Karothukudy Centre for traditional medicine & hijama research
പാരമ്പര്യ ചികിത്‌സകളെ ഗവേഷണത്തിലൂട? https://curofy.com/dranwarsadath1
നടു വേദന, കാൽ മുട്ട് വേദന, മരവിപ്പ് എന്നിവക്ക് വളരെ ഫലം നൽകുന്ന ചികിത്സയാണ് ഹിജാമ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
:+91 9809459729
കോവിഡ് രോഗം വന്നവർക്ക് പരക്കെ കാണപ്പെടുന്ന മുടി കൊഴിച്ചിലിന് ഫലപ്രദമായ എണ്ണ തയ്യാറായിരിക്കുന്നു.
ആവശ്യമുള്ളവർ വിളിക്കുക
+91 9809459729
പ്രമേഹ വൃണങ്ങൾക്ക് ഒറ്റമൂലി ചികിത്സയിലൂടെ ഉത്തമ പരിഹാരം, വൃണ ചികിത്സകൾക്കായി വിളിക്കുക
:+91 9809459729
എല്ലാ ചികിത്സകൾക്കും അതിന്റേതായ വിപരീത ഫലങ്ങൾ ഉണ്ടാകാം, അത് കൃത്യമായി നിരീക്ഷിക്കപ്പെടണം, മറ്റുള്ള ചികിത്സ്കളെ കണ്ണടച്ച് വിമർശിക്കുന്നതിന് മുൻപ്, സ്വയം ഒരു വിമർശനം നടത്തുന്നത് നല്ലത്, കോവിഡ് ആശുപത്രികൾ നാട് മുഴുവൻ മുളച്ചു പൊന്തുമ്പോൾ അവിടെ നൽകി വരുന്ന മരുന്നുകൾ steroid ഉൾപ്പെടെയുള്ളവ പൊതു ജനാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അന്വേഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
convalescent period എന്നൊരു വാക്ക്,
വൈദ്യ ഗ്രന്ഥങ്ങളിൽ പരക്കെ കാണുന്നതാണ്...!
ഒരാൾ ഒരു രോഗത്തിൽ നിന്ന്,
സുഖം പ്രാപിക്കുന്ന അവസ്ഥ എന്ന് ലളിതമായി ഇതിനെ പറ്റി പറയാം...
കോവിഡിലും, അതുപോലുള്ള വൈറൽ പനികളിലുമൊക്കെ,
ഈ ഒരു കാലം,
വളരെ പ്രധാനപ്പെട്ടതാണ്...
കോവിഡ് വന്ന്,
ആദ്യ ദിവസങ്ങളിലെ
തീവ്രമായ പനിയോ തലവേദനയോ ഒക്കെ ശമിച്ചാൽ പോലും,
അസുഖം പൂർണ്ണമായും മാറി, എന്ന് കരുതുന്നവരാണ് നമ്മളിൽ ബഹുഭൂരിപക്ഷം പേരും..!
ആദ്യ ദിവസങ്ങളിലെ ബുദ്ധിമുട്ടുകളൊക്കെ മാറി, വിശപ്പൊക്കെ ഒരു വിധം വന്ന്,
നല്ല ക്ഷീണവും തളർച്ചയുമായി
ഇരിക്കുന്ന ഈ ഘട്ടത്തെയാണ് ശരിക്കും convalescent period ആയി കാണേണ്ടത്...
എന്തായാലും അസുഖമൊക്കെ കുറഞ്ഞല്ലോ...
ഇനി zomato യിൽ ഓർഡർ ചെയ്ത്,
കുറച്ച് പൊരിച്ചതും കരിച്ചതുമൊക്കെ കഴിക്കാമെന്ന് വിചാരിക്കുന്നവരുടെ എണ്ണം കൂടുതലാണ്...
ഇങ്ങനെ ആഹാരത്തിലും
ചിട്ടകളിലും ഒന്നും ശ്രദ്ധിക്കാതെ,
എല്ലാം പഴയ പടി ആകുമ്പോഴാണ്
പലപ്പോഴും രോഗ മൂർഛ ഉണ്ടാവുന്നതും..
ആയുർവേദം,
ഇതിന് സമാനമായ ഒരു രോഗാവസ്ഥയെ കുറിച്ച് പറയുന്നത് ഈയർത്ഥത്തിൽ കൗതുകകരമാണ്...
പുനരാവർത്തക ജ്വരം
എന്നാണതിന് പേര്...
ജ്വരം വിട്ടുമാറുന്ന അവസരത്തിൽ, തെറ്റായ ഭക്ഷണവും ചര്യകളിലേക്കും മടങ്ങുന്നതു കൊണ്ട്,
വീണ്ടും വിട്ടു വിട്ടു പനി വരുന്ന അവസ്ഥയാണിത്...!
പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ...
കോവിഡിൽ പനിയോ ആദ്യ ദിവസങ്ങളിലെ തീവ്ര ലക്ഷണങ്ങളോ ശമിച്ചാൽ പോലും, രോഗം പൂർണ്ണമായും മാറി എന്നു വിചാരിക്കാതിരിക്കുക...
ആദ്യ ഘട്ടം കഴിഞ്ഞു എന്ന് മാത്രം മനസ്സിലാക്കുക....
വിശപ്പുള്ള പക്ഷം, ഈ ഘട്ടത്തിൽ, കഞ്ഞി വേണമെന്നില്ല....
മോരുകറികളും, ഉപ്പേരികളും ഒക്കെയായി ചോറു തന്നെ ഉണ്ണാം...
പക്ഷേ, അപ്പോഴും ബീഫ്/ ചിക്കൻ റോസ്റ്റുകളും, വറവുകളുമൊക്കെ
മനസിൽ കൊതിയോടെ പ്രലോഭിപ്പിച്ചേക്കാം...
ചിലപ്പോൾ കഴിക്കാൻ വിശപ്പുണ്ടാകുകയും ചെയ്യും...
എന്നാൽ ഇവിടെ വേണ്ടത്, ചിക്കൻ റോസ്റ്റല്ല സൂപ്പാണ്...
മാംസ രസമുണ്ടാക്കാൻ
നാടൻ കോഴിയാവും നല്ലത്..
അതിൽ, ത്രി കടുവോ പിപ്പലിയോ കുരുമുളകോ
ചുക്കും മല്ലിയോ ഒക്കെ മേമ്പൊടി ചേർക്കാം...
കോഴി സൂപ്പ്,
ഈ ഘട്ടത്തിൽ
ധാതു പുഷ്ടിയെ ഉണ്ടാക്കും. രുചികരവും ഹൃദ്യവുമാണ്..
പ്രോട്ടീനും കാൽസ്യവും വൈറ്റമിനുകളും ഒക്കെ ഇതിൽ അടങ്ങിയിട്ടുമുണ്ട്..
പഴവർഗ്ഗങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതും ഈ ഘട്ടത്തിലാണ്...
കോവിഡ് കണ്ടു പിടിച്ച ഉടനേ,
ഇമ്യൂണിറ്റി കൂട്ടാൻ നല്ലതെന്ന വാട്സ് ആപ്പ് മെസേജുകളിൽ വിശ്വസിച്ച്,
ദഹന ശക്തി പോലും നോക്കാതെ
പഴവും മാതളവും സപ്പോട്ടയും ഓറഞ്ചുമൊക്കെ കുത്തിക്കയറ്റുന്നവരാണല്ലോ ഏറെയും...
സത്യത്തിൽ ഇവിടെ ഒരു പ്രശ്നമുണ്ട്...
തണുപ്പുള്ളതും
മധുരവും പുളിയും രസമുള്ള പഴങ്ങളൊക്കെ പൊതുവേ കഫ വർദ്ധകമാണ്...
അത് ആദ്യ ഘട്ടത്തിൽ വിവേചനമില്ലാതെ കഴിക്കുമ്പോൾ, പലർക്കും ചുമയും കഫക്കെട്ടുമൊക്കെയായി
complication ലേക്ക് പോകാറുണ്ട്...
സന്തർപ്പണമായ പഴങ്ങൾ
ശരിക്കു കഴിക്കേണ്ടത്
വിശപ്പു വന്ന ഈ രണ്ടാം ഘട്ടത്തിലാണ്...
ഈത്തപ്പഴം മാതളം ഒക്കെ തന്നെയാണ് ഏറ്റവും നല്ലത്...
ജ്യൂസ് ആക്കിയും കഴിക്കാം...
കഫക്കെട്ടും ചുമയും ഒന്നുമില്ലാത്ത വല്ലാത്ത ക്ഷീണം ബാധിച്ചവർക്ക്
ദ്രാക്ഷാദി കഷായം വെള്ളം പോലെ തിളപ്പിച്ച്
കുടിക്കേണ്ട സമയമാണിത്...
ഒപ്പം,
അനുയോജ്യമായ മറ്റ് മരുന്നുകളും...
രസ, രക്ത പ്രസാദനം ചെയ്ത്, ക്ഷീണം മാറ്റാൻ ഇതുകൊണ്ടൊക്കെ ആവും..
പല തരം യൂഷങ്ങൾ/
സൂപ്പുകളും ഈ ഘട്ടത്തിലാണ് പ്രയോജനപ്പെടുത്തേണ്ടത്
പ്രോട്ടീനും വൈറ്റമിനുകളും അടങ്ങിയ ചെറുപയർ
സൂപ്പാണ് ഏറ്റവും നല്ലത്...
വയർ എരിച്ചിലോ നെഞ്ചെരിച്ചിലോ ഇല്ലാത്തവർക്ക് മുതിര കൊണ്ട് സൂപ്പുണ്ടാക്കുന്നത് പനിക്കും ക്ഷീണത്തിനും നല്ലതാണ്...
RTPCR നെഗറ്റീവ് ആയാലും,
ആഹാരവും ചിട്ടകളും ക്രമേണ വേണം പഴയ പടിയിൽ ആക്കേണ്ടത്.
പറഞ്ഞു വന്നത്,
എന്തെങ്കിലും മരുന്നോ ആഹാരമോ കഴിച്ച്, എങ്ങനെയെങ്കിലും നെഗറ്റീവ് ആവുക എന്നതിലായിരിക്കരുത്
ഊന്നൽ എന്നതു തന്നെയാണ്...
ഇങ്ങനെ ഉള്ളവരിലാണ്,
രോഗം മാറിയാലും
ക്ഷീണവും കിതപ്പും പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്.
രോഗത്തിൻ്റെ active ഫേസിലും Convalescent ഘട്ടത്തിലും, വെവ്വേറെ ആഹാര- വിഹാരങ്ങളും
മരുന്നുകളും പാലിച്ചു കൊണ്ട്, നമ്മുടെ ജീവ ശക്തിയെ/ immunity പുനസ്ഥാപിക്കുന്ന ആയുർവേദ സമീപനമാണ് ഇവിടെ ഏറ്റവും നന്നാവുക...
നാവിൻ്റെ രുചി മുകുളങ്ങളേയും ജoരാഗ്നിയേയും സ്വാഭാവികമായി ഉത്തേജിപ്പിച്ചു കൊണ്ടു വേണം, നമുക്ക് ആരോഗ്യ ജീവിതത്തിലേക്ക് മടങ്ങാൻ...
കോവിഡ് എങ്ങനേയും മാറിയാൽ പോര...
ആ ശമനം സമ്പൂർണ്ണവും ആരോഗ്യകരവും കൂടിയാവണം....
അതിന് convalescent care ൽ കൂടി ആയുർവേദം ഉണ്ടാകണം...
Karothukudy Centre for traditional medicine & hijama research
കൊറോണ എന്ന രോഗത്തെ എങ്ങനെ ഫലപ്രദമായ നേരിടാം. ഈ ചോദ്യം വളരെ കാലങ്ങൾ ആയിട്ട് നാം കേട്ടു വരുന്നതാണ്. പല ചികിത്സാ മാർഗങ്ങളും അവലംബിക്കുന്നു ണ്ട് എങ്കിലും ഫലപ്രദമായ ഒരു മാർഗം ഏതാണ് എന്ന് ഇപ്പോഴും നാം കണ്ടെത്തിയിട്ടില്ല.
ഈ അവസരത്തിൽ, പാരമ്പര്യ ചികിത്സാ രീതികളുടെ പ്രസക്തി എത്രത്തോളമുണ്ട് എന്ന് അടുത്ത ചില ലേഖനങ്ങളിലൂടെ നമുക്കു പരിശോധിക്കാം.
ആദ്യമായിട്ട് കൊറോണയിൽ നൽകപ്പെടുന്ന വാക്സിനുകൾ ശരീരത്തിന് പ്രതിരോധശക്തി കൂട്ടുവാൻ ആണ് നിർമ്മിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ശരീര പ്രതിരോധ ശക്തി ഉയർത്തുവാനുള്ള മാർഗ്ഗങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നതിന് പകരം ഇത്തരത്തിലുള്ള മാർഗങ്ങൾക്ക് കൂടുതൽ പ്രസക്തി അല്ലെങ്കിൽ പ്രാധാന്യം നൽകുന്നത്. ഒരു ചികിത്സാ ശാസ്ത്രവും പൂർണ്ണമല്ല എന്ന അറിവ് നമുക്ക് എല്ലാവർക്കും ഉണ്ടാകണം. അതുകൊണ്ടുതന്നെ കൊറോണ എന്ന മഹാ മാരിയെ തടയുവാനായി നമുക്കറിയാവുന്ന എല്ലാ അറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രോഗിയുടെ പ്രധാന ലക്ഷ്യം രോഗം മാറുക എന്നുള്ളതാണ്. ഇത്തരത്തിൽ പ്രയോഗിക്കപ്പെടുന്ന ഔഷധങ്ങൾ അത് എന്ത് തന്നെ ആയിക്കൊള്ളട്ടെ രോഗപ്രതിരോധ ശക്തി ഉയർത്തുന്നത് ആയിരിക്കണം. ഇന്ത്യപോലുള്ള ജനസംഖ്യ കൂടിയ രാജ്യങ്ങൾ അവിടേയ്ക്ക് വാക്‌സിൻ എല്ലായിടത്തും എത്തുന്ന സമയത്തോളം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ മറ്റു ചികിത്സാ രീതികൾ അവലംബിച്ച് മതിയാകൂ. ഇത് എല്ലാവർക്കും അറിവുള്ളതാണ്
വാതം രണ്ടാം ഭാഗം
മുരിങ്ങക്കായുടെ ഘടന നട്ടെല്ല് പോലെയാണ് മൂക്കാത്ത മുരിങ്ങക്കായ് വെളുത്തുള്ളിയും നെയ്യും ചേര്‍ത്തു കറിയാക്കുക ഉപ്പു കുറയ്ക്കുന്നത് നല്ലതാണ് ഉപ്പിനും എല്ലിനെ ദ്രവിപ്പിക്കാന്‍ കഴിവുണ്ട് .
കാട്ടു പീച്ചില്‍ ഉണങ്ങിയാല്‍ ചകിരിയെക്കാള്‍ മൃദുലം ആണ് ദേഹം തേക്കുന്നതിന് ഉപയോഗിക്കണം. സ്ഥിരം ഉപയോഗിച്ചാല്‍ വാതം കുറയുന്നു .
കാഞ്ഞിരത്തിന്റെ ഇലകൊണ്ട് കരിങ്ങോട്ട ഇല കയ്പ്പന്‍ പീച്ചില്‍ എന്നിവ കൊണ്ടോ വെള്ളം തിളപ്പിച്ച് കുളിക്കുന്നത് വേദനക്ക് ഉത്തമയായ പ്രധി രോധമാണ് .
വാത രോഗിക്ക് ഒരിക്കല്‍ പോലും കര്‍പ്പൂര തൈലം കൊണ്ട് ഉഴിച്ചില്‍ നടത്തരുത് ശരീരത്തിലെ നെയ്യ് കാത്സ്യം എന്നിവ ഇല്ലാതാക്കാന്‍ കര്‍പ്പൂരത്തിന് കഴിയുന്നു കര്‍പ്പൂര തൈലം എല്ലാ വാതത്തിനും ഉപയോഗിക്കില്ല കഫം കോപിച്ചു ഉണ്ടാകുന്ന ശ്വസം തടസത്തോടെ രോഗിയെ ശല്യപ്പെടുത്തുന്ന വാതരോഗങ്ങള്‍ക്ക് അല്ലാതെ കര്‍പ്പൂരം ഉപയോഗിക്കരുത് .
കര്‍പ്പൂരമരത്തില്‍ ഒരിക്കലും ഉറുമ്പ് കയറില്ല അഴുക്കും മെഴുക്കും തിന്നുന്ന ഉറുമ്പിനു കര്‍പ്പൂരത്തില്‍ എന്ത് കാര്യo .എണ്ണ നശിക്കുന്ന രോഗം കൂടിയാണ് വാതം എണ്ണയെ നശിപ്പിക്കുന്ന ചേമ്പ് ചെറുപയര്‍ കീഴാര്‍നെല്ലി എന്നിവ വാതം വന്നാല്‍ ഒഴിവാക്കണം .ത്വക് രോഗിയും ചെറു പയര്‍ ഉപയോഗിക്കുമ്പോള്‍ ചേനയുടെ തണ്ട് ഉപയോഗിക്കണം.
നല്ല ആരോഗ്യമുള്ളവന്‍ കര്‍പ്പൂര തൈലം ഉപയോഗിച്ചാല്‍ അസ്ഥി ദ്രവിക്കുന്ന വാതം ഉണ്ടാകും .
കര്‍പ്പൂരത്തിന്റെ കാര്യo പറഞ്ഞത് വാതത്തില്‍ കര്‍പ്പൂരം പാടില്ല പല്ല് തേപ്പിനു പകരം ആര്യ വേപ്പിന്‍ പട്ട താന്നിക്ക കടുക്ക മാവിന്‍ പട്ട മുരിങ്ങക്കായ ഇവ ഉണക്കി പൊടിച്ചത് ഇന്ദുപ്പ് ചേര്‍ത്തു പല്ല് തേക്കാന്‍ ഉപയോഗിക്കുക .
കരിങ്ങോട്ടക്കായ നൂറു ഗ്രാം പാവക്കയുടെ പഴുത്ത അമ്പതു കുരു കുരുമുളക് അമ്പതു ഗ്രാം ഇവ ചതച്ചു പൊടിയാക്കി ഒരു ഭരണിയില്‍ ഇട്ടു വെക്കുക എള്ളിന്‍ എണ്ണ സമം ആവണക്കിന്‍ എണ്ണ ഇവ മുങ്ങുന്ന അളവില്‍ ഒഴിക്കുക ഏറെ നാള്‍ കഴിഞ്ഞാല്‍ ഇതു വേദന സംഹാരി ആയി പുരട്ടാം .ഒരു തുള്ളി നാവില്‍ നുണയാം .
പച്ചരികൊണ്ട് പൊങ്കല്‍ ഉണ്ടാക്കി കഴിക്കുക .അതില്‍ മഞ്ഞള്‍ കുരുമുളക് വെളുത്തുള്ളി നെയ്യ് ഏലക്ക ഗ്രാമ്പൂ ജീരകം ഇഞ്ചി ഇന്ദുപ്പ് എന്നിവ ചേരുന്നു അത് വാത രോഗിക്ക് നല്ലതാണ് .
ഒരു വിരല്‍ നീളത്തില്‍ മുരിങ്ങത്തോല്‍ അതിലെ മേല്തോലി ചീവി കളയുക ഒരു സ്പൂണ്‍ കടുക് ഒരു വെളുത്തുള്ളിയുടെ മുഴുവന്‍ അല്ലിയും .അല്പം വീതം ഇഞ്ചി കാന്താരി മുളക് വാളന്‍പുളി ഇന്ദുപ്പ് ഉള്ളി എന്നിവ ചേര്‍ത്തു ചമ്മന്തി കൂടെ കഴിക്കുക . വെളുത്തുള്ളി വാതത്തെ കുറയ്ക്കും കടുകെണ്ണ കൊണ്ട് വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കി കഴിക്കുക
ചങ്ങലം പരണ്ട അച്ചാര്‍ ആക്കി കൂടെ കഴിക്കുക .
സമം അളവില്‍ പൊടിച്ച ത്രിഫലയില്‍ സമം അളവില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് മുപ്പതു ഗ്രാം പൊടിയില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് രാവിലെയും രാത്രി അര ലിറ്റര്‍ വീതം വെറും വയറ്റിലും കഴിക്കുക. മഞ്ഞള്‍ അഭാവം വാതത്തെ കൂട്ടും .
വാത രോഗത്തിലെ കാണാപ്പുറങ്ങള്‍
ഒരിക്കലും മാറാത്ത നടുവേദനയുടെയും സന്ധികളിലെയും രോഗകാരണങ്ങള്‍ എന്തായിരിക്കും .
എല്ലാം വാതം ആണോ ?
എല്ലുകള്‍ എങ്ങിനെയാണ് തേയുന്നത് ?
എല്ലുകള്‍ തമ്മില്‍ ഉരയുന്നില്ല മാത്രമോ മജ്ജകള്‍ കൊണ്ട് പൊതിഞ്ഞാണ് ശരീരം എല്ലിനെ സംരക്ഷിക്കുന്നത് . ആയതിനാല്‍ എല്ലുകള്‍ പരസ്പ്പരം ഉരയില്ല .
ഉപ്പ് കൂടിയാല്‍ രക്തം കട്ടിയാകും രക്ത സഞ്ചാരത്തിന്റെ വേഗത നിലയ്ക്കും എല്ലുകളും മജ്ജയും ദ്രവിക്കും
പണ്ടൊക്കെ പലചരക്ക് പീഠികയില്‍ ഉപ്പ് ചാക്ക് വെളിയില്‍ പുറത്താണ് വെയ്ക്കുന്നത് ഉപ്പ് ഇരിക്കുന്നിടം ദ്രവിക്കും ഇഷ്ടികയെയും സിമന്‍റ് പാളിയെയും ഉപ്പ് നശിപ്പിക്കും .കടലില്‍ ചത്തു വീഴുന്ന തിമിംഗലങ്ങളുടെ എല്ലുകള്‍ എങ്ങിനെയാണ് അഴുകി ചേരുന്നത് അവയുടെ .എല്ലുകള്‍ ദ്രവിക്കാനുള്ള പ്രധാനകാരണം കടലിലെ ഉപ്പാണ് . ശരീരത്തില്‍ അലിയുന്ന ഉപ്പ് നമ്മുടെ എല്ലിനും തേയ്മാനം ഉണ്ടാക്കുന്നുണ്ട് .
ശവശരീരം പെട്ടെന്ന് മണ്ണില്‍ ലയിക്കാന്‍ ഉപ്പ് വിതറിയാല്‍ മതി .ഉപ്പ് ശരീത്തിലെ മജ്ജയുടെ ബലത്തെ കുറയ്ക്കും .പേശികളിലെ വേദനയ്ക്ക് ഉപ്പ് കാരണമാണ്. അസ്ഥിയുടെ വേദനയെ വാതം എന്ന് ധരിച്ചു ഉപ്പിട്ട ജലത്തില്‍ കുളിയ്ക്കരുത് .പല്ലിനെയും എല്ലിനെയും തകര്‍ക്കുന്ന വസ്തുവാണ് ഉപ്പും കര്‍പ്പൂരവും കര്‍പ്പൂരാദി എണ്ണയുടെ ഉപയോഗവും രോഗത്തിനെ മോശം അവസ്ഥയില്‍ എത്തിക്കും.
ഉപ്പ് കൂടിയാല്‍ വാതത്തിന് സമമായ ലക്ഷണങ്ങള്‍ കാണിക്കും ഇനി അസ്സല്‍ വാതം തന്നെ ആയാലും ഉപ്പും പഞ്ചസാരയും കുറയ്ക്കുക തന്നെ നല്ലത് .വാതരോഗിയുടെ ചുണ്ടിന് വരള്‍ച്ചയും അധികം വെള്ളം കുടിക്കുന്ന ശീലവും ഉണ്ടെങ്കില്‍ അത് സാധാരണ വാതം അല്ലെന്നു ഉറപ്പിക്കുക .
ചികിത്സിച്ചു മടുത്ത വാത രോഗ ലക്ഷണവുമായി വന്ന ഒരാളോട് നാല്പ്പത്തിയോന്നു ദിനം ത്രിഫലയും തേങ്ങാപ്പാലും മൂന്നു നേരം കഴിക്കാന്‍ പറഞ്ഞു. ഉപ്പ് സ്വയമേ ഉത്പാദിപ്പിക്കുന്ന ശരീരവും പലര്‍ക്കുമുണ്ട് പലതരം ശരീരങ്ങള്‍ ആണ് പലര്‍ക്കും ഒരിക്കല്‍ പോലും ഉപ്പിന്‍റെ അടുത്തു പോലും പോകരുതെന്നും താക്കീതും കൊടുത്തു. പൂര്‍ണ്ണ മുക്തിനേടിയ ആ വെക്തിയോടു ഉപ്പ് ജീവിതത്തില്‍നിന്ന് നിന്നും ഉപേക്ഷിക്കാന്‍ പറഞ്ഞു ചിലര്‍ക്ക് തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ഉപ്പു മതിയാകും .
ചില വാതങ്ങള്‍ക്ക് ഉത്തമ വൈദ്യന്‍മാര്‍ തേങ്ങാപ്പാലും നിര്‍ദ്ദേശിക്കുന്നു .
ഉപ്പിനെ ചെറുത്തുനില്ക്കാന്‍ തെങ്ങിന് കഴിവുണ്ട് .ഉപ്പ് കൂടിയാല്‍ ജൈവ ഉപ്പടങ്ങിയ തെങ്ങാപ്പാലാണ് നല്ല മരുന്ന് .
ഭാരതീയ ഷേക്ത്രസങ്കല്‍പ്പത്തില്‍ ദേവി ദേവന്മാര്‍ക്ക് ഭക്തന്‍ ഉപ്പ് കൊടുക്കുന്നില്ല./ മരണം നടന്നാല്‍ പതിനാറു നാള്‍ ഉപ്പ് ഭക്ഷിക്കാറില്ല /.
നേപ്പാളിലെ വീരേന്ദ്ര രാജാവ് നാട് നീങ്ങിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു മാസം ഉപ്പ് കഴിക്കരുത് എന്നുള്ള വിജ്ജാപനം പുറപ്പെടുവിച്ചു .
കാട്ടുവാസികള്‍ പണ്ടോന്നും ഉപ്പ് കണ്ടിട്ട് പോലുമുണ്ടായില്ല . മൃഗങ്ങള്‍ ഉപ്പ് കഴിക്കാറില്ല. എന്നിട്ടും നമ്മള്‍ അയഡിന്‍ ചേര്‍ത്ത ഉപ്പ് കഴിക്കുന്നു.
ഉപ്പ് മനുഷ്യശരീരത്തില്‍ വേണ്ടത് തന്നെ ഇതിനായി തമിഴ് സിദ്ധന്മാര്‍ ഉപദേശിച്ച മാര്‍ഗ്ഗം വാതില്‍പ്പടിയില്‍ ഉപ്പ് കല്ലുകള്‍ കറുത്ത കയറില്‍ കെട്ടിത്തൂക്കി ഇടുക എന്നതായിരുന്നു . തമിഴന്‍റെ വാസപ്പടിയില്‍ വെളുത്ത കല്ലുകള്‍ തൂങ്ങിക്കിടക്കുന്ന കാഴ്ച നമ്മളും കാണുന്നുണ്ടല്ലോ .വീട്ടിലെ അംഗങ്ങള്‍ക്ക് ഉപ്പിന്‍റെ ഗുണം ലഭിക്കാന്‍ ഇതൊക്കെ തന്നെ ധാരാളമാണ് .
ഉപ്പ് കൂടിയാല്‍ വാതം വരും ഉപ്പിനെ തോല്പ്പിക്കാന്‍ പുളിയ്ക്കു കഴിയും ഉപ്പ് കൊണ്ടുണ്ടായ വാതത്തിന് വൈദ്യന്‍ പുളിയില തിളപ്പിച്ച് കുളിക്കാനും കഴിക്കാനും പറഞ്ഞ കാരണം മനസിലായി കാണുമല്ലോ ?
BP കുറയുന്നത് വലിയ ഒരു ആരോഗ്യ പ്രശ്നമാണ് . BP കുറഞ്ഞാൽ കടുപ്പത്തിൽ ഒരു കാപ്പി കൊടുക്കാൻ പണ്ട് ഉള്ളവർ പറയും .ദഹന കുറവും, രക്ത കുറവും പലപ്പോഴും BP കുറയാൻ കാരണമാകും .നാട്ടു വൈദ്യത്തിൽ അഷ്ടഗന്ധ ചൂർണ്ണം തേനിൽ കൊടുക്കാറുണ്ട് . നാട്ടു വൈദ്യന്മാർ ശുദ്ധി ചെയ്ത അമുക്കര ചൂർണ്ണം തേനിൽ രാവിലേയും വൈകിട്ടും കഴിക്കുന്നത്
BP കൂട്ടാൻ നല്ലതാണ് . മുരിങ്ങ ഇലയുടെ ഉപയോഗം BP കുറവ് ഉള്ളവർ ഒഴിവാക്കുക .
ഉപ്പിട്ട നാരാങ്ങ വെള്ളം കൊടുത്തിരുന്നതാണ് ഗൃഹ വൈദ്യ രീതി .രക്തതിലെ Hemoglobin കൂട്ടുക ,അതിന് മാതള നാരങ്ങയും തേൻ നല്ലതാണ്. അതു പോലെ വൈകിട്ട് കിടക്കാൻ നേരം ചെറു തേൻ 1 ടീസ്പൂൺ അൽപാൽപമായി അലിയിച്ച് കഴിച്ചാൽ നല്ലതാണ്.സിദ്ധ മകര ധ്വജം തേനിൽ
ചാലിച്ച് രണ്ട് നേരം കഴിക്കുന്നത് നല്ലതാണ് .നീർമരുത് ചുർണ്ണം രാവിലെയും ,ഓരില വേര് ചൂർണ്ണം രാത്രിയിലും കഴിക്കുന്നത് നല്ലതാണ് .
കടുപ്പത്തിലൊരു കപ്പ് കാപ്പി,
ലോ ബിപിയുള്ളവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ് .ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ കുറിച്ച് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. ഒരു നിശബ്ദകൊലയാളി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. എന്നാല്‍ ഇതിനെ അപേക്ഷിച്ച് ലോ ബ്ലഡ് പ്രഷര്‍ കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. 90/60 mm Hg - 120/80 mm Hg ഇടയില്‍ വന്നാലാണ് ഒരാളുടെ രക്ത സമ്മര്‍ദം സാധാരണനിലയിലാണെന്നു പറയുന്നത്. ഇതിന് മുകളിലോ താഴെയോ വരുന്ന ഫലങ്ങള്‍ ആരോഗ്യകരമല്ല.
രക്ത സമ്മര്‍ദം താഴാന്‍ പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
രക്തം നഷ്ടമാകുമ്പോള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്ത സമ്മര്‍ദം കുറയാം. 90/60 mm Hg ക്ക് താഴെയാണ് രക്തസമ്മര്‍ദം എങ്കില്‍ അത് ശ്രദ്ധിക്കണം. രക്ത സമ്മര്‍ദം തീരെ കുറഞ്ഞാല്‍ അത് ശരീരത്തിലെ കോശങ്ങളേയും അവയവങ്ങളെയും എല്ലാം ഒരു പോലെ ബാധിക്കും. ഓക്സിജനേറ്റഡ് ബ്ലഡ് ശരീരത്തിന് ലഭിക്കാതെ വരുന്നതോടെ തല കറക്കം ഉണ്ടാകുന്നത് ലോ ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് സാധാരണമാണ്. അതു പോലെ ശരിയായ രക്ത പ്രവാഹം ഇല്ലാതാകുന്നതോടെ ചര്‍മ്മ സൗന്ദര്യം നഷ്ടമാകുന്നു. തുടര്‍ച്ചയായ ക്ഷീണം, തല കറങ്ങി വീഴുക എന്നിവയെല്ലാം ലോ ബ്ലഡ് പ്രഷറിന്റെ ലക്ഷണങ്ങളാണ്.
ഗർഭാവസ്ഥരായ സ്ത്രീകളിൽ ബിപി കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ തുടർച്ചയായി ബിപി കുറഞ്ഞാൽ അത് അപകടമാണ്.സാധാരണ ഭക്ഷണത്തിൽ ഉപ്പിന്‍റെ അളവ് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നതെങ്കിൽ ലോ ബിപി ഉള്ളവർ ഉപ്പിന്‍റെ അളവ് കൂട്ടുക. കൂടുതൽ വെള്ളം കുടിക്കുക.
വീട്ടില്‍ തന്നെ തയ്യാറാക്കി ദിവസവും രണ്ടു നേരം ബീറ്റ്റൂട്ട് സത്ത് കുടിക്കുന്നത് ലോ ബിപി നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും വ്യായാമം ശീലമാക്കുക.
പുകവലി മദ്യപാനം എന്നിവ പൂർണ്ണമായും ഒഴിവാക്കുക .
ഈ വിവരങ്ങൾ BP കുറഞ്ഞവർക്കായി
ഒരു ബോധവൽക്കരണത്തിനായി മാത്രം .
സ്വയം ചികത്സാ അപകടമാണ്
വർധിച്ചു വരുന്ന ചികിത്സ ചിലവുകൾക്ക് പരിഹാരം മെഡിക്കൽ ഇൻഷുറൻസ് അല്ല, ആരോഗ്യ സംരക്ഷണമാണ്
പാരമ്പര്യമായി കേരളീയർ ശീലിച്ചു വരുന്ന ഒരു ചര്യയാണ് വയറിളക്കുക എന്നുള്ളത്, ഇന്നത് പുറമെ പറയാൻ കൂടി ആളുകൾ മടിക്കുന്നു, എന്നാൽ ആരോഗ്യ ശീലങ്ങൾ, ചര്യകൾ ഇവ ലോക നന്മക്കായി കൈ മാറി വരുന്നവയാണ്.
ആയുർവ്വേദ ചികിത്സ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ അഭിമാനത്തോടെ പ്രതിരോധ കുത്തിവെപ്പെടുക്കുന്ന ധാരാളം വാർത്തകൾ പുറത്തു വരുന്നു, ബദൽ ചികിത്സ മാർഗം എന്ന നിലയിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുന്ന ഈ ശാസ്ത്രത്തിന്റെ അപചയത്തിന് കാരണം തേടി ഇനി പോകേണ്ടതുണ്ടോ..
അൽഹംദുലില്ലാഹ് നാളെ മുതൽ
ഞങ്ങളുടെ സേവനം പുനർആരംഭിക്കുന്നതായിരിക്കും, ബുക്കിങ് : 9809459729
Covid വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഹിജാമ ചികിത്സ സേവനം ഉണ്ടായിരിക്കുന്നതല്ല.
നിങ്ങൾ നടുവേദന, കഴുത്തു വേദന, നീർക്കെട്ട്, വെരികോസ് വെയ്ൻ, പി സി ഒ ഡി, യൂറിക് ആസിഡ് എന്നിവ പോലുള്ള രോഗം മൂലം ബുദ്ദിമുട്ടുന്നുവോ. എങ്കിൽ പുരാതന കാലം മുതൽ ധാരാളം ആളുകൾക്ക് ആശ്വാസം നൽകിക്കൊണ്ടിരിക്കുന്ന കൊമ്പ് ചികിത്സ, നിങ്ങളുടെ ഏതു അസുഖവും ഭേദമാകാൻ സഹായിക്കുന്നു. സ്ത്രീകളുടെ ചികിത്സക്കായി ലേഡി തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്. മറ്റു മരുന്നുകൾ കഴിക്കുന്നവർക്കും ഈ ചികിത്സ എടുക്കാവുന്നതാണ്.
CongratS to our dear teacher
നെല്ലിക്കാത്തോട് ,വരട്ടു മഞ്ഞൾ ,ഏകനായകത്തിൻ വേര് ഉലുവ ,പാവക്ക ,കാട്ടുജീരകം ഇവ തുല്യ അളവിൽ ഉണക്കി പൊടിച്ചു ദിവസവും 20 ഗ്രാം 1ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുക .പ്രമേഹം വരാതെ നോക്കുവാൻ ഇത് ഫലപ്രദമാകുന്നു ..
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimicrobial Resistance Strategic Action Plan - KARSAP) രൂപം നല്‍കിയിരിക്കുകയാണ്. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു കര്‍മ്മ പദ്ധതി ഇന്ത്യയ്ക്കഭിമാനമായി കേരളം തയ്യാറാക്കിയത്. കേരളം നാളിതുവരെ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ആക്ഷന്‍ പ്ലാന്‍. ഡബ്ലിയു.എച്ച്.ഒ. സഹകരണത്തോടെ ആരോഗ്യം മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കര്‍മ്മ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രചോദനവും മാര്‍ഗദര്‍ശിയുമായി ഇത് മാറുമെന്നാണ് വിലയിരുത്തുന്നത്.
ഒക്‌ടോബര്‍ 25-ാം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രകാശനം ചെയ്യും. ഇത് പ്രകാശനം ചെയ്യുന്നതോടെ കേരളം ഇന്ത്യയിലെ എ.എം.ആര്‍. കര്‍മ്മ പദ്ധതിയുള്ള ആദ്യ സംസ്ഥാനമായി മാറും.
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഡോക്ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. വിവിധ ആന്റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ ഈ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം ഭേദമാകാത്ത അവസ്ഥ വരും. ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുകയും ചികിത്സാ ചെലവ് വളരെയധികം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം യാതൊരു മരുന്നും ഫലിക്കാതെ വരുന്നവരിലെ മരണനിരക്ക് 60 ശതമാനത്തോളമാണ്.
മത്സ്യം, കോഴി, മൃഗങ്ങള്‍ എന്നിവയുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് കുത്തിവയ്ക്കുന്ന ആന്റി ബയോട്ടിക്കുകളും പല വിധേന മനുഷ്യ ശരീരത്തിലെത്തി ദോഷം ചെയ്യുന്നു. ഇതുകൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ബാക്കിവരുന്ന ആന്റിബയോട്ടിക്കുകള്‍ ഒഴുക്കി വിടുന്നതിലൂടെ പരിസ്ഥിതി മുഖേനയും ദോഷമുണ്ടാക്കുന്നു. അതിനാലാണ് വിവിധ വകുപ്പുകളെക്കൂടി ഏകോപിപ്പിച്ചു കൊണ്ടുള്ള കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്.
ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ (Anti Microbial Resistance - AMR) മാനവരാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തായിട്ടാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്. ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഈ തോതില്‍ തുടര്‍ന്നാല്‍ 2050 ഓടെ ഓരോവര്‍ഷവും ഒരു കോടി ആള്‍ക്കാര്‍ എ.എം.ആര്‍. കാരണം ലോകത്ത് മരണമടയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാന്‍സറും റോഡപകടങ്ങളും കാരണമായുള്ള മരണ സംഖ്യയേക്കാള്‍ അധികമായിരിക്കും എ.എം.ആര്‍. കൊണ്ടുള്ള മരണസംഖ്യ.
സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം നേരിടുന്നതിനായി ലോകാരോഗ്യ സംഘടന ഇന്ത്യയുള്‍പ്പെടെ 194 രാജ്യങ്ങള്‍ ഒപ്പുവച്ച എ.എം.ആ.ര്‍ ഗ്ലോബല്‍ ആക്ഷന്‍ പ്ലാനിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍ 2015ന്റെ ചുവടുപറ്റി ഇന്ത്യ 2017ല്‍ നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ (എന്‍.എ.പി.-എ.എം.ആര്‍) രൂപരേഖ തയ്യാറാക്കി.
കേരളത്തിലും എ.എം.ആര്‍. ഒരു യാഥാര്‍ത്ഥ്യമാണ്. എ.എം.ആര്‍. കൊണ്ടുള്ള പ്രശ്‌നങ്ങളെ തിരിച്ചറിയാനും അവ പ്രതിരോധിക്കാനുമുള്ള കര്‍മ്മ പദ്ധതിയുടെ രൂപരേഖ കേരള സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തയ്യാറാക്കി വരികയായിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിടങ്ങളിലുമുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണ് എ.എം.ആര്‍.ന്റെ മുഖ്യ കാരണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എ.എം.ആര്‍. പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ആ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan - KARSAP). എ.എം.ആര്‍. പ്രതിരോധിക്കാന്‍ ഏകാരോഗ്യ സമീപനം (വണ്‍ ഹെല്‍ത്ത് അപ്രോച്ച്) ആണ് കേരള സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.
ഈ ആക്ഷന്‍ പ്ലാനിന് പ്രധാനമായും 6 ഘടകങ്ങളാണുള്ളത്
1. ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെ പറ്റിയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധ പ്രവര്‍ത്തനങ്ങള്‍
2. എ.എം.ആര്‍.ന്റെ തോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ്. സ്വകാര്യമേഖലയിലെ മേല്‍നോട്ടം വഹിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെ നേതൃത്വത്തിലാണ്.
3. ആശുപത്രികളിലെ അണുബാധ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. അണുബാധ നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ആയ കൈകളുടെ ശുചിത്വം, ആശുപത്രികളുടെ ശുചിത്വം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ ഉറപ്പുവരുത്താനായി എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ കമ്മിറ്റികള്‍ (ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി) പ്രവര്‍ത്തനസജ്ജമാണ്.
4. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടുകൂടി നടത്തിവരുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടി കൂടാതെയുള്ള മരുന്നുകളുടെ വില്‍പ്പന കുറയ്ക്കുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
5. ആന്‍ിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അണുബാധ നിയന്ത്രണം, രോഗ നിര്‍ണയം തുടങ്ങിയ മേഖലകളിലെ ഗവേഷണം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മേല്‍നോട്ടത്തില്‍ തുടങ്ങിക്കഴിഞ്ഞു.
6. എ.എം.ആര്‍. മേഖലയില്‍ വൈദഗ്ധ്യമുള്ള എന്‍.ജി.ഒ.കളുമായുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം.
മനുഷ്യരാശിയുടെ നിലനില്‍പ്പിനും ലോക സമ്പദ് ഘടനയ്ക്കും ഒരു വലിയ ഭീഷണിയായി എ.എം.ആര്‍. മാറിക്കഴിഞ്ഞു. ആ ഭീഷണി മനസിലാക്കി എ.എം.ആര്‍. നിരക്ക് കുറച്ച് ഭാവി സുരക്ഷിതമാക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച സത്വര നടപടികളുടെ ആവിഷ്‌ക്കാരമാണിത്. ബൃഹത്തായ ജനകീയ കൂട്ടായ്മയിലൂടെ ഈ ആക്ഷന്‍ പ്ലാന്‍ ഒരു വിജയമാക്കാം. അത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേരളം കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നായി മാറും.
പാരമ്പര്യ ആദിവാസി ചികിത്സ ഇനി കാരോത്തുകുടി പാരമ്പര്യ ചികിത്സ കേന്ദ്രത്തിൽ ലഭ്യമാണ് ...
വെരികോസ് വെയ്ൻ ഭേദമാക്കാം ദിവസങ്ങൾക്കുള്ളിൽ വെരികോസ് വെയ്ൻ രോഗം മൂലം വിഷമിക്കുന്നവരാണോ നിങ്ങൾ ..? വെരികോസ് വെയ്ൻ മൂലം പുറത്തിറങ്ങാൻ ബുദ്ദിമുട്ടുന്നുവോ ..? വ.....
Click here to claim your Sponsored Listing.
Telephone
Address
Https://curofy. Com/dranwarsadath 1
Aluva
683542
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Sunday | 9am - 5pm |
Shop No. 19/51, Erakkath Building, Opp. Sub Jail, Sub Jail Road
Aluva, 683101
Aster Pharmacy is one of the largest retail pharmacy groups in the Middle East and is now present in India. We opened India's 1st friendly neighbourhood pharmacy in February 2021 ...
MRA-52, Kadeppilly Road, Kaniyankunnu, East Kadungalloor
Aluva, 683102
NAVNI Homeopathy Ayurveda and Counselings Centre believes in curing the illness through individual a
1/252, Jubilee Road, Near CMI Mary Matha Bhavan
Aluva, 683101
A Business which rewards you for using, recommending, selling products and helping others to do the same.
PUKKATTUPADY
Aluva, 683561
Best Pregrancy care for nine months and Ayurveda prasva raksha upto 40 days