The North Malabar Dist Co operative Supply & Marketing Society Ltd No F1003
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The North Malabar Dist Co operative Supply & Marketing Society Ltd No F1003, Government Organization, Silk Street, Calicut.
The North Malabar District Co-operative Supply and Marketing Society Ltd No.F 1003 is a co-operative society registered and started
its operation in the year 1936.
ഏവർക്കും എൻഎംഡിസി യുടെ ഓണാശംസകൾ ❤️
Join With Us....
NMDC
2021-2022 സാമ്പത്തിക വർഷത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ മികച്ച മാർക്കറ്റിംഗ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയാണ് എൻഎംഡിസിക്ക് ലഭിക്കുന്നത്.
അന്താരാഷ്ട്ര സഹകരണ ദിനാചാരണത്തോടനുബന്ധിച്ച് സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി. എൻ വാസവൻ അവർകളിൽ നിന്നും പ്രശസ്തി ഫലകവും, സമ്മാനത്തുകയായ ഒരുലക്ഷം രൂപയും എൻഎംഡിസി ചെയർമാൻ ശ്രീ.കെ കെ മുഹമ്മദ്, ജനറൽ മാനേജർ ശ്രീമതി.എം കെ വിപിന, ബിസിനസ് മാനേജർ ശ്രീ.ടി കെ നിഷാജ്, ഇന്റെർണൽ ഓഡിറ്റർ ശ്രീ.വി എസ് ശ്രിധിൻ എന്നിവർ ഏറ്റുവാങ്ങി.
ലോക ലഹരി വിരുദ്ധ ദിനം...
-എൻഎംഡിസി-
Olympic DaY
- NMDC -
മായം കലരാത്ത ഉത്പന്നങ്ങൾ ശീലമാക്കാം, ആരോഗ്യം വീണ്ടെടുക്കാം വിട്ടുവീഴ്ചയില്ലാതെ...
-എൻഎംഡിസി -
സഹകരണ എക്സ്പോ 2023 - ഒരുമയുടെ പൂരം
പുതിയ ആറോളം ഉത്പന്നങ്ങളുമായി എൻഎംഡിസി സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി
സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ വച്ചു നടക്കുന്ന സഹകരണ എക്സ്പോ -2023 വേദിയിലാണ് പുതിയ ഉത്പന്നങ്ങളായ കോപ്പോൾ വെർജിൻ കോക്കനട്ട് ഓയിൽ,കൂവ്വപൊടി, ഡ്രൈഡ് അംല, ജിഞ്ചർ കാൻഡി, ബ്രോക്കൺ വീറ്റ്, ചോക്ലേറ്റ് എന്നീ ഉത്പന്നങ്ങൾ സംഘം അവതരിപ്പിച്ചത്. സംഘം ചെയർമാൻ കെകെ മുഹമ്മദ് ബഹു. വൈദ്യുതി മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി അവർകൾക്ക് ഉത്പന്നങ്ങൾ നൽകി ലോഞ്ചിങ് നിർവഹിച്ചു.
അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണ് ഞാൻ
- മാമുക്കോയ
#കോഴിക്കോടിന്റെ ഹാസ്യ സാമ്രാട്ടിന് വിട 🥹
സഹകരണ എക്സ്പോ 2023 - ഒരുമയുടെ പൂരം
സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായ സഹകരണ എക്സ്പോ -2023 എറണാകുളം മറൈൻ ഡ്രൈവിൽ തുടക്കം കുറിച്ചു. 9 ദിനങ്ങളിലായി നടക്കുന്ന എക്സ്പോയിൽ എഴുപതിൽ പരം ഉത്പന്നങ്ങളുമായി എൻഎംഡിസി (ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി) ഒരുക്കിയ പ്രദർശന, വിപണന സ്റ്റാൾ കേരള കോ-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫയർ ബോർഡ് വൈസ് ചെയർമാനും മുൻ. MLA യുമായ സി. കെ ശശിന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഏറ്റുവാങ്ങി.
എൻഎംഡിസി ഭരണസമിതിയ്ക്ക് പുതിയ നേതൃത്വം ചെയർമാൻ കെ കെ മുഹമ്മദ്,വൈസ് ചെയർമാൻ ടി ജി ബീന.
KK Muhammed
www.nmdckerala.com
കേരളപ്പിറവി ആശംസകൾ ...❤️
പ്രിയപ്പെട്ടവരെ,
എൻ എം ഡി സി ചെയർമാൻ പദവിയിൽ നിന്നും വിട പറയുന്നു. !🙏
സർക്കാർ ഉത്തരവ് പ്രകാരം 2007 മെയ് മാസം 31 ന് ശ്രീ.പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട്, ശ്രീ. പി.കെ.ബാലൻ മാസ്റ്റർ എടച്ചേരി എന്നിവരോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺ വീനർ എന്ന നിലയിൽ സംഘത്തിന്റെ പടി കയറി. സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടറും, അഡ്മിനിസ്ട്രേറ്ററുമായ ശ്രീ.ഇ.മുരളീധരനിൽ നിന്നും, തികഞ്ഞ ആത്മവിശ്വാസത്തോടെ ചുമതലകളേറ്റെടുത്തു.
2008 ജനുവരി 31 ന് തെരഞ്ഞടുക്കപ്പെട്ട ഭരണ സമിതിയുടെ ചെയർമാനായി . വീണ്ടും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തുടരാൻ കഴിഞ്ഞു. 15 വർഷവും 5 മാസവും പിന്നിട്ടു.
ഈ കാലയളവിൽ സഹകരിക്കുകയും, സഹായിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും, കടപ്പാടും രേഖപ്പെടുത്തുന്നു!
ചുമതലകളും , ഉത്തരവാദിത്വങ്ങളും നിർവ്വഹിക്കാൻ ആത്മാർത്ഥമായ പരിശ്രമം നടത്തിയിട്ടുണ്ടെന്ന ആത്മ സംതൃപ്തിയോടെ
എൻ എം ഡി സി യുടെ 86 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷപദവി അലങ്കരിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തോടെ
ചുമതല ഒഴിഞ്ഞു. പടിയിറങ്ങുന്നു.!
ഭരണ സമിതിയംഗങ്ങളായിരിക്കെ ദിവംഗതരായ വൈസ് ചെയർമാനായിരുന്ന ശ്രീ.ടി.സി. ഗോപാലൻ മാസ്ററർ നാദാപുരം, ശ്രീമതി.കെ. ദേവകി കോഴിക്കോട്, ശ്രീ.കെ.കുഞ്ഞപ്പ തളിപ്പറമ്പ്, ശ്രീ.പി.റ്റി. ഉലഹന്നാൻ മീനങ്ങാടി, ശ്രീ. പൊന്നത്ത് കുമാരൻ പാനൂർ എന്നിവർക്ക് സ്മരണാജ്ഞലികൾ അർപ്പിക്കുന്നു🙏🙏🌹🌹🌹
മറ്റ് ഭരണ സമിതിയംഗങ്ങൾ, ജീവനക്കാർ എന്നിവരുടെയെല്ലാം സേവനങ്ങളെ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.
പുതുതായി ചുമതല ഏൽക്കുന്ന ചെയർമാനും , ഭരണ സമിതി അംഗങ്ങൾക്കും വിജയങ്ങളും, ഭാവുകങ്ങളും നേരുന്നു.
കൂടുതൽ മികവാർന്ന നിലയിൽ മുന്നേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു.🙏🙏🙏
സഹകരണാഭിവാദനങ്ങളോടെ
പി.സൈനുദ്ദീൻ
കൽപ്പറ്റ , വയനാട്
സഹകരണ വകുപ്പ് പറയുന്നു; ഒന്നാമതാണ് എൻ.എം.സി.സി. കർഷകരെയും ആദിവാസികൾ അടക്കമുള്ള പിന്നാക്കാവസ്ഥയിലുള്ളവരെയും ചേർത്തു പിടിച്ച് മുന്നേറിയപ്പോൾ സഹകരണ വകുപ്പ് വ...
പ്രവർത്തന മികവിന് എൻ.എം.ഡി.സി.ക്ക് സഹകരണ വകുപ്പിൻ്റെ പുരസ്കാരം
കോഴിക്കോട്: സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എൻ.എം.ഡി.സി. നേടി. രണ്ടു തലത്തിലും രണ്ട് വ്യത്യസ്തമായ വിദഗ്ധ സമിതിയാണ് പ്രവർത്തനം വിലയിരുത്തിയത്.
മാർക്കറ്റിങ് സഹകരണ സംഘങ്ങളെ പ്രത്യേക വിഭാഗമായി പുരസ്കാരത്തിന് പരിഗണിച്ചത് ഇത്തവണ ആദ്യമാണ്. ഒരു സംഘത്തിൻ്റെ പ്രവർത്തനം അതിലെ അംഗങ്ങളുടെയും അവർ ഉൾപ്പെടുന്ന സാധാരണ ജനതയുടെ ജീവിതാവസ്ഥയിൽ എന്ത് മാറ്റമുണ്ടാക്കി എന്നതാണ് പുരസ്കാര സമിതി പരിശോധിച്ചത്. ഇതിലാണ് എൻ.എം.ഡി.സി. മികച്ചതായത്.
ആദിവാസി മേഖലകളിൽ സംഘത്തിൻ്റെ പ്രവർത്തനം ഏറെ അംഗീകാരം നേടിയത്. ആദിവാസികളുടെ ചെറുകുട്ടായ്മകൾ രൂപീകരിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കി. ഔഷധമൂല്യം ഏറെയുള്ള കാട്ടുമഞ്ഞൾ എൻ.എം.ഡി.സി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമെത്തിച്ചു. കാപ്പിയും തേങ്ങയും കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ അവരുടെ കൂട്ടായ്മകളുണ്ടാക്കി. പച്ചക്കറി കർഷകർക്ക് അവർ നിയന്ത്രിക്കുന്ന ആഴ്ച ചന്തകൾ ഒരുക്കി. ഇതെല്ലാമാണ് എൻ.എം.ഡി.സി. യെ മികവുറ്റതാക്കിയത്. ഒന്നാമത് എത്താനായിരുന്നില്ല, ഒന്നിച്ചു നിർത്താനായിരുന്നു എൻ.എം.ഡി.സി. ശ്രമിച്ചത്. ആ ശ്രമം ഈ സ്ഥാപനത്തെ സംസ്ഥാന - ജില്ലാ തലത്തിൽ ഒരേ പോലെ ഒന്നാമതാക്കി.
സംസ്ഥാനതല പുരസ്കാരം ചെയർമാൻ പി.സൈനുദ്ദീനും ജനറൽ മാനേജർ എം.കെ.വിപിനയും കോട്ടയത്ത് നടന്ന സംസ്ഥാന സഹകരണ ദിനാഘോഷ ചടങ്ങിൽ ഏറ്റുവാങ്ങി.
ജില്ലാതല പുരസ്കാരം സംഘം ഡയറക്ടർ കെ.അരവിന്ദാക്ഷൻ മാസ്റ്റർ അസിസ്റ്റൻ്റ് ജനറൽ മാനേജർ വി.പി. ലേഖ എന്നിവർ ഏറ്റുവാങ്ങി.
സഹകരണ സംരംഭമായ എൻ എംഡിസി ഉൽപ്പന്നങ്ങളുടെ മുപ്പൊത്തിയൊന്നാം വിൽപ്പന കേന്ദ്രം കോഴിക്കോട് വെള്ളിമാട്കുന്നിൽ ഗവ.ലോ കോളേജിന് എതിർ വശത്ത് ആരംഭിച്ചു. എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. ഡയറക്ടർ കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി മോഹനൻ ആദ്യവിൽപ്പന ഏറ്റുവാങ്ങി. കോഴിക്കോട് ബ്രാഞ്ച് മാനേജർ പി.ശിവപ്രസാദ്, ബിസിനസ്സ് മാനേജർ ടി.കെ. നിഷാജ്,ബിസിനസ്സ് എക്സിക്യൂട്ടീവ് ജിതിൻ ടി കെ, എൻ പി മജീദ്, എന്നിവർ സംബന്ധിച്ചു. എൻ എം ഡി സി ഉൽപന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ , ഹെയർ കെയർ ഓയിൽ, കോഫി പൗഡർ . റോസ്റ്റഡ് കോഫി, ചുക്ക് കാപ്പി, വയനാടൻ സുഗന്ധ വ്യജ്ഞനങ്ങൾ, കാട്ടുതേൻ, ഞവര അരി, മുളയരി മുതലായവയും, കേരളാ സോപ്പ് സിന്റെ ഉൽപ്പന്നങ്ങളും, ന്യായമായ വിലയിൽ ലഭ്യമാകും.
ഹോം ഡെലിവെറിയും ലഭ്യമാണ്
ബന്ധപ്പെടുക : IGLOO ( The Farmer’s Market ),Near Zain gold Jewellery,Opp Govt Law College,Vellimadukunnu,Calicut - 673012,Ph : 9446982299
To all the amazing and strong mother's out there, wishing you all a very Happy Mother's Day!!!
Sending our appreciation and respect to the workers of every field. Happy International Labour Day!
*കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന കോ ഓപ്പറേറ്റീവ് എക്സ്പോയിൽ ഫെഡറൽ വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള അവാർഡ് ബഹു: സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവനിൽ നിന്നും എൻ. എം. ഡി. സി ചെയർമാൻ ശ്രീ പി സൈനുദ്ധീൻ ഏറ്റുവാങ്ങുന്നു.സ്റ്റാൾ അറേഞ്ച്മെന്റ്, ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കളുമായുള്ള ഇടപെടൽ, മൊത്തം വിൽപ്പന തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.*
*കൊച്ചി മറൈൻ ഡ്രൈവിൽ നടന്നു വരുന്ന കോ ഓപ്പറേറ്റീവ് എക്സ്പോയിലെ NMDC യുടെ സ്റ്റാൾ പങ്കാളിത്തത്തിനുള്ള സർട്ടിഫിക്കറ്റും മൊമെന്റോയും സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, കേരള സഹകരണ സംഘംരജിസ്ട്രാർ അദീല അബ്ദുള്ള ഐ എ എസ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു.
സഹകരണ സംഘം ഉൽപ്പന്നങ്ങൾക്കുള്ള ഏകീകൃത പൊതു ബ്രാന്റായ " കോപ് കേരള" എൻ എം ഡി സി യുടെ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയ്ക്കു അനുവദിച്ചു കൊണ്ട് ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ നിർവ്വഹിച്ചു. കൊച്ചിയിലെ സഹകരണ എക്സ്പോ വേദിയിൽ നടന്ന ചടങ്ങിൽ മന്ത്രിയിൽ നിന്നും എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് , സഹകരണ രജിസ്ട്രാർ ഡോ:അദീല അബ്ദുള്ള ഐ എ എസ്, അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ , അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു എന്നിവർ സംബന്ധിച്ചു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Calicut
673032
Opening Hours
Monday | 9am - 6pm |
Tuesday | 9am - 6pm |
Wednesday | 9am - 6pm |
Thursday | 9am - 6pm |
Friday | 9am - 6pm |
Saturday | 9am - 6pm |
Mankavu
Calicut, 673007
"UDAYAM Home" is a project of the Kozhikode District Administration for the comprehensive rehabilitation of street dwellers.
UEIGB, Civil Station, PO, Thavakkara, Kannur University, Kannur
Calicut, 670002
A National ICT based portal is developed primarily to connect the opportunities with the aspirations
Calicut, 673020
Official page of District Medical Office Health Kozhikode for health awareness
ZAMORIN'S GURUVAYURAPPAN COLLEGE
Calicut
NATIONAL SERVICE SCHEME THE ZAMORIN'S GURUVAYURAPPAN COLLEGE, KOZHIKODE
THIRUVANNUR
Calicut, 673029
This page gives you easy access in renewing your vehicle policies at a best rate
Khadi Tower, Cherooty Road
Calicut, 673031
Khadi Grama Soubhagya Showroom, (Sales outlet) Run by Kerala Khadi and Village Industries Board
Government Cyberpark Kozhikode
Calicut, 673016
Welcome to the official page of Cyberdome Kozhikode. We are the law enforcement agency under Kerala
Civil Station
Calicut, 673020
Scheduled Caste Development Dept
Calicut, 673524
കൃഷി ഭവൻ, ചെറുവണ്ണൂർ (Krishi Bhavan, Cheruvannur)
Mananchira
Calicut, 673001
District Tourism promotion council Kozhikode is a government body to uplift the tourism of the state