Town Team fc 1996

Town Team fc 1996

SFL 2020
COMING SOON FEBRUARY

14/04/2023
30/12/2022

കാൽപന്തിന്റ രാജാവ് വിടപറഞ്ഞു.
ആദരാഞ്ജലികൾ 🌹

#പെലെ❤

29/12/2022

മറഡോണ മരിച്ചപ്പോൾ പെലെ പറഞ്ഞു.

"ഒരു ദിവസം നമുക്ക് ഒരുമിച്ചു ആകാശത്തു ഫുട്‍ബോൾ കളിക്കണം"

അവിടെ പന്ത് ഉരുണ്ടു തുടങ്ങിയിരിക്കണം.

21/12/2022

1998 ആയിരുന്നു ഫ്രഞ്ച് ഫുട്‍ബോളിന്റെ ഏറ്റവും മികച്ച വർഷം.

ആ വർഷമാണ് ഫ്രാൻസിനു ആദ്യമായി ലോകകപ്പ് ലഭിച്ചതും ഫ്രാൻസിനു വേണ്ടി കളിക്കാൻ കിലിയൻ എംബാപ്പെ ജനിച്ചതും.

സിദാന്റെ കാലുകളിലൂടെ‌ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഉയർത്തുമ്പോൾ ആ സ്റ്റേഡിയത്തിനു പത്തു കിലോമീറ്റർ അപ്പുറത്തു അമ്മ ഫയ്‌സയുടെ വയറ്റിൽ കൈകാലിട്ടടിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ എംബാപ്പെ. അതിനുശേഷം ഫ്രാൻസ് ലോകകപ്പ് ഉയർത്തുന്നത് വളർന്നു വലുതായ ആ കൈകാലുകളിലൂടെയാണ്, 2018 ൽ. അതുകഴിഞ്ഞ വന്ന ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസ് തോറ്റപ്പോഴും ഹാട്രിക്ക് അടിച്ചുകൊണ്ടു എംബാപ്പെ ലോകത്തെമ്പാടുമുള്ള കാല്പന്താരാധകരുടെ കണ്ണും കരളുമായി.

വരാനിരിക്കുന്ന എത്രയോ ലോകകപ്പുകളുടെ കാത്തിരിപ്പാണ് എംബാപ്പെ.

കറുപ്പിനെ, കരുത്തിനെ, ലോകാരാധനയുടെ ഉച്ചിയിൽ ഉറപ്പിച്ചു നിർത്തിയ ഇടിമിന്നൽ കൊള്ളിയാനു ഇരുപത്തിനാലാം ജന്മദിനാശംസകൾ ❤

Town team fc

21/12/2022

Felicidades Hermano 👏🏽 Leo Messi

14/12/2022

4-4-2 ഫോർമാഷനിൽ ആണ് ക്രൊയേഷ്യയ്ക്കെതിരെ അർജന്റീന അങ്കത്തിനിറങ്ങിയത്.

മുന്നേറ്റത്തിൽ മെസിയും അൽവാരസും.

എന്നാൽ, വാഴ്ത്തു പാടലുകളൊന്നുമില്ലാതെ പ്രതിരോധം ഭദ്രമാക്കാൻ അവർക്കൊരു പോരാളിയുണ്ട്. നിക്കോളാസ് ഓട്ടമണ്ടി.

മിക്ക മത്സരങ്ങളിലും 90 മിനുട്ടും കളിക്കാൻ സജ്ജം.

ക്രൊയേഷ്യയ്ക്കെതിരെയുള്ള മത്സരം നോക്കൂ,

ആക്രമിക്കാനുള്ള പഴുതുകൾ എല്ലാം അടച്ചു മികച്ച ഡിഫാൻസ്‌ ആണ് അർജന്റീന കാഴ്ച വെച്ചത്.

ഊർജം ചോരാത്ത ഓട്ടമണ്ടി, വിങ്ങുകളിൽ കുത്തിക്കുന്ന മോളിനോ, ക്രിസ്ത്യൻ റോമാരോ, ആദ്യ ഇലവനിൽ ഇറങ്ങിയ ടാഗ്ലൈഫിക്കോ....

വലതു വിങ്ങിൽ മധ്യ നിര നിയന്ത്രിക്കാൻ ഡി പോളും ഇടതു വിങ്ങിൽ മാക് അലിസ്റ്റാരും...

ടീം അർജന്റീനയാണ് ഈ ലോക കപ്പിലെ കാഴ്ച. അതിനൊപ്പം പന്തടക്കത്തിന്റെ തന്ത്രങ്ങൾ ഇടയ്ക്കിടെ മാറ്റുന്ന ലയണൽ സ്കലോണി എന്ന പരിശീലകനും.

അർജന്റീന ഒരു ടീം ഗെയിം ആയതിന്റെ ക്രെഡിറ്റ് മുഴുവൻ അയാൾക്കാണ്.

30/11/2022

92 വർഷത്തെ ലോകകപ്പ് ഫുട്‍ബോളിന്റെ ചരിത്രം നാളെ ഇവർ തിരുത്തിയെഴുതും.

നാളിതുവരെ ആണുങ്ങളുടെ കളിയിൽ കയറാതെ കരയിൽ കാഴ്ചക്കാരായി നിന്ന പെണ്ണുങ്ങളിൽ നിന്നും മൂന്നുപേർ വിസിലുമായി കളിക്കളത്തിൽ ഇറങ്ങും. ആണുങ്ങളുടെ മാത്രം കളിക്കളമെന്ന ചീത്തപ്പേര് നാളെ ഫിഫ വച്ചൊഴിയും. അവരുടെ വിസിലിനു ആൺപട കാതോർക്കും, അവരുടെ തീരുമാനങ്ങൾ ശിരസാവഹിക്കും, അവരുയർത്തുന്ന മഞ്ഞക്കാർഡിൽ തലകുനിക്കും. ആദ്യമായി അവർ മൂന്നുപേർ നിയന്ത്രിക്കുന്ന തൊണ്ണൂറുമിനിട്ടിൽ രണ്ടു പുരുഷ ടീമുകൾ ലോകകപ്പിൽ ഏറ്റുമുട്ടും. ഒരു നൂറ്റാണ്ടോളം പഴക്കവും പാരമ്പര്യവുമുള്ള ഡിഫൻസിനെ തകർത്ത് മൂന്നു റഫറി പെണ്ണുങ്ങളുടെ ഗോൾ.

ആരു ജയിച്ചാലും തോറ്റാലും നാളത്തെ ജർമനി * കോസ്റ്റാറിക്ക മത്സരത്തിൽ കിരീടം ചൂടുന്നത്‌ ഇവരായിരിക്കും - ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പർട്ടും കൂടെ അസിസ്റ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട ബ്രസീലിന്റെ ന്യുസ ബാക്കും മെക്സിക്കോയുടെ കാരെൻ ഡയസും.👏👏

21/11/2022

19/11/2022

❤❤⚽️

30/10/2022

പ്രിയ സഫ്‌വാന് ആദരം ❤

20/03/2022

Lineup... 🔥🔥🔥

20/03/2022

Just wait... ❤

31/12/2021

പ്രിയ അശ്‌റഫിന് സ്നേഹാദരങ്ങളോടെ...

ഇന്ന് ഞങ്ങൾ നിന്റെ നാട്ടുകാരനെന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു 🙏🔥❣️
രാജ്യതിർത്തിയിൽ ഒരു കാവൽക്കരൻ നിർവഹിക്കുന്നതിനോളം സമാനമായ പ്രവർത്തിയാണ് അങ്ങ് നിർവഹിച്ചത്. ദുരന്തമുഖത്തു ഒരു ജീവന് സ്വന്തം ജീവനേക്കാൾ വിലമതിച്ച ആ മനസ്സിനെയും പ്രവർത്തിയെയും നാടും നമ്മുടെ ക്‌ളബ്ബും ഹൃദയം തൊട്ട് നമിക്കുന്നു 🙏
ജാതിയുടെയും മതത്തിന്റെയും പേരിൽ കുടിയിറക്കപ്പെടുകയൊ തിരസ്‌ക്കരിക്കപ്പെടുകയോ അനുഭവപ്പെടുന്ന ഈ കെട്ടകാലത്തു അങ്ങയുടെ പ്രവത്തിയിലൂടെ ഒരു വലിയ സന്ദേശവും നൽകുന്നു. വരും തലമുറയ്ക്ക് ആവേശകരമായ ഒരു ചരിത്രവും.

സ്നേഹാദരങ്ങളോടെ..
ടൗൺ ടീം അരീക്കാട്

Videos (show all)

#FIFAWorldCup2022#Qatar2022 ❤

Website