വി. വി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാരിയിൽ

വി. വി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാരിയിൽ

കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റ സമുന്നത നേതാവായിരുന്ന സഖാവ് വി വി കുഞ്ഞമ്പു

11/10/2024

അഭിമാനം.... അഭിനന്ദനങ്ങൾ.. 🔥❤️

28/09/2024

കൂത്തുപറമ്പ് പോരാളി
സഖാവ് പുഷ്പൻ
അല്പസമയം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ
വച്ച് അന്തരിച്ചു.

രക്തസാക്ഷി
സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങൾ

Photos from വി. വി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാരിയിൽ's post 24/09/2024

അഭിമാന താരങ്ങൾ... അഭിനന്ദനങ്ങൾ ❤️❤️❤️

23/09/2024

ഓണാഘോഷം 2024...

സഹകരിച്ചവർക്ക് നന്ദി ❤️❤️❤️❤️

Photos from വി. വി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാരിയിൽ's post 22/09/2024

ഓണാഘോഷ പരിപാടികൾക്ക്‌ തുടക്കമായി... ❤️❤️❤️

21/09/2024

നാളെയാണ്.... ❤️❤️❤️ഏവർക്കും സ്വാഗതം

18/09/2024

ഓണാഘോഷ പരിപാടികളിലേക്ക് ഏവർക്കും സ്വാഗതം

15/09/2024

ഫൈവ് സ്റ്റാർ മീൻകടവ് സംഘടിപ്പിച്ച അഞ്ചുപേർ തുഴയും വള്ളംകളി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീംVVMASC Kariyil ❤️🔥🔥

12/09/2024

ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അടിയന്തരവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ളവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ടീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങി തന്നിൽ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു.

കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാർ വർഗീയതയ്ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായി.

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ലാൽ സലാം!

10/09/2024

*തെക്കെവീട്ടിൽ രാമചന്ദ്രൻ കാൽ പന്ത് കളിയിലെ അതികായൻ*
***************
ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ പഞ്ചാബ് പ്രവിശ്യയിലെ ഫഗ്വാരയിൽ 1943 ഡിസംബർ 23 ജനിച്ച ഇന്ദർ സിംഗിനെ നമുക്ക് ഓർമ്മയിലെത്താൻ വിദൂരമായ സാധ്യതകൾ മാത്രം. പക്ഷേ കാൽപന്ത് കളിയിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ സിംഗിനെ ഓർക്കുന്നത് ഇന്ന് നമ്മെ വിട്ടു പോയ തെക്കെ വീട്ടിൽ രാമചന്ദ്രട്ടൻ്റെ കാൽപന്ത് കളിയിലെ പന്തടക്കവും മികവുമാണെന്നത് ചരിത്രം. നാട്ടിൻ പുറത്ത് നഗ്ന പാദരായി കാൽപന്ത് കളിച്ച് പലയിടങ്ങളിലും പോയി അതികയൻമാരെ വിറപ്പിച്ച ഫുട്ബോൾ പ്രതിഭയാണ് രാമചന്ദ്രൻ എന്ന സിംഗ് രാമചന്ദ്രൻ.1972 കാലഘട്ടം മുതൽ കാരിയിൽ ദേശക്കാരുടെ ഇടയിൽ വേഗതകൊണ്ടും പന്തടക്കം കൊണ്ടും കളിയാരാധകരെ വിസ്മയിപ്പിച്ച രാമചന്ദ്രേട്ടൻ നാടിൻ്റെ കായിക ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമാണ്.കാരിയിൽ വി. വി മെമ്മോറിയൽ ക്ലബ്ബിന്റെ മിന്നും താരമായിരുന്ന രാമചന്ദ്രനെ അക്കാലത്തെ ഫുട്ബോൾ പ്രേമികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. ദരിദ്രമായ ഗ്രാമ പശ്ചാത്തലത്തിൽ പിരിവെടുത്ത് പന്ത് വാങ്ങി, കാരിയിൽ ശ്രീവിഷ്ണുമൂർത്തി അമ്പല പരിസരത്തെ വയലുകൾ മൈതാനമാക്കി, അടങ്ങാത്ത സോക്കർ ദാഹവുമായി പന്ത് തട്ടിപഠിച്ച പഴയ തലമുറയുടെ ചരിതം, പുതിയ തലമുറ അറിയാതെ പോകുന്നത് നമ്മുടെ നാടിൻ്റെ കായിക ചരിത്രത്തെ അവഗണിക്കലായി മാറും.ഫുട്ബോൾ എന്ന തുകൽ വട്ടത്തെ കാലുകൾ കൊണ്ട് വശീകരിച്ച് എതിർ വലയത്തിലെത്തിക്കാൻ മികവ് കാട്ടിയ എത്രയോ പ്രകടനങ്ങൾ ഇന്നും പലരുടെയും മനസുകളിൽ ജ്വലിച്ചു നിൽക്കുന്നുണ്ട്. കാരിയിൽ വി. വി മെമ്മോറിയൽ ക്ലബ്ബിന്റെ ഉജ്ജ്വലനായ ഫുട്ബോൾ താരമായിരുന്ന സിംഗ് രാമചന്ദ്രൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന തെക്കെ വീട്ടിൽ രാമചന്ദ്രേട്ടൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

29/08/2024

അഭിനന്ദനങ്ങൾ..... ചെറുവത്തൂർ ഉപജില്ലാ സബ്ജൂനിയർ കബഡി ടീം അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആഞ്ചൽ കൃഷ്ണ.... അഭിനന്ദനങ്ങൾ ❤️❤️❤️

29/08/2024

ചെറുവത്തൂർ ഉപജില്ലാ ടീമിലേക്ക് ഇടം നേടിയ ക്ലബ്ബ്‌ ബാലവേദി അംഗം ദിൽമിത്ത്...അഭിനന്ദനങ്ങൾ....

28/07/2024

കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു......

22/07/2024

കോൽക്കളി ടീം

താഴെ ഇടതു നിന്ന്
കെ. കെ രവി കുറ്റിവയൽ
പരേതരായ
ശശി (ബാലസംഘം )
കെ.കെ കൃഷ്ണൻ
സുധാസൻ
ചാപ്പയിൽ ശശി ....
കളത്തിൽ രവി

മുകളിൽ വലത് നിന്ന്
പരേതനായ ഇ.ടി ഭാസ്കരൻ
ഇ.വി കൃഷ്ണൻ
പരേതനായ വി.ചിരുകണ്ഠൻ
പി. പി ഭാസ്കരൻ
നാപ്പയിൽ രവി .....
കയ്യൂർ ചന്ദ്രൻ

(ഒരാളെ വ്യക്തമല്ല..)

🙂

04/07/2024

അഭിനന്ദനങ്ങൾ ❤️

Photos from വി. വി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കാരിയിൽ's post 03/07/2024

സ: വി. വി. അനുസ്മണം സംഘടിപ്പിച്ചു

കാരിയിൽ വിവി ആർട്സ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവി അനുസ്മരണവും അനുമോദനവും പഠനോപകരണ വിതരണവും നടത്തി

അനുസ്മരണ സമ്മേളനം സി.പി.ഐ.എം കാസറഗോഡ് ജില്ല സെക്രട്ടറിയെറ്റ് അംഗം സ: വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് തുരുത്തി ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സ:എം. രാമചന്ദ്രൻ അനുമോദനവും പഠനോപകരണ വിതരണവും നടത്തി
സിപിഐഎം തുരുത്തി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ. ഭാസ്കരൻ, ക്ലബ്ബ് രക്ഷാധികാരി ഒ. വി നാരായണൻ എന്നിവർ സംസാരിച്ചു അധ്യക്ഷൻ മഹേഷ് ക്ലബ്ബ് പ്രസിഡന്റ്
ക്ലബ്ബ് സെക്രട്ടറി ബിജുസ്വാഗതവും പറഞ്ഞു

02/07/2024

വി വി അനുസ്മരണ സമ്മേളനം... ✊🏻✊🏻✊🏻

02/07/2024

അണയാത്ത നാളമായി വി. വി...✊🏻

02/07/2024

സ: വി. വി. ജ്വലിക്കുന്ന ഓർമ..
ഇന്ന് വൈകീട്ട് ക്ലബ്ബിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.എം കാസറഗോഡ് ജില്ല സെക്രട്ടറിയെറ്റ് അംഗം സ: വി.വി രമേശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് തുരുത്തി ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സ:എം. രാമചന്ദ്രൻ അനുമോദനവും പഠനോപകരണ വിതരണവും നടത്തും. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

27/06/2024

ധീരസഖാവിന്റെ ജ്വലിക്കുന്ന ഓർമകളുമായി വീണ്ടും ഒരു ജൂലൈ 2 കൂടി....

ഏവർക്കും സ്വാഗതം....

30/05/2024

ക്ലബ്ബ്‌ ബാലവേദി കൂട്ടുകാരൻ... അഭിമാനം..അഭിനന്ദനങ്ങൾ.. ❤️

30/05/2024

അഭിനന്ദനങ്ങൾ... 😍

26/05/2024

അനുമോദന സദസ്സ്... ❤️

23/05/2024

അനുമോദന സദസ്സിലേക്ക് ഏവർക്കും സ്വാഗതം....

Videos (show all)

ഓണാഘോഷം 2024...സഹകരിച്ചവർക്ക് നന്ദി ❤️❤️❤️❤️
അനുമോദന സദസ്സ്... ❤️
നാളെ മുതൽ... മുഴുവൻ കായിക ആസ്വാദകർക്കും സ്വാഗതം...
ഗ്രാമീണ ഫുട്ബോളിന്റെ അക്ഷയസൗന്ദര്യം ആവോളമാസ്വദിക്കാൻ എല്ലാ കളിക്കമ്പക്കാരെയും സ്വാഗതം ചെയ്യുന്നു... ഏപ്രിൽ 16 മുതൽ കാരിയ...
C Net Channel ❤️
സ്വാഗതം.... ഫൈനൽ പോരാട്ടത്തിലേക്ക്...VVS RAMANCHIRA VS FC PRIYADARSHINI OZHINJAVALAPP.....
കാരിയിൽ സെവൻസിൽ ഇന്ന് അന്തിമയുദ്ധം..... Grand Finale..VVS രാമഞ്ചിറ V/S പ്രിയദർശിനി ഒഴിഞ്ഞവളപ്പ്..... സ്വാഗതം...
കബഡി ആവേശത്തിലേക്ക് സ്വാഗതം... ❤️❤️❤️❤️❤️
ഏവർക്കും സ്നേഹസ്വാഗതം....... ❤️❤️❤️
കഴിഞ്ഞ ഓണാഘോഷ പരിപാടിയിൽ സജീവമായിരുന്നു  നമ്മെ വിട്ടു പിരിഞ്ഞ കെ. കെ തമ്പാൻ....

Website