Raj's InfoTech

Company Providing IT Services

24/11/2023
21/09/2023

എസ്.ബി.ഐ.യിലേയ്ക്ക് പ്രൊബേഷണറി ഓഫീസര്‍ വിളിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 ആണ് അവസാന തീയതി. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ആണ് യോഗ്യത. 21-30 ആണ് വയസ്. ഒബിസിക്ക് മൂന്നു വര്‍ഷം ഇളവുണ്ട്. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലുള്ള ഡിക്ലറേഷന്‍ തുടങ്ങിയവ അപ് ലോഡ് ചെയ്യണം. എസ്.എസ്.എല്‍.സി. മുതലുള്ള സര്‍ട്ടിഫിക്കറ്റുകളും ആധാറും വേണം. 750 രൂപയാണ് ഓണ്‍ലൈന്‍ ഫീസ്.

28/08/2023

ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

Photos from Raj's InfoTech's post 17/08/2023
15/07/2023

🔰✅ *ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് നടക്കുന്ന മെഗാ തൊഴിൽ മേളയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.*

👉🏻 *മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*

*https://bit.ly/3pCLVP6*

👉🏻 *കുറഞ്ഞ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തതുല്യ ഐ റ്റി ഐ തുടങ്ങി ഡിപ്ലോമ, ബിരുദം, പിജി ഉള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം, പ്രായം 35 വയസ്സോ അതിൽ താഴെയോ ആയിരിക്കണം*

👉🏻 *തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എല്ലാവരും NCS എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം*

👉🏻 *ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു ലഭ്യമായ വീഡിയോ പൂർണമായും കാണുക, ശേഷം രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് ലിങ്കിൽ ക്ലിക് ചെയ്തു കൃത്യമായി നിങ്ങളുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കി NCS ID ജനറേറ്റ് ആക്കുക*

🎥 *വീഡിയോ കാണുന്നതിനയുള്ള ലിങ്ക്*

👇🏻
*https://youtu.be/TJOfqi1imME*

👉🏻 *NCS സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനയുള്ള ലിങ്ക്*

🔸 *http://spqr.ncs.gov.in/Confirmation.aspx?capImd=CMP-16282-V7X6Q9*

👉🏻 *തൊഴിൽ മേള അറ്റൻഡ് ചെയ്യുന്നവർ കൃത്യം 9 മണിക്ക് തന്നെ പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേരുക*

👉🏻 *വരുന്നവർ ബയോഡേറ്റയുടെ 6 പകർപ് സർട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പി, രജിസ്റ്റർ ചെയ്തNCS ID എന്നിവയുമായി രെജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട്‌ ചെയ്യുക*

👉🏻 *എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനു മുൻപ് 250 രൂപ അടച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളവർ CONUNTER 1 ൽ റിപ്പോർട്ട്‌ ചെയ്യുക രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ COUNTER 2 ൽ റിപ്പോർട്ട്‌ ചെയ്യുക NCS ൽ രജിസ്റ്റർ ചെയ്യുവാൻ ശ്രമിച്ചിട്ടും സാധിക്കാത്തവർ COUNTER 4 ൽ റിപ്പോർട്ട്‌ ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം കൗണ്ടർ 2 ൽ റിപ്പോർട്ട്‌ ചെയ്യുക ചെയ്യുക*

👉🏻 *എംപ്ലോയബിലിറ്റി സെന്റിൽ 250 രൂപ അടച്ചു രജിസ്റ്റർ ചെയുന്നവർക്ക് തൊഴിൽ മേളയ്ക്ക് ശേഷവും ആഴ്ചതോറും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ് വേക്കൻസികൾ എസ് എം എസ് മുഖേന അറിയിക്കുന്നതാണ്*

👉🏻 *എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ളവർ ജൂലൈ 16 ന് മുൻപായി ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യുക ഇതിനായി ബയോഡാറ്റ, ആധാർകാർഡിന്റെ കോപ്പി,250 രൂപ എന്നിവ കൊണ്ട് വരിക*

👉🏻 *തൊഴിൽ മേള മാത്രം അറ്റൻഡ് ചെയ്താൽ മതി എന്നുള്ളവർ അന്നേദിവസം 9 മണിക്ക് മുൻപായി കാർമൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേർന്നാൽ മതിയാകും*

👉🏻 *എല്ലാവരും കമ്പനി ലിസ്റ്റ് കൃത്യമായി നോക്കി നിങ്ങൾ അറ്റൻഡ് ചെയ്യുന്ന കമ്പനികളുടെ പേരും, റൂം നമ്പറും നോക്കി വെക്കുക*

👉🏻 *ഇന്റർവ്യൂവിനായി തയാറായി കൃത്യമായ ഡ്രസ്സ്‌ കോഡിൽ എത്തിച്ചേരുക*

🤝 *മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മികച്ച ഉദ്യോഗം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു*

☎️ *സംശയങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 04772230624,8304057735*

01/07/2023

പോളിടെക്നിക് പ്രവേശനം - അവസാന തീയതി നീട്ടി.

28/06/2023

നാളെ ഷോപ്പിന് അവധിയായിരിക്കും.

08/06/2023

മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം
_____________
ആലപ്പുഴ: ഇക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷയിൽ 100% വിജയം നേടിയ സംസ്ഥാനത്തെ എട്ട് സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിലെ 2023-2025 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ പുന്നപ്ര വാടക്കലിലാണ് സ്ഥിതി ചെയ്യുന്നത്.സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തയാറുള്ള, പത്താംതരം വിജയിച്ച പെൺകുട്ടികൾക്ക് ഇവിടുത്തെ ബയോളജി സയൻസ് ബാച്ചിലേക്ക് അപേക്ഷിക്കാം.(സെക്കന്റ്‌ ലാംഗ്വേജ് മലയാളം മാത്രം)കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കവിയാൻ പാടുള്ളതല്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂർണ്ണമായി സർക്കാർ വഹിക്കും.ആകെയുള്ള സീറ്റിൽ 60% പട്ടികജാതിക്കാർക്കും, 30% പട്ടിക വർഗ്ഗക്കാർക്കും, 10%മറ്റു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു.

അപേക്ഷാ ഫോറം സ്കൂൾ ഓഫീസിൽ നിന്ന് നേരിട്ടും, 9447493231,9447488521 എന്നീ വാട്സാപ്പ് നമ്പരുകളിൽ നിന്നും അപേക്ഷകർ ആവശ്യപ്പെടുന്ന മുറയ്ക്കും ലഭ്യമാണ്. രക്ഷിതാവിന്റെ ഫോൺ നമ്പർ സഹിതമുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം SSLC സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, ജാതി-വരുമാനം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവേശനത്തിന് മുൻഗണന ലഭിക്കാൻ ഉതകുന്ന മറ്റു സർട്ടിഫിക്കറ്റുകൾ(ഉണ്ടെങ്കിൽ)എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം_ പ്രിൻസിപ്പാൾ,ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.എം.ആർ.എച്ച്.എസ്.എസ്., വാടയ്ക്കൽ പി.ഒ., പുന്നപ്ര വടക്ക്, ആലപ്പുഴ 688003_ എന്ന മേൽ വിലാസത്തിൽ അയച്ചുതരേണ്ടതാണ്.(അവസാന തീയതി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷയുടെ അവസാന തീയതി തന്നെ ആയിരിക്കും).

താഴെത്തന്നിരിക്കുന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

https://drive.google.com/file/d/1AyEzk23NrJtUvccstsbvaUKDygzWvwjT/view?usp=drivesdk

(*പ്രിൻസിപ്പാളിന്റെ നിർദ്ദേശാനുസരണം പ്രസിദ്ധീകരിക്കുന്നത്)

GMRHSS ALAPPUZHA PLUS ONE APPLICATION FORM 2023.pdf

Want your business to be the top-listed Computer & Electronics Service in Alleppey?
Click here to claim your Sponsored Listing.

Videos (show all)

ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

Telephone

Address


Assisi JN, Paravoor
Alleppey
688003

Other Computer Companies in Alleppey (show all)
Lascaux Media Lascaux Media
Alleppey, 688006

Dreams Near to You...

Lenin computers Lenin computers
Alleppey, 688004

Ascent Plus Ascent Plus
Ambalapuzha
Alleppey, 688005

Ascent Plus-A software development company-has been delivering ERP softwares for manufacturers,GST based billing softwares for shops & business.Read more..