Food Tech Clinic- kefta

Food Tech Clinic- kefta

We work efficiently with industry leaders, human resource experts and institutions to bridge the gap between academics and industry.

FPIC is an organization formed by a team of renowned Food Technology professionals with the intention of transforming the innovative skills and technology and contributes towards the growth of our country.

28/09/2023

ഈ മനുഷ്യനാണ്
മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ❣️

യുദ്ധവും, പട്ടിണിയും, പരിവട്ടവുമായി തോറ്റ ജനതയായി മാറിക്കൊണ്ടിരുന്ന ഇന്ത്യക്കാരെ ശാസ്ത്രം ഉപയോഗിച്ച് രക്ഷിച്ചത് ഈ മനുഷ്യനാണ്

ഇന്ത്യയിലെ ക്ഷാമങ്ങളുടെ കഥ പഴം കഥയാക്കിയതും ഇദ്ദേഹം തന്നെ.

നോർമൻ ബോർലോഗ് മെക്സിക്കോയിൽ തുടങ്ങിവെച്ച ഹരിത വിപ്ലവം ഇന്ത്യൻ മണ്ണിലേക്ക് പറിച്ചു നട്ട് എം എസ് സ്വാമിനാഥൻ ഇന്ത്യക്കാരുടെ വിശപ്പ് അകറ്റി.

മെക്സിക്കോയിലെ ഉയർന്ന ഉൽപ്പാദന ശേഷിയുള്ള ഗോതമ്പ് ഇനങ്ങളെ ഇന്ത്യൻ മണ്ണിന് പറ്റുന്ന രീതിയിലേക്ക് മാറ്റിയെടുത്തും. RUST രോഗം പിടിക്കാത്ത ഗോതമ്പിനങ്ങളെ ഉണ്ടാക്കിയെടുത്തും പലതരം ജനതിക വ്യതിയാനം ഉണ്ടാക്കി കല്യാണ സോന , സോനാലിക പോലുള്ള അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളെ പുതിയതായി സൃഷ്ടിച്ചുംനല്ല അസ്സൽ രാസവളവും, ശാസ്ത്രീയമായി ജലസേചനവും ഉള്ള കാർഷിക രീതികളേ പരിചയപ്പെടുത്തിയതും എല്ലാം ഈ ശാസ്ത്രജ്ഞൻ തന്നെ.

ഇത് പോലോരു പദ്ധതിക്ക് രാഷ്ട്രീയ പിൻ ബലം നൽകിയത് അന്നത്തെ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി. അന്നത്തെ കൃഷി മന്ത്രി ചിദംബരം സുബ്രഹ്മണ്യം എന്ന മനുഷ്യനേയും ഓർക്കാതിരുന്നൂട, അതാണ് സയൻ്റിഫിക് ടെമ്പർ.

98-ാം വയസ്സിൽ MS മരിക്കുമ്പോൾ ഇന്ത്യൻ ജനത എന്നും കടപ്പെട്ടിരിക്കും.

ആദരാജ്ഞലികൾ

Website