KCMA

KCMA

Kuwait Calicut Muslim Association (KCMA) KCMA has been very active in providing helping hand to poor and needy people in Kuwait and India.

Kuwait Calicut Muslim Association (KCMA) a non-profit, non-political, voluntary organization working in Kuwait since its inception in 2001.

Photos from KCMA's post 24/04/2023

കുവൈത്ത് കാലിക്കറ്റ്‌ മുസ്ലിം അസോസിയേഷന്റെ ( KCMA ) ആഭിമുഖ്യത്തിൽ കാൾട്ടൺ ടവർ ഹോട്ടലിൽ വെച്ച് നടന്ന ഈദ് മിലൻ പരിപാടി ലൂലൂ ഗ്രൂപ്പ് കൺട്രി ഹെഡ് മുഹമ്മദ്‌ ഹാരിസ്
ഉത്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ മുഖ്യാതിഥിയായിരുന്നു, കുവൈത്തിലെ വ്യവസായ പ്രമുഖനായ ഷബീർ മുണ്ടോളി ആശംസയർപ്പിച്ചു.

ഖുർ:ആൻ ക്വിസ്, ഇസ്ലാമിക് ചോദ്യോത്തര മത്സരങ്ങളും,
മെഹന്തി കോമ്പിറ്റീഷൻ തുടങ്ങിയ വൈവിദ്യമാർന്ന പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി.
മെഹന്തി കോമ്പിറ്റീഷൻ
വിജയിക്ക് മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഗോൾഡ് കോയൻ സമ്മാനിച്ചു.

നാലു പതിറ്റാണ്ടുകളായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്ന കെ. വി. അഹ്‌മദ്‌ കോയ, വി. അബ്ദുൽ കലാം, എ. വി. ഷംസുദ്ദീൻ, എൻ. വി. അബ്ദുൽ ലത്തീഫ്, കെ. വി. ഉമ്മർ കോയ, ഇ. കെ. അബ്ദു റസാഖ്, സി. ഇ. വി. ഉസ്മാൻ കോയ, എന്നിവരെ ചടങ്ങിൽ അഫ്സൽ ഖാൻ, ഷബീർ മുണ്ടോളി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.