KVVES Thiruvambady
The Kerala Vyapari Vyavasayi Ekopana Samithi is the single largest trade organization in the world.
കെവിവിഇഎസ് തിരുവമ്പാടി യൂണിറ്റ് മെമ്പര്‍ (ആര്‍ജെ ഫാഷന്‍ ഫാന്‍സി തിരുവമ്പാടി) റാഫി പാലോട്ടുപറമ്പില്‍ അന്തരിച്ചു.
ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു:
യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പുല്ലങ്ങോട്ട്, പ്രവര്‍ത്തക സമിതി അംഗം ഷാജി ആലക്കല്‍, ഓഫീസ് സെക്രട്ടറി സണ്ണി പി.പി. എന്നിവര്‍ സമീപം
Greetings
പ്രിയമുള്ള വ്യാപാരി സുഹൃത്തേ
നാളെ ഓഗസ്റ്റ് 9 വ്യാപാരി ദിനം ആണ്
അതോടൊപ്പം നമ്മുടെ വ്യാപാരം തുറന്നു കിട്ടിയ വിജയ ദിനം ആയിട്ടും നാളെ ആചരിക്കുകയാണ്
അതുകൊണ്ടു നാളെ എല്ലാവരും നമ്മുടെ ഉപഭോക്താക്കൾക്ക് മധുരം നൽകേണ്ടതാണ് .
ഏല്ലാ വ്യാപാര സ്ഥാപനത്തിലും നാളെ കസ്റ്റമെർക്കായി മിട്ടായി എങ്കിലും കടയിൽ വച്ച്കൊണ്ട് വ്യാപാര ദിനത്തിൽ പങ്കാളികളാക്കുക .
നാളെ 10 മണിക്ക് വ്യാപാര ഭവനിൽ പതാക ഉയരുന്നതാണ് .
കോവിഡ് കാലം ആയായതിനാൽ ആരും വരേണ്ടതില്ല .
എല്ലാവർക്കും വ്യാപാരി ദിന ആശംസകൾ നേരുന്നു
അശാസ്ത്രീയ മായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാക്കള്‍ നടത്തുന്ന സെക്രട്ടറിയറ്റ് ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗ് തിരുവമ്പാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
നദീര്‍ എം.ടി.എസ്, സൂരജ് കൊട്ടാരത്തില്‍, സന്തോഷ് കെ.എം, ശംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Covid Update
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ടീ ഷോപ്പ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.....
തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കനിവ് സഹായ സമിതിയുടെ ടീ ഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു.പ്രതിമാസം 2000 രൂപയാണ് അടിസ്ഥാന ക്വട്ടേഷൻ തുക. അടിസ്ഥാന തുകയിൽ നിന്നും ഉയർന്ന സംഖ്യ ക്വാട്ട് ചെയ്യുന്നവർക്കായിരിക്കുംടീ ഷോപ്പിന്റെ നടത്തിപ്പ് ലഭിക്കുക. ഒരു വർഷത്തേക്കാണ് നടത്തിവകാശ കരാർ കലാവധി. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയ്യതി : 2021 ജൂലൈ 14 ഉച്ചക്ക് ശേഷം 2 മണി വരെ.
ലഭിക്കേണ്ട സ്ഥലം : കുടുംബാരോഗ്യ കേന്ദ്രം ഓഫീസ് തിരുവമ്പാടി.
വ്യാപാരികള്‍ ഉപവാസസമരം നടത്തി.
കോവിഡന്റെ പേരില്‍, തകര്‍ന്നടിഞ്ഞ വ്യാപാര സമൂഹത്തെ കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നതിനു പകരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇല്ലായ്മ ചെയ്യുകയാണ് സര്‍ക്കാരെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി എല്ലാ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജിജി കെ തോമസ്, പോള്‍സണ്‍ അറയ്ക്കല്‍, ബാലചന്ദ്രന്‍ പുല്ലങ്ങോട്ട്, കെഎന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍
വ്യാപാരികളെ ദ്രോഹിക്കുന്ന
നയങ്ങള്‍ക്കെതിരെ സൂചനാസമരം.
കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍
വ്യാപാരികളെ ദ്രോഹിക്കുന്ന
നയങ്ങള്‍ക്കെതിരെ സൂചനാസമരം
തിരുവമ്പാടി ബസ്സ്റ്റാന്റിന് സമീപം (പുല്ലൂരാംപാറ റോഡ്) സിസി ടൈപാലസ് നവീകരിച്ച ഷോറൂം യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് ഉദ്ഘാടനം ചെയ്തു (28.06.2021).
വ്യാപാരികള്‍ക്ക് കൈത്താങ്ങായ ബില്‍ഡിംഗ് ഓണര്‍ ശ്രീ. പി.ടി. ഹാരിസിന് അഭിവാദ്യങ്ങള്‍...
Covid Test
അവശ്യ വസ്തുക്കളുടെ വിതരണം മാത്രമാണ് ലോക്ക് ഡൌൺ സമയം അനുവദിച്ചിട്ടുള്ളത്.. വാഷിംഗ് മെഷീൻ ഫ്രിഡ്ജ്,ടിവിയും ഒക്കെ അവശ്യവസ്തുക്കൾ ആണോ?
ഓൺലൈൻ കച്ചവടത്തിനെതിരെ തളിപ്പറമ്പ് മർച്ചൻ അസോസിയേഷൻ നടത്തുന്ന സമരത്തിന് അഭിവാദ്യങ്ങൾ.. ♥️
തൃപ്പിൾ ലോക്കഡോൺ സാധാരണ ജനങ്ങൾക്ക് വേണ്ടി മാത്രം ആണോ?
Vyapara Bhavan Mall Concrete
Vyapara Bhavan Mall Thiruvambady Basement Construction
കെവിവിഇസ് തിരുവമ്പാടി യൂണിറ്റ് മെമ്പര്‍ വളപ്പില്‍ ആലി (ഫ്രണ്ട്‌സ് സൈക്കിള്‍ ഷോപ്പ്, കൂടരഞ്ഞി റോഡ്) നിര്യാതനായി. കബറടക്കം തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് കബര്‍ഥാനില്‍.
ഭാര്യ കദിജ. മക്കള്‍ : സല്‍മ, സലാം, സിദ്ധീഖ്
News Impact - Malayala Manorama Daily
കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തിരുവമ്പാടി പഞ്ചായത്തില്‍ കാലവര്‍ഷത്തിനു മുമ്പുള്ള ശുചീകരണത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്തിലെ മഴക്കാലത്തിനു മുമ്പുള്ള ശുചീകരണം വേഗത്തിലാക്കുമെന്നും മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ കുറയ്ക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
സ്രോതസ്സിലെ മാലിന്യ സംസ്‌കരണത്തിന് ഒരു സംസ്‌കരണ സംവിധാനം ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണങ്ങളും നടത്തണം, കൊതുക് വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍, പ്രദേശത്തെ റോഡുകളുടെ പരിപാലനം, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കി, എച്ച് 1 എന്‍ 1, മറ്റ് രോഗങ്ങള്‍ എന്നിവ പടരാതിരിക്കാന്‍ ശുചീകരണം വളരെ പ്രധാനമാണ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെ കൊതുക് ഭീഷണി വീണ്ടും പരിഹരിക്കേണ്ടതുണ്ട്.
യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് ഒന്നാം ഘട്ട ശുചീകരണം നേതൃത്വം നല്‍കി സംസാരിച്ചു.
മഴക്കാല പൂർവ്വ ശുചീകരണം - ഒന്നാം ഘട്ടം
നഗ്‌നപാദനായി
നടന്നുപോയവന്‍..
വര്‍ഗ്ഗീസേട്ടന്‍!
ഉച്ചഭാഷിണികളുടെ
കാതടപ്പിക്കുന്ന
ശബ്ദപ്രഘോഷണങ്ങളില്‍
ആരവങ്ങളില്ലാതെ...
കല്‍പ്പകാ വര്‍ഗ്ഗീസേട്ടന്‍
യാത്രയായി.
ശബ്ദ വെളിച്ചങ്ങള്‍ക്ക്
പര്യയപദമായവന്‍...
മഴയിലും മഞ്ഞിലും
കൂടാരമായവന്‍...
ഒരു തരിമണ്ണിനും
നോവു കൊടുക്കാതെ
നഗ്‌നപാദങ്ങളില്‍
കരിമുള്ളു തറയാതെ
ലൈറ്റ് ആന്റ് സൗണ്ട്
ഭുമികയിലെ രാജാവ് ..
ഭ്രാന്തു പിടിച്ച ശബ്ദവീചികളുടെ
മരണക്കയങ്ങളിലും
ശാന്തചിത്തനായി
പൊട്ടിയ കസേരയില്‍
താപസചിത്തനായി
വര്‍ഗ്ഗീസേട്ടന്‍...
സപ്തഋഷികളുടെ
മാനസം പോലെ
സല്‍ഗുണസമ്പന്ന
ശാന്തസമുദ്രം ..
കോപതാപങ്ങളില്ലാതെ
ബള്‍ബിന്റെ
മഞ്ഞവെളിച്ചം പോലെ
മൗനമന്ദഹാസമായി
ഒരു തരിമണ്ണിനും നോവാതെ
ഒരു പീഢയെറുമ്പിനും പകരാതെ...
വല്ലം നിറഞ്ഞ ദുരിതങ്ങളിലും
വോള്‍ട്ടേജ് കുറഞ്ഞ വെളിച്ചം പോലെ
മുത്തുക്കുടയും
കൂട്ടമണിയുമില്ലാതെ
ശബ്ദലോകത്തിന്റെ
കരകാണാക്കരയില്‍
നഗ്‌നപാദനായി
കടന്നുപോയവന്‍ ...
കല്‍പ്പകാ വര്‍ഗ്ഗീസേട്ടന്‍...
പ്രിയ വ്യാപാരി സുഹൃത്തെ,
💪💪അതിജീവിക്കാൻ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്🤝🤝
ഒന്നര വർഷത്തോളമായി ലോകത്തെയാകെമാനം പിടിമുറുക്കിയിരിക്കുന്ന കോവിഡ്-19 മഹാമാരി സാരമായി ബാധിച്ചിരിക്കുന്ന ഒരു മേഖലയാണ് വ്യാപാര വ്യവസായ എന്ന് നമുക്കറിയാമല്ലോ.......
അതുകൊണ്ടുതന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന വെല്ലുവിളികളും നിരവധിയാണ്.
ഇത്തരം വെല്ലുവിളികൾ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ JCI എളേറ്റിൽ ചാപ്റ്ററും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയും സംയുക്തമായി ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.....
ബിസിനസ് , ട്രെയിനിങ്ങ് മേഖലകളിൽ 20 വർഷത്തിലധികം പരിചയമുള്ള JCI നാഷണൽ ട്രെയിനർ ശ്രീ. പ്രമോദ് കുമാർ ആണ് പരിശീലകൻ.
2021 മെയ് 24 തിങ്കളാഴ്ച രാത്രി 8.00 മണിക്ക് ഓൺലൈൻ (zoom) പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിശീലന പരിപാടി തീർച്ചയായും താങ്കൾക്ക് ഉപകാരപ്പെടും.....
Covid Update 22.05.2021
വ്യാപാരി ക്ഷേമനിധി :
TRADERS WELFARE FUND
അംഗത്വം, ആനുകൂല്യങ്ങള്‍ വിശദവിവരങ്ങള്‍
Updated on 01.04.2021
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റ് മെമ്പര്‍, കൽപക ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ പി.വി വർഗീസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് (22-05-2021-ശനി) രാത്രി 08:00- മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. കോവിഡ് ബാധിതനായി മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: തെയ്യാമ്മ. മക്കൾ: ബിന്ദു, സവിത, സോണിയ, ജിൻസി, ജോബിൻ.
COVID UPDATE
Thiruvambady Covid Update
Online shopping Download Link :
https://drive.google.com/file/d/1A72_W0rk-l0u7yWMH5YG59dt3T8XpMpV/view?usp=sharing
Memories are sweet, when created with right people...
online shopping
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Calicut
673603
Govt. Medical College, Kozhikode
Calicut, 673008
The official page of EM Kerala, a state level annual academic event in emergency medicine comprising of workshops and conference.
Puthiya Palam
Calicut
Is formed by a group of people from Puthiyapalam from various political, religious background.
Calicut
Ittara is a letter writing community, we encourage and inspire people to write letters and thereby w
Hilite Business Park
Calicut, 673016
Leading Network Marketing Team Associate with South India’s No.1 Direct Selling Platform - Phygicart E-commerce
Applet It Solutions. Pavangad, Calicut
Calicut, 673021
Muslim Matrimonail, kerala nikah,salafi nikah