CPIM Koorkenchery LC

CPIM Koorkenchery LC

Official page of CPIM Koorkenchery Local Committee

31/10/2023
28/10/2023

സി പി ഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ സ. കെ രവീന്ദ്രൻ സംസാരിക്കുന്നു.

27/10/2023

BEFI മുൻ ദേശിയ നേതാവ് T നരേന്ദ്രൻ സംസാരിക്കുന്നു. സഹകരണ പ്രസ്ഥാനം കേരള സമ്പത് വ്യവസ്ഥയുടെ നട്ടെല്ല്.

27/10/2023

BEFI മുൻ ദേശിയ നേതാവ് T നരേന്ദ്രൻ സംസാരിക്കുന്നു.

23/10/2023

LDF

18/10/2023
16/10/2023

CPIM Koorkenchery LC

30/03/2023

സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ്

22/03/2023

March 22
ഇ എം എസ്സ് - എ കെ ജി ദിനാചരണം കൂർക്കഞ്ചേരി വടൂക്കര റോഡ് ഗെയ്റ്റ് പരിസരത്ത് സ. ടി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. സഖാക്കൾ ഇ സുനിൽകുമാർ, വി വി സഹദേവൻ, എ ആർ രാഹുൽനാഥ്, സി പി ഐ എം കൂർക്കഞ്ചേരി എൽ സി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

28/02/2023

ജനകീയ പ്രതിരോധ ജാഥ

25/02/2023
22/02/2023
21/02/2023
17/02/2023

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും,വർഗ്ഗീയതയ്ക്കുമെതിരെ
സിപിഐഎം ജനകീയപ്രതിരോധ ജാഥ

14/02/2023

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
____________________________

ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ട്‌ പോകുന്ന കേരളത്തോടുള്ള പ്രതികാരമാണ്‌ കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവനകൾ. കര്‍ണ്ണാടകത്തിലാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ തൊട്ടടുത്ത്‌ കേരളമുണ്ട്‌ സൂക്ഷിക്കണമെന്ന പ്രസ്‌താവന നടത്തിയത്‌. ഇത്‌ കേരള ജനതയെ മുഴുവന്‍ അപമാനിക്കുന്നതാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിത സൂചികകള്‍ എന്നിവയിലെല്ലാം മുന്നില്‍ നില്‍ക്കുന്നതാണോ കേരളത്തിന്റെ കുറവെന്ന്‌ അമിത്‌ഷാ വ്യക്തമാക്കണം. രാജ്യവ്യാപകമായി സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കേരളം മുന്നോട്ടുപോകുന്നതുക്കോണ്ടാണോ ഈ പ്രസ്‌താവന നടത്തിയത്‌ എന്നതും വ്യക്തമാക്കേണ്ടതുണ്ട്‌

ബദല്‍ സാമ്പത്തിക നയങ്ങളുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്‌. ഇതിനെ തടയാന്‍ സാമ്പത്തികമായി കേരളത്തെ ഞെക്കിക്കൊല്ലാനുള്ള നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരികുന്നത്. ഈ നയത്തിന്‌ ന്യായീകരണമൊരുക്കുകയാണ്‌ കേന്ദ്ര ധനകാര്യമന്ത്രി ചെയ്‌തിട്ടുള്ളത്‌. കേരളത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍ക്കുന്നില്ല. എന്നിട്ട്‌ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ശ്രമിക്കുകയാണ്‌. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കൃത്യമായി കേരളം സമര്‍പ്പിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള കത്തിടപാടുകള്‍ വ്യക്തമാക്കുന്നുണ്ട്‌. ഓഡിറ്റുകളെല്ലാം നടത്തുന്നത്‌ കേന്ദ്ര ഏജന്‍സിയാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിനെ പഴിചാരുന്നതിനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്‌. കിഫ്‌ബി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ കടമെടുക്കുന്നത്‌ പോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തിയിരിക്കുകയാണ്‌. സാമുഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന്‌ രൂപീകരിച്ച കമ്പനിക്ക്‌ പോലും തടസം സൃഷ്‌ടിക്കുന്ന നടപടിയാണ്‌ ഇതിലൂടെ മുന്നോട്ട്‌വെയ്‌ക്കുന്നത്‌. 40000ത്തോളം കോടി രൂപയുടെ കുറവാണ്‌ കേന്ദ്ര ഇടപെടലിലുടെ കേരളത്തിന്‌ നഷ്‌ടമായത്.

തൊഴിലുറപ്പ്‌ പദ്ധതിപോലുള്ള എല്ലാ വിധ ക്ഷേമ പദ്ധതികളെയും അട്ടിമറിക്കാന്‍ പുറപ്പെട്ടതിന്റെ ഭാഗമാണ്‌ ഈ നടപടികള്‍ എന്ന്‌ കാണണം. കേന്ദ്രത്തിന്‌ ഇഷ്‌ടംപ്പോലെ കടമെടുക്കുന്നതിനും തടസമില്ല. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക്‌ പോലും കടമെടുക്കാന്‍ പാടിലെന്ന നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ വികസന സാധ്യതകളെ തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്‌ അര്‍ഹമായ നികുതി വിഹിതം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കുക എന്നതും പ്രധാനമാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച്‌ വര്‍ഷം കൂടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം നിലവിലുണ്ട്‌. അവ പരിഗണിക്കുന്നതിന്‌ പകരം തെറ്റായ ന്യായവാദങ്ങളുമായാണ്‌ കേന്ദ്ര ധനമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്‌.

കേരളത്തിനെതിരെയുള്ള ഈ പ്രസ്‌താവനകളെ കുറിച്ച്‌ യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം. കേരളത്തിന്റെ പുരോഗതി തകര്‍ക്കുന്നതിന്‌ ഒരുങ്ങിപുറപ്പെട്ട സംഘപരിവാറിന്റെ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി നേരിടും.

06/02/2023
04/02/2023
03/02/2023
02/02/2023

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ. പുതിയ കാലത്തേയ്ക്കുള്ള പാതയുടെ മേൽ രാജ്യത്തെ ഏറ്റവും വലിയ ശിങ്കിടി മുതലാളി അദാനി നേരിടുന്ന പ്രതിസന്ധിയുടെ കരിനിഴൽ വീണു കഴിഞ്ഞു.

ഈ ബജറ്റിലെ ഏറ്റവും സുപ്രധാന നിർദ്ദേശവും അദാനിയും തമ്മിൽ ഒരു ബന്ധമുണ്ട്. കേന്ദ്ര ധനമന്ത്രി ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യം മൂലധനച്ചെലവിൽ വരുത്തിയ വർദ്ധനയാണ്. കഴിഞ്ഞ വർഷത്തെ മൂലധനച്ചെലവ് 73000 കോടി രൂപയായിരുന്നെങ്കിൽ ഈ വർഷം അത് ഒരു ലക്ഷം കോടിയായി ഉയരും. മൂലധനച്ചെലവ് ഉയർത്തുന്നതിന്റെ ന്യായം കേന്ദ്ര ധനമന്ത്രി പറയുന്നത് ഇതാണ്. ഇന്ത്യയിൽ പൊതുനിക്ഷേപം സ്വകാര്യനിക്ഷേപത്തെ തള്ളിപ്പുറത്താക്കുകയല്ല മറിച്ച്, സ്വകാര്യനിക്ഷേപത്തെ ഉള്ളിലേയ്ക്ക് വലിച്ചെടുക്കുകയാണ് ചെയ്യുക. പക്ഷേ, എന്തുകൊണ്ടാണ് എൻഡിഎ ഭരണത്തിൽ ഇത് പ്രാവർത്തികമാകാത്തത്?

എൻഡിഎ അധികാരത്തിൽ വരുമ്പോൾ, ദേശീയ വരുമാനത്തിന്റെ 32.3 ശതമാനമായിരുന്നു മൂലധനനിക്ഷേപം. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അത് തുടർച്ചയായി കുറഞ്ഞു. കോവിഡ് കാലത്ത് 27 ശതമാനമായി ഇടിഞ്ഞു. കേന്ദ്രധനമന്ത്രി കോർപറേറ്റുകൾക്ക് നികുതിയിളവ് കൊടുത്തു. പുതിയ നിക്ഷേപകർക്ക് സബ്സിഡി നൽകി. അങ്ങനെ പലതും. ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങളെന്താ നിക്ഷേപിക്കാത്തത് എന്ന് പരസ്യമായി ഒരുഘട്ടത്തിൽ അവർക്ക് വിലപിക്കേണ്ടി വന്നു. ഈ ബജറ്റിലും അവർക്ക് ഉത്തരമില്ല. തന്നിഷ്ടപ്രകാരമുള്ള നടപടികൾ ഏതാനും ശിങ്കിടികൾക്ക് വലിയ നേട്ടമുണ്ടാക്കുമെങ്കിലും മറ്റുള്ളവരിൽ നീരസം നിറയ്ക്കും. ശിങ്കിടികളാകട്ടെ, യഥാർത്ഥ നിക്ഷേപത്തിനു പകരം നിലവിലുള്ള ഓഹരികളുടെ വില വർദ്ധിപ്പിക്കുന്നതിനാണ് സമയം ചെലവഴിക്കുന്നത്. ഇങ്ങനെയാണെങ്കിൽ നമ്മൾ അമൃതകാലത്ത് എത്തിയതു തന്നെ.

എങ്കിലും മൂലധനച്ചെലവ് ഇപ്രകാരം ഗണ്യമായി ഉയർത്തിയപ്പോൾ കമ്മി കൂടിയില്ല. കമ്മി 6.5ൽ നിന്ന് 5.9 ആയി കുറയ്ക്കുകയാണ് ചെയ്തത്. കമ്മി കുറഞ്ഞത് റവന്യൂ വരുമാനം കൂടിയതുകൊണ്ടല്ല. അത് കഴിഞ്ഞ വർഷം 8.6 ശതമാനമായിരുന്നെങ്കിൽ 8.7 ശതമാനമാണ്. വർദ്ധനയില്ലെന്നു തന്നെ പറയാം. നികുതിയുടെ കാര്യത്തിലും ഇങ്ങനെ തന്നെ. ഈയൊരു സാഹചര്യത്തിൽ എങ്ങനെയാണ് പൊതുനിക്ഷേപം ഉയർത്തുന്നത്? അതിനുള്ള പണം എവിടെ നിന്ന്? രണ്ടു രീതിയിലാണ്. ഒന്ന് പൊതുമേഖലാ സ്വത്ത് കൂടുതൽ വിൽക്കാനാണ് പരിപാടി. രണ്ട്, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുക. സബ്സിഡികളും ക്ഷേമപ്രവർത്തനങ്ങളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയെടുക്കാം. 2021-22ൽ ചെലവഴിച്ചത് 98000 കോടി രൂപ. കഴിഞ്ഞ വർഷം ചെലവഴിച്ചത് 89000 കോടി രൂപ. ഈ വർഷം വകയിരുത്തിയിരിക്കുന്നത് 60000 കോടി മാത്രം. സാമൂഹ്യ പെൻഷന് കഴിഞ്ഞ വർഷം 9652 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഈ വർഷം 9636 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ദേശീയ ആരോഗ്യമിഷനും ദേശീയ വിദ്യാഭ്യാസ മിഷനും 2022-23 വർഷത്തിൽ മൊത്തം 76713 കോടി രൂപയാണ് ചെലവഴിച്ചത്. ഇപ്പോൾ വകയിരുത്തിയിരിക്കുന്നത് 75708 കോടി രൂപ. രണ്ടുമേഖലയ്ക്കും കൂടി ദേശീയവരുമാനത്തിന്റെ 4.84 ശതമാനമാണ് 2022-23ലെ ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇത്തവണത്തെ ബജറ്റിൽ 4.18 ശതമാനം മാത്രം. സ്ത്രീ ശാക്തീകരണത്തിന്, അങ്കണവാടികൾക്ക്, പോഷകാഹാരത്തിന്, ഇങ്ങനെ ഓരോന്നിനും കഴിഞ്ഞ വർഷം ഉണ്ടായിരുന്ന തുക തന്നെയാണ് ഈ വർഷവുമുള്ളത്. കാർഷികമേഖലയ്ക്ക് ഉള്ള വകയിരുത്തൽ കുറഞ്ഞു. യൂറിയ സബ്സിഡി 1.54 ലക്ഷം കോടി രൂപയിൽ നിന്ന് 1.31 ലക്ഷം കോടി രൂപയായി കുറച്ചു. പിഎം കിസാന് കഴിഞ്ഞ വർഷത്തെ തുക മാത്രമേയുള്ളൂ.

അതിസമ്പന്നർക്ക് അമൃതകാലം വാഗ്ദാനം ചെയ്തുകൊണ്ട് പാവങ്ങളുടെ കലികാല ദുരിത ജീവിതം സ്ഥായിയാക്കുകയാണ് നിർമ്മലാ സീതാരാമൻ. കോവിഡിന്റെ കെടുതിയിലാണ്ടുപോയ ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപോലും നിഷ്കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

30/01/2023

ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്‌ ബലംപ്രയോഗിച്ച്‌ തടയാനുള്ള മോദി സര്‍ക്കാരിന്റേയും, സംഘപരിവാറിന്റേയും ശ്രമം പ്രതിഷേധാര്‍ഹമാണ്. 2002-ല്‍ രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയ ഗുജറാത്ത്‌ വംശഹത്യക്ക്‌ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി 'നേരിട്ട്‌ ഉത്തരവാദിയാണെന്ന്‌' ബിബിസി ഡോക്യുമെന്ററി തെളിവുകള്‍ നിരത്തി സമർത്ഥിക്കുന്നുണ്ട്‌. തനിക്ക്‌ ഇഷ്ടമല്ലാത്തത്‌ ആരും കാണുകയും, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന്‌ ശഠിക്കുന്നത്‌ സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക്‌ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്‌. അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന്‌ ഡോക്യുമെന്ററിക്കുള്ള വിലക്ക്‌ വ്യക്തമാക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്‌ പറയാനുള്ള കാര്യം വിശദമാക്കാന്‍ ബിബിസി തന്നെ സമയം നല്‍കിയിരുന്നു. അതുപയോഗിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ തയ്യാറായില്ലെന്നാണ്‌ അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്‌. എന്നിട്ടിപ്പോള്‍ ഡോക്യുമെന്ററിക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌ പരിഹാസ്യവും, ഭീരുത്വവുമാണ്‌. ഡോക്യുമെന്ററിയില്‍ വസ്‌തുതാപരമായ പിശകൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ്‌ നിരോധിച്ചും, ബലംപ്രയോഗിച്ചും, പ്രദര്‍ശനം തടഞ്ഞും അവര്‍ മുന്നോട്ടുവരുന്നത്‌. ഭരണഘടനയിലെ 19-ാം വകുപ്പ്‌ ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനും, ആവിഷ്‌ക്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഭരണഘടനക്കെതിരായ യുദ്ധ പ്രഖ്യാപനം കൂടിയാണിത്‌. രാജ്യത്തിനേറ്റ ഈ തീരാകളങ്കം ജനങ്ങള്‍ അറിയരുതെന്ന്‌ വാശിപിടിക്കുന്നത്‌ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്‌. ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ അണിനിരക്കാന്‍ എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ട ഘട്ടമാണിത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

30/01/2023

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അന്വേഷിക്കണം. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ്‌ അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണ്.

സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിച്ചത്‌. ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണ്‌ അദാനി ഗ്രൂപ്പ്. കേന്ദ്ര ഗവൺമെന്റിന്റെ പൂർണ അറിവോടും സമ്മതത്തോടുംകൂടിയാണ് ഇത് നടക്കുന്നത്‌.

എൽഐസിക്ക് 73000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിവിധ അദാനി ഗ്രൂപ്പിലുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം നാലുലക്ഷം കോടിയിലധികം ഇടിഞ്ഞതുമൂലം എൽഐസിക്ക്‌ നഷ്‌ടമായത് 18000ത്തിലധികം കോടി രൂപയാണ്. എൽഐസിയിൽ നിക്ഷേപം നടത്തിയ കോടിക്കണക്കിന് സാധാരണക്കാരുടെ പണമാണിത്‌. ഇത്തരം നിക്ഷേപങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കണം. എസ്ബിഐക്കും മറ്റ്‌ ബാങ്കുകൾക്കും വൻ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി വിഹിതം ഉണ്ട്‌. ഇതും സാധാരണക്കാരുടെ നിക്ഷേപത്തിന്റെ ഭാഗമാണ്.

ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ കബളിപ്പിക്കൽ പുറത്തുവന്നതിനെ തുടർന്ന്‌ പരിഭ്രാന്തിയിലായ കേന്ദ്ര സർക്കാരും ബിജെപിയും അദാനി ഗ്രൂപ്പിനെ രക്ഷപ്പെടുത്താനുള്ള തന്ത്രം മെനയുകയാണ്‌. അ​ദാനി ​ഗ്രൂപ്പ് തകർന്നാൽ രാജ്യത്തെ പ്രധാനപ്പെട്ട നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ തകരും. അവയെ രക്ഷിക്കാനുള്ള അടിയന്തര നടപടി കൈക്കൊള്ളണം.

സ. സീതാറാം യെച്ചൂരി
സിപിഐ എം ജനറൽ സെക്രട്ടറി

Videos (show all)

LDF സ്ഥാനാർഥി V S സുനിൽകുമാർ കൂർക്കഞ്ചേരിയിൽ.
#NSCB555ഇ സുനിൽകുമാർ, നെടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സംസാരിക്കുന്നു.
Nedupuzha Railway Over Bridge
ബഹുമാനപ്പെട്ട റവന്യു മിനിസ്റ്റർ ശ്രീ. കെ രാജൻ സംസാരിക്കുന്നു.
LDF
K T Jaleel
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും,വർഗ്ഗീയതയ്ക്കുമെതിരെസിപിഐഎം ജനകീയപ്രതിരോധ ജാഥ
A I K S സമ്മേളനം സമാപനറാലിയിൽ കൂർക്കഞ്ചേരി കമ്മിറ്റി
#AIKS
ഞാറു നടീൽ ഉത്സവം - സമൃദ്ധി കർഷക സംഘം - കൂർക്കഞ്ചേരി. സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി സ. എം എം വർഗീസ് ഉദ്‌ഘാടനം ചെയ്യു...
സമൃദ്ധി കർഷക സംഘം ഞാറു നടീൽ ഉത്സവം - ഭാരവാഹികൾ സംസാരിക്കുന്നു.

Website