Mylapra Mathews Remban
MYLAPRA MATHEWS REMBAN
Founder of Mylapra Mar Kuriakose Asram
പരിശുദ്ധ ജീവിതം നയിച്ച താപസശ്രേഷ്ഠനായ വന്ദ്യ മൈലപ്ര മാത്യൂസ് റമ്പച്ചാന്റെ 120-മത് ജന്മദിന പ്രാർത്ഥനയും വൈദിക കുടുംബ സംഗമവും ഇന്ന് വൈകിട്ട് 06.30 ന് സന്ധ്യ നമസ്കാരത്തെ തുടർന്ന് നടത്തപ്പെടുന്നു.നാളെ രാവിലെ 06.30 പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും കബറിങ്കിൽ ധൂപ പ്രാർത്ഥനയും നടത്തപ്പെടുന്നു.ഏവരെയും മൈലപ്ര മാർ കുറിയക്കോസ് ആശ്രമത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.
നഥാനിയേൽ റമ്പാൻ
(ആശ്രമ സുപ്പീരിയർ )
വന്ദ്യ ദിവ്യശ്രീ #ക്രിസ്റ്റഫോറസ്_റമ്പാച്ചന്റെ 27 മത് ശ്രാദ്ധപ്പെരുന്നാൾ 12,13 തീയതികളിൽ ആഘോഷപൂർവ്വം കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തോഡോസ് ഇടവകയിൽ വെച്ച് കൊണ്ടാടുന്നു.
അത്ഭുതങ്ങൾ കാണുവാനോ, അപ്പം കഴിച്ച് തൃപ്തിപ്പെടുവാനോ അല്ല പ്രാർത്ഥന, ഉപവാസത്തിലൂടെയും,മൗനത്തിലൂടെയും
വിശുദ്ധിയുടെ ശൈലം കീഴടക്കിയ ഒരു മഹാമനിയെ അടുത്തറിയുവാൻ പ്രിയ ശിഷ്യന്റെ മഷിക്കൂട്ട്. ആൾക്കൂട്ടത്തിൽ നിന്നും ആരവത്തിൽനിന്നും ഒഴിഞ്ഞിരിക്കുകയും, ആവശ്യക്കാരന് ആശ്രയമായി തീരുകയും ചെയ്ത കൃശഗാത്രനായ ഒരു പ്രാർത്ഥന പുരുഷന്റെ ചൊല്ലും ചോറും ചൂടും മറിഞ്ഞു ജീവിച്ച ഒരുവന്റെ ജീവിതത്തിലെ നേർക്കാഴ്ചകൾ.
വിളിച്ചവനോടുള്ള വിശ്വസ്തത ഭൗതികതയുടെ കുഴിമാടം വരെ കാത്തുസൂക്ഷിക്കുകയും ഇരുട്ടിനപ്പുറത്തെ പ്രകാശപൂരിതമായ ജീവിതത്തെ ഈ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്ത പരിശുദ്ധന്റെ ജീവിതം തൊട്ടറിയുവാൻ ' മൗനശൈലം' കയറി ഒരു യാത്രക്ക് ഒരുങ്ങാം..
✍🏼എബി മാത്യു, കൊഴുവല്ലൂർ
മൈലപ്ര പി ഐ മാത്യൂസ് റമ്പാച്ചൻ നടത്തിയ വിവാഹ ശുശ്രൂഷയിലെ കുറച്ച് ഭാഗങ്ങൾ
കടപ്പാട് : ഫാ വർഗീസ് കളിയിക്കൽ
*മലയാള മനോരമ*
05/09/2024
*പുസ്തകപ്രകാശനം*
താപസശ്രേഷ്ഠനായ വന്ദ്യ മൈലപ്ര മാത്യൂസ് റമ്പച്ചാന്റെ വാത്സല്യ ശിഷ്യൻ വന്ദ്യ നഥാനിയേൽ റമ്പാച്ചൻ തന്റെ ആത്മീയ ഗുരുവിൽ നിന്ന് അനുഭവിച്ചറിഞ്ഞ ജീവിത കഥകളുടെ *മൗനശൈലം* എന്ന പുസ്തകം അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തക്കും അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തക്കും നൽകി പ്രകാശനം ചെയ്തു.
താപസ ശ്രേഷ്ഠനായ വന്ദ്യ. മൈലാപ്ര മാത്യൂസ് റമ്പാച്ചന്റെ 33-മത് ഓർമ്മപ്പെരുന്നാൾ ഭക്തി ആദരപൂർവ്വം മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ നടത്തപ്പെട്ടു ✨....
രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും അനുസ്മരണ പ്രഭാഷണവും കബറിങ്കൽ ധൂപ പ്രാർത്ഥനയും നടന്നു.പെരുന്നാൾ ശുശ്രൂഷകൾ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികതത്തിലും മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നിവരുടെ സഹ കാർമ്മികത്വത്തിൽ ഭക്തി ആദരപൂർവ്വം നടത്തപ്പെട്ടു.
"മലങ്കര സഭ" മാഗസിൻ - ആഗസ്റ്റ് 2024
താപസശ്രേഷ്ഠനായ വന്ദ്യ. ദിവ്യശ്രീ. മൈലപ്ര മാത്യൂസ് റമ്പാച്ചന്റെ
33-00 ശ്രാദ്ധപ്പെരുന്നാൾ
വി. മുന്നിന്മേൽ കുർബ്ബാന
• കബറിങ്കൽ ധൂപപ്രാർത്ഥന
• ആശിർവാദം
• നേർച്ചസദ്യ
മാർ കുറിയാക്കോസ് ആശ്രമം മൈലപ്രാ
അഭി തിരുമേനിമാരുടെ കാർമ്മികത്വത്തിൽ
Live Broadcasting:
താപസ ശ്രേഷ്ഠനായ വന്ദ്യ. മൈലപ്ര മാത്യൂസ് റമ്പാച്ചന്റെ ഓർമ്മ പെരുന്നാളിൽ സന്ധ്യാ നമസ്കാരത്തെ തുടർന്ന് കബറിങ്കൽ അഭിവന്ദ്യ പിതാക്കന്മാർ ധൂപപ്രാർത്ഥന നടത്തുന്നു. മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാർ ക്ലിമിസ് തിരുമനസ്സുകൊണ്ട് ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു.
📹 Aby Mathew
*താപസ ശ്രേഷ്ഠനായ വന്ദ്യ. മൈലാപ്ര മാത്യൂസ് റമ്പാച്ചന്റെ 33-മത് ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയുമായി മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ✨....*
പെരുന്നാൾ ശുശ്രൂഷകൾ പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികതത്തിലും അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നു.
പെരുന്നാൾ ശുശ്രൂഷകളിൽ പങ്കാളികളായി വന്ദ്യ റമ്പാച്ചൻ്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദൈവനാമത്തിൽ ഏവരെയും ആശ്രമത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.
പുസ്തകപ്രകാശനം✨
താപസശ്രേഷ്ഠനായ വന്ദ്യ. ദിവ്യശ്രീ. മൈലപ്ര മാത്യൂസ് റമ്പാച്ചന്റെ
33-00 ശ്രാദ്ധപ്പെരുന്നാൾ
2024 സെപ്റ്റംബർ 03 വൈകിട്ട് 06:30ന്
പെരുന്നാൾ സന്ധ്യനമസ്കാരം
കബറിങ്കൽ ധൂപപ്രാർത്ഥന
അനുസ്മരണ പ്രഭാഷണം:
അഭി.സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത (ഇടുക്കി ദദ്രാസന മെത്രാപ്പോലീത്ത)
മാർ കുറിയാക്കോസ് ആശ്രമം മൈലപ്രാ
Live Broadcasting:
മൗനത്തെ പുൽകിയ മഹാ മഹർഷി - വന്ദ്യ ദിവ്യ ശ്രീ പി. ഐ മാത്യൂസ് റമ്പാൻ മൈലപ്ര.
ഭാരതീയ പൗരാണിക ഋഷി പാരമ്പര്യത്തിൽ, ആധുനിക യുഗത്തിൽ സന്യാസജീവിതം നയിച്ച മഹാ താപസിയായിരുന്നു ഭാഗ്യ സ്മരണാർഹാനായ മൈലപ്ര മാത്യൂസ് റമ്പാച്ചൻ. മലങ്കര ഓർത്തഡോൿസ് സഭയിൽ വ്യെത്യസ്തമായ സന്യാസജീവിതം കൊണ്ട് ശ്രദ്ധേയനായ, മൈലപ്ര മാർ കുരിയാക്കോസ് ആശ്രമസ്ഥാപകൻ കൂടിയായ വന്ദ്യ റമ്പാച്ചന്റെ 33മത് ശ്രദ്ധപ്പെരുന്നാൽ സെപ്റ്റംബർ 3,4 തീയതികളിൽ വന്ദ്യ പിതാവ് സമാധിയായിരിക്കുന്ന മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിൽ ആചാരിക്കുന്നു.
"മിണ്ടാതെ ഇരുന്ന് ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ "
എന്ന തിരുവചന വാക്യത്തെ അക്ഷരാർഥത്തിൽ ജീവിതത്തിൽ പകർത്തുകയും പ്രാവർത്തികമാക്കുകയും ചെയ്ത ആത്മീയ ജ്യോതിസ് ആയിരുന്നു വന്ദ്യ റമ്പാച്ചൻ. മൗന വൃതത്തിലൂടെ ദൈവ സാന്നിധ്യം അനുഭവിച്ചറിയുകയും ദൈവ ശബ്ദം കേൾക്കുകയും ദൈവവുമായി സംസാരിക്കുകയും ചെയ്ത ദൈവ മനുഷ്യൻ. വിയർപ്പിൽ പോലും വിശുദ്ധ മൂറൊന്റെ പരിമളം സംവഹിച്ച, സുഗന്ധ നൽവരത്തിനുടമയായ സന്യാസിവര്യൻ.
1904 സെപ്റ്റംബർ 30 ന് കുമ്പഴ, വേലശ്ശേരിൽ ഈശോ കത്തനാരുടെയും ശോശാമ്മയുടെയും മകനായി കുഞ്ഞുമത്തായി എന്ന് ഓമനപ്പെരുള്ള പി ഐ മാത്യൂസ് ജനിച്ചു. ആറാം മാസത്തിൽ മാതാവ് മരിച്ചതിനാൽ (പരിശുദ്ധ പരുമല പുണ്യവാളനെപ്പോലെ) മൂത്ത സഹോദരി അന്നമ്മ യാൽ വളർത്തപ്പെട്ടു. ആത്മീയതയിൽ ആനന്ദം കണ്ടെത്തിയ ബാലൻ മലമുകളിലും കാടുകളിലും ഏകാന്ത ധ്യാനത്തിനും പ്രാർഥനക്കും സ്ഥലം കണ്ടെത്തിയിരുന്നു. വിശുദ്ധ കുർബാനയിലും ആരാധനകളിലും സംബന്ധിക്കുവാനും ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുവാനും വളരെ താല്പര്യം കാണിച്ചിരുന്നു.
വിദ്യാഭ്യാസശേഷം കൂടുതൽ സമയം പ്രാർഥനകൾക്കും മിഷൻ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു. പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ഉള്ള തോട്ടം തൊഴിലാളികൾക്കിടയിൽ സ്രേഷ്ടമായ നിലയിൽ മിഷൻ പ്രവർത്തനം നടത്തി. ഇക്കാലത്ത് വനത്തിൽ കൂടിയുള്ള യാത്രയിലും മറ്റും നേരിട്ട അനേകം അപകടങ്ങളിൽ നിന്ന് ദൈവകൃപയാൽ അത്ഭുതകരമായി രക്ഷപെട്ടു. ദൈവ നടത്തിപ്പിന്റ അനുഭവങ്ങൾ ധാരാളം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം ഇപ്രകാരം ഉണ്ടായിരുന്നു.
1926 ഏപ്രിൽ 22ന് പുത്തൻപീടിക സെന്റ് മേരീസ് പള്ളിയിൽ വച്ച് ഭാഗ്യ സ്മരണാർഹാനായ പരിശുദ്ധ ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായാൽ ശേമ്മാശ പട്ടം നല്കപ്പെട്ടു.തുടർന്ന് പരിശുദ്ധ പിതാവിനൊപ്പം മാത്യൂസ് ശേമ്മാശൻ ദീർഘാനാൾ താമസിച്ചു. പരിശുദ്ധ ബാവായുടെ ആത്മീയ ജീവിതം യുവ ശേമ്മശനെ ആഴത്തിൽ സ്വാധീനിച്ചു. രാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ദീർഘമായ ഏകാന്ത പ്രാർഥന നടത്തുന്ന ശീലം പരിശുദ്ധ ഗീവര്ഗീസ് ദ്വിതീയൻ ബാവക്കുണ്ടായിരുന്നു. ഈ പ്രാർഥനയിൽ മാത്യൂസ് ശേമ്മാശനും പങ്കുചേർന്നപ്പോൾ " താൻ ചെറുപ്പമാണ്, ഇങ്ങനെ ഉറക്കം കളഞ്ഞു ചെയ്യേണ്ടതില്ല എന്ന് സ്നേഹപൂർവ്വം ഉപദേശിച്ചു പിന്തിരിപ്പിക്കുകയാണ് ബാവ ചെയ്തത്.
വൈദീക സെമിനാരി പഠനശേഷം പൊത്തൻപുറം ദയറായിൽ പരിശുദ്ധ പാമ്പാടി തിരുമേനിക്കൊപ്പം താമസിച്ചു. അവിടെവച്ചു പാമ്പാടി തിരുമേനി അദ്ദേഹത്തിനു പൂർണ്ണ ശേമ്മാശ പട്ടം നൽകി. തുടർന്ന് പത്തനാപുരം ദയറായിൽ അഭിവന്ദ്യ തോമ മാർ ദിവന്നാസിയോസ് തിരുമേനിക്കൊപ്പം താമസം ആരംഭിച്ചു.
ചില കുബുധികളുടെ വ്യാജ വാക്കുകൾ നിമിത്തം പരിശുദ്ധ ഗീവര്ഗീസ് ദ്വിതീയൻ ബാവ ഇദ്ദേഹത്തിന് വൈദീക പട്ടം കൊടുക്കാൻ വിസമ്മതിക്കുകയും അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു. പരിശുദ്ധ പിതാവിൽ നിന്നല്ലാതെ ആരിൽനിന്നും പട്ടം സ്വീകരിക്കുകയില്ല എന്ന് പറഞ്ഞു ശേമ്മാശനും മടങ്ങി. ആജീവനാന്തം ശേമ്മാശൻ ആയി കഴിയാൻ തീരുമാനിച്ചു.
1932 ലെ മാക്കാംകുന്ന് കാൺവന്ഷന് എത്തിയപ്പോൾ ശേമ്മാശനായി തുടരുന്ന മാത്യൂസിനെ കാണുകയും, മനസലിഞ്ഞ പരിശുദ്ധ പിതാവ് മല്ലപ്പള്ളി, പത്തിക്കര പള്ളിയിൽ വച്ച് അദ്ദേഹത്തിന് വൈദീക പട്ടം നൽകുകയും ചെയ്തു.
മാത്യൂസ് അച്ചന്റെ ആത്മീയ ജീവിതത്തിൽ
പ്രീതനായ പരിശുദ്ധ ഗീവര്ഗീസ് ദ്വിതീയൻ ബാവ 1943 ൽ പഴയ സെമിനാരിയിൽ വച്ച് അദ്ദേഹത്തെ റമ്പാൻ ആക്കി. അട്ടച്ചാക്കൽ പള്ളിയിൽ സേവനം അനുഷ്ഠിക്കുന്ന കാലത്താണ് അവിടെ സെന്റ് ജോർജ് ഹൈ സ്കൂൾ സ്ഥാപിക്കുന്നത്. പിന്നീട് റമ്പാച്ചൻ സ്വദേശമായ മൈലപ്രയിലെ മാതൃ ഇടവകയായ പാലമൂട് മാർ കുര്യാക്കോസ് ഓർത്തഡോൿസ് പള്ളിയിലേക്ക് താമസം മാറ്റി.
മൗനവൃതം എടുക്കുക എന്നത് റമ്പാച്ചന്റെ ഒരു ശീലമായിരുന്നു. ഏതാനും ചില ദിവസങ്ങളിൽ തുടങ്ങി 90 ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന മൗനവൃതം അനുഷ്ഠിച്ചിരുന്നു. ഈ സമയം പകൽ പള്ളിയിലും രാത്രിയിൽ പള്ളി മുറ്റത്തും പ്രാർഥനയിൽ മുഴുകും. മഴയോ മഞ്ഞോ ഒന്നും അതിന് തടസമായിരുന്നില്ല. ഒരു മണിക്കൂർ ഉറക്കവും ബാക്കി സമയം മുഴുവൻ പ്രാർഥനയും ആയിരുന്നു. വിശുദ്ധ കുർബാന മാത്രം ഭക്ഷണം. ഇതായിരുന്നു മൗനവൃതകാലത്തെ രീതി. പള്ളിയിൽ നിലത്ത് പായിട്ട് മുട്ടിന്മേൽ നിന്ന് കണ്ണീരോടെ പ്രാർഥിക്കുന്ന റമ്പാച്ചനെ ആളുകൾക്ക് പരിചിതമാണ്. നിത്യേനയുള്ള ആരാധനയിലൂടെ ആ ദൈവാലയം ആളുകളുടെ അഭയമായ ഒരു ആത്മീയ കേന്ദ്രമായി മാറി. അവിടെ താമസിച്ചുകൊണ്ടാണ് ആശ്രമം സ്ഥാപിക്കുന്ന ശ്രമത്തിൽ റമ്പാച്ചൻ പ്രവേശിച്ചത്.
ഒരിക്കൽ ഒരു വര്ഷം നീണ്ടു നിൽക്കുന്ന മൗന വൃതത്തിന് പരിശുദ്ധ ഗീവര്ഗീസ് ദ്വിതീയൻ ബാവയോട് റമ്പാച്ചൻ അനുവാദം ചോദിച്ചു. എന്നാൽ പുത്രനിർവിശേഷമായ വാത്സല്യം നിമിത്തം അത് അനുവദിക്കാതെ നിരസിച്ചു.
മൗനവൃത കാലത്ത് വന്ദ്യ പിതാവിന് ദൈവത്തിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ, തന്റെ കാലശേഷം മാത്രമേ ലോകമറിയാവൂ എന്ന നിർദേശത്തോടുകൂടി ഒരു ഡയറിയിൽ കുറിച്ച് സൂക്ഷിച്ചിരുന്നു. കാലശേഷം അത് മധുരഭാഷണം എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
ഒരു പർണ ശാല പോലെ പവിത്രമായ മൈലപ്ര ആശ്രമത്തിൽ വന്ദ്യ പിതാവ് ഉള്ള കാലത്ത് നിരവധി പ്രാവശ്യം ഞാൻ സന്ദർശിച്ചിട്ടുണ്ട്. (പിതാവ് കടന്നുപോയ ശേഷം അവിടെ പോയിട്ടില്ല ) വന്ദ്യ പിതാവിന്റെ സഹോദര പുത്രനായ സ്റ്റീഫൻ അച്ചൻ (Fr. V. A. Stephen ) വിവാഹം കഴിച്ചിരിക്കുന്നത് എന്റെ മൂത്ത സഹോദരിയെ ആണ്. ആ നിലയിലും വന്ദ്യ പിതാവിന്റെ സ്നേഹവാത്സല്യങ്ങളും അനുഗ്രഹങ്ങളും പ്രാപിക്കാൻ സാധിച്ചിട്ടുണ്ട്.
ദൈവത്തോടൊപ്പം ജീവിക്കുകയും മനുഷർക്ക് വേണ്ടി പ്രവർത്തിക്കുകയും നിരന്തരം പ്രാർഥിക്കുകയും ചെയ്ത പുണ്യ പിതാവ് 1991 സെപ്റ്റംബർ 4 ന് തീവ്ര വൃതാനുഷ്ടങ്ങളാൽ അസ്തിപഞ്ജരം മാത്രമായ മണ്കൂടാരം ഉപേക്ഷിച്ചു കർത്തൃ സന്നിധിയിൽ എത്തിച്ചേർന്നു. ഭൗതിക ശരീരം ആശ്രമത്തിൽ ഇന്നും അനേകർക്ക് പ്രാർത്ഥനാശ്രയമായി അനുഗ്രഹമായി നിലകൊള്ളുന്നു.
വന്ദ്യ ദിവ്യ ശ്രീ പി ഐ മാത്യൂസ് റമ്പാച്ചന്റെ - മഹാ മഹർഷിയുടെ - മുപ്പത്തിമൂന്നാമത് മഹാ സമാധി വാർഷിക ദിനത്തിൽ - ( ശ്രാദ്ധപ്പെരുന്നാളിൽ )ധാന്യവും ദീപ്തവും ആയ സ്മരണക്ക് മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട് മധ്യസ്ഥത അപേക്ഷിക്കുന്നു.
ജോർജ് ജോസ് (ജിജി, റോം.)
മൈലപ്ര ആശ്രമത്തിൽ നാളെ....
ഏവർക്കും സ്വാഗതം✨
താപസ ശ്രേഷ്ഠനായ വന്ദ്യ. മൈലപ്ര മാത്യൂസ് റമ്പാച്ചന്റെ 33-മത് ഓർമ്മപ്പെരുന്നാൾ✨
സെപ്റ്റംബർ 03,04 തിയതികളിൽ
പെരുന്നാൾ നോട്ടീസ്✨