അതീന്ദ്രിയജ്ഞാനം The Transcendental Knowledge

This page is exclusively for expressing and sharing your Vedic Knowledge, Transcendental knowledge.

29/07/2024

Jagannad Ratha yathra Cork...

28/09/2022
29/04/2022

"harer nāma harer nāma
harer nāmaiva kevalam
kalau nāsty eva nāsty eva
nāsty eva gatir anyathā"

"In this age of quarrel and hypocrisy, the only means of deliverance is the chanting of the holy names of the Lord. There is no other way. There is no other way. There is no other way.’ ”

21/09/2021

The basic principle of the living condition is that we have a general propensity to love someone. No one can live without loving someone else. This propensity is present in every living being. Even an animal like a tiger has this loving propensity at least in a dormant stage, and it is certainly present in the human beings. The missing point, however, is where to repose our love so that everyone can become happy. At the present moment the human society teaches one to love his country or family or his personal self, but there is no information where to repose the loving propensity so that everyone can become happy. That missing point is Kṛṣṇa, and The Nectar of Devotion teaches us how to stimulate our original love for Kṛṣṇa and how to be situated in that position where we can enjoy our blissful life.

11/09/2021

Bhagavat Gita 4.1

"ശ്രീ ഭഗവാനുവാച
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാൻമനവേ പ്രാഹ മനുരിക്ഷ്വാകവേ ഽബ്രവീത് "

ശ്രീ ഭഗവാൻ ഉവാച - ശ്രീ ഭഗവാൻ പറഞ്ഞു; അഹം - ഞാൻ; അവ്യയം -ശാശ്വതമായ; ഇമം യോഗം - ഈ യോഗത്തെ, ശാസ്ത്രത്തെ; വിവസ്വതേ - വിവസ്വാന് (സൂര്യദേവന്); പ്രോക്തവാൻ - ഉപദേശിച്ചു; വിവസ്വാൻ - സൂര്യൻ; മനവേ - മനുഷ്യകുലപിതാവായ മനുവിന്; പ്രാഹ - പറഞ്ഞു കൊടുത്തു; മനുഃ - മനു; ഇക്ഷാകവേ – ഇക്ഷ്വാകുവിന്; അബ്രവീത് - പറഞ്ഞു (ഉപദേശിച്ചു).

"ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു - സനാതനമായ ഈ യോഗത്തെ പണ്ട് ഞാൻ സൂര്യദേവനായ വിവസ്വാന് ഉപദേശിച്ചു; വിവസ്വാൻ മനുഷ്യവംശപിതാവായ മനുവിനും, മനു ഇക്ഷാകുവിനും ഉപദേശിച്ചു."

ഭാവാർത്ഥം:
സൂര്യഗ്രഹം മുതൽ എല്ലാ ഗ്രഹങ്ങളേയും ഭരിച്ചു പോരുന്ന രാജവംശജർക്കായി ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടു. അതിപുരാതന കാലം മുതൽക്കുള്ള അതിന്റെ ചരിത്രം ഇവിടെ വിവരിക്കുന്നു. എല്ലാ ഗ്രഹങ്ങളിലേയും ഭരണകർത്താക്കളായ രാജാക്കന്മാർ ഗ്രഹനിവാസികളുടെ സംരക്ഷണത്തിനും, അവരെ കാമത്തിൽ നിന്നും ഭൗതികബന്ധങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനും ആയിക്കൊണ്ട് ഭഗവദ്ഗീതാശാസ്ത്രം അറിയേണ്ടിയിരിക്കുന്നു. ഭഗവാനുമായി ശാശ്വത ബന്ധം പുലർത്തിക്കൊണ്ട് ആദ്ധ്യാത്മികജ്ഞാനം വളർത്തിയെടുക്കാനുള്ളതാണ് മനുഷ്യജീവിതം.. എല്ലാ ഗ്രഹങ്ങളുടേയും രാജ്യങ്ങളുടേയും ഭരണാധികാരികൾ, വിദ്യാഭ്യാസം, സംസ്കാരം, ഭക്തി എന്നിവയിലൂടെ പ്രജകൾക്ക് ഈ ജ്ഞാനം പകർന്നുകൊടുക്കാൻ ചുമതലപ്പെട്ടവരാണ്. ജനങ്ങൾക്ക് ഈ മഹത്തായ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യജന്മം യഥാവസരം ഉപയോഗപ്പെടുത്തി ജീവിതവിജയം കൈവരിക്കാം. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ എല്ലാ ഭരണകർത്താക്കൾക്കും ബാദ്ധ്യതയുണ്ട്.

ഈ മന്വന്തരത്തിലെ സൂര്യദേവൻ വിവസ്വാൻ എന്നറിയപ്പെടുന്നു. അദ്ദേഹം സൂര്യഗോളചക്രവർത്തിയാണ്. സൂര്യനാണ് ഈ സൗരയൂഥത്തിൽപ്പെട്ട സർവഗ്രഹങ്ങളുടേയും ഉദ്ഭവസ്ഥാനം. ബ്രഹ്മ സംഹിത പ്രസ്താവിക്കുന്നു :

"യച്ചക്ഷുരേഷ സവിതാ സകലഗ്രഹാണാം
രാജാ സമസ്ത സുരമൂർത്തിരശേഷതേജഃ
യസ്യാജ്ഞയാ ഭ്രമതി സംഭൃത കാലചക്രോ
ഗോവിന്ദമാദി പുരുഷം തമഹം ഭജാമി"

ബ്രഹ്മദേവൻ പറഞ്ഞു; "ആരുടെ ആജ്ഞയാൽ സൂര്യദേവൻ വിനയാന്വിതനായി ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവോ, സവിതാവ് ആരുടെ കണ്ണാകുന്നുവോ, ആരുടെ ആജ്ഞാനുസാരം ആ സർവഗ്രഹാധിപതി അമേയതേജസ്വിയും പ്രഭാവശാലിയുമായി വർത്തി ക്കുന്നുവോ, ആദിപുരുഷനായ ആ ഭഗവാൻ ഗോവിന്ദനെ ഞാൻ ആരാധിക്കുന്നു.”

ഗ്രഹങ്ങളുടെ അധിപനാണ് സൂര്യൻ. സൂര്യദേവനാണ് സൗര ഗ്രഹ മണ്ഡലത്തെ ഭരിക്കുന്നത് (ഇപ്പോഴത്തെ സൂര്യദേവൻ വിവസ്വാൻ ആകുന്നു). ഈ സൗരഗ്രഹം ചൂടും വെളിച്ചവും നൽകി മറ്റു ഗ്രഹങ്ങളെ ഭരിക്കുന്നു. കൃഷ്ണന്റെ ആജ്ഞയനുസരിച്ചാണ് സൂര്യന്റെ ഈ ഭ്രമണം. ഭഗവാൻ ഗീതാശാസ്ത്രം ഉപദേശിക്കാനായി വിവസ്വാനെ തന്റെ പ്രഥമ ശിഷ്യനായി സ്വീകരിച്ചു. ഭഗവദ്ഗീത നിസ്സാരനായൊരു ഭൗതിക വിദ്യാർത്ഥിക്കുവേണ്ടി ചമച്ച ഊഹപ്രബന്ധമല്ല. സ്മരണാതീതകാലം മുതൽക്കേ മനുഷ്യന് കൈവന്നിട്ടുള്ള ഒരു വിശിഷ്ട ഗ്രന്ഥമാണത്.

മഹാഭാരതം ശാന്തിപർവ്വത്തിൽ (348.51.52) ഗീതയുടെ ചരിത്രം വിവരിക്കുന്നു.

"ത്രേതായുഗാദൗ ച തതോ വിവസ്വാൻ മനവേ ദദൗ
മനുശ്ച ലോകഭൃത്യർഥം സുതായേക്ഷ്വാകവേ ദദൗ
ഇക്ഷ്വാകുണാ ച കഥിതോ വ്യാപ്യലോകാനവസ്ഥിതാഃ"

“ഭഗവാനുമായുള്ള ബന്ധത്തിന്റെ ഈ ശാസ്ത്രം ത്രേതായുഗാരംഭത്തിൽ വിവസ്വാൻ മനുവിന് നൽകി. മനുഷ്യവംശപിതാവായ മനു സ്വപുത്രനായ ഇക്ഷാകുവിനും അത് ഉപദേശിച്ചു. ഭൗമഗ്രഹത്തിന്റെ രാജാവും, ശ്രീരാമചന്ദ്രൻ പിറന്ന രഘുവംശത്തിന്റെ പൂർവ്വികനുമായിരുന്നു ഇക്ഷാകു.” അങ്ങനെ ഇക്ഷാകു മഹാരാജാവിന്റെ കാലം മുതൽക്കേ ഭഗവദ്ഗീത, മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നു.

4,32,000 (നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം) വർഷങ്ങളടങ്ങിയ കലിയുഗത്തിൽ അയ്യായിരം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതിന് മുമ്പ് എട്ടു ലക്ഷം വർഷങ്ങളടങ്ങിയ ദ്വാപരയുഗവും അതിനു മുമ്പ് പന്ത്രണ്ടു ലക്ഷം വർഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞുപോയി. അപ്പോൾ മനു തന്റെ പുത്രനും ശിഷ്യനുമായ ഇക്ഷാകുവിന്, അന്ന് ഭൂലോകം ഭരിച്ചിരുന്ന രാജാവിന്, ഗീതോപദേശംചെയ്തത് ഏതാണ്ട് 20,05,000 (ഇരുപത് ലക്ഷത്തി അയ്യായിരം) വർഷങ്ങൾക്കു മുമ്പാണ്. ഇപ്പോഴുള്ള മനുവിന്റെ വാഴ്ചക്കാലം 30, 53,00,000 (30 കോടി 53 ലക്ഷം) വർഷങ്ങളാണെന്നും അതിൽ 12,04,00,000 (12 കോടി 4 ലക്ഷം) വർഷ ങ്ങൾ കഴിഞ്ഞു പോയിരിക്കുകയാണെന്നും കണക്കാക്കിയിരിക്കുന്നു. ഭഗവാൻ തന്റെ ശിഷ്യനായ വിവസ്വാന് ഗീത ഉപദേശിച്ചത് മനു ജനി ക്കുന്നതിന് മുമ്പാണെന്ന് കരുതുന്ന പക്ഷം, ആ സംഭവം കുറഞ്ഞത് 12,04,00,000 (12 കോടി 4 ലക്ഷം) വർഷങ്ങൾക്കുമുമ്പ് നടന്നിരിക്കണം. അങ്ങനെ ഭഗവദ്ഗീത മനുഷ്യലോകത്തിൽ രണ്ടു ദശലക്ഷം സംവത്സര ങ്ങളായി നിലനിന്നു പോരുന്നു. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഭഗവാൻ അത് വീണ്ടും അർജുനന് ഉപദേശിച്ചു. ഭഗവദ് ഗീതയേയും ഗീതോപദേഷ്ടാവായ ശ്രീകൃഷ്ണ ഭഗവാനേയും പ്രമാണമാക്കി നോക്കുമ്പോൾ അതിന്റെ ചരിത്രം ഏതാണ്ടിങ്ങനെയാണ്. വിവസ്വാന്നെ സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും, സുര്യകുലജാതരായ ക്ഷത്രിയരുടെ ആദിപിതാവായതു കൊണ്ടുമാണ് ഭഗവദ്ഗീത വിവസ്വാന് ഉപദേശിക്കപ്പെട്ടത്. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൗതികവാദികൾ തങ്ങളുടെ വഴിക്ക് ഗീതയെ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഭഗവദ്ഗീതയുടെ സത്ത അതിലില്ല. ശിഷ്യപരമ്പര പ്രകാരം കൈവന്ന ഗീത അതേപടി സ്വീകരിക്കണം. ഇവിടെ വിവരിക്കപ്പെട്ടപോലെ ഗീത ശ്രീ ഭഗവാൻ സൂര്യദേവനും, സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും തുടർന്നുപദേശിച്ചതായി വിവരിക്കപ്പെടുന്നു.

15/08/2021
05/08/2021

ഭഗവദ് ഗീതാ യഥാരൂപം
ശ്ലോകം 10. 8

"അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർതതേ
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ"

വിവർത്തനം.
"ഭൗതികാദ്ധ്യാത്മികലോകങ്ങളുടെ ഉറവിടം ഞാനാണ്, എല്ലാം എന്നിൽ നിന്നാണുണ്ടായത്. ഇത് പൂർണ്ണമായി അറിയുന്ന ബുദ്ധിമാന്മാർ എന്റെ സേവനത്തിലേർപ്പെടുകയും എന്നെ ഉള്ളഴിഞ്ഞാരാധിക്കുകയും ചെയ്യും".

ഭവാർത്ഥം

വേദങ്ങൾ പഠിക്കുകയും ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവെപ്പോലുള്ള പ്രാമാണികരിൽ നിന്ന് അറിവ് നേടുകയും, ആ ഉപദേശങ്ങൾ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കുകയും ചെയ്ത ഒരാൾക്ക് ഭൗതികാദ്ധ്യാത്മികലോകങ്ങളിലുള്ള എല്ലാറ്റിന്റേയും തുടക്കം കൃഷ്ണനാണെന്ന് ബോദ്ധ്യപ്പെടും. ഇത് പൂർണ്ണമായി അറിയാവുന്നതുകൊണ്ട് അയാൾ ഭക്തിയുതഭഗവത്തേസവനത്തിൽ ഉറച്ചുനില്ക്കുന്നു. മൂഢന്മാർക്കോ അബദ്ധജഡിലങ്ങളായ വ്യാഖ്യാനങ്ങൾക്കോ ആ ഭക്തന്നെ വഴിപിഴപ്പിക്കാനാവില്ല. കൃഷണനിൽ നിന്നാണ് ബ്രഹ്മാവും ശിവനും മറ്റു ദേവന്മാരും ഉദ്ഭവിച്ചതെന്ന് എല്ലാ വൈദിക സാഹിത്യങ്ങളും തീർത്തു പറയുന്നു. അഥർവ്വവേദത്തിലുൾപ്പെട്ട ഗോപാലതാപന്യൂപനിഷത്തിൽ (1.24) ഇങ്ങനെ പറയുന്നുണ്ട്, യോ (ബാഹ്മാണം വിദധാതിപൂർവ്വം യോ വൈ വേദാംശ്ച ഗാപയതി സ്മ കൃഷ്ണഃ, " ആദ്യമായി ബ്രഹ്മാവിന് വേദജ്ഞാനമുപദേശിച്ചതും അതിനെ പിൽക്കാലത്ത് പ്രചരിപ്പിച്ചതും കൃഷ്ണൻ തന്നെ." അഥപുരുഷോഹവൈ നാരായണോഽകാമയത പ്രജാഃ സൃജേയേതി - "പിന്നെ പരമപുരുഷനായ നാരായണൻ ജീവസത്തകളെ സൃഷ്ടിക്കാനാഗ്രഹിച്ചു", എന്ന് നാരായണോ പനിഷത്ത് (1) അതേ ഉപനിഷത്തുതന്നെ തുടരുന്നു :
നാരായണാദ്ബ്രഹ്മാ ജായതേ, നാരായണാത് പ്രജാപതിഃ പ്രജായതേ,
നാരായണാദിന്ദ്രോ ജായതേ, നാരായണാത്വഷ്ടൗവസവോ ജായന്തേ,
നാരായണാദ്വേകാദശരൂദ്രാ ജായന്തേ, നാരായണാദ്ദ്വാദശാദിത്യാഃ
നാരായണനിൽ നിന്നു ബ്രഹ്മാവ് ജനിച്ചു. നാരായണനിൽ നിന്നു പ്രജാപതികളും ജനിച്ചു. നാരായണനിൽ നിന്ന് ഇന്ദ്രൻ ജനിച്ചു. നാരായണനിൽ നിന്ന് എട്ടു വസുക്കൾ ജനിച്ചു. നാരായണനിൽ നിന്ന് പതിനൊന്ന് രുദ്രന്മാർ ജനിച്ചു. നാരായണനിൽ നിന്ന് പന്ത്രണ്ട് ആദിത്യന്മാരും ജനിച്ചു. ഈ നാരായണൻ കൃഷ്ണന്റെ ഒരു രൂപവിസ്തരണമാണ്.

ബ്രഹ്മണ്യോ ദേവകി പുത്രഃ എന്ന് അതേ വേദങ്ങളിൽത്തന്നെ പറയുന്നുണ്ട്. "ദേവകീപുത്രനായ കൃഷ്ണനാണ് പരമപുരുഷൻ." നാരായണോപനിഷത്ത് (4), മഹോപനിഷത്ത് (1) പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്; ഏകോവൈ നാരായണാസീന്ന (ബഹ്മാ ന ഈശാനോ നാപോനാഗ്നിസ മൗനേമേ ദ്യാവാപൃഥിവീ ന നക്ഷത്രാണി ന സൂര്യഃ എന്നാണ്. സ്യഷ്ടിയുടെ ആരംഭത്തിൽ പരമപുരുഷനായ നാരായണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മാവില്ല. ശിവനില്ല, അഗ്നിയോ ചന്ദ്രനോ ആകാശമോ ഭൂമിയോ നക്ഷത്രങ്ങളോ സൂര്യനോ അന്നില്ല. ഭഗവാന്റെ നെറ്റിയിൽ നിന്നാണ് ശിവന്റെ ഉത്പത്തി എന്ന് അതിൽത്തന്നെ പറയുന്നു. (ബഹ്മശിവാദികളുടെ സ്രഷ്ടാവായ ഭഗവാനെത്തന്നെയാണ് ആരാധിക്കേണ്ടത് എന്നാണ് വേദസിദ്ധാന്തം.

മോക്ഷധർമ്മത്തിൽ (മഹാഭാരതത്തിലെ) കൃഷ്ണൻ പറയുന്നു,

പ്രജാപതിം ച രുദം ചാച്യഹമേവ സൃജാമി വൈ
തൗഹിമാം ന വിജാനീതോ മമ മായാവിമോഹിതൗ

"പ്രജാപതിയേയും രുദ്രനേയും മറ്റെല്ലാവരേയും ഞാനാണ് സൃഷ്ടിച്ചത്. എന്റെ മായാശക്തിയിൽ മോഹിതരാകയാൽ ഞാനാണവരുടെ സഷ്ടാവെന്നവർക്കറിയില്ല." വരാഹ പുരാണത്തിലും ഇപ്രകാരം പറയുന്നുണ്ട്:

നാരായണഃ പരോ ദേവസ്തസ്മാജ്ജാതശ്ചതുർമുഖഃ
തസ്മാദ്രുദ്രോ ഽഭവദ്ദേവഃ സ ച സർവജ്ഞതാം ഗതഃ

"നാരായണനാണ് പരമദിവ്യോത്തമപുരുഷൻ; അദ്ദേഹത്തിൽ നിന്ന് ബഹ്മാവും ബഹ്മാവിൽ നിന്ന് രുദ്രനും ജനിച്ചു."

കൃഷ്ണ ഭഗവാനാണ് എല്ലാ തലമുറകളുടേയും ഉദ്ഭവസ്ഥാനം, അദ്ദേഹം എല്ലാറ്റിനും കാരണഭൂതൻ എന്നറിയപ്പെടുന്നു. കൃഷ്ണൻ പറയുന്നു. "എല്ലാം എന്നിൽ നിന്ന് ജനിക്കുകയാൽ ഞാനെല്ലാറ്റിന്റേയും പ്രഭവസ്ഥാനമാണ്, എല്ലാം എനിക്കധീനമാണ്. എനിക്കുപരിയായി ആരുമില്ല." കൃഷ്ണനൊഴിച്ച് മറ്റാരും പരമനിയന്താവല്ല. വിശ്വാസ്യനായൊരു ആദ്ധ്യാത്മികഗുരുവിൽ നിന്ന് വൈദികസാഹിത്യങ്ങളിലൂടെ കൃഷ്ണനെ അപ്രകാരം മനസ്സിലാക്കാൻ സാധിച്ച ഒരാൾ തന്റെ സർവ്വ ശക്തിയും കൃഷ്ണാവബോധത്തിൽ വിനിയോഗിച്ച് ഒരു യഥാർത്ഥ പണ്ഡിതനായിത്തീരുന്നു. ആ ഭക്തനോട് താരതമ്യപ്പെടുത്തി നോക്കിയാൽ കൃഷ്ണനെ ശരിയായി അറിയാത്തവർ കേവലം മൂഢന്മാരാണ്. ഒരു വിഡ്ഢി മാത്രമേ കൃഷ്ണനെ സാധാരണ മനുഷ്യനായി കരുതൂ. ഭഗവദ്ഗീതയുടെ ആധികാരികങ്ങളല്ലാത്ത ഭാഷ്യങ്ങളേയും വ്യാഖ്യാനങ്ങളേയുമെല്ലാം കൃഷ്ണാവബോധമുള്ളവർ തള്ളിക്കളയണം. അവർ വിഡ്ഢികളാൽ ഭ്രമിക്കപ്പെടാതെ നിശ്ചയദാർഢ്യത്തോടെ കൃഷ്ണാവ ബോധത്തിൽ മുഴുകണം.

02/08/2021
27/07/2021

Bhagavad Gita 3. 29

"പ്രകൃതേർഗുണസംമുഢാഃ സജ്ജന്തേ ഗുണകർമസു
താനകൃത്സ്നവിദോ മന്ദാൻ കൃത്സ്നവിന്ന വിചാലയേത്"

പ്രകൃതിയുടെ തിഗുണങ്ങളാൽ മോഹിതരായി അജ്ഞാനികൾ ഭൗതിക കർമ്മങ്ങളിൽ വ്യാപൃതരാകുന്നു. തന്മൂലം അവയിൽ ആസക്തരാവുകയുംചെയ്യുന്നു. അറിവില്ലായ്മകൊണ്ട് അധമമായ പ്രവൃത്തികളി ലേർപ്പെട്ടിരിക്കുന്ന അവരെ അഭിജ്ഞന്മാർ വിക്ഷുബ്ധരാക്കരുത്.

ഭാവാർത്ഥം:

ദേഹമാണ് ആത്മാവെന്ന മിഥ്യാവബോധംവെച്ചു പുലർത്തുന്നതു കാരണം മനുഷ്യൻ സ്ഥാനമാനങ്ങളാകുന്ന ഉപാധികളിൽ മുഴുകിയിരിക്കുന്നു. ഭൗതികപ്രകൃതി തരുന്ന ഒരുപഹാരമാണ് ഈ ശരീരം. ശാരീരിക ബോധത്തോട് അത്യന്തം ആകൃഷ്ടനായ ഒരാൾ മന്ദൻ അഥവാ ആത്മാവിനെക്കുറിച്ച് ബോധമില്ലാത്ത ഒരലസനെന്ന് പറയപ്പെടുന്നു. അജ്ഞന്മാരാണ്, ഈ ശരീരം തന്നെയാണ് താൻ എന്നു കരുതുന്നത്. മറ്റുള്ളവരുമായി ശാരീരികമായുള്ള ബന്ധത്തെ ബന്ധുത്വമായി അവർ അംഗീകരിക്കുന്നു. താൻ പിറന്ന നാടിനെ പൂജാർഹമായും, മതാചാരങ്ങളെ ആത്യന്തിക ലക്ഷ്യങ്ങളായും കരുതുന്നു. സാമൂഹ്യസേവനം, രാഷ്ട്രീയം, പരോപകാരം എന്നിവയിലാണ് ഭൗത കമായ ഉപാധികളോടുകൂടിയ അവർ പ്രവർത്തിക്കുക. അത്തരം ലക്ഷ്യങ്ങളാൽ ആകൃഷ്ടരായവർ എപ്പോഴും ഭൗതികമേഖലയിൽ ജോലിത്തിരക്കിലായിരിക്കും. ആത്മസാക്ഷാത്കാരമെന്നത് അവർക്കൊര കെട്ടുകഥയാണ്. അതുകൊണ്ട് അവർക്ക് അതിൽ താത്പര്യമില്ല. അഹിംസ മുതലായ പ്രാഥമിക ധാർമ്മിക സിദ്ധാന്തങ്ങളിലും കാരുണ പ്രവർത്തനങ്ങളിലും അവർ ശ്രദ്ധ പതിപ്പിക്കാറുണ്ട്. ആത്മീയ ജീവിതത്തെക്കുറിച്ച് അറിവു നേടിയവർ ഇപ്രകാരം ഭൗതികതയിൽ മുഴുകിയവരെ വഴിമാറ്റാൻ ശ്രമിക്കരുത്. തങ്ങളുടെ ആദ്ധ്യാത്മിക പ്രവർത്തന്നെ ങ്ങളെ നിശ്ശബ്ദം തുടർന്നുകൊണ്ടുപോവുകയാണ് വേണ്ടത്.

മൂഢന്മാർക്ക് കൃഷ്ണാവബോധത്തോടുകൂടിചെയ്യുന്ന കർമ്മങ്ങളെ അഭിനന്ദിക്കാനാവില്ല. അതുകൊണ്ടാണ് അവരെ ഉപദേശിച്ച അസ്വസ്ഥരാക്കാൻവേണ്ടി വിലയേറിയ സമയം പാഴാക്കരുതെന്ന ഭഗവാൻ കല്പിക്കുന്നത്. ഭക്തന്മാരാകട്ടെ, ഭഗവാന്റെ ഉദ്ദേശ്യമെന്തെന്നറിയാവുന്നതുകൊണ്ട് അദ്ദേഹത്തെക്കാൾ കനിവു കാട്ടുന്നു; മൂഡന്മാരെ ചെന്നുകണ്ട് കൃഷ്ണാവബോധഭരിതങ്ങളായ കർമങ്ങളിലേർപ്പെടാൻ അവരെ പ്രേരിപ്പിക്കുന്നതുൾപ്പെടെ സകല വിധത്തിലുള്ള ബുദ്ധിമുട്ടുകളും അവർ ഏറ്റെടുക്കുന്നു. മനുഷ്യവർഗത്തിന് അത്യാവശ്യമാണ് കൃഷ്ണാവബോധ പ്രവർത്തനം.

05/07/2021
15/06/2021
31/05/2021
വൈശാഖ മാസ മഹിമ. പദ്മ പുരാണം. Sri Jagat Sakshi Das 17/05/2021

വൈശാഖ മാസ മഹിമ. പദ്മ പുരാണം. Sri Jagat Sakshi Das വൈശാഖ മാസ മഹിമ. പദ്മ പുരാണം. Sri Jagat Sakshi DasThe glories do vaishaka month is explained from Padma purana

Want your school to be the top-listed School/college in Cork?
Click here to claim your Sponsored Listing.

Videos (show all)

Jagannad Ratha yathra Cork...
Harinam Samkirtan in Ireland

Category

Website

Address


Cork

Other Education in Cork (show all)
Espiritu Espiritu
Cork

Para ayudar en el viaje por la vida / To help the journey through life. Page started in 2011

The Wildlife Film School The Wildlife Film School
Union Hall
Cork

Digital Photography Workshops

Tracy Rowatt, The Beauty Guru Tracy Rowatt, The Beauty Guru
Bodyworks Beauty Salon
Cork

Beauty is not just about science. It’s about passion. To help people to “look good & feel great

Sharpened Skills Sharpened Skills
SMA Centre, Wilton
Cork, T12AX94

Sharpened Skills is a unique after school service which offers a range of real-life skills. The service is located in the SMA centre in Wilton, Cork. We are open from 1.30pm to 6pm...

Roofed by the Sky Roofed by the Sky
FOTA Island Resort
Cork

A CONVENTION INCOUNTY CORK, IRELAND | 11-15 MAY 2022. An inspiring event for parents, early years

MTU An SEO - The Student Engagement Office MTU An SEO - The Student Engagement Office
Cork

Success | Mentoring | Coaching | Partnership | Belonging | Transition | Learning

Skills 4 Life Cork Skills 4 Life Cork
National Learning Network, Hollymount Industrial Estate, Hollyhill
Cork

A free course to boost confidence, improve digital skills & explore career options in a fun, supportive setting. Based in Cork. Contact: 0874688669 �

Harmony Dog Training Harmony Dog Training
Cork

Fun and Educational page about dogs and dog training.

Migrant Domestic Workers and Migration Law in the EU Migrant Domestic Workers and Migration Law in the EU
Cork, CORK,

This IRCHSS funded project, based in the Faculty of Law, UCC, examines recent developments in international human rights standards on domestic work and implications for emerging tr...

Forest United, outdoor learning Forest School. Forest United, outdoor learning Forest School.
Dunboy Cottage, Fuhir, Castletown Bearhaven
Cork, P75AC89

Forest United offers children and adults the opportunity to reconnect with nature and learn about th

Tricia's Montessori Tricia's Montessori
Cork, P36NT04

Tricia's Montessori provides a 3hour sessional service to children aged 2.5 to 5.5 years. This is a free two-year service to all children under the ECCE scheme. Our Hours Room A ...

Cork Public Museum Cork Public Museum
Fitzgerald Park, Mardyke Walk
Cork, T12VOAA

Cork Public Museum is Ireland's oldest local authority museum. Located in Fitzgeralds Park on The Mardyke. The collection covers the political, military, economic, social and munic...