Abvhss muhamma
AB Vilasam Higher Secondary School Muhamma
അഭിമാനം...എസ് എസ് എൽ സി വിജയം
അഭിമാനം...
എ ബി വിലാസത്തിനിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങൾ..
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയം സമ്മാനിക്കുന്നത് വലിയ സന്തോഷവും ആത്മവിശ്വാസവും ...
എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ 100% വിജയത്തിനോടൊപ്പം 42 കുഞ്ഞുങ്ങൾ മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.. ഹെഡ്മിസ്ട്രസ് ശ്രീമതി നിഷാദയാനന്ദൻ്റെ നേതൃത്വത്തിൽ അധ്യാപകർ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് ഇതിന് സഹായകരമായത്..
പ്ലസ് ടു വിജയം
എ ബി വിലാസത്തിന്റെ team work ന്റെ ഉത്തമ ഉദാഹരണമായി മാറി.
കഴിഞ്ഞവർഷത്തെ 81 ശതമാനം റിസൾട്ടിൽ നിന്ന് 89 ശതമാനത്തിലേക്ക് ഒരു വലിയ കുതിച്ചുചാട്ടം എ ബി വിലാസം നടത്തി.
സംസ്ഥാന ശരാശരി നാല് ശതമാനത്തിൽ അധികം കുറഞ്ഞ സാഹചര്യത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
അതോടൊപ്പം നമ്മുടെ 17 കുഞ്ഞുങ്ങൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മുന്നിൽ എത്തി..
ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ റെക്കോർഡ് ഇട്ട ബയോളജി സയൻസ് ബാച്ച് 100% വിജയവും ,കമ്പ്യൂട്ടർ സയൻസ് ബാച്ച് ജില്ലയിൽ തന്നെ രണ്ടാം സ്ഥാനം നേടി 96% വിജയവും , കൊമേഴ്സ് ബാച്ച് 80 ശതമാനം മികച്ച വിജയവും നേടി.
ഏറ്റവും സാധാരണക്കാരായവരുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെ പഠിക്കുന്ന ഒരു വിദ്യാലയമാണ് ഈ അഭിമാന വിജയം നേടിയെടുത്തത്..
ക്ലാസ് ചുമതല വഹിക്കുന്ന അധ്യാപകരുടെയും അവരോടൊപ്പം പൂർണമായി സഹകരിച്ച അധ്യാപകരുടെയും ഇടപെടലും സേവനവും ഈ അവസരത്തിൽ മറക്കാൻ കഴിയില്ല.
സ്കൂൾ മാനേജർ ശ്രീ ജെ . ജയലാൽ സാറും ,പിടിഎ പ്രസിഡൻറ് ശ്രീ കെ എസ് ലാലിച്ചനും ,
ഏറ്റെടുത്ത മുഴുവൻ പഠന പ്രവർത്തനങ്ങളോടും ഒപ്പം ചേർന്നു തന്നെ നിന്നു.
ഒരു കുഞ്ഞു പോലും ഈ വിദ്യാലയത്തിന്റെ മടിത്തട്ടിൽ നിന്ന് അടർന്നു പോകരുത് എന്ന വാശി ഓരോ അധ്യാപകർക്കും ഉണ്ടായിരുന്നു..
അതുകൊണ്ടുതന്നെ ചിട്ടയായതും തുടർച്ചയായതുമായ വീട് സന്ദർശനങ്ങൾ കുഞ്ഞുങ്ങളെ വിദ്യാലയത്തോട് ചേർന്ന് നിർത്താൻ ഏറെ സഹായകരമായി..
കൊഴിഞ്ഞുപോകും എന്ന് ഉറപ്പായിരുന്ന കുഞ്ഞുങ്ങളെ ശരിയായ ഇടപെടലിലൂടെ അധ്യാപികമാർ വിദ്യാലയത്തോടൊപ്പം സഞ്ചരിപ്പിച്ചു..,
അവരുടെ വീട്ടിലെ കുടുംബാംഗങ്ങൾ ആയി മാറി..
പരീക്ഷയുടെ തലേദിവസം വരെ പോലും മാർക്ക് കുറഞ്ഞ കുഞ്ഞുങ്ങളെ സ്കൂളിൽ എത്തിക്കുവാനും പഠന പോരായ്മകൾ പരിഹരിക്കുവാനും, ആത്മവിശ്വാസം പകർന്നു നൽകുവാനും നമ്മുടെ അധ്യാപകർക്ക് കഴിഞ്ഞു..
സ്കൂളിൽ നിരന്തര സന്ദർശനം നടത്തിയിരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഏറെ പ്രിയങ്കരനായ ശ്രീ അശോക് കുമാർ സാർ നൽകിയ പിന്തുണയും പ്രചോദനവും വാക്കുകൾക്കതീതമാണ്. കാണുമ്പോഴെല്ലാം എ ബി വിലാസത്തിന് നല്ലൊരു വിജയം സ്വന്തമാക്കാൻ കഴിയും എന്ന് ഓർമ്മപ്പെടുത്തു മായിരുന്നു..
ആ വാക്കുകൾ ഇപ്പോൾ സാർത്ഥകമായി മാറിയിരിക്കുന്നു..
ജില്ലയിൽ ആകമാനം അദ്ദേഹം ഹയർ സെക്കൻഡറി വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ നൽകിയ പ്രോത്സാഹനവും,
പരീക്ഷാ സമയത്തും അല്ലാതെയും നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളും ഈ അവസരത്തിൽ ഏറെ സ്നേഹത്തോടെ ഓർമിക്കുന്നു.
തീർച്ചയായും ഈ വിജയം നൽകുന്ന ആത്മവിശ്വാസം എബിവിലാസത്തിൻ്റെ ന്റെ തുടർപ്രവർത്തനങ്ങൾ ക്ക് ഒരു മുതൽക്കൂട്ടാണ്..
ഈ കൂട്ടായ്മയുടെ വിജയത്തിൽ കൂടെ ചേർന്ന് നിന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും, സഹപ്രവർത്തകർക്കും ,രക്ഷകർത്താക്കൾക്കും ,മാനേജ്മെൻറ് പി ടി എ സംവിധാനങ്ങൾക്കും ഒരിക്കൽ കൂടി നിറഞ്ഞ സ്നേഹം ,നന്ദി...
(പ്രിൻസിപ്പൽ ശ്രീ ബിജോ.കെ . കുഞ്ചെറിയയുടെ എഫ്ബി പോസ്റ്റ് )
ചരിത്രം.....
എ ബി വിലാസത്തിന്റെ കായിക താരങ്ങൾക്ക് അനുമോദനം.....🥰
സ്പോർട്സ് കുട്ടികൾക്ക് തൊപ്പി അണിയിച്ചുകൊണ്ട് കളക്ടർ അലക്സ് വർഗീസ് 🙏
C
അവധിക്കാലം ആഹ്ലാദമാക്കാൻ വേനൽ പാഠം.....
എബി വിലാസം ഹയർസെക്കന്റെറി സ്കൂളിലെ പരിശീലന കേന്ദ്രം സന്ദർശിച്ച് ആലപ്പുഴ ജില്ലാ കളക്ടർ
ശ്രീ അലക്സ് വർഗീസ്
🫂🫂🥳🥳😍😍✌🏻✌🏻 നമ്മുടെ USS winnner🥰🥰
നമ്മുടെ സ്കൂളിൽ നിന്നും NMMS സ്കോളർഷിപ്പിന് അർഹനായ 8 B യിലെ അർജുൻ ബിജു.🌹
ആശംസകൾ മകനേ... 🥰
നമ്മുടെ സ്കൂളിൽ നിന്നും NMMS Scholarship ന് അർഹയായ 8C യിലെ നിരഞ്ജന ബിജു.
ആശംസകൾ മകളേ 🥰
ദക്ഷിണ കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് 2024 വാർഷിക പൊതു പരീക്ഷയിൽ ഏഴാം ക്ലാസിൽ ടോപ് പ്ലസ് നേടിയ മുഹമ്മ അൽ മദ്രസത്തു നൂരിയ്യ മദ്റസയിലെ ഫാത്തിമത്തുൽ സഈദ .സംസ്ഥാന തലത്തിൽ 97% മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.മുഹമ്മ എ ബി വിലാസം സ്കൂൾ വിദ്യാർഥിനിയാണ്.
അഭിനന്ദനങ്ങൾ.....🌹
ആര്യക്കരയ്ക്ക് വീണ്ടും അഭിമാനനിമിഷം.....
നമ്മുടെ പൂർവ്വവിദ്യാർത്ഥിയായ ഹരികൃഷ്ണൻ എം പി
Nano materials for energy Storage device എന്ന വിഷയത്തിൽ Department of Physics, National Instistute of Technology Tiruchirappalli യിൽ നിന്നും PhD (Doctrate) നേടിയിരിക്കുന്നു....
ഏറെ അഭിനന്ദനങ്ങൾ.....
പഠനോത്സവം, ഹ്രസ്വചിത്ര പ്രദർശന ഉദ്ഘാടനം..
എ ബി വിലാസം ഇന്ന് രണ്ട് പ്രധാന പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്നു..
നാളെ പഠനോത്സവമേളം.....
വൈകുന്നേരം 5 30 ന്.....
എ ബി വിലാസം സ്കൂൾ ഗ്രൗണ്ടിൽ....
🌟⭐️🌟
കായിക രംഗത്ത്
എ ബി വിലാസത്തിന്റെ
പുതിയ കാൽവയ്പ്പ് .....
പഞ്ചഗുസ്തിയിലെ പരീക്ഷണം..
സംസ്ഥാന മെഡലിലേക്ക്....
കേരള സ്റ്റേറ്റ് പഞ്ചഗുസ്തി മത്സരം
സബ് ജൂനിയർ വിഭാഗത്തിൽ
വെങ്കല മെഡൽ നേടി
ദേവിക സിജുവും
മികച്ച പ്രകടനം കാഴ്ചവച്ച്
അഞ്ചാം സ്ഥാനത്ത് എത്തിയ
അഭിരാമി സുധീഷും
കന്നിയങ്കത്തിൽ തന്നെ
അഭിമാന താരങ്ങളായി.....
ഇരുവരും എട്ടാം ക്ലാസ്സ് വിദ്യാർഥിനികൾ..
കായികാധ്യാപകൻ വി സവിനയാണ്
പരിശീലകൻ...
മുഹമ്മ തോട്ടുങ്കൽ സിജുവിന്റെയും ദീപയുടെയും മകളാണ് ദേവിക..
മുഹമ്മ കുഴിപ്പോട്ട് സുധീഷിന്റെയും സീമയുടെയും മകളാണ് അഭിരാമി..
താരങ്ങൾക്കും സവിനയൻ സാറിനും അഭിനന്ദനങ്ങൾ 🌹🌹🌹
പി ടി എ, സ്റ്റാഫ്, മാനേജ്‌മെന്റ്...
ഹൈദരാബാദിൽ വച്ച് നടക്കുന്ന ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷൻ മീറ്റിൽ ലോങ്ങ് ജമ്പ് അണ്ടർ 14,ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ മത്സരിക്കുന്ന, അനുജിത് ഷാജിക്ക്
അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
Click here to claim your Sponsored Listing.
Videos (show all)
Category
Contact the school
Website
Address
Alappuzha
688525
SL Puram PO, Mararikulam
Alappuzha, 688523
It is a coaching centre which provides personalised coaching at the most reasonable fee. It is an initiative of 'SSC Kerala'. Provides coaching for different central government exa...
TDMC
Alappuzha, 688005
official page of skssf campuswing, Govt TD Medical College Alappuzha
Alappuzha
Comprehensive evidence oriented entrance learning app for NEET-UG, IIT JEE aspirants.
Pulimoottil Trade Center 2nd Floor Near Prestige Service Center Mullackal Road
Alappuzha, 688011
NCDC is a self -governing national child welfare established to promote women and child welfare and
ReTHINK, Near Bharath Gas Agency, Thalavady, Avalookunnu Post
Alappuzha, 688006
Workshops like Earth Week, Self Grooming Week, Cultural Diversity Week, Book Week, Science Week, Music and Dance Week, Art & Craft Week, Sports Week are some of the events done by ...
Cherthala
Alappuzha
IIT-JEE , NEET , KEAM,IISER,ICAR,NDA COACHING.
Alappuzha
Learnstat page aims at having discussions on Quantitative techniques, Operation research, Business
T Square Arcade, 2nd Floor, Opposite St Joseph's College
Alappuzha, 688001
If you are someone who wants to level up and advance your status by improving your English language skills, At Max is for you! If you are someone who wants to pursue a good job in ...