CPIM Kottayam Malabar

CPIM Kottayam Malabar

I don't care if I fall as long as someone else picks up my gun and keeps on shooting

21/12/2023
18/10/2023

CPIM Pinarayi AC Official page of CPIM Pinarayi Area Committee

Photos from CPIM Kottayam Malabar's post 12/09/2023

സപ്തംബർ :12 സ: എൻ.കുമാരൻ മാസ്റ്ററുടെ 32മത് ദിനാചരണത്തിന്റെ ഭാഗമായി CPIM കോട്ടയം നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തള്ളോട് L.P സ്കൂളിൽ വൈകു: 4.30 മണിക്ക് കുടുംബ സംഗമം പരിപാടി സംഘടിപ്പിച്ചു. CPIM കോട്ടയം നോർത്ത് ലോക്കൽ സെക്രട്ടറി സ: പി. രാഘവന്റെ അദ്ധ്യക്ഷതയിൽ CPIM സംസ്ഥാന കമ്മിറ്റി അംഗം സഖാവ് വത്സൻ പനോളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ജന്മി നാടുവാഴിത്ത , ബ്രിട്ടിഷ് കാലഘട്ടത്തിൽ നിന്ന് ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിച്ചതിൽ കമ്മ്യൂണിസ്റ്റ്കാരും കർഷക കർഷക തൊഴിലാളികൾ വഹിച്ച പങ്കിനെ കുറിച്ചും ആദ്യ EMS ഗവൺമെന്റ് ഭൂപരിഷ്ക്കരണ നിയമം കൊണ്ട് വന്നതുമായ ആ കാലഘട്ടത്തിൽ കർഷക പ്രസ്ഥാനത്തിലും പാർട്ടി പ്രവർത്തനത്തിലും പ്രവർത്തിച്ച് ജീവിച്ച സഖാവാണ് എൻ കുമാരൻ മാസ്റ്റർ എന്ന് ഓർമ്മിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യതു. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സ: കെ.പി.വി പ്രീത CPIM കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സ: ടി. ഷബ്ന CPIM പിണറായി ഏരിയാ സെകട്ടറി സ: കെ.ശശിധരൻ , ഏരിയാ കമ്മറ്റി അംഗം സ: എം. ദാസൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് CPIM കോട്ടയം നോർത്ത് ലോക്കൽ കമ്മറ്റി അംഗം സ: സി. സുരേഷ് ബാബു സ്വാഗതവും, CPIM തള്ളേട് പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ: പി.പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.

26/07/2023

ദേശീയ പാത അടിപ്പാത - അനുഭാവ പൂർവം പരിഗണിക്കുമെന്ന് എൽ ഡി എഫ് സംഘത്തിന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി .

ദേശിയ പാതയിൽ പുതുതായി 5 പ്രദേശങ്ങളിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ നിവേദനം നൽകിയിരുന്നു . അതിൽ നടാൽ ഊർപ്പഴശ്ശിക്കാവും വലിയന്നൂരും തത്വത്തിൽ അംഗീകരിച്ചു . എന്നാൽ വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് , കല്ല്യാശ്ശേരി , മുഴപ്പിലങ്ങാട് കുളംബസാർ എന്നിവ അംഗീകരിച്ചിരുന്നില്ല .
എൽ പി , യു പി ഹയർ സെക്കന്ററി സ്കൂളുകളും , പൊളി ടെക്ക്നിക്കും നിരവധി ആശുപത്രികളും വില്ലേജ് - പഞ്ചായത്ത് ഓഫീസുകളും കൃഷി ഭവനുകളും നിരവധി പ്രാദേശിക റോഡുകളും ഈ പ്രദേശത്തെ ദേശിയ പാതയുടെ ഇരു ഭാഗങ്ങളിലുമായി നിലവിലുണ്ട് . അതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും അടിപ്പാതയോ മേൽപ്പാലമോ ഇല്ലെങ്കിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ദേശീയ പാതയിലെ ഇരു പ്രദേശങ്ങളും ജന സാന്ദ്രമാണ് . ആയതിനാൽ അടിപ്പാതകൾ നിർമിക്കാനുള്ള രാജ്യത്താകെ ബാധകമായ മാനദണ്ഡം കേരളത്തിൽ ബാധകമാക്കരുത് . ജനങ്ങളുടെ യാത്രാ സഞ്ചാരത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിയും വിധത്തിൽ വെള്ളൂരിലും കല്ല്യാശ്ശേരിയിലും മുഴപ്പിലങ്ങാടും അടിപ്പാത അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരം ഇപ്പോൾ നടന്നു വരികയാണ് . അതെല്ലാം കണക്കിലെടുത്ത് ഈ മൂന്ന് കേന്ദ്രങ്ങളിലും അടിപ്പാത അനുവദിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് എൽ ഡി എഫ് പ്രതിനിധി സംഘം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു . കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോൾ എംപി മാരായ എളമരം കരീം , ഡോ . വി ശിവദാസൻ , ജോൺ ബ്രിട്ടാസ് , ജോസ് കെ മാണി എന്നിവരും കേരള കോൺഗ്രസ് (M) നേതാവ് മാത്യു കുന്നപ്പള്ളിയും ഉണ്ടായിരുന്നു . നിവേദനം സ്വീകരിച്ചതിന് ശേഷം ഈ കാര്യം അനുഭാവ പൂർവം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി .

26/07/2023

മണിപ്പൂരിൽ രണ്ട് ആദിവാസി വനിതകൾക്കു നേർക്കുണ്ടായ ഭീകരമായ അതിക്രമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നേർക്കുണ്ടായ കൈയേറ്റമാണ്. മെയ് നാലിനു നടന്ന അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. പ്രധാനമന്ത്രിക്ക് വേദനിച്ചെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടര മാസത്തോളം മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായില്ല.

മണിപ്പൂരിൽ 120 പേർ കൊല്ലപ്പെട്ടപ്പോഴോ ക്ഷേത്രങ്ങളും പള്ളികളും കത്തിയെരിഞ്ഞപ്പോഴോ മോദിക്ക് ദുഃഖവും രോഷവും തോന്നിയില്ല. ഇപ്പോൾ 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രിക്ക് ലജ്ജയുണ്ടോ. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും മണിപ്പൂർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികളെന്ന് രാജ്യം മുഴുവൻ വിരൽചൂണ്ടി പറയുന്നു.

ഇതാണോ ഇരട്ട എൻജിൻ സർക്കാർ. മണിപ്പൂർ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മണിപ്പുർ സർക്കാരിനെ സംരക്ഷിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഒരു മേഖല മുഴുവൻ കത്തിയെരിഞ്ഞിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി ലോകത്ത് എവിടെയും ഉണ്ടാകില്ല

അതെ, 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നു. അവരുടെ പ്രധാനമന്ത്രിയെ ഓർത്ത്

സ. ബൃന്ദ കാരാട്ട്
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം

26/07/2023

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങൾ. ഐപിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ പറന്നിറങ്ങിയ ഈ ബിസിനസ് ടെർമിനലിലേക്ക് ഈ വർഷം തന്നെ 1000 വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ് വേയും ആരംഭിച്ചതോടെ പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി കുറഞ്ഞ ചിലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സാധിക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേത് എന്നത് വലിയ മുൻതൂക്കമാണ് നമുക്ക് നൽകുന്നത്.

40,000 ചതുരശ്രയടി വിസ്‌തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിൻറെ ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാർ പാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതീവസുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. വെറും 2 മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ കൂടുതൽ ചലനാത്മകമാക്കാൻ കഴിയുന്ന ഒന്നാണിതെന്ന കാര്യം യാഥാർഥ്യമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഗിഫ്റ്റ് സിറ്റി, വ്യാവസായിക ഇടനാഴി, അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ എന്നിവ യാഥാർത്ഥ്യമാകാനിരിക്കേ, ഈ ചാർട്ടർ ഗേറ്റ് വേ ഏറ്റവും മികച്ച കണക്ടിവിറ്റി മാർഗമായി ആയി മാറും.

സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

Photos from CPIM Kottayam Malabar's post 12/07/2023

വർഗ്ഗീയ വംശീയ കലാപങ്ങൾ അവസാനിപ്പിക്കുക..
മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക..
ഇടതുപക്ഷ ക്യാമ്പയിൻ കിണവക്കലിൽ
സി പി മുരളി ഉദ്ഘാടനം ചെയ്യുന്നു.

Photos from CPIM Kerala's post 18/05/2023
05/05/2023
05/05/2023
Photos from CPIM Kottayam Malabar's post 03/05/2023

ചുരുങ്ങിയ കാലം CPIM അവിഭക്ത കോട്ടയം ലേക്കൽ സെക്രട്ടറി ചുമതല വഹിക്കുകയും ദിർഘകാലം CPIM കോട്ടയം നോർത്ത് ലോക്കൽ കമ്മറ്റി അംഗവും ആയ സ: തോട്ടത്തി വാസുവിന്റെ രണ്ടാം ചരമദിനവും സ: ടി. ഉമ്മർ എന്നിവരുടെയും അനുസ്മരണ യോഗം ഇ എം എസ് കപ്പാറ ബ്രാഞ്ചിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം CPIM പിണറായി ഏരിയാ കമ്മറ്റി അംഗം സ: എം ദാസന്റെ അദ്ധ്യക്ഷതയിൽ CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് കപ്പാറ ബ്രാഞ്ച് സെക്രട്ടറി സ: എം. വിജേഷ് സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി സ: പി.രാഘവൻ സ: സി രാജീവൻ , സ: സി. സുരേഷ് ബാബു സ: വി.മഹിജ സ: സി. സജിത എന്നിവർ പങ്കെടുത്തു.

Photos from CPIM Kottayam Malabar's post 25/12/2022

കമ്മ്യൂണിസ്റ്റ് പാർട്ടി
പിണറായി - പറപ്രം സമ്മേളനം 83ാം വാർഷികം

09/08/2022

സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക്
സ: പാണ്ട്യല ഗോപാലൻ മാസ്റ്റർ പഠന കേന്ദ്രം, പിണറായി സഘടിപ്പിക്കുന്ന സെമിനാർ

17/07/2022

കേരള കർഷക സംഘം
കോട്ടയം നോർത്ത് മേഖല സമ്മേളനം
കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം
സ: കെ ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

04/04/2022

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂർ പ്രചരണാർത്ഥം CPIM കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വിളംബര ജാഥ

31/03/2022

ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൻ്റെ ഭാഗമായി കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വനിതാ ബൈക്ക് റാലി.......

14/03/2022

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി CPIM കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റി
വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച സെമിനാർ
CPIM സംസ്ഥാന കമ്മിറ്റി അംഗം
സ: എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Photos from CPIM Kottayam Malabar's post 05/03/2022

ആർ എസ് എസ്സിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കുട്ടായ്മ കിണവക്കൽ ടൗണിൽ CPIM പിണറായി എറിയ കമ്മിറ്റി അംഗം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Photos from CPIM Kottayam Malabar's post 04/01/2022

കേരളത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് എസ്ഡിപിഐ വർഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരെ സിപിഐ എം മതേതര സദസ്സ് കിണവക്കൽ ടൗണിൽ സിപിഐ എം പിണറായി എറിയ കമ്മിറ്റി അംഗം സ: പി എം അഖിൽ ഉദ്ഘാടനം ചെയ്യുന്നു.

07/12/2021

മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ
രാജ്യ വ്യാപകമായി സംഘ്പരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം അഞ്ചരക്കണ്ടി തട്ടാരിയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം സ:പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.

Videos (show all)

സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക്
ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂർ പ്രചരണാർത്ഥം CPIM കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വിളംബര ജാഥ
മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ രാജ്യ വ്യാപകമായി സംഘ്പരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം അഞ്ചരക്കണ്ടി തട്ടാര...
സി പി ഐ എം  കോട്ടയം നോർത്ത് ലോക്കൽ സമ്മേളന പൊതുയോഗം

Website