Agriculture & Health

Agriculture & Health

കൃഷിയും ആരോഗ്യവും

മണ്മറഞ്ഞു കൊണ്ടിരിക്കുന്ന കാര്‍ഷിക കേരളത്തിന്റെ ഉയര്‍ തെഴുനെല്പ്പിനായി , മണ്ണിനെയും കൃഷിയേയും മറന്നു കൊണ്ടിരിക്കുന്ന യുവ തലമുറയെ കാര്‍ഷിക മേഖലയോട് അടുപ്പിക്കാന്‍ ഉള്ള " ഫേസ് ബുക്ക്‌ കൃഷി ഗ്രൂപ്പിന്റെ " ഒരു എളിയ സംരംഭം

Join Our Facebook group
https://www.facebook.com/groups/krishiclub/

07/04/2020

വീട്ടിലേക്ക് അത്യാവശ്യമായി ഡ്രിപ്പ് ഇറിഗേഷൻ വസ്തുക്കൾ ആവശ്യമുണ്ട്....
മലപ്പുറം ജില്ല.
റീപ്ലെ പ്രതീക്ഷിക്കുന്നൂ....

22/10/2017
28/09/2016

നമ്മളെ ചക്ക

തണല്‍ നല്‍കിയ മനുഷ്യന്‍ 21/09/2016

തണല്‍ നല്‍കിയ മനുഷ്യന്‍ മരങ്ങള്‍ നട്ട മനുഷ്യന്‍ വി എന്‍ കെ അഹമ്മദ് ഹാജിയെ കുറിച്ച് മാതൃഭൂമി ഗള്‍ഫ്‌ ഫീച്ചറില്‍ കെ സി രഹന എഴുതിയത് തണല്‍ നല്‍കിയ മനുഷ്യന്‍ എന്ന് വിള്ളിക്കാന്‍ ആണ് എന്നിക്ക് കുടുതല്‍ ഇഷ്ടം.  ഇത് വായിച്ചപ്പോള…

Timeline photos 04/10/2015

MB Krishi News @ 4/010/2015

Timeline photos 02/08/2015

വയറ്റിലെ കാന്സര് 10 ലക്ഷണങ്ങള്

സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി
കണ്ടെത്താവുന്നതും വൈകുന്തോറും
രോഗം വഷളാവുകയും ചെയ്യുകയാണ്
കാന്സര് ജീവനെടുക്കാന്
കാരണമാകുന്നത്. പൊതുവില്
കണ്ടെത്താന് വൈകുന്ന കാന്സരാണ്
വയറിലുണ്ടാകുന്നത്.
നെഞ്ചെരിച്ചിലും ഛര്ദ്ദിയും
പതിവാണെങ്കില് ഒരു ഡോക്ടറുടെ
പരിശോധന നടത്തുന്നതാണ് ഉചിതമെന്നു
വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ
കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്
ഇതാണ് ..
1, നെഞ്ചെരിച്ചിലും
ദഹനക്കുറവും
നെഞ്ചരിച്ചിലും അസിഡിറ്റിയും
ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ,
ഇതു പതിവാണെങ്കില് കാര്യം
അപകടമാണെന്നാണ് ഡോക്ടര്മാരുടെ
പക്ഷം. വയറിലെ ട്യൂമറിന്റെ
ലക്ഷണമായിരിക്കാം ഭക്ഷണശേഷം
പതിവായുള്ള നെഞ്ചെരിച്ചിലും
ദഹനക്കുറവും അസിഡിറ്റിയുമെന്നാണ്
ഡോക്ടര്മാര് ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള
സ്രവമാണ് ദഹനത്തെ
തടസപ്പെടുത്തുന്നത്. ട്യൂമര് വലുതായാല്
ചെറുകുടലില് ഭക്ഷണത്തെ തടയും.
അതുകൊണ്ട്
നെഞ്ചെരിച്ചില് പതിവായാല്
അന്റാസിഡ് കഴിച്ചു പ്രതിവിധി
കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്ക
ണമെന്നാണ് ഡോക്ടര്മാര് നിര്ദേിശിക്കുന്നത്.
2, ലഘുഭക്ഷണവും വയറുനിറയ്ക്കും
ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും
കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു
മാറിയതായും തോന്നുന്നതും
അപകടത്തിന്റെ ലക്ഷണമാണെന്നു
ഡോക്ടര്മാ്ര് പറയുന്നു. കുറച്ചു ഭക്ഷണം
കഴിച്ചാല് വേണ്ടെന്നു തോന്നുന്നതും
ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതു
കാരണം കൊണ്ടുതന്നെ.
ട്യൂമറിന്റെ വളര്ച്ച ഭക്ഷണം
അന്നനാളത്തിലൂടെ
കുടലിലെത്തുന്നതു തടയുന്നതും വയറു
നിറഞ്ഞു എന്ന തോന്നലിനു കാരണമാകാം.
3,അകാരണമായ തൂക്കം കുറയല്
ഭക്ഷണം ആവശ്യത്തിനു കഴിക്കാന്
കഴിയാതെ വരികയും തൂക്കത്തില്
കാര്യമായ കുറവു വരികയും ചെയ്യുന്നത്
വയറിലെ കാന്സഞറിന്റെ
ലക്ഷണമാണ്. അസിഡിറ്റിയും
കൂടെയുണ്ടെങ്കില് ഒട്ടും
അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റിന
്റെ പരിശോധന അനിവാര്യമാണ്. ഇത്തരം
ലക്ഷണങ്ങളുണ്ടെങ്കില് സ്വയം
ചികിത്സ ഒഴിവാക്കണം.
4,മൂക്കൊലിപ്പും ഛര്ദിയും
ഛര്ദി പതിവാകുകയും ഛര്ദിക്കുമ്പോള്‍ പാതി
ദഹിച്ച ഭക്ഷണപദാര്ഥങ്ങള്
പുറത്തുവരികയും ചെയ്താലും അത്
അപകടത്തിന്റെ സൂചനയാണ്. പതിവായി
മൂക്കൊലിപ്പും ഒരു ലക്ഷണമാകാം.
ഭക്ഷണം കഴിച്ചാല് അതു മുകളിലേക്കു വരുന്നു
എന്നു തോന്നിയാലും അതു ട്യൂമറിന്റെ
ലക്ഷണമാകാം. ഭക്ഷണം ട്യൂമര് മൂലം
ചെറുകുടലിലെത്തുന്നതു
തടയുന്നതാണ് ഇത്തരത്തില്
അസ്വസ്ഥതകളുണ്ടാകാന് കാരണമെന്നാണ്
ഡോക്ടര്മാകര് ചൂണ്ടിക്കാട്ടുന്നത്.
5.അലസത തോന്നുക
ബ്ലഡ് കൗണ്ടിലെ കുറവും
അതുമൂലമുള്ള അലസതയും
ക്ഷീണവും വയറിലെ
കാന്സമറിന്റെ ലക്ഷണമാകാം.
തൂക്കം കുറയുന്നതും ക്ഷീണവും
മറ്റേതെങ്കിലും ആരോഗ്യപ്രശ്നമാ
ണെന്നു കരുതി അവയ്ക്കു മരുന്നു
കഴിക്കുന്നത് അസുഖം രൂക്ഷമാക്കുകയേ
ഉള്ളൂ. അതുകൊണ്ട് ഇത്തരം
അസ്വസ്ഥതകളുണ്ടെങ്കില് ഉടന്
സംശയനിവൃത്തിക്കായി ഒരു ഡോക്ടറെ
കാണുക.
6,മലബന്ധവും നിറംമാറ്റവും
മലബന്ധം, വയറിളക്കം, മലം കറുത്ത
നിറത്തില് പോവുക തുടങ്ങിയവയും
കാന്സറിന്റെ ലക്ഷണങ്ങളാണ്.
7,വിട്ടുവിട്ടുള്ള ചെറിയ പനി
ശരീരത്തിലെ അണുബാധയുടെ
മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. വയറില്
ട്യൂമറും അതുവഴി അണുബാധയും
ഉണ്ടാകുമ്പോള് നേരിയതോതില് വിട്ടുവിട്ടു
പനിയുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ക്ഷീണവും പനിയും ഒപ്പം
നെഞ്ചെരിച്ചിലും
ഉണ്ടെങ്കില് അതും വയറിലെ
കാന്സയറിന്റെ ലക്ഷണമാകാം.
8,വയറുവേദന
അടിവയറു കനം വയ്ക്കുന്നതും
വേദനയുണ്ടാകുന്നതും ട്യൂമറിന്റെ
ലക്ഷണമാകാം. അടിവയറില് അമര്ത്തി
നോക്കിയാല് തടിപ്പോ മുഴയോ
തോന്നുകയാണെങ്കില് അതു ഡോക്ടറോടു
പറയുക.
9,മലത്തോടൊപ്പം രക്തം
മലത്തോടൊപ്പം രക്തം വരുന്നത്
കാന്സ്റിന്റെ കൂടിയ തോതിലുള്ള
ലക്ഷണമാണ്. ട്യൂമര് വളര്ന്നു ഘട്ടത്തില്
മാത്രമേ ഈ ലക്ഷണമുണ്ടാകൂ. ട്യൂമര് വളര്ന്ന്
ആന്തരിക രക്തസ്രാവമുണ്ടാകുന്നതാണ്
കാരണം. ട്യൂമര് വളരുമ്പോള് വയറിലെ
ചെറിയ രക്തക്കുഴലുകള്
പൊട്ടാനും ചതയാനും ഉള്ള
സാധ്യതയാണ് ഇതു കാണിക്കുന്നത്.
10, വിഴുങ്ങാന് ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുന്നതിനും ഗുളികയോ മറ്റോ
വിഴുങ്ങതിനോ ബുദ്ധിമുട്ടും രോഗം
മൂര്ഛിറക്കുന്ന വേളയില്
അനുഭവപ്പെടാം. ഇത് രോഗത്തിന്റെ
തുടക്കത്തില് ഉണ്ടായെന്നു വരില്ല. ഈ
ലക്ഷണങ്ങളും കൂടി തോന്നിയാല്
ഡോക്ടറെ കാണാന് ഒട്ടും മടിക്കേണ്ട.

08/06/2015

https://www.facebook.com/notes/krishiagriculture/BF-jamalu-kunju/1116507891698111

വിഷമില്ലാത്ത പച്ചക്കറി - പാഠം 1
പ്രിയ സുഹൃത്തുക്കളെ (പലർക്കും ഞാൻ പിതാവിനെക്കാൾ പ്രായമുള്ള ആളാണ്), നമ്മൾ മനസ്സുവച്ചാൽ, വിഷമില്ലാത്തപച്ചക്കറി വീട്ടിലുണ്ടാക്കാം. തമിഴൻറ്റെ പച്ചക്കറിയോടുള്ള ആശ്രയം കുറക്കാം. കൃഷി ചെയ്യാൻ പറമ്പിലിടമുണ്ടെങ്കിലങ്ങനെ. അല്ലെങ്കിൽ വീടിനു മുകളിലാകാം. അല്ലെങ്കിൽ മുറ്റത്ത്. ഒഴിഞ്ഞ പ്ളാസ്റ്റിക്ക് ചാക്ക്, കട്ടിയുള്ള ഒഴിഞ്ഞ പോളിത്തീൻ ബാഗ്, കിഴിഞ്ഞ പാത്രങ്ങൾ, ഒഴിഞ്ഞ കന്നാസുകൾ ഇവയെല്ലാം ഉപയോഗിക്കാം. പോരാത്തതിന് സിമൻറ്റു ചെടിച്ചട്ടി. ഗ്രോബാഗിനേക്കാൾ ലാഭം അതാണ്.

വിഷമില്ലാത്ത പച്ചക്കറി - പാഠം 2 സിമൻറ്റു ചട്ടിയിൽ ദ്വാരമുണ്ട്.
മണ്ണ് ഒലിച്ചുപോകാതെ, മണ്ണു നിറക്കും മുമ്പേ ചകിരിയോ കച്ചിയോ കൊണ്ട് അടക്കണം. കിഴിഞ്ഞ പഴയ പാത്രങ്ങൾ, ബക്കറ്റുകൾ മുതലായവയുടെ ചുവട്ടിൽ ദ്വാരമിടണം (പ്ളാസ്റ്റിക്കിന് കമ്പി ചൂടാക്കിയും, മറ്റുള്ളതിന് ആണിയും ഉപയോഗിക്കാം). ചാക്ക്, പോളിത്തീൻ ഇവയും ആണികൊണ്ടു കിഴിക്കാം. ഇതെല്ലാം നീർവാഴ്ചക്ക്. ഇനി വളം. ഞാൻ ജൈവ വളവും രാസ വളവും ഉപയോഗിക്കുന്നില്ല കാരണം വാണിജ്യാടിസ്താനത്തിലല്ല. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ 2-1 അനുപാതത്തിലും, ഉണങ്ങിയ ചാണകപ്പൊടിയും ഉപയോഗിക്കാം. ഇത് ദീർഘകാല ആവർത്തന കൃഷി ലാഭകരമാക്കും.

വിഷമില്ലാത്ത പച്ചക്കറി - പാഠം 3 കൃഷിസ്ഥലം.
സ്ഥലമുള്ളവർക്കു മണ്ണിൽ കൃഷി ചെയ്യാം. പക്ഷെ അതു കുറവാണ്. കൂടാതെ മഴക്കാലത്ത് വെള്ളക്കെട്ടു കാരണം പല ഇനങ്ങളും അഴുകി പോകുകയോ, പൂവ് കൊഴിഞ്ഞു പോകുകയോ ചെയ്യും. ചട്ടി, ചാക്ക്, ബാഗ് ഈ അവസ്ഥ മാറ്റി, വർഷം മുഴുവനും ആദായം എടുക്കാം. ഇവയിൽനിന്നും അധിക വെള്ളം ഊറിപ്പോകാനാണ് ദ്വാരങ്ങൾ ഇടുന്നത്. ഇതിനായി ഇവ ഓട്, ടൈൽ, ഇഷ്ടിക ഇത്യാദികളുടെ കഷണങ്ങളുടെ പുറത്തു പൊക്കി വയ്ക്കണം. ചട്ടിപോലെ ഉടയുന്നവയാണെങ്കിൽ രണ്ടോ മൂന്നോ കഷണങ്ങളുടെ പുറത്ത് ദ്വാരം അടയാത്തവിധം വയ്ക്കണം.

വിഷമില്ലാത്ത പച്ചക്കറി - പാഠം 4 മണ്ണ്.
എല്ലാ കൃഷിക്കുമെന്നപോലെ മണ്ണാണ് പച്ചക്കറി കൃഷിക്കും പ്രധാനം. ഭൂമിയിലാണെങ്കിൽ ചിതലും മണ്ണിര ശല്യവുമില്ലാത്തിടത്തേ കൃഷി ചെയ്യാവൂ. അല്ലെങ്കിൽ പൂക്കാറാവുമ്പഴത്തേക്ക് കഥ കഴിയും. പാത്രങ്ങളിൽ കൃഷി ചെയ്യാനും ചിതലും വിരയുമില്ലാത്ത മണ്ണേ എടുക്കാവൂ. ഇനി ഇനം. ചെമ്മണ്ണാണ് ഏറ്റവും ഉത്തമം. ചേർക്കുന്ന വളത്തേക്കാൾ ഫലം പ്രതി പ്രവർത്തനത്തിലൂടെ തിരിച്ചുതരും (U can call it recurring deposit). ചെളിചേർന്ന മണ്ണാണെങ്കിൽ പലിശ കിട്ടില്ല, deposit നഷ്ഠമാവുകയുമില്ല. ഓണാട്ടുകര കാണുന്ന പോലെയുള്ള പൂഴിമണ്ണാണെങ്കിൽ നഷ്ഠവും ഫലം. (ഞാനൊരു കൃഷി സ്പെഷ്യലിസ്റ്റല്ല, പഴയ പട്ടാളക്കാരനാണ് - ഇതെൻറ്റെ അനുഭവവും)

വിഷമില്ലാത്ത പച്ചക്കറി - പാഠം 6 വളം.
പോഷകാഹാരം അധികം കഴിക്കുന്ന കുട്ടികൾ വീർത്തിരിക്കുന്നതും (ചിലർക്ക് ഹോർമോണ് ആകാം കാരണം) ഇല്ലാത്തവർ ശോഷിച്ചിരിക്കുന്നതും പതിവാണല്ലോ. സസ്യങ്ങളുടെയും ഗതി അതു തന്നെ. വളം കൂടുന്നതുകൊണ്ട് പൂവും കായും കൂടണമെന്നില്ല (ഇലയും തണ്ടുമേ കൂടൂ), കുറഞ്ഞാൽ ഫലം കുറവും. പുസ്തകത്തിലെ പശു പുല്ലു തിന്നില്ല. അതുകൊണ്ട് കൃത്യമായ അളവുകോൽ ശരിയല്ല, മറിച്ച് അനുഭവമാണു ഗുരു. നമ്മൾ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മണ്ണു പരിശോധനയും വളം നിർണ്ണയവും നടക്കുന്ന കാര്യമല്ല.നാം വീടിനു പരിസരത്തും ടെറസ്സിലുമാണ് കൃഷി ഉദ്ദേശിക്കുന്നത്. അതുകൊണ്ട്, രോഗമുക്തമാകാൻ ഇടയില്ലാത്തതുകൊണ്ട്, അവിടെ കോഴിവളം, ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നതു സുരക്ഷിതമാവണമെന്നില്ല. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ കുറച്ചൊക്കെ അയൽവാസികൾ അടിച്ചുമാറ്റും. ചട്ടിയിലും മറ്റുമാണെങ്കിൽ അതില്ല. മണ്ണിൻറ്റെ ഗുണമേന്മ അനുസരിച്ച് വളത്തിന് ഏറ്റക്കുറച്ചിൽ വേണ്ടി വരും. ഭൂമിയിൽ തുടക്കത്തിലും ആവർത്തന കൃഷിക്കും ഒരുപോലെ വളം ചേർക്കേണ്ടി വരും. എന്നാൽ ചട്ടിയിലും മറ്റുമാണെങ്കിൽ ആവർത്തന കൃഷിക്കു പകുതി മതി. എങ്കിലും ഭൂമിയിൽ രണ്ടു ചതുരശ്ര അടിയുള്ള തടത്തിന് 100 ഗ്രാം എല്ലുപൊടി-വേപ്പിൻ പിണ്ണാക്കു മിശ്രിതവും, 1 കിലോ ചാണകപ്പൊടിയോ, കമ്പോസ്റ്റു പൊടിയോ ആദ്യം ആകാം. ചട്ടിയിലും മറ്റുമാണെങ്കിൽ 10 കിലോ മണ്ണിന് ഇത്രയും അളവ് ആദ്യം, ആവർത്തനത്തിന് പകുതി. പൂത്തു കായ് പിടിക്കേണ്ട ഇനങ്ങൾക്ക് ഇതിൻറ്റെ പകുതി രണ്ടു പ്രാവശ്യമായി. ആദ്യം വളർച്ച മൂന്നിലൊന്നാകുമ്പോഴും, രണ്ടാമത് മൂന്നിൽ രണ്ടാകുമ്പോഴും.

വിഷമില്ലാത്ത പച്ചക്കറി - പാഠം 7 അകലം.
ജന്തുസമൂഹം കൂട്ടത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു, ഭക്ഷണം തേടൽ, സുരക്ഷ, വംശവർദ്ധന തുടങ്ങിയ കാരണങ്ങളാൽ. ഇതേ കാരണങ്ങളാൽ സസ്യസമൂഹം ഒറ്റക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നു. ധാരാളം വളം വലിച്ചെടുക്കാനും, സൂര്യപ്രകാശം കിട്ടാനും. അതിനാൽ ചെടികൾ നടുമ്പോൾ അകലം നിശ്ചയിക്കാനുള്ള അടിസ്ഥാന തത്വം, ചെടികൾ പൂർണ്ണ വളർച്ചയെത്തുമ്പോൾ ഇലകൾ തമ്മൽ കൂട്ടിമുട്ടരുത്. ഇലകൾ ഇടതൂർന്നാൽ പൂവും കായും കുറയും. അനുഭവം ഗുരുവാകുന്നതാണ് സ്ഥല കാല മണ്ണനുസരിച്ച് ഭേദം. എൻറ്റെ ബാൽക്കണിയുടെ ഫോട്ടോ കൊടുക്കുന്നു. അകലം നിശ്ചയിക്കാം. റെയിലിംഗിനോടു ചേർന്ന് പൂ ചെടികൾ, ഭിത്തിയോടു ചേർന്ന് പടർത്തേണ്ടവ, മദ്ധ്യത്തിൽ അല്ലാത്തവ. അതായത്, വെണ്ട, കുറ്റിപയർ, ചീര, മുളക് തുടങ്ങിയവ. വള്ളിപയർ, പടവലം തുടങ്ങിയവയും, വെയിലും മഴയും കുറവു വേണ്ടുന്ന ഉള്ളിയും മറ്റും അരികിലും. നടക്കാൻ ഇടവും.

വിഷമില്ലാത്ത പച്ചക്കറി - പാഠം 8 ഒരുക്കം.
ഭൂമിയിലാണ് കൃഷിയെങ്കിൽ തടമെടുത്തു നടുന്നതാണ് വളവും നനവും നഷ്ടപ്പെടാതിരിക്കാൻ ഉത്തമം. പൂത്തു കായ് പിടിക്കുന്ന ദീർഘകാല വിളവുകൾക്കും (വെണ്ട, കുറ്റിപയർ, വഴുതിന തുടങ്ങിയവ) ഒരു മൂട്ടിൽ ഒന്നിലധികം നടാവുന്നവയ്ക്കും 2 അടി വ്യാസമുള്ള തടവും അല്ലാത്തവയ്ക്ക് ഒരടി വ്യാസമുള്ള തടവും, 3-4 ഇഞ്ച് ആഴം, കുഴിയിലെ മണ്ണ് വശങ്ങളിൽ വൃത്താകൃതിയിൽ കൂട്ടുക. വളം തടത്തിലെ മേൽ മണ്ണിൽ ചേർത്തിളക്കുക. വിത്തിടിണ്ടവക്ക് ഒരു ദിവസം ഉണങ്ങാൻ അനുവദിക്കുക. അല്ലാത്തവയ്ക്കു നനക്കാം. 14 ഇഞ്ചു വ്യാസമുള്ള ഒരു ചട്ടിയുടെ പകുതിയിൽ 10 കിലോ മണ്ണു കൊള്ളും. അതിൻറ്റെ മുകളിൽ നാലിലൊന്ന് നേരത്തേ വിവരിച്ചപോലെയുള്ള വളവും അത്രയും മണ്ണും ചേർത്തിളക്കി നിറക്കുക. ബാക്കി കാൽ ഭാഗം ഒഴിച്ചിടുക. ചെറിയ പാത്രങ്ങളിൽ ആനുപാതികമായി. എന്നിട്ട് മുകളിൽ പറഞ്ഞപോലെ ഉണങ്ങാൻ അനുവദിക്കുകയോ നനക്കുകയോ ചെയ്യുക.

വിഷമില്ലാത്ത പച്ചക്കറി - പാഠം 11 വെണ്ട മാഹാത്മ്യം.
വെണ്ടക്ക ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ. കീടനാശിനി ഉപയോഗിക്കാത്ത ഇളം വെണ്ടക്ക നുള്ളിത്തിന്നാൻ ആബാലവൃദ്ധം ജനങ്ങൾക്കും ഇഷ്ടമല്ലേ. അതുകാണുമ്പോൾ വെണ്ട തല കുലുക്കി ചിരിക്കില്ലേ. വെണ്ടക്ക കൊണ്ട് എന്തെല്ലാം കറികൾ ഉണ്ടാക്കാം. പച്ച അരച്ചും വറുത്തരച്ചും ഒഴിച്ചു കറി, തീയൽ, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, വറുത്ത് അവിയലിലും സാമ്പാറിലും ഇടാം, അങ്ങനങ്ങനെ. ഇനി വേറൊരു കറി. വെണ്ടക്ക 2 ഇഞ്ചു നീളത്തിൽ മുറിച്ചു വറുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചതച്ച് എണ്ണയിൽ മൂപ്പിക്കുക. അതിൽ നീളത്തിലരിഞ്ഞ സാവാള വഴറ്റുക, ശേഷം നീളത്തിലരിഞ്ഞ തക്കാളി ഇട്ടു വഴറ്റുക. ഉപ്പ്, മഞ്ഞൾ പൊടി, മുളകുപൊടി, ശകലം മല്ലിപ്പൊടിയും പെരും ജീരകപ്പൊടിയും ചേർത്തിളക്കി വറുത്ത വെണ്ടക്ക ഇട്ടിളക്കുക. ചപ്പാത്തി തിന്നാൻ മെച്ചം. ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാത്ത മാർവാടികൾ അതൊവാക്കി ശുദ്ധനെയ്യിൽ പാകം ചെയ്ത് മാങ്ങ പൊടി (അംചൂർ) ചേർക്കും. അതവരുടെ വിശിഷ്ഠ ഭോജ്യമാണ്.

വിഷമില്ലാത്ത പച്ചക്കറി - പാഠം 12.വെണ്ടക്കൃഷി.
ശാസ്ത്രീയവും അല്ലാത്തതുമായ പല പോസ്റ്റുകളും കണുന്നുണ്ട്. അതുകൊണ്ട് പരമ്പരാഗതമായ എൻറ്റെ രീതി കുറിക്കുന്നു. വിത്തു പാകി ഇളക്കി നടുമ്പോൾ നാരായ വേര്(shooting root) വളയുകയോ കേട് വരുകയോ ചെയ്യുന്നതിനാൽ നല്ല വളർച്ചയും ആദായവും കുറയും. അതിനാൽ വിത്തു കുഴിച്ചിടലാണ് ഉത്തമം. വലിയ തടത്തിൽ ഒന്ന്. മുക്കാൽ ഇഞ്ച് ആഴത്തിൽ. മൂടുകൾ തമ്മിൽ 3-4 അടി അകലം കൊടുത്താൽ മണ്ണും വളവും വെള്ളവും പാകത്തിനെങ്കിൽ, ഒത്തു പിടിച്ചാൽ, 20 കായ് എങ്കിലും കിട്ടും. തായ് തണ്ട് പൂത്തു തീരുമ്പോൾ, ചുവട്ടിൽ മുകുളങ്ങൾ ഉണ്ടെങ്കിൽ, ചുവട്ടിൽനിന്ന് ഒരടി മുകളിൽ വച്ച് മുറിച്ചുമാറ്റി അൽപം വളം കൂടി കൊടുത്താൽ, ശിഖരങ്ങൾ കിളിച്ച് കുറെ കായ്കൾ കൂടെ പിടിക്കും. തായ് തണ്ടിലേതിനേക്കാൾ അൽപം ചെറുതായിരിക്കുമെന്നുമാത്രം. ഇതാ ഈ ഫോട്ടോ നോക്കി എണ്ണൂ എത്ര കായ് പിടിച്ചുവെന്ന്. ഇനിയും പിടിച്ചുകൊണ്ടിരിക്കുന്നു

വിഷമില്ലാത്ത പച്ചക്കറി - പാഠം 13കൊച്ചുള്ളി കൃഷി.
മറ്റൊരു വിഷയം ഇന്നു പ്രതിപാദിക്കാം എന്നു കരുതിയപ്പോഴാണ് ഇന്നലെ ഇതിൻറ്റെ ഒരു പോസ്റ്റു കണ്ടത്, എന്നാൽ ആദ്യം അതാവട്ടെയെന്നു കരുതി. കൊച്ചുള്ളി മലയാളികൾ മിക്കവാറും എല്ലാ കറികളിലും ഉപയോഗിക്കുന്നു. സത്യത്തിൽ മലയാളികളാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇവൻ ലോകത്തിൻറ്റെ എല്ലാ ഭാഗത്തേക്കും പറക്കുന്നുണ്ട്. ഉള്ളിയേപ്പോലെ മെച്ചമാണ് ഇതിൻറ്റെ ഇല. തോരൻ വയ്ക്കാൻ ഉത്തമൻ. മലബന്ധമുള്ളവർക്ക് അത്യുത്തമൻ. കാന്താരി മുളകും കൊച്ചുള്ളിയും അരച്ച് പച്ചവെളിച്ചെണ്ണ ചാലിച്ചെടുത്ത ചമ്മന്തി കൂട്ടി പുഴുക്കു തിന്നാൻ എന്തു രസമാണ്. കൊച്ചുള്ളിയുടെ യധാർദ്ധ ഗുണം വറുത്തരച്ച കറികളിലാണ്, വിശേഷിച്ച് തീയൽ അതും ഇങ്ങനെ. (1) ഉണക്ക കൊഞ്ച് വറുത്തു താടിയും മീശയും കളഞ്ഞത് കുറച്ച് അല്ലെങ്കിൽ പച്ചക്കൊഞ്ച് തൊലികളഞ്ഞത്. (2) ഉരുളക്കിഴങ്ങ് ചെറുതായിട്ടരിഞ്ഞത്, മുരിങ്ങക്ക 2 ഇഞ്ച് നീളത്തിൽ മുറിച്ചു കീറിയത്, എലുമ്പും പുളി നാലായി കീറിയത് 4, കശുവണ്ടിപരിപ്പ് 10 - ഇവയെല്ലാം കൂടി 250 ഗ്രാം (3) ഒരിടത്തരം ഉണങ്ങിയ തേങ്ങ തിരുങ്ങിയത്, അൽപ്പം ഇഞ്ചി ചെറുതായിട്ടരിഞ്ഞത്, ആവശ്യത്തിനു മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ശകലം പെരുംജീരകം (4) 250 ഗ്രാം കൊച്ചുള്ളി വൃത്തിയാക്കിയത് (വലുതു കീറിയിടാം). ഒന്നും രണ്ടും ചേരുവകൾ ഉപ്പും ചേർത്തു വേവിക്കുക. മൂന്നാമത്തെ ചേരുവകൾ പാകത്തിന് വറുത്തരക്കുക. എണ്ണയിൽ കടുകും കറിവേപ്പിലയും മൂപ്പിച്ച് (വെളിച്ചെണ്ണയെങ്കിൽ മെച്ചം) കൊച്ചുള്ളി വഴറ്റുക. വേവാകുമ്പോൾ വേവിച്ച സാധനങ്ങൾ അതിലിട്ട് അൽപ്പം പുളിവെള്ളവും ചേർത്തിളക്കുക. (ആന്ധ്രക്കാർ പുളിക്കു പകരം ശർക്കര ചേർക്കും കൊഞ്ച് ഉപേക്ഷിക്കും). അരപ്പു ചേർത്ത് വേവും ഉപ്പും നോക്കി ഇറക്കാം. കടുകു വേണമെങ്കിൽ വറുക്കാം. ഏതു ഭക്ഷണത്തിൻറ്റെ കൂടെയും ഉപയോഗിക്കാം. എത്രനാൾ വേണമെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാം. High Cholesterol ജാഗ്രതൈ.

വിഷമില്ലാത്ത പച്ചക്കറി - പാഠം 14 കൊച്ചുള്ളി കൃഷി.
ഇത് തുറസ്സായ ഇടത്താണ് സമൃദ്ധമായി വളരുക. ചൂടൽ (മറ്റു മരങ്ങളുടെ തണലും വേരും) ഇതിന് അനുയോജ്യമല്ല. അങ്ങനത്തെ ഭൂമി നമുക്കു കുറവായതിനാൽ മുറ്റവും ടെറസ്സുമാണ് ഉത്തമം. ശരാശരി ഒരു ച.അടിക്ക് 4 എന്ന അനുപാതമാണ് നല്ലത്. ഇടത്തരം ഉണങ്ങിയ ഉള്ളിയാണ് വിത്തിനു നല്ലത്. വാൽ മാത്രം മുകളിൽ കാണത്തക്കവിധം തല കീഴായി നടണം. വെണ്ട, പയർ, തക്കാളി തുടങ്ങിയവയുടെ ചുവട്ടിൽ അവ നടുന്നതിനൊപ്പമോ മുമ്പോ ഇടവിളയായി കൃഷിചെയ്താൽ കൂടുതൽ ആദായകരമായിരിക്കം. അവ പൂക്കാറാകുമ്പോൾ ഉള്ളിയെടുത്ത് തോരൻ വയ്ക്കാം. വെള്ളവും വെയിലും കുറച്ചു മതി. പല സ്റ്റേജിലുള്ള ഇന്നത്തെ ചില ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നു. ഒപ്പം വിളവെടുത്ത് ഉണങ്ങാനിട്ടിരിക്കുന്നതും. ഇതിൽ നിന്നാണ് ഞങ്ങൾ വിത്തിനും കറിക്കും എടുക്കുന്നത്ز

വിഷമില്ലാത്ത പച്ചക്കറി - പാഠം 15സാവാള എന്ന വലിയ ഉള്ളി.
മാർവാഡി ബ്രാഹ്മണരൊഴികെ ലോകമാസകലമുള്ള ജനങ്ങളും ഇതു ഭക്ഷിക്കുന്നു. മഹാരാഷ്ട്രയിലും തെക്കൻ രാജസ്ഥാനിലുമുള്ള വെള്ള ഉള്ളിയേക്കാൾ രുചി പഞ്ചാബിലും ചുറ്റിലുമുള്ള ചുവന്ന ഉള്ളിക്കാണ്. പച്ചക്കു തിന്നുന്നതാണ് പോഷകത്തിനും ദഹനത്തിനും മലശോധനക്കും നന്ന്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലെ സാധാരണക്കാർ ഉണക്ക ചപ്പാത്തി പച്ച സാവാളയുടെ കൂടെയാണ് ഭക്ഷിക്കുന്നത്. അതിൻറ്റെ കൂടെ ശർക്കര കൂടെയുണ്ടെങ്കിൽ അമൃതായി, തൈരോ മോരോ ഉണ്ടെങ്കിൽ വള്ളസദ്യ. മലയാളികളായ നമുക്ക് മസാല ചേർത്തതാണല്ലോ ഇഷ്ഠം. ഒരു Multi purpose മസാലക്കൂട്ടിതാ. (1) സാവാള നീളത്തിൽ ഘനം കുറച്ച് അരിഞ്ഞത് 500 (2) വെളുത്തുള്ളി അല്ലി 100, ഇഞ്ചി നീളത്തിൽ ഘനം കുറച്ച് അരിഞ്ഞത് 100, കൊച്ചുള്ളി നീളത്തിലരിഞ്ഞത് 100, പച്ചമുളക് (എരുവിനനുസരിച്ച്) (3) തക്കാളി നീളത്തിലരിഞ്ഞത് 200 (അളവുകൾ ഗ്രാമിൽ). എണ്ണയിൽ (വെളിച്ചെണ്ണയെങ്കിൽ അത്യുത്തമം) കടുക് മൂപ്പിച്ച് സാവാളയിട്ടു വഴറ്റുക. വാടുമ്പോൾ രണ്ടാമത്തെ ചേരുവകൾ ഇട്ട് വഴറ്റുക (ഇവ ചതച്ച് ചേർത്താൽ മറ്റൊരു രുചിയാകും). ബ്രൌണ് നിറമാകുമ്പോൾ തക്കാളിയിട്ടു വഴറ്റുക. തക്കാളി വാടുമ്പോൾ കറിവേപ്പില ഇടാം. അവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തിളക്കുക. നല്ല മൂപ്പ് ആകുമ്പോൾ മുളകുപൊടി, മല്ലി പൊടി, പെരും ജീരക പൊടി ഇവ ചേർത്തിളക്കുക. മസാല റെഡി. ഇതിൽ കോഴി, താറാവ്, ആട്, മാട് തുടങ്ങി ഏതിറച്ചിയും വറുത്തിട്ട്, അല്പം ഏലക്കാ, ഗ്രാമ്പൂ, കറുവപ്പട്ട, ചെറുവയണയില(തേജ് പത്ത) തുടങ്ങിയവ ഇട്ട് ഇളക്കി എടുത്താൽ ഇറച്ചി മസാല. ദിവസങ്ങളോളം സൂക്ഷിക്കാം. മുട്ട പുഴുങ്ങി തോലുകളഞ്ഞ് അങ്ങനെ തന്നെയോ വറുത്തോ ഇട്ടാൽ മുട്ട മസാല. ഉരുളക്കിഴങ്ങ്, വെണ്ടക്ക, വഴുതിനങ്ങ, കാപ്സിക്കം (സിംല മുളക്) ഇവ അല്പം വലുതായി നീളത്തിലരിഞ്ഞ് വഴറ്റി ചേർത്തെടുത്താൽ വെജിറ്റെബിൾ മസാല. അങ്ങനങ്ങനെ.

വിഷമില്ലാത്ത പച്ചക്കറി - പാഠം 16സാവാള കൃഷി.
മഴകുറഞ്ഞ അതിശൈത്യമില്ലാത്ത സ്ഥലത്ത് വളക്കൂറുള്ള തുറസ്സായ സ്ഥലമാണ് ഉത്തമം. രണ്ടു പ്രധാനവിളകൾക്കിടയിലെ ഇടവേളയിലാണ് കൂടുതലും കൃഷി. കിഴക്കൻ മഹാരാഷ്ട്ര, ദക്ഷിണ രാജസ്ഥാൻ, പഞ്ചാബും ചേർന്ന സ്ഥലങ്ങളും, വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, മദ്ധ്യ-മദ്ധ്യ പൂർവ്വ ചൈന തുടങ്ങിയ സ്ഥലങ്ങളിൽ സമൃദ്ധിയായി വളരുന്നു. ഒരുകിലോക്ക് 3 എണ്ണം മാത്രമുള്ള ഇറാനിയൻ ഉള്ളി മക്ക-മദീനകളിലെ സൂപ്പർമാർക്കറ്റുകളിൽ ഞാൻ കണ്ടിട്ടുണ്ട്. ആന്ധ്ര-തമിഴ്നാട് ഉഷ്ണ മേഘലയിലേത് ചെറുനാരങ്ങയുടെ വലുപ്പമേയുള്ളു. തൈ നടുന്നയിനമാണ്. വിളവുകാലം ശരാശരി 4 മാസം. (വിത്തുപാകി കിളിർപ്പിക്കുന്ന രീതി ഇന്നു പോസ്റ്റ് ചെയ്തിരുന്നു). കൃഷികേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വിത്തു മാത്രമാണ് കൃഷിയോഗ്യം. ഒരടി അകലത്തിൽ അരയടി ആഴത്തിൽ കലപ്പകൊണ്ട് ഉഴുതുന്നു. മുകളിൽ വീഴുന്ന മണ്ണ് നിരപ്പാക്കുന്നു (നിലം നിരത്താനുപയോഗിക്കുന്ന ചെരുപ്പു കൊണ്ട്). അങ്ങനെ വാരമായി കിട്ടുന്ന ഭാഗത്തിൻറ്റെ രണ്ടു വശവും 6 ഇഞ്ച് അകലത്തിൽ നടുന്നു. രണ്ടര മാസമാകുമ്പോൾ പൂക്കും. ഒരുമാസം കഴിയുമ്പോഴേക്കും വിളവാകും. തണ്ടുകൾ ഉണങ്ങുമ്പോൾ വിളവെടുക്കാം. വിളവാകുമ്പോഴേക്ക് മണ്സൂണ് വന്ന് ഉള്ളികൃഷി നശിക്കൽ മഹാരാഷ്ട്രയുടെ ശാപമാണ്. അവിടത്തെ ചീഞ്ഞ പച്ച ഉള്ളിയാണ് നമുക്ക് ആഗസ്ത്-സെപ്തംബർ മാസങ്ങളിൽ കിട്ടുന്നത്. പഞ്ചാബ് ഉള്ളി മഴ കഴിഞ്ഞാണ് വിളയുക. അങ്ങനെ നല്ല ഉള്ളി പിന്നെ കിട്ടുന്നു. ഇതിൻറ്റെ ഇലക്ക് കൊച്ചുള്ളിയുടെ ഇലയേക്കാൾ കട്ടിയും നാരും ഉള്ളതുകൊണ്ട് തോരൻ വച്ചാൽ രുചി കുറവാണ്. കേരളത്തിൽ സ്ഥല പരിമിതിയുണ്ട്. ടെറസ്സിൽ കൃഷി ചെയ്യാം. ശരാശരി ഒരു ച.അടിക്ക് 4 എന്ന ക്രമത്തിൽ. വിത്ത് ഉത്തരേന്ത്യയിലെ വിത്തുകടകളിലും ഗൾഫ് നാടുകളിലും കിട്ടും (അവിടത്തേത് മദാമ്മയോ ചൈനാക്കാരിയോ ആയിരിക്കുമെന്നുമാത്രം). പിന്നെ വിഷം ചേരാത്ത സ്പ്രിങ് ഒണിയൻ (സാവാള ഇല) വേണ്ട നമുക്ക് ചെറിയതരം സാവാള കൊച്ചുള്ളി നടുന്നതുപോലെ നടാം. മുളക്കാൻ ഒരുമാസത്തോളം എടുക്കും. പൂത്ത് മുറ്റുന്നതിനു മുമ്പേ എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കാം. ഉള്ളിക്ക് കാര്യമായ വലുപ്പം ഉണ്ടാവില്ല. വിത്ത്, തൈ, ഉള്ളി ഇവ പോസ്റ്റ് ചെയ്യുന്നു. (ഉള്ളി ഞങ്ങൾ ഞയറാഴ്ച ബിരിയാണിയിലിട്ടു)

വിഷമില്ലാത്ത പച്ചക്കറി - പാഠം 17പയർ.
ഇവ രണ്ടു ഗ്രൂപ്പ്. കുറ്റി പയറും വള്ളി(കോൽ കുത്തി) പയറും. കുറ്റി പയർ പല ഇനം. തൊലിപ്പുറം പരുപരുത്തതും, തോലിനു കട്ടികുറഞ്ഞതും മണിക്കു വലുപ്പമുള്ളതും നീളം കുറഞ്ഞതും. ഇവ പച്ചക്കറിയായി ഉപയോഗിക്കുന്നതിനേക്കാൾ ലാഭവും രുചിയും മറ്റ് ഉപയോഗങ്ങൾക്കാണ്. പച്ചക്കറിക്കു പറ്റിയത് തോൽപ്പുറം മിനുസവും, നല്ല മാംസളവും നീളവും ഉള്ള ഇനമാണ്. (ഫോട്ടോ ഇടുന്നു. ഇതിൻറ്റെ വിത്ത് എനിക്ക് മാസങ്ങൾക്കു മുമ്പ് കർഷകശ്രീയുടെ കൂടെ കിട്ടിയതാണ് - നല്ല പിടുത്തം, 8 മുതൽ 12 ഇഞ്ചു വരെ നീളം). കോൽകുത്തി പടർത്തുന്നതുകൊണ്ട് കോൽകുത്തി പയർ എന്നുവിളിച്ചിരുന്നതിൻറ്റെ ഇപ്പഴത്തെ ഓമനപ്പേർ വള്ളിപ്പയർ. പണ്ട് 12 മണി പിടിക്കുന്ന ഒരടി വരെ നീളം വരുന്ന ചുവന്ന ഒരിനം. ഇന്ന് ഒരുമീറ്റർ വരെ വളരുന്ന അനേകം ഇനങ്ങൾ. എൻറ്റെ പക്കൽ ഇപ്പഴുള്ള ഒരിനത്തിൻറ്റെ ഫോട്ടോ ഇടുന്നു. ഇവൾ വന്നപ്പോൾ പഴയവൾ പിണങ്ങി(കിളിർക്കുന്നില്ല)

വിഷമില്ലാത്ത പച്ചക്കറി - പാഠം 18 പയർ കൃഷി.
പച്ചക്കറിക്കല്ലാതെ പയറിനായി കൃഷിചെയ്യുന്ന കുറ്റി പയർ നിലത്തിൽ ഇടവിളയായും (ഇപ്പോൾ) തരിശു ഭൂമിയിലും കൃഷി ചെയ്യുന്നു. പൂട്ടി വിത്തു വിതറി, പല്ലികൊണ്ട് നിരപ്പാക്കുന്നു. പിന്നെ വിളവെടുക്കാനേ അങ്ങോട്ടു പോകൂ. കിട്ടുന്നതുമതി. എന്നാൽ പച്ചക്കറിക്കുള്ള കുറ്റി പയറും വള്ളിപയറും അടുക്കും ചിട്ടയോടും കൃഷി ചെയ്യണം. എങ്കിലേ ഗുണമുള്ളു. കുറ്റിപയറിന് പടരാനുള്ള ഇടവും, നല്ല മണ്ണും വളവുമുണ്ടെങ്കിൽ രണ്ടു മാസത്തിലധികം കാമധേനു ആണ്. വള്ളിപയറിന് പടർന്നു കയറാൻ കമ്പു നാട്ടികൊടുക്കുകയോ, ചരടോ കയറോ കെട്ടിതൂക്കിയിട്ടു കൊടുക്കുകയോ ചെയ്യാം. സ്വതന്ത്രമായി ചുറ്റിപടരാനാണിഷ്ഠം. അതുകൊണ്ട് വലയേക്കാൾ മെച്ചം കമ്പോ കയറോ ആണ്. കുറ്റി പയർ കായ് പിടിക്കാൻതുടങ്ങി ഒരുമാസമാകുമ്പോൾ അൽപ്പം വളം കൂടി ചെയ്താൽ വീണ്ടും പൊട്ടിക്കിളിച്ച് കായ് പിടിക്കും. കുറ്റിപയറിൻറ്റെ അത്രയും കാലം വള്ളി പയർ ആദായം തരില്ല. വിലപിടിപ്പുള്ള ഭൂമിയെക്കാൾ കൃഷിക്കു മെച്ചം ടെറസ്സാണ്. വെള്ളക്കെട്ടൊഴിവാക്കാം, അധിക മഴയുള്ളപ്പോൾ (മഴ മറയില്ലാത്തവർക്ക്) ഷെയിഡിൻറ്റെ കീഴിലോട്ടു നീക്കി വയ്ക്കാം. പരമ്പരാഗതമായി വിത്തു നേരിട്ട് നടുന്ന ഇനമാണ്. വലിയ ചാക്കിലാണെങ്കിൽ രണ്ട് അല്ലെങ്കിൽ ഒന്ന്. വിത്തു പയർ അര ഇഞ്ച് കുഴിച്ചിടുക. കിളിർത്ത് ആദ്യത്തെ രണ്ടില മുറ്റി പിന്നത്തെ ഇലകൾ വരുന്നതുവരെ നനവു കുറച്ചുമതി. എൻറ്റെ രീതിയിലെ ചില ഷോട്ടുകൾ ഇതാ. ഈ കുറ്റി പയറുകൾ കൂറുള്ള കിഴവികളാണ് (വിത്ത് കർഷകശ്രീസൌജന്യം)

വിഷമില്ലാത്ത പച്ചക്കറി - പാഠം 19 പയർ കൊണ്ട് നിങ്ങൾ എന്തൊക്കെ ഉണ്ടാക്കും.
തോരൻ, മെഴുക്കു പുരട്ടി. കൂടിയാൽ കുറെ അവിയലിൽ ഇടും. അപൂർവ്വമായി പച്ചയരച്ച കറിക്ക്, വറുത്തരച്ച കറിക്ക്, തീയലിലും അകാം. ഇന്ന് പയർ ചേർത്ത വേറെ ഒരു പരിപാടി ആയാലോ, അതും ആബാലവൃദ്ധം ജനങ്ങൾക്കും പറ്റിയതും ഇഷ്ഠപ്പെടുന്നതും. കുട്ടികൾക്ക് ടിഫ്ഫിനിൽ കൊടുത്തുവിടാനും ഉത്തമൻ. ഒരു ഫാമിലി പാക്ക് നൂടിൽസ് പാകത്തിന് വേവിച്ച് അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക. പയർ, കാരറ്റ്, സാവാള ഇവ ചെറുതായിട്ടരിഞ്ഞ് എണ്ണയിൽ വഴറ്റുക (എണ്ണഉപേക്ഷിക്കണമെങ്കിൽ ഉപ്പുചേർത്ത് പുഴുങ്ങിയെടുക്കുക). പച്ചകെടുമ്പോൾ രണ്ടുമൂന്നു പച്ചമുളകും 100 ഗ്രാം തക്കാളിയും ചേർത്തിളക്കുക. ഈ പച്ചക്കറികൾ എല്ലാം കൂടി 500 ഗ്രാം. വേണമെങ്കിൽ മട്ടർ (പട്ടാണി പയർ) വേവിച്ചും ചേർക്കാം, വായുകോപമുണ്ടാകുമെന്നുമാത്രം. വേവാകുമ്പോൾ പാകത്തിന് ഉപ്പും, ലേശം മുളകുപൊടിയും മല്ലിപ്പൊടിയും (നൂടിൽസിലെ മസാലയായാലും മതി) ചേർത്തിളക്കുക. മസാല പാകമാകുമ്പോൾ ഇറക്കിവയ്ക്കുക. Non stick fry pan ൽ ലേശം എണ്ണ ഒഴിച്ച്, നൂടിൽസ് കുറേശ്ശെ ഇട്ട് ഇളക്കുക. ഒട്ടുന്ന പരുവം മാറി dry ആകാൻ തുടങ്ങുമ്പോൾ മസാലയിട്ടിളക്കുക. 4 പേർക്കുള്ള Breakfast റെഡി. ചെറുചൂടോടെ Tomato sauce ചോർത്തു കഴിക്കാം. An emergency menu suitable for all occasions and all age groups.

വിഷമില്ലാത്ത പച്ചക്കറി - പാഠം 20 ചീര.
ചീര പലതരം. ധാരാളം ധാതുമൂല്യങ്ങൾ ഉള്ളത്. നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ കൂടുതൽ ലോകജനങ്ങളും ചീര പൂഴുങ്ങി തിന്നുന്നവരാണ്. മലയാളികൾക്ക് തേങ്ങയും മസാലയുമില്ലാത്ത വ്യജ്ഞനം കുറവാണല്ലോ. നമ്മുടെ ഏറ്റവും ആകർഷകമായ ഇനം ചുവന്ന ചീരയാണ്. വെള്ളച്ചീരയുമുണ്ട്. ഇപ്പോൾ പല സങ്കര ഇനങ്ങളും. വീടിൻറ്റെ ചുറ്റുപാടുമുള്ള ഇടമാണ് ഏറ്റവും ഉത്തമം. സൂര്യപ്രകാശം കിട്ടുന്ന തെങ്ങിൻ തടത്തിൽ തുലാവർഷത്തോടെ വെട്ടിക്കൂട്ടുന്നതുമുതൽ ഇടവപ്പാതിക്ക് തടം എടുക്കുന്നതുവരെ കൃഷി ചെയ്യാം. നനവും വളവും തെങ്ങിനും ഗുണം ചെയ്യും. മണ്ണിൽ വളരുന്ന ഇലവർഗ്ഗങ്ങൾ വർഷകാലത്തു വർജ്ജിക്കണമെന്നാണ് ആയൂർവ്വേദം പറയുന്നത്. ടെറസ്സിൽ സമൃദ്ധമായി വളരും. ചെറിയ ചെറിയ പഴയ പാത്രങ്ങളിലും പ്ളാസ്റ്റിക്കിലുമൊക്കെ കൃഷി ചെയ്യാം. വർഷം മുഴുവനും കൃഷിചെയ്യാം, മണ്ണിലല്ല എന്ന സമാധാനവും. ഹൃസ്വകാല വിളയായതുകൊണ്ട് വെണ്ട, പയർ, തക്കാളി മുതലായവയുടെ ചുവട്ടിൽ ഇടവിളയായി കൃഷിചെയ്യാം. അരി പാകി കിളിർപ്പിച്ച് തൈ നടുകയാണ് പതിവ്. ഭൂമിയിലാണെങ്കിൽ ഒരടി അകലത്തിൽ നട്ടാൽ നല്ലപോലെ ഇലയുണ്ടാകും. ടെറസ്സിലും അകലം പാലിക്കുന്നതു നന്ന്. എൻറ്റെ രീതിയിലെ ചില ,ഷോട്ടുകൾ ഇതാ. വലിയ ചാക്കിലും ചട്ടിയിലും 4-5 ഇതാണ് ഉത്തമം.

വിഷമില്ലാത്ത പച്ചക്കറി - പാഠം 21 ചീര.
1. ഇതാ ഞങ്ങൾ വെള്ളച്ചീര എന്നു പറയുന്ന പച്ച ചീരതൈകൾ. ഇതെൻറ്റെ മരുമകൾക്ക് ഏറ്റവും ഇഷ്ഠപ്പെട്ട സാധനം. അവൾ വരുമ്പഴത്തേക്ക് തയ്യാറാവേണ്ട പരുവം. ചീരതൈകൾ നീലതക്കാളിയുടെ കൂടെ ഇന്നു നട്ടതാണ് അടുത്തത്.2. ഇന്ന് ഒരു ചീര സ്പെഷ്യൽ. ആളു വടക്കനാണ്. ഇത് മലയാളീകരിച്ച രീതി. തണ്ടുമുറ്റാത്ത ചീര 250 ഗ്രാം, അരക്കപ്പ് വെള്ളമൊഴിച്ച് പ്രഷർകുക്കറിൽ വേവിച്ച് നല്ലപോലെ അരച്ചെടുക്കുക. 250 ഗ്രാം പനീർ ചെറിയ കഷണങ്ങളാക്കി (1 cm cube ആണ് ഉത്തമം, ഇത്തിരി വലുതായാലും കുഴപ്പമില്ല, എണ്ണം കുറഞ്ഞു പോകുമെന്നുമാത്രം) വറുത്തെടുക്കുക (നല്ലപാലാണെങ്കിൽ ഒരുകിലോക്ക് 250 ഗ്രാം പനീർ കാണും). എണ്ണയിൽ (വെളിച്ചെണ്ണക്കു രുചികൂടും) കടുക് മൂപ്പിച്ചശേഷം രണ്ട് നല്ല സാവാള (ഏകദേശം 200 ഗ്രാം) ചെറുതായിട്ടരിഞ്ഞത് വഴറ്റുക. വേവാകുമ്പോൾ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, രണ്ടു തക്കാളി ചെറുതായിട്ടരിഞ്ഞത് ചേർത്തു മൂപ്പിക്കുക (തക്കാളി ഒഴികെ ചതച്ചും ചേർക്കാം). മൂക്കാറാകുമ്പോൾ, ഒരുമുറി തേങ്ങ വറുത്ത് മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ പാകത്തിന് ചേർത്ത് അരച്ചു ചേർത്തിളക്കുക (കുഴമ്പു പരുവത്തിൽ). മൂപ്പാകുമ്പോൾ കറിവേപ്പിലയും ഉപ്പും ചേർത്തിളക്കുക. ചീര അരച്ചത് ചേർത്തിളക്കുക. തിളക്കുമ്പോൾ പനീർ വറുത്തത് ചേർത്തിളക്കുക. ചൂടാകുമ്പോൾ ഇറക്കാം. ഉപയോഗിച്ചുനോക്കൂ, രുചി മറക്കില്ല. അല്പം കശുവണ്ടിയും കിസ്മിസും വറുത്തുചേർത്താൽ ഇതുക്കും മേലേ പ്രമാദം.

വിഷമില്ലാത്ത പച്ചക്കറി - പാഠം 22 പാലക്ക്.
ഉത്തരേന്ത്യക്കാരുടെ ഏറ്റവും ഇഷ്ഠപ്പെട്ട പച്ചില. ധാതു സമൃദ്ധം. എല്ലാ രോഗികൾക്കും കഴിക്കാവുന്നത്. എല്ലാ വിശേഷ സദ്യകളിലും പ്രധാന ഇനം. പല കോലത്തിൽ, പല രൂപത്തിൽ. ശുദ്ധ നെയ്യിലുണ്ടാക്കിയ പാലക്ക് പനീർ മുൻ പ്രധാനമന്ത്രി ബാജ്പേയ്ജിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭോജ്യമായിരുന്നു. മുമ്പ് അങ്ങനെയും ഇപ്പോൾ പനീർ ഒഴിവാക്കിയും മൻമോഹൻസിങ്ജി കഴിക്കുന്നു. അങ്ങനെ എത്രയെത്ര വിവിഐപി കൾ. ഇനത്തിൽ ഇത് നമ്മുടെ ചീരയുടെ അമ്മായി. പറിച്ചുനടണ്ട, അകലത്തിൽ വിത്തു പാകുന്നു. അരിവലുതും കട്ടിയുള്ളതും ആയതുകൊണ്ട് കിളിർക്കാൻ 10-14 ദിവസം എടുക്കും. അരി 24 മണിക്കൂർ തണുത്തവെള്ളത്തിൽ കുതിർത്തിട്ടു വിതറുന്നത് എളുപ്പം കിളിർക്കാൻ സഹായിക്കും. അധികം വേരില്ലാത്തത്. 6 ഇല മുതൽ പൂ വിരിയുന്നതുവരെ ഏറ്റവും നല്ലത്. വേരുമാത്രം കളഞ്ഞാൽ മതി. അത്യുഷ്ണം ഇല്ലാത്ത കാലമാണ് നല്ലത്. ഭൂമിയിലും ടെറസ്സിലും കൃഷി ചെയ്യാം. ടെറസ്സിൽ പ്ളാസ്റ്റിക്ക് ചാക്ക് വിരിച്ച് 6 ഇഞ്ച് ഘനത്തിൽ മണ്ണ് നിരത്തിയും കൃഷി ചെയ്യാം. അടിയിൽ തൊണ്ടോ, ചകിരിച്ചോറോ, അറക്കപ്പൊടിയോ നിരത്തിയാൽ അത്യുത്തമം നമ്മുടെ രുചിക്കു പറ്റിയ പാലക്ക് പനീർ ഉണ്ടാക്കുന്ന രീതി, പാഠം 21 ലെ ചീര പനീർ തന്നെ. പച്ചക്കരച്ചു ചേർത്തു വേവിക്കാം, പക്ഷേ രുചി വടക്കൻറ്റേതാകും(തേങ്ങ വറുത്തരച്ച് ചേർക്കാതിരുന്നാലും അതുതന്നെ ഫലം). പനീർ ചേർക്കാതെയും നല്ലതാണ്. അങ്ങനെ പലതും.

വിഷമില്ലാത്ത പച്ചക്കറി - പാഠം 23 കീടനാശിനി.
കെമിക്കൽ കീടനാശിനി അപകടകാരിയാണ് എന്നാൽ ഹെർബൽ കീടനാശിനി കുഴപ്പമില്ല എന്ന ധാരണ മാറ്റാനാണ് ഈ കുറിപ്പ്. 10 വർഷം മുമ്പ് ആസ്സാമിൽ വച്ച് ഒരു ഡോക്ട്ടർ എനിക്കു തന്ന ഗുണപാഠമാണ് ആധാരം. ഗുണപാഠം. അലോപതി ആയാലും ആയൂർവേദമായാലും, ഏതു മരുന്നിന് എഫെക്റ്റ് ഉണ്ടോ അതിന് സൈഡ് എഫക്റ്റുമുണ്ട്, ഏറ്റക്കുറച്ചിലുണ്ടാകാം, അത്രതന്നെ. കീടനാശിനി രാവിലെ മഞ്ഞുവെള്ളം ഉണങ്ങും മുമ്പ് തളിക്കുന്നത് ഇലയിലും പൂവിലും കായിലും ഉണങ്ങി പറ്റാനല്ലേ. പുകയിലയല്ലേ വായിലെ കാൻസറിനു മുഖ്യ കാരണം. അപ്പം ഈ പുകയില കഷായമോ. ബാർ സോപ്പിൽ അടങ്ങിയിരിക്കുന്ന കാസ്റ്റിക് സോഡ കുടലിനു നല്ലതാണോ. വേപ്പെണ്ണ മറിച്ചാണോ. കറ്റാർ വാഴപ്പോളക്കൂട്ട് ഒരു 4 സ്പൂണ് കഴിച്ചു നോക്കൂ. കൂടൽ വെളിയിൽ വരും പോലെ വയറിളകും. ഭയപ്പെടുത്താനല്ല, നാം ഉപയോഗിക്കുന്ന എല്ലാ തരം കീടനാശിനിയിലും ചെറിയ അളവിലായാലും വിഷാംശമുണ്ട്. അതുകൊണ്ട് എല്ലാ തരം കായും ഇലയും ഉപയോഗിക്കും മുമ്പ് ആദ്യം വിനാഗിരി ലായനിയിലും പിന്നെ ഉപ്പു ലായനിയിലും കുറെ നേരം മുക്കി വച്ചിരുന്ന് കഴുകിയശേഷം ശുദ്ധ ജലത്തിൽ കഴുതി ഉപയോഗിക്കാൻ ശീലിക്കുക. പിന്നെ നാടൻ എന്നു പറഞ്ഞ് എല്ലാത്തിനേയും അങ്ങു വിശ്വസിക്കാൻ വരട്ടെ. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവരിൽ അധികവും കെമിക്കൽ കീടനാശിനി തന്നെയാണ് ഉപയോഗിക്കുന്നത്. ഏത്ത വാഴയുടെ കവിളിലും, കാബേജിൻറ്റെയും ക്വാളീഫ്ളവറിൻറ്റെയും ഇലയുടെയിടെയിലും ഫുരിഡാനാണു വയ്ക്കുന്നത്. അങ്ങനെ പലതും. അതുകൊണ്ട് തമിഴനും മലയാളിയും തമ്മിലെന്തു വ്യത്യാസം. കഴിവതും വീട്ടിൽ ഉണ്ടാക്കാൻ നോക്കുക. അത്ര തന്നെ.

വിഷമില്ലാത്ത പച്ചക്കറി - പാഠം 24 വിത്തുകൂലി ഇനങ്ങളും, നടുന്ന രീതികളും.
150 വർഷങ്ങൾക്കു മുമ്പ് (അന്ന് കാശിന് ദാരിദ്ര്യമുണ്ടായിരുന്ന കാലമാണ്) മീനം കുംഭ മാസങ്ങളിൽ പറമ്പിൽ ജോലിക്കു വരുന്നവർക്ക് കൂലി വിത്തായി കൊടുക്കുന്ന കാല മുണ്ടായിരുന്നു. (വയലിൽ പണിയെടുക്കുന്നവർക്ക് നെല്ല്). ആ ഇനങ്ങളിൽ പ്രധാനമാണ്, ചേന, കാച്ചിൽ, കിഴങ്ങ്, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ. ഇവയുടെയെല്ലാം വിത്താണ് നടുന്നത്. അതുകൊണ്ട് ഇവയെ വിത്തു കൂലി ഇനങ്ങൾ (ചുരുക്കി വിത്തൂലി) എന്നു പറയുന്നു. ഇവ പരമ്പരാഗതമായി നടുന്നത് ഇടവപ്പാതിക്കു മുമ്പ് ഘട്ടം ഘട്ടമായി. വിളവെടുക്കുന്നത് തുലാവർഷം കഴിഞ്ഞ് ഭൂമി ഉണങ്ങി തുടങ്ങുമ്പോൾ. വിളവു കൂടുതലുള്ള ചേന, കാച്ചിൽ ഇവ ആദ്യത്തെ വേനൽ മഴക്കു നടുന്നു. പഞ്ഞമുള്ള (ഇന്ന് അങ്ങനെ ഒന്നില്ല) കർക്കടകമാസത്തിൽ എടുക്കേണ്ട നനകിഴങ്ങ് മുൻ കൂട്ടി നട്ട് വെള്ളം കോരുന്നു. ഓരോന്ന് ഘട്ടം ഘട്ടമായി മേടമാസം വരെ നടുന്നു. അവസാനത്തെ ഇനം ചേമ്പും മഞ്ഞളും. കൃഷിക്കും കൃഷിക്കാരനും നല്ല ക്രമീകരണം. നടുന്നതെല്ലാം കുഴിയിൽ. വിളയുടെ വലുപ്പമനുസരിച്ച് വളവും ഇടണം. അതുകൊണ്ട് അതിനനുസരിച്ച് കുഴി. വിത്തു നട്ട് മുകളിൽ വളം. കാലത്തിനനുസരിച്ചു കോലം മാറി. അന്ന് ഉണങ്ങിയ ചാണകപ്പൊടി കൊട്ട കണക്കിന്. ഇന്ന് എല്ലുപൊടി തുടങ്ങിയതും ഉണ്ടെങ്കിൽ ഇത്തിരി ചാണകവും. അതിനുമുകളിൽ ഉണങ്ങിയ ഇലകൾ കൂട്ടി മണ്ണിടുന്നു. ഇടവപ്പാതി തുടങ്ങുമ്പോൾ ആദ്യത്തെ ഇട വളം, ചാണകവും പച്ചിലയും തണ്ടിൽ മുട്ടാതെയിട്ട് മണ്ണടുപ്പിക്കുന്നു. രണ്ടാമത്തെ വളം പച്ചച്ചാണകവും പച്ചിലയും തുലാവർഷം തുടങ്ങുമ്പോൾ ഇട്ട് മണ്ണ് വെട്ടിക്കൂട്ടുന്നു. കൂലിയുടെ കാര്യം ബാക്കികൂടി പറയാം. പിന്നെ കൂലി നെല്ലായി. ആദ്യം മുന്നാഴി അരിക്കു തുല്യം. (തിരുവിതാംകൂർ മഹാരാജാവാണന്നു പറയുന്നു) പിന്നത് അഞ്ഞാഴിയാക്കി. പിന്നെ കാശും പണവും വന്നപ്പോൾ പണമായി. പിന്നെ എട്ടണയായി. അന്ന് പറയാതെ തന്നെ സമയത്ത് വന്ന് ഓരോന്നു ചെയ്തു തരുമായിരുന്നു. ഇപ്പോൾ 800 രൂപക്കും ആളെ കിട്ടാതായി.

വിഷമില്ലാത്ത പച്ചക്കറി - പാഠം 25 ഇഞ്ചി.
മലയാളിക്ക് ഇഞ്ചി ചേരാത്ത കറി അപൂർവ്വം. (ഇഞ്ചി ഉണങ്ങിയ) ചുക്കു ചേരാത്ത കഷായവും ഇല്ലല്ലോ. വാണിജ്യാവശ്യത്തിനുള്ള ഇഞ്ചി കൃഷിയുടെ ഒരു പോസ്റ്റ് കണ്ടു. അതുകൊണ്ടാണ് ഗാർഹിക ആവശ്യത്തിനുള്ള ശുദ്ധമായ ഇഞ്ചി സ്വന്തമായി കൃഷിചെയ്യുന്ന രീതി കൂടി ആകാമെന്നു വച്ചത്. നടുന്നത് വൃക്ഷങ്ങളുടെ തണലിൽ. മുന്തിയ ഇനം മാവിൻ ചുവട്ടിലായാൽ ഇഞ്ചിയും കിട്ടും നല്ലപോലെ മാങ്ങയും പിടിക്കും. വേനൽ മഴക്കു മുമ്പ് ഉണക്ക ഇലകൾ കളയാതെ കിളച്ച്, മൂന്നടി അകലത്തിൽ ഓരോ മണ് വെട്ടി(തൂമ്പ) മണ്ണ് വീതം കിളച്ച് രണ്ടു വശത്തേക്കും കേറ്റി വാരം ഉണ്ടാക്കുക. പാത്തിയുടെ വീതി രണ്ടു മണ് വെട്ടിയുടേത്, ആഴം ഒരു മണ് വെട്ടി. ആദ്യ വേനൽ മഴക്ക് ഇഞ്ചി നടണം (അപ്പോൾ വെള്ളം കുറച്ചു കോരിയാൽ മതി). തടം എടുക്കുന്നത് സൈഡിൽ നിന്നും 9 ഇഞ്ച് അകത്തോട്ടു തള്ളി രണ്ടു വശത്തും. ഒരു തൂമ്പ വീതിയിൽ അര തൂമ്പ ആഴത്തിൽ ഒരടി നീളത്തിൽ. മുൻ പിൻ അകലം കുറഞ്ഞത് ഒന്നരയടി. വിത്തു നീളം രണ്ടിഞ്ച്. ഒരു കൈ മണ്ണ് അകത്തോട്ടു നികത്തി, വിത്ത് മണ്ണിൽ പുതച്ചു വയ്ക്കുന്നു. അതിനുമുകളിൽ വളം ഇടുന്നു. (പച്ചക്കറിക്കു പറഞ്ഞ അതേ അളവ്). അതിനു മുകളിൽ ഉണങ്ങിയ ഇല പുതയിട്ട് മണ്ണിട്ടു മൂടുന്നു. ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ അതിനുമുകളിൽ ഓലയുടെ പുതയിടാം. ഉണക്കിനനുസരിച്ച് നനക്കണം. ഇടവപ്പാതി തുടങ്ങി കഴിയുമ്പോൾ രണ്ടാമത്തെ വളം, മുമ്പത്തേതിൻറ്റെ പകുതി, ഇട്ട് പച്ച ചവറിട്ട് (ഇല) മണ്ണടുപ്പിക്കാം. തുലാവർഷം തുടങ്ങുമ്പോൾ മൂന്നാമത്തെ വളം രണ്ടാമത്തേതു പോലെ ഇട്ടു മണ്ണ് കുട്ടുക. ഒരുമൂടിന് 50 ഗ്രാം കണക്കിന് യൂറിയ ഇട്ടാൽ കൂടുതൽ ആദായം. 40 മൂടുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരുവർഷത്തേക്കു ധാരാളം. എപ്പോൾ വേണമെങ്കിലും വീട്ടാവശ്യത്തിനെടുക്കാം. വിത്തിനുള്ളത് മീനമാസത്തിൽ കിളച്ചു സൂക്ഷിക്കണം. ചാണകപ്പാലിൽ മുക്കി തോരുമ്പോൾ അധികം ചൂടുതട്ടാതെ സൂക്ഷിക്കാം. ശേഷിക്കുന്നത് മേടമാസത്തിൽ എടുത്ത് മണ്ണ് കളഞ്ഞ് വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 4 മാസം കേടു കൂടാതിരിക്കും. ഇത് ഞങ്ങളുടെ പരമ്പരാഗത രീതി. മറ്റു രീതികളും കണ്ടേക്കാം. എൻറ്റെ കോളച്ചിറ (പോളച്ചിറ എന്നും പറയും) മാവിൻ ചുവട്ടിൽ ഇഞ്ചി കിളിച്ചു നിൽക്കുന്ന ഇന്നത്തെ ഒരു ഷോട്ടിതാ.

വിഷമില്ലാത്ത പച്ചക്കറി - പാഠം 26 ഇഞ്ചി ഭാഗം 2.
സൂപ്പർമാർക്കറ്റുകളിർ രണ്ടു തരം ഇഞ്ചി കാണാം. മണ്ണു പുരട്ടിയതും പുരട്ടാത്തതും. മണ്ണു പുരച്ചിയതു കൂടുതലും മദ്രാസി. ചെളിയില്ലാത്ത നാട്ടിൽ ചെളി എവിടുന്നു വന്നു. അതു രഹസ്യം. അവനെ നമ്പക്കൂടാത്. ജാഗ്രതൈ. നല്ല ഇഞ്ചി കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ കൃഷിചെയ്യണം. റബർ കൃഷിയുള്ളവർക്ക് മരങ്ങൾക്കിടയിൽ ഓരോവരി കൃഷി ചെയ്യാം. അങ്കോം കാണാം താളീം ഒടിക്കാം. അതല്ലെങ്കിൽ ടെറസ്സിൽ ചാക്കിലും ചട്ടിയിലും കൃഷി ചെയ്യാം. എൻറ്റെ ചട്ടിയിലെ ഒരുമൂട് ഇഞ്ചി ഇതാ. ഇനി അൽപ്പം ഇഞ്ചി വിശേഷം.

www.facebook.com

മുളകുകളെ കുറിച്ചല്പം. 28/05/2015

കൂടുതൽ വിവരങ്ങൾക്ക് കൃഷി ഗ്രൂപ് സന്ദർശിക്കുമല്ലോ.

Timeline photos 27/05/2015

വാഴക്കൂമ്പ് കട്ലറ്റ്

കേരളത്തില്‍ യഥേഷ്ടമുള്ളതാണ് വാഴ. വാഴപ്പഴത്തിന്റെയും വാഴക്കൂമ്പിന്റെയും (വാഴച്ചുണ്ട്) വാഴപ്പിണ്ടിയുടെയും ഔഷധഗുണങ്ങള്‍ അറിയുമ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ പ്രകൃതിയുടെ വരദാനമെന്നു നമ്മള്‍ ഉറപ്പിച്ചുപറയും.

വാഴക്കൂമ്പില്‍ ധാരാളം നാരുകള്‍ (ഫൈബറുകള്‍) അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ആരോഗ്യത്തിനും , ദഹത്തിനും ഏറെ നല്ലതാണ്. വാഴക്കൂമ്പിന്റെ നീര് ആന്റി ഓക്സിഡന്റാണ്. കോശങ്ങളുടെ സംരക്ഷണത്തിനു ഈ ആന്റി ഓക്സിഡന്റ് ഗുണകരമാണ് എന്നു തെളിഞ്ഞിട്ടുണ്ട്. ധാരാളം ജീവകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുള്ളതാണ് വാഴക്കൂമ്പ്. പരമ്പരാഗത വൈദ്യശാസ്ത്ര ചികിത്സയില്‍ വാഴക്കൂമ്പ് അള്‍സര്‍, ബ്രോങ്കൈറ്റീസ്, മലബന്ധം എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു.
ക്യാന്‍സറിനു ഒരു കാരണമാകുന്ന ഫ്രീറാഡിക്കല്‍സി വാഴച്ചുണ്ട് നീര് തടയുന്നുണ്ട്. അതുകൊണ്ടുതന്നെ ക്യാന്‍സറിനു ഒരു പ്രതിരോധമായും വാഴച്ചുണ്ട് മാറുന്നു.

വാഴക്കൂമ്പ് തോരനും മറ്റും വയ്ക്കുമ്പോള്‍ അത്രപ്രിയമല്ലാത്തവര്‍ക്ക് ഈ കടല്റ്റ് പ്രിയതരമാകും. സസ്യഭുക്കുകളെ നോണ്‍ വെജ് കട്ലറ്റിന്റെ രുചി (മട്ടണ്‍ കട്ലറ്റിന്റേതുപോലെ) അുഭവിപ്പിക്കുന്നു ഈ വാഴക്കൂമ്പ് കട്ലറ്റ്.

ചേരുവകള്‍

വാഴക്കൂമ്പ് (ചുണ്ട്) : ഒന്ന്
ഉരുളക്കിഴങ്ങ് വേവിച്ചത്: അരക്കിലോ
സവാള : രണ്ട് എണ്ണം
പച്ചമുളക് : മൂന്ന്
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : നാല് അല്ലി
മല്ലിയില, പുതിയില, കറിവേപ്പില: ഓരോ തണ്ട് വീതം
കുരുമുളക് പൊടി : അര ടി സ്പൂണ്‍
ഗരംമസാല: അര ടിസ്പൂണ്‍
ബ്രഡ് പൊടിച്ചത് : മൂന്ന് ടേബിള്‍ സ്പൂണ്‍ (കുഴയ്ക്കുവാന്‍)
ബ്രഡ് പൊടിച്ചത് : കട്ലറ്റ് ഉരുളകളുടെ പുറമേ വിതറാന്‍ ആവശ്യാുസരണം.
ഉപ്പ് ആവശ്യത്തിനു

പാചകരീതി

വാഴക്കൂമ്പ് കൊത്തി അരിഞ്ഞ് തയാറാക്കുക. (സാധാരണ വാഴക്കൂമ്പ് കൊണ്ട് തോരന്‍ പാചകം ചെയ്യുന്ന രീതിയില്‍) അല്പം വെളിച്ചെണ്ണ പുരട്ടി വയ്ക്കുക. ഇി ഒരു കട്ടിയുള്ള പാത്രത്തിലോ ചീച്ചട്ടിയിലോ അരിഞ്ഞ വാഴക്കൂമ്പിട്ട് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും പാകത്തത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.

ഇതിനു ശേഷം സവാള തീരെ ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിയില എന്നിവയും ചെറുതായി അരിയണം. തുടര്‍ന്ന് ചീച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി നുറുക്കി വെച്ച സവാളയും, പച്ചമുളകും ഇഞ്ചിയും മല്ലിയിലയും മറ്റും വഴറ്റുക. ഇതില്‍ വേവിച്ച കൂമ്പിട്ട് വഴറ്റിയശേഷം കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ഇട്ട് വീണ്ടും വഴറ്റുക. തുടര്‍ന്ന് ഉടച്ച ഉരുളക്കിഴങ്ങിട്ട് ന്നായി കുഴയ്ക്കുക.

ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ (അല്ലെങ്കില്‍ ആവശ്യാുസരണം) ബ്രഡിട്ട് നന്നായി കുഴയ്ക്കണം. ബ്രഡ് പൊടി അധികമാകാന്‍ പാടില്ല. ഈ കൂട്ട് തണുത്തശേഷം ഉരുളകളാക്കുക. ഉരുളകള്‍ മുക്കിപ്പൊരിക്കുവാന്‍ കോണ്‍ഫ്ളവര്‍ കലക്കിയതോ, മൈദയോ, മുട്ടയോ ഉപയോഗിക്കാം. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ മുക്കിയശേഷം അല്പം ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുക്കുക. (ബ്രഡ് ചെറുതായി മുറിച്ച് മിക്സിയില്‍ പൊടിച്ചാണ് തയാറാക്കുന്നത്)
ഉരുളകള്‍ കൈയില്‍വച്ച് പരത്തിയശേഷം എണ്ണയില്‍ വറുത്ത് കോരുക. അതീവ സ്വാദിഷ്ടവും ഗുണകരവുമായ വാഴക്കൂമ്പ് കട്ലറ്റ് തയാര്‍.

-കടപ്പാട് ദീപിക