Mathew Syriac

Mathew Syriac

....

14/12/2022

പ്രിയമുള്ളവരേ,
മാൻദൗസ്
ചുഴലിയുടെ
സ്വാധീനത്തിൽ നിന്ന്
നാം മോചിതരായി.
ഇന്നലെ രാത്രി
ഒരു മണിക്കാരംഭിച്ച
ജയഘോഷം
ഇനിയും
അടങ്ങിയിട്ടില്ല.
കാൽപ്പന്തിൻറെ
ആദ്യസെമിയിൽ
അർജൻറീന
ഏകപക്ഷീയമായ
മൂന്നു ഗോളുകൾക്ക്
ക്രൊയേഷ്യയെ തോൽപ്പിച്ചു.
ആദ്യഗോൾ
മെസ്സിയുടെ
പെനാൽട്ടി കിക്കിലൂടെ...
മെസ്സിയുടെ പാസ്സിൽ
നേടിയ ഗോൾ
കൂട്ടി മൂന്നു
ഗോളിന് അർജൻറീന
വിജയിച്ച്
ഫൈനലിൽ
കടന്നപ്പോൾ
പെലെയ്ക്കും
മാറഡോണയ്ക്കും
ശേഷം ആരാധകരുടെ
ഫുട്ബോൾ കിരീടം
നേടുന്ന രാജാവ്
മെസ്സി തന്നെ.
ഫ്രാൻസും മൊറോക്കോയും
തമ്മിലുള്ള സെമിഫൈനൽ
ജേതാവിനെ
അർജൻറീന
ഫൈനലിൽ
നേരിടും.
എൻറെ എല്ലാ
സ്നേഹിതർക്കും
ആഹ്ലാദപൂർണ്ണമായ
ശുഭദിനാശംസകൾ🔥

13/12/2022
13/12/2022

*ഓർത്തോർത്ത് വിഷമിക്കാൻ ഇന്നലെകളിലെ ചില അനുഭവങ്ങൾ ഉണ്ടാകാം*...
*പ്രതീക്ഷകളോടെ പ്രയാണം തുടരാൻ* *പുതിയ പാതകളിൽ സന്തോഷം നിറഞ്ഞ*, , *സ്വപ്നങ്ങളുടെ വർണ്ണങ്ങൾ ചാലിച്ച നാളെകളും ഉണ്ട് നാം ഏത് തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം*. *വിഷമിച്ചിരിക്കാൻ സമയമില്ല... യാത്ര തുടരാനുള്ളതാണ്*..
*ആ യാത്ര കരുത്തോടെയും ആത്മവിശ്വാസത്തോടെയും നമ്മുടെ ലക്ഷ്യങ്ങളിലേക്കാകട്ടെ, സ്വപ്നങ്ങളിലേക്കാകട്ടെ*..
ശുഭദിനം

15/10/2022

പ്രിയ സുഹൃത്തുക്കളെ,
മാസത്തിൻറേയും
ദിവസത്തിന്റേയും
മദ്ധ്യത്തിൽ നിൽക്കവേ
പരിഷ്കൃത സമൂഹത്തിനു
കളങ്കമേല്പിച്ച
ക്രൂരമായ
നരബലി
മനസ്സിൽ
കാർമേഘം
പടർത്തുന്നു.
ആൾദൈവങ്ങൾ
വിശ്വാസത്തേയും
വിശ്വാസികളേയും
മലിനപ്പെടുത്തുന്നു
അന്ധവിശ്വാസങ്ങൾക്കും
അനാചാരങ്ങൾക്കും
പ്രചരണം നൽകുന്ന,
ശാസ്ത്രചിന്തകളെ
തമസ്ക്കരിക്കുന്ന
എല്ലാ മാധ്യമങ്ങളേയും
കരുതിയിരിക്കുക...
അവർ നമ്മുടെ
തലമുറയെ
മാത്രമല്ല ഭാവിതലമുറകളേയും
അന്ധകാരത്തിലേക്കാണ് നയിക്കുക...
ശുഭദിനാശംസകൾ🔥

13/10/2022

അങ്ങനെയിരിക്കെ
ഒരു പാതിരാത്രിയിൽ
അവർ ഭാഷ നിരോധിച്ചു.

ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ
തപാലാപ്പീസിൽക്കൊടുത്താൽ
പഴയ ഭാഷ മാറിക്കിട്ടും.

ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു,
പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.

അമ്പലത്തിലെ പാട്ടു നിന്നു,
പള്ളിയിലെ ബാങ്കും.
റേഡിയോയിൽ വീണവായന മാത്രം,
ടെലിവിഷനിൽ ആംഗ്യ വായനയും.
പത്രത്തിനു പകരം രാവിലെ
എട്ടു ഷീറ്റ് വെള്ളക്കടലാസു കിട്ടി.
കീബോർഡുകളെല്ലാം നിശ്ചലം,
മൊബൈൽ സ്‌ക്രീനിൽ ചിഹ്നങ്ങൾ മാത്രം.

തപാലാപ്പീസിലെ ക്യൂവിൽ ആരുമൊന്നും മിണ്ടിയില്ല.
ഒരാൾക്ക് ഒരുദിനം രണ്ടു വാക്കുകൾ മാത്രമേ നൽകൂവത്രെ!
ചിലർ ചാക്കുകണക്കിന് വാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്.
വാക്കുകൾ നിറച്ച ബാഗും ചോറ്റുപാത്രവുമായി കുട്ടികളുമുണ്ട്.
അമ്മയെക്കൊടുത്തവർക്ക് 'മാം' കിട്ടി,
അച്ഛനെക്കൊടുത്തവർക്ക് 'ബാപും'
ചോക്ലേറ്റും ഗെയിമും മാറ്റാൻ വരിനിന്ന കുട്ടികളെ
കൗണ്ടറിൽ നിന്ന് മടക്കിയയച്ചു,
മലയാളം മാത്രമേ മാറ്റി നൽകുകയുള്ളത്രെ!
പകരം വാക്കുകളില്ലാത്തതിനാൽ
ബേജാറും എടങ്ങേറും മാറ്റിക്കിട്ടിയില്ല.
കത്തി മാറ്റാനെത്തിയവനെ ജനം ഓടിച്ചു വിട്ടു
കഞ്ചാവ് മാറ്റാനെത്തിയവനെ പോലീസു പിടിച്ചു.
വരിനിന്നു വാടിയ വൃദ്ധൻ തളർന്നുവീണു,
'വെള്ളം' ചോദിച്ച വായിലേക്ക് വെടിയുണ്ട പാഞ്ഞു.

കാഴ്‌ചകളൊക്കെക്കണ്ടു വീട്ടിലെത്തിയപ്പോൾ
മുറ്റത്ത് വാക്കുകളുടെ കൂമ്പാരം,
മാറ്റിവാങ്ങാനായി വീട്ടുകാർ പുറത്തെടുത്തിട്ടതാണ്.
പഴയതും പുതിയതും, ലിപികളില്ലാത്തതും.
തലയണയ്ക്കുള്ളിൽ നിന്ന് ഉപ്പ വലിച്ചെടുത്ത വാക്കുകൾ
എനിക്ക് മനസിലായതേയില്ല
ഉമ്മയുടെ കോന്തല നിറയെ
ഞാൻ കേട്ടിട്ടില്ലാത്ത വാക്കുകൾ.
ഇത്രമേൽ വാക്കുകൾക്കിടയിലാണ് അവൾ വെന്തിരുന്നതെന്ന്
അടുക്കളയിലേക്ക് ഭാര്യ പിടിച്ചുവലിച്ചപ്പോഴാണറിയുന്നത്!
മകളുടെ ബാഗ് നിറയെ ഗൃഹപാഠം ചെയ്യാനുള്ള വാക്കുകൾ,
മകന്റെ പെട്ടിയിൽ അക്ഷരങ്ങൾ സ്ഥാനം തെറ്റിയ കളിവാക്കുകൾ...

രണ്ടെണ്ണമേ മാറ്റിക്കിട്ടൂവെന്ന് അവരോടെങ്ങനെ പറയും?
വാക്കുകളുടെ കൂമ്പാരത്തിൽ ഞാനേറെ നേരം തെരഞ്ഞു.
ഒടുക്കം ഓരോ കയ്യിലും ഭാരമുള്ളതെന്തോ തടഞ്ഞു,
സർവശക്തിയുമെടുത്ത് ഞാനവയെ വലിച്ചു പുറത്തെടുത്തു;
"ജനാധിപത്യം", "നാനാത്വം".

ഓടിക്കിതച്ച് തപാലാപ്പീസിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
എന്റെ കൈകളിലേക്ക് ഒന്നേ നോക്കിയുള്ളൂ,
കൗണ്ടറിലുള്ളയാൾ ഞെട്ടിയെണീറ്റു.
എന്റെ കൈകളിൽ നിന്ന് വാക്കുകൾ നിലത്തുവീണു.
ആരൊക്കെയോ ഓടിക്കൂടി
ചുറ്റും ബൂട്ട്സിന്റെ ശബ്ദങ്ങൾ
"കൊല്ലവനെ", "രാജ്യദ്രോഹി"
ബോധം മറഞ്ഞുപോകുന്നതിനിടയിലും
പകരമായിക്കിട്ടിയ രണ്ടുവാക്കുകൾ
ഭയത്തോടെ ഞാൻ കേട്ടു.
Forwarded by Farook89

15/09/2022

പ്രിയ സുഹൃത്തുക്കളെ,
സെപ്തംബർ
പാതി വഴിയിൽ..
ജീവിതം
ഓണാഘോഷം
കഴിഞ്ഞ്
നേർവഴിക്ക്...
എല്ലാ സുഹൃത്തുക്കൾക്കും
ഊഷ്മളമായ
ശുഭദിനാശംസകൾ🔥

13/09/2022

പ്രിയ സുഹൃത്തുക്കളെ,
തിരുച്ചിയിലെ
ഉന്മേഷദായകമായ
പുലരിവെട്ടം തുടരുന്നു.
സന്തോഷപൂർവ്വം
ഭർത്താക്കന്മാരുടെ
ദിനാഘോഷത്തിൽ
പങ്കെടുത്തവർക്ക്
കെട്ടഴിയുന്നേയുള്ളൂ.
സുപ്രഭാതം
പുഞ്ചിരിക്കുന്ന
ഉദാത്ത നിമിഷങ്ങളിൽ
ജീവിതത്തിന്റെ
അർത്ഥവ്യാപ്തിയെ,
സൗഹൃദങ്ങളുടെ
ഊഷ്മളതയെ
വിലയിരുത്തുമ്പോൾ
ജ്ഞാനികൾക്ക്
വഴികാട്ടിയായ
ചുവന്ന നക്ഷത്രങ്ങൾ
കിഴക്ക് വിടരുന്നു.
അവ കേരളത്തിൽ
നിന്ന് തമിഴകത്തേക്ക്
പുതു
തലമുറകളിലേക്ക്
പടരുന്നു.
ജീവിതത്തിൽ
കാഴ്ചക്കാർക്ക്
പ്രസക്തിയില്ല..
ഓരോ നിമിഷവും
നഷ്ടപ്പെടാതെ
അർത്ഥപൂർണ്ണമാകാൻ ശുഭാശംസകൾ 🔥
Good morning.Enjoy Every moment of life.🔥

12/08/2022

12.08.2022, വെള്ളി
പുലർകാലത്ത്
പെയ്ത കനത്ത
മഴയ്ക്ക് ശേഷം
പൂർണ പ്രഭയോടെ
ഉദിച്ചുയർന്ന
സൂര്യനുമേൽ
കരിമേഘങ്ങൾ
കമ്പിളി
പുതപ്പിക്കുന്ന
ഈ വേളയിൽ
എന്റെ പ്രിയ
സുഹൃത്തിന്
ഹൃദയം നിറഞ്ഞ
ശുഭദിനാശംസകൾ🔥

11/08/2022

11.08.2022 വ്യാഴം.
വേനൽ കാലത്തെ
ഓർമ്മിപ്പിക്കുന്ന
തെളിഞ്ഞ പ്രഭാതം
കർക്കിടകത്തിലെ
പത്തു വെയിലെന്ന്
മുത്തശ്ശി പറഞ്ഞത്
ശരിവെക്കുമ്പോൾ
കനത്ത മഴ
വെയിലും മഴയും
കുറുക്കൻറെ
കല്യാണമെന്ന
മുത്തശ്ശി മൊഴി
ഓർത്തെടുക്കുമ്പോൾ
മാനമിരുണ്ട് മഴ
കോരിച്ചൊരിഞ്ഞു.
ചാഞ്ഞു പെയ്യുന്ന
മഴയുടെ സംഗീതം
ആസ്വദിച്ചു മരച്ചോട്ടിൽ
മഴയോർമ്മകൾ
ചികയുന്നതിനിടയിൽ
ബ്രേക്ക് ഇട്ടതു പോലെ മഴ നിന്നു
മാനം തെളിഞ്ഞു
മനസ്സും തെളിഞ്ഞു.
പ്രിയ സുഹൃത്തിന്
സ്നേഹപൂർവ്വം
ശുഭദിനാശംസകൾ🔥

09/08/2022

മുഹറം ആശംസകൾ 🔥

09/08/2022

09.08.2022,ചൊവ്വ

മുല്ലപ്പെരിയാർ
ജലനിരപ്പ്
140 അടിയിലേക്ക്
എല്ലാ ഷട്ടറുകളും
തുറക്കും.
ഇടുക്കിയിലും
ഇടമലയാറിലും
നീരൊഴുക്ക് ശക്തം ഷട്ടറുകൾ തുറക്കും
ചെറുതോണിയിലും
ജലനിരപ്പ് ഉയർന്നു
ചപ്പാത്തിൽ
വെള്ളം കയറി.
പെരിയാർ തീരത്തും
തീരപ്രദേശങ്ങളിലും
അതീവ ജാഗ്രതാ നിർദശം.
ഭൂതത്താൻ കെട്ടിൽ
15 ഷട്ടറുകൾ
തുറന്നിട്ടിരിക്കുന്നു.
വയനാട്ടിൽ
മഴ കുറഞ്ഞു.
ഇന്നലെ ബാണാസുര സാഗർ
തുറന്നിരുന്നു.
ബർലിൻ കുഞ്ഞനന്തൻ നായരുടെ
മൃതദേഹം
പൊതു ദർശനത്തിന്
ശേഷം ഇന്ന്
വൈകിട്ട് മൂന്നിന്
വീട്ടുവളപ്പിൽ
സംസ്ക്കരിക്കും.
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏
അതിജീവനം,
ചെറുത്ത് നിൽപ്പ്,
കരുതൽ, ജാഗ്രത
ഇന്നത്തെ വാക്കുകൾ.
തുറമുഖസ്വകാര്യവൽക്കരണത്തിനെതിരെ
രാജ്യവ്യാപക
പ്രതിഷേധം.
വിമാനം, തുറമുഖം,
റെയിൽവേ, ബാങ്ക്, ഇൻഷുറൻസ്,
പ്രതിരോധ സ്വകാര്യ വൽക്കരണ നടപടികൾ
തുടരുന്നതിനിടെ
വൈദ്യുതിയും
സ്വകാര്യ കമ്പനികൾക്ക്..
വൈദ്യുതി ബിൽ
ഇന്നലെ
പാർലമെന്റിൽ..
പ്രതിപക്ഷ പ്രതിഷേധത്താൽ
ബിൽ സ്റ്റാൻഡിംഗ്
കമ്മിറ്റിയിലേക്ക്....
എല്ലാ സുഹൃത്തുക്കൾക്കും
മുഹറം ആശംസകൾ 🔥
Good morning my
Dear friends 🔥

08/08/2022

08.08.2022, തിങ്കൾ

മുല്ലപ്പെരിയാർ,
ബാണാസുര സാഗർ
ഡാമുകൾ തുറന്നു.
അവയുടെ
വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു.
സർക്കാർ
അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ
നൽകി മന്ത്രിമാരുടെ
നേതൃത്വത്തിൽ
സ്ഥിതിഗതികൾ
വിലയിരുത്തുന്നു.
കോമൺവെത്ത് ഗെയിംസിൽ
ആസ്ട്രേലിയൻ, ഇംഗ്ലണ്ട് മുന്നേറ്റം തുടരുന്നു.
ഇന്ത്യ ചരിത്രനേട്ടങ്ങളിലൂടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു
അവസാനദിനത്തിൽ
2026മാർച്ചിൽ
മെൽബണിൽ08.08.2022, തിങ്കൾ

മുല്ലപ്പെരിയാർ,
ബാണാസുര സാഗർ
ഡാമുകൾ തുറന്നു.
അവയുടെ
വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു.
സർക്കാർ
അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ
നൽകി മന്ത്രിമാരുടെ
നേതൃത്വത്തിൽ
സ്ഥിതിഗതികൾ
വിലയിരുത്തുന്നു.
കോമൺവെത്ത് ഗെയിംസിൽ
ആസ്ട്രേലിയൻ, ഇംഗ്ലണ്ട് മുന്നേറ്റം തുടരുന്നു.
ഇന്ത്യ ചരിത്രനേട്ടങ്ങളിലൂടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു
അവസാനദിനത്തിൽ
2026മാർച്ചിൽ
മെൽബണിൽ
കാണാമെന്ന
സ്വാഗതബാനറുകളുയരും.
രാത്രി മഴയും
പ്രഭാത മഴയും
കഴിഞ്ഞ്
പ്രഭാതസൂര്യൻ
നമുക്കായി കിരണശോഭ
പൊഴിക്കുന്ന
കരുതലിൻറെ
ജാഗ്രതയുടെ
പുലരിയിൽ
പ്രിയ സുഹൃത്തിന്
ശുഭദിനാശംസകൾ🔥
കാണാമെന്ന
സ്വാഗതബാനറുകളുയരും.
രാത്രി മഴയും
പ്രഭാത മഴയും
കഴിഞ്ഞ്
പ്രഭാതസൂര്യൻ
നമുക്കായി കിരണശോഭ
പൊഴിക്കുന്ന
കരുതലിൻറെ
ജാഗ്രതയുടെ
പുലരിയിൽ
പ്രിയ സുഹൃത്തിന്
ശുഭദിനാശംസകൾ🔥

07/08/2022

07.08.2022 ഞായർ
ഇന്ന്
ലോകസൗഹൃദദിനത്തിൽ റെയിൽവേയിലെ
ഹുബ്ളിഡിവിഷനിൽ
നിന്ന് സ്ഥലം മാറിവന്ന
സ്റ്റേഷൻമാസ്റ്റർമാരും
കുടുംബാംഗങ്ങളും ചെറുതുരുത്തിയിൽ
നിളാതീരത്ത്
ഒത്തുകൂടി
സൗഹൃദം പുതുക്കി.
ഏറെ സന്തോഷം
നൽകിയ ഈ
സൗഹൃദകൂട്ടായ്മയുടെ സ്നേഹതീരത്ത്
നിന്ന് എൻെറ പ്രിയ സുഹൃത്തിന്
മഴകുറഞ്ഞ രാവിൽ
ലോക സൗഹൃദ ദിനാശംസകൾ ❤️
ശുഭരാത്രി ആശംസകൾ 🔥

20/07/2022

മഴതോർന്ന്
മാനം തെളിഞ്ഞ
കർക്കിടക
പുലരിയിൽ
പ്രിയ സുഹൃത്തിന്
ശുഭദിനാശംസകൾ🔥

19/07/2022

ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരു ദിവസം ഒരു തവണ മാത്രം ആ വാച്ചൊന്ന് കെട്ടണമെന്ന്.

വാച്ചിന്റെ ഉടമസ്ഥൻ സമ്മതിച്ചില്ല. ആഗ്രഹം നിയന്ത്രിക്കാനാവാതെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയിലൊന്ന് കെട്ടാൻ വേണ്ടി മാത്രം....

വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ.

അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി.

മോഷ്ടിച്ചവൻ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.

എല്ലാവരുടെ കീശയിലും തപ്പി.
മോഷ്ടാവിന്റെ കീശയിൽ നിന്ന് വാച്ച് കിട്ടി.

അധ്യാപകൻതിരച്ചിൽ നിർത്തിയില്ല.
ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.

അവൻ സന്തോഷവാനായി.

മോഷ്ടിച്ചവൻ അന്ന് ശരിക്കും ദൈവത്തെ കണ്ടു, അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല... പക്ഷെ ഇനി ഒരിക്കൽ പോലും മോഷ്ടിക്കില്ലെന്ന് മനസു കൊണ്ട് അവൻ പ്രതിജ്ഞയെടുത്തു.

ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. വർഷങ്ങൾക്ക് ശേഷം അവൻ ഒരു അധ്യാപകനായി.

കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു.. പക്ഷേ, തന്റെ ശിഷ്യനെ അയാൾക്ക് ഓർമ വന്നില്ല. അന്നേരം അവൻ ഈ മോഷണക്കാര്യം ഓർമിപ്പിച്ചു.

"സാർ, ഞാനായിരുന്നു അന്ന് ആ വാച്ച് മോഷ്ടിച്ചത്.
അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്."

ഒരു പുഞ്ചിരിയോടെ അധ്യാപകൻ പറഞ്ഞു.

"അന്നേരം ഞാനും കണ്ണടച്ചാണ് കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് ആരാണെന്ന്... അറിയുകയും വേണ്ടായിരുന്നു..."

എന്തൊരു മനുഷ്യൻ....!!
മാലാഖമാർ പോലും തോൽക്കുന്ന മനസ്സിനുടമ...!!

രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.

*പിൻകുറിപ്പ്:-*
കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റവാളികളെന്നപോലെ* *ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്.*

*ചേർത്തു പിടിക്കാൻ കഴിയണം.
നമ്മുടെ കുട്ടികളെ. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ മികച്ച തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയും...🙏ആൻസൽ

14/07/2022

മഴയുടെ കുളിരുള്ള
പുലരിയിൽ വിരിയുന്ന പൂക്കളുടെ
ഈറനകറ്റാൻ
സൂര്യകിരണങ്ങൾ
കാത്തിരിക്കുന്ന
സൂര്യകാന്തികളെപോലെ സൗഹൃദത്തിന്റെ
ഊഷ്മളതയുമായി
ഓരോ ദിവസവും
പടികടന്നെത്തുന്ന
സുഹൃത്തിനെ
കാത്തിരിക്കുന്നവർ
സന്ദേശമലരുകളിൽ
വായിക്കാനും
ചിന്തിക്കാനും
ഓർമ്മകളെ
താലോലിക്കാനും
സ്വപ്നങ്ങൾ
നെയ്യാനും
തനിക്ക് മാത്രമായുള്ള
പൂവിനെ തേടുന്ന
പ്രതീക്ഷകളുടെ
പുലരി വെട്ടത്തിൽ
സ്നേഹപൂർവ്വം
ശുഭദിനാശംസകൾ🔥

13/07/2022

*ഇതാരുടെ വിദ്യാഭ്യാസ യോഗ്യതകൾ ആണന്ന് അറിയുമോ?*

Have you seen any person in world with such bio-data?
*(1891-1956)*

*B.A., M.A., M.Sc., D.Sc., Ph.D., L.L.D.,*
*D.Litt., Barrister-at-La w.*
*B.A.(Bombay University)*
*Bachelor of Arts,*
*MA.(Columbia university) Master*
*Of Arts,*
*M.Sc.( London School of*
*Economics) Master*
*Of Science,*
*Ph.D. (Columbia University)*
*Doctor of*
*philosophy ,*
*D.Sc.( London School of*
*Economics) Doctor*
*of Science*
*L.L.D.(Columbia University)*
*Doctor of*
*Laws ,*
*D.Litt.( Osmania* *University)*
*Doctor of*
*Literature,*
*Barrister-at-La (Gray's Inn,*
*London) law*
*qualification for a lawyer in*
*royal court of*
*England.*
*Elementary Education, 1902*
*Satara,*
*Maharashtra*
*Matriculation, 1907,*
*Elphinstone High*
*School, Bombay Persian etc.,*
*Inter 1909,Elphinston e*
*College,Bombay*
*Persian and English*
*B.A, 1912 Jan, Elphinstone*
*College, Bombay,*
*University of Bombay,*
*Economics & Political*
*Science*
*M.A 2-6-1915 Faculty of* *Political*
*Science*,
*Columbia University, New York,*
*Main-*
*Economics*
*Ancillaries-Soc iology,* *History*
*Philosophy,*
*Anthropology, Politics*
*Ph.D 1917 Faculty of* *Political*
*Science,*
*Columbia University, New* *York,*
*The*
*National Divident of India - A*
*Historical and*
*Analytical Study'*
*M.Sc 1921 June London* *School*
*of*
*Economics, London 'Provincial*
*Decentralizatio n of Imperial*
*Finance in*
*British India'*
*Barrister-at- Law 30-9-1920*
*Gray's Inn,*
*London Law*
*D.Sc 1923 Nov London* *School*,
*of*
*Economics, London 'The*
*Problem of the*
*Rupee - Its origin and it's,*
*solution' was*
*accepted for the degree of D.Sc.*
*(Economics).*
*L.L.D (Honoris Causa) 5-6-1952*
*Columbia*
*University, New York For HIS*
*achievements,*
*Leadership and authoring the constitution of India*
*D.Litt (Honoris Causa)*
*12-1-1953 Osmania*
*University, Hyderabad For HIS*
*achievements,*
*Leadership and writing the*
*constitution of*

*India!*

*Name:*
*✅ Dr. B. R. Ambedkar✅*

അംബേദ്ക്കർ ജയന്തി എന്തുകൊണ്ട് ലോക വിജ്ഞാന ദിനമായി ആചരിക്കുന്നു എന്നു മനസിലായില്ലെ?

12/07/2022

കെ ഫോണില്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത്‌ 40,000 ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍.26,000 സര്‍ക്കാര്‍ ഓഫീസിലും 14,000 ബിപിഎല്‍ കുടുംബത്തിലുമാകും ആദ്യം ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. നിലവില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും 100 വീതം ബിപിഎല്‍ കുടുംബത്തിനാണ് കണക്ഷന്‍ നല്‍കുന്നത്. വൈകാതെ ഒരു ലക്ഷം കുടുംബത്തിനുകൂടി നല്‍കുമെന്ന്‌ കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു.

ബിഎസ്‌എന്‍എല്ലാണ്‌ ബാന്‍ഡ്‌ വിഡ്‌ത്‌ നല്‍കുക. കെ ഫോണ്‍ നേരിട്ട്‌ സേവനദാതാവാകും. ഇതിനുള്ള ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ ലൈസന്‍സ്‌ ഉടന്‍ ലഭ്യമാകും. കെ ഫോണിന്റെ നടത്തിപ്പ്‌ സാധ്യതകളെക്കുറിച്ച്‌ പഠിക്കാന്‍ അഞ്ചംഗസമിതിയെ നിയോഗിച്ചു. ചിഫ്‌ സെക്രട്ടറി ഡോ. വി പി ജോയ്‌ ആണ്‌ സമിതി അധ്യക്ഷന്‍. ധന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ആര്‍ കെ സിങ്‌, ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഐടി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിന്‍ഹ, കേരള സ്‌റ്റേറ്റ്‌ ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ എംഡി ഡോ. സന്തോഷ്‌ ബാബു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്‌ എന്നിവര്‍ അംഗങ്ങളാണ്

12/07/2022

മഴകൾക്കിടയിൽ
സ്നേഹത്തിന്റെ
ഊഷ്മളതയുമായി
സൂര്യൻ കടന്നു
വരുന്ന പുലരിയിൽ
പ്രിയ സുഹൃത്തിന്
ശുഭദിനാശംസകൾ🔥

10/07/2022

ബലിപെരുന്നാൾ ആശംസകൾ 🔥
Good morning, Have a great day 🔥

07/07/2022

തണുപ്പ്
വിതറുന്ന
കോരിച്ചൊരിയുന്ന
കനത്ത മഴയിൽ
പ്രണയത്തിന്റെ
ഗീതികളുമായ്
കാറ്റ് മഴയോട്
ചേർന്നിരുന്ന്
നമ്മോട് ചൊല്ലുന്നു
, ശുഭരാത്രി 🔥❤️🔥

06/07/2022

03:: 07 ::2022
Good MORNING 🌹
🥰🥰🥰🥰🥰🥰🥰🥰🥰🥰
നമ്മളിൽ ഒരുപാട് പേർക്ക് പഠമാകേണ്ട നല്ലൊരു സന്ദേശം.!!
കുടുംബ തർക്ക കോടതികൾ കൈകാര്യം ചെയ്ത സുപ്രീം കോടതി ജഡ്ജിൽ നിന്നുള്ള പത്ത് ഉപദേശങ്ങൾ*

1.
* നിങ്ങളുടെ മകനെയും ഭാര്യയെയും നിങ്ങളോടൊപ്പം ഒരേ മേൽക്കൂരയിൽ തുടരാൻ പ്രോത്സാഹിപ്പിക്കരുത്. *

* ഒരു വീട് വാടകയ്‌ക്കെടുത്തു പുറത്തുപോകാൻ അവരെ നിർദ്ദേശിക്കുന്നതാണ് നല്ലത്. *

* ഒരു പ്രത്യേക വീട് കണ്ടെത്തുന്നത് അവരുടെ പ്രശ്‌നമാണ്. *
* നിങ്ങളും മക്കളും തമ്മിലുള്ള ബന്ധം മികച്ചതാക്കാൻ അതാണ് നല്ലതു *

2.
* നിങ്ങളുടെ മകന്റെ ഭാര്യയെ മകന്റെ ഭാര്യയായി കണക്കാക്കുക, നിങ്ങളുടെ സ്വന്തം മകളല്ല,
അവളെ ഒരു ചങ്ങാതിയായി പരിഗണിക്കുക.*

* നിങ്ങളുടെ മകൻ എല്ലായ്പ്പോഴും നിങ്ങളുടെ മകൻ തന്നെയാണ്, പക്ഷേ, അയാളുടെ ഭാര്യ അതേ പദവിയിലാണെന്നു നിങ്ങൾ കരുതേണ്ട.
നിങ്ങൾ എപ്പോഴെങ്കിലും അവളെ ശകാരിച്ചിട്ടുണ്ടങ്കിൽ, അവൾ അത് ജീവിതകാലം മുഴുവൻ ഓർക്കും.*

* യഥാർത്ഥ ജീവിതത്തിൽ, അവളെ ശകാരിക്കാനോ തിരുത്താനോ യോഗ്യനായ ഒരു വ്യക്തിയായിട്ട് അവൾ നിങ്ങളെ കാണില്ല*

*അവൾ അവളുടെ സ്വന്തം അമ്മയെ പോലെ നിങ്ങളെ കാണില്ല.*

3.
* നിങ്ങളുടെ മകന്റെ ഭാര്യക്ക് എന്ത് ശീലങ്ങളോ കുറവുകളോ ഉണ്ടെങ്കിലും അത് നിങ്ങളുടെ പ്രശ്‌നമല്ല, അത് നിങ്ങളുടെ മകന്റെ പ്രശ്നമാണ്.*

*അവൻ പ്രായപൂർത്തിയായതിനാൽ ഇത് നിങ്ങളുടെ പ്രശ്‌നമല്ല. *

4.
* ഒരുമിച്ച് അവരുമായി ജീവിക്കുമ്പോൾ പരസ്പരം അവരുടെ ജോലികൾ വ്യക്തമാക്കുക,*

*അവരുടെ തുണി അലക്കൽ , അവർക്ക് വേണ്ടി പാചകം ചെയ്യൽ ഒന്നും വേണ്ട.*

*കുഞ്ഞുങ്ങളെ അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളർത്തിക്കോട്ടെ..
* നിങ്ങളുടെ മകന്റെ ഭാര്യ കരുതുന്നു അവർക്ക് പ്രത്യേക കഴിവുണ്ടെന്നും പകരം നിങ്ങൾ ഒന്നും പ്രതീക്ഷിക്കരുതെന്നും*

* ഏറ്റവും
പ്രധാനമായി, നിങ്ങളുടെ മകന്റെ കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. അതു അവർ സ്വയം തീരുമാനിക്കട്ടെ *

5.
* നിങ്ങളുടെ മകനും ഭാര്യയും തമ്മിൽ തർക്കിക്കുമ്പോൾ അന്ധനും ബധിരനുമായി നടിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിൽ മാതാപിതാക്കൾ പങ്കാളികളാകുന്നത് ചെറുപ്പക്കാരായ ദമ്പതികൾ ഇഷ്ടപ്പെടുന്നില്ല എന്നത് സാധാരണമാണ്.*

6.
* നിങ്ങളുടെ കൊച്ചുമക്കൾ പൂർണ്ണമായും നിങ്ങളുടെ മകന്റെയും ഭാര്യയുടെയും വകയാണ്. അവർ അവരുടെ മക്കളെ വളർത്താൻ ആഗ്രഹിക്കുന്നു*
അവർക്കാണു അതിന്റെ ഉത്തരവാദിത്തവും കടപ്പാടും *

7.
* നിങ്ങളുടെ മകന്റെ ഭാര്യ നിങ്ങളെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യേണ്ടതില്ല.*

*അത് മകന്റെ കടമയാണ്.*

*നിങ്ങളും മകനും ഭാര്യയും തമ്മിലുള്ള ബന്ധം മികച്ചതാകാൻ അവൻ ഒരു മികച്ച വ്യക്തിയായിരിക്കാൻ നിങ്ങളുടെ മകനെ നിങ്ങൾ പഠിപ്പിച്ചിരിക്കണം.*

8.
* നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിനായി കൂടുതൽ ആസൂത്രണം ചെയ്യുക,
നിങ്ങളുടെ പരിപാലനത്തിനു നിങ്ങളുടെ കുട്ടികളെ ആശ്രയിക്കരുത്.*

*നിങ്ങളുടെ ജീവിതത്തിലെ കഠിന വഴികളിലൂടെ നിങ്ങൾ ഇതിനകം കടന്നുപോയിട്ടുണ്ട്,*

*യാത്രയിലൂടെ ഇനിയും ധാരാളം പുതിയ കാര്യങ്ങൾ പഠിക്കാനുണ്ട്. *

9.
* നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് നിങ്ങളുടെ സ്വന്തം താൽപ്പര്യമാണ്.*

*മരിക്കുന്നതിനുമുമ്പ് നിങ്ങൾ സംരക്ഷിച്ചതെല്ലാം ഉപയോഗപ്പെടുത്താനും ആസ്വദിക്കാനും കഴിയുമെങ്കിൽ നല്ലത്*

*നിങ്ങളുടെ സമ്പത്ത് നിങ്ങൾക്ക് പ്രയോജനപ്പെടാതെ വരരുത്*

10.
* കൊച്ചുമക്കൾ നിങ്ങളുടെ കുടുംബത്തിൽ പെട്ടവരല്ല,
അവർ അവരുടെ മാതാപിതാക്കളുടെ വിലയേറിയ സമ്മാനമാണ്.*

*ദയവായി ശ്രദ്ധിക്കുക*

* ഈ സന്ദേശം നിങ്ങൾക്ക് മാത്രമല്ല.*

*കുടുംബത്തിലെ തർക്ക കോടതികൾ കൈകാര്യം ചെയ്ത ഒരു * ന്യായാധിപന്റെ * ജീവിതകാലത്തെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് *

*ജീവിതത്തിൽ സമാധാനവും പുരോഗതിയും കണ്ടെത്തുന്നതിന് ദയവായി ഇത് നിങ്ങളുടെ സുഹൃത്തുക്കൾ, മാതാപിതാക്കൾ, മരുമക്കൾ, അമ്മാവന്മാർ, അമ്മായിമാർ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവരുമായി പങ്കിടുക.*

( റിട്ട ജഡ്ജി കുടുംബകോടതി)

29/06/2022

A night spread
with dreams,
A hope of sky
filled with bright
stars of future
A world transfomed
with happy notes
of peace...Let us share
Our dreams for
a better world to live.🔥 Best wishes for a wonderful tomorrow 🔥🔥

29/06/2022

രാത്രി
നല്ലതാകുന്നത്
നല്ല നിലാവിലാകാം
രണ്ടു ഹൃദയങ്ങളെ
ചേർത്തു നിർത്തുന്ന
കൂരിരുളിലുമാകാം
ഓർമ്മകളുടെ
സ്വപ്നങ്ങളുടെ
പ്രതീക്ഷകളുടെ
സാക്ഷാത്കാരം
പിറക്കുന്ന രാവാകാം
സൗഹൃദങ്ങൾ
പൂക്കുന്ന രാത്രിയാകാം
പ്രണയത്തിന്റെ
പൂക്കാലം
സാന്നിധ്യമറിയിക്കുന്ന രാവാകാം..
സ്നേഹത്തിന്റെ
പൂഞ്ചോലകൾ
ശാന്തമായി ഒഴുകുന്ന
രാത്രിയുമാകാം
ശുഭരാത്രി
ആശംസകൾ സുഹൃത്തേ...

28/06/2022

സ്കൂൾ തുറക്കുന്ന
ജൂൺ ഒന്നിനെ
അനുസ്മരിപ്പിക്കുന്ന
പുലരി മഴയിൽ
മടിയോടെ
ഉണരുമ്പോൾ
ഉണ്ണാനും ഉടുക്കാനും
കിടക്കാനും
ഇടമില്ലാത്ത
ജനകോടികളുടെ
ദുരിത ചിത്രങ്ങൾ
മനസ്സിൽ അശാന്തി
പടർത്തുന്നു
ഇന്ന് ലോകദാരിദ്ര്യദിനം
ആയുധപ്പുരകൾ
നിറയ്ക്കാൻ
വിനിയോഗിക്കുന്ന
പണത്തിന്റെ
ചെറിയൊരു ശതമാനം
മാറ്റിവെച്ചാൽ
പട്ടിണി പരിഹരിക്കാം
പല രാജ്യങ്ങളുടേയും
ബജറ്റിലോ
അജണ്ടയിലോ
ദാരിദ്ര്യനിർമ്മാർജ്ജനം ഇല്ല.
മനുഷ്യർ തുല്യരാണെന്നും
ലോകത്തിന്റെ
ഏതു ഭാഗത്തുള്ളവരും
തൻറെ സഹോദരരാണെന്നും
അവരുടെ കണ്ണീർ
എന്റെ കണ്ണീരാണെന്നുമുള്ള
ബോധ്യത്തോടെ
ദാരിദ്ര്യരേഖക്ക്
താഴെയുള്ള ശതകോടികളുടെ,
പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും
ദുരന്തങ്ങളിൽ
മുങ്ങിത്താഴുന്നവരെ
കരകയറ്റാൻ
ഈ ദിനം
പ്രചോദനമാകട്ടെ 🙏

27/06/2022

മാനമിരുണ്ടു...
മനസ്സിൽ
ഓർമ്മകളുടെ
മഴപെയ്യും
പുലരിയിലെൻ
ഹൃദയത്തിൽ
വേരുകൾ വാഴും
ശുഭദിനാശംസകൾ🔥

24/06/2022

പ്രിയ സുഹൃത്തേ,
ഒരു സംബന്ധക്കാരനെപോലെ
മൺസൂൺ മഴ
രാവിൽ പെയ്ത്
ഭൂമിയെ കുളിപ്പിച്ച്
സൂര്യന്റെ
ദൃഷ്ടിയിൽ പെടാതെ
പുലരും മുമ്പേ
രക്ഷപ്പെട്ടു.
ഒരു വിഭാഗം
കാലാവസ്ഥ
വ്യതിയാനത്തെ
പ്രതിയാക്കി.
മറ്റൊരു വിഭാഗം
മനുഷ്യന്റെ ചെയ്തികളെ
പഴിചാരി
ഇനിയൊരുത്തർ കലികാലത്തിൽ
മുമ്പത്തെ പോലെ
പെരുമഴപെയ്യുമെന്ന്
ഭീതിപരത്തി
കർഷകർ ജലലഭ്യത യെയും ഉറവകളേയും
ചർച്ചയാക്കിയപ്പോൾ
വീട്ടമ്മമാർ
കുടിവെള്ളം മുടങ്ങുമൊയെന്ന
ആശങ്കയിൽ
പകൽ ഓഫീസിൽ
പോകുന്നവരും
പരാതിയില്ലാതെ
വരിയിൽ നിൽക്കുന്നവരും
പകൽമഴയില്ലാത്തതിൽ
ആഹ്ളാദം പങ്ക് വെക്കുന്നു....
ഗുണദോഷങ്ങൾ
കേട്ട മഴമേഘങ്ങൾ
പെയ്യണമോയെന്ന
ആശങ്കയിൽ നിൽക്കെ
സൗഹൃദത്തിന്റെ
പെരുമഴ ചൊരിയുന്ന
എൻറെ പ്രിയ സുഹൃത്തിന്
ശുഭദിനാശംസകൾ🔥

22/06/2022

മൺസൂൺ
ഭൂമി ദേവിയോട്
പിണങ്ങി
മുഖം കറുപ്പിച്ച്
നിൽക്കുകയായിരുന്നു........
പതിപത്നി കലഹം
അന്തിവരേയ്ക്കെന്നു കരുതി ഭൂമി
അനങ്ങിയില്ല
തിങ്കളെപ്പോലെ
മൺസൂണും
രാത്രി മാത്രം പെയ്തു
സാന്നിധ്യമറിയിച്ചു.
കരിമേഘങ്ങൾക്ക്
പെയ്യാതിരിക്കാനാവില്ല..
പോരാളിയ്ക്ക്
പോരാടാതെയും
പറ്റില്ല..
രാജ്യം കത്തുമ്പോൾ
വീണവായിക്കുന്ന
അഭിനവ നീറോമാർക്ക്
ജനതയുടെ
പോരാട്ടങ്ങളുടെ
വേലിയേറ്റത്തിൽ
കാലിടറാതിരിക്കില്ല.
ശുഭദിനാശംസകൾ🔥

22/06/2022

ഇന്ന് രാവിലെ
കാലാവസ്ഥ പ്രവചനം
നേരിൽ അനുഭവിച്ചു
കേരളത്തിൽ
അങ്ങിങ്ങായി
ഒറ്റപ്പെട്ട
കനത്ത മഴ
പ്രതീക്ഷിക്കാം
മലാപ്പറമ്പ്
മാസ് കോർണർ
മുതൽ
എലത്തൂർ വരെ
പതിനാലു കി.മീയിൽ
പുതിയങ്ങാടി
മുതൽ
പാവങ്ങാട് വരെ
രണ്ടു കി.മീ
മാത്രം കനത്ത മഴ
ഒരു പാവം
മാഷിനെ
കുളിപ്പിക്കാൻ...
ശുഭരാത്രി
ആശംസകൾ 🔥

22/06/2022

🙏 എപ്പോഴും ചിരിക്കാൻ
തയ്യാറുള്ള
മനസ്സിന്റെ
കണ്ണാടിയും
വിശാലഹൃദയമുള്ള
കണ്ണാടി വേണ്ടാത്ത
സൗഹൃദവും
ആശംസിക്കുന്നു 🔥

19/06/2022

പ്രിയ സുഹൃത്തേ,
മിഥുനമാസത്തിലെ
കോരിച്ചൊരിയുന്ന
മഴ കാണാനില്ല
രാത്രി വിതച്ച
മഴയുടെ കുളിരിൽ
പുതച്ചു മൂടി
സ്വപ്നങ്ങൾ കാണാൻ
അന്തിപ്പണിക്കാർക്ക്
കഴിയില്ല
അന്തിപ്പണിയ്ക്കുള്ള
അലവൻസ്
കൊറോണ
കൊണ്ടുപോയി.
ചാറൽമഴയിൽനിന്ന്
മോചനം നേടി
തെളിഞ്ഞ
പ്രഭാതത്തിലേക്ക്
പുലരി വെളുക്കെ
സ്നേഹപൂർവ്വം
ശുഭദിനാശംസകൾ🔥

15/06/2022

അമ്മായിയമ്മയും
മരുമകളും
പോരിനു ശേഷം
മുഖം വീർപ്പിച്ചു
കരിമേഘമണിഞ്ഞപോലെ
മൺസൂൺ മേഘങ്ങൾ
കാളിമപൂണ്ട്
പിണങ്ങി നിന്നു.
രാവിലവയുടെ
കണ്ണീർപ്പുഴ
മഴയായ് പെയ്തു.
മഴപെയ്തൊഴിയാത്തപുലരിയിൽ
കുളിരുപെയ്ത
മൺസൂൺ
കാലവർഷമായ്
തോരാതെ
പെയ്യുമ്പോൾ
എന്റെ പ്രിയ സുഹൃത്തിന്
ശുഭദിനാശംസകൾ🔥

15/06/2022

🔴
ഓർമ്മ
ജൂൺ 15
🟢
സത്യൻ
(1912 - 1971)
ചരമദിനം

ലോക നിലവാരമുള്ള അഭിനയം കൈമുതലാക്കിയ മലയാളത്തിന്റെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലാണ് സിനിമാചരിത്രകാരന്മാർ സത്യൻ എന്ന മാനുവൽ സത്യനേശൻ നാടാരെ വിലയിരുത്തുന്നത്.
150ഓളം മലയാള സിനിമകളിലും 2 തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡുകൾ ആദ്യമായി ഏർപ്പെടുത്തിയ 1969ൽ മികച്ച നടനുള്ള പുരസ്കാരം നേടി.

1912 നവംബർ 9-ന് തെക്കൻ തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ ജനിച്ചു.
പിതാവ്: മാനുവൽ
മാതാവ്: ലില്ലി അമ്മ.
വിദ്വാൻ പരീക്ഷ പാസായി തിരുവനന്തപുരം സെ.ജോസഫ് സ്കൂളിൽ അദ്ധ്യാപകനായി.
പിന്നീട് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി. 1941ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ പട്ടാളസേവനത്തിനുശേഷം തിരിച്ചുവന്ന് തിരുവിതാംകൂര്‍ പോലീസില്‍ ഇന്‍സ്‌പെക്ടറായി. 1946-48 കാലത്ത് കമ്യൂണിസ്റ്റ് സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊലീസ് വൃന്ദത്തിന്റെ ഭാഗമായി പല തൊഴിലാളി സമരങ്ങള്‍ തകര്‍ത്തൊടുക്കിയ ഉരുക്കുമുഷ്ടിയായിരുന്നു സത്യന്‍. പില്‍ക്കാലത്ത് നിരവധി സിനിമകളില്‍ കമ്യൂണിസ്റ്റ് നേതാവോ സഖാവോ വിപ്ലവകാരിയോ ഒക്കെയായി അദ്ദേഹം അഭിനയിച്ചത് കാലം അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ച പ്രായശ്ചിത്തമാണ് എന്ന് കരുതുന്നവരുണ്ട്.

നാടാർ ഇൻസ്പെക്ടർ എന്നാണ് ആലപ്പുഴയിൽ അറിയപ്പെട്ടിരുന്നത്.
അന്ന് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ചലച്ചിത്ര-നാടക നടനും ഗായകനുമായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണ് സിനിമാലോകത്തുള്ള പലരുമായി ബന്ധപ്പെടുത്തിക്കൊടുത്തത്.

1951ൽ ജോലി രാജിവെച്ച് സത്യൻ എന്ന പേരു സ്വീകരിച്ചു. കൗമുദി ബാലകൃഷ്ണൻ നിർമ്മിച്ച ത്യാഗസീമ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷെ ചിത്രം പുറത്തിറങ്ങിയില്ല.
പുറത്തുവന്ന ആദ്യ ചിത്രം 1952ൽ റിലീസായ ആത്മസഖിയാണ്.

1954ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ സത്യന്റേയും മലയാള സിനിമയുടെയും ചരിത്രം മാറ്റി എഴുതി. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാള ചിത്രമായിരുന്നു നീലക്കുയിൽ.

താണ ജാതിക്കാരിയായ പാവപ്പെട്ട പെണ്ണിനെ പ്രേമിച്ച് വഞ്ചിക്കുന്ന നീലക്കുയിലിലെ ശ്രീധരന്‍ നായര്‍ക്കു ശേഷം എത്രയെത്ര വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ...
ഉറുമി ചുഴറ്റിപ്പറന്നു വെട്ടുന്ന തച്ചോളി ഒതേനന്‍, അമ്മയും മകളും മാത്രമുള്ള ഒരു അനാഥക്കുടുംബത്തിന്റെ ദുരിതങ്ങള്‍ തലയിലേറ്റി സ്വയം ദുരന്തമായി മാറുന്ന ഓടയില്‍ നിന്നിലെ കൈവണ്ടിക്കാരന്‍ പപ്പു, നാലാളിന്റെ ആരോഗ്യവും ആര്‍ക്കും പറഞ്ഞു പറ്റിക്കാവുന്ന മനസ്സുമുള്ള ചെമ്മീനിലെ പളനി, പകല്‍ക്കിനാവിലെ വിടനും ധൂര്‍ത്തനുമായ വന്‍പണക്കാരന്‍, യക്ഷിയിലെ മുഖം കരിഞ്ഞ ശാസ്ത്രജ്ഞന്‍, പരസ്പരം മല്ലടിക്കുന്ന അച്ഛനും മകനുമായി കടല്‍പ്പാലത്തിലെ ഇരട്ട വേഷം, മൂലധനത്തിലെ കരുണയുള്ള കമ്യൂണിസ്റ്റ് നേതാവ്, വാഴ്​വേമായത്തിലെ സംശയരോഗിയായ ഭര്‍ത്താവ്, അനുഭവങ്ങള്‍ പാളിച്ചകളില്‍ വിപ്ലവകാരിയായി മാറുന്ന റൗഡി, ആരോഗ്യവും തന്റേടവും ഉണ്ടായിട്ടും ഒരു ജീവിതമുണ്ടാക്കാന്‍ കഴിയാതെ എല്ലാം കൈവിട്ടുപോകുന്ന കരകാണാക്കടലിലെ പാവപ്പെട്ട കുടുംബനാഥന്‍... സത്യന്റെ അഭിനയംകൊണ്ടുമാത്രം ഇന്നും ജീവിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ(1969,1971) നേടി. (രണ്ടാമത്തെ അവാർഡ് മരണാനന്തരം)

ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ രക്താർബുദം സ്ഥിരീകരിച്ചു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് . രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ അഡ്മിറ്റായി.
1971 ജൂൺ 15ന് ആ മഹാനടൻ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞു.

ജെസ്സിയായിരുന്നു ഭാര്യ.
മൂന്ന് ആണ്മക്കൾ പ്രകാശ്, സതീഷ്, ജീവൻ. മൂന്ന് മക്കളും അന്ധരായിരുന്നു. പ്രകാശ് സത്യൻ 2014 ഏപ്രിൽ 15ന് അന്തരിച്ചു...

14/06/2022

പ്രിയ സുഹൃത്തുക്കളെ,
സതേൺ റെയിൽവേയിൽ
ആദ്യമായി ഇന്ന്
കോയമ്പത്തൂർ നിന്ന്
ഷിർഡിയിലേക്ക് സ്വകാര്യ ട്രെയിൻ ഗതാഗതം ആരംഭിയ്ക്കുകയാണ്.ജനങ്ങളുടെ പൊതു സ്വത്തായ
റെയിൽവേയെ
വിറ്റു തുലയ്ക്കാൻ
നാഷണൽ മോണറ്റൈസേഷൻ പൈപ്പ് ലൈൻ എന്ന പേരിൽ ബിബേക് ദേബ്റോയ് കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യ വൽക്കരണം നടപ്പാക്കുന്നു.രാജ്യദ്രോഹകരമായ ഈ നടപടിയിൽആ നിന്ന് റെയിൽവേ പിൻമാറി റെയിൽവേ തന്നെ
വണ്ടികൾ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്റകാരം ദക്ഷിണ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമ്പോൾ റെയിൽവേയിലെ എല്ലാ സംഘടനകളും
പാസഞ്ചർ അസോസിയേഷനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും വർഗ്ഗബഹുജന സംഘടനകളും സർവ്വോപരി രാജ്യസ്നേഹികളായ
ഇന്ത്യൻ ജനതയും
സഹകരിക്കണമെന്നും സമരമുഖത്ത്
അആണിനിരക്കണമെന്നും വിനയപുരസ്സരം
അഭ്യർത്ഥിക്കുന്നു.
ഐക്യവും
പോരാട്ടവുമല്ലാതെ
നമുക്ക് മുന്നിൽ വേറെ വഴികളില്ല.
മാത്യു സിറിയക്
കേന്ദ്ര വൈസ് പ്രസിഡന്റ്
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു)

12/06/2022

പ്രിയ സുഹൃത്തേ,
ജൂണിലെ
പത്തു ദിനങ്ങളിലും മാറിനിന്ന
മൺസൂൺ
പതിനൊന്നാം ദിനം
ഒരു നവോഡയെപോലെ
മടിച്ചു മടിച്ചു
നാണം കുണുങ്ങി
ഭൂമിയുടെ
മാറിലേക്ക്
ലയിക്കുന്ന
സന്ധ്യയിൽ
എന്റെ പ്രിയ
സുഹൃത്തിന്
കുളിരിനെ വെല്ലുന്ന
ഊഷ്മളതയുള്ള
സൗഹൃദപ്പുതപ്പുമായ്
നേരുന്നു
ശുഭരാത്രി ആശംസകൾ 🔥

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673001