SDPI -Purameri Panchayath
Official page of SDPI Purameri Panchayath Committe
മലബാറിനോടുള്ള മുന്നണികളുടെ
അവഗണന യാദൃശ്ചികമല്ല
എസ്ഡിപിഐ
സമര പ്രഖ്യാപന സമ്മേളനം
2023 ജൂണ്‍ 16 വെള്ളി 7 PM, മലപ്പുറം
ഉദ്ഘാടനം
എസ്ഡിപിഐ
സംസ്ഥാന പ്രസിഡന്റ്
മൂവാറ്റുപുഴ അഷ്റഫ് മൗലവി
സംസ്ഥാന കമ്മിറ്റി
മലബാറിനോടുള്ള മുന്നണികളുടെ
അവഗണന യാദൃശ്ചികമല്ല
സമര പ്രഖ്യാപന സമ്മേളനം
2023 ജൂൺ 16 വെള്ളി 7 PM മലപ്പുറം
ഹയർ സെക്കൻഡറി RDD ഓഫീസ് ഉപരോധം
2023 ജൂൺ 23 വെള്ളി കോഴിക്കോട്
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി
*Instagram*
https://www.instagram.com/p/CtPCGXWvLz7/?igshid=MzRlODBiNWFlZA==
*Facebook*
https://m.facebook.com/story.php?story_fbid=797686445062747&id=100044641950082&mibextid=Nif5oz
*Twitter*
https://twitter.com/SDPIKeralam/status/1666833816185626624?t=wsnw_j4-mvRB0_9Ipa8hzA&s=19
www.sdpikerala.org
SDPI യുവ സംഗമം
വടകരയിൽ
ജൂൺ 18 ഞായറാഴ്ച
വൈകിട്ട് 4 മണിക്ക്
വിദ്യാർത്ഥി യുവജന സംഗമം
വടകരയിൽ നടത്തിയ താലൂക്ക് അദാലത്ത് പ്രഹസനം : കെ വി പി ഷാജഹാൻ
വടകര : മന്ത്രിമാരുടെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ താലൂക്ക് അദാലത്ത് പ്രഹസനം മാത്രമാണെന്നും സർക്കാർ പലതും ചെയ്യുന്നുണ്ടന്ന് ജനങ്ങളെ മുന്നിൽ കാണിക്കാൻ വേണ്ടിയുള്ള പരസ്യം മാത്രമാണ് വടകര ടൗൺ ഹാളിൽ നടത്തിയ അദാലത്തെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി റിയാസ് ഉൾപടെ നാല് മന്ത്രിമാര് പങ്കെടുക്കുന്ന പരിപാടിയാണെന്ന് പ്രചാരണം നടത്തുകയും പക്ഷെ മന്ത്രി ശശീന്ദ്രനും, അഹമ്മദ് ദേവർ കോവിലും മാത്രമാണ് എത്തിയത് രണ്ടായിരത്തിൽ കൂടുതൽ പരാതികൾ ഉണ്ടായിട്ടും വളരെ കുറഞ്ഞ പരാതികൾ കേട്ടു മന്ത്രി ശശീന്ദ്രൻ മടങ്ങുകയും ചെയ്തു, താലൂക്ക് ഓഫീസ് ഉൾപടെയുള്ള സ്ഥലങ്ങളിൽ നിന്ന് പരിഹാരമാവാത്തത് കൊണ്ടാണ് അദാലത്തിൽ രാവിലെ മുതൽ ജനങ്ങൾ കാത്ത് നിന്നത്, ഈ പരാതികൾ മന്ത്രിമാര് നോക്കാതെ ഇതെ താലൂക്ക് വില്ലേജ് അധികാരികളുടെ കയ്യിൽ തന്നെ പരാതികൾ കൈമാറി, ജനങ്ങളെ വഞ്ചിക്കാൻ വേണ്ടിയാണ് ഇത്തരം അദാലത്തുകൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപെടുത്തി.
SDPI ദേശീയ പ്രവർത്തക
സമിതി അംഗങ്ങൾക്ക്
കേരളത്തിലേക്ക് സ്വാഗതം
ദേശീയ പ്രവർത്തക സമിതി യോഗം
2023 മെയ് 24 25 എറണാകുളം
വിട ❤️
മരണത്തിനായി സ്വയം ഒരുക്കുന്ന തൂക്കുകയറാണ് ലഹരി: മുസ്തഫ കൊമ്മേരി
വടകര : മരണത്തിനായ് സ്വയം ഒരുക്കുന്ന തൂക്കുകയറാണ് ലഹരിയെന്നും ഈമഹാ വിപത്തിനെതിരെ മുഴുവനാളുകളും കൈകോർക്കണമെന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു.
വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ എസ് ഡി പി ഐ നടത്തുന്ന കാംപയിൻറെ ജില്ലാതല ഉദ്ഘാടനം വടകരയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്തംബർ 30 മുതൽ ഡിസംബർ 31 വരെ "നന്മയുള്ള സമൂഹത്തിന് ആരോഗ്യമുള്ള യുവത്വം" എന്ന സന്ദേശം ഉയർത്തി പിടിച്ച് വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാംപയിന്റെ പ്രചരണാർത്തമാണ് വിളംബര റാലി സംഘടിപ്പിച്ചത്, വടകര ഒന്തo ഓവർ ബ്രിഡ്ജിൽ നിന്നും തുടങ്ങിയ റാലി പുതിയ ബസ്റ്റാന്റിൽ സമാപിച്ചു.
വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ശംന ചോറോട്,ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ എന്നിവർ സംസാരിച്ചു,
അസീസ് വെള്ളോളി,സമദ് മാക്കൂൽ,നവാസ് വരിക്കോളി, ശറഫുദ്ധീൻ, ഉനൈസ്, സൈനുദ്ധീൻ എ കെ, സഫീർ, ഷബീർ നാദാപുരം റോഡ്,സവാദ് വടകര അർഷിന സലാം റസീന ഷക്കീർ എന്നിവർ റാലി ക്ക് നേതൃത്വം നൽകി.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ 300 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും : എസ്ഡിപിഐ
കോഴിക്കോട്: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് ജില്ലയിൽ 300 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കുടുംബ ബന്ധങ്ങൾ ശിഥിലമാവുന്ന, പഠനത്തിൽ പിന്നാക്കം പോവുന്ന, ആരോഗ്യത്തെ ബാധിക്കുന്ന, സർവ്വ മേഖലകളിലും ദുരന്തം വിതരക്കുന്ന മഹാമാരിയായ ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ചു കൈകോർക്കണം. കൗമാര-യുവ തലമുറയെ ഈ മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ ബോധവത്കരണം, ബോർഡ് സ്ഥാപിക്കൽ, കൗൺസലിംഗ്, ലഹരി വിരുദ്ധ റാലി തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ.ജലീൽ സഖാഫി, ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി.ടി അഹമ്മദ്, കെ.പി ഗോപി , റഹ്മത്ത് നെല്ലൂളി , കെ.ഷമീർ , ട്രഷറർ ടി.കെ അബ്ദുൽ അസീസ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി ജോർജ് , ജുഗൽ പ്രകാശ്, പി.ടി അബ്ദുൽ ഖയ്യൂം, എം.അഹമ്മദ് മാസ്റ്റർ, സിടി അഷ്റഫ്, അഡ്വ. ഇ.കെ മുഹമ്മദലി, കെ.വി.പി ഷാജഹാൻ, എം.പി കുഞ്ഞമ്മദ്, കെ.കെ ഫൗസിയ, എം.എ സലീം, സലീം കാരാടി സംസാരിച്ചു
മീറ്റ് ദ പ്രസിഡന്റ്
SDPI സംസ്ഥാന പ്രസിഡന്റ് വടകരയിൽ
ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ ഈ മാസം 15 മുതല്‍ 30 വരെ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്ത് സര്‍വ മേഖലകളിലും വിവേചനം തുടരുകയാണ്. നിയമപരമായ പക്ഷപാതിത്വവും സാമൂഹികമായ പക്ഷപാതിത്വവും നിലനില്‍ക്കുന്നു. പോലീസ് നടപടി ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആര്‍എസ്എസ് പ്രതികളാകുന്ന സംഭവങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലീസ് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ കുറ്റാരോപിതരാകുമ്പോള്‍ ശരവേഗത്തിലാണ് നടപടികളെടുക്കുന്നത്. ആലപ്പുഴയില്‍ പത്തു വയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയെ ചുമലിലേറ്റിയവനും പിതാവും പരിപാടിയുടെ സംഘാടകനും പരിപാടി സംഘടിപ്പിച്ച സംഘടനയുടെ സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ 31 പേര്‍ കാരാഗൃഹത്തിലാണ്. അതേസമയം, തിരുവനന്തപുരത്ത് വിഎച്ച്പി സംഘടിപ്പിച്ച വിദ്വേഷ പ്രസംഗങ്ങളുടെയും വെണ്ണല പ്രസംഗത്തിന്റെയും പേരില്‍ കേവലം പി സി ജോര്‍ജിനെതിരേ മാത്രം കേസെടുത്ത് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ് പോലീസ്. നാളിതുവരെ മറ്റു വിദ്വേഷ പ്രഭാഷകരെയോ സംഘടാകരെയോ പോലീസ് പ്രതിചേര്‍ത്തിട്ടില്ല.
നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി നടത്തിയ ആയുധ പരിശീലനത്തിലും ആയുധമേന്തിയുള്ള പഥസഞ്ചലനത്തിലും ഇതു തന്നെയാണ് പോലീസ് രീതി. യഥാര്‍ഥ വാളിനു പകരം ഡെമ്മി നിര്‍മിച്ച് പെയിന്റ് ചെയ്ത് ഉണങ്ങാനുള്ള സമയം അനുവദിച്ച് കേസ് അട്ടിമറിക്കുകയാണ് പോലീസ്. ഇവിടെ വിദ്വേഷ മുദ്രാവാക്യത്തിന് ഇതുവരെ കേസെടുത്തിട്ടില്ല. ആലപ്പുഴയില്‍ മുന്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും പിടിച്ച കേസിലും സമാനമാണ് പോലീസ് നടപടി. 300 മീറ്റര്‍ ചുറ്റളവില്‍ മാരകമായ പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ച സംഭവത്തില്‍ പോലീസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കണം. പേരാമ്പ്രയില്‍ വംശീയ വിദ്വേഷവും കൊലവിളിയും നടത്തിയ ആര്‍എസ്എസ്സിനെതിരേ ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച പോലീസ് നിരവധി പരാതികള്‍ക്കു ശേഷം ഗതാഗത തടസ്സം സൃഷ്ടിച്ചു എന്നതിനാണ് കേസെടുത്തിരിക്കുന്നത്. തലശ്ശേരിയിലും കുന്നംകുളത്തും ആലപ്പുഴയിലുമുള്‍പ്പെടെ ആര്‍എസ്എസ് നടത്തിയ കൊലവിളികള്‍ സോഷ്യല്‍ മീഡിയയില്‍ പാറിനടക്കുമ്പോഴും കേരളാ പോലീസ് കണ്ടമട്ടില്ല.
കോഴിക്കോട് വടകരയിലും കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനങ്ങളുണ്ടാവുകയും ആര്‍എസ്എസ് പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്താനോ ആര്‍എസ്എസ്സിന്റെ ആയുധപ്പുരകളില്‍ പരിശോധന നടത്താനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പാലക്കാട് യുവമോര്‍ച്ചാ നേതാവ് ഒരു ജഡ്ജിയുടെ വിധിപ്രസ്താവത്തിനെതിരേ ജഡ്ജി മുസ്ലിമായതിനാല്‍ വംശീയ വിദ്വേഷത്തോടെയുള്ള ആക്ഷേപങ്ങളാണ് മൈക്കിലൂടെ നടത്തിയത്. ഇതിനെതിരേ പോലീസ് എന്തു നടപടി സ്വീകരിച്ചെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. കൂടാതെ ഈ അനീതികളും വിവേചനങ്ങളും തുറന്നു കാണിക്കാനുള്ള അവസരങ്ങള്‍ പോലും നിഷേധിക്കുകയാണ് സര്‍ക്കാര്‍.
ഇടതു ഭരണത്തില്‍ സര്‍വ മേഖലകളിലും ഈ വിവേചനം പ്രകടമാണ്. ഭരണഘാടനാനുസൃത സാമൂഹിക സംവരണം അട്ടിമറിച്ച് സവര്‍ണ സംവരണം നടപ്പാക്കാന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ നിയമം പാസ്സാക്കിയപ്പോള്‍ ആദ്യം നടപ്പാക്കിയത് കേരളത്തിലെ ഇടത് സര്‍ക്കാരാണ്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ ശിപാര്‍ശ പ്രകാരം മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പുകള്‍ സംഘടിത സവര്‍ണ വിഭാഗങ്ങളുടെ തീട്ടൂരത്തിനു മുമ്പില്‍ അടിയറവെയ്ക്കുകയായിരുന്നു ഈ സര്‍ക്കാര്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചു.
വേതനം നല്‍കുന്നതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലാത്ത വഖഫ് ബോര്‍ഡിലെ നാമമാത്ര നിയമനം പിഎസ് സിക്ക് വിടാന്‍ ധൃതികൂട്ടുന്ന ഇടതു ഭരണക്കാര്‍, സര്‍ക്കാര്‍ ശമ്പളവും ആനുകുല്യങ്ങളും നല്‍കുന്ന മറ്റ് ലക്ഷക്കണക്കിന് നിയമനങ്ങളില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് വഞ്ചനാപരമാണ്. സവര്‍ണ-സമ്പന്ന വിഭാഗങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ഭരണകൂട സംവിധാനം ആദിവാസി ഊരുകള്‍ തടവറകളാക്കി മാറ്റാനുള്ള പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു. ഉദ്യോഗ മേഖലകളില്‍ ആനുപാതിക പ്രാതിനിധ്യമില്ലാത്ത പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ രൂപീകരിച്ച പൊതുഭരണ വകുപ്പ് ബി സെല്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ മതനിരപേക്ഷതയുടെ വായ്ത്താരികള്‍ക്കപ്പുറം ജാതിയുടെയും മതത്തിന്റെ വര്‍ഗത്തിന്റെയും പേരില്‍ വിവേചനം നടപ്പാക്കുന്ന ഇടതു സര്‍ക്കാര്‍ നടപടികള്‍ തുറന്നു കാണിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി തെരുവുകള്‍ തോറും ജനസദസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവരും സംബന്ധിച്ചു.
മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ മര്‍ദിച്ചു കൊലപ്പെടുത്തി മധ്യപ്രദേശ്: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ ഗോസംരക്ഷകര്‍ മര്‍ദിച
എസ് ഡി പി ഐ വാർത്തകളും നിലപാടുകളും വേഗത്തിൽ ലഭിക്കാൻ SDPI Kerala പേജ് ലൈക്ക് ചെയ്യൂ...
https://www.facebook.com/SDPIkeralam/
വിലാതപുരത്തെ ബോംബ് ശേഖരം: പോലീസ് അന്വേഷണം ഊർജ്ജിതമാക്കുക- എസ്.ഡി.പി.ഐ
പുറമേരി: പുറമേരി പഞ്ചായത്തിലെ വിലാതപുരത്ത് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകളുടെ ശേഖരം പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി ഛിദ്രശക്തികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാൻ പോലീസ് ജാഗ്രത പാലിക്കണമെന്ന് എസ്.ഡി.പി.ഐ പുറമേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബോംബ് പരീക്ഷണത്തിനിടയിൽ മുമ്പ് യുവാവ് കൊല്ലപ്പെടുകയും നിരന്തരം ബോംബുകൾ കണ്ടെടുക്കപ്പെടുകയും ചെയ്തിട്ടും കുറ്റക്കാരെ പിടികൂടുന്നതിൽ പോലീസ് കാണിക്കുന്ന ഗുരുതരമായ അനാസ്ഥയാണ് ബോംബ് നിർമ്മാണ സംഭരണ മേഖലയാക്കി മാറ്റാൻ ഇത്തരക്കാർക്ക് പ്രചോദനമാകുന്നത്. ബോംബ് നിർമ്മാണത്തിലൂടെ നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം ദുഷ്ട ശക്തികളെ തുറന്ന് കാണിക്കാനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പൗര സമൂഹം ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് കല്ലുംപുറം അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് എം.പി, സുലൈമാൻ,സഹദ് എന്നിവർ സംസാരിച്ചു.
എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
വടകര താലൂക്ക് ഹോമിയോ ആശുപത്രിയിൽ എസ്.ഡി.പി.ഐ
വാട്ടർ കൂളർ നൽകി
തണ്ണീർപന്തൽ: തണ്ണീർപന്തൽ കനാൽ പരിസരത്ത് സ്ഥിതിചെയ്യുന്ന വടകര താലൂക്ക് ഹോമിയോ ആശുപത്രിയിൽ എസ്.ഡി.പി.ഐ തണ്ണീർപന്തൽ ബ്രാഞ്ച് കമ്മിറ്റി വാട്ടർ കൂളർ നൽകി. വാട്ടർ കൂളർ സമർപ്പണം കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി നിർവഹിച്ചു. ദിനേനെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് രോഗികളാണ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിലെത്തുവർ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വാട്ടർ കൂളർ സമർപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ ആശുപത്രി സുപ്രണ്ട് ഡോ. പ്രസന്ന കുമാരി, ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ, ജീവനക്കാർ, എസ്.ഡി.പി.ഐ തണ്ണീർപന്തൽ ബ്രാഞ്ച് സെക്രട്ടറി അബ്ദുള്ള ആലത്തങ്കണ്ടി, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ എ.ടി.കെ അഷ്‌റഫ്, ബഷീർ ഒതയോത്ത്, അൻസാർ കടമേരി , സാലിഹ് കാളിച്ചേരി , റഫീഖ് ബി.കെ, സമീർ പാലേരി തുടങ്ങിയവർ പങ്കെടുത്തു.
വിമൺ ഇന്ത്യ മൂവ്മെന്റ് പുറമേരി പഞ്ചായത്ത് കമ്മിറ്റി രുപീകരിച്ചു
തണ്ണീർപന്തൽ: എസ്.ഡി.പി.ഐയുടെ വനിതാ കൂട്ടായ്മയായ വിമൺ ഇന്ത്യാ മൂവ്മെന്റിന്റെ പുറമേരി പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. ഇന്ന് വൈകീട്ട് തണ്ണീർപന്തൽ കരുണ ഒാഡിറ്റോറിയത്തിൽ നടന്ന പഞ്ചായത്ത് സംഗമത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.
ആക്സസ് ഇന്ത്യ കൗൺസിലർ അബുലൈസ് മാസ്റ്റർ സാമൂഹിക ശാക്തീകരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സംസാരിച്ചു. എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ സമീറ മുഹമ്മദ്, ഹമീദ് കല്ലുംപുറം തുടങ്ങിയവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി മുനീറ മുതുവടത്തൂർ, വൈസ് പ്രസിഡന്റായി നദീറ കുനിങ്ങാട്, ജനറൽ സെക്രട്ടറി അസ്ന സാബിക്, ജോയിന്റ് സെക്രട്ടറി ഫർസാന ഷൗക്കത്ത്, ട്രഷററർ ഹഫ്സത്ത് നൗഷാദ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ചെരണ്ടത്തൂർ
സ്ഫോടന സ്ഥലത്തേക്ക് SDPI മാർച്ച്; പോലീസ് തടഞ്ഞു സ്ഫോടന സ്ഥലത്തേക്ക് SDPI മാർച്ച്; പോലീസ് തടഞ്ഞു
പണ്ഡിത വര്യന്റെ വേർപാടിൽ എസ്.ഡി.പി.ഐ അനുശോചനം രേഖപ്പെടുത്തി
വില്ല്യാപ്പള്ളി: ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ പുവ്വംകുറ്റി അബ്ദുറഹ്മാൻ മുസ്ല്യാരുടെ വേർപാടിൽ എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഏഴ് പതിറ്റാണ്ടിലധികം നാടിന്റെ വിജ്ഞാന കേന്ദ്രമായി വർത്തിച്ച പണ്ഡിതന്റെ വിടവാങ്ങൽ കുടുംബത്തിന്റെയും അതിലുപരി വലിയൊരു ജനസമൂഹത്തിന്റെയും തീരാ നഷ്ടമാണ്. ഒരു പുരുഷായുസ്സ് മുഴുവൻ സമൂഹത്തിന് വേണ്ടി മാറ്റിവച്ച് ജനതയെ ശാക്തീകരിച്ചെടുക്കാൻ അദ്ദേഹം മുൻപന്തിൽ നിന്ന് പ്രവർത്തിച്ചു. കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുഖത്തിൽ പങ്കുചേരുന്നതായും എസ്.ഡി.പി.ഐ മണ്ഡലം നേതാക്കൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
രാജ്യത്ത് ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളികൾ വിശദീകരിച്ച് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം വാഹന പ്രചരണ ജാഥയ്ക്ക് സമാപനം
കുറ്റ്യാടി: രാജ്യത്ത് ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളികൾ വിശദീകരിച്ച് കൊണ്ട് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ രണ്ടാം ദിവസം രാവിലെ 9 മണിക്ക് പുറമേരി പഞ്ചായത്തിലെ എളയടത്ത് തുടക്കം കുറിച്ചു. തുടർന്ന് തണ്ണീർപന്തൽ, ആയഞ്ചേരി, കാക്കുനി, പൂളക്കൂൽ, പള്ളിയത്ത്, പെരുവയൽ, കേളോത്ത് മുക്ക്, വടയം, ഊരത്ത് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് വൈകീട്ട് 7 മണിക്കു കുറ്റ്യാടിയിൽ സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം ജലീൽ സഖാഫി സമാപന പ്രസംഗം നടത്തി.'മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർ.എസ്.എസ്' എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം ഉയർത്തിയാണ് രണ്ട് ദിവസം നീണ്ടുനിന്ന വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്.
സ്വീകരണ കേന്ദ്രങ്ങളിൽ നവാസ് കല്ലേരി, ആർ.എം റഹീം മാസ്റ്റർ, സാദിക് ബാങ്ക്റോഡ്, ഹമീദ് കല്ലുമ്പുറം, ശ്രീജിത്ത് വേളം എന്നിവർ ആനുകാലിക ഇന്ത്യൻ സാഹചര്യം വിശദീകരിച്ചു സംസാരിച്ചു. ജാഥ ക്യാപ്റ്റൻ കുഞ്ഞബ്ദുല്ല മാസ്റ്റർ നന്ദി പ്രസംഗം നടത്തി.
പുറമേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന നേന്ത്രവാഴ കൃഷി വിസ്തൃതി വ്യാപനം, പച്ചക്കറി കൃഷി, പദ്ധതികൾക്ക് പുറമേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പച്ചക്കറി കൃഷി പന്തലുള്ളവക്ക് ഹെക്ടറിന് 20000 രൂപയും പന്തലില്ലാത്തവക്ക് ഹെക്ടറിന് 15000 രൂപയും നേന്ത്രവാഴക്കൃഷിക്ക് ഹെക്ടറിന് 35000 രൂപയും സഹായധനം നൽകുന്നു. താല്പര്യമുള്ളവർ 11/02/2022 നു മുൻപായി അപേക്ഷ നൽകേണ്ടതാണ്.
കൂടുതൽ വിട്ടുവരങ്ങൾക്ക് 9383471890 എന്ന നമ്പറിൽ വിളിക്കുകയോ കൃഷിഭവനുമായി ബന്ധപ്പെടുകയുന്നോ ചെയ്യുക.
എന്ന് കൃഷി ഓഫീസർ കൃഷിഭവൻ പുറമേരി.
"മതേതരത്വമാണ് ഇന്ത്യ
ഭീകരതയാണ് ആർഎസ്എസ്"
എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്ററും, ജനറൽ സെക്രട്ടറി നവാസ് കല്ലേരിയും നയിക്കുന്ന വാഹന പ്രചരണ ജാഥ
2022 ഫെബ്രുവരി 7-8
SDPI കുറ്റ്യാടി മണ്ഡലം കമ്മിറ്റി
നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക
SDPIയിൽ അണിചേരുക
മെംബർഷിപ്പ് കാംപയിൻ
9048331800 | 9846962309
SDPI കുറ്റ്യാടി മണ്ഡലം കമ്മിറ്റി
ഭീകരതയാണു RSS
ഇനി വംശഹത്യയോ ?
മതേതര ഇന്ത്യയുടെ ഭാവി ?
ജനുവരി 30
ഗാന്ധി രക്തസാക്ഷി ദിനം
#സിമ്പോസിയം
ലക്ഷ്മി ഓഡിറ്റോറിയം വടകര
ശഹീദ് ഷാൻ അനുസ്മരണം
പെരുമ്പാവൂർ
SDPI എറണാകുളം.
💚💚❤️❤️❤️
ബിന്ദു അമ്മിണിക്കെതിരെയുള്ള അതിക്രമം: പൊലീസ് നടപടി വേഗത്തിലാക്കണം - എസ്ഡിപിഐ
കോഴിക്കോട്: സാമൂഹ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണിക്കെതിരെ സംഘപരിവാർ നടത്തുന്ന നിരന്തരമായ അക്രമത്തിനെതിരെ നടപടികൾ വേഗത്തിലാക്കണമെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി ആവശ്യപ്പെട്ടു. ഇത്തരം അതിക്രമങ്ങൾ സമൂഹത്തിൽ ഇനിയും ഉണ്ടാവാതിരിക്കാനുള്ള നടപടികൾ പൊലീസിൻറെ ഭാഗത്ത് നിന്ന് ഉണ്ടാവണം. സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന കേരള സമൂഹത്തിൽ അതിക്രമം അഴിച്ചുവിട്ടു ആസൂത്രിതമായി ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന സംഘ പരിവാർ ഗൂഢാലോചനയെ ചെറുത്ത് തോൽപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം. ഇത്തരം ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും ബിന്ദു അമ്മിണിയുടെ സുരക്ഷ ഉറപ്പ് വരുത്താനും ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നും റഹ്മത്ത് നെല്ലൂളി ആവശ്യപ്പെട്ടു.
ഉസ്മാന്‍ ഹമീദിന്റെ അന്യായ അറസ്റ്റ്:
ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചുപോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ അറസ്റ്റുചെയ്ത കേരളാ പോലീസ് നടപടി ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ പോലീസിനെ ആര്‍എസ്എസ്സിന് പാട്ടത്തിനു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും എന്നു പ്രകോപന മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്സുകാരെ സംരക്ഷിക്കുന്ന പോലീസ് അവരെ വിമര്‍ശിച്ചതില്‍ പക വീട്ടുന്നത് ഇടതു സര്‍ക്കാരിനു കീഴില്‍ പോലീസിലെ ആര്‍എസ്എസ് നിയന്ത്രണം വ്യക്തമാക്കുന്നു. സംസ്ഥാന വ്യാപക കലാപമുണ്ടാക്കാന്‍ ആയുധമേന്തി പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനങ്ങള്‍ നടത്തിയ ആര്‍എസ്എസ്സിന്റെ ഒരു പ്രവര്‍ത്തകനെ പോലും കസ്റ്റഡിയിലെടുക്കാന്‍ നട്ടെല്ലില്ലാത്ത പോലീസാണ് ഫേസ്ബുക്കില്‍ വിമര്‍ശന പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനെ തടവിലാക്കിയിരിക്കുന്നത്. പോലീസിലെ നിര്‍ണായക സ്ഥാനങ്ങള്‍ ആര്‍എസ്എസ് കൈയടക്കി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പോലീസ് നടപടി. അതേസമയം സിപിഎം നിയന്ത്രിത ഇടതുഭരണത്തില്‍ പോലീസിനെ നിയന്ത്രിക്കാന്‍ അവര്‍ക്കാകുന്നില്ലെങ്കില്‍ രാജിവെച്ച് നീതിപുലര്‍ത്താനുള്ള ധാര്‍മിക ബോധമെങ്കിലും കാണിക്കണം. പൗരന്മാരുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങി ആര്‍എസ്എസ് കാര്യാലയത്തിലെ തിട്ടൂരം നടപ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരാരയ കൈയേറ്റങ്ങളും വര്‍ധിക്കുമ്പോള്‍ ആര്‍എസ്എസ്സിനെ സംരക്ഷിക്കുക എന്ന ഒറ്റ അജണ്ടയിലേക്ക് പോലീസ് മാറിയിരിക്കുന്നു. ആര്‍എസ്എസ്സിന്റെ കങ്കാണിപ്പണിക്ക് പോലീസ് മുതിര്‍ന്നാല്‍ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ മുന്നറിയിപ്പു നല്‍കി.
കുറ്റ്യാടിയിൽ RSS തീവ്രവാദികൾ SDPIയുടെ കൊടി കീറി, അതെ നിമിഷം തന്നെ സംഘികൾ നോക്കി നിൽക്കെ ഏതാനും SDPI പ്രവർത്തകർ കൊടി അവിടെത്തന്നെ പുനസ്ഥാപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു 💚❤
ധീര രക്തസാക്ഷി കെ.എസ് ഷാൻ അനുസ്മരണം
2022 ജനുവരി 9
ഞായർ - 5 PM
താമരശേരിയിൽ
SDPI കോഴിക്കോട് ജില്ല കമ്മിറ്റി
കെ റെയില്‍: മുഖ്യമന്ത്രിയുടെ അമിതാവേശം അഴിമതിക്ക് കുടപിടിക്കാന്‍- കൃഷ്ണന്‍ എരഞ്ഞിക്കല്‍
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന അമിതാവേശം അഴിമതിയും റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യവും മുന്നില്‍ കണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍.
വിമര്‍ശനങ്ങള്‍ എണ്ണിപ്പറഞ്ഞ് മറുപടി പറഞ്ഞ മുഖ്യമന്ത്രി പദ്ധതി മൂലമുണ്ടാവുന്ന കടക്കെണിയെക്കുറിച്ചും പദ്ധതി വഴി നേടാനാവുന്ന വരുമാനത്തെക്കുറിച്ചും ഒരക്ഷരം ഉരിയാടിയിട്ടില്ല. പദ്ധതിയുടെ മറവില്‍ സ്മാര്‍ട് സിറ്റികളും ടൗണ്‍ഷിപ്പുകളും അതുവഴി ഉണ്ടാവുന്ന റിയല്‍ എസ്റ്റേറ്റ്- കോര്‍പ്പറേറ്റ് ബിസിനസുമാണ് ലക്ഷ്യമിടുന്നതെന്ന് സിസ്ട്ര കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നു.
പദ്ധതി ലാഭകരമാക്കാന്‍ പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ 10757 ഹെക്ടര്‍ വനവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1227.11 ഹെക്ടര്‍ റവന്യൂ ഭൂമിയും ടൗണ്‍ ഷിപ്പാക്കാനാണ് നിര്‍ദേശം. പത്തനംതിട്ട കൊടുമണ്ണില്‍ 2866.69 ഹെക്ടര്‍, തണ്ണിത്തോട്ടില്‍ 699 ഹെക്ടര്‍, എറണാകുളം, തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന കാലടി ഗ്രൂപ്പില്‍നിന്ന് 3776.50 ഹെക്ടര്‍, നിലമ്പൂരില്‍ 435.9 ഹെക്ടര്‍, മണ്ണാര്‍കാട് സൈലന്റ്‌വാലി ഉള്‍പ്പെടുന്ന മേഖലയില്‍ 435.94 ഹെക്ടര്‍, കോഴിക്കോട് പേരാമ്പ്രയില്‍ 943 ഹെക്ടര്‍ എന്നിങ്ങനെയാണ് വനം വകുപ്പില്‍ നിന്ന് ഏറ്റെടുക്കുക. ഈ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്.
കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥിതിയെയും തകര്‍ത്തെറിയുന്ന പദ്ധതിക്കെതിരായ എതിര്‍പ്പിനെ കേവലം പുനരധിവാസ പ്രശ്‌നത്തിലേക്കു ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന മെയ്യഭ്യാസം അപഹാസ്യമാണ്. വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ കിടപ്പാടമില്ലാതെ പെരുവഴിയിലാണെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്.
ചെങ്ങറയിലും അരിപ്പയിലും അന്തിയുറങ്ങാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി രാപ്പകല്‍ സമരം നടത്തുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമ്പോഴാണ് വരേണ്യരെ പ്രത്യേകം ക്ഷണിച്ച് പദ്ധതി വിശദീകരിക്കുന്നതെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നതാണ്. വീടും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് മാതൃകയില്‍ വീട് നല്‍കും എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഭവനരഹിതരെ പരിഹസിക്കലാണ്.
വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി തദ്ദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്ന ലക്ഷക്കണക്കിന് ഭവന രഹിതരാണ് സംസ്ഥാനത്തുള്ളതെന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രി ബോധപൂര്‍വം മറച്ചുവെക്കുകയാണ്. കോര്‍പ്പറേറ്റുകളെയും വരേണ്യ വിഭാഗങ്ങളെയും വിളിച്ചിരുത്തി വിശദീകരിക്കുന്നതിനു പകരം പൊതുസമൂഹത്തിന്റെ ആശങ്ക പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് സംഘപരിവാര്‍ കലാപശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്:
എസ്ഡിപിഐ ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് കലാപം നടത്തുന്നതിന് സംഘപരിവാരം ആസൂത്രിത നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത് ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം അനുദിനം കലുഷിതമാകുന്നത് ആശങ്ക സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുക എന്നത് ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും അജണ്ടയാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും ഇതര സമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ക്കുമേല്‍ ആക്രമണം നടത്തിയുമാണ് ബിജെപി അധികാരത്തിലെത്തിയതും അത് നിലനിര്‍ത്തുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാന്‍ സംഘപരിവാരത്തിന് നാളിതുവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയമസഭാ പ്രാതിനിധ്യം ഇത്തവണ നഷ്ടപ്പെടുകയാണുണ്ടായത്. കലാപങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും മാത്രമേ കേരളത്തില്‍ വേരുറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവ് കേരളത്തെ കലാപഭൂമിയാക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഈലക്ഷ്യം മുന്നില്‍വെച്ചാണ് യാതൊരു സംഘര്‍ഷവും ഇല്ലാതിരിക്കേ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വളരെ ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തോടനുബന്ധിച്ച് കലാപം വ്യാപിപ്പിക്കുന്നതിന് നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണമുണ്ടായി. എന്നാല്‍ പൗരബോധമുള്ള ജനത സംയമനം പാലിച്ചതുകൊണ്ട് സംസ്ഥാനത്തൊരിടത്തും അനിഷ്ടസംഭവങ്ങളുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി കലാപത്തിന് സംഘപരിവാരം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആര്‍എസ്എസ് ശാഖകളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളുമായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രകടനം നടത്തുമെന്നും പ്രകോപനം സൃഷ്ടിച്ച് കലാപം നടത്താനുള്ള ശ്രമമാണെന്നുമാണ് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ആര്‍എസ്എസ്സുകാരാണെന്നും സൈന്യത്തിലും പോലീസിലും എല്ലാം ആര്‍എസ്എസ് ഉണ്ടെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തങ്ങള്‍ ആുധമേന്തി അക്രമത്തിനു മുതിര്‍ന്നാല്‍ തടയാന്‍ ആരുമില്ല എന്ന വെല്ലുവിളിയാണ്. സംസ്ഥാനത്ത് സമാധാനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ അങ്ങയുടെ ഭാഗത്തുനിന്ന് സത്വരവും നീതിപൂര്‍വവുമായ ഇടപെടല്‍ ഉണ്ടാവണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയിൽ അഭ്യര്‍ത്ഥിച്ചു.
ക്രൈസ്തവര്‍ക്കെതിരായ
ആര്‍.എസ്.എസ്
ആക്രമണങ്ങള്‍
RSS ഭീകരതക്കെതിരെ
ഐക്യപ്പെടുക
പ്രതിഷേധിക്കുക
എസ്ഡിപിഐ
പതിനായിരങ്ങളെ അണിനിരത്തി ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ SDPI നടത്തിയ 'ജനാധിപത്യ സമ്മേളന'ത്തിന്റെ പ്രസക്ത ഭാഗങ്ങൾ
Democracy Conference || Muzaffarnagar (UP) || SDPi || Highlights
Democracy Conference || Muzaffarnagar (UP) || SDPi || Highlights
കർണാടക അർബൻ ലോക്കൽ ബോഡി ഇലക്ഷൻ 💚❤️
SDPI മുന്നേറ്റം തുടരുന്നു...
ഉടുപ്പി District
കാപ് മുനിസിപ്പാലിറ്റി
3 സീറ്റ്
മാംഗ്ലൂർ District
കോട്ടേക്കർ ടൌൺ പഞ്ചായത്ത്
1 സീറ്റ്
വിറ്റ്‌ല ടൌൺ പഞ്ചായത്ത്
1 സീറ്റ്
ചമ്രാജ്നഗർ District
സിറ്റി മുനിസിപ്പൽ കൌൺസിൽ
1 സീറ്റ്
ചിക്കമാഗളൂർ district
സിറ്റി മുനിസിപ്പൽ കൌൺസിൽ
1 സീറ്റ്
ഉത്തര കന്നഡ District
ബഡ്കൽ Municipality
2 സീറ്റ്
ആകെ 9 സീറ്റുകൾ
More positive results awaited. Counting going on...
എണ്ണൽ പൂർത്തിയായിട്ടില്ല.
ആര്‍.എസ്.എസ്സിന്റെ
ക്രൈസ്തവ വേട്ട:
എസ്ഡിപിഐ
പ്രതിഷേധ സംഗമം
2021 ഡിസംബര്‍ 29, ബുധന്‍ 4.30PM
പഴയ പോലീസ് സ്റ്റേഷന്‍ മൈതാനം - കോട്ടയം
ഉദ്ഘാടനം:
മൂവാറ്റുപുഴ അഷ്റഫ് മൗലവി
(സംസ്ഥാന പ്രസിഡന്റ്്)
പങ്കെടുക്കുന്നവര്‍
തുളസീധരന്‍ പള്ളിക്കല്‍
(സംസ്ഥാന വൈസ് പ്രസിഡന്റ്്)
റോയി അറയ്ക്കല്‍
(സംസ്ഥാന ജന.സെക്രട്ടറി)
ജോണ്‍സണ്‍ കണ്ടച്ചിറ
(സംസ്ഥാന സെക്രട്ടറി)
അന്‍സാരി ഏനാത്ത്
(സംസ്ഥാന സമിതി അംഗം)
മുഹമ്മദ് സിയാദ്
(ജില്ലാ പ്രസിഡന്റ്്)
കോട്ടയത്ത്
ആര്‍എസ്എസ്സിന്റെ ക്രൈസ്തവ വേട്ട:
സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ
കോട്ടയത്ത് ബുധനാഴ്ച (ഡിസംബര്‍ 29) പ്രതിഷേധ സംഗമം
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിനെതിരേ വര്‍ധിച്ചുവരുന്ന സംഘപരിവാര ആക്രമണത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിറോയ് അറയ്ക്കല്‍. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കോട്ടയത്ത് ബുധനാഴ്ച (ഡിസംബര്‍ 29) വൈകീട്ട് നാലിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രതിഷേധ സംഗമത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അക്രമങ്ങളാണ് ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ അരങ്ങേറിയത്. ബി.ജെ.പി ഭരിക്കുന്ന യു.പി, ഹരിയാന, അസം, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരായ കൂടുതല്‍ സംഘടിത ആക്രമണങ്ങളുണ്ടായത്. ക്രൈസ്തവ ദേവാലയങ്ങളില്‍ കടന്നുകയറി പ്രാര്‍ഥനയും ക്രിസ്മസ് ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും കരോളുകള്‍ തടയുകയും ചെയ്തു. കര്‍ശന സുരക്ഷ സംവിധാനങ്ങളുള്ള അംബാല കന്‍േറാണ്‍മെന്റ് ഏരിയയിലെ ദേവാലയത്തില്‍ കടന്നുകയറി ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു.
മുസ്ലിംകളുടെ വെള്ളിയാഴ്ച നമസ്‌കാരം തുടര്‍ച്ചയായി തടസ്സപ്പെടുത്തിവന്ന ഗുരുഗ്രാമില്‍ അതേ മാതൃകയില്‍ തന്നെയാണ് ജയ്ശ്രീറാം വിളികളുമായി ക്രിസ്മസ് ആഘോഷം നടക്കുന്ന സ്‌കൂളിലേക്ക് അക്രമികള്‍ ഇരച്ചുകയറിയത്. കുരുക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷ വേദി കൈയേറി മൈക്കിലൂടെ ഹനുമാന്‍ ചാലിസ മുഴക്കി. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ചന്ദ്മറിയില്‍ ക്രിസ്മസ് പ്രാര്‍ഥന നടന്ന ആശ്രമത്തിനു മുന്നില്‍ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. മതപരിവര്‍ത്തനത്തിനുള്ള മറയാണ് എന്നാരോപിച്ച് സാന്താക്ലോസിനെതിരെ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ കര്‍ണാടകയില്‍ അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നു.
ക്രിസ്മസിന് ആഘോഷങ്ങളും നക്ഷത്ര വിളക്കുകളുമൊന്നും അനുവദിക്കില്ലെന്നും ഹിന്ദുത്വ സംഘങ്ങള്‍ കാലേകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 21 സംസ്ഥാനങ്ങളിലായി മുന്നൂറോളം അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി നടന്നതായി അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ സിവില്‍ റൈറ്റ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. ആര്‍എസ്എസ് ഭരണഘടനയായ വിചാരധാര വ്യക്തമാക്കുന്ന ശത്രു പട്ടികയിലെ രണ്ടാമത്തെ വിഭാഗമാണ് ക്രൈസ്തവര്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപകമായി സംഘടിത അക്രമങ്ങള്‍ ഉണ്ടാവുമ്പോഴും സര്‍ക്കാരുകള്‍ ക്രിയാല്‍മകമായി ഇടപെടാനോ പ്രതികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ തയ്യാറാവാത്തത് ആശങ്കാജനകമാണെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.