നവകേരള സദസ്സ് പാലാ മണ്ഡലം - ഡിസംബർ 12

നവകേരള സദസ്സ് പാലാ മണ്ഡലം - ഡിസംബർ 12

Communist Party Of India ( Marxist), Pala മീനച്ചിലാറിന്റെ തീരങ്ങളിൽ രാജമല്ലികൾ പൂക്കുന്നു

11/12/2023

ഡിസംബർ 12 നവകേരള സദസ്സ് പാലായിൽ. വിളമ്പര റാലി

Photos from നവകേരള സദസ്സ് പാലാ മണ്ഡലം - ഡിസംബർ 12's post 11/12/2023

നവകേരള സദസ്സ് വിളമ്പര റാലി പാലാ

11/12/2023

നവകേരള സദസ്സ് വിളമ്പര റാലി പാലാ

11/12/2023

നവകേരള സദസ്സ് ഡിസംബർ 12 പാലായിൽ. വിളമ്പര റാലി

05/12/2023

നവകേരളസദസ്സ് പരാതി എങ്ങനെ നൽകാം

#നവകേരളസദസ്സ് ഡിസംബർ 12 ന് പാലായിൽ

03/12/2023

ഡിസംബർ 12 ന് പാലായിൽ

03/12/2023
01/12/2023

സംയുക്ത കര്‍ഷക സിമിതിയുടെ നേതൃത്വത്തിലുള്ള
റബ്ബർ കർഷകസംസ്ഥാന കൺവൻഷൻ എല്‍ഡിഎഫ് കണ്‍വീനര്‍ സ. ഇ.പി. ജയരാജന്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നു

12/11/2023

കൂട്ടിക്കൽ ദുരിതബാധിതർക്ക് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമിച്ചു നൽകുന്ന 25 വീടുകളുടെ താക്കോൽ കൈമാറൽ ബഹു കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കുന്നു ,സി പി ഐ എം സംസ്ഥാന സെക്രട്ടറി സ . എം വി ഗോവിന്ദൻ മാസ്റ്റർ . ബഹു സഹകരണ രെജിസ്ട്രേഷൻ മന്ത്രി സ . വി എൻ വാസവൻ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ സ , കെ കെ ജയചന്ദ്രൻ , സ പി കെ ബിജു , സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി സ. എ വി റസൽ, മുതിർന്ന സി പി ഐ എം നേതാക്കൾ സ. വൈക്കം വിശ്വൻ , സ. കെ ജെ തോമസ് , ശ്രീ സെബാസ്റ്യൻ കുളത്തുങ്കൽ എന്നിവർ

03/10/2023

തിരക്കില്ലെങ്കിൽ എല്ലാപേരും എനിക്കൊരു ഹായ് തരുമോ.❤️❤️❤️

01/09/2023

ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ പാമ്പാടിയിൽ സംസാരിക്കുന്നു

01/09/2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ. പിണറായി വിജയൻ മറ്റക്കര മണൽ ജംഗ്ഷനിൽ സംസാരിക്കുന്നു.

30/08/2023

ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ മണർകാട് സംസാരിക്കുന്നു

30/08/2023

ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ കൂരോപ്പടയിൽ സംസാരിക്കുന്നു

24/08/2023

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ അയർക്കുന്നത്ത് സംസാരിക്കുന്നു

24/08/2023

ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ സംസാരിക്കുന്നു

23/08/2023

മണ്ഡല വികസനത്തിന് എന്ത് വേണം ???
പുതുപ്പള്ളി ലൈവിൽ ജെയ്ക്ക് സി തോമസ്

22/08/2023

എൽ ഡി എഫ് പുതുപ്പള്ളി നിയോജകമണ്ഡലം വനിത അസംബ്ലി സ സുഭാഷിണി അലി എ ഐ ഡി ഡബ്ല്യൂ വൈ എ ദേശീയ വൈസ് പ്രസിഡണ്ട് ഉദ്ഘടനം ചെയ്യുന്നു .

20/08/2023

വികസന സന്ദേശ സദസ്സ് ഡോ : തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യുന്നു

16/08/2023

പുതുപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു

02/08/2023
01/08/2023

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി സ. പിണറായി വിജയൻ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവ്വഹിച്ചു.
ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ്. കേവലം 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്ക്.

05/07/2023

ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെടുത്തി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കയാണ്‌. 2016ൽ ഇത്തരമൊരു നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ 21-ാം ലോ കമീഷനോട്‌ കേന്ദ്രം ആവശ്യപ്പെട്ടു. ബിജെപിയുടെ തെറ്റായ രാഷ്ട്രീയലക്ഷ്യങ്ങൾക്കായുള്ള ചുവടുവയ്‌പായിരുന്നു അത്‌. എന്നാൽ, അതീവ സങ്കീർണമായ ഒരു നയംമാറ്റമെന്ന നിലയിൽ സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ അതിനെ ശക്തമായി വിമർശിച്ചു. അതിലെ തെറ്റായ രാഷ്ട്രീയ ലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധതയുമാണ്‌, പ്രത്യേകിച്ച്‌ മുസ്ലിം വിരുദ്ധ സമീപനങ്ങളെയാണ്‌ കടുത്ത ഭാഷയിൽ സിപിഐ എം എതിർത്തത്‌.

ഇത്തരമൊരു നിയമം അനിവാര്യവും അഭികാമ്യവുമല്ലെന്ന നിലയിലാണ്‌ 2018 ആഗസ്‌തിൽ 21-ാം ലോ കമീഷൻ എത്തിച്ചേർന്നത്‌. എന്നാൽ, പുതിയ ലോ കമീഷൻ വീണ്ടും ഈ വിഷയം മുഖ്യ ചർച്ചയായി കൊണ്ടുവരികയും വിവിധ രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ ആരായുകയും ചെയ്‌തിരിക്കയാണ്‌. ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ ആരംഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ തൊട്ടുമുമ്പ്‌ കർണാടകത്തിലെ ബിജെപി സർക്കാർ ഏക സിവിൽ കോഡ്‌ നടപ്പാക്കുമെന്നും അതിന്റെ തുടർച്ചയായി പൗരത്വനിയമ ഭേദഗതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങൾക്ക്‌ ഉണ്ടായിരുന്ന പിന്നാക്ക സംവരണ ആനുകൂല്യം കർണാടകത്തിലെ ബിജെപി സർക്കാർ എടുത്തുകളയുകയും ചെയ്‌തു. കർണാടകത്തിലെ തെരഞ്ഞെടുപ്പ്‌ തിരിച്ചടിക്കുശേഷം ഭോപാലിൽ നടന്ന പൊതുയോഗത്തിൽ ഏക സിവിൽ കോഡ്‌ രാജ്യത്തിന്‌ ആവശ്യമാണെന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കി. 2024ലെ തെരഞ്ഞെടുപ്പിനുമുമ്പ്‌ രാജ്യത്തെ തീവ്രവർഗീയവൽക്കരണത്തിനായി ഏക സിവിൽ നിയമം മുഖ്യവിഷയമാക്കാനാണ്‌ ബിജെപി ലക്ഷ്യമിടുന്നതെന്ന്‌ ഇതിലൂടെ വ്യക്തമാകുകയാണ്‌. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചിടത്ത്‌ രാമക്ഷേത്രം പണിയുക എന്നീ ആർഎസ്‌എസ്‌ അജൻഡകൾ പൂർത്തിയാക്കി, ഏക സിവിൽ നിയമം നടപ്പാക്കി ഹിന്ദുത്വരാഷ്ട്ര ലക്ഷ്യത്തിലേക്ക്‌ സംഘപരിവാർ വേഗത്തിൽ നീങ്ങുന്നു എന്നതാണ്‌ വ്യക്തമാകുന്നത്‌.

ഭരണഘടനാ ശിൽപ്പികൾ ഭരണഘടനാ നിർമാണസഭയിൽ വിപുലമായ ചർച്ചയ്‌ക്കുശേഷമാണ്‌ ഓരോ വകുപ്പുകളും അംഗീകരിച്ചത്‌. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ്‌ നിയമം തുടങ്ങി പൊതുവായുള്ള എക്‌സിക്യൂട്ടീവ്‌ നിയമങ്ങൾ എല്ലാവർക്കും ബാധകമാക്കിയപ്പോൾത്തന്നെ ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യം ഉൾക്കൊണ്ട്‌ വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും വ്യക്തിനിയമങ്ങൾ പ്രത്യേക നിയമങ്ങളായി തുടരാനാണ്‌ തീരുമാനിച്ചത്‌. ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ, സിഖ്‌, പാഴ്‌സി തുടങ്ങിയ മതങ്ങളെപ്പോലെ തന്നെ വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുള്ള നൂറുകണക്കിന്‌ ഗോത്രവിഭാഗങ്ങൾകൂടി ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വരതയെ ഉൾക്കൊണ്ടാണ്‌ അത്തരമൊരു തീരുമാനം എടുക്കാനിടയായത്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശങ്ങൾ, പാരമ്പര്യാവകാശങ്ങൾ, സ്വത്തിന്റെ ഉടമസ്ഥാവകാശം, ദത്തെടുക്കൽ, വിവാഹശേഷമുള്ള സ്വത്തവകാശം ഇവയിലെല്ലാം വ്യത്യസ്‌തത പുലർത്തുന്ന വ്യവസ്ഥകളാണ്‌ വിവിധ വ്യക്തിനിയമങ്ങൾക്ക്‌ അടിസ്ഥാനമായുള്ളത്‌. സ്വാഭാവികമായും അത്തരം നിയമപരിധിയിൽ വരുന്ന ജനവിഭാഗങ്ങളുടെ സാംസ്‌കാരിക പ്രത്യേകതകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇത്തരം വ്യക്തിനിയമങ്ങൾ വിവിധ ഘട്ടങ്ങളിൽ പരിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1956ലെ ഹിന്ദുകോഡ്‌ ഈ നിലയിൽ ഹൈന്ദവ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ വ്യക്തിനിയമങ്ങളിൽ വരുത്തിയ ചില പരിഷ്‌കരണങ്ങളായിരുന്നു. പുരോഗമനപരമായ ഈ പരിഷ്‌കരണങ്ങളെ ഏറ്റവും ശക്തമായി എതിർത്തത്‌ ജനസംഘവും അതിന്റെ നേതാവായ ശ്യാമപ്രസാദ്‌ മുഖർജിയുമായിരുന്നു.

ഇതിനെത്തുടർന്ന്‌ വിവിധ യാഥാസ്ഥിതിക വിഭാഗങ്ങളുടെ സമ്മർദത്തിനു വഴങ്ങി ഹിന്ദുകോഡിനെ നാല്‌ നിയമങ്ങളാക്കി മാറ്റി. അതിൽ സ്‌ത്രീവിരുദ്ധമായ വിവിധ വകുപ്പുകൾ കൂട്ടിച്ചേർക്കുകയുണ്ടായി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമഭേദഗതിവഴി കൃഷിഭൂമിയിലുള്ള സ്‌ത്രീകളുടെ അവകാശങ്ങളിൽ ഭേദഗതി വരുത്തി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ടും സ്‌ത്രീവിരുദ്ധമായ വിധത്തിൽ പിന്നീട്‌ ഭേദഗതി വരുത്തി.
ഭൂഅവകാശം, പിന്തുടർച്ചാനിയമങ്ങൾ, പാരമ്പര്യസ്വത്തിലെ അവകാശം, കുട്ടികളുടെ രക്ഷാകർതൃത്വം എന്നീ മേഖലകളിൽ ഇപ്പോഴും സ്‌ത്രീവിരുദ്ധമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല ഹിന്ദുനിയമങ്ങളും. വിഖ്യാതമായ മേരി റോയ്‌ കേസിൽ പിതൃസ്വത്തിൽ അതുവരെ നിലവിലില്ലാതിരുന്ന സ്വത്തവകാശം സുപ്രീംകോടതി അംഗീകരിക്കുകയുണ്ടായി. ഷാബാനു കേസിലെ സ്‌ത്രീകളുടെ ജീവനാംശം ഉറപ്പാക്കുന്നതരത്തിലുള്ള സുപ്രീംകോടതി വിധിയും വ്യക്തിനിയമങ്ങളിലെ സ്‌ത്രീവിരുദ്ധ ഭാഗങ്ങൾ ചർച്ചയ്‌ക്ക്‌ വിധേയമാക്കാനിടയാക്കി.
മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന്‌ വിവാഹമോചനം സംബന്ധിച്ചുള്ള നിയമവ്യവസ്ഥയിൽ പുതിയ നിയമനിർമാണം ബിജെപി സർക്കാർ കൊണ്ടുവന്നു. സിവിൽ വ്യവഹാരമായിരുന്ന മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി പരിവർത്തനം ചെയ്യിച്ച്‌ ഈ വിഷയത്തിൽ തങ്ങളുടെ മുസ്ലിംവിരുദ്ധത പ്രകടിപ്പിക്കാനുള്ള അവസരമായി നിയമനിർമാണത്തെ ബിജെപി മാറ്റി.

വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും കുടുംബനിയമങ്ങളും വ്യക്തിനിയമങ്ങളും പുരുഷാധിപത്യ–- പുരുഷമേധാവിത്വ സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഉള്ളത്‌. ഏക സിവിൽ കോഡ്‌ തിടുക്കത്തിൽ നടപ്പാക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണമോ സമൂഹത്തിൽ സ്‌ത്രീക്ക്‌ തുല്യാവകാശങ്ങളോ ഉറപ്പാക്കാനാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തിനിയമങ്ങളിൽ സ്‌ത്രീയും പുരുഷനും തമ്മിലുള്ള പൂർണമായ തുല്യതാ വിവാഹം, വിവാഹമോചനം, പിന്തുടർച്ച, പാരമ്പര്യാവകാശങ്ങൾ, സ്വത്തവകാശം, ദത്ത്‌, രക്ഷാകർതൃത്വം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ വിവിധ മതസമൂഹത്തിലുള്ള സ്‌ത്രീ– പുരുഷന്മാരുടെ വ്യക്തിപരമായ സാമൂഹ്യജീവിതത്തെ ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട്‌. ഇക്കാര്യങ്ങളിൽ നിലനിൽക്കുന്ന പുരുഷാധിപത്യ സമീപനങ്ങൾക്ക്‌ എതിരായി അടിസ്ഥാനമാറ്റങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം വളർത്തിയെടുക്കേണ്ടതുമുണ്ട്‌. കുടുംബത്തെയും സമൂഹത്തെയും ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയയിലേക്കുള്ള പ്രാഥമിക ചുവടുവയ്‌പാണ്‌ അതത്‌ സമൂഹത്തിന്‌ അകത്തുനടക്കുന്ന പരിഷ്‌കരണങ്ങൾ. വിവിധ മതസമുദായങ്ങൾക്കുള്ളിൽ നടക്കുന്ന സംവാദത്തിൽനിന്നാണ്‌ പരിഷ്‌കരണത്തിനായുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടത്‌. അല്ലാതെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മുകളിൽ ഏക സംസ്‌കാരമൂല്യത്തെ അടിച്ചേൽപ്പിക്കാൻ പാടില്ല.

മതനിരപേക്ഷ സങ്കൽപ്പം ഉയർത്തിപ്പിടിക്കുമ്പോൾ മതപരമായും പ്രദേശപരമായും എല്ലാമുള്ള വ്യത്യസ്‌തതകളെ ഭൂരിപക്ഷാഭിപ്രായങ്ങൾക്ക്‌ കീഴ്‌പ്പെടുത്താൻ പാടില്ല. ഇപ്പോൾ ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരവേലകൾ ഇന്നത്തെ സാഹചര്യത്തിൽ ദേശത്തിന്റെ അഖണ്ഡതയ്‌ക്കും യോജിപ്പിനും തടസ്സമുണ്ടാക്കുന്നതാണ്‌. ഭരണഘടനയുടെ 44-ാം അനുച്ഛേദം പൊതു സിവിൽ കോഡിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഈയൊരു കാര്യം മാത്രമല്ല, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മാറ്റിയെടുക്കുന്നത്‌ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ഈ അനുച്ഛേദം. സാമൂഹ്യനീതി, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ എല്ലാ നിലയിലുള്ള വളർച്ചയും സംരക്ഷണവും ദേശീയ തലത്തിൽ ഉറപ്പാക്കാൻ കഴിയുന്നതരത്തിൽ ജനക്ഷേമപരമായ കാര്യങ്ങൾ ഉറപ്പാക്കാൻ ദേശീയ സ്ഥാപനങ്ങളെ ആകെ ഉപയോഗപ്പെടുത്തണമെന്നും 44-ാം അനുച്ഛേദം അനുശാസിക്കുന്നു.

സമൂഹത്തിൽ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കി അവസരങ്ങളും സ്ഥാനങ്ങളും എല്ലാ വ്യക്തികൾക്കും സാമൂഹ്യ വിഭാഗങ്ങൾക്കും ഉറപ്പാക്കാനുള്ള മുൻകൈയാണ്‌ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടത്‌. ഇതിലൊന്നും കാര്യമായി ഒന്നുംചെയ്യാതെ ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള നീക്കം ബിജെപി അജൻഡയായ ഹിന്ദുത്വവൽക്കരണം തന്നെയാണ്‌.

വ്യക്തിനിയമത്തെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾത്തന്നെ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥയും ചർച്ച ചെയ്യേണ്ടതുണ്ട്‌. ഗുജറാത്ത്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ ഈയിടെ നടത്തിയ പരിശോധനയിൽ ഹിന്ദുക്കളിൽ 44 ശതമാനത്തിന്‌ കൃത്യമായി വേതനം കിട്ടുന്ന ജോലിയുള്ളപ്പോൾ മുസ്ലിങ്ങളിൽ 29 ശതമാനത്തിനു മാത്രമാണ്‌ കൃത്യമായ വേതനമുള്ള ജോലിയുള്ളത്‌. 53 ശതമാനം മുസ്ലിങ്ങളും ചെറുകിട ജോലികളിൽ ഏർപ്പെടുന്നവരും കൈവേലക്കാരുമാണ്‌. എന്നാൽ, ഹിന്ദുക്കളിൽ 36 ശതമാനം പേരാണ്‌ ഈവിധം ജീവിതമാർഗം കണ്ടെത്തുന്നത്‌. ജനസംഖ്യയിൽ 13 ശതമാനം മുസ്ലിങ്ങളാണ്‌ എങ്കിലും സിവിൽ സർവീസിൽ അവരുടെ പ്രാതിനിധ്യം മൂന്നു ശതമാനം മാത്രമാണ്‌. 35 ശതമാനത്തിൽ അധികം മുസ്ലിങ്ങൾ ഇപ്പോഴും ഭൂരഹിതരാണ്‌. ഏക സിവിൽ കോഡിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ ഇത്തരം പിന്നാക്കാവസ്ഥകൾ നമുക്ക്‌ പരിഹരിക്കാനായില്ലെന്നും നിയമ നിർമാണംകൊണ്ട്‌ തുല്യത കൈവരിക്കാനാകില്ലെന്നും വ്യക്തമാകുന്നു.

ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ്‌ സിപിഐ എം സ്വീകരിക്കുന്നത്‌. കഴിഞ്ഞ ലോ കമീഷൻ നിരവധി പരിശോധനകൾക്കുശേഷം പറഞ്ഞതുപോലെ ഇത്തരമൊരു നിയമം നിലവിലുള്ള സാഹചര്യത്തിൽ അത്യാവശ്യമോ അഭികാമ്യമോ അല്ല. നിയമപരമായ ഏകീകരണത്തെ തുല്യതയായി കാണാനാകില്ല. അതോടൊപ്പംതന്നെ എല്ലാ മതസമുദായത്തിലെയും സ്‌ത്രീകളുടെ അവകാശസംരക്ഷണത്തിനായാണ്‌ സിപിഐ എം നിലകൊള്ളുന്നത്‌. വിവിധ സമുദായങ്ങളിലെ വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ഇതിന്‌ ആവശ്യമായ പരിഷ്‌കരണങ്ങൾ നടക്കേണ്ടതായുണ്ട്‌. ഇതാകട്ടെ ആ സമുദായത്തിലുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും സജീവമായ ജനാധിപത്യ പങ്കാളിത്തത്തിലൂടെയാണ്‌ നടത്തേണ്ടതെന്ന അഭിപ്രായവും സിപിഐ എമ്മിനുണ്ട്‌. ഒരു തൊഴിലാളിവർഗ പാർടിയെന്ന നിലയിൽ ന്യൂനപക്ഷങ്ങൾ, ദളിതർ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങൾക്ക്‌ പ്രത്യേക സംരക്ഷണം നൽകണമെന്ന നിലപാടാണ്‌ സിപിഐ എമ്മിന്‌ ഉള്ളത്‌. ബിജെപിയുടെ അധികാര ആരോഹണവും ഭരണനിർവഹണവും അവർ പ്രകടിപ്പിച്ച ന്യൂനപക്ഷവിരുദ്ധ സമീപനവും മതന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനാണ്‌ ഇടയാക്കിയിട്ടുള്ളത്‌.

ഏക സിവിൽ കോഡിനായുള്ള ബിജെപിയുടെ കടുത്ത നിലപാട്‌ ന്യൂനപക്ഷങ്ങളിലെ അരക്ഷിതബോധം വർധിപ്പിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ വളരെയേറെ സാംസ്‌കാരിക വൈവിധ്യമുള്ള സമൂഹത്തിൽ ന്യൂനപക്ഷങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയുമെല്ലാം സാംസ്‌കാരിക സ്വത്വത്തിന്റെ മുകളിൽ ഭൂരിപക്ഷ വർഗീയതയുടെ മൂല്യങ്ങളെ അടിച്ചേൽപ്പിക്കാൻ പാടില്ല. നിയമങ്ങളുടെ ഏകതാന സ്വഭാവം പാടില്ലായെന്നല്ല പക്ഷേ, സാംസ്‌കാരിക വൈവിധ്യത്തെ കാണാതെ അത്‌ അടിച്ചേൽപ്പിക്കുന്നത്‌ ഒട്ടും അഭികാമ്യവുമല്ല. അതുകൊണ്ടുതന്നെ വളരെ സമഗ്രമായ പരിശോധനകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയുംമാത്രം പൂർത്തിയാക്കേണ്ട ഒന്നിനെ അടിച്ചേൽപ്പിക്കുമ്പോൾ ഇന്നത്തെ സ്ഥിതിഗതികളിൽ അത്‌ തീവ്രഹിന്ദുത്വ അജൻഡയിലേക്കുള്ള ഒരു വലിയ ചുവടുവയ്‌പാണ്‌.

തിടുക്കത്തിൽ ഒരു ഏക സിവിൽ കോഡ്‌ അടിച്ചേൽപ്പിക്കുന്നതിനു പകരം ഓരോ സമുദായത്തിനകത്തും നടക്കുന്ന ലിംഗനീതി നിഷേധത്തിനെതിരായും സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കുംവേണ്ടിയുള്ള നിയമനിർമാണങ്ങൾ ഉറപ്പാക്കുകയാണ്‌ വേണ്ടത്‌. ഇതിനായി സ്‌ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി സ്‌ത്രീകളുടെ തുല്യാവകാശങ്ങൾ നിയമപരമായി ഉറപ്പുവരുത്തണം. ഇതിനായി എല്ലാ സമുദായങ്ങളുടെയും വ്യക്തിനിയമങ്ങളിൽ മാറ്റംവരുത്തണം. അത്തരം മാറ്റങ്ങൾക്കായുള്ള ആശയവിനിമയങ്ങൾ വ്യത്യസ്‌ത സമുദായങ്ങൾക്കകത്ത്‌ രൂപപ്പെടുത്തണം. അത്തരത്തിൽ ഉയർന്നുവരുന്ന ആശയസമന്വയത്തിലൂടെ സ്‌ത്രീകളുടെ തുല്യാവകാശങ്ങൾ നിയമപരമായി ഉറപ്പാക്കണമെന്ന നിലപാടാണ്‌ സിപിഐ എമ്മിന്‌ ഉള്ളത്‌. ഈ നിലപാട്‌ എല്ലാ ഘട്ടത്തിലും സിപിഐ എം ഉയർത്തിപ്പിടിക്കും. ഇത്തരം നിയമപരിഷ്‌കാരങ്ങൾ എല്ലാ മതസാമുദായിക വിഭാഗങ്ങളിലും നടപ്പാക്കേണ്ടതായുണ്ട്‌. എല്ലാ സമുദായത്തിലുമുള്ള സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കു വേണ്ടിയാണ്‌ സിപിഐ എം നിലയുറപ്പിച്ചിട്ടുള്ളത്‌. ഇതിനായി എല്ലാ സമുദായത്തിലുമുള്ള സ്‌ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായതും ചടുലവുമായ ജനാധിപത്യമുന്നേറ്റമാണ്‌ ഉണ്ടാകേണ്ടത്‌.

ഇത്തരം പരിഷ്‌കരണങ്ങളെ ഒഴിവാക്കി ന്യൂനപക്ഷ വിഭാഗങ്ങളെ, വിശേഷിച്ച്‌ മുസ്ലിം ജനസാമാന്യത്തെ അടിച്ചമർത്താൻ ഉതകുന്ന തരത്തിൽ ഭൂരിപക്ഷ ഹിന്ദുമേധാവിത്വം അടിച്ചേൽപ്പിക്കുന്ന ഏക സിവിൽ കോഡാണ്‌ ബിജെപിയുടെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താൻ സിപിഐ എം മുൻകൈയെടുക്കും.

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

28/06/2023

സിപിഐ എം നേതാവും മുൻമന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട്‌ ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുകയാണ്. പതിറ്റാണ്ടുകളോളം കേരള രാഷ്‌ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കി. അധ്യാപകൻ, അധ്യാപകസംഘടനാ നേതാവ്, സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം, മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. സമരമുഖങ്ങളിൽ ആവേശം നിറയ്‌ക്കുന്ന പോരാളി, മികച്ച ഭരണാധികാരി, ഉത്തമ കമ്യൂണിസ്റ്റ്, ഉജ്വലവാഗ്മി, അടിപതറാത്ത സമരപോരാളി തുടങ്ങി സ്വജീവിതംകൊണ്ട് ടി ശിവദാസമേനോൻ ആർജിച്ച വിശേഷണങ്ങൾ നിരവധി. പാർടി കേഡർമാരെ പ്രത്യയശാസ്‌ത്ര ബോധമുള്ളവരാക്കുന്ന ക്രാന്തദർശിയായ രാഷ്‌ട്രീയ അധ്യാപകൻ എന്ന നിലയിലും എക്കാലവും തിളങ്ങിനിന്നു.
1932ൽ പഴയ വള്ളുവനാട്ടിലെ മണ്ണാർക്കാട്ട്‌ സമ്പന്ന ജന്മി കുടുംബത്തിൽ പിറന്ന ശിവദാസമേനോൻ ചെറുപ്പത്തിൽത്തന്നെ ജന്മിത്തത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി. കമ്യൂണിസ്റ്റ്-പുരോഗമന ആശയങ്ങളിലേക്ക് നടന്നടുത്തു. അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ചരിത്രത്തിന്റെ ഭാഗമാണ്‌. 1973ൽ രൂപീകൃതമായ, സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടനയായ കെപിടിയുവിന്റെ സ്ഥാപകനേതാവായിരുന്നു. അക്കാലത്ത് നടന്ന അധ്യാപകരുടെ 54 ദിവസംനീണ്ട പണിമുടക്ക് സമരത്തിന്റെ മുൻനിര നേതാവുമായിരുന്നു. ഈ പണിമുടക്കോടെയാണ് ആ സംഘടന രൂപം കൊള്ളുന്നത്. 1955 മുതൽ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവർത്തിച്ച മേനോൻ മികച്ച അധ്യാപകനെന്ന നിലയിലും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ പാലക്കാടുനിന്ന്‌ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതുവരെ അധ്യാപനരംഗത്ത്‌ തുടർന്നു. 1987ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി–ഗ്രാമവികസന മന്ത്രിയായും 96ൽ ധന–എക്‌സൈസ്‌ മന്ത്രിയായും പ്രവർത്തിച്ചു. പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. മലമ്പുഴ മണ്ഡലത്തിന്‌ ചുവപ്പ്‌ കൂട്ടിയാണ്‌ മൂന്നുവട്ടം നിയമസഭയിലെത്തിയത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റായും ഏറെക്കാലം പ്രവർത്തിച്ചു. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയ നേതാവാക്കി. പ്രത്യയശാസ്‌ത്രപരമായ കാര്യങ്ങൾതൊട്ട് ഫലിതങ്ങൾവരെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

2003ൽ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ നടന്ന വെടിവയ്‌പിനെതിരെ പ്രതിഷേധം തീർത്ത ശിവദാസമേനോനെ മറക്കാനാകില്ല. പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയപ്പോൾ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ട് തല്ലി. ജീവൻപോലും നഷ്ടപ്പെടുമോയെന്ന് കേരളം ഭയക്കുന്നത്ര ഭീകരമർദനമാണ് അന്നുണ്ടായത്. ചോരയിൽ കുളിച്ച അദ്ദേഹത്തെ ഉന്തുവണ്ടിയിൽ തള്ളി പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന ചിത്രം ഇന്നും കേരളം മറന്നിട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ശിവദാസമേനോന്റെ പ്രവേശനത്തിനുമുണ്ട് പ്രത്യേകത. 1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്മാവനെതിരെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായാണ് കന്നിയങ്കം. വാശിയേറിയ മത്സരത്തിൽ മേനോൻ ജയിച്ചു. അവിഭക്ത പാർടി പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന മേനോൻ പാർടി ഭിന്നിപ്പിനെ തുടർന്ന്‌ സിപിഐ എമ്മിൽ ഉറച്ചുനിന്നു. താലൂക്ക് സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ. വ്യത്യസ്ത മേഖലകളിലെ പോരാട്ടാനുഭവങ്ങളുമായി ജനങ്ങളിൽ നിറഞ്ഞ അദ്ദേഹം 1980ൽ ജില്ലാ സെക്രട്ടറിയായി.

അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ടി ശിവദാസമേനോൻ ത്യാഗോജ്വല പങ്കുവഹിച്ചു. യുഡിഎഫ് ഭരണകാലത്ത്‌ യൂണിവേഴ്സിറ്റി കോളേജിൽ പൊലീസ് വിദ്യാർഥിവേട്ട നടത്തിയപ്പോൾ വിദ്യാർഥികളെ രക്ഷിക്കാൻ നടത്തിയ ഇടപെടലുകൾ മറക്കാനാകില്ല. നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ സ്വതസിദ്ധ നയചാതുരിയും നർമബോധവും ദൃഢമായ കമ്യൂണിസ്റ്റ് ആശയബോധവുംകൊണ്ട് അദ്ദേഹം സമർഥമായി മുറിച്ചുകടന്നു. നിയമസഭയെ മികച്ച രീതിയിൽ പഠിക്കാനും പഠിപ്പിക്കാനും ഉപയോഗപ്പെടുത്തിയ ധനമന്ത്രിയായിരുന്നു. കെ എം മാണി ഉൾപ്പെടെ അന്നത്തെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി നടത്തിയ ആശയസംവാദം ചരിത്രരേഖയാണ്. ശിവദാസമേനോൻ ധനമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിലെ എല്ലാ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആയുർവേദ, ഹോമിയോ ആശുപത്രികൾക്കും തുടക്കമിട്ടത്. വിഭാഗീയതയില്ലാത്ത പാർടിയുണ്ടെങ്കിലേ സമൂഹത്തിൽ കമ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവോടെ വിഭാഗീയതയ്‌ക്കെതിരെ അടിപതറാത്ത നിലപാട് സ്വീകരിച്ചു.

പിയേഴ്സ് ലെസ്‌ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോൻ ജനിച്ചത്. മണ്ണാർക്കാട് പെരുമ്പടാരി സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക പഠനത്തിനുശേഷം കോഴിക്കോട് ബിഇഎം സ്കൂളിലും സാമൂതിരി ഹൈസ്കൂളിലും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയ്നിങ് കോളേജിൽനിന്ന് ബിഎഡും നേടി. 1977ൽ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ അധ്യാപക ജോലിയിൽനിന്ന് പിരിഞ്ഞു.

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാർടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പിഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സഖാവിന്റെ ത്യാഗോജ്വലമായ പോരാട്ട സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

25/05/2023

CPI(M) ഉഴവൂർ ലോക്കൽ സെക്രട്ടറി സ. N സോമനാഥ പിള്ള അന്തരിച്ചു. പ്രിയ സഖാവിന് ആദരാജ്ഞലികൾ 🌹

Videos (show all)

ഡിസംബർ 12 നവകേരള സദസ്സ് പാലായിൽ. വിളമ്പര റാലി
നവകേരളസദസ്സ് പരാതി എങ്ങനെ നൽകാം#നവകേരളസദസ്സ് ഡിസംബർ 12 ന് പാലായിൽ
ഡിസംബർ 12 ന് പാലായിൽ
സംയുക്ത കര്‍ഷക സിമിതിയുടെ നേതൃത്വത്തിലുള്ള റബ്ബർ കർഷകസംസ്ഥാന കൺവൻഷൻ എല്‍ഡിഎഫ് കണ്‍വീനര്‍ സ. ഇ.പി. ജയരാജന്‍ കോട്ടയം മാമ്മ...
കൂട്ടിക്കൽ താക്കോൽ കൈമാറൽ
ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ പാമ്പാടിയിൽ സംസാരിക്കുന്നു
ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ  സംസാരിക്കുന്നു
ബഹു : മുഖ്യമന്ത്രി  പിണറായി വിജയൻ മണർകാട് സംസാരിക്കുന്നു
ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ കൂരോപ്പടയിൽ സംസാരിക്കുന്നു
ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ അയർക്കുന്നത്ത് സംസാരിക്കുന്നു
ബഹു : മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ സംസാരിക്കുന്നു

Website