Dr N A M Abdul Kader
Nearby public figures
Kozhikode
Vadakara
673001
Kozhikode
Kozhikode
Kozhikode
Kozhikode
673001
Calicut
Bangalore
DUBAI, Dubai
Kochi
Kozhikode
673001
Kozhikode
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr N A M Abdul Kader, Public Figure, Green View, Chelari, Thenhipalam PO, Calicut.
വിട
ജനാധിപത്യമേ വിട
Goodbye Democracy
കുഞ്ഞുങ്ങളുടെ കബന്ധങ്ങൾ വെന്ത
ഗന്ധം കലർന്ന ശിശുദിനം
കണ്ണീരിൽ കുതിർന്ന ആശംസകൾ!
മാപ്പ് ചാച്ചാജീ മാപ്പ് 🙏🏻
https://youtu.be/YDP07IMIpq4?si=Zd1oD-0JRemn_3B9
സമസ്ത:മദ്രസകൾ ഇനി ഡിജിറ്റൽ ലോകത്തും | ഇ-ലേർണിങ് ഓഫീസ് ഉദ്ഘാടനം Suprabhaatham online | news | Follow us on Social Media :-youtube ► http://Bit.ly/2HCZrLB Website ► http://suprabhaatham.com/Facebook ► https://www.facebook...
ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് എവിടെ?
22 അറബ് രാഷ്ട്രങ്ങൾ ഉൾക്കൊള്ളുന്ന ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് എന്ന പേരിൽ ഒരു അന്താരാഷ്ട്ര സംഘടന ഉണ്ടായിരുന്നല്ലോ. അറബ് ദേശത്ത് അഭൂതപൂർവ്വവും അതി ഭീകരവുമായ പ്രതിസന്ധി രൂപപ്പെട്ട് വന്ന ഇന്നത്തെ സാഹചര്യത്തിൽ പോലും ഈ അറബ് രാഷ്ട്ര സംഘടനയുടെ ഒരു ശബ്ദവും കേൾക്കുന്നില്ലല്ലോ. ഒരു നാട്ടിലെ അറബ് ജനത ഒന്നാകെ ഉന്മൂലനത്തിന്റെ വക്കിൽ എത്തിനിൽക്കുമ്പോൾ പോലും ഇടപെടാൻ മനസ്സില്ലെങ്കിൽ ഈ കൂട്ടായ്മ പിരിച്ചു വിടുന്നതല്ലേ ഉചിതം! അനറബി രാഷ്ട്രങ്ങളായ തുർക്കി, ഇറാൻ, ഉത്തരകൊറിയ, ചൈന, വിവിധ യൂറോപ്യൻ നാടുകൾ തുടങ്ങിയവയെല്ലാം രൂക്ഷമായി പ്രതികരിക്കുമ്പോൾ മൗനം പാലിക്കുന്ന സഹോദര രാഷ്ട്രങ്ങളും അവയുടെ പൊതു വേദിയും അങ്ങേയറ്റം നിറുത്തരവാദപരമായ സമീപനമാണല്ലോ വച്ചുപുലർത്തുന്നത്. മൂന്ന് കുരങ്ങു പ്രതിമകളുടെ ഉപമ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമാകുന്നത് ഈ 'രാഷ്ട്ര കൂട്ടായ്മ'ക്ക് തന്നെ!!!
മുസ്ലിംലീഗിന്ന് ഹൃദയാഭിവാദ്യങ്ങൾ
*******************************
ചോരക്കൊതി മൂത്ത് കലിയടങ്ങാത്ത സിയോണിസ്റ്റ് ഭീകര ഭരണകൂടം ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന രാക്ഷസീയ താണ്ഡവത്തെ അപലപിച്ചു കൊണ്ടും സ്വന്തം മണ്ണിൽ സകലവിധ സ്വാതന്ത്ര്യവും അനുഭവിച്ച് അന്തസ്സോടെ ജീവിക്കാനുള്ള ഫലസ്തീൻ മക്കളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടും ലോകത്തിലെ വിവിധ വൻനഗരങ്ങളിൽ അരങ്ങേറിയ കൂറ്റൻ റാലികളുടെ ദൃശ്യങ്ങൾ ഒരു ഹൃസ്വ വീഡിയോ ആയി 'അൽജസീറ' പുറത്ത് വിട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യയിലെ കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട' പടു കൂറ്റൻ മനുഷ്യാവകാശ റാലിയും ഇതിൽ പ്രാധാന്യ പൂർവ്വം ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. നീതി നിഷേധിക്കപ്പെട്ട ഫലസ്തീൻ ജനതയെ പിന്തുണച്ചു ആഗോള തലത്തിൽ ശ്രദ്ധയാകാർഷിക്കപ്പെടും വിധം ലോകത്തിലെത്തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ റാലി സംഘടിപ്പിച്ച മുസ്ലിം ലീഗിന്ന് ഫലസ്തീൻ സ്നേഹികളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ
ഒരു ചരിത്രമുഹൂർത്തത്തിന്റെ നേർദൃശ്യങ്ങൾ
***************************
സമസ്‌തക്ക് ബാംഗ്ലൂരിൽ ഒരു ആസ്ഥാനം ഉണ്ടാകുക എന്നത് പ്രസ്ഥാന ബന്ധുക്കളുടെയും ഗുണകാംക്ഷികളുടെയും ചിരകാലാഭിലാഷമായിരുന്നുവല്ലോ.
BTM തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെന്റർ, മടിവാള ഏരിയ കമ്മിറ്റിയുടെ കലവറയില്ലാത്ത പിന്തുണയോടെ അത് യാഥാർത്ഥ്യമാകുന്നതിന്റെ ബാംഗ്ലൂർ ബൊമ്മനഹള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചുവടെ. ബഹു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്, സെക്രട്ടറിയെന്ന നിലയിൽ നമ്മെ ചുമതലപ്പെടുത്തിയതനുസരിച്ച് മടിവാള തഖ്‌വ സെന്റർ ടീമിന്റെ സാന്നിധ്യത്തിൽ ഇന്നലെ (31/10/2023) ഇത് സംബന്ധമായ പ്രമാണങ്ങളിൽ ഒപ്പ് വെച്ചു.
SKIMV ബോർഡ് ചീഫ് അക്കൗണ്ട്‌സ് ഓഫിസർ കെ ഹംസക്കോയ, വസ്തുവിന്റെ മുൻ ഉടമയും തദ്ദേശവാസിയുമായ എഛ് സയ്യിദ് സർദാർ
എന്നിവർക്ക് പുറമേ BTM തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെന്റർ മടിവാള കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സിദ്ധീഖ് തങ്ങൾ {നാദാപുരം}, ജനറൽ സെക്രട്ടറി റിയാസ് മടിവാള (പാനൂർ), വർക്കിംഗ്സെക്രട്ടറി താഹിർ മിസ്ബാഹി, ട്രഷറർ ഫൈസൽ ACURA, സഹഭാരവാഹികളായ സാദിഖ് BTM,സമീർ പരിപിൽ, ഇർഷാദ് മൈത്രി, ലത്തീഫ് ആശിർവാദ്, ഹസീബ് ഗ്രാന്റ്, നൗഷീർ എക്സ്പ്രസ്സ്, സിറാജ് ഹാജി, റംഷി ടെയ്‌സ്റ്റി, സൈഫു ഏരോത് തുടങ്ങിയവരെയും കാണാം.
ഒട്ടേറെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് നൂറ്റാണ്ട് പിന്നിടുന്നതിന്റെ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞ സവിശേഷ വേളയിൽത്തന്നെ ഈ സ്വപ്ന സാക്ഷാൽക്കാരം കൂടി സാദ്ധ്യമായത് ഏറെ ആഹ്ലാദം പകരുന്ന അനുഭവമായി.
Can you help me out by signing this petition?
Sign the Petition Rare diseases policy fund not utilised by GOI, babies like Sera is battling to Survive.
"പനിനീർച്ചെടികളുടെ വേരും പൂവുമാണ്
മുസ്ത്വഫയുടെ ഹൃദ്യമായ സ്വേദകണങ്ങൾ.
അവിടുത്തെ ശക്തിയാലാണ്
പനിനീർപ്പൂവിന്റെ ചന്ദ്രക്കല
പൂർണ ചന്ദ്രനായി വളരുന്നത്"
-ജലാലുദ്ദീൻ റൂമി
വിശ്വാസിയുടെ ഹൃത്തടം പ്രവാചകാനുരാഗം കൊണ്ട് പൂത്തുലയുന്ന തിരുവസന്തം വന്നണയുമ്പോൾ ആ പുണ്യപൂമാന്റെ ജീവിതവും വ്യക്തിത്വവും സന്ദേശവും പ്രതിപാദിക്കുന്ന ഏതെങ്കിലും കൃതികളിൽ കണ്ണും മനസ്സും കേന്ദ്രീകരിക്കുന്നത് പലരുടെയും പതിവാണല്ലോ. പുതുതായി വാങ്ങിയോ, സ്വന്തം ശേഖരത്തിൽ പരതിയോ, ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയോ ഇംഗ്ലീഷിലോ അറബിയിലോ മാതൃഭാഷയിലോ ഉള്ള ഏതെങ്കിലും ഒരു പുസ്തകം പുണ്യമാസപ്പിറവിക്ക് ആഴ്ചകൾ മുമ്പ് വായനക്കെടുക്കുന്നത് ഈയുള്ളവന്റെയും പതിവുരീതിയാണ്. കഴിഞ്ഞ വർഷം പ്രമുഖ ബ്രിട്ടീഷ് പണ്ഡിതൻ Martin Lings (അബൂബക്കർ സിറാജുദ്ദീൻ)ന്റെ MUHAMMAD His Life Based on the Earliest sources എന്ന വിശ്വപ്രശസ്ത കൃതി ആമസോണിൽ നിന്ന് വരുത്തിയാണ് പാരായണം ചെയ്തത്. ഇതിന്റെ സവിശേഷതകൾ മറ്റൊരിക്കൽ കുറിക്കാം.
ഇത്തവണ, മൂന്ന് മാസം മുമ്പ് തന്നെ അത്തരത്തിലുള്ള ഒരു വിശിഷ്ട കൃതി തികച്ചും യാദൃശ്ചികമായി കൈയിൽ വന്ന് പെട്ടത് ഏറെ ആഹ്ലാദകരമായി. കഴിഞ്ഞ ജൂൺമാസാവസാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എഛ് മുഹമ്മദ് കോയ ചെയർ ഓഡിറ്റോറിയത്തിൽ നടന്ന ബുക്‌പ്ലസിന്റെ പുസ്തകപ്രകാശന ചടങ്ങിൽ സംബന്ധിക്കാൻ സംഘാടകരുടെ വിളിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു. നെല്ലിക്കുത്ത് മുഹമ്മദാലി മുസ്ലിയാരുടെ 'തുഹ്ഫതുൽ അഖയാർ...' എന്ന അറബി കൃതി, ഇമാം അബ്ദുള്ളാഹിൽ ഹദ്ദാദ് രചിച്ച ലഘുപുസ്തകത്തിന്റെ 'സാധകൻ' എന്ന പേരിലുള്ള മലയാള വിവർത്തനം എന്നിവയിൽ ഒന്നാമത്തേതിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു നമ്മുടെ ഊഴം. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മുഖ്യ സംഘാടകൻ ശാഫി ഹുദവി ബുക്ക്‌പ്ലസിന്റെ ഒരു കിറ്റ് കൈയിൽ വച്ച്തന്നു. 'പ്രകാശനം നിർവഹിക്കപ്പെട്ട രണ്ടാമത്തെ കൃതിയുടെ പ്രതിയും ഇതിൽ ഉണ്ടായിരിക്കുമല്ലോ' എന്ന് താല്പര്യപൂർവം ആരാഞ്ഞപ്പോൾ ഒന്നാമത്തെ പുസ്തകം വിതരണത്തിന്ന് തയ്യാറായിട്ടില്ലെന്നും ആയാൽ ഉടനെ കോപ്പി എത്തിക്കുമെന്നും ആയിരുന്നു മറുപടി.
വീട്ടിൽ എത്തിയ ശേഷമാണ് കിറ്റ് തുറന്നു നോക്കിയത്.
ഷെയ്ഖ്-മുരീദ് ബന്ധത്തിന്റെ വിവിധ തലങ്ങൾ സ്പർശിക്കുന്ന ആത്മീയതയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഇമാം അബ്ദുല്ലാഹ് അൽഹദ്ദാദിന്റെ 'ആദാബു സുലൂക്കിൽ മുരീദ്' എന്ന പുസ്തകത്തിന്റെ വിവർത്തനമായ 'സാധകൻ' എന്ന പേരിലുള്ള ചെറുതെങ്കിലും മൂല്യവത്തായ പുസ്തത്തിന്നൊപ്പം അതി മനോഹരമായ കനപ്പെട്ട വേറൊരു കൃതി. മറ്റേതെങ്കിലും സാഹചര്യത്തിൽ കൈയിൽ എത്തിപ്പെടാൻ സാദ്ധ്യതയില്ലാത്ത ഇങ്ങനെയൊരു ഈടുറ്റ കൃതി തികച്ചും അപ്രതീക്ഷിതമായി കൈയിൽവന്നതിന്റെ സന്തോഷം തെല്ലൊന്നുമായിരുന്നില്ല. കെട്ടിലും മട്ടിലും മാത്രമല്ല, ഓരോ ഇതളിലും പുതുമയും സൗന്ദര്യവും സൗരഭ്യവും തുളുമ്പുന്ന അത്യപൂർവ്വ രചനാശില്പം. ജർമൻ എഴുത്തുകാരി Annemarie Schimmel മഷിയിൽ ഇഷ്‌ഖ് ചാലിച്ചെഴുതിയ AND MUHAMMAD IS HIS MESSENGER എന്ന ഗദ്യാത്മകകാവ്യത്തിന്ന് എ. പി. കുഞ്ഞാമു തയ്യാറാക്കിയ അതിലേറെ ഹൃദയഹാരിയായ വിവർത്തനമാണ് 'മുഹമ്മദ് അവന്റെ തിരുദൂതർ' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള പ്രസ്തുത വൈജ്ഞാനികോപഹാരം. 528 പുറങ്ങളിലായി നബിയുടെ ജീവിതം വേദങ്ങളിലും ജീവചരിത്രങ്ങളിലും, മുഹമ്മദ് നബി എന്ന മനോഹര മാതൃക, മുഹമ്മദ് നബിയുടെ സവിശേഷ പദവി, കഥകളും അതിശയങ്ങളും, മനുഷ്യർക്കും ദൈവത്തിന്നുമിടയിൽ, പ്രവാചക നാമങ്ങൾ, മുഹമ്മദ് നബിയുടെ പ്രകാശവും ആധ്യാത്മിക പാരമ്പര്യവും, നബിദിനാഘോഷങ്ങൾ, പ്രവാചകന്റെ രാത്രിയാത്രയും സ്വർഗാരോഹണവും, പ്രവാചകപ്രകീർത്തനങ്ങൾ കവിതയിൽ തുടങ്ങിയ അധ്യായങ്ങളിലൂടെയാണ് ഇത് ഇതൾ വിടരുന്നത്. രചനാപശ്ചാത്തലത്തെ കുറിച്ച് ഗ്രന്ഥകാരി തന്നെ പറയട്ടെ, "ബർലിൻ സർവ്വകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞാൻ സുലൈമാൻ ശലബിയുടെ മൗലിദ് ശരീഫ് വായിച്ചാസ്വദിച്ചിരുന്നു. മുഹമ്മദിന്റെ ജനനവുമായി അത്ഭുതങ്ങൾ കാവ്യബിംബങ്ങളിലൂടെ ആവിഷ്കരിക്കുന്ന ലളിതവും ഹൃദയസ്പർശിയുമായ കവിതയാണത്. എന്നാൽ അങ്കാറയിലെ ഇസ്ലാമിക് ഫാക്കൾട്ടി ഓഫ് തിയോളജിയിലെ മതങ്ങളുടെ താരതമ്യപഠനവിഭാഗത്തിൽ പ്രൊഫസറായി തുർക്കിയിൽ കഴിഞ്ഞ പിന്നീടുള്ള അഞ്ച് വർഷക്കാലത്ത് നിരവധി മൗലിദുകളിൽ ഞാൻ പങ്കെടുക്കുമെന്ന് അന്ന് ഒട്ടും അറിഞ്ഞിരുന്നില്ല. അക്കാലത്ത് തുർക്കിയിലെ മുസ്ലിംകൾക്കിടയിൽ സാർവത്രികമായി പ്രവാചകനോടുണ്ടായിരുന്ന ആദരവിനെക്കുറിച്ച് ഞാൻ ഒരുപാട് മനസ്സിലാക്കി. ഇന്തോ-പാകിസ്താനി ഉപഭൂഖണ്ഡത്തിലെ കവിതകളിലും ആധ്യാത്മിക രചനകളിലുമുള്ള എന്റെ ആഴമേറിയ താല്പര്യങ്ങൾ, ഈ നൂറ്റാണ്ടിന്റെ ദാർശനിക കവിയായ മുഹമ്മദ് ഇഖ്ബാലിന്റെ രചനകളെ പ്രവാചകനോടുള്ള സ്നേഹം എത്രമാത്രം വർണാഭമാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതിലേക്ക് നയിച്ചു. സിന്ധി നാടോടി സാഹിത്യപഠനം ഈ ചിത്രത്തിന് പുതിയ മുഖങ്ങൾ കൂട്ടിച്ചേർത്തു......"
പ്രവാചകാനുരാഗ സാഹിത്യം, വിശിഷ്യാ പ്രകീർത്തനകാവ്യങ്ങൾ ഗ്രന്ഥകാരിയെ എത്ര ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന് പുസ്തകത്തിലൂടെ ഒരാവർത്തി കണ്ണോടിച്ചാൽ തന്നെ ബോദ്ധ്യമാകും. ഇത്തരത്തിലുള്ള നിരവധി കാവ്യങ്ങളിൽ നിന്നുള്ള ഹൃസ്വവും ദീർഘവുമായ ഉദ്ധരണികൾ ഉടനീളം കാണാം. ജലാലുദ്ദീൻ റൂമിയുടെ മാത്രമല്ല, അറബി, സിന്ധി, തുർക്കി, പേർഷ്യൻ, പഷ്തു, ഉർദു തുടങ്ങി ഒട്ടേറെ ഭാഷകളിൽ നിന്നുള്ള കാവ്യശകലങ്ങൾ വിസ്മയാവഹമായ ചാരുതയോടെ തലങ്ങും വിലങ്ങും വിന്യസിച്ചിരിക്കുന്നു. തനിമയും കാവ്യരസവും ഒട്ടും ചോർന്നു പോകാതെ എ പി കുഞ്ഞാമു നൽകിയിരിക്കുന്ന അതിമനോഹരമായ ഭാഷാന്തരീകരണം പുസ്തത്തിന്റെ മാറ്റ് പതിന്മടങ് ഉയർത്തുന്നു.
പുറംചട്ടയിൽ പുസ്തകത്തിന്റെ പ്രസാധകർ "മുസ്ലിം ജീവിതം, സംസ്കാരം, കവിത, ആത്മീയത തുടങ്ങിയ പ്രതലങ്ങളിൽ നബിയുടെ അനുപമ സാന്നിധ്യം ഇതിൽ അനാവൃതമാകുന്നു. തിരുനബിയുടെ ജനനം, വിവാഹം, അത്ഭുതപ്രവൃത്തികൾ, സ്വർഗീയാരോഹണം തുടങ്ങിയ പ്രമേയങ്ങൾ മുസ്ലിം സാംസ്കാരിക ജീവിതത്തിൽ പ്രതിഫലിച്ച വിധം ഒരു പ്രണയിനിയുടെ കൗതുകത്തോടെ ഗ്രന്ഥകാരി തിരഞ്ഞുപോവുന്നു. അനുരാഗികളുടെ ഹൃദയമിടിപ്പുകൾക്ക് അക്ഷരരൂപം കൈവരികയാണ് ഈ ഗ്രന്ഥത്തിലൂടെ" എന്നിങ്ങനെ പരിചയപ്പെടുത്തുന്നതിൽ ഒട്ടും അതിശയോക്തി കാണാനാവില്ല. റബീഉൽ അവ്വൽ വായനക്കായി ഈ പുസ്തകം തിരഞ്ഞെടുക്കുന്നവർ നിരാശരാവേണ്ടി വരില്ലെന്ന് നിസ്സംശയം പറയാം.
ഡോ. എൻ എ എം അബ്ദുൽ ഖാദിർ
(Repost)
First posted on 26/09/2022
Mohd A Kader
വായിച്ചാലും ഇല്ലെങ്കിലും
**********************
നീ മനസ്സിലാക്കുന്നു
ഒരുപാട് മനസ്സിലാക്കുന്നു
ഇതാണ് നിന്റെ ദുര്യോഗ രഹസ്യം
കേവലം ഗർദ്ദഭമായായിരുന്നെങ്കിൽ
നീയിപ്പോൾ തുള്ളിച്ചാടി നടന്നേനെ - കസാന്ത് സാക്കീസ്
Hearty Rabee' Greetings
വായിച്ചാലും ഇല്ലെങ്കിലും
***********************
മുഖംമൂടികളുടെ ഈ
ഉത്സവമേളയ്ക്കിടയിൽ
ഒറ്റമുഖം മാത്രം
സ്വന്തമായുള്ളവരായിപ്പോയി
എന്നതത്രെ നമ്മുടെ ദുര്യോഗം
Sharee'at College for Women, Chelari
Students Union Inauguration & Logo Releasing Ceremony
വായിച്ചാലും ഇല്ലെങ്കിലും
=====================
എത്ര തവണ ഉറയൂരി മാറ്റിയാലും
പാമ്പ് എപ്പോഴും പാമ്പ് തന്നെ
ചിലയാളുകളെ നിന്റെ ജീവിതത്തിലേക്ക്
തിരികെ പ്രവേശിപ്പിക്കുന്നതിന്ന് മുമ്പ്
ഇക്കാര്യം ശരിക്കും ഓർത്തുവെക്കുക
പ്രവാചക സ്മൃതിയുടെ വസന്തചന്ദ്രിക ഇതാ ഉദിച്ചുയരുകയായി
വായിച്ചാലും ഇല്ലെങ്കിലും
====================
നിന്റെ സകലമാന
ആകുലതകളും
പരസ്പര ഐക്യം
സൗഹാർദ്ദം
കാംക്ഷിക്കുന്നത് കൊണ്ടത്രെ
മറിച്ച്
അനൈക്യം
അന്തഛിദ്രം
തേടിപ്പോയി നോക്കൂ
നിനക്ക് സമാധാനം
കൈവരിക്കാനാവും -റൂമി
വായിച്ചാലും ഇല്ലെങ്കിലും
=====================
മഞ്ഞിനേക്കാൾ
സംശുദ്ധനാണെങ്കിൽ പോലും
ഏഷണിയിൻ നിന്ന്
രക്ഷ നേടാൻ നിനക്കാവില്ല
പരാജിതരുടെ
സ്ഥിരം തൊഴിലത്രെ അത് ~നജീബ് മഹ്ഫൂസ്
🏵️ആറ്റപ്പൂവിൻ സ്നേഹ പരിമളം🏵️
(ഓർമ്മക്കുറിപ്പ്: ഭാഗം - 3)
1977ലാണ് സുന്നി വിദ്യാർത്ഥി സംഘടനയുടെ
ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാ തല പഠന ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. അബൂബക്കർ ശർവാനി, കെ കെ ഹംസ മൂർക്കനാട്, ഇ ഹംസ മൂന്നിയൂർ, ഇ മൊയ്‌ദീൻ പുത്തനഴി തുടങ്ങിയ ജാമിഅഃ സന്തതികൾ മുൻകൈ എടുത്ത് ജാമിഅഃ നൂരിയ്യയിൽ വച്ച് 1977 ഫെബ്രുവരി 5ന്നാണ് അത് നടന്നത്. രാവിലെ 8 മണിക്ക് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പതാക ഉയർത്തൽ, 8-15ന്ന് രജിസ്ട്രേഷൻ, എട്ടരക്ക് തുടങ്ങുന്ന ഒന്നാം സെഷനിൽ സ്വാഗത സംഘം ചെയർമാൻ മൗലവി പി അബൂബക്കർ ശർവാനി സ്വാഗത ഭാഷണം, അദ്ധ്യക്ഷൻ സെയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പി എ മൂസ്സ അരൂക്കുറ്റി ഉത്ഘാടനം, ഒമ്പതു മണിക്ക് ചർച്ചാവതരണം: ഇ കെ ഹസ്സൻ മുസ്ലിയാർ (സുന്നി യുവജന സംഘം സ്റ്റേറ്റ് പ്രസിഡന്റ്) വിഷയം: "സുന്നത്ത് ജമാഅത്തും ഇതര പ്രസ്ഥാനങ്ങളും", പ്രബന്ധം: എൻ എ മുഹമ്മദ് അബ്ദുൽ ഖാദർ (ഫാറൂഖ് കോളേജ്) വിഷയം "S.S.F. ലക്ഷ്യവും പരിപാടിയും". 1-30ന് രണ്ടാം സെഷൻ. അദ്ധ്യക്ഷൻ മൗലാനാ കെ കെ അബൂബക്കർ ഹസ്രത്ത് (പ്രൊഫസർ, ജാമിഅഃ നൂരിയ്യ) ചർച്ചാവതരണം: സി കെ കൈമലശ്ശേരി (കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ്) വിഷയം: "വിദ്യാർത്ഥികളും സംഘടനാ പ്രവർത്തനവും". മൂന്നാം സമ്മേളനം 3-30ന്. അദ്ധ്യക്ഷൻ സി എച്ച് ഹൈദ്രോസ് മുസ്‌ലിയാർ (സമസ്ത: ചീഫ് ഓർഗനൈസർ), ചർച്ചാവതരണം: എം മുഹമ്മദ് സാഹിബ് (ഇംഗ്ലീഷ് ലക്ചറർ, P.S.M.O. കോളേജ്) വിഷയം: "രാഷ്ട്ര പുനഃസംവിധാനത്തിൽ വിദ്യാർത്ഥികളുടെ പങ്ക്", പ്രസംഗം എം ടി അബ്ദുല്ല മുസ്‌ലിയാർ (ലക്ചറർ, ജാമിഅഃ നൂരിയ്യ) വിഷയം: "വിദ്യാർത്ഥികളും ആത്മ സംസ്കരണവും" ടി സി മുഹമ്മദ് മുസ്‌ലിയാർ (മുദർരിസ്, കൊളത്തൂർ) വിഷയം: "സമസ്തയും പോഷക സംഘടനകളും". കൃതജ്ഞത: അബ്ദുൽ റഹിമാൻ വളവന്നൂർ എന്നിങ്ങനെയായിരുന്നു കാര്യപരിപാടി. ക്ഷണപത്രികയുടെ ഏറ്റവും അടിയിലായി: N.B. 'അന്നേ ദിവസം മലപ്പുറം ജില്ലാ കൌൺസിലും ഉണ്ടായിരിക്കുന്നതാണ്' എന്ന് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷണപത്രികയിൽ പരാമർശിക്കപ്പെട്ട പ്രബന്ധാവതാരകൻ എൻ എ മുഹമ്മദ് അബ്ദുൽ ഖാദർ (ഫാറൂഖ് കോളേജ്) ഈ കുറിപ്പുകാരനാണ്. അതാണ് നമ്മുടെ പൂർണ്ണ നാമം. PSMO കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം 1975ൽ ഫാറൂഖ് കോളേജിലായിരുന്നു ഡിഗ്രിക്ക് ചേർന്നത്. ക്യാമ്പിനോടാനുബന്ധിച്ച് വിളിച്ചു ചേർക്കപ്പെട്ട കൗൺസിലിൽ വച്ച് വ്യവസ്ഥാപിതമായ രീതിയിൽ സംഘടനയുടെ മലപ്പുറം ജില്ലാ ഘടകം രൂപീകരിക്കപ്പെട്ടു. പ്രസിഡണ്ടായി പി അബൂബക്കർ ശർവാനിയും സെക്രട്ടറിയായി ഈയുള്ളവനും തെരഞ്ഞെടുക്കപ്പെട്ടു. ഇ മൊയ്‌ദീൻ പുത്തനഴിയായിരുന്നു ഖജാഞ്ചി.
അതിനിടെ ചേളാരിയിലും പരിസര പ്രദേശങ്ങളിലും മറ്റും നമ്മൾ കൂടി മുൻകൈ എടുത്ത് സംഘടനയുടെ ശാഖാ കമ്മിറ്റികൾ നിലവിൽ വന്നിരുന്നു. അക്കൂട്ടത്തിൽ, അന്ന് ചേളാരി സമസ്താലയത്തിൽ 'ക്രസന്റ് സ്റ്റുഡന്റ്സ് സെന്റർ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സമസ്തയുടെ ബോർഡിങ് മദ്രസയിലും -അന്ന് വാർഡൻ ആയിരുന്ന പി കെ മുഹമ്മദ് (ഇന്നത്തെ മാനേജർ) സാഹിബിന്റെ പിന്തുണയോടെ- ഒരു യൂണിറ്റ് രൂപീകരിക്കുകയുണ്ടായി. ഈ സമയത്ത്, പിതാവിന്റെ വിയോഗത്തെത്തുടർന്ന്, സ്കൂൾ വിദ്യാർത്ഥിയായിരുന്ന സാദിഖ്അലി ശിഹാബ് തങ്ങൾ പഠന സൗകര്യാർത്ഥം അവിടത്തെ അന്തേവാസിയായി മാറിയിരുന്നു. ബഹു. തങ്ങളായിരുന്നു ശാഖാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. തങ്ങൾ ബോർഡിങ്ങിൽ ഉണ്ടായിരുന്ന കാലമത്രയും, എല്ലാ മാസവും നടന്ന് വന്നിരുന്ന മൗലിദ് സദസ്സ് ഉൾപ്പെടെ വീട്ടിലെ സവിശേഷ കൂടിച്ചേരലുകളിലെല്ലാം, തങ്ങളും അക്കാലത്ത് സ്ഥാപനത്തിൽ താമസിച്ചു പഠിച്ചിരുന്ന ചാവക്കാടും കണ്ണൂരിലും മറ്റുമുള്ള ബന്ധുക്കളുടെയും അടുപ്പക്കാരുടെയും മക്കളും ഉൾപ്പെടെയുള്ളവർ -സ്ഥാപനത്തിന്റെ കൺവീനർ കൂടിയായിരുന്ന- ഉപ്പയുടെ പ്രത്യേക താല്പര്യപ്രകാരം സന്നിഹിതരാകാറുണ്ടായിരുന്നു. തങ്ങളുമായി ആ നിലയ്ക്കുള്ള ഒരടുപ്പം രൂപപ്പെട്ടിരുന്നു. ബോർഡിങ്ങിൽ താമസിച്ചു പഠിക്കുന്ന കുട്ടികളെ പുറത്തുള്ള ഏതെങ്കിലും പരിപാടിക്ക് വിടുന്ന പതിവുണ്ടായിരുന്നില്ല. എന്നാൽ ഉപരിസൂചിത ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനായി യൂണിറ്റ് പ്രസിഡന്റ് സാദിഖലി തങ്ങളെയും സെക്രട്ടറിയെയും ഈ കുറിപ്പുകാരനോടൊപ്പം അയക്കാൻ അന്നത്തെ മാനേജർ താമരശ്ശേരി സ്വദേശി കുഞ്ഞായൻ മാസ്റ്റർ തയ്യാറായി. അങ്ങനെ ക്യാമ്പിൽ വച്ച് രൂപീകൃതമായ ജില്ലാ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് ആയി കൊച്ചു വിദ്യാർത്ഥിയായിരുന്ന തങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉത്തരവാദപ്പെട്ട ഒരു പദവിയിലേക്കുള്ള സാദിഖലി ശിഹാബ് തങ്ങളുടെ കന്നി അരങ്ങേറ്റമായിരുന്നു അതെന്ന് വേണം കരുതാൻ. തീർന്നില്ല.......
(ചിത്രം1: ഞങ്ങളുടെ വീട്ടിലെ ഒരു മംഗള വേളയിൽ ബാലനായിരുന്ന സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യം.
വന്ദ്യ പിതാവ് കെ പി ഉസ്മാൻ സാഹിബിനോടൊപ്പം ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ, പ്രിൻസിപ്പൽ, LBS ഡയറക്ടർ, വിരമിച്ച ശേഷം കുറ്റിപ്പുറം MES, മംഗലാപുരം PA, പെരിന്തൽമണ്ണ MEA എഞ്ചിനീയറിംഗ് കോളേജുകളുടെ സ്ഥാപക പ്രിൻസിപ്പൽ തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള തന്റെ സഹോദരീ പുത്രൻ ഡോ. കെ പി മമ്മൂട്ടി സാഹിബിയും കാണാം)
വായിച്ചാലും ഇല്ലെങ്കിലും
=====================
വെള്ളമാണെങ്കിൽ പോലും വൈകിയെത്തുമ്പോൾ,
വരൾച്ചയാൽ
മൃതിയടഞ്ഞവയെ
രക്ഷിക്കാൻ അതിന്നാവില്ല
കെ വി ഉസ്താദിനെ അനുസ്മരിക്കുമ്പോൾ
സമസ്ത എന്ന മഹിത പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നേതാക്കളിൽ ഉന്നത ശീര്ഷനായിരുന്ന ഉസ്താദ് കെ വി മുഹമ്മദ് മുസ്ല്യാർ കൂറ്റനാട് എന്ന പ്രതിഭാധനൻ ഓർമ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. ഹിജ്‌റ കലണ്ടർ പ്രകാരം 1421 മുഹറം 11ന് ആയിരുന്നു ആ വിയോഗം എന്നതിനാൽ വാർഷികത്തോടനുബന്ധിച്ച് സി പി ബാസിത് ഹുദവി എന്ന യുവപണ്ഡിതൻ തയ്യാറാക്കിയ ഓര്മക്കുറിപ്പിനൊപ്പം ഇതോടൊന്നിച്ചുള്ള, കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ദൃശ്യം കൂടി അദ്ദേഹം FBയിൽ പങ്ക് വെച്ച് കണ്ടതാണ് ആ മഹാനുഭാവൻ ഒരിക്കൽ കൂടി സ്മൃതി പഥത്തിൽ കടന്ന് വരാൻ ഹേതുവായത്.
വളർന്ന് വരുന്ന തലമുറക്ക് വ്യവസ്ഥാപിത രീതിയിൽ ഇസ്ലാമിക വിദ്യാഭ്യാസം പകർന്ന് നൽകുന്ന മദ്രസാ പ്രസ്ഥാനം ഇന്നത്തെപ്പോലെ പടർന്ന് പന്തലിക്കുന്നതിന്ന് മുമ്പുള്ള കാലത്ത്, രാത്രി വൈകി തുടങ്ങി പാതിരാവിന് ശേഷം വരേ നീണ്ട് നിന്നിരുന്ന 'വയള്' പരമ്പരകളായിരുന്നു മതപരമായ വിഷയങ്ങൾ പഠിക്കുന്നതിനും സംശയനിവാരണത്തിനുമെല്ലാം അവലംബമായിരുന്നത്. നല്ല താളത്തിലും ഈണത്തിലും ശുതി മധുരമായി മതാദ്ധ്യാപനങ്ങൾ അവതരിപ്പിക്കപ്പെടുന്നതും മഹല്ല് അടിസ്ഥാനത്തിൽ 'ഉച്ചഭാഷിണിയുടെ അകമ്പടിയോടെ'യും അല്ലാതെയും സംഘടിപ്പിക്കപ്പെട്ടിരുന്നതുമായ അത്തരം വൈജ്ഞാനിക സദസ്സുകൾ മുസ്ലിം സമുദായത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും അതീവ ഹൃദ്യമായിരുന്നു. അംഗശുദ്ധി തുടങ്ങി ഒരു വിശ്വാസി ജീവിതത്തിൽ അനുഷ്ഠിക്കേണ്ടതും വിശ്വസിക്കേണ്ടതും ആയ സകല സംഗതികളും മസ്അലകളും മറ്റും, ഹികായതുകളും ബൈത്തുകളും മറ്റും ചേർത്ത് രസകരമാക്കിയും, ഇടയ്ക്കിടെ 'ഖാലല്ലാഹു അസ്സ വജൽ.....', 'ഉമ്മത്ത സയ്യിദിനാ മുഹമ്മദ്' എന്നൊക്കെ ഉരുവിട്ട് സദസ്സിനെ തട്ടിയുണർത്തിയും മുന്നിലുള്ളവർക്കും മറയ്ക്കപ്പുറത്തുള്ള സ്ത്രീജനങ്ങൾക്കും കൂടി പണി കൊടുത്തും ജീവസ്സുറ്റതാക്കിയും പകർന്ന് നൽകപ്പെടുന്ന വയള് പരിപാടികൾ വഴിയായിരുന്നു അന്നത്തെ മുസ്ലിം ജനത മതം എന്താണെന്ന് ഗ്രഹിച്ചിരുന്നത്. അക്കാലത്തെ വയള് പ്രഭാഷകർക്കിടയിൽ അക്ഷരസ്ഫുടത കൊണ്ടും ഭാഷാശുദ്ധി കൊണ്ടും വേറിട്ട് നിൽക്കുകയും സവിശേഷ ശ്രദ്ധ ആകർഷിക്കുകയും ചെയ്ത സമുന്നത വാഗ്മിയായിയിരുന്നു അന്ന് മുത്തുണ്ണി മുസ്‌ലിയാർ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന കെ വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട്. താൻ നടത്തിയിരുന്ന വയള് പരമ്പരകൾ ചിലപ്പോൾ നാല്പത് ദിവസം വരെയൊക്കെ നീണ്ട് നിൽക്കുമായിരുന്നു എന്നും അവസാന ദിവസങ്ങളിൽ ദുആയും മറ്റുമായി സുബ്ഹ് ബാങ്കിന്റെ തൊട്ട് മുമ്പ് വരെയൊക്കെ തുടരുമായിരുന്നുവെന്നും പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇദ്ദേഹം ചെറുപ്രായത്തിൽ തന്നെ മുശാവറ അംഗമാകുകയും സമസ്തയുടെ നേതൃശ്രേണിയിൽ സജീവ സാന്നിധ്യമാകുകയും ദീർഘകാലം ഒട്ടേറെ പദവികൾ വഹിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗം.
ഇതോടൊപ്പമുള്ള ഫോട്ടോയെക്കുറിച്ചാണല്ലോ പറഞ്ഞ് തുടങ്ങിയത്. 1992 വർഷത്തിലാണ് ഫാറൂഖ് കോളേജിൽ അദ്ധ്യാപകനായിരുന്ന ഈയുള്ളവൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് എന്ന PhD ബിരുദം നേടുന്നത്. അന്ന് ഈ ബിരുദം അത്ര സാധാരണമായിരുന്നില്ല. ഡോക്ടറേറ്റ് എടുത്തു എന്നത് കൊണ്ട് ജോലിയിൽ പ്രത്യേക മെച്ചങ്ങൾ യാതൊന്നുമില്ലാതിരുന്നത് കൊണ്ട് അതിന് വേണ്ടി മെനക്കെടുന്നവരും തുലോം വിരളമായിരുന്നു. അവർ പല വിധ നെഗേറ്റീവ് കമെന്റുകൾക്കും പരിഹാസങ്ങൾക്കും പാത്രമാകുകയും ചെയ്യുമായിരുന്നു. തന്നെയുമല്ല, ഇന്നത്തെപ്പോലെ ഇന്റർനെറ്റ് സൗകര്യവും കട്ട് ആന്റ് പേസ്റ്റ് ആദി സംവിധാങ്ങളും ഒന്നും ഇല്ലാത്ത അക്കാലത്ത് ദീർഘകാല അദ്ധ്വാനവും ആവശ്യമായിരുന്നു. എനിക്ക് ഒരു വ്യാഴവട്ടക്കാലത്തെ പരിശ്രമം ആവശ്യമായി വന്നു. 1980ൽ MA കഴിഞ്ഞ ശേഷം ആദ്യ അവസരത്തിൽ തന്നെ PhD രെജിസ്ട്രേഷൻ നടത്തിയ എനിക്ക് 1992ലാണ് ബിരുദം കരഗതമാക്കാൻ കഴിഞ്ഞത് (അതിന്റെ വിശദാംശങ്ങൾ മറ്റൊരിക്കൽ). ഏറെക്കാലത്തെ അദ്ധ്വാനത്തിന്ന് ശേഷം അന്ന് അത്ര സർവത്രീകമല്ലാതിരുന്ന ഒരു സമുന്നത ബിരുദം നേടാനായി എന്നതിന് പുറമെ, സമസ്തയുടെ മുറ്റത്ത് പിച്ച വെച്ച് വളർന്ന ഒരാൾ ആദ്യമായി ഇത്തരമൊരു നേട്ടം കൈവരിക്കുന്നുവെന്നതിന്റെ ഒരു സന്തോഷവും ബന്ധപ്പെട്ട എല്ലാവർക്കും ഉണ്ടായിരുന്നു എന്നത് കൊണ്ടാവണം കുറേ അനുമോദന ചടങ്ങുകൾ ഏർപ്പെടുത്തപ്പെട്ടിരുന്നു. അന്നൊക്കെ ചെമ്മാട് ദാറുൽ ഹുദായിൽ നിത്യ സന്ദര്ശകനും മാനേജിങ് കമ്മിറ്റി അംഗവും കൂടിയായിരുന്നത് കൊണ്ട് ഒരു തിങ്കളാഴ്ച ദിവസം അസർ നിസ്കാരത്തിന് ശേഷം പള്ളിയിൽ വെച്ച് മുഴുവൻ ദാറുൽ ഹുദാ വിദ്യാർത്ഥികളും CH ഹൈദ്രോസ് മുസ്‌ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി, പ്രൊഫസർ ഇ മുഹമ്മദ് സാഹിബ് ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ച ഒരു അനുമോദനച്ചടങ്ങ് ഓർമയിൽ വരുന്നു. ഇന്നിപ്പോൾ ദാറുൽ ഹുദയിൽ നിന്ന് പഠനം പൂർത്തിയാക്കിയ നൂറ് കണക്കിന് പേർ വൈവിധ്യമാർന്ന ശാഖകളിൽ ഡോക്ടറേറ്റ് ബിരുദദാരികളായി വിവിധ ദിക്കുകളിൽ സേവനം അനുഷ്ഠിച്ച് വരുന്നു. മലപ്പുറം ജില്ലാ SYS ന്റെ ആഭിമുഖ്യത്തിൽ മഞ്ചേരി സഭാഹാളിൽ നടന്ന പരിപാടിയിൽ ശംസുൽ ഉലമ(ന.മ)യുടെ അനുഗ്രഹീത കരങ്ങളിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങാനും സൗഭാഗ്യമുണ്ടായി. 1995ൽ ബഹാഉദ്ദീൻ നദ്‌വി കൂടി PhD നേടിയതിനെത്തുടർന്ന് SKSSF സംസ്ഥാന സമിതി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പൂർവകാല വിദ്യാർത്ഥിനേതാക്കൾ എന്ന നിലക്ക് കോഴിക്കോട് വെച്ച് ഇരുവർക്കുമായി ഒരു അനുമോദന വേദി ഒരുക്കുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ മർഹൂം മൌലാന KV ഉസ്താദ് പൊന്നാട അണിയിച്ച് ഈയുള്ളവനെ ആദരിക്കുന്നതാണ് ദൃശ്യം.
പിന്നീട് സ്മര്യ പുരുഷനോടൊപ്പം സഹഭാരവാഹിയായി പ്രവർത്തിക്കാനും അവസരമുണ്ടായതും ഇത്തരുണത്തിൽ സ്മരണീയമാണെന്ന് തോന്നുന്നു. നേരത്തെ വിദ്യാർത്ഥി യുവജന ഘടകങ്ങളിൽ പങ്കാളിത്തം വഹിച്ചിരുന്നുവെങ്കിലും, സമസ്തയുടെ ഒരു ഔദ്യോഗിക ഘടകത്തിൽ ആദ്യമായി അവസരം ലഭിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൽ ആയിരുന്നു. KV ഉസ്താദ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് 1998ൽ സംഘടനയുടെ സഹ കാര്യദർശിയായി പ്രവർത്തിക്കാൻ എനിക്ക് സൗഭാഗ്യമുണ്ടായത്. രണ്ടായിരാമാണ്ടിൽ തന്റെ വിയോഗം വരേ തുടരുകയും ചെയ്തു. പാരത്രീക ജീവിതത്തിൽ സകല വിധ സൗഭാഗ്യങ്ങളും നൽകി അള്ളാഹു ആ മഹാനെ അനുഗ്രഹിക്കട്ടെ -ആമീൻ.
(സ്മര്യപുരുഷൻ രചിച്ച 'ഫത്ഹുർറഹ്മാൻ ഫീ തഫ്സീറിൽ ഖുർആൻ' എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങിൽ നിന്നുള്ളതാണ് താഴെയുള്ള രണ്ടാമത്തെ ദൃശ്യം. ഇടത്തേ അറ്റത്ത് KV ഉസ്താദ്. കൂടാതെ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സമുന്നത പണ്ഡിതവര്യനുമായിരുന്ന കോട്ടുമല ടി അബൂബക്കർ മുസ്‌ലിയാർ, എന്റെ വന്ദ്യ പിതാവ് കൂടിയായ കെ പി ഉസ്മാൻ സാഹിബ്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നീ മണ്മറഞ്ഞ മഹത്തുക്കളെയും കാണാം)
ബംഗളൂരു ബി ടി എം മടിവാള തഖ്‌വ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ മത വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ നൂതന പദ്ധതികൾ വിശകലനം ചെയ്യുന്നതിന് വേണ്ടി എത്തിച്ചേർന്ന സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രതിനിധികൾ സെന്റർ ഭാരവാഹികളുമായി മടിവാള കോംഫി ഹോട്ടലിൽ വച്ച് ഗൗരവമേറിയ ചർച്ചയിൽ. SKIMVB ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, സെക്രട്ടറി പ്രൊഫ. എൻ എ എം അബ്ദുൽ ഖാദിർ, എക്സിക്യൂട്ടീവ് മെമ്പർ ഇസ്മായീൽ കുഞ്ഞു ഹാജി മാന്നാർ എന്നിവർക്ക് പുറമേ പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ നാദാപുരം (കോംഫി ഗ്രൂപ്പ്, ബാംഗ്ലൂർ), വർക്കിംഗ് സെക്രട്ടറി ത്വാഹിർ മിസ്ബാഹി ഉരുവച്ചാൽ ഉൾപ്പെടെയുള്ള സെന്ററിന്റെ പ്രധാന പ്രവർത്തകരെയും കാണാം. ഈ കൂടിക്കാഴ്ചയും ആലോചനകളും ഏറെ ഫലവത്തായി . പ്രപഞ്ചനാഥന്റെ അനുഗ്രഹത്താൽ എല്ലാം പൂർണ്ണ വിജയത്തിൽ കലാശിക്കട്ടെ.
A discussion of Samastha Kerala Islam Matha Vidyabhyasa Board representatives with the activists of BTM - MADIVALA Taqwa Islamic Study Center, Bangalore on their new ventures being held at Comfy Hotel, Madivala on 21-08-2023. SKIMV Board General Secretary Sheikhuna M T Abdullah Musliar, Secretary Prof. N A M Abdul Kader, Executive Member Ismaeel Kunju Haji Mannar in addition to the Center President Siddeeq Thangal Nadapuram (Comfy Group, Bangalore) and Working Secretary Thwahir Misbahi Uruvachal among others are seen.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Green View, Chelari, Thenhipalam PO
Calicut
673636
Calicut
Smile FM 96.9A venture towards a hearty smile.An FM Station in India purely focused on airing anythin
Kannur
Calicut, 670002
ഹായ് ഫ്രണ്ട്സ്, മൊബൈൽ സംബന്ധമായ ടിപ്സ്& ട്രിക്സ്, ആപ്പ് റിവ്യൂ എന്നിവയും ഈ ചാനലിൽ ദിവസവും ലഭിക്കും
Calicut
I NEVER LOSE EITHER I WIN OR I LEARN😎 . 👉 follow me on Instagram @ jeevansurya1118
Malaparamba
Calicut, 673009
BJP STATE COUNCIL MEMBER Former Yuvamorcha State Treasurer Kerela .
Santhabavan, Manassery, Mukkom
Calicut, 673602
CAREER/PERSONAL COUNSELOR, MENTOR, YOGA & MEDITATION, MUDRA TRAINER, LIFE COACH, REIKI GRAND MASTER