CPIM Melattur
This Page belongs
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ഭാരതത്തിലെ ഒരു ഇടതു രാഷ്ട്രീയ കക്ഷിയാണ് സി.പി.ഐ.(എം)(CPI(M)) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്). സി.പി.എം. എന്നും അറിയപ്പെടുന്ന ഈ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ് കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ നടന്ന സി.പി.ഐ.-യുടെ ഏഴാമത്തെ കോൺഗ്രസ്സിന്റെ ഇടയിലാണ് ഈ പാർട്ടി രൂപീകൃതമായ
ത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) എന്ന സംഘടനയിൽ നിന്ന് വിഘടിച്ചു വന്നവരാണ് സി.പി.ഐ.(എം) രൂപീകരിച്ചത്.[3]
സി.പി.ഐ.(എം)-ന്റെ 2009-ലെ ഔദ്യോഗിക കണക്കു പ്രകാരം അഖിലേന്ത്യാ തലത്തിൽ 10.43 ലക്ഷം അംഗങ്ങൾ ഉണ്ട്. 1964-ൽ പാർട്ടി തുടങ്ങിയ കാലയളവിൽ ഇത് 1.19 ലക്ഷം ആയിരുന്നു.[3]
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഭാരതീയ ജനതാ പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവയ്ക്ക് പിന്നിലായി, 2009-'10 കാലയളവിൽ സി.പി.ഐ.(എം)-ന്റെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ആകെ വരുമാനം 63 കോടി രൂപ ആയിരുന്നു. [4]
പ്രകാശ് കാരാട്ട് ആണ് സി.പി.ഐ.(എം)-ന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി. 2008 മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ കോയമ്പത്തൂരിൽ വെച്ച് നടന്ന 19-ആം പാർട്ടി കോൺഗ്രസ്സിലാണ്, 87 അംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റി പ്രകാശ് കാരാട്ടിനെ ജനറൽ സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുത്തു
ചരിത്രം
സി.പി.ഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964-ൽ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്.
1920-ൽ രൂപീകൃതമായ സി.പി.ഐ. (അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി) എന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് സി.പി.ഐ.(എം)-ന്റെ ആവിർഭാവം. അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നു വന്ന വരട്ടുതത്വവാദങ്ങൾക്കും റിവിഷനിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള എതിർപ്പുകളാണ് അവസാനം പിളർപ്പായി പരിണമിച്ചത് എന്നാണ് ഇത് സംബന്ധിച്ച സി.പി.ഐ. (എം)-ന്റെ ഔദ്യോഗിക നിലപാട് [6]. എന്നാൽ 1960-കളുടെ തുടക്കത്തിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പ്രതിഫലനമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പെന്നും വ്യാഖ്യാനമുണ്ട്. പിളർപ്പിന് ശേഷം ഒരു വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി ആയിട്ടും, മറ്റൊരു വിഭാഗം ജനകീയ ജനാധിപത്യ വിപ്ലവ പരിപാടി ആയിട്ടും പ്രവർത്തിക്കുന്നു. ഇതിൽ ജനകീയ ജനാധിപത്യ വിപ്ലവം പാർട്ടി പരിപാടി ആയി സ്വീകരിച്ച വിഭാഗമാണ് സി.പി.ഐ. (എം) [7].
ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഇന്തോ-ചൈനാ അതിർത്തിപ്രശ്നങ്ങളും വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി [8]. 1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് വെച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സിൽ[9] ആണ് വിഭാഗീയത പ്രത്യക്ഷമായി തുടങ്ങിയത്. ഈ സമ്മേളനത്തിൽ വെച്ച് ഒരു വിഭാഗം ഒരു ബദൽ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടു[8].
പാർട്ടി കോൺഗ്രസ്സിന്റെ പിറ്റേ ദിവസം അന്നത്തെ മലബാർ കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ. ദാമോദരൻ സെക്രട്ടറിയേറ്റ് വിളിച്ചു കൂട്ടുകയും പരാജയപ്പെട്ട പ്രമേയത്തെ പിന്തുണച്ച കെ. ദാമോദരൻ, എൻ.ഇ. ബാലറാം, ടി.സി. നാരായണൻ നമ്പ്യാർ, പി.ആർ. നമ്പ്യാർ തുടങ്ങിയവർ മലബാർ കമ്മിറ്റിയിൽ നിന്നുള്ള രാജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് ഈ രാജി സമർപ്പണം തെറ്റാണെന്ന് വിധിച്ചു [8].
1961-ൽ കാട്ടാമ്പള്ളിയിൽ വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിലും[8] വിഭാഗീയത രൂക്ഷമായിരുന്നു. മോസ്കോയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ സമ്മേളനത്തിനു ശേഷമായിരുന്നു ഇത്. മുതലാളിത്തേതര പാത, സമാധാനപരമായ സഹവർത്തിത്വം, ദേശീയ ജനാധിപത്യം തുടങ്ങിയവയെ ചൊല്ലി മോസ്കോ സമ്മേളനത്തിൽ ഉയർന്നു വന്ന തർക്കങ്ങളുടെ അനുരണനങ്ങൾ ആയിരുന്നുവെങ്കിലും പ്രധാനമായും തർക്കവിഷയം ദേശീയ ജനാധിപത്യത്തെ ചൊല്ലി ആയിരുന്നു.[8]
ഇന്തോ-ചൈന അതിർത്തി തർക്കങ്ങൾ ഈ ആശയസമരത്തെ രൂക്ഷമാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചു[10]. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈ പ്രശ്നത്തിനെ രണ്ട് തരത്തിലാണ് സമീപിച്ചിരുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്ന് ആയുധം ശേഖരിച്ചു കൊണ്ടാണെങ്കിലും ചൈനയെ എതിരിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, അതിർത്തിതർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷിചർച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത് എന്ന് മറുവിഭാഗം നിലപാട് എടുത്തു. 1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ നടന്ന ആറാം പാർട്ടി കോൺഗ്രസ്സിൽ (അതിനു മുന്നോടി ആയ നടന്ന കേരള സംസ്ഥാന സമ്മേളനമായിരുന്നു കാട്ടാമ്പള്ളിയിലേത്) അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ വക്കു വരെ എത്തി. ഏകീകരിച്ച ഒരു രാഷ്ട്രീയ പ്രമേയം പോലും അംഗീകരിക്കുവാൻ ആ പാർട്ടി കോൺഗ്രസ്സിൽ സാധിച്ചിരുന്നില്ല [8].
1962-ൽ ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ് മരിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് പുതിയ ജനറൽ സെക്രട്ടറിയായും എസ്.എ. ഡാങ്കെയെ ചെയർമാൻ എന്ന പുതിയ സ്ഥാനത്തിലും നിയമിച്ചു. രണ്ടു വിഭാഗത്തിനും പ്രാധിനിത്യം നൽകുകയായിരുന്നു ഇതിലൂടെ ചെയ്തത്. അതിൽ ഇ.എം.എസ്. ഇടതും ഡാങ്കെ വലതും വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു.[11]
അതിനു ശേഷം ഒത്തുപോകാനാവാത്ത വിധത്തിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാവുകയും 1964 ഏപ്രിൽ 11-ന് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് 31 നേതാക്കളുടെ ഇറങ്ങിപ്പോക്കിലേക്ക് നയിക്കുകയും ചെയ്തു. ഈ ഇറങ്ങിപ്പോയ 31 നേതാക്കൾ ആന്ധ്രാ പ്രദേശിലെ തെന്നാലിയിൽ ഒരു കൺവെൻഷൻ വിളിച്ചു കൂട്ടുകയും അതിൽ പാർട്ടിയുടെ ഏഴാം കോൺഗ്രസ്സ് കൽക്കട്ടയിൽ വെച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു [8]. പ്രസ്തുത സമ്മേളനം ചൈനയിലെ കമ്യൂണിസ്റ്റ് നേതാവായ മാവോ സേ-തൂങ്ങിന്റെ ബാനറുകളാൽ ശ്രദ്ധേയമായിരുന്നു [അവലംബം ആവശ്യമാണ്]. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ വച്ച് ഒരു വിഭാഗം പ്രവർത്തകർ ഏഴാം പാർട്ടി കോൺഗ്രസ്സ് ചേരുകയും, ബോംബെയിൽ ഡാങ്കെയുടെ വിഭാഗം വേറെ പാർട്ടി കോൺഗ്രസ്സ് വിളിച്ചുകൂട്ടുകയും ചെയ്തു. കൽക്കട്ടയിൽ വെച്ച് നടന്ന പാർട്ടി കോൺഗ്രസ്സ് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടി അംഗീകരിച്ചപ്പോൾ ഡാങ്കെ വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടിയും അവതരിപ്പിച്ചു. അതോടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് പൂർണ്ണമായി [8].
തുടക്ക കാലം
സി.പി.എമ്മിന്റെ തുടക്ക കാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. കേരളത്തിലും ബംഗാളിലും ബിഹാറിലും നിരവധി പ്രവർത്തകരെയും നേതാക്കളെയും സമരങ്ങളുടെയും മറ്റു പ്രവർത്തനങ്ങളുടെയും പേരിൽ പോലീസ് ജയിലിൽ അടച്ചു. [അവലംബം ആവശ്യമാണ്] പാർട്ടിയുടെ ആദ്യ സെൻട്രൽ കമ്മറ്റി 1966 ജൂണിൽ ചേരുകയും മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇതിനെ വിദേശ കമ്യൂണിസ്റ്റ് ഘടകങ്ങൾ എതിർത്തതിനെ തുടർന്ന് അതേ വർഷം ഒക്ടോബറിൽ നടന്ന ദേശീയ കൗൺസിൽ ഈ നിലപാട് മാറ്റി, ഇടതു ചിന്താഗതികളുള്ള പാർട്ടികളുമായി മാത്രമേ സഖ്യത്തിൽ ഏർപ്പെടുകയുള്ളൂ എന്ന് തീരുമാനിച്ചു.[അവലംബം ആവശ്യമാണ്]
സി.ഐ.ടി.യു
1964-ലെ പിളർപ്പിനു ശേഷവും സി.പി.എം പ്രവർത്തകർ സി.പി.ഐയുടെ തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ, രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇവരെ ബാധിക്കുകയും 1969-ൽ 8 അംഗങ്ങൾ വിട്ടുപോരുകയും 1970-ൽ സമ്മേളനം വിളിച്ചു ചേർത്ത് സി.പി.എമ്മിന്റെതായി സി.ഐ.ടി.യു എന്ന തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ യുദ്ധം
1971-ൽ ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പാകിസ്താൻ ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ സേന ബംഗ്ലാദേശിൽ പ്രവേശിച്ച് ജനങ്ങളെ സഹായിച്ചു. നിരവധി അഭയാർധികൾ ഇന്ത്യയിൽ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ അഭയം തേടി. ഈ സമയത്ത് വിവിധ ദിശകളിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടികളിൽ സോവിയെറ്റ് അനുകൂല കമ്യൂണിസ്റ്റ് പാർട്ടി, പ്രക്ഷോഭങ്ങളെ അനുകൂലിച്ചിരുന്നെങ്കിലും ചൈന അനുകൂല കമ്യൂണിസ്റ്റ് പാർട്ടി ഇതിനെ ചൈന പാകിസ്ഥാനെ അനുകൂലിക്കുന്നു എന്ന നിലപാടിലായിരുന്നു. ഈ സമയം സി.പി.എം ഇത്തരം വിവിധ കമ്യൂണിസ്റ്റ് പാർട്ടികളെ പുതിയൊരു രാഷ്ട്രീയ നിലപാടിൽ എത്തിക്കുകയും ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി(ലെനിനിസ്റ്റ്) എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു. പുതിയ പാർട്ടി സി.പി.എമ്മിന്റെ
തെരഞ്ഞെടുപ്പ് വിജയങ്ങൾ
സംസ്ഥാന തിരഞ്ഞെടുപ്പുകൾ
പശ്ചിമബംഗാൾ 1967
1967-ൽ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചു വിട്ടു. കോൺഗ്രസ് മറ്റൊരു സർക്കാരിന് ശ്രമിച്ചെങ്കിലും അതിനു അധികകാലം അധികാരം നിലനിർത്താൻ കഴിഞ്ഞില്ല. തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും സി.പി.എം അതിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തു.
കേരള നിയമസഭ 1969
1969-ൽ കേരളത്തിലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ ഘടകകക്ഷികൾ പിന്തുണ പിൻവലിച്ചപ്പോൾ താഴെ വീഴുകയും കോൺഗ്രസിന്റെ പിന്തുണയോടെ സി.പി.ഐ നേതാവ് സി. അച്യുതമേനോൻ സർക്കാർ രൂപവൽക്കരിക്കുകയും ചെയ്തു.
പശ്ചിമബംഗാൾ 1969
1969-ൽ പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുകയും സി.പി.എം 80 സീറ്റുകൾ നേടുകയും ചെയ്തു. ഏറ്റവും വലിയ കക്ഷിയായിരുന്നെങ്കിലും ഭരണം ലഭിച്ചില്ല എന്ന് മാത്രമല്ല, 1970-ൽ പ്രസ്തുത സർക്കാർ താഴെ വീണപ്പോൾ പുതിയ സർക്കാരിനായി പാർട്ടി അവകാശവാദം ഉന്നയിച്ചപ്പോൾ അതവഗണിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
കേരളനിയമഭ 1970
1970-ൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ, സി.പി.എം 73 സീറ്റുകളിൽ മത്സരിച്ചു 29 സീറ്റുകൾ നേടുകയും സി.പി.ഐ നേതാവ് സി. അച്യുതമേനോൻ സർക്കാർ രൂപവൽക്കരിക്കുകയും കോൺഗ്രസ് അംഗങ്ങൾ സർക്കാരിൽ പങ്കാളികളാകുകയും ചെയ്തു.
ലോകസഭാ തിരഞ്ഞെടുപ്പുകൾ
1967 ലെ പൊതു തിരഞ്ഞെടുപ്പ്
ഈ തിരഞ്ഞെടുപ്പിൽ പാർട്ടി 59 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും അതിൽ 19പേർ മാത്രമേ വിജയിച്ചുള്ളു. ദേശീയ ശതമാനത്തിന്റെ 4.28% വോട്ടാണ് അന്ന് പാർട്ടി മൊത്തത്തിൽ നേടിയത്.
1971 ലെ പൊതു തിരഞ്ഞെടുപ്പ്
ശ്രീമതി ഇന്ദിരാഗാന്ധി ജനസമ്മതിയുള്ള ഒരു നേതാവായി ഉയർന്നു വരുന്ന ഒരു കാലമായിരുന്നു ഇത്. ഈ ഘട്ടത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 85 സ്ഥാനാർത്ഥികളെ പാർട്ടി മത്സരിപ്പിച്ചെങ്കിലും 25 പേരു മാത്രമേ വിജയിച്ചുള്ളു. എന്നാൽ ലഭിച്ച വോട്ടുകളുടെ എണ്ണം ഇത്തവണ കൂടുതലായിരുന്നു.കേരളത്തിൽ നിന്ന് എ.കെ.ഗോപാലൻ ജയിച്ചു വന്നത് ഈ തിരഞ്ഞെടുപ്പിലായിരുന്നു. [12]
രാഷ്ട്രീയ നിലപാടുകൾ
കേരളത്തിലെ ഹരിപ്പാടുള്ള രക്തസാക്ഷി മണ്ഡപം
ലക്ഷ്യം
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സി.പി.ഐ. (എം) പ്രവർത്തിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ[6] തൊഴിലാളി വർഗ്ഗത്തിന് ഗണ്യമായ സ്വാധീനമുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക വഴി സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുക എന്നതാണ് ഈ രാഷ്ട്രീയകക്ഷിയുടെ ആത്യന്തികമായ ലക്ഷ്യം.[13] ഇപ്പോൾ നിലനിൽക്കുന്നത് ചൂഷകവ്യവസ്ഥിതിയാണെന്നും [അവലംബം ആവശ്യമാണ്], അതില്ലാതെയാക്കുവാനും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുമായിട്ട് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നുമാണ് സി.പി.ഐ. (എം)-ന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്ന്. [13]
സായുധ വിപ്ലവം
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സായുധ വിപ്ലവമെന്ന ആശയം അവതരിക്കപ്പെട്ടിരുന്നു. 1948-ൽ കൽക്കട്ടയിൽ വെച്ച് നടന്ന രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സിലാണ് കൽക്കത്താ തീസിസ് എന്ന പേരിൽ പ്രസിദ്ധമായ പ്രമേയം അന്നത്തെ അഖിലേന്ത്യാ സെക്രട്ടറിയായ ബി.ടി. രണദിവെ അവതരിപ്പിച്ചത്.[14]
സി.പി.ഐ. (എം)-ന്റെ തുടക്കകാലത്ത് തന്നെ ഒരു ഭാഗം നേതാക്കൾക്ക് പാർട്ടി പരിപാടിയിൽ സായുധ സമരം ഒരു നിലപാടായി ചേർക്കണമെന്ന ആഗ്രഹമുള്ളവരായിരുന്നു. ചൈനയിൽ മാവോ സേതൂങിന്റെ സംഘാടനത്തിൽ പരീക്ഷിക്കപ്പെട്ട വിപ്ലവമാതൃക ആയിരിക്കണം ഇന്ത്യയിലും പിന്തുടരേണ്ടതെന്ന് ഇക്കൂട്ടർ വാദിച്ചു. ചാരു മജൂംദാറും കാനു സന്യാലുമായിരുന്നു ഈ തീവ്രവാദികളിൽ പ്രമുഖർ. എന്നാൽ പാർട്ടിയുടെ നേതാക്കൾ പൂർണ്ണമായി ഈയൊരു സാധ്യതയെ തള്ളിക്കളഞ്ഞിരുന്നില്ല എന്നൊരു പക്ഷമുണ്ട്. [15]
പാർട്ടിക്കുള്ളിലെത്തന്നെ റിവിഷനിസത്തെ ചെറുത്ത് തോല്പിക്കുവാൻ മാവോ സേതൂങിന്റെ ചൈനാ മാതൃക സ്വീകരിച്ചു കൊണ്ട് ഭരണകൂടത്തിനെതിരെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള എട്ട് രേഖകൾ 1965-ൽ തന്നെ ചാരു മജൂംദാർ പുറത്തിറക്കിയിരുന്നു. 1967 വരെ പാർട്ടിക്കുള്ളിൽ തന്നെ ഈ രണ്ടു വിഭാഗങ്ങളും സമാധാനപരമായി സഹവർത്തിച്ചിരുന്നുവെങ്കിലും, 1967-ൽ പശ്ചിമ ബംഗാളിൽ സി.പി.ഐ. (എം)-ന്റെ കൂടെ പങ്കാളിത്തമുള്ള ഐക്യ മുന്നണി ഗവൺമെന്റ് ഭരണത്തിലേറ്റത് മുതൽ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിക്കുകയും, ചാരു മജൂംദാർ, കാനു സന്യാൽ എന്നിവരുടെ നേതൃത്വത്തിൽ സായുധ വിപ്ലവത്തിനായി ഒരു വിഭാഗം നേതാക്കളും അവരുടെ കീഴിലുള്ള അണികളും തയ്യാറെടുക്കുകയുമുണ്ടായി.[15]
എന്നാൽ സി.പി.ഐ. (എം)-ന്റെ പാർട്ടി പരിപാടിയിൽ അവതരിപ്പിക്കുന്ന വിപ്ലവാശയം സായുധ സമരത്തിനെ നിരാകരിക്കുന്നതാണ്. ഇന്ത്യയിലെ വിപ്ലവത്തിന്റെ സ്വഭാവം നിർബ്ബന്ധമായും ഫ്യൂഡൽ വിരുദ്ധവും, സാമ്രാജ്യത്വ വിരുദ്ധവും, കുത്തകവിരുദ്ധവും, ജനാധിപത്യപരവും ആയിരിക്കണമെന്നാണ് പാർട്ടി പരിപാടി ആഹ്വാനം ചെയ്യുന്നത് [6]. പാർലമെന്ററി ജനാധിപത്യ പ്രക്രിയയിലുള്ള ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് ഏതാനും ചില സ്ഥലങ്ങളിൽ മാത്രം അധികാരമേറുകയും, അത്തരം അധികാരസ്ഥാനങ്ങൾ ബൂർഷ്വാ ഭരണകൂട സംവിധാനത്തിന്റെ അന്തർലീനമായ തകരാറുകളെ കുറിച്ച് ജനങ്ങളെ ബോധവതികളാക്കുവാനുമായിരിക്കണം അത് അങ്ങനെ വർഗ്ഗ സമരത്തിന് മൂർച്ച കൂട്ടുവാൻ ഉപകാരപ്പെടുമെന്നുമാണ് സി.പി.ഐ. (എം)-ന്റെ വിലയിരുത്തൽ[16]
ലീഗുമായുള്ള ബന്ധം
1967 ൽ കോൺഗ്രസ്സിനെ നേരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ലീഗുമായി ബന്ധം ഉണ്ടാക്കി. എന്നാൽ ഈ നിലപാടെടുത്തതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തെറ്റുപറ്റിയതായി ദേശീയതലത്തിൽ തന്നെ വിമർശനമുയർന്നു. എന്നാൽ വർഗസമരത്തിന്റെ ഭാഗമായിരുന്നു എന്ന് പറഞ്ഞ് പാർട്ടി ഈ ബന്ധത്തെ ന്യായീകരിക്കുകയുണ്ടായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ബന്ധം ഉപേക്ഷിക്കുകയുണ്ടായി [17]
സ്റ്റാലിനിസ്റ്റ് ആശയങ്ങൾ സ്വീകരിക്കുന്നു
1992ലെ മദ്രാസ് പാർട്ടി കോൺഗ്രസ്സോടുകൂടിയാണ് , കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാലിനിസ്റ്റ് ആശയങ്ങളോട് പ്രതിപത്തി പുലർത്തുന്നു എന്ന് മാധ്യമങ്ങൾ എഴുതാൻ തുടങ്ങിയത്. എന്നാൽ സ്റ്റാലിനിസം എന്നു മുദ്രകുത്തപ്പെട്ട ആശയങ്ങളിലെ ഗുണപരമായ വശങ്ങൾ മാത്രമാണ് തങ്ങൾ സ്വീകരിച്ചതെന്ന് പാർട്ടി അറിയിച്ചു. അതോടൊപ്പം തന്നെ സ്റ്റാലിന്റെ നിഷേധമാത്മക വശങ്ങളെ രൂക്ഷമായി എതിർക്കുകതന്നെയാണെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു. യൂറോപ്യൻ സാമ്രാജ്യശക്തികളിൽ നിന്ന് കോടിക്കണക്കിന് ജനങ്ങൾ സ്വാതന്ത്ര്യം നേടിയത് സ്റ്റാലിൻ നേതാവായിരുന്നപ്പോഴാണ് , ഇതാണ് സ്റ്റാലിൻ ആശയങ്ങളോട് പാർട്ടി പ്രതിപത്തി പുലർത്താൻ കാരണം. [18]
പിളർപ്പ്
1967 ൽ പാർട്ടി പിളർന്നു. അതിൽ നിന്നും നക്സലുകാർ എന്ന പുതിയ ഒരു ഗ്രൂപ്പ് ഉദയം ചെയ്തു. ഇവർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിനെ പുത്തൻ റിവിഷനിസ്റ്റുകാർ എന്ന് പറഞ്ഞ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പത്രങ്ങൾ ഇവരാണ് യഥാർത്ഥ വിപ്ലവകാരികളെന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കൊടുങ്കാറ്റു പോലെ വന്ന ഈ നക്സൽ ഗ്രൂപ്പ് പിന്നീട് നാമാവശേഷമായി. [19]
രാഷ്ട്രീയ ചിഹ്നങ്ങൾ
CPIM election decorations.JPG
കൊടി
വീതിയുടെ ഒന്നരമടങ്ങ് നീളമുള്ള ചെങ്കൊടിയാണ് പാർട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തിൽ വിലങ്ങനെ വെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.[13]
തെരെഞ്ഞെടുപ്പ് ചിഹ്നം
1968-ലെ ഇലക്ഷൻ സിംബൽസ് (റിസർവ്വേഷൻ ആൻഡ് അലോട്ട്മെന്റ്) ഓർഡറിലെ 17-ആം ഖണ്ഡിക അനുസരിച്ചുള്ള ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ 28 ഡിസംബർ 2011-ന് ഇറങ്ങിയ വിജ്ഞാപനമനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ തെരെഞ്ഞെടുപ്പ് ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമാണ് [20].
വിമർശനങ്ങളും വിവാദങ്ങളും
ലോട്ടറി വിവാദം
കേരളത്തിലെ പാർട്ടിയുടെ പത്രമായ ദേശാഭിമാനിക്കായി 2 കോടി രൂപ ലോട്ടറി രാജാവെന്ന് ആരോപിക്കുന്ന വ്യക്തിയിൽ നിന്നും സംഭാവന സ്വീകരിച്ചു എന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ വിവാദമുണ്ടാക്കി.[21] പത്രത്തിന്റെ ജനറൽ മാനേജർ ആയിരുന്ന ഇ.പി. ജയരാജനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് സ്ഥാനത്ത് തിരിച്ചെത്തി.[22] പണം തിരിച്ചു കൊടുത്തു എന്ന് പാർട്ടി അവകാശപ്പെടുകയും [അവലംബം ആവശ്യമാണ്] പോലീസ് കേസുകൾ ഒന്നും ഇല്ലാതെ വിവാദം അവസാനിക്കുകയും ചെയ്തു.
മഅദനിയുമായുള്ള സഖ്യം
ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ട് എന്ന് തെളിയിക്കപ്പെട്ട തീവ്രമുസ്ലീം നിലപാടുകളുണ്ട് എന്നാരോപിക്കപ്പെടുന്ന അബ്ദുൾ നാസർ മദനിയുമായി 2009 ലോക സഭാ തിരഞ്ഞെടുപ്പിൽ മുന്നണിയിലെ കമ്യൂണിസ്റ്റ് സഖ്യകക്ഷികളുടെ എതിർപ്പുകൾ അവഗണിച്ച് രാഷ്ട്രീയ നീക്കുപോക്കിന് തയ്യാറായതും, മദനിയുമായി കേരള സംസ്ഥാന പാർട്ടി സെക്രട്ടറി വേദി പങ്കിട്ടതും വിവാദമായി.[23][24][25] ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സഖ്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
നന്ദിഗ്രാം പ്രശ്നം
2007-ൽ പശ്ചിമ ബംഗാളിലെ നന്ദിഗ്രാം എന്ന സ്ഥലത്ത് സി.പി.എം സർക്കാർ, സ്ഥലം ഏറ്റെടുക്കൽ തടയാൻ ശ്രമിച്ച ജനങ്ങളും സി.പി.എം പ്രവർത്തകരും തമ്മിൽ അക്ക്രമങ്ങൾ അരങ്ങേറി.[26]. ജനങ്ങൾക്ക് നേരെ പോലീസ് വെടി വക്കുകയും 14 പേർ കൊല്ലപ്പെടുകയും 70 നുമേൽ ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.[27] പാർട്ടി പ്രവത്തകർ കൊലപാതകങ്ങളും ബലാൽസംഗങ്ങളും നടത്തിയതായി ആരോപണങ്ങൾ ഉയർന്നു.[28][29] തുടർന്ന് ജനം തിരിച്ചടിക്കുകയും സി.പി.എം പ്രവർത്തകരെയും കുടുംബങ്ങളെയും നാട്ടിൽ നിന്നും ഓടിച്ച് വിടുകയും വീടുകൾക്ക് തീ വക്കുകയും ചെയ്തു.
ഇന്ത്യയിലെ കാർ കമ്പനിയായ ടാറ്റയുടെ പുതിയ നിർമ്മാണശാലക്ക് പശ്ചിമ ബംഗാൾ സി.പി.എം സർക്കാർ സിങ്കൂർ എന്ന സ്ഥലത്ത് 2008-ൽ സ്ഥലം ഏറ്റെടുത്ത് നൽകാൻ ശ്രമിച്ചതും തുടർന്ന് ജനങ്ങൾ നടത്തിയ ചെറുത്തുനിന്നതും സി.പി.എം പ്രവർത്തകർ അക്ക്രമങ്ങളും ബലാൽസംഗവും നടത്തിയതായി ആരോപണം ഉയർന്നതും വിവാദമായിരുന്നു.[30] തുടർന്ന് ടാറ്റ ആ ഉദ്യമം ഉപേക്ഷിക്കുകയും നിർമ്മാണശാല ഗുജറാത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.[31]
എസ്.എൻ.സി. ലാവലിൻ വിവാദം
കേരളത്തിലെ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ, 1995-ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ, ക്യാനഡയിലെ എസ്.എൻ.സി-ലാവലിൻ എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ തിരിമറികൾ നടത്തി എന്ന ആരോപണത്തിൽ ഒൻപതാം പ്രതിയാവുകയും അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഈ കേസിന്മേൽ ഗവർണ്ണറോട് പിണറായി വിജയനെതിരെയുള്ള വിചാരണ തടയാൻ സി.പി.എം സർക്കാർ ആവശ്യപ്പെട്ടതും ഗവർണ്ണർ അത് തള്ളിക്കളഞ്ഞതും വിവാദമായിരുന്നു