Kerala Samajam

Kerala Samajam

Nearby schools & colleges

ITI Vidya Mandir
ITI Vidya Mandir
Dooravaninagar

You may also like

Aman's Knowledge
Aman's Knowledge

Kerala Samajam, Dooravaninagar, Bangalore formed in the year 1957. Since then we function from the same office.

Kerala Samajam, Dooravaninagar formed in the year 1957, Located 15 kms from the city of Bangalore, the `Garden city’ of India has its Registered office in D 69, North Avenue, ITI Township. In 1957, two small organizations, Kerala Club and Malayali Samajam merged together to form Kerala Samajam Dooravaninagar. In 1959 the management of ITI Limited provided a shelter for Samajam and it has become an

Photos from Kerala Samajam's post 19/01/2024

സംയുക്ത മേഖല കലോത്സവം.

28-01-2024 ന് വിജിനപുര ജൂബിലി സ്‌കൂളിൽ നടക്കുന്ന സംയുക്ത മേഖല കലോത്സവത്തിന്റെ നോട്ടീസ് ഇതോടൊപ്പമുണ്ട്.

കലാ പരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ അതാത് സോണൽ സെക്രട്ടറിമാരുമായി ബന്ധപ്പെടേണ്ടതാണ്. 28-01-2024 ഞായർ രാവിലെ 10 മുതൽ രാത്രി 8 മണിവരെയാണ് പരിപാടി.
വിശദ വിവരങ്ങൾ നോട്ടീസിലുണ്ട്.
ജനറൽ സെക്രട്ടറി..

29/09/2023
22/09/2023

ഓണാഘോഷത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരായ കെ പി രാമനുണ്ണിയും വിജെ ജയിംസും എഴുത്ത് അനുഭവങ്ങൾ പങ്കുവെക്കുന്നതോടൊപ്പം എഴുത്ത്,കാലം, മാനവികത എന്ന വിഷയം സംവാദത്തിനായി അവതരിപ്പിക്കും.

22/09/2023

സുഹൃത്തുക്കളേ...

ഓണം മെഗാ പ്രോഗ്രാം.

ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് ജൂബിലി കോളേജ് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിര കളിയോടെ ഓണാഘോഷ പരിപാടി ആരംഭിക്കും.

സമാജം നടത്തിയ വിവിധ ഓണാഘോഷ നൃത്ത - ഗാന മത്സരങ്ങളിലെ വിജയികളുടെ മികവുറ്റ പ്രകടനവും, സമാജം വനിത-യുവ വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ കലാപരിപാടികളും ഉണ്ടായിരിക്കും.

ഓണാഘോഷം നടക്കുന്ന JEHS (CBSE) ക്യാമ്പസ്സിൽ സമാജം ഒരുക്കുന്ന സ്വാദിഷ്ഠമായ സദ്യക്കുള്ള സൗജന്യ കൂപ്പൺ വിതരണം ചെയ്യാൻ പ്രത്യേക കൌണ്ടർ ഏർപ്പെടുത്തുന്നതാണ്. സദ്യ വിളമ്പുന്ന ഹാളിൽ എത്തുന്നതിനു മുമ്പ് കൂപ്പൺ വാങ്ങിയിരിക്കേണ്ടതാണ്.

സമാപന സമ്മേളനം

3 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ കർണ്ണാടക നിയമസഭ സ്പീക്കർ ശ്രീ യു ടി ഖാദർ, കർണ്ണാടക - കേരള മന്ത്രിമാർ, കെ ആർ പുരം എം. എൽ.എ. ശ്രീ ബൈരത്തി ബസവരാജ്, പ്രമുഖ സാഹിത്യകാരന്മാർ എന്നിവരുടെ സാന്നിദ്ധ്യം
പ്രതീക്ഷിക്കുന്നു.

സമാജം നടത്തിയ വിവിധ ഓണാഘോഷ മത്സരങ്ങളിലെ വിജയികൾക്ക് ഈ സന്ദർഭത്തിൽ മുഖ്യാതിഥികൾ സമ്മാന വിതരണം നടത്തും.

തുടർന്നു പ്രശസ്ത ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കും.

അംഗങ്ങളിൽ നിന്നും മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഓണാഘോഷ പരിപാടിയുടെ ചെലവ് വഹിക്കാനുള്ള വരുമാന സ്രോതസ്സ്. സമാജം പ്രവർത്തകർ സമീപിക്കുമ്പോൾ ഉദാര സംഭാവനകൾ നൽകി പരിപാടി വിജയിപ്പിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഗോപാലകൃഷ്ണൻ - ചെയർമാൻ.
ബീനോ ശിവദാസ് - കൺവീനർ
ഓണാഘോഷ ഉപസമിതി.

ജനറൽ സെക്രട്ടറി

23/08/2023

കേരളസമാജം ദൂരവാണിനഗർ (രജി)

ജാനു പ്രിയയുടെ ചികിത്സ - കുടുംബ സഹായ നിധിയിലേക്ക് ഉദാരമായ സംഭാവന നൽകാൻ വിനീതമായ അഭ്യർത്ഥന.

2021 ജൂൺ 5 ന് തീവ്ര രക്തസ്രാവത്തെ തുടർന്ന് ചിന്മയ മിഷ്യൻ ആശുപത്രിയിൽ എത്തിച്ച ശ്രീമതി. ജാനുപ്രിയക്ക് ഗർഭപാത്രത്തിന് ക്യാൻസർ ആണെന്നു കണ്ടെത്തി. ഭാരിച്ച ചെലവ് വരുന്ന ശാസ്ത്രക്രിയ, റേഡിയോ തെറാപ്പി, കീമോ തെറാപ്പി തുടങ്ങിയ ചികിത്സകൾ നടത്തി വരികയായിരുന്നു. ഇപ്പോഴാകട്ടെ ക്യാൻസർ മാറിടത്തിലേക്കും വ്യാപിച്ചിരിക്കയാണ്.

ജാനുപ്രിയ വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. 10 വയസ്സുള്ള മൂത്ത മകൾ കീർത്തി കാലുകൾക്ക് ബലമില്ലാത്ത അവസ്ഥയിലാണ്. കീർത്തി ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളിൽ (Association of Physically Disabled School) പോകുന്നുണ്ട്. ഇളയ മകൻ നിഖിലിന് 8 വയസ്സായി എങ്കിലും സ്കൂളിൽ അയയ്ക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ ആ കുട്ടിയെയും മേൽപ്പറഞ്ഞ APD സ്കൂളിൽ, ഒന്നാം ക്ലാസ്സിൽ ചേർത്തിട്ടുണ്ട്.

ജാനുപ്രിയക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതോടെ ഭർത്താവിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് ജാനുപ്രിയയും മുത്തശ്ശിയും പറയുന്നത്.

ജാനുപ്രിയയുടെ അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല. അസുഖത്തിന് ചികിത്സ നടക്കുന്ന ഒരു ഘട്ടം വരെ ജാനുപ്രിയ ഒരു ചെറിയ ജോലിക്ക് പോയിരുന്നു. അതിനു ശേഷം മുത്തശ്ശി സരോജിനിയാണ് കുറച്ചു കാലം മുമ്പു വരെ കുടുംബം നോക്കിയിരുന്നത്. ഇപ്പോൾ അവർക്കും ജോലിയില്ല. 78 വയസ്സുള്ള അവർക്ക് പ്രായക്കൂടുതലിന്റെ അവശതയുമുണ്ട്.

സഹായിക്കാൻ ആരുമില്ലാതെ, ആരുടെ സഹായവും ലഭിക്കാത്ത അവസ്ഥയിൽ ജീവിതം നിലനിർത്തിക്കൊണ്ടു പോകേണ്ടത് എങ്ങനെ എന്ന വലിയ ചോദ്യത്തിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ഈ കുടുംബം.

ഈ കുടുംബത്തെ സഹായിയ്ക്കുവാൻ എല്ലാ മനുഷ്യ സ്നേഹികളും മുന്നോട്ട് വരണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
കുടുംബം താമസിക്കുന്നത്, ബാംഗ്ലൂർ - 36, ടി സി പാളയ, ആനന്ദപുര, ജയശ്രീ ലേഔട്ട്, #23/A, അന്നപൂർണി നിവാസിലാണ്.

ജാനുപ്രിയയുടെ മുത്തശ്ശി ശ്രീമതി സരോജിനിയുടെ താഴെ ചേർത്ത അക്കൗണ്ടിലേക്ക് കഴിയുന്ന സംഭാവനകൾ അയയ്ക്കാൻ സവിനയം അഭ്യർത്ഥിക്കുന്നു.

K.S Sarojini
Acct No. 20048590175
State Bank of India
IFSC CODE: SBIN0013159
AKSHAYANAGAR, BANGALORE

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ടവർ
എം എ ഭാസ്കരൻ : 9448048732

പവിത്രൻ കെ കെ :
9945919144

ജനറൽ സെക്രട്ടറിKerala Samajam Dooravaninagar (Reg.)

An appeal
to contribute towards Janu Priya's Treatment - and for Family relief fund.

Janupriya is a young women facing untold miseries with two children. Here is a glimpse on her miserable life.

On June 5, 2021, she was rushed to Chinmaya Mission Hospital due to severe bleeding. Janupriya was diagnosed with uterine cancer. Treatments like surgery, radiotherapy and chemotherapy were being done which cost a lot of money. Now the cancer has spread to the breast. Janupriya is married and a mother of two children. Her 10-year-old daughter Keerthy has no strength in her legs. Keerthi goes to a school where physically challenged children study (Association of Physically Disabled School). The youngest son Nikhil who is 8 years old could not be sent to school. Now that child is also enrolled in the above mentioned APD School, in standard 1. Janupriya and her grandmother say that after knowing that Janupriya has cancer, she is not getting any help from her husband. Janupriya's mother and father are not alive. Janupriya was working till a stage where she was undergoing treatment for her illness. After that grandmother Sarojini looked after the family till some time ago. Now she also have no job. She is 78 years old and also have age related health issues.

This family is helpless in front of the big question of how to sustain life without anyone to help them.

In view of the above Samajam requests all to come forward to help this family.

The Family resides at Annapurni Nivas, #23/A, Jayashree Layout, Anandapura, TC Palaya, Bangalore 560036.

Donations may kindly be sent to Janupriya's grandmother Mrs. Sarojini's account mentioned below.

K.S Sarojini,
Acct No. 20048590175
State Bank of India
IFSC CODE: SBIN0013159 AKSHAYANAGAR, BANGALORE

Contact for details MA Bhaskaran : 9448048732 Pavithran K. K: 9945919144.

General Secretary

23/08/2023

Pookkalam competition..

23/08/2023

Spot painting competition..

17/08/2023

Onam competition

06/08/2023

Onam competitions..

01/08/2023

Onam competition will start on August 12

01/08/2023

കേരളസമാജം ദൂരവാണിനഗർ
ഓണാഘോഷ മത്സരങ്ങൾ

സെപ്തംബർ 30, ഒക്ടോബർ 1 എന്നീ തിയ്യതികളിലായി നടത്തുന്ന വിപുലമായ ഓണാഘോഷ പരിപാടിയുടെ മുന്നോടിയായി സമാജം വിവിധ ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 12ന് എൻ ആർ ഐ ലേഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈ സ്‌കൂളിൽ (സി ബി എസ്‌ ഇ) 3.30 മുതൽ ചെസ്സ് മത്സരം നടക്കും.
ആഗസ്റ്റ് 13 ന് ഇതേ വേദിയിൽ രാവിലെ 10 മുതൽ ക്വിസ്, ലേഖനമെഴുത്ത്, വാർത്താ വായന എന്നീ മത്സരങ്ങളും ഉണ്ടാകും.

ആഗസ്റ്റ് 19 ന് വിജിനപുരയിലുള്ള ജൂബിലി സ്‌കൂളിൽ 3.30 മുതൽ മലയാളം കവിത ചൊല്ലൽ, ചലച്ചിത്ര ഗാനങ്ങൾ, സംഘഗാനം എണീ മത്സരങ്ങളും, ആഗസ്റ്റ് 20ന് ഇതേ വേദിയിൽ രാവിലെ 10 മുതൽ പ്രച്ഛഹ്ന വേഷം, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര കളി എന്നീ മത്സരങ്ങളും അരങ്ങേറും.

ആഗസ്റ്റ് 26ന് എൻ ആർ ഐ ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിൽ (സി ബി എസ്‌ ഇ) 3.30 മുതൽ, ചിത്രരചന മത്സരവും, ആഗസ്റ്റ് 27ന് ഇതേ വേദിയിൽ രാവിലെ 10 മണിമുതൽ, പൂക്കള മത്സരവും, സെപ്തംബർ 3ന് ഇതേ സ്‌കൂൾ മൈതാനത്ത് കായികമത്സരങ്ങളും നടക്കും.

വിശദ വിവരങ്ങൾക്ക്, ഗോപാലകൃഷ്ണൻ:9998659770
ബീനോ ശിവദാസ്: 9986461474 എന്നിവരുമായി ബന്ധപ്പെടുക.

എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി

04/05/2023

*ശ്രവണ ശേഷി നിർണയ ക്യാമ്പ്* ശ്രവണ ഹിയറിങ് എയിഡ് സെന്ററിന്റെയും കേരള സമാജം ദൂരവാണിനഗർ യുവജന വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രണ്ടായിരത്തി ഇരുപത്തിമൂന്നു മെയ് ഏഴാം തിയതി (07/05/2023) രാവിലെ 10 .30 മുതൽ ഉച്ചക്ക് ശേഷം 2 മണിവരെ ഒരു സൗജന്യ ശ്രവണശേഷി നിർണയ ക്യാമ്പ് എൻ ആർ ഐ ലേ ഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്. മുൻകൂട്ടി അറിയിച്ചോ , നേരിട്ടോ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി അറിയിച്ച് പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9544404140 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .

അഡ്വ.രാധാകൃഷ്ണൻ ആലപ്ര
പൊതുകാര്യദർശി കേരള സമാജം ദൂരവാണിനഗർ.

26/04/2023

Dear friends,
Jubilee College Vijinapura, managed by Kerala Samajam, Dooravaninagar is elated and euphoric with the triumphant victory of II PUC students in their board exams.
They have achieved 100% result in Science Stream and 92% in Commerce Stream with 10 Distinction, 52 First Class and 12 Second Class.

*Our heartiest Congratulations to all successful students, teachers and Principal Dr.Baby George*

Some of the noteworthy specialities are:
• Admission to students is given without any screening.
• Fee is very nominal.
• Quality Education
• * Experienced and well qualified faculty.
• Enrolment for admission in advance is possible with a payment of Rs.5000/- which is refundable subject to conditions.

You may reach our Admission Officer/Principal @ 9448509899 for any further assistance.

P Divakaran
Secretary
Jubilee Institutions

02/03/2023

*ആദരാഞ്ജലികൾ*
സമാജത്തിന്റെ ജനറൽ സെക്രട്ടറി, സ്കൂൾ സെക്രട്ടറി,ബോർഡ്‌ മെമ്പർ, പ്രവർത്തകസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ അഞ്ച് ദശാബ്ദ ക്കാലം കേരള സമാജം ദൂരവാണിനഗറിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ശ്രീ. വി.സദാനന്ദൻ ഇന്ന് പുലർച്ചെ5.30ന് ദിവംഗതനായി പരേതത്മാവിന് നിത്യശാന്തി നേരുന്നു. കേരളസമാജം ദൂരവാണി നഗറിന്റെ ആദരാഞ്ജലികൾ 🙏🏼🙏🏼

സംസ്കാരം നാളെ 03/02/2023 ഉച്ചക്ക് 12ന് നടക്കും. പത്നി -ഇപ്പോഴത്തെ മഹിളാവിഭാഗം കൺവീനർ സരസമ്മ,മക്കൾ. സന്തോഷ്‌, സന്ദീപ് 9902447710(സന്ദീപ് ) ആദര സൂചകമായി 04/02/2023 ശനിയാഴ്ച 5 മണിക്ക് ജുബിലീ സ്കൂൾ വിജിനപുരയിൽ അനുശോചന യോഗം നടക്കും

30/12/2022

പുസ്തക പ്രദർശനവും വിൽപ്പനയും
=====================

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഈ സന്തോഷ് കുമാറിന് കേരള സമാജം ദൂരവാണി നഗർ ഏർപ്പെടുത്തുന്ന സ്വീകരണ പരിപാടിയോടനുബന്ധിച്ച് ഡിസംബർ31ന് ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ ജൂബിലി സ്കൂളിൽ ( കെ ആർ പുര റെയിൽവേ സ്റ്റേഷൻ വിജിനപുര) പുസ്തക പ്രദർശനവും 10% വിലക്കുറവോടെ വിൽപ്പനയും ഏർപ്പെടുത്തിയിട്ടുണ്ട്.

എൻ ബി എസ്, ചിന്ത പബ്ലിഷേഴ്സ്, കൈരളി ബുക്സ്, ഡിസി, ചെമ്പരത്തി, ഐവറി, പുസ്തക പ്രസാധക
സംഘം എന്നീ പ്രസാധ കർ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരുടെ കഥകൾ
കവിതകൾ നോവലുകൾ
പഠനങ്ങൾ വൈജ്ഞാനിക ഗ്രന്ഥങ്ങൾ എന്നിവയാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ഈ സന്തോഷ് കുമാറിന്റെ നോവലുകളും ചെറുകഥാസമാഹാരങ്ങളും കൂടാതെ ബാംഗ്ലൂർ എഴുത്തുകാരുടെ പുസ്തകങ്ങളും പുസ്തകോത്സവത്തിൽ ഉൾപ്പെടുത്തുന്നു

വിളിക്കേണ്ട നമ്പർ
9008273313

25/09/2022

ഓണാഘോഷ സമാപനം # കനൽ മ്യൂസിക് ബാൻഡ്

08/09/2022

പണ്ട് പഞ്ഞ കർക്കടകത്തിലെ തിമിർത്തുപെയ്യുന്ന മഴകഴിഞ്ഞു കാർമേഘകീറുകളെ വകഞ്ഞുമാറ്റി പൊന്നിൻ പ്രഭ വിടർത്തുന്ന അംശുകിരണങ്ങൾ പൂമുറ്റത്തു നൃത്തം ചവിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. ഓണത്തുമ്പികൾ തൊടികളിൽ വട്ടമിട്ടു പരന്നിരുന്നു കാലം . ഇപ്പോൾ അവയുണ്ടോ എന്നറിയില്ല . കറുപ്പും സ്വര്ണനിറവും ചേർന്ന തുമ്പികൾ അവ കൂട്ടമായി വട്ടം ചുറ്റി പരന്നിരുന്നു. അന്നൊക്കെ ഓണത്തിന് അർഥമുണ്ടായിരുന്നു. ആ കുറച്ചുദിവസങ്ങളിൽ മാത്രമാണ് കുറെയധികം വിഭവങ്ങളും കൂട്ടി ഒരു ഊണ് കഴിക്കാൻ അവസരം ലഭിച്ചിരുന്നത്. ഇപ്പൊ തുമ്പിയും തുമ്പയും ഇല്ലാത്തതായിരിക്കുന്നു ഓണം . ഒത്തുചേരലുകളോട് പൊതുവേ വിമുഖത കാണിക്കുന്ന തലമുറയുടെ കാലം. എന്നാലും ഓണം എന്ന വികാരം മലയാളികൾക്ക് വിശിഷ്യാ കേരളത്തിന് വെളിയിലുള്ള മലയാളികൾക്ക് ഉത്സവാന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ട്. ഇന്നാണ് ആ ഉത്സവ ദിനം. ലോകമാസകലമുള്ള മലയാളികൾക്ക് കേരളസമാജം ദൂരവാണിനഗറിന്റെ ഓണാശംസകൾ നേരുന്നു.

അഡ്വ. രാധാകൃഷ്ണൻ ആലപ്ര
പൊതുകാര്യദർശി കേരളസമാജം ദൂരവാണിനഗർ

04/09/2022

ഓണചന്തയിൽനിന്നും

04/09/2022

ഓണചന്ത ഉൽഘാടനം മന്ത്രി ശ്രീ ബസവരാജ് നിർവഹിക്കുന്നു..

03/09/2022

കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത നാളെമുതൽ ആരംഭിക്കുകയാണ്.രാമമൂർത്തിനഗർ NRI ലേയൗട്ടിലെ ജുബിലീ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ (CBSE) ഗ്രൗണ്ടിൽ സെപ്റ്റംബർ 4,5,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്. നാടൻ വിഭവങ്ങളുംപച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ,കയറുൽപ്പന്നങ്ങൾ,ഫുഡ്‌ കോർട്ട് എന്നിവയടങ്ങിയ അൻപതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.എല്ലാവർക്കും സ്വാഗതം നേരുന്നു...

Photos from Kerala Samajam's post 28/08/2022

ഓണ ആഘോഷ പരിപാടികൾ 2022

Photos from Kerala Samajam's post 28/08/2022

ഓണത്തോടനുബന്ധിച്ചുള്ള കായികമത്സരത്തിൽ പങ്കെടുക്കാനെത്തിയവർ

Photos from Kerala Samajam's post 28/08/2022

അത് മഞ്ജരിയായിടും അഥവാ മഞ്ജരി മരിച്ചിട്ടില്ല

ഇന്നലെ നടന്ന പദ്യം ചൊല്ലൽ അഥവാ പദ്യപാരായണം മത്സരങ്ങൾ അക്ഷരസ്പുടതയിലും ഭാവാലാപന അർഥാന്വയ സൗകുമാര്യത്തിലും വളരെനല്ല നിലവാരം പുലർത്തി. കേകയും മഞ്ജരിയും മന്ദാക്രാന്തയും കാകളിയും കാളകാഞ്ചിയും ഇന്നലെ നടന്ന മത്സരങ്ങളിൽ പുനർജനിച്ചു. ചിട്ടവട്ടങ്ങൾ പൊട്ടിച്ചെറിയുന്ന നൂതനകാലത്തു ആലാപന സൗകുമാര്യത്തിനും മനസ്സിന്റെ താളുകളിൽ വിസ്മരിക്കപ്പെടാതെ സൂക്ഷിക്കുവാനും ചട്ടക്കൂടുകൾ അനിവാര്യമാണെന്നാണ് കൊണ്ടായിരിക്കാം ആശാനും വള്ളത്തോളും ചങ്ങമ്പുഴയും കുഞ്ഞിരാമാനുമെല്ലാം ഇപ്പോഴും ആലാപനപ്രധാന്യമുള്ള ഇത്തരം അവസരങ്ങളിൽ അനുവാചകരുടെയും ആസ്വാദകരുടെയും ഇഷ്ട കവികളായി നിലകൊള്ളുന്നത്.
ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ
പോകുന്നിതാ പറന്നമ്മേ
തെറ്റി നിനക്കുണ്ണി ചൊല്ലാം നൽ
പൂമ്പാറ്റകളല്ലേ ഇതെല്ലം
ഇത്തരം പദ്യങ്ങൾ ഇന്നും കേൾക്കുമ്പോൾ പഴയ സ്‌കൂൾ ദിനങ്ങൾ ഓർമയിൽ വരുന്നു. മലയാളാധ്യാപകൻ ചൂരലുമായി കാണാപാഠം പഠിച്ചു പദ്യഭാഗങ്ങൾ ക്ലാസ്സിൽ ചൊല്ലിച്ചിരുന്ന ദിനങ്ങൾ. മുറ്റത്തെ തൈമാവിൽ നിന്നും ആദ്യത്തെ പഴം വീണപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും അശ്രുകണങ്ങൾ പൊടിഞ്ഞ ഭാവാത്മകത , താളാത്മകമായ ലളിതമായ പദങ്ങളിലൂടെ മനസ്സിന്റെ അടിത്തളങ്ങളിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ എന്നപോലെ പതിച്ചിടീച്ചിരുന്ന ദിനങ്ങൾ. അതെ നല്ല കവികൾ അനശ്വരരാണ് . അവരുടെ വാക്ധോരണി വായ്മൊഴിയായും വരമൊഴിയായും മലയാളികളുള്ളടത്തോളം കാലം നിലനിൽക്കുകതന്നെ ചെയ്യും
അഡ്വ.രാധാകൃഷ്‌ണൻ ആലപ്ര
പൊതുകാര്യദർശി .കേരളസമാജം ദൂരവാണിനഗർ.

Want your school to be the top-listed School/college in Bangalore?
Click here to claim your Sponsored Listing.

Videos (show all)

ഓണചന്തയിൽനിന്നും

Telephone

Address


D-69, ITI Township
Bangalore
560016

Other Bangalore schools & colleges (show all)
Arivu Peace Child India Arivu Peace Child India
88, 1st Main Road, Chamarajpet West
Bangalore, 560018

Peace Child India believes in the power of youth to bring about a change in their communities. Our

Sishu Griha School Sishu Griha School
Not Relevant
Bangalore, DUNNO

HAL PUBLIC SCHOOL HAL PUBLIC SCHOOL
Suranjan Das Road
Bangalore, 560017

B.M.S College of Engineering B.M.S College of Engineering
Bull Temple Road
Bangalore, 560019

This is a page dedicated to all students of B.M.S College of Engineering. This isn't the official page of the college,rather a page run by alumni.

IIM Bangalore - The Place to 'B' IIM Bangalore - The Place to 'B'
Bannerghatta Road
Bangalore, 560076

Managed by the Student Media Cell of IIM Bangalore, this page intends to provide an insight into life at IIMB and serve as a mouth-piece for all campus-related activities that woul...

The Round Table School The Round Table School
Roopenaagrahara, Bommanahalli Post, Hosur Road
Bangalore, 560068

The Round Table School is located in Roopena Agrahara, off Hosur Road (very close to the Madiwala Flyover). The School provides Free Education and Mid-day-mea...

Body In Motion Body In Motion
# 421, 7th Cross, Domlur Layout
Bangalore, 560071

Body In Motion is a Fitness & Dance Studio. We conduct classes in: Aerobics, Thai Kickboxing, Zumba, Salsa, Kids & Bollywood Dance

Ivy Aspire Education Counseling Ivy Aspire Education Counseling
Royal Orchid Hotel, Off HAL Airport Road
Bangalore, 560008

Join us DEC 10, 4pm for an In-person workshop in Chennai about College counseling & scholarships

Base Educational Services Ltd. Base Educational Services Ltd.
27, Bull Temple Road, Basavanagudi
Bangalore, 560004

Base offers integrated educational services that include student training for a wide range of career options including engineering and medicine. Founded in 1991, BASE has the disti...

Unplugged.Agency Unplugged.Agency
#126, Railway Parallel Road, Kumara Park West
Bangalore, 560020

Every business aches for ideas that originate in a world that’s Unplugged. www.unpluggedindia.com

JSSATEB JSSATEB
Uttarahalli-Kengeri Road
Bangalore, 560061

JSS Academy of Technical Education,Bangalore

CREST Infocom CREST Infocom
BTM 2st Stage
Bangalore, 5600076

Dealing In: Branding, Promotion (Indoor/Outdoor), SEO Marketing, Web Application, e-Commerce, Presentation, Graphic, Digital Media, Transportation, Group Travel, Car on Rent, Event...