിരുന്നു, ചിലപ്പോ നല്ല ജലദോഷമുണ്ടാവും, ചിലപ്പോ തൊട്ടാൽ പൊള്ളുന്ന പനിയുണ്ടാവും, അല്ലെങ്കിൽ എന്തെങ്കിലും ദേഹാസ്വസ്ഥ്യങ്ങൾ ഉണ്ടാവും, അതൊന്നും പുറത്ത് കാണിക്കാതെ, ആരോടും പറയാതെ ഉസ്താദ് വന്ന് ക്ലാസെടുക്കും. 'ഒരു കാലി പ്ട്ടും മധുരമില്ലാത്ത പാൽ ചായയും' കിട്ടിയാൽ ഉസ്താദിന് പിന്നെ വേറൊന്നും വേണ്ട. പരാതികളില്ല, പരിഭവങ്ങളില്ല, രണ്ട് വർഷത്തിനിടയിൽ ഉസ്താദിൻ്റെ കാരണം കൊണ്ട് ഒരിക്കൽ പോലും ദർസ് മുടങ്ങിയത് ഓർമയിൽ ഇല്ല.
ഓർമ ശരിയാണെങ്കിൽ ഉസ്താദിനെ ആദ്യമായി കാണുന്നതും കേൾക്കുന്നതും പൂനൂരിൽ എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ്. പിന്നീട് കാന്തപുരത്ത് അസീസിയ കോളേജിൽ പഠനമാരഭിച്ചപ്പോൾ രിയാളുസ്വാലിഹീൻ ഓതി ദർസ് തുടങ്ങിത്തന്നത് ഉസ്താദായിരുന്നു. പിന്നീട് കോളേജ് യൂണിയനിൽ ഉണ്ടായിരുന്ന കാലത്ത് സമസ്തയുടെ ഫത്‌വ ബോർഡിലെ പ്രധാന അംഗം കൂടിയായ ഉസ്താദിൻ്റെ ദീർഘ കാലത്തെ ഫത്‌വകളുടെ സമാഹാരമായ 'ഫതാവാ അസീസിയ' യുടെ പിന്നണിയിൽ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കാൻ ചെറിയ നിലക്കെങ്കിലും ഭാഗ്യം ലഭിച്ചിരുന്നു.
നീണ്ട മൂന്നര പതിറ്റാണ്ട് കാലം ഉസ്താദ് ദർസ് നടത്തിയ കാന്തപുരത്ത് രണ്ട് കൊല്ലം പഠിച്ചത് കൊണ്ട് തന്നെ ഉസ്താദിനെപറ്റി നാട്ടുകാരിൽ നിന്ന് ഒരുപാട് അറിയാൻ സാധിച്ചു. ഇരുപത്തിയഞ്ച് കൊല്ലം കാന്തപുരത്ത് ദർസ് നടത്തിയപ്പോൾ അവേലത്ത് തങ്ങളെ കണ്ട് ഉസ്താദ് ദർസ് മാറുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ "ഞാൻ ഉണ്ടാക്കിയത് മുഴുവൻ ങ്ങൾ ഇല്ലാണ്ടാക്കുകയാണോ?" എന്ന ഗൗരവതരമായ ചോദ്യത്തിന് മുമ്പിൽ ഉസ്താദിന് ഒന്നും പറയാനില്ലായിരുന്നു. പിന്നെയും നീണ്ട പത്ത് വർഷം ഉസ്താദ് കാന്തപുരത്ത് തന്നെ സേവമനുഷ്ടിച്ചു. ഉസ്താദ് എപ്പോൾ വന്നാലും നാട്ടുകാർക്ക് ഒരു വീട്ടുകാരനെപ്പോലെയാണ്. അവേലത്ത് തങ്ങളുടെ നാമധേയത്തിൽ നൽകിപ്പോരുന്ന സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ പ്രഥമ അവാർഡ് സ്വീകരിച്ച് കൊണ്ട് നടത്തിയ ഹൃദ്യമായ പ്രഭാഷണത്തിൽ ഉസ്താദ് അവേലത്ത് സാദാത്തുക്കളുടെയും നാട്ടുകാരുടെയും സ്നേഹത്തെക്കുറിച്ച് കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. 2007 ലാണ് ഉസ്താദ് മർകസിലേക്ക് മാറുന്നത്.
പലരിൽ നിന്നും കേട്ടറിഞ്ഞ ഉസ്താദിനെ പിന്നീട് എനിക്ക് ഒരുപാട് തവണ അനുഭവിക്കാനായി. ഓരോ തവണ കാണുമ്പോഴും ഉസ്താദിലെ മുദരിസിനെ, മുഫ്തിയെ, പ്രസംഗകനെ, സരസനെ, കർഷകനെ, സുഹൃത്തിനെ കൂടുതൽ വ്യക്തമായിക്കണ്ടു. കാണുന്നവരോടൊക്കെ ചിരിച്ച് തോളത്ത് കൈവെച്ച് സംസാരിക്കും, പലരും വീട്ടിൽ കാണാൻ പോയാൽ പറമ്പ് കിളക്കുന്ന ഉസ്താദിനെ ആവും കാണുക, അങ്ങാടിയിൽ ചിലപ്പോൾ പച്ചക്കറിയും മീനും വാങ്ങിപ്പോവുന്നത് കാണാം, ഏതെങ്കിലും ബൈക്കിൻ്റെ പുറകിൽ ഇരുന്ന് പോവുന്നത് കാണാം, ഒരു പച്ചയായ മനുഷ്യനെ കാണുന്നിടങ്ങളിൽ മുഴുവൻ ഉസ്താദിനെ കാണാമായിരുന്നു.
ഉസ്താദിൻ്റെ ദർസിൽ സുന്നത്ത് ജമാഅത്തിൻ്റെ ഖണ്ഡിതമായ പ്രമാണങ്ങൾ (ഖുർആൻ, ഹദീസ്) വെച്ച് തന്നെയായിരുന്നു അധിക വിഷയങ്ങളും സമർത്ഥിച്ചിരുന്നത്. വേണ്ടിടത്ത് ഹാഫിളുകളെ കൊണ്ട് ഖുർആൻ ആയത്ത് ഓതിപ്പിക്കും, അല്ലെങ്കിൽ ഉസ്താദ് തന്നെ ഓതി വിശദീകരണം പറയും. ഹദീസുകളിൽ നിന്ന് വിഷയങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്താനുള്ള ഉസ്താദിൻ്റെ സാമർത്ഥ്യവും ആഴവും പരപ്പുമുള്ള അറിവനുഭവവും ക്ലാസിലിരിക്കുന്ന ആരെയും അമ്പരപ്പിക്കും. എന്തെങ്കിലും വിഷയങ്ങൾ പറയുമ്പോ "ഇയാളുടെ നാട്ടിൽ അങ്ങിനെയാണ്" എന്ന് പറയും" പിന്നെയാണ് " ഇയാളെ നാട് എവിടെയാണ് " എന്ന് ചോദിക്കുക, കുട്ടികളെ രസിപ്പിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള ഒരു ചെപ്പടിവിദ്യ കൂടിയായിരിക്കും അത്.
ആദർശ വൈരികളുടെ നല്ല വശങ്ങൾ പറയാനും ഉസ്താദിന് മടിയുണ്ടായിരുന്നില്ല, അവരെ ഉദ്ദരിച്ച് നെല്ലും പതിരും വേർതിരിച്ച് തരാനും ഉസ്താദ് വളരെയധികം ശ്രദ്ധിച്ചിരുന്നു. നബിയുടെ ഭാര്യമാരെ മാത്രമേ അഹ്ലുബൈത്ത് എന്ന് പറയാനൊക്കൂ എന്ന ചേകന്നൂർ മൗലവിയുടെ ബാലിശവാദത്തിൻ്റെ മുനയൊടിച്ചത് സ്വഹീഹ് ബുഖാരിയിൽ വന്ന ഹദീസിൽ മുത്ത് നബി തങ്ങൾ ബീവി ഫാത്തിമയോട് എൻ്റെ അഹ്ലൂബൈത്തിൽ നിന്ന് ഞാനുമായി ആദ്യം സമാഗമിക്കുക മോളായിരിക്കും എന്ന ഹദീസ് വിശദീകരിക്കുമ്പോഴായിരുന്നു (...وإنك أول أهل بيت لحاقا بي...)
ബുഖാരിയിലെ മറ്റൊരു ഹദീസിൽ "ഞാൻ കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ?" എന്ന മുത്ത് നബി തങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് സ്വഹാബത്ത് മറുപടി പറഞ്ഞത് ഉദ്ധരിച്ച് ഉസ്താദ് മഹാന്മാർക്ക് മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയും എന്ന് സ്ഥാപിച്ചു. അതുപോലെ സൂറത്ത് യാസീനിലെ ഹബീബുന്നജ്ജാറിൻ്റെ സംഭവം വിവരിച്ചുകൊണ്ട് ഒരിക്കൽ ഉസ്താദ് പറഞ്ഞു " സ്വർഗ്ഗത്തിലെത്തിയ ഹബീബുന്നജ്ജാർ എൻ്റെ ആളുകൾ ഇത് അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ആഗ്രഹിക്കുന്നുണ്ട്, അതാണ് ഔലിയാക്കളുടെ സ്വഭാവം, സാധാരണക്കാർ മരിച്ച് അവർ സ്വർഗ്ഗത്തിലെത്തിയാൽ അതോടെ അവരുടെ ചിന്തകൾ കഴിഞ്ഞു, എന്നാൽ മഹാത്മാക്കൾ സ്വർഗ്ഗത്തിൽ എത്തിയാലും സാധുജനങ്ങളെക്കുറിച്ച് ആശങ്കാ കുലരായിരിക്കും...". എത്ര ഭംഗിയിലാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ 'ഓടി പ്പോവുന്ന' ഭാഗങ്ങൾ വരെ ഇത്ര മനോഹരമായി ഉസ്താദ് ഗവേഷണം ചെയ്ത് അവതരിപ്പിക്കുന്നത്.
മുത്ത് നബിയുടെ മാതാപിതാക്കൾ നരകത്തിലാണ് (അസ്തഗ്ഫിറുള്ളാഹ്!) എന്ന വൃത്തികെട്ട വഹാബി വാദത്തെ പൊളിച്ചടുക്കാൻ സുബുലുൽ ഹുദാ വറശാദ് എന്ന പ്രാമാണിക സീറാഗ്രന്ഥ ത്തിൽ ബീവി ആമിന വഫാത്ത് വേളയിൽ തൻ്റെ ആറ് വയസ്സായ മുത്ത് മുഹമ്മദ് മോനെ അരികിലേക്ക് വിളിപ്പിച്ച് " ബാറക ഫീകല്ലാഹു മിൻ ഗുലാമിൻ..." എന്ന് തുടങ്ങുന്ന വരികളിലൂടെ ഉപ്പാപ്പയായ ഇബ്രാഹിം നബിയുടെ ദീനിൽ ഉറച്ച് നിൽക്കാനും ഞാൻ കണ്ട സ്വപ്നം സത്യമെങ്കിൽ മോൻ ലോകരിലേക്ക് നിയോഗിക്കപ്പെട്ടവരാണ് എന്ന സത്യസാക്ഷ്യവും വസ്വിയ്യത്ത് ആയി നൽകിയത് വിവരിക്കുമ്പോൾ ഉസ്താദിലെ പ്രവാചകസ്നേഹം അനുവാചകരിലേക്ക് പരന്നൊഴുകും. ബീവി ആമിന എന്ന ഒരു മഹാ പ്രസ്ഥാനത്തിൻ്റെ വലിപ്പം അറിഞ്ഞ ഹൃദയങ്ങളിൽ നിന്ന് രക്തം കണ്ണീരോട് ചേർന്ന് ചാലിട്ടൊഴുകും. പ്രവാചകത്വം എന്ന ഭാരിച്ച ഉത്തരവാദിത്വം പേറിയതിൻ്റെ പേരിൽ മാത്രം സ്വന്തം കുടുംബവും നാട്ടുകാരും പോലും മുത്ത് നബിയെ ആട്ടും തുപ്പുമായി ഇറക്കിവിട്ടപ്പോൾ അവിടുത്തേക്ക് കുളിരായത് ആറാം വയസ്സിൽ തന്നെ ചേർത്ത് പിടിച്ച് തൻ്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തിയ ആമിന ഉമ്മയുടെ വാക്കുകളാവും. ആ മഹതിയിൽ പോലും ശിർക്ക് ആരോപിച്ച വഹാബിപരിഷകൾ ഇതൊക്കെ എവിടെക്കൊണ്ട് പോയി കഴുകിക്കളയും;റബ്ബ് നമ്മെ കാക്കട്ടെ, ആമീൻ.
അല്ലാഹ്, ഇനി ആ ശബ്ദമില്ല, ഈ വേർപാട് മുഹമ്മദീയ ഉമ്മത്തിന് താങ്ങാനാവുന്നില്ലല്ലോ റബ്ബേ...
എതിരാളികളുടെ തെളിവുകൾ ഉദ്ധരിച്ച് തന്നെ അവർക്ക് മറുപടി കൊടുക്കുന്ന ശൈലിയും ഉസ്താദിൻ്റെ അറിവിൻ്റെയും പരന്ന വായനയുടെയും വലിപ്പമാണ് കാണിച്ചിരുന്നത്; അതുകൊണ്ട് തന്നെ ഇബ്നു ബാസും, ഇബ്നു ഉസൈമീനും സി. എൻ അഹ്മദ് മൗലവിയും സയ്യിദ് ഖുത്ബും ചേകന്നൂർ മൗലവിയും മൗദൂദിയുമെല്ലാം ഉസ്താദിൻ്റെ ദർസിൽ കടന്ന് വന്നിരുന്നു. സുന്നി ലോകത്തിന് നേരെയുള്ള ശീഈ ആക്രോശങ്ങൾക്കെല്ലാം ഉസ്താദിൻ്റെ പക്കൽ മറുപടികൾ ഉണ്ടായിരുന്നു.
സരളവും സരസവുമായ ഉദാഹരണങ്ങൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം ഉസ്താദ് പറയുമ്പോൾ പലപ്പോഴും നമ്മൾ അൽഭുതപ്പെട്ട് ഇരിക്കാറുണ്ട്. ഇസ്ലാമിക നിദാനശാസ്ത്രത്തിലെ ഒരു പ്രധാന തത്വമായ " ഏതൊരു പൊതു നിയമം പറയുമ്പോഴും അത് ബാധകമല്ലാത്ത ചില വിഷയങ്ങളുണ്ടാവും" എന്നത് സംബന്ധിച്ച് പറയുമ്പോൾ ഉദാഹരണമായി ഉസ്താദ് പറഞ്ഞു " ഈ ബസ് ഡ്രൈവർമാരെ കണ്ടിട്ടില്ലേ, അവർക്ക് ടിക്കറ്റ് എടുക്കണ്ടല്ലോ" ഉടൻ കുട്ടികളിൽ നിന്നാരോ വിളിച്ച് പറഞ്ഞു " അത് ഉസ്താദേ, കണ്ടക്ടർക്കും എടുക്കണ്ടല്ലോ...". "മൂപ്പരെ അടുത്ത് കൊറേ ടിക്കറ്റ് ആദ്യേ ഇല്ലേ ചങ്ങായിയേ..." കൂസലില്ലാതെ ഉസ്താദിൻ്റെ മറുപടി വന്നു. കുട്ടികൾ വിടാൻ ഒരുക്കമില്ല, "അപ്പോ കിളിയോ ഉസ്താദേ?" , "ഞാൻ മൻഷമ്മാരെ ക്കുറിച്ചാണ് പറയ്ന്നത്". അതോടെ എല്ലാരും പത്തിമടക്കി.
ആർക്കും എന്തും ചോദിക്കാം, തമാശക്കാണെങ്കിൽ അതേ നാണയത്തിൽ തന്നെ മറുപടി, വിഷയം അറിയാനാണെങ്കിൽ ഖണ്ഡിതമായ പ്രമാണങ്ങൾ നിരത്തി നാടൻ ശൈലിയിൽ രസകരമായ മറുപടി, എന്തായാലും വിഷയം മനസ്സിലാക്കി തരാതെ മുന്നോട്ട് പോവില്ല. മുത്വാലഅ (റഫറൻസ്) ചെയ്യണമെന്ന് നിരന്തരം ഉസ്താദ് പറയുമായിരുന്നു. ഒപ്പം ഒരുപാട് ലൈഫ് ഫിലോസഫികളും. ജീവിതത്തിൻ്റെ പ്രായോഗികവശങ്ങളെ ക്കുറിച്ച് മാത്രമായിരുന്നു ഉസ്താദ് എപ്പോഴും സംസാരിച്ചിരുന്നത്. ഒരിക്കലും ഉസ്താദ് ഒരു അതികായനാവാൻ ശ്രമിച്ചില്ല, "എനിക്ക് ശൈഖ് ഹസൻ ഹസ്റത്ത് സുഹ്രവർദി ത്വരീഖത്തും അതിൻ്റെ വളാഇഫുമെല്ലാം തന്നിട്ടുണ്ട്, കുറച്ച് കൂടി പ്രായമായിട്ട് ചൊല്ലാം എന്ന് വിചാരിച്ച് ഞാൻ എടുത്ത് വെച്ചിട്ടുണ്ട്..." എന്ന് പറയുമ്പോൾ ഉസ്താദ് തൻ്റെയുള്ളിലെ ആത്മീയത പൂർണ്ണമായും തുറന്ന് കാട്ടാൻ അവസരമുള്ള തൻ്റെ പ്രിയ വിദ്യാർഥികൾക്ക് മുന്നിൽ പോലും അത് മറച്ചുവെക്കാൻ ശ്രമിക്കുകയായിരുന്നു.
ദർസ് കഴിഞ്ഞ് പോകുമ്പോ സുഖമില്ലാതെ ആരെങ്കിലും ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞാൽ അവരെയും പോയി സന്ദർശിക്കും,എന്നിട്ടാണ് മടങ്ങുക.
ശൈഖുന കാന്തപുരം ഉസ്താദിനെക്കുറിച്ച് പറയുമ്പോൾ ഉസ്താദ് എപ്പോഴും വല്ലാതെ വാചാലനായി കാണപ്പെട്ടു. ഉസ്താദിൻ്റെ അവസാനത്തെ പ്രഭാഷണവും വന്ദ്യ ഗുരുവിനെക്കുറിച്ചുള്ളതായിരുന്നല്ലോ. നാടും വീടുമെല്ലാം വ്യത്യസ്തമായപ്പോഴും ജ്യേഷ്ഠാനുജന്മാരെന്ന് ദ്യോതിപ്പിക്കുന്ന മട്ടും ഭാവവും ശബ്ദവുമെല്ലാം ആ ആത്മബന്ധത്തെ വിളിച്ചറിയിക്കുന്ന അടയാളങ്ങളാണ്.
ദർസ് കഴിഞ്ഞ് കാറിലേക്ക് കയറിക്കഴിഞ്ഞാൽ ഒരു നോട്ടം കൂടി പ്രതീക്ഷിച്ച് നിൽക്കുന്ന പ്രിയശിഷ്യൻ്റെ മുഖത്തേക്ക് നോക്കി കൈ കാണിച്ച് കൊണ്ട് ഉസ്താദിൻ്റെ ഒരു ചിരിയുണ്ട്, ഒരു ജീവിതം മുഴുവൻ സാർഥകമാവാൻ ആ പുഞ്ചിരി മതി. "സ്വയം ചെറുതാവുന്തോറും ഞാൻ വലുതാക്കുമെന്ന" റബ്ബിൻ്റെ പ്രഖ്യാപനത്തിൻ്റെ ഏറ്റവും ഒടുവിലത്തെ നേർസാക്ഷ്യമാണ് ഉസ്താദ്.
പണ്ഡിതകേരളം ആ വാക്കുകളോടും അക്ഷരങ്ങളോടും വല്ലാതെ കടപ്പെട്ടിരിക്കുന്നു. കഴിയുന്നവർ ആ ഖബറിടത്ത് ചെന്ന് ഒരു യാസീൻ ഓതി ദുആ ചെയ്യണം, ഖത്മുകളും തഹ്ലീലുകളും ഹദ് യ നൽകി ആ മണ്ണറ മണിയറയാക്കണം. ദീനി നെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രം തൻ്റെ കൗമാരവും യുവത്വവും വാർദ്ധക്യവും ചെലവഴിച്ച ആ മഹാമനീഷിക്ക് പേടിക്കാൻ എന്തുണ്ട്. ഇത് നമുക്കാണ് പരീക്ഷണത്തിൻ്റെ നാളുകൾ, കാവൽപ്പടയാളികൾ ഓരോന്നായി പിരിഞ്ഞുപോവുന്ന ഈ സൈന്യത്തെ ഇനിയാര് നയിക്കും. ഞങ്ങൾക്ക് നീ സ്വാലിഹീങ്ങൾ ആയ പണ്ഡിതരെ പകരം നൽകണേ റഹ്മാനേ....
മുത്ത് നബിയേ, അവിടുന്ന് പറഞ്ഞതെത്ര സത്യം , ദുനിയാവിലെ ഓരോ നിമിഷങ്ങളും ഞങ്ങൾ ഇപ്പോൾ അത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. "ഒരു പണ്ഡിതൻ്റെ വിയോഗം ഒരിക്കലും പരിഹരിക്കാനാവാത്ത ഒരു പരീക്ഷണമാണ്, ഒരിക്കലും അടക്കാനാവാത്ത ഒരു പഴുതാണ്, ഒരു താരകം അസ്തമിച്ചതിന് തുല്യമാണ്; ഒരു ഗോത്രം മുഴുവൻ ഇല്ലാതായി പോവുന്നതിനേക്കാൾ ക്ലേശകരമത്രെ ഒരു പണ്ഡിതൻ്റെ മരണം..." (ത്വബ്റാനി)
പ്രിയപ്പെട്ട ഉസ്താദിൻ്റെ ഖബറിടം നീ സ്വർഗ്ഗമാക്കണം റഹ്മാനേ, അവിടുത്തെ പൊരുത്തത്തിലായി അവിടുന്ന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മുത്ത് നബി തങ്ങളോടൊപ്പം ഞങ്ങളെ സുഖലോകജന്നാത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ...ആമീൻ
ഹാശിം ജീലാനി
9544854902
ഗുരുവിന്റെ ശിഷ്യൻ
----
കെ.എ. നുഐമാൻ
ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ശിഷ്യനായിത്തീർന്ന കഥ പറയാതെ എ പി മുഹമ്മദ് മുസ്‌ലിയാർ എന്ന ചെറിയ എ പി ഉസ്താദ് തന്റെ പ്രഭാഷണങ്ങൾ അവസാനിപ്പിക്കാറില്ലെന്ന് തോന്നുന്നു. നേരിട്ടും അല്ലാതെയും കേട്ട പ്രസംഗങ്ങളിൽ ഒട്ടുമിക്കതിലും അദ്ദേഹം ആ അനുഭവം നിരന്തരം പങ്കുവെക്കുന്നുണ്ട്. ശേഷം ഈ ഉസ്താദിന്റെ ശിഷ്യൻ ആയിരുന്നില്ലെങ്കിൽ എന്റെ ജീവിതം എന്തായിപ്പോകുമായിരുന്നു റബ്ബേ എന്നു ദീർഘ നിശ്വാസത്തോടെ ചോദിക്കുകയും ചെയ്യും. എന്തിനാണദ്ദേഹം ഇങ്ങിനെ നിരന്തരം ശിഷ്യപ്പെടുന്നത് എന്ന് കേൾവിക്കാർക്കു തോന്നുമാറ് വിശദമായി തന്നെയായിരിക്കും ആ കഥകൾ അദ്ദേഹം പറയുക. കാണുന്നവർക്ക് ആകാരം കൊണ്ടും സൗകുമാര്യം കൊണ്ടും, കേൾക്കുന്നവർക്ക് ശബ്ദം കൊണ്ടും തോന്നിയേക്കാവുന്ന വലിയ എ പി ഉസ്താദുമായുള്ള സാദൃശ്യം, ശിഷ്യത്വം എന്ന തന്റെ പ്രത്യേക പദവിയെ ഏതെങ്കിലും വിധത്തിൽ അദൃശ്യമാക്കി കളയുമോ എന്ന പേടി അദ്ദേഹത്തിനുള്ളത് പോലെ തോന്നും. പ്രായവും വഹിക്കുന്ന പദവികളും കാരണം താൻ ഉസ്താദിന്റെ ശിഷ്യൻ അല്ല എന്ന് ആരെങ്കിലും ധരിച്ചേക്കുമോ എന്ന ബേജാറ്. ആ ആശങ്ക ഇല്ലാതാക്കാനാണ് അദ്ദേഹം എ പി ഉസ്താദുമായുള്ള തന്റെ ശിഷ്യത്വത്തെ നിരന്തരം വിളംബരം ചെയ്യുന്നതെന്നു മനസിലായത് നേരിട്ടു സംസാരിച്ചപ്പോഴാണ്. എന്റെ പഠന ഗവേഷണങ്ങളുടെ ഭാഗമായി സംസാരിക്കാൻ ശ്രമിച്ച സന്ദർഭങ്ങളിലെല്ലാം തന്നെ, തന്റേതായി എന്തെങ്കിലും കഥ പ്രത്യേകമായി പറയാനില്ലെന്നും, ഗുരുവായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ശിഷ്യൻ ആയി ജീവിക്കാൻ കഴിഞ്ഞു എന്ന പ്രത്യേകതയേ തനിക്കുള്ളൂ എന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയോ സംഭാഷണങ്ങളെല്ലാം പാതി വഴിയിൽ അവസാനിപ്പിക്കുകയോ ആണ് അദ്ദേഹം ചെയ്തു പോരാറുള്ളത്. എല്ലാം എ പി ഉസ്താദ് എന്ന വലിപ്പത്തിൽ തന്റെ ചെറുപ്പം അടയാളപ്പെടുത്തുകയായിരുന്നു ചെറിയ എപി ഉസ്താദ്.
എന്നാൽ ഗുരുവോ. തന്റെ ശിഷ്യനെ കുറിച്ച് നിരന്തരം അഭിമാനം കൊള്ളുന്നു. താൻ ഇരുന്നിടങ്ങളിലെല്ലാം ശിഷ്യനെ കൊണ്ടുപോയിരുത്തുന്നു. താൻ പോകേണ്ടയിടത്തെക്കെല്ലാം പകരക്കാരനായി അയക്കുന്നു. തന്റെ ഉത്തരവാദിത്വങ്ങൾ ശിഷ്യനുമായി പങ്കു വെക്കുന്നു. ഈ ശിഷ്യനാണ്, ഇതുപോലുള്ള ശിഷ്യരാണ് തന്നെ ഗുരുവാക്കിയതെന്ന് ആണയിടുന്നു. എന്നിട്ടും, സ്വന്തമായി വളർന്നു പന്തലിക്കാൻ ആവശ്യമായ അറിവും, ആകാരവും പശ്ചാത്തലവും ഉണ്ടായിട്ടും അതൊന്നും വേണ്ടെന്നു വെച്ച് ഒരാൾ ഗുരുവിന്റെ ചിറകിനടിയിൽ തന്നെ ഒളിപ്പിച്ചു വെക്കുന്നത് എന്തിനായിരിക്കും? ശിഷ്യൻ മാത്രമാണ് താൻ എന്ന താഴ്മയും വിനയവുമായി ഗുരുവിന്റെ പിന്നിൽ നിൽക്കുന്നത് എന്തുകൊണ്ടായിരിക്കും?
മുസ്‌ലിം ജ്ഞാന ശാസ്ത്ര പാരമ്പര്യത്തിന്റെ തുടർച്ചകളെ ഇക്കാലത്ത് അടയാളപ്പെടുത്തിയ അസൂയപ്പെടുത്തുന്ന ഗുരു ശിഷ്യ ബന്ധമാണ് എ പി ഉസ്താദിനും ചെറിയ എ പി ഉസ്താദിനും ഇടയിൽ. ഗുരുവിനെ പിന്തുടരുന്നതിൽ ആനന്ദവും ആത്മ സംതൃപ്തിയും കണ്ടെത്തുക എന്നതാണല്ലോ ആ ജ്ഞാന ശാസ്ത്രത്തിന്റെ പൊരുൾ. ശിഷ്യന് അനുകരിക്കാനുള്ളതാണ് ഗുരുവിന്റെ ജീവിതം. തിരുനബിയോർ എന്ന മഹാ ഗുരുവിനെ അനുകരിച്ചനുകരിച്ചുണ്ടായതാണല്ലോ ഉമ്മത്ത് മുഹമ്മദ് എന്ന മുസ്‌ലിം സമാജം. സുന്നത്ത് എന്ന അനുകരണ മാതൃകയിൽ ഊന്നി കൊണ്ടാണ് ആ സമാജം വളർന്നു വലുതായത് തന്നെ. ആ സുന്നത്താകട്ടെ ഖുർആനിന്റെ സാക്ഷ്യവും. ആ സുന്നത്തുകൾ ആണല്ലോ തിരുനബിയോരെ സമ്പൂർണ്ണ മനുഷ്യനാക്കി (ഇൻസാനുൽ കാമിൽ) മാറ്റിയത്. തിരുനബിയോരുടെ വിയോഗ ശേഷം മദീനയിലെത്തിയ സഞ്ചാരി, ആരായിരുന്നു/എന്തായിരുന്നു തിരുനബിയോർ എന്ന് ചോദിച്ചപ്പോൾ, സഞ്ചരിക്കുന്ന ഖുർആൻ ആയിരുന്നു അവിടുന്ന് എന്നായിരുന്നല്ലോ ആയിശാ ബീവിയുടെ മറുപടി. ദിവ്യ കല്പനകളെ ശരീരത്തിലേക്ക് ഉൾവഹിക്കുക എന്നതാണ് ആ കല. ആ അനുകരണത്തിന്റെ സാദ്ധ്യതകൾ തേടിയാണല്ലോ മുസ്‌ലിം സമാജം ഇപ്പോഴും ഏഴാം നൂറ്റാണ്ടിലെ മദീനയിലേക്ക് കണ്ണും നട്ടിരിക്കുന്നത്.
തിരുനബിയോരുടെ ആ ജീവിത മാതൃകകൾ തന്റെ അനന്തരാവകാശികൾ എന്നു പരിചയപ്പെടുത്തിയ പണ്ഡിതവര്യരിലൂടെയാണ് പിൽക്കാല മുസ്‌ലിം സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. ആ കൈമാറ്റ പാരമ്പര്യത്തിലെ കണ്ണികൾ ആയിക്കൊണ്ടാണ് ഗുരുവും ശിഷ്യനും എന്നൊരു പരിപ്രേക്ഷ്യം തന്നെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിൽ രൂപപ്പെടുന്നതും വികസിക്കുന്നതും. ശിഷ്യനെ കാണുമ്പോൾ ഗുരുവിനെയും തിരിച്ചും നമുക്ക് ഓർമ്മവരുന്നത് അതുകൊണ്ടാണ്. രണ്ടും ഒന്നല്ലേ എന്ന് തോന്നുമാറ് അനുകരിച്ചനുകരിച്ചു ഗുരുവും ശിഷ്യനും ഒന്നാകുന്ന അവസ്ഥ. മുസ്‌ലിം ജ്ഞാന ശാസ്ത്ര പാരമ്പര്യത്തിൽ ഈ ഒന്നാവലിനു വലിയ പ്രാധാന്യം ഉണ്ട്. ആ പ്രാധാന്യത്തെ ഇക്കാലത്ത് വലിയ തോതിൽ മുസ്‌ലിം സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്തിയ ഗുരുവിന്റെ ശിഷ്യനായിരുന്നു കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ. ഗുരുവിനെ അനുധാവനം ചെയ്തു ചെയ്താവണം എ പി ഉസ്താദിന്റെ ആകാരങ്ങളും ഭാവങ്ങളും ശബ്ദങ്ങളും ചെറിയ എപി ഉസ്താദ് സ്വന്തമാക്കിയത് എന്നു തോന്നിപ്പോകുമാറ് ശക്തമായിരുന്നു അവർക്കിടയിലെ അനുധാവനത്തിന്റെ വേരുകൾ. ആ വൈജ്ഞാനിക പാരമ്പര്യത്തോടുള്ള അകൈതവമായ കടപ്പാടും വിധേയത്വവും ശക്തിപ്പെടുത്താൻ വേണ്ടിയാവണം ചെറിയ എ പി ഉസ്താദ് തന്നെ എപ്പോഴും ഗുരുവിന്റെ നിഴലിൽ ഒളിപ്പിച്ചുവെച്ചത്. പാരമ്പര്യ മുസ്‌ലിം പരിസരത്തിൽ ഗുരു-ശിഷ്യ ബന്ധം എങ്ങിനെ പ്രവർത്തിക്കുന്നു എന്നു പഠിപ്പിക്കുന്ന പാഠപുസ്തകമായിരുന്നു അവരുടെയും അവർക്കിടയിലെയും ജീവിതം.
ആ ജീവിതത്തിലെ ഒരു കണ്ണിയെയാണ് ചെറിയ എ പി ഉസ്താദെന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ വേർപാടിലൂടെ മുസ്‌ലിം സമുദായത്തിനു നഷ്ടമായിരിക്കുന്നത്. പണ്ഡിതന്മാരുടെ വേർപാടിലൂടെ കണ്ണികൾ മുറിഞ്ഞു ഈ അനുധാവനത്തിനു ശോഷണം സംഭവിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചടുത്തോളം പണ്ഡിതന്മാരുടെ മരണം ലോകത്തിന്റെ തന്നെ മരണമായി മാറുന്നത് അതുകൊണ്ടാണ്. ഗുരുവിന്റെ ജീവിത കാലത്ത് തന്നെ എന്നെ മരിപ്പിക്കണേ എന്നആഗ്രഹിച്ച ശിഷ്യനായിരുന്നു അദ്ദേഹം. പരലോകത്തേക്കായി കരുതി വെച്ച അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെയും അല്ലാഹു സഫലമാക്കി കൊടുക്കട്ടെ.
انا لله وانا اليه راجعون
അഭിവന്ദ്യരായ ചെറിയ എ. പി ഉസ്താദ് വഫാത്തായി.
ജനാസ നിസ്കാരം രാവിലെ 9 മണിക്ക്
മർകസ് മസ്ജിദുൽ ഹാമിലിയിൽ.
ഖുർആൻ പാരായണം, ദിക്ർ ദുആകൾ പരമാവധി വർദ്ധിപ്പിക്കുക.
ഉസ്താദിന്റെ ദറജകൾ നാഥൻ ഉയർത്തുമാറാവട്ടെ.. ആമീൻ.
സുബൈർ സഖാഫിക്കും പൊന്നുമോൻ മിഥ്ലാജിനും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ....🥲🤲
ആമീൻ യാ റബ്ബൽ ആലമീൻ.
https://youtu.be/F5yAZ9Lmbfw
വിശുദ്ധ ഹദീസ് ദുർവ്യാഖ്യാനം ചെയ്തു വിശുദ്ധ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ച് പാർട്ടി വളർത്താൻ ശ്രമിക്കുന്ന സുഡാപ്പി മൗലവി *അഫ്സൽ ഖാസിമിക്ക് പേരോട് ഉസ്താദ്* മറുപടി നൽകുന്നു.
*Share and Subscribe*
ഹൃദയംകീഴടക്കി കരീം യാത്രയായി.....................................................................
മിനിയാന്ന് വൈകീട്ട് മർകസ് കോംപ്ലക്സിൽ യൂനുസ്മുച്ചുന്തിയുടെ വേർപാടിൽ മനമുരുകി സംസാരിച്ചിരുന്നു; കരീം. ഇന്നലെ രാവിലെ സാദിഖ് മാസ്റ്ററുടെ പിതാവിന്റെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ വെളിമുക്കിലെത്തിയിരുന്നു; കരീം. ഇന്നിതാ നമ്മൾ, കരീമിന്റെ വേർപാടിൽ വിതുമ്പുന്നു. മനമുരുകി പ്രാർത്ഥിക്കുന്നു. എല്ലാം അല്ലാഹുവിന്റെ വിധി !. പുലർച്ചെ മൂന്നുമണിക്ക് സലീം അണ്ടോണയുടെ വിളി വന്നപ്പോൾതന്നെ മനസ്സിലായി, കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. ഉടൻ ഞങ്ങൾ കക്കാടിലെത്തി പ്രിയപ്പെട്ട സുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ടു. ജീവിതത്തിന്റെ സിംഹഭാഗവും പ്രസ്ഥാനത്തിനും ദീനീസേവനത്തിനും നീക്കിവെച്ച ആ സതീർത്ഥ്യന്റെ തിളക്കാമാർന്ന മുഖം. മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആ സ്നേഹപ്രതീകത്തിന്റെ വിശ്രമം ഇനി കക്കാട് കുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എൺപതിൻറെ അവസാന സമയത്താണ് കരീം കക്കാടുമായി കാര്യമായി ഇടപഴകുന്നത്. മുക്കം മേഖല എസ്എസ് എഫ് പ്രവർത്തന രംഗത്ത് ഞങ്ങളൊന്നിച്ചായിരുന്നു. അക്കാലത്ത് മുക്കം മേഖല പ്രസിഡൻറായി ഞാൻ പ്രവർത്തിച്ചിരുന്നു. കരീം അവിടെ ഓഫീസ് സെക്രട്ടറിയായും ഏറെക്കാലം തുടർന്നു. പിന്നീട്, ഞങ്ങളുടെ തട്ടകം താലൂക്ക് ഘടകത്തിലായി. കരീം ജോലിയും സംഘടനയുമായി കോഴിക്കോട് നഗരത്തിൽ കേന്ദ്രീകരിച്ചു. ആ സമയത്ത് താലൂക്ക് എസ്ബിഎസ് കൺവീനറായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്തെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു; ബാലസഞ്ചയം. സംസ്ഥാനത്ത്തന്നെ ആദ്യത്തേതും പുതുമയാർന്നതുമായ താലൂക്ക് ബാലസഞ്ചയം മാനിപുരത്തായിരുന്നു. ആ സംരംഭത്തിന് താലൂക്ക് സമിതിയോടൊപ്പം സജീവരംഗത്തുണ്ടായ വ്യക്തിയാണ് കരീം. അന്ന് പോസ്റ്ററും ചുമരെഴുത്തും സ്കൗട്ട് പഠിപ്പിക്കലുമായി ഞങ്ങളൊന്നിച്ച് പ്രവർത്തിക്കുകയും ചെയ്തു. അന്ന് രാത്രി വൈകി കിടന്നുറങ്ങാൻ തിരഞ്ഞെടുത്തത് പുത്തൂർ പള്ളിയായിരുന്നു. ബാലസഞ്ചയത്തിൽ ഒരുപാട് പുതുമകളവതരിപ്പിക്കാൻ ഞങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചു. താലൂക്ക്, ജില്ലാ എസ് എസ്എഫ് കമ്മിറ്റികളിൽ കരീമിന് ശേഷം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തപ്പോൾ ഒരുപാട് എളുപ്പങ്ങളുണ്ടായി. കരീമിന്റെ റെക്കോഡ് വർക്കുകളൊക്കെ വളരെ സുതാര്യമായിരുന്നതിനാൽ തുടർ പ്രവർത്തനങ്ങൾ വളരെ എളുപ്പമായിരുന്നു. എഴുത്തുംകുത്തും കരീമിന്റെ തുടർച്ചയാണെന്ന് പറയാം. മറ്റൊരു കാര്യം: കരീമിന്റെയും എന്റെയും ജനനതീയ്യതി ഒന്നാണ്. 01.05.1969.
സംസ്ഥാന സെക്രട്ടറിയായതും തുടർന്ന് രിസാല ജനറൽമാനേജർ,സിറാജ് ജനറൽമാനേജർ, മെഡി.കോളജ് സഹായി ജനറൽ മാനേജർ, മർകസ് ആരോഗ്യമാസിക മാനേജർ തുടങ്ങിയ സ്ഥാനങ്ങളിലെത്തിയതും അദ്ദേഹത്തിന്റെ ചടുലമായ പ്രവർത്തനം കാരണമായിരുന്നു. പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഏത് പരിപാടിയുണ്ടെങ്കിലും അവിടങ്ങളിൽ ഓടിയെത്തും. പ്രത്യേകിച്ച് സാഹിത്യോത്സവ് പോലെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് കരീമിന് ഒരു ഹരമാണ്. സാഹിത്യോത്സവ് സംവിധാനിക്കുന്നതിൽ നല്ലൊരു പങ്കുവഹിച്ച വ്യക്തിയാണ് കരീം. കഴിഞ്ഞയാഴ്ച എറണാകുളത്ത്നടന്ന കേരള സാഹിത്യോസവിൽ ഞങ്ങളൊന്നിച്ചാണ് പോയത്. പഴശ്ശി ഉസ്താദ് മരിച്ചപ്പോൾ പുലർച്ചെ അവിടേക്ക് ഓടിയെത്തിയിരുന്നു. ഇന്നലെ സ്വന്തം കാറോടിച്ചാണ് സാദിഖ് മാസ്റ്ററുടെ വീട്ടിലെത്തിയത്. കാര്യമായ അസുഖങ്ങളൊന്നുമില്ലായിരുന്നു.
ചെറുപ്പത്തിലേ അനാഥനായി വളർന്ന കരീം, സ്വപ്രയത്നത്തിലൂടെ പഠനവും സേവനവും ജോലിയുമൊക്കെയായി മുന്നോട്ടു പോകുകയായിരുന്നു. സാമ്പത്തിക പരാധീനതയുള്ള വ്യക്തിയായിരുന്നതിനാൽ 'ഖാദിസിയ്യ' ഭവനം നിർമ്മിച്ചു നൽകിയത് പ്രസ്ഥാനമാണ്. കുട്ടികളെ നന്നായി പഠിപ്പിച്ചു. മൂത്തമകൾ ലദീദ പർവീനെ വിവാഹം കഴിച്ചത് നോളജ്സിറ്റിയിലെ എഞ്ചിനീയറായിരുന്ന ലുഖുആണ്. മകൻ ലുബൈബ്, മകൾ ലിയ ഫാതിമ എന്നിവർ വിദ്യാർത്ഥികളാണ്. ഇനിയുമൊട്ടേറെ പറയാനുണ്ട്. എനിക്കല്ല, കരീമുമായി ഇടപഴകിയവർക്കൊക്കെ. നാഥാ, അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കുകയും സ്വർഗീയാരാമത്തിൽ ഞങ്ങളെയും അദ്ദേഹത്തെയും ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ..ആമീൻ.
മജീദ് പുത്തൂർ.18.09.2022