Mar Kallarangatt Yowseph

Mar Kallarangatt Yowseph

The Living Afrahathas of syro - malabar church . The Sage of Syrian Theology

Photos from Mar Kallarangatt Yowseph's post 12/07/2018
02/07/2018

ഇന്നും ദൈവസ്നേഹത്തിന്റെ ചൂട് പിടിപ്പിക്കുന്നവനായ യൂദാ തോമ്മാ

താൻ തെരെഞ്ഞെടുത്ത 12 ശ്ലീഹന്മാരിലും അധികമായി തന്നെ സ്നേഹിച്ച മഗ്ദലേനക്കാരി മറിയത്തോടു കർത്താവ് പറഞ്ഞു മറിയമേ നീ എന്നെ തൊടരുത് . കാരണം ഞാൻ ഇതുവരെയും മഹത്വീകരിക്കപ്പെട്ടിട്ടില്ല . പക്ഷെ ശ്ലീഹന്മാരുടെ ഗണത്തിൽ നിന്നും തന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച തന്റെ പ്രിയ ശിഷ്യനോട്‌ പറഞ്ഞു തോമ്മാ ഇവിടെ വരിക .. നിന്റെ വിരൽ എന്റെ പാർശ്വത്തിൽ വയ്ക്കുക. ഇതുവഴി കർത്താവ് തന്റെ പ്രിയശിഷ്യനെ തന്റെ സ്നേഹത്തിന്റെ ചൂടറിടുവാൻ -ലോകരക്ഷക്കായി തുളക്കപ്പെട്ട തന്റെ തിരു മുറിവിന്റെ ചൂടറിയുവാൻ - വിളിക്കുന്നു. ഉത്ഥാനത്തിന് സാക്ഷ്യം നൽകുവാൻ ഈ ശിഷ്യന്റെ ആൽമസമർപ്പണത്തെ അവൻ മറ്റുള്ളവരെക്കാട്ടിലും മികച്ച യോഗ്യതയായി നമ്മുടെ കർത്താവ് പരിഗണിച്ചു. ഇരുട്ടായിരുന്ന ഇന്ത്യയുടെ മാറിലേക്ക് താൻ തൻറെ കർത്താവിന്റെ മാറിൽ നിന്നും അനുഭവിച്ചറിഞ്ഞ മാണിക്യക്കല്ലായ വിശ്വാസത്തെ പകർന്നു നൽകാനായി , തന്റെ ജീവൻ പോലും നിസാരമായി കരുതി യാത്രയാവാൻ അവന് തന്റെ വിലാവിൽനിന്നുള്ള ചൂട് കാരണമായി . തബുരാന്റെ ഈ തിരുരക്തത്തിന്റെ ചൂട് ഇന്ത്യയുടെ പാണ്ടി തീരത്ത് കുന്തത്താൽ കുത്തപ്പെട്ട് തന്റെ ചോരയുടെ ചൂട് തീർന്നിട്ടും തോമ്മാ മൂലം ഇന്നും ഭാരതം സുവിശേഷത്തിന്റെ ചൂട് പിടിക്കുന്നു. കണ്ടാലും മാർത്തോമാ നിന്റെ ഓർമ്മ ഇന്ന് വാനിലും ഭൂമിയിലും ഒരുമിച്ചാഘോഷിക്കുന്നു.

05/04/2018

സകല വിശുദ്ധരുടെയും തിരുനാൾ ..... ( അറുവാത്താ ദ് മൗദ്യാനേ )
നമ്മുടെ കർത്താവീശോ മ്ശിഹായുടെ മഹത്വപൂർണ്ണമായ ഉയിർപ്പിനുശേഷമുള്ള ആദ്യ വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി സഭ സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു .... മ്ശിഹായുടെ വിജയത്തിനുശേഷമുള്ള ആദ്യ വെള്ളിയാഴ്ച തന്നെ അവനോടുകൂടി മരിക്കപ്പെട്ടതും മഹത്വീകൃതമാകുന്നതുമായ പരിശുദ്ധന്മാരുടെ നിരയേ അനുസ്മരിക്കുന്നത് എത്രയോ ശ്രേഷ്ടമാണ് .
സുറിയാനി സഭയുടെ പൈത്യകമനുസരിച്ച് പരിശുദ്ധന്മാരെ കായികതാരങ്ങളോടും സുഗന്ധകൂട്ടുകളുടെയും മുത്തുകളുടെയും പവിഴങ്ങളുടെയും വ്യാപരികളുമായാണ് കണക്കാക്ക്അപ്പെടുന്നത് ..... കായികതാരങ്ങൾ ഒരേ ലക്ഷ്യത്തെ മാത്രം മുൻ നിർത്തി ഓടുന്നവരാണ് , മ്ശിഹാ എന്ന ഒരേ ലക്ഷ്യത്തെ മാത്രം മുൻ നിർത്തി ഓടുന്ന ഈ ഓട്ടക്കാരെ വിജയമുടി ചൂടിനിൽക്കുന്നവരായി മാർ പൗലോസ് ശ്ലീഹായും അവതരിപ്പിക്കുന്നു....
എന്നാൽ മുത്തുകളുടെയും പവിഴങ്ങളുടെയും വ്യാപാരി എന്നാൽ അവർ സകല സ്വത്തുക്കളൂം വിറ്റ് മൂല്യം കൂടിയ മുത്തുകളും പവിഴങ്ങളും സ്വന്തമാക്കുന്നു... സകലവും ത്യജിച്ച് മ്ശിഹാ എന്ന ശ്രേഷ്ടമായ മുത്തിനെ അന്വേഷിച്ച് നടക്കുന്ന വ്യാപാരികളാണിവർ ...
സുഗന്ധകൂട്ടുകളുടെ രാജാവായ ഈശോ മ്ശിഹായെ തേടി നടന്ന് അവസാനം മൂല്യമേറിയതായ അപൂർവ്വ സുഗന്ധകൂട്ടുകൾ ഒരു വിലയും കോടുക്കാതെ സ്വന്തമാക്കിയ ഈ പരിശുദ്ധർ മ്ശിഹാ എന്ന പ്രകാശസുഗന്ധത്തിലൂടെ ലോകത്തിൽ പരിമളം പരത്തി .....
( pseudo George of Arebella )

ചിത്രം , അങ്കമാലി ചെറിയ പള്ളിയിലെ ചുവർ ചിത്രം

24/08/2017

വിശ്വാസത്തിൻടെ സാക്ഷികളായ മർത്ത് ശ്മോനിയും അവളുടെ 7 മക്കളും....
സിറോ മലബാർ സഭ ഖൈത്താക്കാലം 5ആം വെള്ളി മർത്ത് ശ്മോനി അമ്മയുടെ ഓർമ്മയാചരിക്കുന്നു. മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്ന യഹൂദയായ അമ്മയും അവളുടെ 7 മക്കളുമാണ് മർത്ത് ശ്മൂനിയും മക്കളും. വിശ്വാസം എന്നത് കേവലം അലങ്കാരമായി മാറിയിരിക്കുന്ന ഈ കാലത്ത് ഈ അമ്മയും മക്കളും നമുക്കോരുവെല്ലുവിളിയാണ്. സുറിയാനി സഭയുടെ ശൈശവം മുതൽ ഈ വിശുദ്ധയോടുള്ള ഭക്തി വളരെ പ്രസിദ്ധമായിരുന്നു. നമ്മുടെ കേരളസഭയിലും ഈ ഭക്തി പ്രസിദ്ധമായിരുന്നു. ശീമോനി , ശ്മോനി എന്നുള്ള പേരുകൾ നമ്മുടെ ഇടയിലും പ്രചാരത്തിലുണ്ടായിരുന്നു ( പാലാക്കുന്നേൽ വല്യച്ചൻടെ നളാഗമം) . ഇറാക്കിലെ മോസൂളിലുള്ള കർക്കോഷ് എന്ന നഗരത്തിലുണ്ടായിരുന്ന പള്ളി ഈ അമ്മയുടെ നാമത്തിൽ വളരെ പ്രസിദ്ധമായിരുന്നു. ഇന്നും ഈ പ്രദേശങ്ങളിൽ നടക്കുന്ന വിശ്വസ രക്തച്ചൊരിച്ചിലുകൾക്കിടയിലും ഈ അമ്മയുടെ മാദ്ധ്യസ്ഥം ഇറാക്കിലെ സഭക്കുകോട്ടയായിരിക്കട്ടെ.

18/08/2017

4th Friday of qaitha .. commemoration of The Simon bar sabae ... catholicose patriarch of our church

07/08/2017
Timeline photos 01/05/2017

Qumbal maran ....

Timeline photos 08/04/2017

Oshana bam rawmae......... oshana bar Daveed........

Timeline photos 26/02/2017

Pooshbashlama sawma mahasyana...... oh holy lent .. being peacefully....

07/01/2017

Bar mariyam ... ancient song of syro malabar matrimony

06/01/2017

THESHBOHTHA ( Thanks giving prayer ) of Congregation After reception of Holy Qurbana.

06/01/2017

This is the song which is instantly made by Nidheerical Mani Kathanar on the occasion of Goodfriday Homily in Kuruvalangadu Marthu Mariyam church .... peace be upon on him .....

Timeline photos 29/12/2016

Most high feast of Marth mariyam Emma de M'shiha

Photos from Mar Kallarangatt Yowseph's post 24/12/2016

Glory to God in highest....... feast of Nativity Of Our Lord... Parokan Maran Isho mishiha

Timeline photos 13/09/2016

The Holy Feast of Discovering Mar Sleeva ( September 13 ) .....
Sleeva dahvalan.......

Timeline photos 06/08/2016

August 6 _ Feast of Transfugeration of our lord in mount Tabor ( Geliyana de Maran )

Christ, by His love, wished to reveal the type of His second coming and kingdom to His friends whom He chose for His proclamation -the sons of thunder together with Kephas. And He took them up to Mount Tabor and He was revealed with the intensive light and indicated that in this way He would come on the great day of Resurrection (Feast of Transfiguration - Onitha d-vatar)

Timeline photos 04/08/2016

കൈത്താ 5 ആം വെള്ളി
മർത്ത് ശ്മോനിയുടെയും അവളുടെ 7 മക്കളുടെയും ഭാഗ്യപ്രദമായ ഓർമ്മ

കർത്താവേ , നിന്റെ മഹത്വമേറിയ ആഗമനത്തിൽ നിന്നെ പ്രസാദിപ്പിച്ചിട്ടുള്ള നീതിമാന്മാരോടൊപ്പം ശ്മോനിഅമ്മയുടെയും അവളുടെ 7 മക്കളുടെയും ഓർമ്മയെ അനുസ്മരിക്കുന്ന നിന്റെ മക്കളെ നിന്റെ വലത്തുഭാഗത്തു നിർത്തുവാൻ കൃപയുണ്ടാകണമേ . ഞങ്ങളെ സകലവിധമായ മ്ലേച്ഛതകളിൽ നിന്നും അശുദ്ധികളിൽ നിന്നു കാത്തുകൊള്ളണമേ , പീഡനമനുഭവിക്കുന്ന നിന്റെ സഭയെയും പുരോഹിതരെയും സത്യവിശ്വാസമാകുന്ന പാറമേൽ നീ ബലപ്പെടുത്തണമേ .......... ധീരതയോടെ നിനക്കു സാക്ഷ്യം നൽകുവാൻ നിന്റെ സഭയെ അനുഗ്രഹിക്കണമേ ........

Timeline photos 20/07/2016

പരിശുദ്ധ കുർബാന അപ്പത്തിലെ വിശുദ്ധ പുളിപ്പ് നമ്മുടെ കർത്താവിന്റെ ആൽമാവിന്റെയും ജീവന്റെയും പ്രതീകമാണ് . - മാർ അപ്രേം

Timeline photos 19/07/2016

July 20 .. The commemoration of great prophet Ealiyah of Mount carmel. The pioneer of Christian Acetisism.

Timeline photos 14/07/2016

ഖൈത്താ 2 ആം വെള്ളി
കിഴക്കിന്റെ പ്രബോധകരിൽ ഒരാളായ മാർ മാറിശ്ലീഹായുടെ ഓർമ്മ .....
സത്യവിശ്വാസത്തെ പകർന്നുകോടുക്കുവാൻ ഉടയവനായ മ്ശിഹാ രാജാവ് കല്പിച്ച് അയച്ച സുഗന്ധവ്യാപായിയായ മാർ മാറി ശ്ലീഹാ നിന്റെ കലർപ്പിലാത്ത മാധുര്യമുള്ള വിശ്വാസത്താൽ നീ മാണിക്യകല്ലായ വിശ്വാസത്തെ കറയില്ലാതെ നീ സാക്ഷിച്ചു ... റൂഹായുടെ പരിമള വാസനയായ നർദ്ധീൻ തൈലമായ നിന്റെ പ്രഘോഷണത്താൽ പേർഷ്യാ രാജ്യം ഭാഗ്യമുള്ള ദേശമായി മാറി ....

Timeline photos 14/07/2016

ജൂലൈ 15.. മാർ കുര്യാക്കോസ് സഹദായുടെ ഓർമ്മ....

കറയേശാത്ത ശോശന്ന പുഷ്പമായ മാർ കുര്യാക്കോസ് സഹദായേ , നിനക്കു ഭാഗ്യം . യോലേത്ത എന്ന മുന്തിരിച്ചെടിയിൽനിന്നും ഉൽഭവിച്ച ശ്രേഷ്ട്മായ മുന്തിരിപ്പഴമേ നിനക്കു സമാധാനം . ക്രോബേന്മാർ കാവൽ നിൽക്കുന്ന പറുദീസായിലെ ഉത്തമഫലമേ , ശൈശവത്തിൽ തന്നെ സ്വർഗ്ഗീയ പിതാവിനെ ആശ്ലേഷിച്ച ധീരനായ പൈതലേ നിനക്കു ഭാഗ്യം . സമാധാനത്തിന്റെ നാട്ടിലേക്കുള്ള ചൂണ്ടുപലകയായ മാർ കുര്യാക്കോസേ , അമ്മയായ യോലേത്തായിൽനിന്നും സ്വീകരിച്ച മാണിക്യമായ വിശ്വാസത്തിൽ തളർച്ചു വളർന്ന ഒലിവിൻ ശിഖരമേ , റൂഹായുടെ ധീരയോദ്ധാവേ , സ്വർഗ്ഗീയ വൃന്ദങ്ങളോടൊപ്പം ഓശാന പാടുന്ന പൈതലയ മാർ കുര്യാക്കോസ് സഹദായേ , ഞങ്ങ ൾക്കുവേണ്ടി അപേക്ഷിക്കണമേ .......................

Timeline photos 10/07/2016

മലബാർ സഭയുടെ താസിയാൻ , ഉപ്പാണി മത്തായി കത്തനാർ കാലം ചെയ്തു .........
- ബർ യൂദാ
'' നൽകിയ ജോലികളെല്ലാമെൻ
നാഥാ ചെയ്തു കഴിഞ്ഞു ഞാൻ
ഇനി നിൻ ദിവ്യ മഹത്വത്തിൻ
കതിരുകളെന്നിൽ നിറക്കണമേ ..... ''
( മദ്രാശ -ആചാര്യന്മാരുടെ കവുറടക്കക്രമം ..... )
തിരുവചനത്തിന്റെ ലിഖിതരൂപം സഭയിൽ ആദ്യമായി ക്രോഡീകരിച്ചു തയ്യാറാക്കിയത് സുറിയാനി സഭയിലെ താപസനായിരുന്ന മാർ താസ്സിയാൻ ആയിരുന്നു . അന്നു മുതൽ ഇന്ന് വരെ സുറിയാനി സഭയിൽ അനേകം പകർത്തിഎഴുത്തുകൾ നടന്നു കഴിഞ്ഞു . ആ തലമുറയിൽ പെട്ട ഭാഗ്യസ്മരണാർഹരിൽ അവസാനത്തെ അക്ഷരമായിരുന്നു ഉപ്പാണി മത്തായി കത്തനാർ . സുറിയാനി പ്ശീത്തായിൽ നിന്നും പൂർണ്ണമായി ഒരു വേദപുസ്തക മലയാള വിവർത്തനം മലബാർ സഭക്ക് ഇല്ലായിരുന്നു എന്ന പോരായ്മ പരിഹരിക്കുവാനായി ദൈവം നിയോഗിച്ചത് ഉപ്പാണി അച്ചനെയായിരുന്നു . പുതിയനിയമം മുഴുവനും പഞ്ചഗ്രന്ഥിയും മാണിക്കത്തനാർ വിവർത്തനം ചെയ്തിരുന്നു എങ്കിൽ പോലും . ഈ വലിയ പോരായ്മ പരിഹരിച്ചുകോണ്ട് 1997 ൽ ഉപ്പാണി അച്ഛൻ മലയാളം പ്ശീത്താ വേദപുസ്തകം പ്രസിദ്ധീകരിച്ഛു . സുറിയാനിയിൽ അഗ്രഗണ്യനായിരുന്ന ഉപ്പാണി അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പരിശ്രമമാണ് മലയാളം വിവർത്തനത്തിന് പിന്നിൽ . 97 ൽ തയ്യാറായ പ്ശീത്താ വിവർത്തനം പിന്നീട് ദീപികാ ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ഛു .
1935 ൽ വൈക്കത്തിനടുത്തുള്ള വടയാറിൽ ഉപ്പാണി ഇമ്മാനുവലിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനുവരി 20 നു ജനിച്ചു . 1964 ൽ പട്ടം സ്വീകരിച്ച ഉപ്പാണി അച്ചൻ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി . പിന്നീടുള്ള ഒരു പുരുഷായുസ്സുമുഴുവനും വേദപുസ്തക തർജ്ജിമയ്ക്കായി മാറ്റി വയ്ച്ചു . കേരളത്തിലെ സുറിയാനി സഭകളുടെ ചരിത്രത്തിൽ അഗ്രഗണ്യമായ ചരിത്രം കുറിച്ചിച്ച മത്തായി അച്ചൻ 2016 ജൂലൈ 9 നു മഹത്തായ നിത്യസമ്മാനം വാങ്ങിക്കുവാനായി സ്വർഗ്ഗീയ പിതാവിന്റെ ബലിപീഠത്തിലേക്ക് യാത്രയായി ...........

Photos from Mar Kallarangatt Yowseph's post 08/07/2016

ഖൈത്താക്കാലം ഒന്നാം വെള്ളി
നിസിബസിലെ മാർ യാക്കോബ് മല്പാൻ
സുറിയാനി സഭയുടെ ദൈവശാസ്ത്രത്തിൽ ഒരു പുതിയ അദ്ധ്യായം കുറിക്കുകയും , പൗരസ്ത്യ ദൈവശാസ്ത്രത്തിനും താപസിക ജീവിത ശൈലിക്കും പുതിയ മാനം നൽക്കുകയും ചെയ്ത വിശുദ്ധനായ പണ്ഡീതവര്യനാണ് നിസിബസിലെ മാർ യാക്കോബ് . മെസപ്പോട്ടോമിയയുടെ മൂശയായും ഈ പിതാവ് അറിയപ്പെടുന്നു . മാർ അപ്രേം മല്പാൻ എന്ന മുന്തിരിവള്ളിയെ വളർത്തിക്കോണ്ടുവന്ന വിശേഷമായ ഫലപുഷ്ടിയുള്ള തോട്ടമായിരുന്നു മാർ യാക്കോബ്ബ് . നിസിബസിന്റെ രണ്ടാമത്തെ മെത്രാനായ മാർ യാക്കോബ്ബ് , ത്ന്റെ പരിശ്രമഫലമായി നിരവധി ദയറാകൾ സ്ഥാപിക്കുകയും വിദ്യാപീഠങ്ങൾക്ക് അടിത്തറപാകുകയും ചെയ്തു . 325 ലെ നിക്യാ സുന്നഹദോസിൽ പങ്കെടുത്ത 318 പിതാക്കന്മാരിൽ ഒരാളുമാണ് മാർ യാക്കോബ്ബ് . ത്ന്റെ ക്യതികൾ മുഴുവനും ആരിയൂസിന്റെ ശീശ്മ പ്രബോധനങ്ങൾക്കെതിരായുള്ള ആയുധങ്ങളായിരുന്നു . AD 350 ൽകാലം ചെയ്ത ഇദ്ധേഹത്തെ നിസിബസിലെ ദേവാലയത്തിൽ അടക്കം ചെയ്തിരിക്കുന്നു .

Timeline photos 04/07/2016

Belated Greetings of Thorana.

Photos from Mar Kallarangatt Yowseph's post 25/06/2016

എന്താണ് ഉദയംപേരൂർ സുന്നഹദോസ് ?
ബർ യൂദാ
1599 ൽ ഗോവാ മെത്രാപ്പോലീത്തായായ അലക്സ് ഡി മെനേസിസ് എന്ന ജെസ്യൂട്ട് ആർച്ച് ബിഷപ്പ് ഭാരത നസ്രാണികളുടെ അസ്ഥിത്വത്തിനു വിലയിട്ട ഒരു യോഗം ഉദയംബേരൂർ കന്തീശങ്ങളുടെ പള്ളിയിൽ ജൂൺ 20 മുതൽ 26 വരെ വിളിച്ചുകൂട്ടി , നസ്രാണികളുടെ മാനത്തിനു വിലയിട്ട ഈ യോഗത്തിൽ 813 നസ്രാണി പ്രതിനിധികൾ പങ്കെടുത്തു . ഇവരിൽ 153 പട്ടക്കാരും 660 പള്ളിയോഗ അംഗങ്ങളും ( ശെമ്മാശന്മാർ ഉൾപ്പെടെ ) പങ്കെടുത്തു . 7 ദിവസങ്ങളിലായി 200 ഡിക്രികൾ ലത്തീൻ ഭാഷയിൽ തയ്യാറാക്കി അർക്കദിയാക്കോനെ കോണ്ട് നിർബന്ധിച്ച് ഒപ്പുവയ്പ്പിച്ചു.
ഒന്നാം ദിവസം ... യോഗത്തിന്റെ ഉത്ഘാടനം നടന്നു . ലത്തീൻ ഭാഷയിൽ അർപ്പിച്ച വിശുദ്ധ കുർബാന പലർക്കും അതിശയമായി .... രണ്ടാം ദിവസം വിശ്വാസപ്രഖ്യാപനത്തെക്കുറിച്ചായിരുന്നു ചർച്ച..... ഭാഷമനസിലാകാത്ത കാരണം ദ്വിഭാഷിയെ വച്ച് ചർച്ച നടത്തുകയും സുറിയാനിക്കാർ അവർക്ക് പരിചിതമല്ലാത്ത പുതിയ വിശ്വാസം ശക്തമായി എതിർക്കുകയും ചെയ്തു. മൂന്നാം ദിവസം മാമ്മോദീസാ , തൈലാഭിഷേകം എന്നീ കൂദാശകളെ കുറിച്ഛു ചർച്ചചെയ്തു . നാലാം ദിനം ദിവ്യകാരുണ്യ ഭക്തി , കുർബാന , കുബസാരം , രോഗീലേപനം എന്നീ കൂദാശകളെക്കുറിച്ച് ചർച്ച നടത്തുകയും കുർബാന തക്സാ തിരുത്തൽ എന്നീ കലാപരിപാടികൾ നടക്കുകയും ചെയ്തു . 5 ആം ദിനം വിശ്വാസം , തിരുപ്പട്ടം , വിവാഹം എന്നീ കൂദാശകളെ കുറിച്ച് ചിന്തിച്ചു . ആറാം ദിവസത്തിൽ പൗരാണികമായ അങ്കമാലി രൂപത വിഭജനം നടത്തി ഒരു കരക്ക് എത്തിക്കുകയും അർക്കദിയാക്കോന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തു . അവസാന ദിനത്തിൽ നസ്രാണികളുടെ പിന്തുടർച്ചാ അവകാശത്തെക്കുറിച്ചും വസ്ത്രധാരണം , ജാതി വിത്യാസം എന്നിവയെക്കുറിച്ചും ചർച്ച നടത്തി . എല്ലാവർക്കും പുതിയ ലത്തിൻ കുർബാന കുപ്പായങ്ങളും താൻ കൂദാശ ചെയ്ത കുർബാന കല്ലും കോടുത്തു വിട്ടുകോണ്ട് എല്ലാവരെയും സന്തോഷിപ്പിച്ചപ്പോൾ മറുതലക്ക് അർക്ക്ദിയാക്കോനെ ഭീഷണിപ്പെടുത്തി ഒപ്പു വയ്പ്പിച്ച് ഒരു ജനതയുടെ ആസ്തിവാരം മാന്തുകയായിരുന്നു ക്രൂരനായ പറങ്കി.

Timeline photos 20/06/2016

ധീരനായ നിധീരി

ഓർശ്ലേമിലെ പ്രവാചകന്മാരുടെ പ്രവചന ദൗത്യം അതേപടി നസ്രാണി സഭയിൽ നിർവ്വഹിച്ച കർമ്മധീരനായ മൽപാനായിരുന്നു നിധീരിക്കൽ മാണിക്കത്തനാർ . ഏലിയാപ്രവാചകനിൽ നിന്നും പ്രവചന ദൗത്യം ഏലീശായിലേക്ക് നിർഗ്ഗളിച്ചതുപോലെ തന്റെ ഗുരുവായ പാലാക്കുന്നേൽ മത്തായി മറിയം കത്തനാരിൽ നിന്നും ലഭിച്ച പ്രവചനദൗത്യം മരണം വരെ അദ്ധേഹം വിശ്വസ്തയോടു കൂടെ നിർവ്വഹിച്ചു . നസ്രാണി സഭയുടെ പാരബര്യമനുസരിച്ചുള്ള തലപ്പള്ളിയായ കുറുവലങ്ങാട്ട് മർത്ത് മറിയം പള്ളിയെ തരംതാഴ്തി കുറുവലങ്ങാട്ടുനിന്നും ത്ന്റെ കത്തീദ്രൽ ചങ്ങനാശ്ശേരിയിലേക്ക് പറിച്ചു നട്ടതിനും പിന്നിൽ ലവീഞ്ഞ് എപ്പിസ്കോപ്പക്ക് മാണിക്കത്തനാരോടുള്ള എതിർപ്പായിരുന്നു . മാണിക്കത്തനാരെകോണ്ട് തന്നെ തന്റെ അനുജനെ മഹറോൻ ചൊല്ലിപ്പിച്ചും വികാരി ജനറാൾ എന്നപേരിൽ തനിക്കു ലഭിച്ച വടിയും മുടിയും ലവീഞ്ഞ് മെത്രാൻ ത്ന്റെ അലമാരിയിൽ വച്ചു പൂട്ടിച്ചിട്ടും തന്റെ പലവിധമായും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടും ത്ന്റെ മുൻ ഗാമികളോടും മാർത്തൊമ്മാശ്ലീഹായോടുമുള്ള വിധേയത്വം കാരണം സീറൊ മലബാർ സഭവിട്ടുപോകുവാൻ മാണിക്കത്തനാർ ശ്രമിച്ചിരുന്നില്ല. തന്റെ ചങ്ങനാശ്ശെരിക്കരാനായ വലം കൈ പായിപ്പാട്ട് പള്ളിക്കാരൻ വെട്ടികാട്ട് അല്ഫോൻസ് അച്ചനെ ലവീഞ്ഞ് മെത്രാൻ അരമനയുടെ മുകളിൽ നിന്ന് തൊഴിച്ച് താഴെഇട്ടപ്പോഴും ത്ന്റെ സഭയോടുള്ള വിശ്വസ്തയെ മുൻ നിർത്തി ഐക്യത്തിനായി അവ ക്ഷമയോടുകൂടി സഹിച്ചു . മാണിക്കത്തനാർ ഒന്നു മാത്രം വിചാരിച്ചിരുന്നു എങ്കിൽ ഇന്ന് ഈ സീറൊ മലബാർ സമൂഹം മുഴുവനും അസ്സീറിയൻ കൽദായ പാത്രിയാർക്കീസിന്റെ കീഴിലാക്കാമായിരുന്നു . ത്രിശ്ശൂരിലെ അസ്സീറിയൻ സഭയുടെ വികാരി ജനറാളായിരുന്ന ത്ന്റെ ഗുരുവായ പാലാക്കുന്നേൽ കത്തനാരെ തിരിച്ച് മാതൃസഭയിലേക്ക് കോണ്ടുവന്ന ഒരോറ്റ സംഭവം മതി മാണിക്കത്തനാരുടെ വിശ്വസ്തയെ മനസിലാക്കാൻ , മാണിക്കത്താനാർ എന്നും അണയാത്ത ദീപമാണ് . പാലായുടെ ആദ്ധ്യാൽമിക പിതാവ് , നവോദ്ധാന നായകൻ , മല്പാന്മാരുടെ മല്പാൻ , സാമൂഹിക പരിഷ്കർത്താവ് , സീരൊ മലബാർ സഭയിലെ മാർ ബുർദാനാ എന്നോക്കെ നമുക്ക് ഈ ധീരനായ നിധീരിയെ വിളിക്കം ... അതെ ഒരു ഉത്തമ പുരുഷനായിരുന്നു ഈ ധീരപുരുഷൻ ,

Timeline photos 15/06/2016

ശ്ലീഹാ നോബ് പൗരസ്ത്യ സുറിയാനി പാരബര്യത്തിൽ ......
- ബർ യൂദാ

ശ്ലീഹന്മാരാകുന്ന അടിസ്ഥാനത്തിന്മേലാണ് നമ്മുടെ കർത്താവ് പള്ളിയെ സ്ഥാപിച്ചത് . അതിന് ബലവും കോട്ടയും നൽകാൻ അവിടുന്ന് പട്ടക്കാരെയും മെത്രാന്മാരെയും വിളിച്ചു . താൻ തന്നെ സ്ഥാപിച്ച് തുടക്കം കുറിച്ച പരിശുദ്ധ കുർബാനയുടെ സംരക്ഷകരും ആചാര്യന്മാരുമായി അവിടുന്ന് ശ്ലീഹന്മാരെ നിയോഗിച്ചു . സഭക്ക് പ്രജനനം നടത്തുവാനായി പരിശുദ്ധ മാമ്മോദീസായും പട്ടത്വവും അവിടുന്ന് ത്ന്നെ തന്റെ വധുവായ സഭയിൽ ശ്ലീഹന്മാർ മുഖാന്തരം സ്ഥാപിച്ച് ബലപ്പെടുത്തി . സഭയിൽ നിരന്തരം വസിച്ഛ് അവളെ കറയോ , ചുളിവോ ഇല്ലാത്ത നിർമ്മല വധുവാക്കി തീർക്കാൻ വേണ്ടി റൂഹായെ സംരക്ഷകനായും നിയമിച്ഛു . ത്ന്റെ ശ്ലീഹന്മാരുടെ ചുടുഗളരക്തം മുഖാന്തരം പ്രീതനായ ദൈവമായ റൂഹാ , ഒരു തോട്ടക്കാരനെ പോലെയായി ത്ന്റെ സഭയിൽ എന്നേക്കുമുള്ള ആചാര്യന്മാരെ ഒരുക്കുന്നു . ത്ന്റെ മുന്തിരിത്തോപ്പിൽ പണിക്കും കളകളെ നീക്കി കളം വെടിപ്പാക്കാനും അവിടുന്ന് സത്യ പ്രബ്ബോധകരായ മല്പാന്മാരെ സഭക്കുപ്രദാനം ചെയ്യുന്നു .... ശ്ലീഹന്മാരുടെ കർത്താവിനു സ്തുതി .... എന്നേക്കും ആമ്മേൻ

പൗരസ്ത്യ സുറിയാനി പാരബര്യത്തിൽ ശ്ലീഹാക്കലം മുഴുവനും അതായത് പെന്തക്കുസ്തായിൽ തുടങ്ങി കൈത്താക്കാലം ആദ്യ ഞായറഴ്ച ആചരിക്കുന്ന 12 ശ്ലീഹന്മാരുടെ തിരുനാളുവരെ അനുഷ്ടിച്ഛിരുന്ന നോബായിരുന്നു ശ്ലീഹാ നോബ് .... ശ്ലീഹാക്കാലം മുഴുവനും നോബുനോക്കി കൈത്താക്കലത്തേക്കു പ്രവേശിക്കുന്ന ഈ നോബാചരണം യഥാർത്ഥത്തിൽ ദയറാകളെ മാത്രം കേന്ദ്രമാക്കി വളർന്നു വന്ന ദയറാക്രമത്തിന്റെ ഭാഗമാണ് . - 7 നേര നമസ്കാരക്രമവും യാമപ്രർത്ഥനകളിലെ പ്രദക്ഷിണവും പോലെ - എന്നാൽ ഈ നോബാചരണം പാശ്ചാത്യ സുറിയാനി സഭയിൽ ജൂൺ 28 - 29 നു ആചരിക്കുന്ന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് മുന്നോടിയായി , ശ്ലീഹന്മാരിൽ കൂടുതൽ തീക്ഷണവാനായ മാർ പൗലോസ് ശ്ലീഹായെയും കൂടി അനുസ്മരിച്ഛ് 13 ദിവസം നോബ് അനുഷ്ടിക്കുന്നു . മലബാർ സഭയിൽ ഇങ്ങനെ ഒരു നോബാചരണം നിലവിലിരുന്നതായി നമുക്ക് തെളിവുകളില്ല . ദുഖ്റാനത്തിരുനാളിന് മുന്നോടിയായി അനുഷ്ടിച്ചിരുന്ന നോബ് ഒരു പക്ഷെ ശ്ലീഹാനോബിന്റെ ഒരു മലബാർ ഭാഷ്യമാകാനുള്ള സാധ്യത വിരളമല്ല ......

15/06/2016

ശ്ലീഹാ നോബ് പൗരസ്ത്യ സുറിയാനി പാരബര്യത്തിൽ ......
- ബർ യൂദാ

ശ്ലീഹന്മാരാകുന്ന അടിസ്ഥാനത്തിന്മേലാണ് നമ്മുടെ കർത്താവ് പള്ളിയെ സ്ഥാപിച്ചത് . അതിന് ബലവും കോട്ടയും നൽകാൻ അവിടുന്ന് പട്ടക്കാരെയും മെത്രാന്മാരെയും വിളിച്ചു . താൻ തന്നെ സ്ഥാപിച്ച് തുടക്കം കുറിച്ച പരിശുദ്ധ കുർബാനയുടെ സംരക്ഷകരും ആചാര്യന്മാരുമായി അവിടുന്ന് ശ്ലീഹന്മാരെ നിയോഗിച്ചു . സഭക്ക് പ്രജനനം നടത്തുവാനായി പരിശുദ്ധ മാമ്മോദീസായും പട്ടത്വവും അവിടുന്ന് ത്ന്നെ തന്റെ വധുവായ സഭയിൽ ശ്ലീഹന്മാർ മുഖാന്തരം സ്ഥാപിച്ച് ബലപ്പെടുത്തി . സഭയിൽ നിരന്തരം വസിച്ഛ് അവളെ കറയോ , ചുളിവോ ഇല്ലാത്ത നിർമ്മല വധുവാക്കി തീർക്കാൻ വേണ്ടി റൂഹായെ സംരക്ഷകനായും നിയമിച്ഛു . ത്ന്റെ ശ്ലീഹന്മാരുടെ ചുടുഗളരക്തം മുഖാന്തരം പ്രീതനായ ദൈവമായ റൂഹാ , ഒരു തോട്ടക്കാരനെ പോലെയായി ത്ന്റെ സഭയിൽ എന്നേക്കുമുള്ള ആചാര്യന്മാരെ ഒരുക്കുന്നു . ത്ന്റെ മുന്തിരിത്തോപ്പിൽ പണിക്കും കളകളെ നീക്കി കളം വെടിപ്പാക്കാനും അവിടുന്ന് സത്യ പ്രബ്ബോധകരായ മല്പാന്മാരെ സഭക്കുപ്രദാനം ചെയ്യുന്നു .... ശ്ലീഹന്മാരുടെ കർത്താവിനു സ്തുതി .... എന്നേക്കും ആമ്മേൻ

പൗരസ്ത്യ സുറിയാനി പാരബര്യത്തിൽ ശ്ലീഹാക്കലം മുഴുവനും അതായത് പെന്തക്കുസ്തായിൽ തുടങ്ങി കൈത്താക്കാലം ആദ്യ ഞായറഴ്ച ആചരിക്കുന്ന 12 ശ്ലീഹന്മാരുടെ തിരുനാളുവരെ അനുഷ്ടിച്ഛിരുന്ന നോബായിരുന്നു ശ്ലീഹാ നോബ് .... ശ്ലീഹാക്കാലം മുഴുവനും നോബുനോക്കി കൈത്താക്കലത്തേക്കു പ്രവേശിക്കുന്ന ഈ നോബാചരണം യഥാർത്ഥത്തിൽ ദയറാകളെ മാത്രം കേന്ദ്രമാക്കി വളർന്നു വന്ന ദയറാക്രമത്തിന്റെ ഭാഗമാണ് . - 7 നേര നമസ്കാരക്രമവും യാമപ്രർത്ഥനകളിലെ പ്രദക്ഷിണവും പോലെ - എന്നാൽ ഈ നോബാചരണം പാശ്ചാത്യ സുറിയാനി സഭയിൽ ജൂൺ 28 - 29 നു ആചരിക്കുന്ന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് മുന്നോടിയായി , ശ്ലീഹന്മാരിൽ കൂടുതൽ തീക്ഷണവാനായ മാർ പൗലോസ് ശ്ലീഹായെയും കൂടി അനുസ്മരിച്ഛ് 13 ദിവസം നോബ് അനുഷ്ടിക്കുന്നു . മലബാർ സഭയിൽ ഇങ്ങനെ ഒരു നോബാചരണം നിലവിലിരുന്നതായി നമുക്ക് തെളിവുകളില്ല . ദുഖ്റാനത്തിരുനാളിന് മുന്നോടിയായി അനുഷ്ടിച്ചിരുന്ന നോബ് ഒരു പക്ഷെ ശ്ലീഹാനോബിന്റെ ഒരു മലബാർ ഭാഷ്യമാകാനുള്ള സാധ്യത വിരളമല്ല ......

11/06/2016

ദേവാലയത്തിന്റെ അലങ്കാരമായ പുരോഹിതാ സമാധാനത്തോടെ വസിക്കുക......

വന്ദ്യനായ സുറിയാനി മല്പാൻ പ്ലാത്തോട്ടത്തിൽ ജോർജ്ജ് അച്ചൻ യഥാർത്ഥത്തിൽ നമ്മുടെ സഭയുടെ അലങ്കാരമായിരുന്നു . ഇന്ന് ഈ വാനബാടി ത്ന്റെ മഹത്ത്വമേറിയ മുടി വാങ്ങിക്കുവാനായി സ്വർഗ്ഗത്തിലേക്ക് യാത്രയായി . സുറിയാനി സഭയുടെ സുറിയാനി ആലാപനശൈലി അതേപടി റൂഹാ ദ് ഖുദ്ശാ സമ്മാനമായി നൽകിയത് പ്ലാത്തോട്ടത്തിലച്ചനാണ് എന്ന് നമുക്ക് നിസംശയം പറയാം . കാരണം ഈ ആലാപന ശൈലിക്കാവശ്യമായ എല്ലാ ശ്രുതിമധുരങ്ങളും റൂഹാ അച്ചനിൽ നിക്ഷേപിച്ചിരുന്നു. പാലാ രൂപതാ മെത്രാൻ മാർ കല്ലറങ്ങാട്ടിന്റെയും സുറിയാനി മല്പാൻ കൂനമ്മാക്കലച്ചന്റെയും പൊതുവിൽ പാലാ മുഴുവന്റെയും അതു വഴി സീരോ മലബാർ സഭ മുഴുവന്റെയും മലപാനാണ് , ഗായകനാണ് പ്ലാത്തോട്ടത്തിൽ അച്ചൻ . അച്ഛ്ന്റെ സുറിയാനി ആലാപന ശൈലി അക്കാലത്ത് ഒരുപാട് യുവാക്കന്മാരെ വൈദിക വിളിയിലേക്ക് അടുപ്പിച്ചു . സുറിയാനി സംഗീതത്തിന്റെ മാസ്മരിക ശക്തി അച്ഛനിൽ തെളിഞ്ഞു കാണാമായിരുന്നു . പാലാ രൂപതയിൽ ഇന്ന് സുറിയാനി പൈത്യകത്തിന്റെ ഒരംശം എങ്കിലും നിലനിൽക്കുന്നുവെങ്കിൽ അതിനു കാരണക്കാരൻ വന്ദ്യനായ പ്ലാത്തോട്ടത്തിലച്ഛനാണ് . 1962 നു ശേഷം സീറൊ മലബാർ സഭ കുപ്പയിൽ തള്ളിയ വേദഭാഷയായ സുറിയാനിക്ക് ഇന്ന് എന്തെങ്കിലും സ്ഥാനം സഭയിൽ കിട്ടിയിട്ടുണ്ടെങ്കിൽ , അനേകം പള്ളികളിൽ ഇന്ന് സുറിയാനി കുർബാന അർപ്പിക്കുന്നുണ്ട് എങ്കിൽ , അനേകം യുവ വൈദികർ സുറിയാനി പാടുന്നു എങ്കിൽ അതിനു ഒരേ ഒരു കാരണമേയുള്ളൂ അച്ചന്റെ സുറിയാനി സംഗീതം . നാലും അഞ്ചും നൂറ്റാൺറ്റുകളിൽ പൗരസ്ത്യ ദേശത്ത് നിലനിന്നിരുന്ന സുറിയാനി സംഗീതം - മലബാർ സഭയുടെ സ്വന്തം ആലാപന ശൈലി - അന്യം നിന്നു പോകാതെ അച്ചൻ ത്ന്റെ മധുര്യമേറിയ ശബ്ദ്ത്തിലൂടെ പുനർ ജന്മം നല്കി . സഭയോടോപ്പം നമുക്കും പാടാം
'' പോവുക മുറപോൽ വന്ദ്യ ഗുരോ നിൻ -
ജയമുടി ചൂടാൻ
കരളുരുകും നിൻ വഴികളിലെല്ലാം
മലരുകൾ വിരിയും ''

Videos (show all)

Bar mariyam ... ancient song of  syro malabar matrimony
THESHBOHTHA ( Thanks giving prayer ) of  Congregation  After reception of Holy Qurbana.
This is the song which is instantly made by Nidheerical Mani Kathanar on the occasion of Goodfriday Homily in Kuruvalang...
This is the song which is instantly made by Nidheerical Mani Kathanar on the occasion of Goodfriday Homily in Kuruvalang...

Website