PLR Kozhikode

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PLR Kozhikode, Social Media Agency, Calicut.

05/10/2022
28/09/2022

യൂറോപ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങുന്നു.
ഇറ്റലിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ
കത്തോലിക്ക വിശ്വാസിയായ ജോർജിയ മെലോണി പ്രധാനമന്ത്രി പദത്തിലേയ്ക്ക്..

റോം : ഇറ്റലിയിൽ കഴിഞ്ഞ ദിവസം നടന്ന പൊതുതെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി വ്യക്തമായ മുൻതൂക്കം നേടിയതായി റിപ്പോർട്ട്. ബ്രദേഴ്സ് ഓഫ് ഇറ്റലിയെ തെരഞ്ഞെടുപ്പിൽ നയിച്ച ജോർജിയ മെലോണി പ്രധാനമന്ത്രിപദത്തിലേക്ക് എന്നസൂചനയും പുറത്തുവരുന്നു. "ഞാനൊരു സ്ത്രീയാണ് അമ്മയാണ് ഇറ്റലികാരി ആണ് ക്രൈസ്തവ വിശ്വാസിയാണ് എന്റെ വിശ്വാസം എന്നിൽ നിന്നും എടുത്തു മാറ്റാൻ ആർക്കും സാധിക്കുകയില്ല" തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ജോർജിയ മെലോണി തന്റെ ക്രൈസ്തവ വിശ്വാസം ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. അവർ നയിച്ച വലതുപക്ഷ പാർട്ടി ഇറ്റലിയിൽ ഉജ്ജല വിജയം നേടിയത് ആ രാജ്യം വീണ്ടും ക്രൈസ്തവവിശ്വാസത്തിലേക്ക് തിരികെ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

ജീവന്റെ മഹത്വത്തെ മാനിക്കുന്നതും സ്വവര്‍ഗ്ഗാനുരാഗത്തെ ശക്തമായി എതിര്‍ക്കുന്നതും ഇവരുടെ ശ്രദ്ധേയമായ നിലപാടാണ്. കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന ആളാണ് മെലോണി. ഈ വർഷമാദ്യം സ്പെയിനിൽ വോക്സ് പാർട്ടിയുടെ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിൽ എൽജിബിടി ചിന്താഗതിയെ അവർ തള്ളി പറഞ്ഞിരുന്നു.

ജനന നിരക്ക് ഉയർത്താൻ വേണ്ടി ശിശുക്കളെ നോക്കാൻ സാമ്പത്തിക സഹായം നൽകി അമ്മമാരെ സഹായിക്കാൻ പദ്ധതികൾ കൊണ്ടുവരുമെന്ന് മെലോണി നേരത്തെ വാഗ്ദാനം ചെയ്തിരിന്നു. എൽജിബിടി ചിന്താഗതിയെ എതിർക്കും എന്നുള്ളത് മെലോണിയുടെ പ്രഖ്യാപിത നയങ്ങളുടെ ഭാഗം കൂടിയാണ്.

സ്വവർഗ ബന്ധത്തിലുള്ളവർ കുട്ടികളെ ദത്തെടുക്കുന്ന വിഷയത്തിൽ അടക്കം എൽജിബിടി ചിന്താഗതിയെ ശക്തിയുക്തം എതിർക്കുന്ന രാഷ്ട്രീയ നേതാവായ അവര്‍ - ഒരു കുട്ടിയുടെ വളർച്ചയ്ക്ക് സ്വവര്‍ഗ്ഗമല്ല, മാതാവും പിതാവും വേണമെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. അനധികൃത കുടിയേറ്റത്തിനെതിരെയും ശക്തമായ സ്വരം ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇറ്റലിയിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ തീരപ്രദേശത്ത് പെട്രോളിങ് നടത്തുമെന്ന് അവർ വ്യക്തമാക്കിയിരിന്നു. ഭാവി പ്രധാനമന്ത്രി, റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഏറെ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈന്‍റെ പക്ഷത്താണെന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഫാസിസ്റ്റ് തീവ്രവലതുപക്ഷ വിശേഷണങ്ങൾ ഭ്രൂണഹത്യ അനുകൂല, സ്വവര്‍ഗ്ഗാനുരാഗികൾ മെലോനിയുടെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കാറുണ്ടെങ്കിലും, അവർ അതിനെയെല്ലാം തള്ളിക്കളയുന്നുണ്ട്.

നേരത്തെ മാരിയോ ഡ്രാഗിയുടെ സർക്കാർ നേതൃത്വത്തിലുള്ള സാമ്പത്തിക, സൈനിക പ്രതിസന്ധിയെ തുടർന്ന് നിലം പതിച്ചതാണ് തെരഞ്ഞെടുപ്പിന് കളം ഒരുക്കിയത്. മെലോണിയുടെ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി 26% വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ നേടിയത്. വലതുപക്ഷ പാർട്ടികളുടെ മുന്നണി ഉണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ മെലോണി നേരിട്ടത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പേര് നിർദ്ദേശിക്കുന്നത് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററല്ല ആയിരിക്കും. ജോർജിയ മെലോണിയുടെ പേര് പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുമെന്ന്‍ തന്നെയാണ് കരുതപ്പെടുന്നത്.

28/09/2022

കേരള തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാഗം.

പാലക്കാട് : പോപ്പുലർ ഫ്രണ്ടിനൊപ്പം അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. അവയിൽ ഒന്നായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനെയും കേന്ദ്ര ഗവൺമെൻറ് നിരോധിച്ചിട്ടുണ്ട്. ഈ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരിക്കുന്നത് കേരളത്തിലെ ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പാർട്ടിയായ INL ന്റെ ദേശീയ പ്രസിഡണ്ട് ആയ പ്രൊഫസർ മുഹമ്മദ് സുലൈമാനും. അപ്പോൾ മന്ത്രിസഭയുടെ ഭാഗമായ അഹമ്മദ് ദേവർകോവിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് വ്യക്തമാണല്ലോ. നിരോധിത സംഘടനയുടെ കൂടെ ചേർന്ന് പ്രവർത്തിക്കുന്ന അഹമ്മദ് ദേവർകോവിൽ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടതല്ലേ എന്ന സംശയം സ്വാഭാവികമായും ഉയരും.

അങ്ങനെ രാജിവയ്ക്കാൻ ആണെങ്കിൽ അഹമ്മദ് ദേവർകോവിനെ മന്ത്രിസഭയിൽ എടുത്ത മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കേണ്ടതല്ലെ.

ഇതൊക്കെ വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് പി എഫ് ഐ യെ നിരോധിച്ചത് ശരിയായ നടപടി അല്ല എന്ന്.

കേരളത്തിലെ ഇടതു വലതു പക്ഷ പാർട്ടികൾ എല്ലാം ജിഹാദി ഗ്രൂപ്പുകളെ അകമഴിഞ്ഞ സഹായിക്കുന്നവരാണ് എന്ന് ആർക്കാണ് അറിയാത്തത്. എല്ലാവർക്കും വേണ്ടത് താൽക്കാലിക രാഷ്ട്രീയ നേട്ടം മാത്രമാണ്. രാജ്യത്തിന്റെ സുരക്ഷയൊന്നും ഇക്കൂട്ടർക്ക് പ്രശ്നമേയല്ല.

പ്രതിപക്ഷനേതാവിന്റെ വാക്കുകൾ ശ്രദ്ധിക്കണം പി എഫ് ഐ യെ പോലെ ആർഎസ്എസിനെയും നിരോധിക്കേണ്ടതായിരുന്നുഎന്ന്‌.
പി എഫ് ഐ എ നിരോധിച്ചത് നന്നായി എന്ന് പറയാൻ ഇവർക്ക് സാധിക്കുന്നില്ല.

27/09/2022

ലൂസി കളപ്പുരയുടെ
ആരോപണങ്ങൾക്ക് വോയിസ് ഓഫ് നൺസ് നൽകുന്ന മറുപടി

പാലക്കാട് : ലൂസി കളപ്പുര വീണ്ടും രംഗത്ത് വന്നിരിക്കുന്നു
എന്തിനുവേണ്ടി? ജിഹാദികളെ സഹായിക്കാൻ പോപ്പുലർഫ്രണ്ടിന് കഴിഞ്ഞ ദിവസം സംഭവിച്ച വലിയ നാണക്കേടിൽ നിന്നും ശ്രദ്ധ തിരിക്കാൻ.

ലൂസി കളപ്പുരയുടെ ആരോപണങ്ങൾക്ക്
വോയിസ് ഓഫ് നൺസ് കൃത്യമായ മറുപടി നൽകുന്നു.

ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? ‍

അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്.

സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ലൂസി കളപ്പുര ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു? ‍

ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി കൂടുതൽ സജീവമായിരിക്കുന്നത്. താൻ അംഗമായിരുന്ന സന്യാസസമൂഹത്തിന് എതിരെ അവർ നൽകിയ വിവിധ കേസുകൾ വിവിധ ഘട്ടങ്ങളിലായി തുടരുന്നു. വിവിധ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതിനാൽ അന്തിമ വിധി വരുന്നതുവരെ കാരക്കമാല കോൺവെന്റിൽ തുടരാനുള്ള പ്രത്യേക അനുവാദം മുൻസിഫ് കോടതി ശ്രീമതി ലൂസിക്ക് നല്കിയിട്ടുണ്ട്.

ലൂസി കളപ്പുരയുടെ ഇപ്പോഴത്തെ സത്യാഗ്രഹത്തിന് എന്താണ് കാരണം? ‍

ഒരു ഇടവേളയ്ക്ക് ശേഷം, അടിസ്ഥാന സൗകര്യങ്ങൾ തനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണവുമായി ലൂസി കളപ്പുര വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ സജീവമായിരിക്കുന്നു. ജനം വിസ്മരിച്ച് തുടങ്ങിയപ്പോൾ, പൊതുജന ശ്രദ്ധ വീണ്ടും തന്നിലേക്ക് കൊണ്ടുവരാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കാവുന്നതാണ്. തല്പര കക്ഷികളുടെ ആജ്ഞാനുവർത്തിയായി അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമായേ ഇപ്പോഴുള്ള നീക്കങ്ങളെ വിലയിരുത്താൻ കഴിയൂ.

ലൂസി കളപ്പുരയ്ക്ക് പിന്നിൽ ആരാണ്? ‍

ജസ്റ്റിസ് ഫോർ ലൂസി (JSL) എന്ന പേരിലുള്ള ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പും അതുമായി ബന്ധപ്പെട്ട ചിലരുമാണ് കഴിഞ്ഞ ചില വർഷങ്ങളായി അവരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ളത്.

ജസ്റ്റിസ് ഫോർ ലൂസി (JSL) ക്ക് പിന്നിൽ ആരാണ്? ‍

സഭാവിരുദ്ധ സ്വഭാവമുള്ള ചില സംഘടനകളിലെ പ്രവർത്തകരാണ് JSL ന് പിന്നിൽ. സന്ന്യാസിനികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുതലെടുപ്പിന് ശ്രമിക്കുന്ന രീതിയാണ് ഈ സംഘടന തുടരുന്നത്. പലകേസുകളിലും സഭാ അധികാരികൾക്കെതിരെ സംസാരിക്കാൻ കുടുംബാംഗങ്ങൾക്ക് ലക്ഷങ്ങൾ വരെ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുള്ളതാണ്. JSL എന്ന കൂട്ടായ്മക്കും പിന്നിൽ ചില തീവ്രവർഗീയ സംഘങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു.

കേരളത്തിന്റെ പ്രത്യേക രാഷ്രീയ സാഹചര്യത്തിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷങ്ങളുമായി ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ബന്ധമുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കാവുന്നതാണ്. ചർച്ചകളെ വഴിതിരിച്ചുവിടാനും യഥാർത്ഥ വിഷയങ്ങളിൽനിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായി ഇത്തരം വിവാദങ്ങളെ കാണാവുന്നതാണ്.

ലൂസി കളപ്പുരയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങൾ ‍?

പതിറ്റാണ്ടുകളായി ഒരു എയ്ഡഡ് സ്‌കൂളിൽ അധ്യാപികയായിരുന്ന ലൂസി കളപ്പുര ആ ജോലിയിൽനിന്ന് വിരമിച്ചിട്ട് ഒരുവർഷത്തിലേറെയായി. കഴിഞ്ഞ ചില വർഷങ്ങളായി തനിക്ക് ലഭിക്കുന്ന ശമ്പളവും, വിരമിച്ചപ്പോൾ ആനുകൂല്യമായി ലഭിച്ച പണവും സ്വന്തമായി തന്നെ ഉപയോഗിക്കുന്ന അവർ തന്റെ ഉപജീവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വാദങ്ങൾ വിചിത്രമാണ്. നല്ലൊരു തുക മാസം പെൻഷനായി കൈപ്പറ്റുന്ന ഒരു വ്യക്തി തന്റെ അനുദിന ജീവിത പ്രതിസന്ധികൾ എന്ന ഭാവേന കെട്ടിച്ചമച്ച കഥകൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിധത്തിൽ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത് ദുരൂഹമാണ്.

വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്തുള്ള കാരയ്ക്കാമല എഫ്സിസി കോൺവെന്റിനെക്കുറിച്ച് ‍

ലൂസി കളപ്പുര വർഷങ്ങളായി താമസിച്ചുവരുന്ന കരയ്ക്കാമല കോൺവെന്റ് ചില വർഷങ്ങൾക്ക് മുമ്പ് ഒരു ബാലഭവനംകൂടി ആയിരുന്നു. അമ്പതോളം കുട്ടികളെ പരിപാലിച്ചിരുന്ന
ആ കോൺവെന്റും അനുബന്ധ സംവിധാനങ്ങളും വിശാലമായ സ്ഥല സൗകര്യങ്ങളോടുകൂടിയതാണ്. ലൂസി കളപ്പുര സഹസന്യാസിനിമാർക്കെതിരെ നിരന്തരം കോടതിയും പോലീസ് സ്റ്റേഷനും കയറി ഇറങ്ങിയിരുന്ന കാലത്ത് അവർ ഉന്നയിച്ച ഒരു ആരോപണം, തന്നെ കൂടെയുള്ളവർ വിഷം നൽകി കൊല്ലാൻ സാധ്യതയുണ്ട് എന്നതായിരുന്നു. അതേസമയം തന്നെ സന്യാസിനിമാരെ വകവരുത്തും എന്ന രീതിയിൽ അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു സങ്കീർണ്ണ സാഹചര്യം ഉടലെടുത്തപ്പോൾ ഏകദേശം രണ്ടുവർഷം മുമ്പേ തന്നെ ആ കെട്ടിടത്തിൽ ആകെയുണ്ടായിരുന്ന കിച്ചൺ പൂർണ്ണമായി ലൂസിക്ക് വിട്ടുകൊടുക്കുകയും മറ്റുള്ള സന്യാസിനിമാർ പരിമിതമായ മറ്റൊരു ഇടത്തിലേക്ക് മാറി അവിടെ പാചകം ചെയ്തുപോരുകയുമാണ്. ആ സാഹചര്യമാണ് ഇപ്പോഴും തുടരുന്നത്.

വിവാദങ്ങളിൽ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് ലൂസി കളപ്പുര കോൺവെന്റിൽ ഉണ്ടായിരുന്നത്. കൂടുതൽ സമയവും യാത്രയിലും മറ്റുമായിരുന്നു. രാത്രി വൈകിയ വേളയിൽ എത്തിയാലും അവർ പാഴ്‌സൽ ഭക്ഷണവുമായി വന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിലാണ് കൂടുതൽ സമയം അവർ മഠത്തിൽ ഉണ്ടായിരിക്കുന്ന അവസ്ഥയുള്ളത്. ഇക്കാലത്തും മഠത്തിന്റെ പുരയിടത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളത് മറ്റൊരു വൈരുദ്ധ്യമാണ്.
സിസിടിവിയോടുള്ള എതിർപ്പ് ‍

കോൺവെന്റിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സിസിടിവി മുതലായ ലൂസിയുടെ ആരോപണങ്ങളും ദുരൂഹമാണ്. ഒരു ബാലഭവനം ആയിരുന്നതിനാലും മുമ്പൊരിക്കൽ അവിടെ ഒരു കവർച്ച ശ്രമം കൂടി ഉണ്ടായ പശ്ചാത്തലത്തിലുമാണ് അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ വസ്തുത വ്യക്തമായി മനസിലാക്കിക്കൊണ്ടാണ് യുക്തിരഹിതമായ ആരോപണം ലൂസി ഉയർത്തിയിരിക്കുന്നത്. കെട്ടിടത്തിന് വെളിയിലും കോറിഡോറിലും സിസിടിവി സ്ഥാപിച്ചിരിക്കുന്നതിനാൽ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന ലൂസിയുടെ വാദം അപഹാസ്യമാണ്. മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ രാത്രി ഏറെ വൈകി പോലും സന്ദർശകർ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വന്നുപോകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർ അറിഞ്ഞേക്കാം എന്നുള്ളതായിരിക്കാം സിസിടിവിയോടുള്ള എതിർപ്പ്.
ലഭിക്കുന്ന അവസരങ്ങളിലെല്ലാം സഭയെ അവഹേളിക്കാനും സന്യാസത്തെയും പൗരോഹിത്യത്തെയും കരിവാരിതേയ്ക്കാനും മാത്രമല്ല, പലതിനും മറയായി വിവാദങ്ങൾ സൃഷ്ടിക്കാനും ഇത്തരം സാഹചര്യങ്ങളെ കൃത്രിമമായുണ്ടാക്കുന്ന തല്പര കക്ഷികളുടെ പ്രവർത്തനങ്ങൾ ഒരിക്കൽകൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇക്കൂട്ടരുടെ കാപട്യം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്ന പരിഷ്കൃത സമൂഹം ഇത്തരം നാടകങ്ങളെ അതർഹിക്കുന്ന വിധത്തിൽ തള്ളിക്കളയുമെന്ന് തീർച്ച.

വോയിസ്‌ ഓഫ് നൺസ്

27/09/2022

ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ
പോപ്പുലർഫ്രണ്ട് പാകിസ്ഥാനുമായി ഗൂഢ പദ്ധതി തയ്യാറാക്കി.

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട്
ഓഫ് ഇന്ത്യ (PFI) ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാനുമായി കൂട്ടുചേർന്നു എന്ന നിർണായക വെളിപ്പെടുത്തലുകൾ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(NIA) നടത്തിയിരിക്കുന്നു. പി എഫ് ഐ യുടെ നേതാക്കൾക്ക് പാക്കിസ്ഥാനിലെ
ഐ എസ് ഐ യുമായി ബന്ധം ഉണ്ടായിരുന്നു. ഇന്ത്യയിൽ പല സ്ഥലങ്ങളിലും നിരവധി ഭീകര പരിശീലന
ക്യാമ്പുകൾ ഐഎസ്ഐയുടെ സഹായത്തോടു കൂടി നടത്തി,
പി എഫ് ഐ യുടെ നേതാക്കൾക്ക് ഐഎസ്ഐ യുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നു. നിരോധിത സംഘടനയായ സിമി, ഇന്ത്യൻ മുജാഹിദീൻ എന്നിവയുടെ നേതാക്കളുമായി PFI നേതാക്കൾ ബന്ധപ്പെട്ടിരുന്നു.

120 ലധികം കോടി രൂപ ഭീകര പരിശീലനത്തിനായി PFI വിനിയോഗിച്ചു.
ഇപ്പോൾ മലേഷ്യയിൽ ഉള്ള തീവ്രവാദി നേതാവായ സക്കീർ നായിക്കുമായി PFI നേതാക്കൾ നിരന്തര ബന്ധം പുലർത്തി. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ഹിറ്റ് സ്ക്വാഡിന് രൂപം കൊടുത്തു. കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തു നിന്നും ഇന്ത്യയിലെത്തിച്ചു. അവയെല്ലാം ഭീകര പ്രവർത്തനത്തിനായി ഉപയോഗിച്ചു. ഇങ്ങനെ പോകുന്നു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് NIA കണ്ടെത്തിയിരിക്കുന്ന കാര്യങ്ങൾ.

ഇനി ഇന്ത്യയ്ക്ക് തീരുമാനിക്കാം
പി എഫ് ഐ യെ നിരോധിക്കണോ വേണ്ടയോ എന്ന്.

26/09/2022

നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ എൺപത്തിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി.

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്ക് പടിഞ്ഞാറൻ
പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികൾ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായി
"മോണിംഗ് സ്റ്റാർ ന്യൂസ്" റിപ്പോർട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ സുലേലയിലുള്ള പള്ളിയിൽ രാത്രി പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള ഫുലാനികൾ എന്ന അതി ക്രൂരന്മാരായ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്.

സുലേലയിലെ ആക്രമണത്തിന് തൊട്ടുമുൻപ് കടുണ സംസ്ഥാനത്ത്
കസവൻ മഗനിയിൽ ഉള്ള പള്ളിയിൽ നിന്നും രാത്രി പ്രാർത്ഥനയ്ക്കിടെ 57 ക്രൈസ്തവരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കിയിരുന്നു.

പ്രധാനമായും പണത്തിനുവേണ്ടിയാണ് ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തട്ടിക്കൊണ്ട് പോകുന്നത്. 465294/- ഡോളറാണ് മോചനദ്രവ്യമായി ഇപ്രാവശ്യം തീവ്രവാദികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവർ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇത്രയും വലിയ തുക മോചനദ്രവ്യമായി കൊടുക്കാൻ ഒരുകാരണവശാലും അവർക്ക് സാധിക്കുകയില്ല. ദിവസങ്ങൾ കഴിയുമ്പോൾ ഇവരിൽ പലരെയും തീവ്രവാദികൾ വധിക്കുകയാണ് സാധാരണഗതിയിൽ ചെയ്യുന്നത്.

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്
അഥവാ ഐഎസ്, ബൊക്കോഹറാം, ഫുലാ നികൾ എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. 2021 വർഷത്തിൽ മാത്രം 4650 ക്രിസ്ത്യാനികൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുഉള്ളതായി "ഓപ്പൺ ഡോസ്' എന്ന സന്നദ്ധസംഘടനയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റെജി അറയ്‌ക്കൽ

21/09/2022

"സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കണം" പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി.

കോഴിക്കോട് : സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന ആഹ്വാനവുമായി പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാവ് അഫ്സൽ ഖാസിമി. സംഘപരിവാറിനോട് പോരാടി രക്തസാക്ഷിത്വം വരിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്നാണ് അഫ്സൽ ഖാസിമി പറയുന്നത്.

"പ്രവാചകന്റെ അനുയായികൾ സംഘപരിവാറിനോട് പോരാടണം. നിശബ്ദത പാലിക്കില്ലെന്നു പറയാൻ മുസ്ലിം ഉമ്മത്ത് ധീരത കാണിക്കണം.
ആക്രമിക്കാൻ വരുന്നവർക്ക് നാരങ്ങാനീര് കൊടുക്കണം എന്നല്ല പ്രവാചകൻ പഠിപ്പിച്ചത്". അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിലെ ചില വാചകങ്ങൾ മാത്രമാണിവ

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി മതസംഘടനകളും പണ്ഡിതന്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് കൊല്ലാൻ വന്നവന് മാപ്പ് നല്‍കിയ നബിയെ പ്രതികാരം പഠിപ്പിച്ചയാളാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. പ്രവാചകചരിത്രം വളച്ചൊടിച്ച് വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാന്തപുരം വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി.

ഇസ്ലാമിനെക്കുറിച്ച് വിവരമില്ലാത്തവര്‍ പ്രവാചകചരിത്രം വളച്ചൊടിക്കുകയാണ്. പ്രവാചകന്‍ ഭീകരനാണെന്ന് വരുത്താന്‍ ശ്രമം. പ്രവാചകന്‍റെ ക്ഷമയും കാരുണ്യവും പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഹദീസ് കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാക്കി മാറ്റിയെന്നും വിമര്‍ശനമുണ്ട്.

സമസ്ത നേതാക്കളും അഫ്സല്‍ ഖാസിമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രവാചകന്‍ തിരിച്ചടിക്കാനാണ് പ്രേരിപ്പിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനമുണ്ടാക്കുന്നത് മതവിരുദ്ധമാണെന്ന് മതപണ്ഡിതര്‍ കുറ്റപ്പെടുത്തുന്നു.

പ്രവാചക ചരിത്രം വളച്ചൊടിച്ച് വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടാനാണ് അഫ്സല്‍ ഖാസിമി ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചോരച്ചാലുകൾ മാത്രം കിനാവുകാണുന്നവർ എന്നും ഇങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വൈകാരികതയും തീവ്രചിന്തയും ഇളക്കിവിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഇമാമിന് ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചുവെന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ടെന്നും സത്താർ പറഞ്ഞു. ഹദീസ് തെറ്റായി ഉദ്ധരിച്ച അഫ്സല്‍ ഖാസിമി പ്രസ്താവന തിരുത്തി മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഗ്രാന്‍ഡ് ഖാസി ജമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു.

പ്രസംഗം വിവാദമായതോടെ അഫ്സല്‍ ഖാസിമി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ശത്രുവിന്‍റെ മുന്നില്‍ പ്രകടിപ്പിക്കേണ്ട ധീരതയും അന്തസും പറയാനാണ് പ്രശസ്തമായ ഹദീസ് ഉദ്ധരിച്ചതെന്ന് ഖാസിമി വിശദീകരണത്തില്‍ പറയുന്നു. ഹദീസ് വിശദീകരിക്കലായിരുന്നില്ല ലക്ഷ്യം. "ശത്രുവിൻ്റെ മുന്നിൽ പ്രകടിപ്പിക്കേണ്ട ധീരതയും അന്തസും പറയലായിരുന്നു ലക്ഷ്യം. ഒരു ഹദീസ് പറഞ്ഞ് അതിൻ്റെ പദാനുപദ അർത്ഥമല്ല അവിടെ ഉദ്ധരിച്ചത്. ഒരു ചരിത്ര സംഭവം മാത്രമാണ്. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയാൽ അതിലെ പ്രയോഗങ്ങളുടെ ഉദ്ദേശ്യവും കൃത്യമായി മനസ്സിലാകും' ഖാസിമി പറഞ്ഞു.

എന്നാല്‍ പ്രവാചകചരിത്രം തെറ്റായി വ്യാഖ്യാനിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മതസംഘടനകള്‍.

എന്തായാലും പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പ്രസംഗം അങ്ങേയറ്റം പ്രകോപനപരമാണ്. കേരള മണ്ണിൽ തീവ്രവാദം വളർത്താനുള്ള തീവ്ര ശ്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്.വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്ന ഭരണകൂടം ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയേയുള്ളു.

റെജി അറയ്‌ക്കൽ
PLR General Co- Ordinator

20/09/2022

യുക്രൈനിൽ കർദിനാളിന് നേർക്ക് വെടിവെപ്പ്.

കീവ്വ് -യുക്രൈൻ : റഷ്യ യുക്രൈൻ യുദ്ധം
ശക്തമായി നടക്കുന്ന ഉക്രൈനിലെ സിപൊറിസിയ എന്ന സ്ഥലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യ വസ്തുക്കൾ എത്തിക്കാൻ മാർപ്പാപ്പയുടെ പ്രതിനിധിയായി പോയ പോളണ്ടിൽ നിന്നുള്ള കർദിനാൾ കോൺട്രാഡ് കൃജോവിസ്കിക്കു നേരെ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കർദ്ദിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജീവിതത്തിൽ ആദ്യമായി എങ്ങോട്ട് ഓടി പോകണമെന്ന് പോലും തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയിലായിപ്പോയെന്ന് അദ്ദേഹം പിന്നീട് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദക്ഷിണ യുക്രേനിയൻ പട്ടണമായ സപ്പോറിസിയയിലാണ് യൂറോപ്പിലെ ഏറ്റവും വലിയ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ശക്തമായ പോരാട്ടം തുടരുന്നത് മൂലം ഒരാഴ്ചയായി ആണവകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. തിരുസഭയുടെ സാന്നിധ്യത്തിന്റെ സാക്ഷിയാകാൻ കർദ്ദിനാൾ ക്രജേവ്‌സ്‌കി യുക്രൈനിലേക്ക് വീണ്ടും പോകുമെന്ന് സെപ്റ്റംബർ പതിനൊന്നാം തീയതി ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു. റഷ്യ ആക്രമണം തുടങ്ങിയതിന് ശേഷം ഇത് നാലാമത്തെ തവണയാണ് അദ്ദേഹം യുക്രൈനിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കത്തോലിക്ക സഭ സഹായമെത്തിക്കുന്നുണ്ട്

റെജി അറയ്‌ക്കൽ

20/09/2022

കാമറൂണിൽ കലാപകാരികൾ അഞ്ചു വൈദികരടക്കം എട്ട് പേരെ തട്ടികൊണ്ടുപോയി; ദേവാലയം അഗ്നിക്കിരയാക്കി.

യോണ്ടേ-കാമറൂൺ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ആയുധധാരികൾ
അഞ്ച് കത്തോലിക്കാ വൈദികരെയും
മൂന്നു വിശ്വാസികളെയും തട്ടിക്കൊണ്ടുപോവുകയും ഒരു കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തതായി
ബെണ്ടേ രൂപതയിൽ നിന്നും മെത്രാന്മാരുടെ സംയുക്തസമിതി പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ
വ്യക്തമാക്കുന്നു. കഴിഞ്ഞ പതിനാറാം തീയതിയാണ് ആക്രമണം നടന്നത്.

2014 മുതൽ കാമറൂണിൽ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ് സംസാരിക്കുന്ന തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും ഭാഗത്തുള്ള കലാപകാരികൾ സർക്കാർ സേനയുമായി നിരന്തര പോരാട്ടത്തിലാണ് ബാംഗ്ലൂർ ഫോൺ
ആംഗ്ലോ ഫോൺ ക്രൈസിസ് എന്നാണ് ഈ കലാപം അറിയപ്പെടുന്നത് .

2014 ന് ശേഷം അഞ്ചു ലക്ഷം ക്രൈസ്തവ വിശ്വാസികൾ പാലായനം ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്

കാമറൂണിലെ മുഴുക്കെ എന്ന സ്ഥലത്ത് ആയുധധാരികൾ കഴിഞ്ഞ ആറാം തീയതി നടത്തിയ വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു

കാമറൂണിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും ക്രൈസ്തവ വിശ്വാസികൾ ആണ്. 30 ശതമാനത്തോളം ഇസ്ലാം മതവിശ്വാസികളും കാമറൂണിൽ ഉണ്ട്

19/09/2022

ലിബിയയിൽ ക്രൈസ്തവ യുവാവിന് വധശിക്ഷ.

ട്രിപ്പോളി- ലിബിയ: ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവാവിന് ലിബിയയിലെ കോടതി വധശിക്ഷ വിധിച്ചതായി "മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ കൺസേൺ¹ എന്ന മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്യുന്നു

യുവാവ് ഏതാനും വർഷം മുമ്പ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയായിരുന്നു.അന്നു മുതൽ ഇസ്ലാമിക പോരാളികളുടെ തടങ്കലിൽ ആയിരുന്നു യുവാവ്. തടങ്കലിൽ വെച്ച് ക്രിസ്തുവിശ്വാസം ഉപേക്ഷിക്കുവാൻ നിരന്തരം നിർബന്ധിച്ചിരുന്നു എങ്കിലും തന്റെ വിശ്വാസം ഉപേക്ഷിക്കാൻ യുവാവ് തയ്യാറായിരുന്നില്ല. ഇതേതുടർന്നാണ് യുവാവിന് വധശിക്ഷ വിധിച്ചു കൊണ്ട് ലിബിയയിലെ ഇസ്ലാമിക പോരാളി ഗ്രൂപ്പ് ഉത്തരവിട്ടിരിക്കുന്നത്.

ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ലിബിയയിൽ ഇപ്പോൾ കേന്ദ്ര ഗവൺമെൻറ് എന്ന ഒരു സംവിധാനം ഇല്ല. ഇസ്ലാമിക പോരാളികളാണ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഉത്തരവാദിത്വം നിർവഹിക്കുന്നത്. പ്രസ്തുത ഇസ്ലാമിക പോരാളി സംഘടനയാണ് ക്രൈസ്തവ യുവാവിനെ രാജ്യദ്രോഹകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

ലിബിയയിൽ ഇസ്ലാമിൽ നിന്നും മതപരിവർത്തചെയ്ത് പെട്ടവർ പ്രസ്തുത വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറായില്ല എങ്കിൽ അവർക്ക്‌ വധശിക്ഷ നൽകണമെന്നാണ് നിയമം.ആരെങ്കിലും ഇസ്ലാമിൽ നിന്നും മറ്റേതെങ്കിലും മതത്തിലേക്ക് മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ ആ വിവരം പ്രാദേശിക പത്രത്തിലും റേഡിയോയിലും പരസ്യം ചെയ്യണം.കൂടാതെ അയാൾ താമസിക്കുന്ന വീടിനു പുറത്തും കോടതിക്ക് പുറത്തും എഴുതി ഒട്ടിക്കണം. ഇക്കൂട്ടർക്ക് കോടതിയിൽ പോകാൻ അഭിഭാഷകരെ ലഭിക്കുകയുമില്ല.

എന്നാൽ ഏതെങ്കിലും ഒരു വ്യക്തി ഇസ്ലാമിലേയ് ക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ് എങ്കിൽ അവർക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതെ അവിടത്തെ ഗവൺമെൻറ് നോക്കുകയും ചെയ്യുന്നു. ഇസ്ലാമിക രാജ്യമായ ലിപിയിൽ 34600 ക്രൈസ്തവർ വിശ്വാസികൾ ആണ് ഉള്ളത്.അവർ കടുത്ത ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ് ജീവിക്കുന്നത്.

റെജി അറയ്‌ക്കൽ.

19/09/2022

കർണാടക നിയമസഭ മതപരിവർത്തന നിരോധന ബിൽ പാസാക്കി.

ബംഗളൂരു : പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ കർണാടക നിയമനിർമ്മാണസഭ മതപരിവർത്തന നിരോധന ബിൽ പാസാക്കി. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്.

പ്രതിപക്ഷനേതാവ് ബി കെ ഹരിപ്രസാദുo കോൺഗ്രസ് എംഎൽഎമാരും ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറി പ്രതിഷേധിച്ചു. പ്രതിപക്ഷ ജെഡിഎസ് അംഗങ്ങൾ ലോക്കൗട്ട് നടത്തിയാണ് പ്രതിഷേധിച്ചത്. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ ബില്ല് പാസാക്കുകയായിരുന്നു.

ഉത്തർപ്രദേശ്,മധ്യപ്രദേശ് ഹരിയാന, ഹിമാചൽപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ്,
തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം മതപരിവർത്തന നിരോധന ബില്ല് പാസാക്കിയിട്ടുണ്ട്. പ്രസ്തുത നിയമം അനുസരിച്ച് മതപരിവർത്തനം നടത്തിയാൽ മൂന്നു വർഷം മുതൽ 5 വർഷം വരെ തടവും 25,000 രൂപയുമാണ് രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്ത വരാണെങ്കിൽ 10 വർഷം തടവും 50,000 രൂപയുമാണ് പിഴ.

മത പരിവർത്തന നിരോധന നിയമ ബില്ല്
പാസാക്കപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്രൈസ്തവരുടെ കൂട്ടായ്മകളിൽ കാവി ധാരികൾ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും
ആക്രമിക്കുകയും ചെയ്യുന്ന രീതി
കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാറുകൾ ആകട്ടെ അക്രമികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

റെജി അറയ്‌ക്കൽ

15/09/2022

സഭാമക്കൾ സഭയ്ക്കും സമൂഹത്തിനും ചെയ്തിട്ടുള്ള നന്മകൾ കാണാതെ വിമർശിക്കാൻ വരുമ്പോൾ അതിനെതിരായി വിശ്വാസിസമൂഹം ശക്തമായി പ്രതികരിക്കും

സേവ്യർ ഖാൻ വട്ടായിൽ അച്ചനെതിരെ ജോഷി മയ്യാറ്റിൽ അച്ചൻ രോഷം കൊള്ളുന്നത് എന്തിന്?
കഴിഞ്ഞ ദിവസം ജോഷി മയ്യാറ്റിൽ അച്ചൻ ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചനെതിരെ ഒരു
ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. "ആ തെറ്റിദ്ധാരണയ്ക്ക് കാരണമെന്ത്" എന്ന ചോദ്യവുമായാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു.
"രാഷ്ട്രീയ വിഷയങ്ങളിൽ അൽപംപോലും അവഗാ ഹമില്ലാത്ത വട്ടായിലച്ചൻ" എന്ന പ്രയോഗം ശ്രദ്ധയിൽപ്പെട്ടു ബഹു.സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ധ്യാന പ്രസംഗങ്ങളും മറ്റ് ശുശ്രൂഷകളും ചെയ്തു തുടങ്ങിയിട്ട് നാളുകളേറെയായി. സഭയിലെ ശുശ്രൂഷകൾ മാത്രമല്ല ലോകത്ത് നടക്കുന്ന നിത്യ സംഭവങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങളും അവലോകനങ്ങളും നടത്തുന്ന ഒരു വ്യക്തിയാണ് ബഹു. വട്ടായിലച്ചൻ.കഴിഞ്ഞ നാളുകളിൽ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് അച്ചന്റെതായി ഇറങ്ങിയിരിക്കുന്ന വീഡിയോകളും പോസ്റ്റുകളും ശ്രദ്ധിച്ചാൽ ജോഷി അച്ചന് ആ കാര്യം മനസ്സിലാകും.

അതൊന്നും മനസ്സിലാക്കാൻ മിനക്കെടാതെ ടി.ജി. മോഹൻദാസിന്റെ പേര് പറഞ്ഞു വട്ടായിലച്ചനെ താഴ്ത്തിക്കെട്ടാൻ ഉള്ള ജോഷി അച്ഛന്റെ ശ്രമം അല്പത്തവും ശുദ്ധ വിവരക്കേടും ആണെന്ന് പറയാതിരിക്കാൻ വയ്യ. ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ ആരാണെന്ന് കേരളത്തിലെ വിശ്വാസ സമൂഹത്തിന് നന്നായി അറിയാം.

"കുരിശു വരയ്ക്കുന്ന കാവി നിക്കറുകാർ

സീറോ മലബാർ സഭ കാവിയിലേയ്ക്ക്‌ നീങ്ങുന്നു എന്ന് ചിന്തിക്കാൻ ഇടയാക്കി" എന്ന് എഴുതി കണ്ടു. ജോഷി അച്ചാ ക്രൈസ്തവ വിശ്വാസികൾ വെറും വിഡ്ഢികൾ അല്ല എന്ന് അച്ചൻ മനസ്സിലാക്കണം. കൃത്യമായ രാഷ്ട്രീയ അവബോധമുള്ള, ചിന്താശേഷിയുള്ള, വിദ്യാഭ്യാസമുള്ള, വിശ്വാസികളാണ് ക്രൈസ്തവസമുദയത്തിൽ ഉള്ളത്.അവർ ഒരു സുപ്രഭാതത്തിൽ ഏതെങ്കിലുമൊരു ആകർഷണ വലയത്തിൽപ്പെട്ട് വീണുപോകുമെന്ന് അച്ചൻ ചിന്തിയ്ക്കരുത്. യഥാർത്ഥത്തിൽ ജോഷി അച്ചനാണ് ഈ കാര്യത്തിൽ അജ്ഞത സംഭവിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. സേവ്യർഖാൻ വട്ടായിൽ അച്ചൻ ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ആരെയെങ്കിലും നിർബന്ധിയ്ക്കുകയോ പ്രേരിപ്പിയ്ക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യം വിശ്വാസ സമൂഹത്തിന് അറിയാം ജോഷി അച്ചന് അറിയില്ലെങ്കിലും.
"കാസ എന്ന തീവ്രവാദി ഗ്രൂപ്പ് "എന്നും അച്ചൻ എഴുതിക്കണ്ടു.

അച്ചാ കത്തോലിയ്ക്കാ സഭയിൽ നിന്നും നൂറു കണക്കിന് നിഷ്കളങ്കരായ പെൺകുട്ടികൾ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ കെണിയിൽ പെട്ട് ഇസ്ലാം മതത്തിലേക്കും, അവരിൽ ചിലർ തീവ്രവാദത്തിലേയ്ക്കും ചെന്നുപെട്ട കാര്യം അച്ചന് അറിയില്ലെങ്കിലും ലോകത്തിന് അറിയാം. ഇന്നും അത് നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും നാം അതിനെതിരെ എന്തുചെയ്തു?. പെൺകുട്ടികൾ നഷ്ടപ്പെടുന്നത് കണ്മുൻപിൽ കണ്ടിട്ടും നിസ്സഹായരായി, നിസ്സംഗരായി, നിഷ്ക്രിയരായി, പാപകരമായ നിസ്സംഗത പാലിച്ചവരല്ലേ നമ്മൾ.

ആ സമയത്ത് അതിനെതിരെ ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു സേവ്യർ ഖാൻ വട്ടായിൽ അച്ചൻ,അതിനെതിരെ ശക്തമായി പോരാടിയ സംഘടനകളായിരുന്നു CASAയും PLR ഉം DCF ഉം അതുപോലുള്ള സംഘടനകളും എല്ലാം.
അതുപോലുള്ള ഒരു സംഘടനയെ "തീവ്രവാദ ഗ്രൂപ്പ്" എന്ന് വിളിച്ച് ആക്ഷേപിച്ച അച്ചനോട് സഹതാപം മാത്രം. കാസയുടെ പ്രസിഡന്റ് കെവിൻ പീറ്ററിനെതിരെ ഇസ്ലാമിക തീവ്രവാദികൾ വധഭീഷണി മുഴക്കിയപ്പോഴാണ് വട്ടായിലച്ചൻ പ്രതികരിച്ചത്, സപ്പോർട്ട് കൊടുത്തത്.
കെവിൻ പീറ്റർ കത്തോലിക്കാസഭയിലെ ഒരു അംഗം അല്ലേ. അദ്ദേഹത്തെ തീവ്രവാദികൾ വധിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ ജോഷി അച്ചനെപ്പോലെയുള്ളവർ എവിടെയായിരുന്നു? പേടിച്ച് മാളത്തിൽ ഒളിച്ചു പോയൊ.

കഴിഞ്ഞ നാളുകളിൽ ഷെക്കെയ്ന ചാനൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ, ലൗ ജിഹാദിനെതിരെ, സഭാമക്കൾ അനുഭവിക്കുന്ന നാനാവിധമായ കഷ്ടപ്പാടുകൾക്കെതിരെ എത്രയെല്ലാം പ്രോഗ്രാമുകൾ ചെയ്തു. അവരുടെ സേവനം മനസ്സിലാകണമെങ്കിൽ ആദ്യം ആ ചാനൽ ഒന്ന് നോക്കണം, അതിൽ വരുന്ന പ്രോഗ്രാമുകൾ മനസ്സിലാക്കണം എന്നിട്ട് വേണം വിമർശിക്കാൻ. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ് ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചനെ പോലുള്ള വൈദികർ അവരെ സപ്പോർട്ട് ചെയ്തത്. അത് കൊണ്ടാണ് വിശ്വാസ സമൂഹം അവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അവർ ഇന്നും നിലനിന്നു പോകുന്നത്. അത് കാണാൻ അച്ഛന് കണ്ണില്ല. വിമർശിക്കാൻ നൂറുനാവാണ് താനും.
"ചിലരുടെ വലയിൽ പെട്ട് സീറോ മലബാർ സഭയിൽ നിന്ന് ചെറുതല്ലാത്ത ഒരു ഗണം പ്രത്യേകിച്ച് തീവ്ര-കൽദായ വാദികളും അവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പെട്ടുപോയവരും" എന്നും അച്ഛൻ എഴുതിക്കണ്ടു ഒന്ന് പറയട്ടെ അച്ചാ ഇന്ന് ഒരു ക്രൈസ്തവ വിശ്വാസിയ്ക്ക് ഒരു പ്രശ്നം വന്നാൽ, അവരുടെ ഭവനങ്ങളിൽ ഒരാപത്ത് വന്നാൽ, അവരുടെ പെൺമക്കളെ ആരെങ്കിലു ലൗ ജിഹാദ് പോലുള്ള കെണിയിൽ അകപ്പെടുത്തിയാൽ ആരുണ്ട് അവരെ സഹായിക്കാൻ? ആശ്രയിക്കാൻ ആരുമില്ലാതെ സഹായത്തിന് ആരുമില്ലാതെ നിസ്സഹായരായി നിലവിളിക്കുന്ന വിശ്വാസസമൂഹം ആണ് ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളത് എന്ന യാഥാർത്ഥ്യം ജോഷി അച്ചനെ പോലുഉള്ളവർക്ക് അറിയാമോ.

അറിയില്ല, അല്ലെങ്കിൽ അറിഞ്ഞാലും തിരിഞ്ഞുനോക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഈയൊരു യഥാർത്ഥത്തിൽ
നിന്നാണ് ഇന്ന് ഔദ്യോഗിക സഭയുടെ നേതൃത്വത്തിൽ അല്ലാതെ ചില പ്രസ്ഥാനങ്ങൾ വിശ്വാസ സമൂഹത്തിന് വേണ്ടി നിലവിൽവന്നതും വിശ്വാസികൾ അവരെ രണ്ടുകൈയും നീട്ടി സ്വീകരിച്ചതും. സോഷ്യൽ മീഡിയയിൽ വന്നിരുന്ന്‌ വാചകമടിക്കുന്നവരെയ ല്ല വിശ്വാസികൾക്ക് ആവശ്യം.മറിച്ച് അവരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന്‌,അവരുടെ കഷ്ടപ്പാടുകളിൽ താങ്ങായി നിൽക്കുന്നവരെയാണ്. അവരുടെ പെൺമക്കളെ തീവ്രവാദികൾ കടത്തി ക്കൊണ്ടുപോകാൻ നോക്കുമ്പോൾ അതിന് തടയിടാൻ ആവുന്നത് ചെയ്യുന്നവരെയാണ്, അവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതായി മാറുമ്പോൾ അതിനുവേണ്ടി ശബ്ദമുയർത്തുന്ന വരെയാണച്ചാ വിശ്വാസികൾക്ക് ആവശ്യം.അങ്ങനെയുള്ള പ്രസ്ഥാനങ്ങളിലേയ്ക്ക്, നേതൃത്വത്തിലേയ്ക്കു അവർ പോകും.അവരെ കുറ്റം പറയേണ്ട.സ്വയം ചിന്തിക്കുക എന്ത് നമ്മൾ ചെയ്തു എന്ന്.
അങ്ങനെ ഒന്ന് ചിന്തിച്ചാൽ ഉത്തരം ലഭിക്കും.

ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ കഴിഞ്ഞകാലങ്ങളിൽ സഭയ്ക്ക്, സമൂഹത്തിന് ചെയ്തിട്ടുള്ള നന്മകൾ കാണാതെ അച്ഛനെ വിമർശിക്കാൻ വരുമ്പോൾ അതിനെതിരെ വിശ്വാസസമൂഹം ശക്തമായി പ്രതികരിക്കും എന്ന കാര്യം ജോഷി അച്ചൻ മനസ്സിലാക്കുന്നത് നല്ലത്.

റെജി അറയ്‌ക്കൽ
PLR General Co-Ordinator

13/09/2022

സേവ്യർ ഖാൻ വട്ടായിൽ അച്ചനെതിരെ ജോഷി മയ്യാറ്റിൽ അച്ചൻ രോഷം കൊള്ളുന്നത് എന്തിന്?

പാലക്കാട്: കഴിഞ്ഞ ദിവസം ജോഷി മയ്യാറ്റിൽ അച്ചൻ ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചനെതിരെ ഒരു
ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. "ആ തെറ്റിദ്ധാരണയ്ക്ക് കാരണമെന്ത്" എന്ന ചോദ്യവുമായാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു.

"രാഷ്ട്രീയ വിഷയങ്ങളിൽ അൽപംപോലും അവഗാ ഹമില്ലാത്ത വട്ടായിലച്ചൻ" എന്ന പ്രയോഗം ശ്രദ്ധയിൽപ്പെട്ടു ബഹു.സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ധ്യാന പ്രസംഗങ്ങളും മറ്റ് ശുശ്രൂഷകളും ചെയ്തു തുടങ്ങിയിട്ട് നാളുകളേറെയായി. സഭയിലെ ശുശ്രൂഷകൾ മാത്രമല്ല ലോകത്ത് നടക്കുന്ന നിത്യ സംഭവങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങളും അവലോകനങ്ങളും നടത്തുന്ന ഒരു വ്യക്തിയാണ് ബഹു. വട്ടായിലച്ചൻ.കഴിഞ്ഞ നാളുകളിൽ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് അച്ചന്റെതായി ഇറങ്ങിയിരിക്കുന്ന വീഡിയോകളും പോസ്റ്റുകളും ശ്രദ്ധിച്ചാൽ ജോഷി അച്ചന് ആ കാര്യം മനസ്സിലാകും.
അതൊന്നും മനസ്സിലാക്കാൻ മിനക്കെടാതെ ടി.ജി. മോഹൻദാസിന്റെ പേര് പറഞ്ഞു വട്ടായിലച്ചനെ താഴ്ത്തിക്കെട്ടാൻ ഉള്ള ജോഷി അച്ഛന്റെ ശ്രമം അല്പത്തവും ശുദ്ധ വിവരക്കേടും ആണെന്ന് പറയാതിരിക്കാൻ വയ്യ. ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ ആരാണെന്ന് കേരളത്തിലെ വിശ്വാസ സമൂഹത്തിന് നന്നായി അറിയാം.

"കുരിശു വരയ്ക്കുന്ന കാവി നിക്കറുകാർ
സീറോ മലബാർ സഭ കാവിയിലേയ്ക്ക്‌ നീങ്ങുന്നു എന്ന് ചിന്തിക്കാൻ ഇടയാക്കി" എന്ന് എഴുതി കണ്ടു. ജോഷി അച്ചാ ക്രൈസ്തവ വിശ്വാസികൾ വെറും വിഡ്ഢികൾ അല്ല എന്ന് അച്ചൻ മനസ്സിലാക്കണം. കൃത്യമായ രാഷ്ട്രീയ അവബോധമുള്ള, ചിന്താശേഷിയുള്ള, വിദ്യാഭ്യാസമുള്ള, വിശ്വാസികളാണ് ക്രൈസ്തവസമുദയത്തിൽ ഉള്ളത്.അവർ ഒരു സുപ്രഭാതത്തിൽ ഏതെങ്കിലുമൊരു ആകർഷണ വലയത്തിൽപ്പെട്ട് വീണുപോകുമെന്ന് അച്ചൻ ചിന്തിയ്ക്കരുത്. യഥാർത്ഥത്തിൽ ജോഷി അച്ചനാണ് ഈ കാര്യത്തിൽ അജ്ഞത സംഭവിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. സേവ്യർഖാൻ വട്ടായിൽ അച്ചൻ ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ആരെയെങ്കിലും നിർബന്ധിയ്ക്കുകയോ പ്രേരിപ്പിയ്ക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യം വിശ്വാസ സമൂഹത്തിന് അറിയാം ജോഷി അച്ചന് അറിയില്ലെങ്കിലും.

"കാസ എന്ന തീവ്രവാദി ഗ്രൂപ്പ് "എന്നും അച്ചൻ എഴുതിക്കണ്ടു.
അച്ചാ കത്തോലിയ്ക്കാ സഭയിൽ നിന്നും നൂറു കണക്കിന് നിഷ്കളങ്കരായ പെൺകുട്ടികൾ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ കെണിയിൽ പെട്ട് ഇസ്ലാം മതത്തിലേക്കും, അവരിൽ ചിലർ തീവ്രവാദത്തിലേയ്ക്കും ചെന്നുപെട്ട കാര്യം അച്ചന് അറിയില്ലെങ്കിലും ലോകത്തിന് അറിയാം. ഇന്നും അത് നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും നാം അതിനെതിരെ എന്തുചെയ്തു?. പെൺകുട്ടികൾ നഷ്ടപ്പെടുന്നത് കണ്മുൻപിൽ കണ്ടിട്ടും നിസ്സഹായരായി, നിസ്സംഗരായി, നിഷ്ക്രിയരായി, പാപകരമായ നിസ്സംഗത പാലിച്ചവരല്ലേ നമ്മൾ.
ആ സമയത്ത് അതിനെതിരെ ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു സേവ്യർ ഖാൻ വട്ടായിൽ അച്ചൻ,അതിനെതിരെ ശക്തമായി പോരാടിയ സംഘടനകളായിരുന്നു CASAയും PLR ഉം DCF ഉം അതുപോലുള്ള സംഘടനകളും എല്ലാം.
അതുപോലുള്ള ഒരു സംഘടനയെ "തീവ്രവാദ ഗ്രൂപ്പ്" എന്ന് വിളിച്ച് ആക്ഷേപിച്ച അച്ചനോട് സഹതാപം മാത്രം. കാസയുടെ പ്രസിഡന്റ് കെവിൻ പീറ്ററിനെതിരെ ഇസ്ലാമിക തീവ്രവാദികൾ വധഭീഷണി മുഴക്കിയപ്പോഴാണ് വട്ടായിലച്ചൻ പ്രതികരിച്ചത്, സപ്പോർട്ട് കൊടുത്തത്.
കെവിൻ പീറ്റർ കത്തോലിക്കാസഭയിലെ ഒരു അംഗം അല്ലേ. അദ്ദേഹത്തെ തീവ്രവാദികൾ വധിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ ജോഷി അച്ചനെപ്പോലെയുള്ളവർ എവിടെയായിരുന്നു? പേടിച്ച് മാളത്തിൽ ഒളിച്ചു പോയൊ.

കഴിഞ്ഞ നാളുകളിൽ ഷെക്കെയ്ന ചാനൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ, ലൗ ജിഹാദിനെതിരെ, സഭാമക്കൾ അനുഭവിക്കുന്ന നാനാവിധമായ കഷ്ടപ്പാടുകൾക്കെതിരെ എത്രയെല്ലാം പ്രോഗ്രാമുകൾ ചെയ്തു. അവരുടെ സേവനം മനസ്സിലാകണമെങ്കിൽ ആദ്യം ആ ചാനൽ ഒന്ന് നോക്കണം, അതിൽ വരുന്ന പ്രോഗ്രാമുകൾ മനസ്സിലാക്കണം എന്നിട്ട് വേണം വിമർശിക്കാൻ. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ് ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചനെ പോലുള്ള വൈദികർ അവരെ സപ്പോർട്ട് ചെയ്തത്. അത് കൊണ്ടാണ് വിശ്വാസ സമൂഹം അവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത്. അതുകൊണ്ടാണ് അവർ ഇന്നും നിലനിന്നു പോകുന്നത്. അത് കാണാൻ അച്ഛന് കണ്ണില്ല. വിമർശിക്കാൻ നൂറുനാവാണ് താനും.

"ചിലരുടെ വലയിൽ പെട്ട് സീറോ മലബാർ സഭയിൽ നിന്ന് ചെറുതല്ലാത്ത ഒരു ഗണം പ്രത്യേകിച്ച് തീവ്ര-കൽദായ വാദികളും അവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പെട്ടുപോയവരും" എന്നും അച്ഛൻ എഴുതിക്കണ്ടു ഒന്ന് പറയട്ടെ അച്ചാ ഇന്ന് ഒരു ക്രൈസ്തവ വിശ്വാസിയ്ക്ക് ഒരു പ്രശ്നം വന്നാൽ, അവരുടെ ഭവനങ്ങളിൽ ഒരാപത്ത് വന്നാൽ, അവരുടെ പെൺമക്കളെ ആരെങ്കിലു ലൗ ജിഹാദ് പോലുള്ള കെണിയിൽ അകപ്പെടുത്തിയാൽ ആരുണ്ട് അവരെ സഹായിക്കാൻ? ആശ്രയിക്കാൻ ആരുമില്ലാതെ സഹായത്തിന് ആരുമില്ലാതെ നിസ്സഹായരായി നിലവിളിക്കുന്ന വിശ്വാസസമൂഹം ആണ് ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളത് എന്ന യാഥാർത്ഥ്യം ജോഷി അച്ചനെ പോലുഉള്ളവർക്ക് അറിയാമോ.
അറിയില്ല, അല്ലെങ്കിൽ അറിഞ്ഞാലും തിരിഞ്ഞുനോക്കില്ല എന്നതാണ് യാഥാർത്ഥ്യം. ഈയൊരു യഥാർത്ഥത്തിൽ
നിന്നാണ് ഇന്ന് ഔദ്യോഗിക സഭയുടെ നേതൃത്വത്തിൽ അല്ലാതെ ചില പ്രസ്ഥാനങ്ങൾ വിശ്വാസ സമൂഹത്തിന് വേണ്ടി നിലവിൽവന്നതും വിശ്വാസികൾ അവരെ രണ്ടുകൈയും നീട്ടി സ്വീകരിച്ചതും. സോഷ്യൽ മീഡിയയിൽ വന്നിരുന്ന്‌ വാചകമടിക്കുന്നവരെയ ല്ല വിശ്വാസികൾക്ക് ആവശ്യം.മറിച്ച് അവരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന്‌,അവരുടെ കഷ്ടപ്പാടുകളിൽ താങ്ങായി നിൽക്കുന്നവരെയാണ്. അവരുടെ പെൺമക്കളെ തീവ്രവാദികൾ കടത്തി ക്കൊണ്ടുപോകാൻ നോക്കുമ്പോൾ അതിന് തടയിടാൻ ആവുന്നത് ചെയ്യുന്നവരെയാണ്, അവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതായി മാറുമ്പോൾ അതിനുവേണ്ടി ശബ്ദമുയർത്തുന്ന വരെയാണച്ചാ വിശ്വാസികൾക്ക് ആവശ്യം.അങ്ങനെയുള്ള പ്രസ്ഥാനങ്ങളിലേയ്ക്ക്, നേതൃത്വത്തിലേയ്ക്കു അവർ പോകും.അവരെ കുറ്റം പറയേണ്ട.സ്വയം ചിന്തിക്കുക എന്ത് നമ്മൾ ചെയ്തു എന്ന്.
അങ്ങനെ ഒന്ന് ചിന്തിച്ചാൽ ഉത്തരം ലഭിക്കും.
ബഹു.സേവ്യർ ഖാൻ വട്ടായിലച്ചൻ കഴിഞ്ഞകാലങ്ങളിൽ
സഭയ്ക്ക്, സമൂഹത്തിന് ചെയ്തിട്ടുള്ള നന്മകൾ കാണാതെ അച്ഛനെ വിമർശിക്കാൻ വരുമ്പോൾ അതിനെതിരെ വിശ്വാസസമൂഹം ശക്തമായി പ്രതികരിക്കും എന്ന കാര്യം ജോഷി അച്ചൻ മനസ്സിലാക്കുന്നത് നല്ലത്.

റെജി അറയ്‌ക്കൽ
PLR General Co-Ordinator.

Want your business to be the top-listed Advertising & Marketing Company in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673001

Other Social Media Agencies in Calicut (show all)
Take Your Offers Take Your Offers
Calicut
Calicut, 673016

UAds Influencer UAds Influencer
IAMAI Mobile 10X, Govt. Cyberpark, 28/1650D, Nellikode PO
Calicut, 673016

Take Your Brand To The Next Level With UAds Influencers. The Leading Global Influencer Agency.

Rand Publicity Rand Publicity
Cyberpark Kozhikode
Calicut, 673016

We are Rand Publicity. Inspired by famous Modernist, American Graphic Designer Paul Rand.

Jaz Jaz
Calicut

Loud IMC Loud IMC
Polladikunnu, Eranjhikkal P. O Calicut Vengalam Bypass Junction
Calicut, 673317

Jsmventure Jsmventure
Farook College, Ramanattukara, Kozhikode
Calicut, 673632

RICE EXPORTERS

Rameesa Ck Rameesa Ck
Calicut

We are providing western and ethnic wears at affordable prices all over India.

Evonturz Evonturz
6th Floor, Hilite Business Park, Kozhikode
Calicut, 673014

Evonturz is a digital marketing agency which is located in Hilite Business Park, Calicut, Kerala. We

Hommey DIGIT Advertising Hommey DIGIT Advertising
Kannur
Calicut, 670005

HOMMEY DIGIT Is a advertising agency in kerala our services search engine optimization, social media

DREAM  theory ADD DREAM theory ADD
Nadakkavu Juction
Calicut, 6733006

we are providing The complete social media ads, and business promotions ,page development

Reed Creative Solutions Reed Creative Solutions
Kozhikode Bypass, Thondayad, Chevayur, Kozhikode
Calicut, 673017

We provide creative and audience oriented quality content that meets client's needs and use case.