Risala Study Circle (RSC) Kuwait

Risala Study Circle (RSC) Kuwait

പ്രവാസ യൗവ്വനങ്ങളുടെ ധാർമിക, ഭൗതിക, സാംസ്കാരിക ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് RSC രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC)

16/06/2024
12/06/2024

Tragic Fire at Mangaf

Heartfelt Condolences

©️RSC Kuwait

12/06/2024

📍📍📍📍📍📍📍📍

*Indian Embassy Helpline Number*

ഇന്ന് മംഗഫിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്.

https://wa.me/+96565505246

അപ്‌ഡേറ്റുകൾക്കായി ഈ ഹെൽപ്പ് ലൈൻ നമ്പറിലൂടെ ബന്ധപ്പെടാൻ ഇന്ത്യൻ എംബസി അഭ്യർത്ഥിക്കുന്നു.

©️ RSC Kuwait

10/03/2024

08/03/2024

Risala Study Circle formed in Canada

Risala Study Circle (RSC), a socio-cultural organisation that has been working among non-resident Malayalees for the past 30 years, has declared its Office bearers for Canada for the year 2024. RSC is marking its presence in Canada as part of its new expansion policy at the global level. Risala Study Circle Global Secretary Noufal Ernakulam announced the new office bearers at the Youth Convene held at Missisuaga, Toronto on 3 March 2024.

RSC Canada National Office Bearers are: Mohammed Kabeer Aluva (Chairman), Aboobaker Haris Kalamassery (General Secretary), Sabas Ahammed Kottakkal (Executive Secretary), Shihab Edappal (Secretariate Member), Junaid Mon Nellikuth, Muhammed Salman Kalanthode (Organizing Secretaries), Ferzine Riyaz Manacaud, Ashraf Kanhangad (Finance Secretaries), Muhammed Sinan Siraj Palluruthy, Muhammed Thameem Pookkode(Media Secretaries), Irshad CP Kottakkal, Hyder Abin NM Aluva (Kalalayam Secreataries), Jamsheer Hydros Pavittapuram, Anvar Sadiq Cheruthiruthi (Wisdom Secretaries).

RSC which was initially based in the Gulf Countries has currently rapidly expanded to other countries and is currently operating in 18 countries including Australia, England, Scotland, Germany, Maldives, Egypt, Georgia, United States and Malaysia. The RSC conducts activities for the moral and cultural upliftment of the students and youth migrating from Kerala to foreign countries for educational and employment purposes. These include learning and vocational training, information technology experience-exhibition, art and cultural competitions, Quran study and training.

25/02/2024

24/02/2024

#ബറാഅത്ത്
#2024

07/02/2024

നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അത്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബി(സ)യിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്.

ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് – മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്.

മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം.

അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം.

ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അമ്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)

നൂറ്റാണ്ട് മുമ്പെ മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച മഹാനായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).

അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.

അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി’അരാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, ( ബാജൂരി:1/544, ഇആനത്:2/264, ഇഹ്യ : 1/328 കാണുക )

റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്.
ഫതാവല്‍ കുബ്റ 2/54.

ഇമാം ജൗസി(റ) ഉദ്ധരിക്കുന്നു.

عَنْ أَبِي هُرَيْرَةَ ، قَالَ : ” مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي نُزِلَ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ أَوَّلُ يَوْمٍ هَبَطَ فِيهِ ” .

അബൂഹുറൈറ (റ) വില്‍ നിന്ന്‌ നിവേദനം, നബി(സ) പറഞ്ഞു “ആരെങ്കിലും റജബ്‌ 27 ന്‌ നോമ്പനുഷ്‌ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന്‌ നല്‍കും”.

(ഇമാം ജൗസി - അൽ മുൻതളം ഫീ താരീഖിൽ ഉമം.)

Photos from Risala Study Circle (RSC) Kuwait's post 29/01/2024

Photos from Risala Study Circle (RSC) Kuwait's post 27/01/2024

ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്ത് തോൽപ്പിക്കും: രാജ്പഥ്

കുവൈത്ത് സിറ്റി: ജനങ്ങളുടെ പ്രബുദ്ധതയിലും ജാഗ്രതയിലും ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി കുവൈത്ത് സിറ്റി സംഘടിപ്പിച്ച രാജ്പഥ് റിപ്പബ്ലിക് വിചാര സദസ്സ് അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് ഫിനാൻസ് സെക്രട്ടറി ഷഹദ് മൂസ ഉദ്ഘാടനം ചെയ്തു. മുനീർ അഹമ്മദ്, ജഅഫർ ചപ്പാരപ്പടവ്, ഹാരിസ് പുറത്തീൽ, ആരിഫ് ചാവക്കാട് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി അവതരണം നടത്തി. ജനാധിപത്യത്തെ ഭയക്കുന്നവർ ചരിത്രത്തെ മായ്ച്ചു കളയാനും നാനാത്വത്തിൽ ഏകത്വമെന്നതിനെ തിരസ്ക്കരിക്കാനും ഏകാധിപത്യത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനെതിരെ ജനാധിപത്യ ബോധമുള്ള സമൂഹം ഉണർന്ന് പ്രവർത്തിക്കണെമെന്നും അഭിപ്രായപ്പെട്ടു. അസീസ് പുല്ലാളൂർ, സിദ്ധീഖ്, ഇബ്റാഹീം, നൗഫൽ, അനീസ് മുളയങ്കാവ് തുടങ്ങിയവർ പങ്കെടുത്തു.

Photos from Risala Study Circle (RSC) Kuwait's post 25/01/2024

24/01/2024

21/01/2024

16/01/2024

അരക്ഷിത സാഹചര്യത്തിന്റെ ഇരുണ്ട വഴികളിലേക്ക് ലിബറൽ ഭക്തർ നടത്തിയ അധിനിവേശമായിരുന്നു ഈയിടെ ഒരുകൂട്ടം വിദ്യാർഥികളുടെ മുൻകൈയിൽനടന്ന മലബാർ സാഹിത്യോത്സവം. read more...

ലിങ്ക് കമന്റിൽ...

©️ 𝐑𝐈𝐒𝐀𝐋𝐀 𝐔𝐏𝐃𝐀𝐓𝐄

| |

13/01/2024

#വിഭവം_കരുതണം_വിപ്ലവമാവണം

Photos from Risala Study Circle (RSC) Kuwait's post 12/01/2024

“വിഭവം കരുകണം
വിപ്ലവമാവണം”

05/01/2024

#യൂത്ത്_കോൺഫറൻസിയയ്‌ക്ക്
#പ്രൗഢോജ്വല_തുടക്കം

കുവൈത്ത്സിറ്റി: പ്രവാസി മലയാളികൾക്കിടയിൽ സാമൂഹിക-സാംസ്കാരിക ധാർമ്മിക പ്രവർത്തന മേഖലയിൽ മുപ്പതാണ്ട് പിന്നിട്ട രിസാല സ്റ്റഡി സർക്കിൾ പതിനേഴ് രാജ്യങ്ങളിലെ ആയിരം യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസിയയുടെ കുവൈത്ത് നാഷനൽ തല ഉദ്ഘാടനം ഫഹാഹീൽ - മെഹബൂല സെക്ടറിലെ മറിയം മസ്ജിദ് യൂനിറ്റിൽ നടന്നു. ഇഖ്ബാൽ നൂറാനിയുടെ അദ്ധ്യക്ഷതയിൽ എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിർദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര മുഖ്യപ്രഭാഷണം നടത്തി. ബേബി ജോബി, നവാഫ് അഹമ്മദ്, ശംസുദ്ധീൻ സഖാഫി, ഹാരിസ് പുറത്തീൽ, റഷീദ് മടവൂർ, ഫൈസൽ വാരംതുടങ്ങിയവർ സംസാരിച്ചു

“വിഭവം കരുതണം, വിപ്ലവമാവണം” എന്ന ശീർഷകത്തിൽ മുപ്പതാം വാർഷിക ത്രൈവിംഗ് തേർട്ടിയുടെ ഭാഗമായി ഘടകങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.

16/12/2023

കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ് , സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.1962 ൽ ഇരുപത്തഞ്ചാം വയസ്സിൽ ഹവല്ലി ഗവർണർ ആയി നിയമിക്കപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. . 1978 മാർച്ച് 19 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു . ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവിൽ വന്ന സർക്കാരിൽ തൊഴിൽ സാമൂഹിക കാര്യങ്ങളുടെ ഉപ മന്ത്രി പദവിയും അദ്ദേഹം വഹിച്ചു . 1992 ഒക്ടോബർ 17 വരെ ആ പദവിയിൽ തുടരുകയുണ്ടായി . പിന്നീട് 1994 ഒക്ടോബറിലാണ് കുവൈത്ത് നാഷണൽഗാർഡിന്റെ ഉപ മേധാവിയായി ഷെയ്ഖ് നവാഫ് ഔദ്യോഗിക പദവിയിലെത്തുന്നത് . 2003 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം അതെ വർഷം തന്നെ ഒക്ടോബറിൽ കുവൈത്തിന്റെ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തിര മന്ത്രിയുമായി നിയമിക്കപ്പെട്ടു. .2006 ജനുവരി 29 നു ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് അമീർ ആയതോടെ അതെ വര്ഷം ഫെബ്രുവരി ഏഴിനാണ് ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ കിരീടാവകാശിയായി നിയമിതനാകുന്നത് . 2020 സെപ്റ്റംബർ 29 നു ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് പ്രത്യേക മന്ത്രി സഭയോഗം ചേർന്ന് ഷെയ്ഖ് നവാഫിനെ രാജ്യത്തിന്റെ പതിനാറാമത്തെ അമീറായി പ്രഖ്യാപിക്കുന്നത്. ശരീഫ സുലൈമാൻ അൽ ജാസ്സിം ആണ് ഭാര്യ.
കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആണ്.ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ.

Photos from Risala Study Circle (RSC) Kuwait's post 08/12/2023

പ്രവാസി
സാഹിത്യോത്സവ്
കുവൈത്ത്

ഐപിബി പവലിയൻ
കൊളാഷ് പ്രദർശനം

01/12/2023

പ്രവാസി
സാഹിത്യോത്സവ്
കുവൈത്ത്

24-11-2023
ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ

ജേതാക്കൾ

01/12/2023

പ്രവാസി സാഹിത്യോത്സവ്
കുവൈത്ത്

24-11-2023
ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ

30/11/2023

പ്രവാസി സാഹിത്യോത്സവ്
കുവൈത്ത്
2023

Photos from Risala Study Circle (RSC) Kuwait's post 30/11/2023

പ്രവാസി
സാഹിത്യോത്സവ്
കുവൈത്ത്

24-11-2023
ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ

#കലാപ്രതിഭ
#സർഗ്ഗപ്രതിഭ

Photos from Risala Study Circle (RSC) Kuwait's post 29/11/2023

പ്രവാസി
സാഹിത്യോത്സവ്
കുവൈത്ത്

24-11-2023
ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ

Photos from Risala Study Circle (RSC) Kuwait's post 28/11/2023

പ്രവാസി
സാഹിത്യോത്സവ്
കുവൈത്ത്

24-11-2023
ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ

Stage 2-3

Photos from Risala Study Circle (RSC) Kuwait's post 27/11/2023

പ്രവാസി
സാഹിത്യോത്സവ്
കുവൈത്ത്

24-11-2023
ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ

STAGE-1

Videos (show all)

#Thriving_thirty#Youth_Conferencia#വിഭവം_കരുതണം_വിപ്ലവമാവണം#SureshBabu#RSC#kuwait#inauguration
#പ്രവാസി #സാഹിത്യോത്സവ് 24-11-2023 ഇന്ത്യൻ സെൻട്രൽ സ്കൂൾ, #അബ്ബാസിയ്യ
തീം സോംങ്ങ്
🎊🎊🎊🎊🎊പ്രവാസി#സാഹിത്യോത്സവ്കുവൈത്ത്24-11-2023 വെള്ളിഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ_സ്നേഹ സംസാരം_#ജോബി_ബേബിയുവ എഴുത്തുക...
പ്രവാസി #സാഹിത്യോത്സവ് കുവൈത്ത്
🎊🎊🎊🎊🎊പ്രവാസി#സാഹിത്യോത്സവ്കുവൈത്ത്24-11-2023 വെള്ളിഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ_സ്നേഹ സംസാരം_#ഫാറൂഖ്_ഹമദാനിസാഹിത്യക...
🎊🎊🎊🎊🎊പ്രവാസി#സാഹിത്യോത്സവ്കുവൈത്ത്24-11-2023 വെള്ളിഇന്ത്യൻ സെൻട്രൽ സ്കൂൾ, #അബ്ബാസിയ്യ_സ്നേഹ സംസാരം_#ബിനോയ്_ചന്ദ്രൻസാഹിത്...
🎊🎊🎊🎊🎊പ്രവാസി#സാഹിത്യോത്സവ്കുവൈത്ത്24-11-2023 വെള്ളിഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ്യ#സ്നേഹ_സംസാരംപ്രേമൻ ഇല്ലത്ത്സാഹിത്യക...
സാഹിത്യോത്സവ്202324-11-2023 ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയ