Jeevalaya Family Park

Jeevalaya Family Park

Jeevalaya Family Park is a centre for refreshing marriage and family relationships. It conducts various programmes for marriage and family enrichment

Photos from Jeevalaya Family Park's post 30/04/2024
25/04/2024

വൈദികവസ്ത്രം സ്വീകരിച്ച ബ്ര. ആൻ്റോ ഇട്ടേക്കാട്ടിന് എറണാകുളം - അങ്കമാലി ഫാമിലി അപ്പസ്തലേറ്റിൻ്റെ ആശംസകൾ🌱🌱

Photos from Jeevalaya Family Park's post 21/04/2024

Eucharistia 24

കാലടി ജീവാലയയിൽ ആദ്യകുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി Eucharistia 24 നടത്തി. കാലടി പള്ളി വികാരി ഫാ. മാത്യു കിലുക്കൻ ഉത്ഘാടനം ചെയ്തു. കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ ഡോ. ജോസഫ് മണവാളൻ, ഫാ. സാൻജോ കണ്ണമ്പിള്ളി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ചാൾസ് തെറ്റയിൽ വി. കുർബാന അർപ്പിച്ചു. കാലടി, കൈപ്പട്ടൂർ, നെട്ടിനംമ്പിള്ളി, കളമ്പാട്ടുപുരം, കൊറ്റമം, നീലീശ്വരം എന്നീ ഇടവകകളിൽ നിന്ന് 140 പേര് പങ്കെടുത്തു.

Photos from Jeevalaya Family Park's post 19/04/2024

മൂക്കന്നൂർ ഫൊറോനയിലെ വിജോപുരം ഇടവകയിൽ എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിതകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റിന്റെ സഹകരണത്തോടെ ആരംഭിച്ച സ്നേഹജ്വാല ദമ്പതി പരിപോഷണ പ്രോഗ്രാം ഇടവക വികാരി ഫാ. ആന്റണി കുരിക്കവേലിച്ചിറ ഉത്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ജോസഫ് മണവാളൻ ക്ലാസ്സ്‌ നയിക്കുന്നു. മൂന്ന്. സായാഹ്നങ്ങളിലായി നടത്തുന്ന സ്നേഹജ്വലയിൽ 25 ദമ്പതികൾ പങ്കെടുക്കുന്നു.

Photos from Jeevalaya Family Park's post 12/04/2024

ജീവാലയ ഫാമിലി പാർക്കിൽ സൈക്കോ- സ്പിരിച്വൽ ധ്യാനമായ ദമ്പതി ധ്യാനത്തിൽ 13 ദമ്പതികൾ പങ്കെടുക്കുന്നു. ഫാ. സാൻജോ കണ്ണമ്പിള്ളി, സിസ്റ്റർ ആന്മരിയ CHF കപ്പിൾസ് കമ്മ്യൂണിക്കേഷൻ ക്ലാസ്സ്‌ നയിക്കുന്നു. അടുത്ത ദമ്പതി ധ്യാനം മെയ്‌ 9 വ്യാഴം വൈകീട്ട് 6.30 മുതൽ ഞായർ വൈകീട്ട് 4 വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8078334522, 093870 74649

20/03/2024

*ബേബിഷൈൻ ധ്യാനം* ഏപ്രിൽ 05 - 07

എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ബേബി ഷൈൻ ധ്യാനം* നടത്തപ്പെടുന്നു. ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശമാകുന്ന കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ - ഭർതൃ ബന്ധം, ഗർഭകാല ഭക്ഷണശീലങ്ങൾ, ഗർഭകാല വ്യായാമങ്ങൾ എന്നീ വ്യത്യസ്ത മേഖലകളെക്കുറിച്ച് അറിവും പരിശീലനവും നൽകുന്ന ആത്മീയ, മനശാസ്ത്ര, ആയുർവേദ, അലോപ്പതി രംഗത്തുള്ള വിദഗ്ധർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് *ബേബി ഷൈൻ ധ്യാനം.* ഗർഭാവസ്ഥയിലുള്ള ദമ്പതികൾക്കുവേണ്ടി 2024 ഏപ്രിൽ 05 വെള്ളി വൈകീട്ട് 6 മുതൽ ഏപ്രിൽ 07 ഞായർ വൈകീട്ട് 4 വരെ. പ്രവേശനം 20 ദമ്പതികൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 8078334522, 9387074649,
9446744111

19/03/2024

വി. യൗസേപിതാവിന്റെ നാമധേയം സ്വീകരിച്ച് തിരുന്നാൾ ആഘോഷിക്കുന്ന എറണാകുളം -അങ്കമാലി അതിരൂപത കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ ജോസഫ് മണവാളൻ അച്ചന് തിരുന്നാൾ ആശംസകൾ

17/03/2024
26/02/2024

*ദമ്പതി ധ്യാനം* *മാർച്ച് 07 - 10*

എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ദമ്പതി ധ്യാനം* നടത്തപ്പെടുന്നു.
- ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാൻ
- വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുവാൻ - ദാമ്പത്യ ജീവിതത്തിൻ്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനും വളർത്തുവാനും. - വിവാഹത്തിലെ
ആത്മീയത, - ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊ പ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് *ദമ്പതി ധ്യാനം.* ദമ്പതികൾക്കുവേണ്ടി *2024 മാർച്ച് 07 വ്യാഴം വൈകീട്ട് 6 മുതൽ മാർച്ച് 10 ഞായർ വൈകീട്ട് 4 വരെ.* പ്രവേശനം 20 ദമ്പതികൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 0484-2462607, 8078334522,
8281544111, 9387074649

26/02/2024

Love Forever പ്രോഗ്രാമിൽ നിന്ന്

Photos from Jeevalaya Family Park's post 26/02/2024

*LOVE FOREVER*

ദാമ്പത്യ പ്രണയം, സ്നേഹം, തിരുവിവാഹം എന്നി ആശയങ്ങളെ വ്യക്തമായി സമൂഹത്തിൽ അവതരിപ്പിക്കനുള്ള അവസരമായി കണ്ടുകൊണ്ട്
ചുണങ്ങുംവേലി നിവേദിതയിൽ വച്ചു ഫെബ്രുവരി 24 ശനി വൈകുന്നേരം 5 മണി മുതൽ -25 ഞായർ വൈകുന്നേരം 4 മണി വരെ നടത്തിയ love Forever പ്രോഗ്രാം വിജയമായിരുന്നു. 50 ഓളം ദമ്പതികൾ പങ്കെടുത്തു.

ശനിയാഴ്ച വൈകിട്ട് open air ambience ൽ 7മുതൽ 10 മണിവരെ ആട്ടവും 💃 പാട്ടും കളികളും 🤩 buffet dinner, തട്ടുകട 🥗 ഭക്ഷണവുമൊക്കെയായി കുറച്ച് സമയം ദമ്പതികൾക്ക്‌ റൊമാന്റിക് ❤️moments ലഭിച്ചു എന്നുള്ളതാണ് ഈ പരിപാടിയുടെ പുതുമ 😇

അതിരൂപതയിലെ വൈദീകരുടെ സംഗീത കൂട്ടയ്മയായ The Twelve Band സംഗീത വിരുന്ന് ഒരുക്കി. Love Forever പരിപാടിക്ക് എറണാകുളം - അങ്കമാലി കുടുംബപ്രേഷിത കേന്ദ്രം, മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ്, നിവേദിത ചുണങ്ങുംവേലി നേതൃത്വം നൽകി.

LOVE 💕 FOREVER | ദാമ്പത്യ വാരാന്ത്യ സെമിനാർ | for regn.link in the comment box 21/02/2024

LOVE 💕 FOREVER | ദാമ്പത്യ വാരാന്ത്യ സെമിനാർ | for regn.link in the comment box couples program*LOVE FOREVER* ( _Ignite your love,celebrate your marriage_ ) *വാരാന്ത്യ ദാമ്പത്യ ശില്പശാല* *Feb 24 Saturday 4 pm to 25 Sunday 4 pm.*പ്രണയാഘോ...

16/02/2024

ദമ്പതി ധ്യാനം
എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രം കാലടി ജീവാലയ ഫാമിലി പാർക്കിൽ ഇന്നലെമുതൽ ആരംഭിച്ച ദമ്പതി ധ്യാനത്തിൽ സി. ഡോ. റോസ്ജോസ് CHF ക്ലാസ് നയിക്കുന്നു.

16/02/2024

St. Paula's Feast celebrated at Manappuram Parish

08/02/2024

St. Paula's feast celebration at St. George parish, Puthanpally

08/02/2024

St. Paula's feast celebrated at Holy Ghost Church Sehiyonpuram

29/01/2024

St. Paula's feast Celebration at St. Mar's Forane church Pallipuram

Photos from Jeevalaya Family Park's post 29/01/2024

St. Paula's feast celebration at Koratty Forane Church

29/01/2024

St. Paula's feast celebration Thalayolaparambu Parish

29/01/2024

St.Louis Church Thuruthipuram Celebrated St.Paula's Feast 28th Sunday at 6-30am Mass.

29/01/2024

St. Paula's Feast Celebration at Edakunnu parish

29/01/2024

St. Paula's Feast Celebration at St Sebastian Church Udayamperoor New

29/01/2024

St. Paula's Feast Celebration at St. Joseph Forane Church, Vaikom

27/01/2024

*ബേബിഷൈൻ ധ്യാനം* *ഫെബ്രുവരി 02 - 04*

എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ബേബി ഷൈൻ ധ്യാനം* നടത്തപ്പെടുന്നു. ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശമാകുന്ന കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ - ഭർതൃ ബന്ധം, ഗർഭകാല ഭക്ഷണശീലങ്ങൾ, ഗർഭകാല വ്യായാമങ്ങൾ എന്നീ വ്യത്യസ്ത മേഖലകളെക്കുറിച്ച് അറിവും പരിശീലനവും നൽകുന്ന ആത്മീയ, മനശാസ്ത്ര, ആയുർവേദ, അലോപ്പതി രംഗത്തുള്ള വിദഗ്ധർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് *ബേബി ഷൈൻ ധ്യാനം.* ഗർഭാവസ്ഥയിലുള്ള ദമ്പതികൾക്കുവേണ്ടി 2024 ഫെബ്രുവരി 02 വെള്ളി വൈകീട്ട് 6 മുതൽ ഫെബ്രുവരി 04 ഞായർ വൈകീട്ട് 4 വരെ. പ്രവേശനം 20 ദമ്പതികൾക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 8078334522, 9387074649,
9446744111

Photos from Jeevalaya Family Park's post 27/01/2024

ദമ്പതി വിശുദ്ധരായ ലൂയി- സെലി ദമ്പതിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ കുടുംബ പ്രേഷിത കേന്ദ്രമായ, ജീവാലയ ഫാമിലി പാർക്കിൽ വിശുദ്ധരുടെ തിരുസ്വരൂപങ്ങളോടുകൂടിയ കപ്പേള മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് ദമ്പതി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ചു പൊതുസമൂഹത്തിനായി തുറന്നു കൊടുത്തു.

സാധാരണ ഗുഹകളുടെ രൂപത്തിലുള്ള ഗ്രോട്ടോകളിൽ നിന്ന് വ്യത്യസ്തമായി വീടിന്റെ പശ്ചാത്തലത്തിൽ പെരിയാറിന്റെ തീരത്ത് മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ ചെറിയ കപ്പേള ദമ്പതികൾക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് പരസ്പര ഐക്യത്തിൽ പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും ഏറെ സഹായകരമാണ്.

ദാമ്പത്യത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയും, കുഞ്ഞുങ്ങൾ വിശുദ്ധരായി വളരുവാനും, മക്കളില്ലാത്ത ദമ്പതികൾക്ക് നന്മയുള്ള കുഞ്ഞുങ്ങൾ ജനിക്കുവാനും കുടുംബങ്ങളുടെ നിരവധിയായ നിയോഗങ്ങൾക്ക് വേണ്ടിയും ദമ്പതികളുടെ മധ്യസ്ഥരായ വി. ലൂയി-സെലി ദമ്പതിയുടെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാം.

വി. ലൂയി സെലി ദമ്പതിയുടെ വിവാഹ ദിനമായ ജൂലൈ 12 ആണ് തിരുനാൾ ദിനം.

വിശുദ്ധ ദമ്പതികളുടെ തിരുശേഷിപ്പ് വണങ്ങുവാനും നൊവേന പ്രാർത്ഥനകൾ ചൊല്ലി മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിക്കുവാനും എല്ലാവരെയും ഏറെ സ്നേഹത്തോടെ ജീവാലയ ഫാമിലി പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.

ഡയറക്ടർ,
എറണാകുളം-അങ്കമാലി അതിരൂപത
കുടുംബപ്രേഷിത കേന്ദ്രം...

Want your organization to be the top-listed Non Profit Organization in Aluva?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address


Chengal
Aluva
683574

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Community Organizations in Aluva (show all)
GSBY Samajam Aluva GSBY Samajam Aluva
Ernakulam Road
Aluva, 683101

Gowda Saraswath Brahmana Yuvajana Samajam & Sri Radhakrishna Mandir

Yonex club Yonex club
Aluva, 683102

Sree Krishna N S S Karayogam - 4422 Sree Krishna N S S Karayogam - 4422
Aluva, 683101

One of the nair karayogam in the Aluva Taluk

SNDP Yogam 1108 ,Thottakkattukara,Aluva SNDP Yogam 1108 ,Thottakkattukara,Aluva
SNDP 1108 Thottakkattukara P O
Aluva, 683108

Oru Jaathy Oru Matham Oru Deivam Manushyane

All Kerala Suriya fans & welfare Association Muppathadam unit All Kerala Suriya fans & welfare Association Muppathadam unit
Aluva

muppathadam fans page of nadippin nayagan

Alangad Yogam Petta Sangham Alangad Yogam Petta Sangham
President, Sree Sabarimala Dharmasastha Alangad Yogam, Chembola Kalari, Koduvazhanja Alangad. P. O, Ernakulam
Aluva, 683511

Official Page for Sabarimala Sree Dharmasastha Alangad Yogam Petta Sangham

Elangapuram Musthalifa Residents Association Elangapuram Musthalifa Residents Association
Thaikkattukara
Aluva, 683106

Welfare Party Edathala Panjayath Welfare Party Edathala Panjayath
Edathala North
Aluva