Ahlussunna Media

Islamic Media brings religious and informative posts and videos to the malayalee community.
.

10/11/2022

ലോകം കാക്കും കാവൽ നീയേ.. നീ എന്നിലേ ദാസ്താ...

കേൾക്കാതെ പോവാൻ കഴിയാത്ത അവസ്ഥ ❤️❤️
Full Song https://youtu.be/riGqa_z0bzY

08/08/2022

നിസ്കരിക്കാത്തവന് സ്വന്തം മകളെ നികാഹ് ചെയ്തു കൊടുക്കാൻ ഉള്ള വലിയ്യിൻ്റെ അധികാരം ഇല്ല!!
പേരോട് ഉസ്താദിൻ്റെ കിടിലൻ പ്രഭാഷണം .

12/05/2022

القرآن 💚

06/04/2022

രാത്രി ഉണർന്നിട്ടും തഹജ്ജുദ് നിസ്കരിക്കാൻ കഴിയുന്നില്ലേ കാരണം ഇതാണ്
🎙️ശൈഖുനാ പകര ഉസ്താദ്

19/03/2022

ഹദ്ദാദ് റാതിബ് പതിവാക്കിയാൽ ലഭിക്കുന്ന നേട്ടങ്ങൾ
🎙️ശൈഖുനാ പകര ഉസ്താദ്

27/02/2022

കർണാടകയിലെ ഹിജാബ് വിവാദം , സുന്നി ഐക്യം, യുക്രയ്ൻ-റഷ്യ യുദ്ധം തുടങ്ങിയ ആനുകാലിക വിഷയങ്ങളിൽ ഡോ.അഡ്വക്കറ്റ്: ചുള്ളിക്കോട് ഹുസൈൻ സഖാഫി ഉസ്താദിന്റ പ്രഭാഷണം.

(ഉള്ളാൾ ഉറൂസ് പ്രഭാഷണം)

24/02/2022

രണ്ട് മണിക്കൂർ കൊണ്ട് പ്രസംഗിക്കുന്ന കാര്യങ്ങൾ
പേരോട് ഉസ്താദ് ഈ മൂന്ന് മിനിറ്റിൽ പറയുന്നുണ്ട്...

26/12/2021

ഒരിക്കൽ മദീനത്തെ പള്ളിയിൽ ദുഃഖിതനായിരിക്കുന്ന ഒരു ചെറുപ്പക്കാരനെ അബ്ബാസ് (റ) കാണാനിടയായി. അദ്ദേഹം ആ ചെറുപ്പക്കാരനോട് ചോദിച്ചു, എന്താണ് താങ്കളുടെ പ്രശ്നം? അദ്ദേഹം പറഞ്ഞു
മറ്റൊരാളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഞാൻ ഖിന്നനാണ്, ഉടൻ അബ്ബാസ് (റ) അദ്ദേഹത്തോട് പറഞ്ഞു - ഞാൻ നിങ്ങളുടെ കൂടെ വന്നു അത് പരിഹരിക്കാൻ ശ്രമിക്കാം. ചെറുപ്പക്കാരൻ ആശങ്കയോടെ ചോദിച്ചു, പള്ളിയിൽ ഇഅതികാഫ് ഇരിക്കുന്ന താങ്കൾ അതുപേക്ഷിച്ചു എന്റെ കൂടെ വരികയോ അത് വേണ്ട..
അബ്ബാസ് (റ) ആ ചെറുപ്പക്കാരനോട് പറഞ്ഞു, തിരു നബി ﷺ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്, നിങ്ങൾ നിങ്ങളുടെ സഹോദരന്റെ ആവശ്യ പൂർത്തീകരണത്തിന് വേണ്ടി സഹായിക്കുന്നത് (ആ ആവശ്യം നിറവേറ്റപ്പെട്ടാലും ഇല്ലെങ്കിലും) മദീനത്തെ പള്ളിയിൽ ഒരു മാസം ഇഅതികാഫ് ഇരിക്കുന്നതിനേക്കാൾ നിങ്ങൾക്ക് പ്രതിഫലാർഹമാണെന്ന്...

നാളെ പരലോകത്ത് വെച്ചു അല്ലാഹു വിളിച്ചു ചോദിക്കും..നന്മ ചെയ്ത വിഭാഗമെവിടെ..അപ്പോൾ ആളുകൾ പരസ്പരം ചോദിക്കും ആരാണീ നന്മ ചെയ്ത കൂട്ടർ. അപ്പോൾ അല്ലാഹു പറയും അവരാണ് ജനങ്ങളെ സഹായിച്ചവർ.. അവർക്ക് ഇന്നേ ദിവസം വിചാരണയില്ലാതെ സ്വർഗത്തിലേക്ക് പോകാം...

നിങ്ങൾ കരുതുന്നുണ്ടോ അല്ലാഹു നിങ്ങളുടെ നിസ്കാരങ്ങളും ദിക്റുകളും മാത്രമാണ് നന്മയുടെ കൂട്ടത്തിൽ എണ്ണുന്നതെന്ന്... നിസ്കാരവും ദിക്റുകളും പര സഹായവും മാനസിക പ്രയാസമുള്ളവനെ ആശ്വസിപ്പിക്കൽ പോലും ആരാധനയാണ്.

ഭൗതികതക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിൽ തിരു നബി ﷺ നമുക്ക് പഠിപ്പിച്ച മറ്റു നന്മകളെല്ലാം നമുക്ക് കൈമോശം വന്നു പോയി.
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു അവനെ സ്രേഷ്ടനാക്കി.. ആ മനുഷ്യനെ ആരു ബഹുമാനിക്കുന്നുവോ അവനെ അല്ലാഹു ബഹുമാനിക്കും..

26/12/2021

ഏത് പ്രതികൂല സാഹചര്യം ആണെങ്കിലും നിസ്കാരം നിലനിർത്തൽ മുസ്ലിമിനു നിർബന്ധമാണ് ..
അല്ലാഹു നമ്മെയും നമ്മുടെ കുടുംബക്കാരെയും നമസ്കാരം യഥാർത്ഥ സമയത്ത് നിസ്കരിക്കുന്നവരിൽ ഉൾപ്പെടുത്തുമാറാകട്ടെ..

26/12/2021

ഹാവൂ, രക്ഷപ്പെട്ടു. അവർ മുസ്ലിംകളല്ല. കിഴക്കമ്പലത്ത് പോലീസിനെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത തൊഴിലാളികൾ മണിപ്പൂർ നാഗാലാന്റ് സ്വദേശികളാണ്. ആഘോഷം ക്രിസ്മസാണ്, പെരുന്നാളല്ല. അഥവാ, മുസ്ലിം നാമധാരികളായ വല്ല ബംഗാളികളോ ബീഹാരികളോ ആയിരുന്നെങ്കിൽ ... ആലോചിക്കാൻ വയ്യ. അൽ ഖാഇദ, ഐ എസ് സ്ലീപ്പർ സെൽ! അന്തിച്ചർച്ച! വിദ്വേഷ പോസ്റ്റുകൾ! രാജ്യസുരക്ഷക്ക് ഭീഷണി. ആയുധക്കടത്ത്. മുസ്ലിം നേതാക്കളുടെ മാപ്പ്! എല്ലാവരും രക്ഷപ്പെട്ടു.

24/12/2021

ഇബ്നു ഖല്ലിക്കാന്റെ വഫയാതുൽ അഅ്'യാനിൽ (6/108) മുൻകാലത്ത് നടന്ന ഒരു ചരിത്രം ചിത്രീകരിച്ചിട്ടുണ്ട്. ധനാഢ്യനായ ഒരാൾ ജീവിച്ചിരുന്നു. അയാളും ഭാര്യയും സുഭിക്ഷമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു യാചകൻ ഭിക്ഷ യാചിച്ചു വന്നു. അയാൾക്കു വേണ്ടിയിരുന്നത് ഒരു നേരത്തെ അന്നമായിരുന്നു. എന്നാൽ അയാളയാളെ നിർദാക്ഷിണ്യം ആട്ടിയിറക്കി.

കാലം കടന്നു പോയി. ആ ദമ്പതികൾക്കിടയിൽ എന്തോ അസ്വാരസ്യം ഉണ്ടായി. അതവരുടെ വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തു. പിന്നെയും കുറേ കഴിഞ്ഞ് ആ സ്ത്രീയെ മറ്റാെരു ധനികൻ വിവാഹം ചെയ്തു.

ഒരു ദിവസം അവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുറത്തു ഒരു യാചകന്റെ നിലവിളി. ഒട്ടിയ വയറിന്റെ പൊരിച്ചിലടക്കാനുള്ള ധീനരോധനം. അവർ കഴിച്ചു കൊണ്ടിരുന്ന വിഭവ സമൃദ്ധമായ ഭക്ഷണം ചൂണ്ടിക്കാട്ടി അയാൾ അവളോടു പറഞ്ഞു : ഇതാ പാവത്തിനു കൊണ്ടു പോയി കൊടുക്കൂ...

അവരാ ഭക്ഷണത്തളികയുമായി പുറത്തു വന്നു. യാചകന്റെ കയ്യിൽ കൊടുക്കുമ്പോൾ ആ സ്ത്രീ അയാളുടെ മുഖം കണ്ടു. അവൾ ഞെട്ടിത്തരിച്ചു - തന്റെ ആദ്യ ഭർത്താവ്. ആഢ്യത്വത്തിന്റെ ഉത്തുംഗതയിൽ സുഖലോലുപനായി കഴിഞ്ഞിരുന്നയാൾ ഇന്നിതാ ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈ നീട്ടി യാചിക്കുന്നു! അവൾ കരഞ്ഞു കൊണ്ടു അകത്തേക്കോടി.

ഭാര്യയുടെ വരവു കണ്ടു അയാൾ കാര്യം തിരക്കി. അവളക്കാര്യം പറഞ്ഞു - മുന്നിൽ വന്നു നിൽക്കുന്ന യാചകൻ തന്റെ ആദ്യ ഭർത്താവാണ്! അയാൾ വെറുതെ പുഞ്ചിരിച്ചു. വളരെ സൗമ്യനായി അയാൾ പറഞ്ഞ മറുപടി കേട്ട് അവൾ ആദ്യത്തേതിൽ കൂടുതൽ ഞെട്ടി: أنا والله ذلك المسكين الأول الذي خيبني - അല്ലാഹുവാണ, അന്നയാൾ നിരാശപ്പെടുത്തി ആട്ടിയിറക്കിയ ആ യാചകൻ ഞാനാണ് !!

നോക്കൂ, ഇതാണ് ഈ ലോകം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ പറഞ്ഞതു പോലെ

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.

ചോദിച്ചും യാചിച്ചും വരുന്നവരെ ആട്ടിയകറ്റാതിരിക്കുക എന്നതു വിശുദ്ധ ഖുർആനിന്റെ നിർദ്ദേശമാണ്. അവരുടെ ശരി തെറ്റുകളെ വിചാരണ ചെയ്യേണ്ടവൻ അതു ചെയ്തു കൊള്ളും. പരോപകാരം ചെയ്യുന്നത് അല്ലാഹുവിനു ഏറ്റവും പ്രിയമുള്ള സത്കർമമാണെന്നു ഹദീസിൽ കാണാം. നമ്മുടെ കാര്യങ്ങൾക്കായി ഒരാളോടും യാചിക്കേണ്ട അവസ്ഥയില്ലാതിരിക്കുവാൻ സദാ പ്രാർഥിക്കുകയും ചെയ്യുക. അല്ലാഹു തആല നമ്മെ ഇരു ലോകത്തും ഇസ്സത്തിലാക്കട്ടെ, ആമീൻ!

സജീർ ബുഖാരി

27/10/2021

ഒരു ശരാശരി വഹാബി യുടെ മാനസികാവസ്ഥ...
ഇയാൾ എഴുതിവച്ചിരിക്കുന്നത് വായിച്ചു നോക്കൂ എത്രമാത്രം ഭീതിജനകമാണ് അദ്ദേഹത്തിൻറെ മാനസികാവസ്ഥ...
അനന്തര സ്വത്തും വേണ്ടെന്നു വെക്കുമായിരിക്കും...

13/10/2021

മുത്ത്നബി ﷺ തങ്ങളുടെ മാതാപിതാക്കൾ മുശ്രിക്കീങ്ങളോ???
സോഷ്യൽ മീഡിയകളിൽ മുത്ത്നബിﷺയുടെ മാതാപിതാക്കളെ താറടിക്കാൻ നടക്കുന്ന ഇന്നത്തെ ദുശിച്ച കാലത്ത്
ഓരോ മുസ്ലിമും കേട്ട് മനസ്സിലാക്കേണ്ട വിഷയം.
🎤മാദിഹുറസൂൽ ശൈഖുനാ പകര ഉസ്താദ്❤️

08/10/2021

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇതാണവസ്ഥ....
എല്ലാവരും തിരുപിറവിയിൽ ആഘോഷം പ്രകടിപ്പിക്കുന്നു...🌹🌹❤️❤️
صلى الله علي محمد صلى الله عليه وسلم...

01/10/2021

വസന്തം വരവായ്..🌹🌺❤️❤️🌹

27/09/2021
27/09/2021

سبحان الله العظيم 🌹🌀🌺

19/09/2021

*🌹പുണ്യ റബീഅ് വരവായ്🌹*

*നമ്മുടെ വീട് മുത്ത് നബിക്ക് ഇഷ്ടപ്പെട്ട രൂപത്തില്‍ ആക്കണം*

*നമ്മുടെ വീടുകളും സ്ഥാപനങ്ങളും വര്‍ണ്ണ ലൈറ്റുകള്‍ കൊണ്ടും റബീഇനെ സ്വാഗതമോതിയുള്ള ഫ്ളക്സുകള്‍ കൊണ്ടും അലങ്കരിക്കല്‍ പുണ്യ കര്‍മ്മമാണ്*

*🎙️മാദിഹുറസൂല്‍ പകര ഉസ്താദ്*

06/09/2021

സുബ്ഹാനള്ളാ.ആയിരക്കണക്കിന് സ്വഹാബാക്കളും നബിയുടെ ഭാര്യമാരും അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ ജന്നത്തുൽ ബഖീഹ്.അള്ളാഹുവേ ആ പൂമുഖം ദർശിക്കാൻ ഭാഗ്യംലഭിക്കാതെപോയ നിന്റെഹബീബിനെ സ്നേഹിക്കുന്ന ഈപാപികളായ ഞങ്ങൾക്കും അവിടെ ഒരിടം നൽകണേ റഹ്മാനെ....

05/09/2021

ചില കറാമത്തുകളേ പറയാവൂ അല്ലെങ്കിൽ പൊതുജനം ഉൾക്കൊള്ളുന്നതേ കറാമത്തുകളിൽ നിന്ന് പറയാവൂ എന്ന് പറയുന്നവരോട് ഉസ്താദ് ജഅഫർ സഖാഫി കൈപ്പമംഗലം.
https://youtu.be/iqEGvyOT-cw

27/08/2021

പകര ഉസ്താദിന് തുല്യം പകര ഉസ്താദ് മാത്രം...
മനസ്സുകൊണ്ടെങ്കിലും അവിടുത്തെ കുറ്റം പറഞ്ഞവർ അവിടെ ചെന്ന് മാപ്പ് പറയാൻ മറക്കണ്ട...
ആളും തരവും നോക്കി ദീൻ പറയുന്ന പണ്ഡിതനല്ല ഉസ്താദ്..❤️
എന്തൊക്കെ എവിടെയൊക്കെ പറയണം എന്ന് ഉസ്താദിന് ആരും ക്ലാസ് എടുക്കേണ്ട ആവശ്യമില്ല..
അവിടുത്തെ ഓരോ പ്രസംഗവും വിജ്ഞാന സാഗരമായിരിക്കും..

26/08/2021

لا هَمَّ ولا غَمّ ولا كآبة ولا اكتئاب ولا ضيق ولاقبض ولاضعف ولاغفلة ولاظلمة مع تلاوة القرآن الكريم..
ഖുർആൻ ഓതാൻ സമയം കണ്ടെത്തുക.

ഖുർആൻ ഓതുക വഴി യാതൊരു ദുഃഖങ്ങളും സങ്കടങ്ങളും മറ്റു പ്രയാസങ്ങളും നമുക്ക് ഉണ്ടാവുകയില്ല..
എല്ലാവിധ വിഷമങ്ങളും ദുൻയവിയും ഉക്രവിയുമായ എല്ലാ കാര്യങ്ങളും റാഹത്ത് ആകുവാൻ ഖുർആൻ മുറുകെപിടിക്കുക..

ഒരാഴ്ച കൊണ്ട് ഖുർആൻ ഓതി തീർക്കാനുള്ള ഉള്ള രൂപമാണ് ഇവിടെ പറയുന്നത്..
വെള്ളിയാഴ്ച സൂറത്തുൽ ഫാത്തിഹ മുതൽ സൂറത്തുൽ മാഇദ വരെ..
ശനിയാഴ്ച സൂറത്ത് മാഇദ മുതൽ യൂനുസ് സൂറത്ത് വരെ..
ഞായറാഴ്ച സൂറത്ത് യൂനുസ് മുതൽ സൂറത്തുൽ ഇസ്റാഅ വരെ
തിങ്കളാഴ്ച സൂറത്തുൽ ഇസ്റാഅ മുതൽ
സൂറത്ത് ശുഅറാഅ് വരെ..
ചൊവ്വാഴ്ച ശുഅറാഅ് മുതൽ സൂറത്തു സ്വാഫ്ഫാത് വരെ..
ബുധനാഴ്ച സ്വോഫാത് സൂറത്ത് മുതൽ സൂറത്ത് ഖാഫ് വരേ..
വ്യാഴാഴ്ച സൂറത്ത് ഖാഫ് മുതൽ അവസാനം വരെ..
ഒരാഴ്ച കൊണ്ട് മഹാന്മാർ ഖുർആൻ ഖതം തീർത്തിരുന്ന ഒരു ശൈലി ആണ് ഇത്...

25/08/2021

അശ്ലീലത്തിന് അടിമപ്പെടുന്ന യുവത്വം..
ശൈഖുന പകര ഉസ്താദിൻറെ ആരും കേൾക്കേണ്ട പ്രസംഗം..👍❤️

15/08/2021

കുറ്റ്യാടി സിറാജുൽഹുദാ ഇൻഡിപെൻഡൻസ് ഡേ celebration ദൃശ്യങ്ങൾ 👍🇮🇳🇮🇳🇮🇳❤️

14/08/2021

مصطفى ❤️قمر ❤️

11/08/2021

വീണ്ടും കൃഷ്ണേട്ടൻ 👍

11/08/2021

സയ്യിദന്മാരെ നിന്ദിക്കരുത്.
ആയിരം പണ്ഡിതന്മാരെ സൃഷ്ടിച്ചാലും ഒരു സയ്യിദിനെ സൃഷ്ടിക്കാൻ കഴിയില്ല, അത് വലിയ പദവിയാണ്. അവരെ ആദരിക്കുന്നതാണ് നമ്മുടെ വിജയം.
ഖലീൽ തങ്ങളുടെ സാരസമ്പൂർണ്ണമായ പ്രഭാഷണം👍❤️

25/07/2021

മനസ്സിന് കുളിരു പകരുന്ന ഒരു മനോഹരമായ മധുരമദ്ഹ് ഗാനം... ❤️

Like and follow the page Ahlussunna Media

25/07/2021

മതത്തിൽ യുക്തിവാദം കൊണ്ട് ചിന്തിക്കുന്ന വരോട്..
സുലൈമാൻ സഖാഫി മാളിയേക്കൽ ഉസ്താദിൻറെ വാക്കുകൾ ഏവർക്കും പാഠമാകട്ടെ..

19/07/2021

🌹👌❤❤ഇത് കേട്ടാൽ അറിയാതെ ഒന്ന് കൂടെ ചെല്ലിപ്പോകും മദീനയോട് ഒരുപാട് ഇഷ്ട്ടം കൂടും👌❤❤🌹
علي ساكنه أفضل الصلاة والسلام ❤️

11/07/2021

.
___________________________________________

#ഉള്ഹിയ്യത്ത്: ലഘുപരിചയം

✍️ കെ.ടി അഷ്റഫ് സഖാഫി അൽ അർശദി, വെണ്ണക്കോട്
__________________________________________

🔘 എന്താണ് #ഉള്ഹിയ്യത്ത് ?

അള്ളാഹുവിലേക്ക് അടുക്കാൻ വേണ്ടി ദുൽഹിജ്ജ 10,11,12,13 എന്നീ ദിനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി അറുക്കുന്ന ബലി മൃഗത്തിനാണ് ‘ഉള്ഹിയ്യത്ത്’ എന്ന് പറയുന്നത്. ളുഹാ സമയത്താണ് നടക്കാറുള്ളത് എന്നതിനാൽ അതിന് ‘ഉള്ഹിയ്യത്ത്’ എന്ന് പേര് വന്നു. നബി ﷺ തങ്ങൾക്ക് എല്ലാ ശ്രേഷ്ഠതകളും കൊടുത്തു എന്ന് പ്രസ്താവിച്ച ശേഷം അറവ് നടത്താൻ ഖുർആൻ നബി ﷺ യോട് നിർദ്ദേശിക്കുന്നു. ആകയാൽ അറവ് വഴി എല്ലാ ശ്രേഷ്ഠതകളും കൈവരുമെന്ന് ഖുർആനിൽ നിന്ന് ഗ്രഹിക്കാനാകും.

🔘 *ഉള്ഹിയ്യത്തിൻ്റെ പ്രാധാന്യം എന്ത്?*

*1* “ബലിപെരുന്നാൾ ദിനത്തിൽ ഉള്ഹിയ്യത്ത് അറവിനേക്കാൾ പ്രതിഫലാർഹമായ മറ്റൊരു കർമ്മവും മനുഷ്യന് ചെയ്യാനില്ല. ബലിമൃഗം അതിൻറെ കൊമ്പുകളും കുളമ്പുകളും രോമങ്ങളും സഹിതം അന്ത്യനാളിൽ എത്തും. അതിൻ്റെ രക്തം ഭൂമിയിൽ എത്തും മുമ്പേ അല്ലാഹുവിങ്കൽ ഉന്നത സ്ഥാനത്ത് അത് ഇടംപിടിക്കും. അതിനാൽ സുമനസ്സോടെ നിങ്ങൾ ഉള്ഹിയ്യത്ത് നിർവഹിക്കുക”(തുർമുദി,ഹാകിം).

*2* “ഉള്ഹിയ്യത്ത് അറുക്കുവാൻ ആവശ്യമായ സൗകര്യങ്ങൾ തരപ്പെട്ട് കിട്ടിയിട്ടും അത് നടത്താത്തവൻ നമ്മുടെ നിസ്കാര സ്ഥലത്തോടടുക്കാതിരിക്കട്ടെ” (ഇബ്നുമാജ,ബൈഹഖി).

*3* “ഉള്ഹിയ്യത്ത് അറുത്താൽ ലഭിക്കുന്ന പുണ്യമെന്ത് എന്ന ചോദ്യത്തിന് അതിൻ്റെ ഓരോ രോമം കണക്കെ ‘ഹസനത്ത്’(പുണ്യം) ലഭിക്കുമെന്ന് നബി ﷺ മറുപടി നൽകി (അഹ്മദ്, ഇബ്നുമാജ). ഹജ്ജ് കർമ്മം ഒരു ഹസനത്താണ് എന്ന് പറയുമ്പോൾ രോമങ്ങൾ കണക്കെയുള്ള ഹസനത്ത് നമുക്ക് ഊഹിക്കാമല്ലോ.

🔘 *സുന്നത്ത് ആർക്കാണ്?*
പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രരായ മുഴുവൻ മുസ്‌ലിംകൾക്കും ബലിപെരുന്നാൾ രാവിലും പകലിലും തനിക്കും തൻ്റെ ആശ്രിതർക്കുമുള്ള ചെലവ് കഴിച്ച് മിച്ചം വരുന്ന തുക ഉള്ഹിയ്യത്തിന് തികയുമെങ്കിൽ ഉള്ഹിയ്യത്ത് സുന്നത്താണ്. നേർച്ചയാക്കലോട് കൂടി അത് നിർബന്ധമാകുന്നതാണ്. പ്രബലമായ സുന്നത്തായതിനാൽ ഉപേക്ഷിക്കൽ കറഹത്താണ്. സിദ്ധീഖ് رضي الله عنه ഭരണത്തിലേറിയ ആദ്യവർഷം ഉള്ഹിയ്യത്ത് അറുക്കാതിരുന്നത് തന്നെ അത് നിർബന്ധമാണെന്ന ധാരണ തിരുത്താൻ വേണ്ടിയായിരുന്നു. ഹനഫി മദ്ഹബ് പ്രകാരം അത് നിർബന്ധ ബാധ്യതയാണ്.ഒരു വീട്ടിൽ ഒരാൾ അറുത്താൽ വീട്ടുകാരെല്ലാം കല്പന മാനിച്ചവരായി പരിഗണിക്കപ്പെടുകയും അറുത്തവന് മാത്രം പ്രതിഫലം ലഭിക്കുകയും ചെയ്യും.അടുത്ത കുടുംബക്കാരായ സ്ത്രീപുരുഷന്മാരെയാണ് വീട്ടുകാർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.എന്നാൽ നബി ﷺ ക്ക് ഉള്ഹിയ്യത്ത് കർമ്മം നിർബന്ധമായത് അവിടുത്തെ പ്രത്യേകതകളിൽ പെട്ടതാണ്.

🔘 *എന്തിനെ അറുക്കണം?*

അഞ്ച് വയസ്സുള്ള ഒട്ടകം,രണ്ട് വയസ്സുള്ള മാട്(പോത്ത്,പശു,മൂരി,എരുമ), രണ്ട് വയസ്സുള്ള കോലാട്,ഒരു വയസ്സ് പൂർത്തിയായതോ ആറുമാസത്തിന് ശേഷം പല്ല് പോവുകയോ ചെയ്ത നെയ്യാട് എന്നിവയാണ് അറവിന് യോഗ്യതയുള്ള ബലിമൃഗങ്ങൾ. നമ്മുടെ നാടുകളിൽ സാധാരണയിൽ ലഭ്യമാകുന്നത് കോലാടാണ്.എന്നാൽ ഊരയുടെ ഭാഗത്ത് കൂടുതൽ നെയ്യ് പ്രത്യക്ഷപ്പെടുന്ന ആടാണ് നെയ്യാട്. ഇത് വിദേശ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. മൃഗങ്ങളെ കുറിച്ച് കൂടുതൽ പരിജ്ഞാനമുള്ളവരുടെ വാക്കാണ് വയസ്സിന് അടിസ്ഥാനമാക്കേണ്ടത്. ഒരു പ്രത്യേക മൃഗത്തെ സംബന്ധിച്ച് സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്ന വിശ്വസ്ഥനേയും അവലംബിക്കാവുന്നതാണ്. എന്നാൽ പ്രായമെത്താത്തതോ മറ്റ് ന്യൂനതയാൽ ഉള്ഹിയ്യത്തിന് പറ്റാത്തതോ ആയ മൃഗത്തെ നേർച്ചയാക്കിയാൽ നേർച്ചക്ക് ശേഷം വരുന്ന ബലിപെരുന്നാളിലോ അയ്യാമുത്തശ് രീക്കിൻ്റെ ദിനങ്ങളിലോ ആ മൃഗത്തെ അറുക്കേണ്ടതാണ്. മേൽ ദിനങ്ങളെയും വിട്ട് പിന്തിപ്പിക്കൽ അനുവദിനീയമല്ല. കോഴിയെ അറുത്താൽ മതിയാകുമെന്ന് അഭിപ്രായമുണ്ടെങ്കിലും അത് പ്രബലമല്ല. (ബിഗ് യ:257)

🔘 *ഉത്തമം ഏത് ?*

*1.* തടിച്ച് കൊഴുത്തതാകുക
*2.* ആൺ മൃഗമാവുക .
*3.* വെള്ള നിറമുള്ളതാകുക .

എന്നീ ക്രമത്തിലാണ് മൃഗത്തെ പരിഗണിക്കേണ്ടത്. മേൽ വിശേഷണങ്ങൾ വൈരുദ്ധ്യമായി വന്നാൽ ആദ്യം പറഞ്ഞത് ആദ്യം എന്ന നിലവാരത്തിൽ പരിഗണിക്കണം. അപ്പോൾ തടിച്ച് കൊഴുത്ത വെളുത്ത സൗന്ദര്യമുള്ള ആൺ മൃഗമാണ് ഏറ്റവും ഉത്തമം എന്ന് ഗ്രഹിക്കാം. തടിയില്ലാത്ത രണ്ടെണ്ണത്തിനേക്കാൾ നല്ലത് തടിച്ച ഒന്നാണ്. നബി ﷺ വെളുത്ത ആടുകളെ അറുത്തിരുന്നു എന്നതാണ് വെളുത്ത നിറം സുന്നത്താകാനുള്ള കാരണം (തുഹ്ഫ:9/350). വെളുത്തതിന് കൂടുതൽ നല്ല മാംസമായിരിക്കും എന്നതിനാലാണ് അതിന് പ്രാമുഖ്യം കൽപിക്കുന്നത് എന്നും അഭിപ്രായമുണ്ട്.

ആണ്, നപുംസകം, പെണ്ണ് എന്നീ ക്രമത്തിലാണ് അതിന്റെ ഇനം പരിഗണിക്കേണ്ടത്. നപുംസകം ആണാവാൻ സാധ്യതയുള്ളതിനാലാണ് അത് പെണ്ണിനേക്കാൾ ഉത്തമമായത്. പെണ്ണാവാൻ സാധ്യയുള്ളത് കൊണ്ട്, ആൺ നപുംസകത്തേക്കാളും ഉത്തമമായി. ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിലെ ഓഹരി, മാടിലെ ഓഹരി എന്ന ക്രമത്തിലാണ് മൃഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കൊമ്പില്ലാത്തതിനേക്കാൾ കൊമ്പുള്ളതാണ് ഉത്തമം.

🔘 *അറുക്കേണ്ടത് എപ്പോൾ ?*

ദുൽഹജ്ജ് പത്തിന്റെ സൂര്യനുദിച്ച ശേഷം നിർബന്ധ ഘടകങ്ങൾ മാത്രം അടങ്ങിയ രണ്ട് റക്അത്ത് നിസ്കാരത്തിനും രണ്ട് ഖുതുബക്കും ആവശ്യമായ സമയം കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ സമയം തുടങ്ങി. എന്നാൽ സൂര്യോദയം കഴിഞ്ഞ് ഏകദേശം ഇരുപത് മിനുറ്റ് കഴിയുകയും മേൽ വിവരിച്ച നിസ്കാരത്തിനും ഖുതുബക്കുമുള്ള സമയവും കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ ഉത്തമ സമയമായി. ദുൽഹിജ്ജ പതിമൂന്നിന്റെ അസ്തമയത്തോടെ ഉള്ഹിയ്യത്തിന്റെ സമയം അവസാനിക്കുകയും ചെയ്യും. അനുവദനീയ ദിനങ്ങളിലെ രാവിലും പകലിലും അറവ് ആവാമെങ്കിലും അത്യാവശ്യ ഘട്ടത്തിലൊഴികെ രാത്രി അറവ് കറാഹത്താണ്. (തുഹ്ഫ:9/354).

സമയമെത്തും മുമ്പ് അറുക്കുന്ന അറവിന് ഉള്ഹിയ്യത്തിന്റെ സാധുതയില്ല. മറിച്ച് വെറും മാംസ വിതരണത്തിന്റെ ഫലത്തിൽ പെടുന്നതാണ്. അറവിന് വിശാലമായ സമയം ലഭിക്കാൻ ബലിപെരുന്നാൾ നിസ്കാരത്തെ അൽപം നേരത്തെയാക്കലും ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പ് തന്നെ നിസ്കാരത്തിന് പുറപ്പെടലും സുന്നത്താണ്. ദുൽഹിജ്ജ 13 ന്റെ സൂര്യാസ്തമയത്തിന് ശേഷമുള്ള അറവിനും ഉളുഹിയ്യത്തിന്റെ സാധുതയില്ല. പക്ഷെ നിർബന്ധമായ ഉള്ഹിയ്യത്ത് സമയത്ത് അറുക്കാതിരുന്നാൽ അടുത്ത വർഷത്തേക്ക് കാത്തിരിക്കാതെ വേഗം അറുക്കേണ്ടതുമാണ്.

🔘 *യുക്തിക്ക് പ്രധാന്യമില്ലേ ?*

ബുദ്ധിപരമായി ചിന്തിക്കുമ്പോൾ പെരുന്നാൾ നിസ്കാരത്തിന്റെ മുമ്പ് അറവും വിതരണവും നടക്കുന്നതാണ് (ഫിത്ർ സകാത് പോലെ) നല്ലതെന്ന് ചിന്തിക്കാൻ ന്യായമുണ്ട്. കാരണം പെരുന്നാൾ ദിനത്തിന്റെ മാംസാവശ്യത്തിന് അത് ഉപയോഗപ്പെടുത്താമല്ലോ. എന്നാൽ മതനിയമത്തിൽ മനുഷ്യ യുക്തിയേക്കാൾ പലപ്പോഴും വിധേയപ്പെടലിനാണ് പ്രാധാന്യം. മനുഷ്യയുക്തിയെ പടച്ച اللهﷻ വിന്റെ യുക്തി നമുക്കറിയില്ലല്ലോ.

🔘 *ന്യൂനതകൾ എന്ത് ?*

ബലിമൃഗത്തിന്റെ മേന്മ ഇസ്ലാം പ്രാധാന്യത്തോടെ കാണുന്നു. കാരണം ബലിമൃഗം സ്വർഗത്തിലേക്കുള്ള വാഹനമാണ്. അതിനാൽ ബലിമൃഗത്തെ മഹത്തരമാക്കണമെന്ന് തിരുനബി ﷺ നിർദ്ദേശിക്കുന്നു. ആകയാൽ മാംസത്തിന് കുറവ് വരുത്തുന്ന ഒരു ന്യൂനതയും ഇല്ലാതിരിക്കണം. മാംസത്തെ വെറുക്കുന്ന മെലിച്ചിലുള്ളത്, ഭ്രാന്തുള്ളത്, ചെവി നാവ് അകിട് വാല് തുടങ്ങിയവ മുറിക്കപ്പെട്ടത്, കാഴ്ച നഷ്ടപ്പെട്ടത്, വ്യക്തമായ മുടന്തുള്ളത്, രോഗമുള്ളത്, എല്ലൊടിഞ്ഞത്,ചൊറിപിടിച്ചത്, പിറവിയിലേ ചെവിയില്ലാത്തത്,ഗർഭിണി (അടുത്ത് ഗർഭിണിയായതാണങ്കിലും ശരി) തുടിങ്ങിയവ ഉള്ഹിയ്യത്തിന് പറ്റാത്തതാണ്. അറവിന് കിടത്തുമ്പോൾ എല്ല് പൊട്ടുക പോലുള്ള ന്യൂനതകൾ പോലും ഉളുഹിയ്യത്തിന്റെ ന്യൂനതയാണ്. (തുഹ്ഫ: 9/353).

🔘 *എങ്ങനെ, എപ്പോൾ നിയ്യത്ത് ചെയ്യണം ?*

സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതുന്നു , ഉളുഹിയ്യത്ത് എന്ന സുന്നത്തിനെ ഞാൻ വീട്ടുന്നു, തുടങ്ങിയവയാണ് പരിഗണനീയമായ നിയ്യത്തുകൾ. സുന്നത്തായ ഉള്ഹിയ്യത്തിൽ “ഇത് എന്റെ ഉള്ഹിയ്യത്താണ്” എന്ന് പറഞ്ഞാൽ നേർച്ചയാവാൻ സാധ്യതയുള്ളത് കൊണ്ട് എന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് എന്ന് കരുതലാണ് സൂക്ഷ്മത. നേർച്ചയുടെ വാചകം കൊണ്ട് നിർണ്ണയം വന്നിട്ടില്ലാത്ത മൃഗങ്ങളെ അറുക്കുമ്പോഴെല്ലാം നിയ്യത്ത് വേണം. മൂന്നാലൊരു സന്ദർഭത്തിൽ നിയ്യത്ത് ആവാം.

*1.* അറുക്കുന്ന സന്ദർഭത്തിൽ.
*2.* ബലി മൃഗത്തെ മാറ്റി നിർത്തുമ്പോൾ.
*3.* അറവിന് ഏൽപ്പിക്കപ്പെട്ടവന് മൃഗത്തെ നൽകുമ്പോൾ.

ഒന്നിലധികം ആളുകൾ ചേർന്ന് അറുക്കുന്നതാണെങ്കിൽ ഓരോരത്തരും നിയ്യത്ത് ചെയ്യുകയോ വകതിരിവെത്തിയ മുസ്ലിമിനെ നിയ്യത്ത് ഏൽപ്പിക്കുകയോ വേണം. നിയ്യത്ത് മനസ്സിൽ കരുതൽ കൊണ്ട് തന്നെ വേണം. എന്നാൽ നേർച്ചയാക്കാൻ മനസ്സിൽ കരുതൽകൊണ്ട് മതിയാവില്ല. നാവ് കൊണ്ട് പറയണം.

🔘 *എങ്ങിനെ അറുക്കണം ?*

അറവ് സ്വന്തം കൈകൊണ്ടാവലാണ് സുന്നത്ത്. സ്ത്രീകൾ മറ്റൊരാളെ വക്കാലത്താക്കുകയാണ് വേണ്ടത്. മറ്റൊരാളെ ഏൽപിക്കുന്ന പക്ഷം അയാൾ അവിടെ സന്നിഹിതനാവലും സുന്നത്താണ്, നിർബന്ധമില്ല. നിശ്ചിത വ്യക്തികളല്ലാത്ത പലരിൽ നിന്നും പൊതുപിരിവ് നടത്തി അറുക്കുന്ന അറവ് ശരിയല്ല. ആട് അല്ലാത്തവയിൽ ഏഴ് പേർക്ക് വരെ പങ്കാളികളാവാം. ഏഴ് പേരും ഏഴ് ഉദ്ദേശത്തോടെ അറുക്കുന്നവരാകുന്നതും തെറ്റല്ല. ഒരാൾ ഉള്ഹിയ്യത്ത്, മറ്റൊരാൾ അഖീഖത്ത്, വേറൊരാൾ വിൽപന എന്നിങ്ങനെ കരുതി അറുക്കാവുന്നതാണ്. പക്ഷെ അറവിന് ശേഷം നിയ്യത്ത് ചെയ്താൽ മതിയാവില്ല. അതിനാൽ നിയ്യത്തില്ലാതെ അറുക്കപ്പെട്ടതിൽ നിന്ന് വാങ്ങിയ ഇറച്ചിയും ഉള്ഹിയ്യത്തല്ല.

🔘 *എവിടെ അറുക്കണം ?*

അറവ് സ്വന്തം വീടിന്റെ പരിസരത്ത് (ഭരണാധികാരിയല്ലാത്തവർ) കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തലാണ് സുന്നത്ത് (തുഹ്ഫ:9/348). അറവ് നടത്തുന്നവനുള്ള നാട്ടിൽ അറുക്കലാണ് ഉത്തമമെങ്കിലും മറ്റൊരു നാട്ടിൽ അറുക്കാൻ വക്കാലത്ത് ആവാം. ആസാം, ബംഗാൾ പോലുള്ള സ്ഥലങ്ങളിലെ ചേരി പ്രദേശങ്ങളിൽ ജീവിത വക കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് അവിടങ്ങളിൽ പോയി അറവ് നടത്താൻ ഇന്ന് സംഘടിത രൂപത്തിൽ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. നിരാലംബരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ അതും നല്ലത് തന്നെ. എന്നാൽ ഒരാൾ ഒരു പ്രത്യേക സ്ഥലത്ത് വെച്ച് അറുക്കാൻ നേർച്ചയാക്കിയാൽ അവിടെതന്നെ അറുക്കേണ്ടതും ആ നാട്ടിലുള്ള ഫകീർ മിസ്കീൻ (അവർ മറു നാട്ടിൽനിന്ന് അവിടെ എത്തിയവരായാലും) എന്നിവർക്ക് തന്നെ നൽകുകയും ചെയ്യേണ്ടതാണ്.

വർത്തമാന സാഹചര്യത്തിൽ മൃഗ ബലിക്കെതിരെ ശബ്ദങ്ങളും നിയമങ്ങളും ഉയർന്ന് കൊണ്ടിരിക്കുന്നുണ്ട്. മഹാരാഷ്ട്ര, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഗവൺമെന്റ് ഗോവധനിരോധനം ഏർപ്പെടുത്തിയ സാഹചര്യം ഇപ്പോൾ നിലവിലുണ്ടല്ലോ. ഹൈന്ദവ മതത്തിന്റെ ആവിർഭാവ ദശയിൽ കാലികളെ അറുത്ത് യാഗം നടത്തി പുണ്യം നേടുന്ന പതിവുണ്ടായിരുന്നു. വൈദിക മതത്തിന്റെ തുടക്കത്തിൽ രാജസൂയം, അശ്വമേധം, വാജ്പേയം തുടങ്ങിയ യാഗങ്ങൾ സാർവ്വത്രികമായിരുന്നു . അശ്വമേധയാഗത്തെ കുറിച്ചുള്ള വിശദീകരണം ഇപ്രകാരമാണ്. അശ്വമേധത്തിൽ രാജാവ് തന്റെ കുതിരയെ അഴിച്ചുവിടുന്നു. ആരാലും തടസ്സപ്പെടുത്താതെ ഈ കുതിര സഞ്ചരിക്കുന്ന പ്രദേശങ്ങളിലെല്ലാം രാജാവിന്റെ അധീനതയിലായി കണക്കാക്കും. ആരാലും പിടിച്ചടുക്കപ്പെടാതെ കുതിര തിരിച്ചുവന്നാൽ അതിനെ അറുനൂറ് കാളകളോടൊപ്പം ബലിയർപ്പിക്കും (ചരിത്രം1: പ്രാചീന ഭാരതവും മദ്ധ്യകാല ഭാരതവും- പ്രഫ.ഇ. രാജൻ 79). എന്നാൽ ഇന്ന് നടപ്പിലാക്കപ്പെടുന്ന കരിനിയമങ്ങൾ ഇന്ത്യൻ ന്യൂനപക്ഷങ്ങളെ ലാക്കാക്കിയുള്ളതാണ്. ഭക്ഷണ സംസ്കാരത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റം തടയാൻ നാം ഉദ്ബുദ്ധരാവണം. അത്തരം ഒരു കരി നിയമം അടിച്ചേൽപിക്കപ്പെടാതിരിക്കാനും ഇസ്ലാമിക അടയാളത്തെ പരസ്യപ്പെടുത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉച്ചഭാഷിണികൾ നിരോധിക്കപ്പെട്ട സ്ഥലത്തും ഇസ്ലാമിന്റെ അടയാളമായ വാങ്ക് അനുവദിക്കപ്പെട്ടപ്രകാരം അറവിലും നിയമ പരിരക്ഷ ലഭിക്കാനും നിയമം അനുകൂലമാകുംവിധം ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുകൾ വരാനും പരസ്യമായ അറവ് ഉപകരിക്കും.

🔘 *എവിടെ വിതരണം നടത്തണം ?*

നേർച്ചയാക്കിയ ഉള്ഹിയ്യത്ത് ആണെങ്കിൽ അത് പൂർണ്ണമായും അറവ് നടന്ന സ്ഥലത്തെ ഫഖീർ , മിസ്കീൻ എന്നിവർക്ക് നൽകേണ്ടതും അറവ് നടത്തുന്നവനോ അവന്റെ ചെലവിൽ കഴിയുന്നവരോ അതിൽ നിന്ന് അൽപം പോലും
ഭക്ഷിക്കാതിരിക്കേണ്ടതും നിർബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ആണെങ്കിൽ നിർബന്ധം വീടാനാവശ്യമായ അൽപം മാംസം ആ നാട്ടിൽ തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. ബാക്കിയുള്ളവ മറുനാട്ടിലേക്ക് കൊണ്ടുപോവുന്നതിനോ സ്വന്തമായി ഉപയോഗിക്കുന്നതിനോ തെറ്റില്ല. നേർച്ചയാക്കിയതിൽ നിന്ന് അൽപം മറുനാട്ടിലേക്ക് കൊണ്ടുപോകുന്നതും സുന്നത്തായ ഉള്ഹിയ്യത്ത് മുഴുക്കെ മറ്റൊരു നാട്ടിലേക്ക് നീക്കുന്നതും നിഷിദ്ധമാണ്.

🔘 *ആർക്ക് നൽകണം ?*

നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകണമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് നിസാരമെന്ന് പറയപ്പെടാത്ത അൽപം മാംസമെങ്കിലും ഫഖീർ , മിസ്കീൻ എന്നിവർക്ക് നൽകൽ നിർബന്ധമാണ്. നേർച്ചയാക്കിയതിൽ നിന്ന് അൽപമെങ്കിലും സ്വന്തം ഉപയോഗിക്കലും സുന്നത്തായത് മുഴുവനായും സ്വന്തം ഉപയോഗിക്കലും നിഷിദ്ധം തന്നെ. അങ്ങിനെ ചെയ്യുന്ന പക്ഷം അവനിൽ അതിന്റെ കടബാധ്യത വരുന്നതാണ്. മാംസമായി പരിഗണിക്കപ്പെടാത്ത തോല്, കൊമ്പ് എന്നിവ നൽകിയാൽ മതിയാവില്ല. വേവിക്കാത്ത ഇറച്ചി തന്നെ നൽകണം. നിർബന്ധ ഉള്ഹിയ്യത്തിൽ നിന്ന് അൽപമോ സുന്നത്തായത് മുഴുക്കെയോ മുതലാളിമാർക്ക് നൽകിയാൽ അതും സ്വീകാര്യമല്ല. ഫഖീർ, മിസ്കീൻ എന്നിവർക്ക് ലഭിച്ച മാംസത്തിൽ അവർക്ക് ഉടമാവകാശമുണ്ടാവുന്നതിനാൽ അത് മറ്റു മുസ്ലിമിന് വിൽക്കാവുന്നതാണ്. കാഫിറിന് വിൽക്കാനോ വെറുതെ നൽകാനോ പാടില്ല. ധനികന് കിട്ടിയ മാംസത്തിൽ അവന് ഉടമാവകാശമില്ലാത്തതിനാൽ അത് വിൽപന നടത്താൻ പാടില്ല. സ്വന്തമായി ഉപയോഗിക്കാം. ഉള്ഹിയ്യത്തിൽ നിന്ന് അൽപം മാത്രം ബറകത്തിന് വേണ്ടി ഭക്ഷിക്കലും അത് കരൾ ഭാഗമായിരിക്കലും സുന്നത്താണ്. കാരണം നബി ﷺ ഉള്ഹിയ്യത്തിന്റെ കരൾ ഭാഗം ഭക്ഷിക്കാറുണ്ടായിരുന്നു എന്ന് ഹദീസിൽ കാണാം. ബാക്കി മുഴുവനും ദാനം ചെയ്യുകയാണ് അത്യുത്തമം.

സുന്നികളെ വല വീശാൻ ബിദ്അത്തുകാരുടെ നേതൃത്വത്തിൽ പലയിടങ്ങളിലും ഉള്ഹിയ്യത്തെന്ന പേരിൽ മാംസവിതരണം നടക്കാറുണ്ട്. അത് സ്വീകരിക്കാതിരിക്കുകയാണ് സുന്നീബോധമുള്ള മുസ്ലിംകൾ ചെയ്യേണ്ടത്. നമ്മുടേത് അവർക്ക് കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.

🔘 *അമുസ്ലിമിന് നൽകാമോ ?*

ഉള്ഹിയ്യത്ത് എന്നത് മതപരമായ പ്രത്യേക ചടങ്ങാണ് എന്നതിനാൽ ഒരു നിലക്കും അത് കാഫിറിന് നൽകാൻ പാടില്ല. അറവ് നടത്തിയവൻ തന്നെ പിന്നീട് ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചാൽ അറവ് നടത്തിയ മാംസത്തിൽ അവന് അവകാശമുണ്ടായിരിക്കുന്നതോ കൊടുക്കാൻ പാടുള്ളതോ അല്ല. വേണമെങ്കിൽ അമുസ്ലിംകൾക്ക് വേറെ മാംസം വാങ്ങി നൽകാവുന്നതാണ്. അത് പ്രോത്സാഹനജനകവുമാണ്. അന്യസംസ്ഥാന തൊഴിലാളികൾ വർധിച്ച് വരുന്ന ഈ കാലത്ത് അറവ് സംബന്ധമായ ജോലികളിൽ സഹകരിക്കാനും മാംസം വാങ്ങാനുമായി അറവ് സ്ഥലങ്ങളിൽ അവരും എത്താറുണ്ട് . ജീവിതത്തിന്റെ അറ്റങ്ങൾ മുട്ടിക്കാൻ പെടാപാടുപെടുന്ന അടിസ്ഥാന വർഗത്തിന് കൊടുക്കുന്നത് നല്ലതു തന്നെ . പക്ഷെ അവരുടെ ലോഡ്ജുകളിലേയും റൂമുകളിലേയും സഹതാമസക്കാർ അമുസ്ലിംകളുണ്ടോ എന്നന്വേഷിക്കുകയും വിഷയം ബോധ്യപ്പെടുത്തകയും വേണം. പെരുന്നാൾ സദ്യയുണ്ണാൻ വീട്ടിലെത്തുന്ന അമുസ്ലികളുണ്ടെങ്കിൽ അവർക്ക് വേറെ മാംസം കരുതിയിരിക്കണം. അതിനെ മതപരമായ വർഗീയതയായി കാണേണ്ടതില്ല. പ്രത്യുത മതപരമായ ചടങ്ങുകളിലെ മതപരമായ ചട്ടക്കൂട് മാത്രമാണത്. ഉള്ഹിയ്യത്തിന്റെ മാംസം നേർച്ചയാക്കിയതാണെങ്കിൽ മുസ്ലിം സമൂഹത്തിലെ ആദരണീയ വിഭാഗമായ “ തങ്ങന്മാർക്ക് പോലും നാം നൽകാറില്ലല്ലോ. അമുസ്ലിംകൾ അവരുടെ മതപരമായ ചില പ്രത്യേക ആചാരങ്ങളിൽ മുസ്ലിംകളെ പങ്കെടുപ്പിക്കാത്തത് നാം വർഗീയതയായി കാണാത്തത് പോലെ തന്നെയാണ് ഇതും.

🔘 *തോൽ എന്ത് ചെയ്യണം ?*

നിർബന്ധ ഉള്ഹിയ്യത്തിന്റെ തോല് ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകൽ (മാംസം പോലെ തന്നെ) നിർബന്ധമാണ് . സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോല് വിതരണം ചെയ്യാവുന്നതും സ്വന്തമായി ഉപയോഗിക്കാവുന്നതുമാണ്. സുന്നത്തായ രൂപത്തിലും നിർബന്ധ രൂപത്തിലും ഉള്ഹിയ്യത്തിന്റെ തോല് വിൽക്കാനോ കശാപ്പുകാരന് കൂലിയായി നൽകാനോ പാടില്ല. വിൽപ്പന വൻ പാപമാണെന്ന് ഇബ്നുഹജറുൽ ഹൈതമി رضي الله عنه രേഖപ്പെടുത്തുന്നു . അത് വിറ്റ് പണം ഫഖീർ, മിസ്കീൻ, പള്ളി, മദ്റസ എന്നിവക്കു നൽകിയാലും പറ്റില്ല. തോല് മുതലാളിമാർക്ക് നൽകിയാൽ (സുന്നത്തായ രൂപത്തിൽ) അവർക്ക് അത് ഉപയോഗിക്കാം . വിൽപ്പന പാടില്ല. മതസ്ഥാപനങ്ങൾക്ക് നൽകിയാലും വിധി ഇതു തന്നെ. പഴയ കാലത്ത് പള്ളികളിൽ നഗാരയടിക്കുന്നതിനും മറ്റും തോല് ഉപയോഗപ്പെടുത്താറുണ്ടായിരുന്നതിനാൽ തോല് പള്ളിക്ക് നൽകുമായിരുന്നു. ഇന്ന് ആ സ്ഥിതി നിലവിലില്ല. എന്നാൽ ഫഖീർ, മിസ്കീൻ എന്നിവർക്ക് തോല് ലഭിച്ചാൽ അവർക്കതിൽ ഉടമാവകാശമുള്ളതാകയാൽ വിൽക്കാവുന്നതാണ്. തോല് ലഭിച്ച ഫഖീർ, മിസ്കീൻ എന്നിവർ തങ്ങൾക്ക് ലഭിച്ച തോല് വിറ്റ് തരാൻ അറവിന്റെ ഉടമസ്ഥനെ വക്കാലത്താക്കിയാൽ അയാൾക്ക് അത് (മറ്റേത് വസ്തുക്കളിലെന്ന പോലെ) വിറ്റു കൊടുക്കാവുന്നതുമാണ്. നൽകലും വക്കാലത്താക്കലും അറവിന് ശേഷമായിരിക്കണം. മേൽ പറഞ്ഞ വക്കാലത്ത് പ്രകാരം കശാപ്പുകാരനുമായും വിൽപ്പന നടത്താവുന്നതാണ്. തോല് കൈകാര്യം ചെയ്യുന്നതിൽ ഇന്ന് എളുപ്പത്തിൽ പറ്റിയ രണ്ട് പ്രായോഗിക മാർഗ്ഗം ഇതായിരിക്കും. കശാപ്പുകാരന് കൂലിയുടെ ഭാഗമായിട്ടല്ലാതെ വെറുതെ നൽകിയാൽ അനുവദനീയമാവുന്നതാണ്. അപ്രകാരം കശാപ്പുകാരനുമായി മുൻനിശ്ചയമില്ലാതെ മൃഗത്തിന്റെ തോല് നൽകുകയും അറവിന് കൂലി വാങ്ങുന്നതിന് പകരം അവന് ആ തോല് കൊണ്ട് സംതൃപ്തി അടയുകയും ചെയ്യുന്നതിൽ പന്തികേടൊന്നുമില്ല. പക്ഷെ ഇന്ന് പലയിടങ്ങളിലും നടക്കാറുള്ളത് അതല്ല.

🔘 *ബോധവൽകരണം സജീവമാക്കണം*

ഉള്ഹിയ്യത്തിന്റെ തോല് എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിൽ നമ്മുടെ ബോധവൽകരണങ്ങൾ ഇനിയും ലക്ഷ്യം കാണേണ്ടതുണ്ടെന്നാണ് അനുഭവങ്ങൾ നൽകുന്ന പാഠം . ഉള്ഹിയ്യത്ത് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മതബിരുദധാരിയായ വ്യക്തിയോട് ഉളുഹിയ്യത്തിന്റെ തോല് സംബന്ധിച്ച് തിരക്കിയപ്പോൾ അത് അറവുകാർക്ക് കൂലിയായി നൽകലാണ് പതിവെന്ന തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. അതിന്റെ മതകീയ വശങ്ങളറിയുന്ന അദ്ദേഹത്തേട് അത് ഒന്ന് ഉണർത്തുക കൂടി ചെയ്തപ്പോൾ അത്ര കണിശമായി നോക്കിയാൽ വിഷയങ്ങൾ നടത്താൻ കഴിയില്ല എന്ന സങ്കടകരമായ മറുപടിയാണ് ലഭിച്ചത്. അപ്രകാരം കാലിച്ചന്തയിൽ ചെന്ന് അഖീഖ അറുക്കാൻ വേണ്ടി കന്നുകാലിയെ വാങ്ങിയപ്പോൾ അതിന്റെ തോല് അറുത്തവർക്ക് കൂലിയായി നൽകാനാണ് അവർ ഉപദേശിച്ചത്. അതിന്റെ മതപരമായ വശത്തെ കുറിച്ച് ഉണർത്തിയപ്പോൾ വർഷങ്ങളായി കാലിക്കച്ചവടം നടത്തുന്ന ആ മുസ്ലിം വ്യപാരികൾ ആദ്യമായിട്ടാണ് അത്തരം ഒരു മസ്അല കേൾക്കുന്നത്. എന്നിട്ട് ഇത് എന്ത് കൊണ്ട് ആരും പറയുന്നില്ല എന്ന കുറ്റപ്പെടുത്തലും കൂട്ടത്തിലുണ്ടായി. പണ്ഡിതർ ദൗത്യം നിർവഹിക്കാത്തതല്ല പ്രശ്നം. മറിച്ച് ഏത് വിഷയം നടത്തുമ്പോഴും ആ വിഷയത്തിലെ സ്പെഷ്യലിസ്റ്റുകളെ കണ്ട് ഉപദേശം തേടണമെന്ന് വാശിപിടിക്കുന്ന സമൂഹം മതപരമായ വിഷയം വരുമ്പോൾ മുറിവൈദ്യനെയോ സ്വയം വൈദ്യമോ മാത്രം മതി എന്ന് ചിന്തിക്കുന്നേടത്താണ് പ്രശ്നം . പണ്ഡിത ചർച്ചകളിൽ പങ്കെടുക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരങ്ങൾ കണ്ടെത്തണമെന്ന് ചുരുക്കം.

🔘 *ഉള്ഹിയ്യത്തും അഖീഖത്തും വ്യത്യാസമെന്ത് ?*

നിബന്ധനകളുടെയും വിലക്കുകളുടെയും വിഷയത്തിൽ ഉള്ഹിയ്യത്തും അഖീഖത്തും ഏതാനും നിയമങ്ങളിലൊഴികെ ഒരേ പോലെയാണ് . ദുൽഹിജ്ജ 10,11,12,13 എന്നീ ദിവസങ്ങളിൽ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ ഉള്ഹിയ്യത്തും അഖീഖയും ഒപ്പം കരുതാം. മറ്റു മാസങ്ങളിലാകുമ്പോൾ ഉള്ഹിയ്യത്ത് ഒപ്പം കരുതരുത്. അവ തമ്മിലെ സുപ്രധാന വ്യത്യാസങ്ങൾ ഇപ്രകാരം ഗ്രഹിക്കാം.

*1)* അഖീഖത്ത് മാംസം വേവിച്ചത് നൽകിയാലും മതി. എന്നല്ല അതാണ് സുന്നത്തും. പക്ഷെ, ഉള്ഹിയ്യത്തിന് അൽപമെങ്കിലും പച്ചമാംസം തന്നെ ദാനം ചെയ്യണം .

*2)* അഖീഖത്തിന് ന്ശ്ചിത സമയപരിതി ഇല്ല. എന്നാൽ ഉള്ഹിയ്യത്ത് മുമ്പ് സൂചിപ്പിച്ച സമയപരിതിക്കുള്ളിൽ തന്നെ വേണം.

*3)* അഖീഖത്തിന്റെ മാംസം ലഭിച്ച ധനികന് അതിൽ ഉടമാവകാശം ഉണ്ടാകും. പക്ഷെ ഉള്ഹിയ്യത്ത് മാംസം ലഭിച്ച ധനികന് അതിൽ ഉടമാവകാശം ഉണ്ടായിരിക്കുകയില്ല. ദരിദ്രന് മാത്രമേ അവകാശമുണ്ടാകൂ.

*(4)* അഖീഖയിൽ മൃഗത്തിന്റെ എല്ല് പൊട്ടിക്കാതിരിക്കൽ സുന്നത്താണ്. എന്നാൽ ഉള്ഹിയ്യത്തിൽ അങ്ങിനെയൊരു സുന്നത്തില്ല.

*(5)* അഖീഖയിൽ ശുഭലക്ഷണത്തിന് വേണ്ടി മധുരം ചേർത്ത് വേവിക്കൽ സുന്നത്താണ്, ഉള്ഹിയ്യത്തിൽ അങ്ങിനെയില്ല (തർശീഹ്: -203).

ഉള്ഹിയ്യത്ത് അറുക്കാനുദ്ദേശിച്ചവർ ദുൽഹിജ്ജ ഒന്ന് മുതൽ അറവ് വരെ ശരീരത്തിൽ നിന്നും മുടി, നഖം, (ചിലരുടെ അഭിപ്രായത്തിൽ രക്തവും) എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. ഉള്ഹിയ്യത്ത് വഴിയുള്ള പാപമോചനം ശരീരമാസകലം എത്താൻ വേണ്ടിയാണ് ഈ വിധി. എന്നാൽ ഹാജിമാരോട് സാദൃശ്യമാവാൻ വേണ്ടിയാണ് ഈ വിധി എന്ന ധാരണ ശരിയല്ല. അങ്ങിനെയായിരുന്നുവെങ്കിൽ അവരുടെ വേഷവും സുഗന്ധം ഉപേക്ഷിക്കലും എല്ലാം വേണ്ടി വരുമായിരുന്നല്ലോ.

🔘 *പ്രത്യേക ശ്രദ്ധക്ക്*

അശ്രദ്ധ, കനപ്പെട്ട അമലുകളെ ബാത്വിലാക്കുമെന്നത് പറയേണ്ടതില്ലല്ലോ. പ്രത്യേകം ശ്രദ്ധചെലുത്തേണ്ട ഏതാനും വിഷയങ്ങൾ ഇവിടെ ചേർക്കുന്നു.

⚠️ പതിനാലുപേർ രണ്ട് പോത്തിനെ വാങ്ങി ഓരോ പോത്തിലും ഏഴ് പേരെ നിശ്ചയിക്കാതെ അറുത്ത് ദാനം ചെയ്താൽ അത് ഉളുഹിയ്യത്ത് ആവുകയില്ല. കാരണം, ഓരോ പോത്തിലും പതിനാല് പേർക്ക് പങ്കാളിത്തം വരും. ഒരു പോത്തിൽ ഏഴിലധികം പാടില്ലല്ലോ.

⚠️ ഒരു പ്രത്യേക മൃഗത്തെകുറിച്ച് “ ഇത് എന്റെ ഉളുഹിയ്യത്താണ് ” എന്നത് പോലോത്ത പദപ്രയോഗം നടത്തിയാൽ സുന്നത്തിനെ മനസ്സിൽ കരുതിയാൽ പോലും ആ പ്രയോഗം വഴി അത് നേർച്ചയാവും. സുന്നത്ത് കരുതി അപ്രകാരം പറഞ്ഞാൽ നേർച്ചയാവുകയില്ലെന്ന് സയ്യിദ് ഉമർ رضي الله عنه ഫത് വ നൽകിയിട്ടുണ്ടെങ്കിലും വിഷയം ശ്രദ്ധിക്കേണ്ടത് തന്നെ.

⚠️ ഒരു വർഷം ഉള്ഹിയ്യത്തിന്റെ ഒരു ഓഹരിയിൽ പങ്ക് ചേർന്നാൽ തുടർച്ചയായ ആറ് വർഷം കൂടി ഇതുപോലെ പങ്ക് ചേരേണ്ടി വരുമെന്ന് പറയുന്നത് തെറ്റായ ധാരണയാണ്. അതിന് പ്രമാണങ്ങളുടെ പിൻബലമില്ല.

⚠️ വീട്ടിലെ കല്യാണത്തിന്റെയോ മറ്റു സദ്യയുടേയോ ദിവസം അഖീഖ, ഉള്ഹിയ്യത്ത് എന്നീ ലക്ഷ്യങ്ങളിലുള്ള ജീവികളെ അറുത്ത് മാംസാഹാരം ഉണ്ടാക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട് . അന്യമതസ്ഥർകൂടി പങ്കെടുക്കുന്ന ചടങ്ങാണെങ്കിൽ അവർക്ക് ആ മാംസം നൽകാൻ പാടില്ല. ഉള്ഹിയ്യത്തിൽ അൽപമെങ്കിലും പച്ചമാംസം നൽകണമെന്ന നിബന്ധനയുണ്ട്താനും.

⚠️ അറവിന് വേണ്ടി മറ്റൊരാളെ വക്കാലത്ത് ഏൽപ്പിക്കുമ്പോൾ, ഏൽപ്പിക്കപ്പെടുന്ന വ്യക്തി കർമശാസ്ത്രപരമായി അറിവുള്ളവനാവാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

⚠️ ഏഴ് പേർ ഓഹരി ചേർന്ന് അറുത്ത മൃഗത്തിന്റെ മാംസം ഏഴ് ഓഹരിയായി വേർതിരിക്കണമെന്ന ധാരണയും ശരിയല്ല . ഏഴുപേരെ നിശ്ചയിക്കണമെന്നേയുള്ളൂ . സ്വദഖ ചെയ്യുമ്പോൾ ആരും തടസ്സം നിൽകാതിരിക്കുകയും വേണം (ഇബ്നു ഖാസിം:9/349).

⚠️ ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കുകയും അറുത്ത വീട്ടിൽ അത്കൊണ്ട് സദ്യയുണ്ടാക്കി ദുആ നടത്തുകയും ചെയ്താൽ ആ മാംസം വീട്ടുകാർക്ക് തന്നെ ഭക്ഷിക്കാം എന്നതും തിരുത്തപ്പെടേണ്ട ധാരണയാണ്.

*അനുഷ്ഠാന കർമ്മങ്ങളെ മുറപോലെ നിർവഹിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ , ആമീൻ.*

✍️ *കെ.ടി അഷ്റഫ് സഖാഫി അൽ അർശദി, വെണ്ണക്കോട്*
📞 9048017473

10/07/2021

മക്കയിലെ മർവ്വാ കുന്ന്.
ദുആ ക്ക് ഉത്തരം ഉറപ്പുള്ളയിടമെന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ച സ്ഥലം. ഉംറ കഴിഞ്ഞ് ഇക്കാക്ക സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി തങ്ങൾ പതിവുപോലെ മർവ്വയിലെത്തി. ദീർഘനേരം പ്രാർത്ഥനാനിരതനായി. ദുആ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മേൽമുറി ഇബ്റാഹീം ബാഖവി ഉസ്താദിന് ഒരു സംശയം. 'തങ്ങളവർകൾ പ്രാർത്ഥനയിൽ അനിയന്മാർക്കും അവരുടെ ഭാര്യമാക്കും മക്കക്കും നന്മ ലഭിക്കണേ എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. ജേഷ്ഠന്മാരെ ആ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. തങ്ങളവർകൾക്ക് ജേഷ്ഠന്മാർ ഇല്ലാത്തതിനാവാം അങ്ങനെ ചെയ്തത്. പക്ഷെ, ആമീൻ പറയുന്നവരുടെ അവസ്ഥ അങ്ങനെയാകണം എന്നില്ലല്ലോ'.
ബാഖവി ഉസ്താദിന്റെ ആത്മഗതം സംശയമായി ഇക്കാക്കയുടെ മുന്നിലെത്തി. "ശരിയാണ്, ഞാൻ ജേഷ്ഠന്മാരെ ദുആയിൽ ഉൾപ്പെടുത്തിയിട്ടില്ല. എനിക്കില്ലെങ്കിലും സദസിലുള്ളവർക്ക് മൂത്ത സഹോദരങ്ങൾ ഉണ്ടാകാമല്ലോ. അക്കാര്യം ഇനി മുതൽ ശ്രദ്ധിക്കാം".

ഇക്കാക്കയുമൊന്നിച്ചുള്ള ഈ അനുഭവ വിവരണം കേട്ടപ്പോൾ നയനങ്ങൾ അറിയാതെ ആർദ്രമായി. ഇക്കാക്ക ഞങ്ങൾക്ക് നൽകിയ സ്നേഹത്താൽ മനം മധുരിതമായി. ഉപ്പയുടെ വിയോഗശേഷം ഞങ്ങൾക്ക് എല്ലാമെല്ലാമായിരുന്നല്ലോ ഇക്കാക്ക. മറ്റൊരുസംഭവം കൂടി പറയാം.

'ബാഖിയാതിൽ പോകണം.
ബാനീ ബാഖിയാത് ശൈഖ് അബ്ദുൽ വഹാബ് ഹസ്റതിനെ സിയാറത് ചെയ്യണം' വഫാതിന്റെ ഒരു വർഷം മുമ്പാണ് ഈ ആഗ്രഹത്തോടെ ഇക്കാക്ക സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി തങ്ങൾ വെല്ലൂരിലേക്ക് യാത്ര പുറപ്പെടുന്നത്. ഇക്കാക്കയുടെ അവസാന വെല്ലൂർ യാത്രയാണ്. അറിവിന്റെ വഴികളിൽ കൈപ്പിടിച്ചുയർത്തിയ വിദ്യാനികേതന്റെ തിരുമുറ്റത്തേക്കാണല്ലോ പോകുന്നത്. അതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമാണ്. ഫറോഖ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര. ആവശ്യമായ സഹായ സഹകരണങ്ങളുമായി റെയിൽവേ സ്റ്റേഷൻ വരെ ഞാനും കൂടെച്ചെന്നു. അൽപസമയത്തിന് ശേഷം മദ്രാസ് മെയിൽ ഓടിക്കിതച്ചെത്തി.

"പ്രത്യേകം ദുആ ചെയ്യണം". പിരിയാൻ നേരം ആ കൈകളിൽ പിടിച്ച് ഞാൻ ദുആ വസ്വിയ്യത്ത് ചെയ്തു. "എന്റെ അനിയന്മാരെ മറന്ന് എനിക്കൊരു ദുആയും ഇല്ല. ഞാൻ നിങ്ങളെ എല്ലാ ദുആകളിലും ഉൾപ്പെടുത്താറുണ്ട്. അത് നിങ്ങൾ പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല". ഇതായിരുന്നു പ്രതികരണം.
മറക്കാനാകാത്ത, മനസിൽ നിന്ന് മായാത്ത വാക്കുകൾ.

ഞങ്ങൾക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്തു തന്ന പിതൃതുല്യനായ ജേഷ്ഠസഹോദരനായിരുന്നു ഇക്കാക്ക. സുന്നീ പ്രാസ്ഥാനിക കുടുംബത്തെ ജീവനെക്കാളേറെ സ്നേഹിച്ച, പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത നേതൃസാന്നിധ്യം. സർവ്വരാലും ആദരിക്കപ്പെടുന്നവരും ആത്മീയ രംഗത്ത് നമ്മുടെയെല്ലാം വഴികാട്ടിയുമായിരുന്ന മഹാമനീഷി. ഒരു സംഘകുടുംബത്തിലെ അംഗമെന്ന നിലക്കും ജേഷ്ഠസഹോദരനെന്ന നിലക്കും പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട് അവിടുത്തോട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതും.

സഹോദരങ്ങളെ, ഇക്കാക്ക സയ്യിദ് ഉമറുൽ ഫാറൂഖ് ബുഖാരി തങ്ങളുടെ വിയോഗത്തിന് ആറാണ്ട് പൂർത്തിയാവാനടുത്ത അവസരമാണിത്. 25/09/2015(ദുൽഹിജ്ജ 12 )നായിരുന്നല്ലോ അവിടുന്ന് നമ്മിൽ നിന്ന് യാത്രയായത്. ഇൻഷാ അല്ലാഹ്, മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും സാധ്യമാവുന്ന രൂപത്തിൽ ഇക്കാക്കയുടെ അനുസ്മരണം നമുക്ക് സമുചിതമാക്കണം. അതിന്റെ ഭാഗമായി അവിടുത്തെ ഹള് തിലേക്ക് ഖുർആൻ ഖത്മുകളും യാസിനുകളും പാരായണം ചെയ്യുകയും മറ്റു സത്കർമങ്ങളും നിർവ്വഹിക്കുകയും ചെയ്ത് ഹദ് യ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. അല്ലാഹു ഇക്കാക്കയോടൊപ്പം സ്വർഗീയ ലോകത്ത് സംഗമിക്കാൻ നമുക്ക് ഏവർക്കും തൗഫീഖ് നൽകട്ടെ...

Sayyid shihabudheen bukari കടലുണ്ടി

01/07/2021

ഹറാമുകൾ കഴിക്കുന്ന ശരീരം നരകത്തിലേക്കുള്ള താണ്...!! 😭
കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണത്തിൽ ഹറാമുകൾ കലരാതിരിക്കാൻ സൂക്ഷ്മത പാലിച്ചേ മതിയാവൂ...

കേൾക്കണേ പകര ഉസ്താദിൻറെ ഈ പ്രസംഗം...

Like & share page

26/06/2021

لا إلٰه إلا اللهُ ... തഹ്ലീൽ ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🎤ശൈഖുന പകര ഉസ്താദ്..

25/06/2021

ഈ സ്വലാത് പതിവാക്കൂ..
എല്ലാ രംഗത്തും വിജയം നേടും..
ِه

22/06/2021

പകർച്ചാ വ്യാധികളും പ്രയാസങ്ങളും തരണം ചെയ്യാൻ
മഹാൻമാർ പഠിപ്പിച്ച ബൈത്ത് ..
എല്ലാം റബ്ബിൻ്റെ പരീക്ഷണങ്ങൾ ആണ്.
അവയിൽ നിന്നും ആത്മീയ മാർഗത്തിലൂടെ കാവൽ ചോദിക്കുമ്പോൾ റബ്ബ് നമ്മെ കൈ വിടില്ല..

#ശൈഖുനാ പകര ഉസ്താദ്

21/06/2021

വൻ കുറ്റങ്ങൾ ഏഴണ്ണമല്ല!!

കേട്ടാൽ നഷ്ടമാവാത്ത പ്രസംഗം..
#പകര ഉസ്താദ്

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

നിസ്കരിക്കാത്തവന് സ്വന്തം മകളെ നികാഹ് ചെയ്തു കൊടുക്കാൻ ഉള്ള വലിയ്യിൻ്റെ അധികാരം ഇല്ല!!പേരോട് ഉസ്താദിൻ്റെ കിടിലൻ പ്രഭാഷണം...
القرآن 💚
ഒരിക്കൽ മദീനത്തെ പള്ളിയിൽ ദുഃഖിതനായിരിക്കുന്ന ഒരു ചെറുപ്പക്കാരനെ അബ്ബാസ് (റ) കാണാനിടയായി. അദ്ദേഹം ആ ചെറുപ്പക്കാരനോട്  ചോ...
ഏത് പ്രതികൂല സാഹചര്യം ആണെങ്കിലും നിസ്കാരം നിലനിർത്തൽ മുസ്ലിമിനു നിർബന്ധമാണ് ..അല്ലാഹു നമ്മെയും നമ്മുടെ കുടുംബക്കാരെയും ന...

Telephone

Website

Address

Calicut
Calicut

Other Motivational Speakers in Calicut (show all)
CP VLOGE CP VLOGE
Calicut

TMJ TMJ
Calicut

I am in a mission to spread the wisdoms of self actualization, on the basis of mind power and Uncons

Believe in yourself Believe in yourself
Kozhikode
Calicut

Nothing is impossible even the word says impossible

Adnan Hadi Adnan Hadi
Calicut

Founder Adn Talks International mind power trainer | Life coach Hypnotic counsellor | Mentor

Itech Academy Itech Academy
MAKKOLATH LINE
Calicut, 673004

JESUS Saviour of the World JESUS Saviour of the World
Calicut

welcome to JESUS CHRIST saviour of the world page. If you are really blessed by this page please like

Bisharathu Rahaman Koolimadu Bisharathu Rahaman Koolimadu
Koolimadu
Calicut, 673661

Blogger & Vlogger Islamic Mentor

Invisiblespark Invisiblespark
Calicut

Life motivation, live live live belive belive belive before you reach your soul

Munna Nafeesa Munna Nafeesa
Calicut, 673008

Tk Kareem Tk Kareem
Calicut

International Trainer

Va-il Saqafi Qadisiyya Official Va-il Saqafi Qadisiyya Official
Calicut

qadisiyya Arafat manzil ,,,����������

Phoenix Bird  - ഫീനിക്സ് പക്ഷി Phoenix Bird - ഫീനിക്സ് പക്ഷി
Calicut

ജീവിതമാണ്. പരീക്ഷിക്കപ്പെടും,പരാജയപ്പെടും. മനുഷ്യനാണ്. മറികടക്കണം, വിജയിക്കണം.Please.. Like this page