Pmsa Hss & Vhss ഗോൾഡൻ ജൂബിലി
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pmsa Hss & Vhss ഗോൾഡൻ ജൂബിലി, School, .
ലോക വികലാംഗ ദിനം & ഭോപ്പാൽ ദുരന്ത ദിനം - റേഡിയോ വൈറ്റിൽ സൽമാൻ ഫാരിസ് & ഫെമിന
ശിശുദിനാഘോഷം - 2018
JRC
PMSA HSS Chappanangadi
,
ശിശുദിന റാലിയും ,ചാപ്പനങ്ങാടി അംഗനവാടി കുട്ടികളോടൊപ്പം അൽപ്പസമയം ചെലവഴിക്കലും -
JRC Radio white -സന്ദേശം - ഫാത്തിമ ശബ്ന & ഫാത്തിമ ഷഹദാന
ചാപ്പനങ്ങാടി PMSA HSS മാധ്യമ ശബ്ദമായി ജില്ലയിൽ തരംഗമായ JRC റേഡിയോ വൈറ്റിന്റെ മികവിൽ JRC യൂണിറ്റിന് മൂന്നാം പ്രാവശ്യവും ആദരം....
JRC ജില്ലാ കേഡറ്റ്സ് മീറ്റിൽ
മലപ്പുറത്തിന്റെ പ്രിയപ്പെട്ട MLA ശ്രീ.പി.ഉബൈദുള്ള പുരസ്കാരം നൽകി
ദേശാഭിമാനി അക്ഷരമുറ്റം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ - PMSA HS ചാപ്പനങ്ങാടി
💐💐💐💐💐💐💐💐മലപ്പുറം ഉപജില്ലാ കലോൽസവ വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിക്കുന്നു.
ഒപ്പം മോണോ ആക്ടിൽ A Grade ഉം ഒന്നാം സ്ഥാനവും മിമിക്രിയിൽ A Grade ഉം രണ്ടാം സ്ഥാനവും നേടി നമ്മുടെ സ്കൂളിന്റെ അഭിമാനമായ നിൻഷാദ് കെ.എസ്. - സ്കൂൾ ലീഡറും , JRC പ്രസിഡണ്ടും , JRC റേഡിയോ വൈറ്റ് ജോക്കിയും - സർവ്വകലാ വല്ലഭനുമായ നിൻഷാദിന് JRC യുടെയും റേഡിയോ വൈറ്റിന്റെയും അഭിനന്ദനങ്ങൾ
💐💐💐💐💐💐💐💐💐
റെഡ് ക്രോസ് സ്ഥാപകൻ ഹെൻറി ഡ്യൂനാന്റ് അനുസ്മരണ ക്വിസ്സ് മൽസരം - 2018-19 ,സംസ്ഥാന തലം നടന്നു.
ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയ്ക്ക്,JUNIOR RED CROSS,MSMHSS, KALLINGALPARAMBA, സ്പോൺസർ ചെയ്ത റോളിങ്ങ് ട്രോഫി യും
രണ്ടാം സ്ഥാനം നേടിയ
മലപ്പുറം ജില്ല യ്ക്ക് JUNIOR RED CROSS, KERALA സ്പോൺസർ ചെയ്ത റോളിങ്ങ് ട്രോഫിയും
സമ്മാനിച്ചു.
മൂന്നാം സ്ഥാനം പത്തനംതിട്ട.
ഉൽഘാടനം. മുൻ വിദ്യാഭ്യസ വകുപ്പ് മന്ത്രി ,ബഹു.പി കെ.അബ്ദുറബ്. MLA നിർവ്വഹിച്ചു. JRC സംസ്ഥാന കോഡിനേറ്റർ ബഹു. ശ്രീ.ജ്യോതിഷ് ആർ.നായർ മറ്റ്,രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ സംബന്ധിച്ചു.
*നിർധന രോഗികളുടെ ചികിത്സാ ധനസമാഹരണ അർത്ഥം BEATS OF PONMALA ജില്ലയിലെ മികച്ച JRC പ്രവർത്തനത്തിന് , JRC കൗൺസിലർക്ക് പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.മൊയ്തീൻ അവർകളിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത് സുന്ദര നിമിഷമായിരുന്നു. പ്രസിഡണ്ടിന്റെ കയ്യിൽ നിന്നും രണ്ടാം പ്രാവശ്യമാണ് പുരസ് കാരം വാങ്ങുന്നത് .... നന്ദിയുണ്ട് ഒരു പാട് പ്രിയപ്പെട്ട എന്റെ JRC കേഡറ്റുകളോടും സപ്പോർട്ടും പ്രോത്സാഹനം നൽകിയവരോടും, ഒരു പാട് സ്നേഹം നൽകിയവരോടും..... കൂടെ Beats of പൊന്മള യുടെ പ്രിയപ്പെട്ടവർക്കുള്ള നന്ദിയും ..... സ്നേഹപൂർവ്വം നിങ്ങളുടെ കെ.പി.രാജീവ് - JRC കൗൺസിലർ .*
ജൂനിയർ റെഡ്ക്രോസ് - (JRC) നടത്തിയ ഹെൻറി ഡ്യുനാന്റ് അനുസ്മരണ ക്വിസ് മൽസര സ്കൂൾ തല വിജയികൾ
1-ആഷിറ ബാനു OK.
2- ഷംന ഷെറിൻ CK
3 - ലുബ്ന ഷഹനാസ് P
സഫ് വാൻ ഫാരിസിന് റേഡിയോ വൈറ്റിന്റെ കണ്ണീർ പ്രണാമം
ഗാന്ധിജയന്തി ആഘോഷം- 2018
ചാപ്പനങ്ങാടി :-
പി.എം.എസ്.എ.ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്ക്രോസ് (JRC) നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സ്നേഹ സന്ദേശ റാലിയും ,ഗാന്ധിജിയുടെ ചിത്രീകരണവും നടത്തി. ജന്മം മുതൽ മരണം വരെയുള്ള നിരവധി മുഹൂർത്തങ്ങൾ നൂറുകണക്കിന് കേഡറ്റുകൾ തന്മയത്വത്തോടെ അവതരിപ്പിച്ച് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. നേരത്തെ
ചാപ്പനങ്ങാടി കൂരിയാട് ജംങ്ഷനിൽ പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.മൊയ്തീൻ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഇ .വി.സലാമിന്റെ അധ്യക്ഷതയിൽ സ്ഥിര സമിതി ചെയർമാൻ ശ്രീ.വി.കെ.മുസ്തഫ, ഹെഡ്മാസ്റ്റർ ശ്രീ.ഷാ ബു ഇസ്മായിൽ, ശ്രീ.മാനുപ്പ ,ജെ.ആർ.സി.കൗൺസിലർ കെ.പി.രാജീവ് ,ജയശ്രീ ,സുധ നമ്പ്യാര്‍ ,വിനോദ് കുമാര്‍ എന്നിവർ സംബന്ധിച്ചു. ശബ്ന
നിൻഷാദ്, ഷംന ഷെറിൻ, ആഷിറ ബാനു, ഷഹീമബാനു, മാഹിറ, ഫാത്തിമ ശബ്ന എന്നിവര്‍ നേതൃത്വം നൽകി.
Today Morning white- In PMSA HSS chappanangadi JRC Radio White Studio
റെഡ് ക്രോസ് മലപ്പുറം ജില്ലാ നേതൃത്വ ക്യാമ്പ് - മലപ്പുറം ബാങ്ക് ഓഡിറ്റോറിയം
പൊന്മള ഗ്രാമപഞ്ചായത്തിന്റെയും 'ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തമായി ആരോഗ്യ- ഊർജ്ജിത ഉടവിട നവീകരണ യജ്ഞം പൊന്മള ഗ്രാമ-പഞ്ചായത്തുതല ഉൽഘാടനം ചാപ്പനങ്ങാടി PMSA ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നപ്പോൾ
ജൂനിയർ റെഡ്ക്രോസ് (JRC) നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചു. PTA പ്രസിഡണ്ട് ശ്രീ. ഇ.വി.സലാം സാറിന്റെ അധ്യക്ഷതയിൽ
പൊന്മള ഗ്രാമപഞ്ചായത്ത് യി ൽവിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ ശ്രീ.വി.കെ.മുസ്തഫ സാർ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.ഷാബു ഇസ്മായിൽ സാർ ആശംസയും JRC പ്രസിഡണ്ട് നിൻഷാദ് നന്ദിയും പറഞ്ഞു.SDC -
സ്റ്റുഡന്റ് ഡോക്ടർ കേഡറ്റുകളായ ഷംന ഷെറിൻ ,നിൻഷാദ്, സൽമാൻ ഫാരിസ്, സിനാൻ, അശ്വനി എന്നിവർ ക്ലാസെടുത്തു.
പ്രഥമ ശുശ്രൂഷ ദിന സന്ദേശം - ഫാത്തിമ മിൻഹ & മുബഷിറ
💐💐💐💐💐💐അധ്യാപകദിനം
💐💐💐💐💐💐
അധ്യാപക ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ നൽകി
അധ്യാപക ദിനത്തിൽ JRC കേഡറ്റുകൾ മുഴുവൻ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു, കേഡറ്റുകൾ എല്ലാ അധ്യാപകരുടെയും ഫോട്ടോ എടുത്ത് സ്വന്തം കരവിരുത് കൊണ്ട് ഫ്രെയിം ചെയ്ത് തയ്യാറാക്കിയ സ്നേഹോപഹാരം കൈമാറി.
കേഡറ്റുകൾക്കും മറക്കാത്ത അനുഭവമായി
കേഡറ്റുകൾ അധ്യാപക കുപ്പായമണിഞ്ഞു.
പ്രളയ ദുരന്തം - റേഡിയോ വൈറ്റ് പ്രണാമം
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷം -
നിരവധി പരിപാടികൾ നമ്മുടെ കലാലയത്തിൽ ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു. HS ,HSS, VHSE, വിഭാഗത്തിൽ നിന്ന് - ദേശഭക്തിഗാനങ്ങൾ, ദേശസ്നേഹപരവും സ്വാതന്ത്ര്യ സമര ചരിത്രപരവുമായ സ്കിറ്റുകൾ , നൃത്തങ്ങൾ ,ടാബ്ലോ തുടങ്ങിയവയും JRC ,സ്കൗട്ട് & ഗൈഡ്സ് പരേഡ് തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമായ നിരവധി പരിപാടികൾ മേക്കപ്പ് സാധനങ്ങൾ ,വാടക സാധനങ്ങൾ വരെ ഏർപ്പാടാക്കിയിരുന്നു.
എന്നാൽ നമ്മുടെ പ്രകൃതി ക്ഷോഭവും, പ്രളയബാധിതവുമായ നമ്മുടെ കൊച്ചു കേരളം വിറങ്ങലിച്ചു' നിൽക്കുമ്പോൾ ആഘോഷിക്കുക , എന്നത് ഉചിതമല്ലല്ലോ ...
പതാകാ വന്ദനവും ചെറിയ ചില ചടങ്ങിലേക്കും മാറി.
അതിനു ശേഷം JRC കേഡറ്റുകൾ ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കൽ, കുറുപ്പുംപടി വരെയുള്ള കടകളിൽ ദുരിതബാധിതരെ സഹായിക്കാൻ ഒരു കൈത്താങ്ങ് - സന്ദേശം അറിയിച്ചു.
ഇന്ന് മുഴുവൻ കടകളിലും പോയി തുണികൾ, അരി, പലചരക്ക് ,മെഡിസിൻ ,ഉൾപ്പെടെ മറ്റു സാധനങ്ങൾ സമാഹരിച്ചു. പ്രിയപ്പെട്ടവരായ കച്ചവടക്കാരും നാട്ടുകാരും സുഹൃത്തുക്കളും ഒരുപാട് സാധനങ്ങളാണ് JRC കേഡറ്റുകളുടെ കൈകളിലേക്ക് നൽകിയത് ,തുണികൾ നിരവധി കവറുകളിലാക്കി പ്രായപരിധിക്ക് അനുസരിച്ച് തന്നവർ പോലുമുണ്ട്. നന്ദിയുണ്ട് എല്ലാവരോടും ഒരു പാടൊരുപാട് ,ഒപ്പം കടപ്പാടും .
ജയശ്രീ ടീച്ചർ, വിനോദ് സാർ ,ശബ്ന ടീച്ചർ ,JRC കേഡറ്റുകൾ എല്ലാവരും രാവിലെ മുതൽ ഉച്ചവരെ Collect ചെയ്തു, ഉച്ചയ്ക്ക് ശേഷം കേഡറ്റുകളും അധ്യാപകരും വ്യത്യസ്ത കവറുകളിലാക്കി മാറ്റി. ഇനി കഷ്ടപ്പെടുന്നവരുടെ കൈകളിലെത്തിക്കണം.
കൂടെ അവരവരുടെ കരുത്തുമായി Scout & Guides ,NSS എന്നിവരും ദുരിതബാധിതരെ സഹായിക്കാനുണ്ട്,
PMSA യുടെ സ്വന്തം മക്കളായ് കൂട്ടിനുണ്ട്.
എപ്പോഴും സ്കൂളിനോടും നാടിനോടും കുട്ടികളോടും രക്ഷിതാക്കളോടും നാട്ടുകാരോടും ഒപ്പം നടന്ന JRC ഇതും ഏറ്റെടുക്കുന്നു.
എല്ലാവരുടെയും പിന്തുണയാണ് JRC യുടെ ശക്തി.
സ്നേഹപൂർവ്വം
നിങ്ങളുടെ
കെ.പി.രാജീവ്
JRC കൗൺസിലർ
10-8-18- വെള്ളി - 2.30 PM.......
ജൂനിയർ റെഡ്ക്രോസ് (JRC) ചാപ്പനങ്ങാടി പി.എം.എസ്.എ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ JRC എ.ലെവൽ കേഡറ്റുകളുടെ സ്കർഫിംഗ് സെറിമണി മലപ്പുറം ഇൻസ്പെക്ടർ ഓഫ് പോലീസ് ഓഫീസർ (സി.ഐ) ശ്രീ.എ.പ്രേംജിത്ത് സാർ കേഡറ്റുകൾക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു.
പൊന്മള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ ശ്രീ.വി.കെ.മുസ്തഫ സാർ, മാനേജർ ശ്രീ.വി.ജാഹ്ഫറു സാദിഖ് സാർ, PTA പ്രസിഡണ്ട് ശ്രീ.പി. ബീരാൻകുട്ടി സാർ, സേവന പാലിയേറ്റീവ് പ്രസിഡണ്ട് ശ്രീ.ഇ.വി.സലാം സാർ ,
PTA. എക്സി.അംഗം ശ്രീ .കെ സലീം സാർ, പ്രിൻസിപ്പൽമാരായ ശ്രീ. C.J. മാത്യു സർ, സി.ജിഷ ടീച്ചർ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ. ഷാബു ഇസ്മായിൽ സാർ സ്വാഗതവും ,JRC പ്രസിഡണ്ട് മാസ്റ്റർ നിൻഷാദ് നന്ദിയും ,സെക്രട്ടറി ഷംന ഷെറിൻ പ്രതിജ്ഞയും ചൊല്ലി കൊടുത്തു. കൗൺസിലർ റിപ്പോർട്ട് അവതരിപ്പിച്ചു.
ക്വിറ്റ് ഇന്ത്യാ ദിന സന്ദേശം -റേഡിയോ ജോക്കികളായ സൽമാൻ ഫാരിസ് & ഫെമിന
ചാപ്പനങ്ങാടി PMSA HSS ലെ ഹിന്ദി ക്ലബ് ഉൽഘാടനം -....
ഹിന്ദി സാഹിത്യ ചക്രവർത്തിയായിരുന്ന മുൻഷി പ്രേംചന്ദ് ജന്മദിനത്തിൽ ( 31-7-2018 ) ഹെഡ്മാസ്റ്റർ ഷാബു ഇസ്മായിൽ സാർ ഉൽഘാടനം ചെയ്തു.
ക്ലബ് കൺവീനർ ശ്രീമതി ദേവകി ടീച്ചർ സ്വാഗതവും ശ്രീമതി പ്രമീള ടീച്ചർ നന്ദിയും പറഞ്ഞു.
പ്രേംചന്ദ് ദിന സന്ദേശവും നൽകിയിരുന്നു.
ക്ലബ് സെക്രട്ടറിയായി നാജിയ 8 D യെയും ,പ്രസിഡ ണ്ടായി ഫർഹാൻ 9 Dയെയും തെരഞ്ഞെടുത്തു.
പ്രേം ചന്ദ് ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മൽസരത്തിൽ
10 A ക്ലാസിലെ ഷംന ഷെറിൻ ഒന്നാം സ്ഥാനം നേടി.10 B ക്ലാസിലെ ഫാത്തിമ ലുബ് ല ,ശ്രീഷ്മ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പോസ്റ്റർ രചനാ മൽസര വിജയികളെ നാളെ പ്രഖ്യാപിക്കും.
കാർഗിൽ ദിന സന്ദേശം
JRC റേഡിയോ വൈറ്റ് - ലക്കി വൈറ്റ് വിജയി 9 C യിലെ മുഹമ്മദ് ജാസിമിന് സുഹറ ടീച്ചർ സ്പോൺസർ ചെയ്ത ഉപഹാരം ഹെഡ് മാസ്റ്റർ ശ്രീ ഷാബു ഇസ്മായിൽ സാർ നൽകുന്നു
വൈക്കം മുഹമ്മദ് ബഷീർ ചരമദിന സന്ദേശം
ഫിഫ ലോകകപ്പ് ഫുട്ബോൾ മൽസരത്തോടനുബന്ധിച്ച് PMSA HSS ഈസി വേൾഡ് കപ്പ് ഫൈനൽ മാനേജർ വി.ജാഹ്ഫറു സാദിഖ് സാർ റേഡിയോ വൈറ്റിലൂടെ സന്ദേശം അറിയിക്കുന്നു.