Dr. Hussain Madavoor

Dr. Hussain Madavoor

Spreading peace through Islam |Fighting liquor & drugs | Academic | Philanthropist | Dr. Hussain Madavoor is an academician by profession. Philanthropist.

Scholar in Islam and Arabic language. Passionately working for the communal harmony and social empowerment through education.

Photos from Dr. Hussain Madavoor's post 14/11/2023

Images from the Hadith conference taking place in Edavanna at the Jamia Nadwiyya campus, organized by Kerala Jamiyathul Ulama. The sessions are highly effective for acquiring knowledge of Hadith, emphasizing their significance in shaping the Islamic way of life.

എടവണ്ണ ജാമിഅ നദവിയ്യയിൽ നടന്ന അന്താരാഷ്ട്ര ഹദീസ് സെമിനാർ.

13/11/2023

കേരളാ ജംഇയത്തുൽ ഉലമാ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനത്തിനായി എത്തിയ മൗലാനാ അസ്ഗറലി ഇമാം മഹ്ദി അസ്സലഫിയോടും സഹപ്രവർത്തകരോടുമൊപ്പം ആലുവയിൽ !

12/11/2023

കണ്ണൂർ ജില്ലാ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പൊതു സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

തീർത്തും ഭയാനകമാണ് ഫലസ്തീനിന്റെ ഇപ്പോഴത്തെ അവസ്ഥ. ആ ജനതയെ പൂർണമായും തുടച്ചുനീക്കാനായാണ് ഇസ്രയേലിന്റെ തീരുമാനം. ഈ അവസരത്തിൽ ഫലസ്തീൻ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെടുന്ന ആരുമായും നാം സഹകരിക്കേണ്ടാതാണ്.

സ്വന്തം രാജ്യം നില നിർത്താനും ജനിച്ചുവീണ മണ്ണ് വീണ്ടെടുക്കാനുമായാണ് കാലങ്ങളായി ഫലസ്തീൻ ജനത പൊരുതികൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഫലസ്തീനാണ് ശരി .. ഫലസ്തീൻ മാത്രമാണ് ശരി ... !

ഹുസൈൻ മടവൂർ

11/11/2023

ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട്​ ​കൈക്കൊള്ളാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാവണം.

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ !

07/11/2023

Photos from Dr. Hussain Madavoor's post 07/11/2023

സുമ പള്ളിപ്രം രചിച്ച എന്റെ സ്വകാര്യ ദുഃഖം ( ബാലസാഹിത്യം ) എന്ന കൃതിയുടെ അറബി വിവർത്തിത കൃതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ KMCC സ്റ്റാളിൽ വെച്ച് നിർവ്വഹിച്ചു.

Hazinspect trading company മാനേജിംഗ് ഡയരക്ടർ അബൂ ഷമീർ ( നാട്ടിക ) ഏറ്റു വാങ്ങി.

സ്വയം ആനയായി സങ്കൽപിച്ച് ആനകളുടെ ജീവിത ദുഃഖങ്ങൾ വിവരിക്കുന്ന ഈ ബാലസാഹിത്യ കൃതിക്ക് ആന സ്വയം കഥ പറയുന്നു എന്ന അൽത്ഥത്തിൽ അൽ ഫീലു യഹ് കീ അൻ ഹയാതിഹി എന്നാണ് അറബിയിൽ നാമകരണം ചെയ്തിരിക്കുന്നത്.

ഡോ. ഷക്കീർ വാണിമേൽ മൊഴിമാറ്റം നടത്തിയ കൃതി കെ.വി.ഷറഫുദ്ദീൻ ബാഖവിയാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. കോഴിക്കോട്ടെ ഷറഫീ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

സിദ്ധീഖ് വചനം, ശറഫുദ്ദീൻ ബാഖവി, കെ.എം സി സി ഭാരവാഹികൾ പങ്കെടുത്തു. നേരത്തെ മലയാളത്തിൽ ഈ പുസ്തകം പ്രകാശനം ചെയ്തത് എം.പി.വീരേന്ദ്രകുമാർ ആണ്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി ഭാഷകളിലും കൂടാതെ ആറ് ഗോത്ര ഭാഷകളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് , കന്നട, സംസ്കൃതം, ഉർദു സംസ്കൃതം ഭാഷകളിൽ വിവർത്തനം പൂർത്തിയായിക്കഴിഞ്ഞു. അവ ഉടൻ പ്രസിദ്ധീകരിക്കും.

കുട്ടികളിൽ മൃഗങ്ങളോടും മറ്റ് ജീവികളോടും സ്നേഹവും അനുകമ്പയും വളർത്താൻ സഹായിക്കുന്ന നല്ലൊരു ബാലസാഹിത്യ പ്രവർത്തനമാണ് സുമ നിർവ്വഹിച്ചത്. ഈ മലയാള സാഹിത്യകാരിയുടെ മൃഗ വാൽസല്യവും കരുണയും അറബ് ലോകമറിയട്ടെ.

ഹുസൈൻ മടവൂർ

Photos from Dr. Hussain Madavoor's post 07/11/2023

നൂറ്റിയെട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള രണ്ടായിരത്തിൽപരം പ്രസാധകരും അനേകം എഴുത്തുകാരും പുസ്തകങ്ങളും കൊണ്ട് സമ്പന്നമായ നാൽപത്തി രണ്ടാമത് ഷാർജാ അന്താരാഷ്ട്ര പുസ്തകമേള അക്ഷര പ്രേമികളുടെ ആഗോള സംഗമമായിരിക്കുകയാണ്.

ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഷാർജാ ബുക് അഥോറിറ്റിയുടെ കീഴിലാണ് പുസ്തകമേള നടക്കുന്നത്. 'ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു'
( We speak books )
എന്നതാണ് ഈ വർഷത്തെ പുസ്തകമേളയുടെ പ്രമേയം.

ഡോ.സുൽത്താൻ മുഹമ്മദ് അൽ ഖാസിമി പുസ്തക മേള ഉദ്ഘാടനം ചെയ്തു. നൂറിലധികം ഭാഷകളിലുള്ള പതിനഞ്ച് ലക്ഷം ശീർഷകങ്ങളിലുള്ള പുസ്തകങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇതിൽ എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള പുസ്തകങ്ങളുമുണ്ട്.

ദക്ഷിണ കൊറിയയാണ് ഈ വർഷത്തിലെ അതിഥി രാഷ്ട്രം. ലിബിയൻ നോവലിസ്റ്റ് ഇബ്റാഹിം അൽ കോനിയാണ് വിശിഷ്ടാതിഥി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊറിയന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സമ്പന്നത ആഘോഷിക്കാന്‍ ഷാര്‍ജയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയിലെ അതിഥിരാഷ്ട്രമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ദക്ഷിണ കൊറിയക്ക് സാധിച്ചു.

ബുക് ഫെയർ അഥോറിറ്റിയുടെ അതിഥികളായി 215 പേർ വരും. ഇന്ത്യയിൽ നിന്ന് ISRO ചെയർമാൻ എസ് സോമനാഥ് ഉൾപ്പെടെ പതിനഞ്ചോളം പേർ അഥോറിറ്റിയുടെ അതിഥികളായുണ്ട്.

ഇതിന്ന് പുറമെ പ്രസാധകരുടെയും കേരളീയ സാംസ്കാരിക സംഘങ്ങളുടെയും അതിഥികളായി നൂറിലധികം പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ ഭീകരത വിളിച്ച് പറഞ്ഞൊരു പവലിയൻ ഇവിടെ കാണാം. ഇന്ത്യക്കാരായ മൂന്ന് സ്ത്രീകളുടെ സംരംഭമായ ഉഹീബുക്ക് ആണ് ഗാസയിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എഴുതിവച്ച് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുന്നത്.

അറബ് പൗരന്മാർ കഴിഞ്ഞാൽ ഈ മേള കൊണ്ടാടുന്നത് ഏറ്റവും കൂടുതൽ മലയാളികളാണ്. പ്രവാസഭൂമിയിലെ അക്ഷരോത്സവമായാണ് മലയാളികൾ ഇതിനെ കാണുന്നത്. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം സ്റ്റാളുകൾ ഇവിടെയുണ്ട്.

കേരളാ നിയമസഭാ സ്പീക്കർ എം.എൻ. ഷംസീർ, എം.പി മാരായ ബിനോയ് വിശ്വം, മന്ത്രി സി.ദിവാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, എം.കെ.മുനീർ, കെ.ടി.ജലീൽ, ഇ.കെ. വിജയൻ, കെ.പി.എ. മജീദ്, ടി.വി. ഇബ്റാഹിം, കുറുക്കോളി മൊയ്തീൻ, മുൻ എം.പി. എ പി അബ്ദുല്ലക്കുട്ടി എം.എം.ഹസ്സൻ, മുൻ എം. എൽ. എ പുരുഷൻ കടലുണ്ടി, ടി.വി ബാലൻ, സാഹിത്യകാരൻമാരായ സകറിയ, പി.സുരേന്ദ്രൻ, സി പി ഉമർ സുല്ലമി , ഗ്രന്ഥകാരൻ എം.എം.അക്ബർ, നവാസ് പൂനൂർ, ഖുർആൻ വിവർത്തകൻ കുഞ്ഞിമുഹമ്മദ് പറപ്പൂർ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വിവിധ പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

മാതൃകാപരമായ അറബ് നേട്ടമായി ഇതിനോടകം മേള മാറിക്കഴിഞ്ഞു. നവംബർ പന്ത്രണ്ട് വരെ നിലനിൽക്കുന്ന ഈ സാംസ്കാരികോത്സവത്തിലേക്ക് ലക്ഷക്കണക്കിന് പുസ്തക-സാംസ്‌കാരിക പ്രേമികളാണ് ലോകത്തിന്റെ നാനാദിക്കിൽ നിന്നും ഒഴുകി എത്തുന്നത്.

ഡോ. ഹുസൈൻ മടവൂർ

03/11/2023

ആര്യാടൻ ഫൗണ്ടേഷൻ ഇന്ന് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി.

31/10/2023

സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് അധിനിവേശം തുടരുന്ന ഇസ്രായേൽ മുസ്‍ലിം ചരിത്രത്തിലെ സുപ്രധാന ദേവാലയങ്ങളിലൊന്നായ മസ്ജിദുൽ അഖ്സ പിടിച്ചെടുക്കാനും ഗാസാ നാമാവശേഷമാകാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഈ ഘട്ടത്തിലും എക്കാലത്തും ഫലസ്തീന് പിന്തുണയേകിയ ഇന്ത്യയിൽനിന്ന് പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ.

ഡൽഹി ഇസ്ലാഹി സെന്റർ പ്രസിഡൻറ് മുഹമ്മദ് അബ്ദുൽ ഹലീം, അഫ്സൽ യൂസുഫ് എന്നിവരോടൊപ്പമായിരുന്നു ഫലസ്തീൻ എംബസി സന്ദർശിച്ചത്.

ഇസ്രയേലിന്റെ ക്രൂരതയാൽ നരകയാതനയനുഭവിക്കുന്ന പാവങ്ങൾക്ക് വേണ്ടി ദുആ ചെയ്തു തിരിച്ചുപോരുമ്പോൾ അംബാസഡർ അദ്നാൻ അബുൽ ഹൈജ നിറ കണ്ണുകളോടെ വാതിലിൽ തന്നെ നിക്കുന്നുണ്ടായിരുന്നു !

ഡോ : ഹുസൈൻ മടവൂർ

We visited the Palestinian embassy in New Delhi and had a long talk. We showed our love and support for the people of Palestine who are going through tough times. Many people, including over 2000 innocent kids, women, and elderly, have lost their lives.

We prayed for them.

Ambassador Adnan Abu Al-Hija told us they hope for India's continued support, as it has always been. As we left, his eyes were teary. Let's all pray for Palestine with love.

Dr. Hussain Madavoor

30/10/2023

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ ഇംഫാലിലാണ് ഞങ്ങളുള്ളത്.

ഇന്ത്യയുടെ ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. വടക്ക് നാഗാലാ‌ൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ് മണിപ്പൂരിന്റെ അതിരുകൾ

1956ൽ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂർ 1972 ജനുവരി 21 നാണ് സംസ്ഥാനമായി മാറിയത്. അതിന് ശേഷം മണിപ്പൂർ പീപ്പിൾസ് പാർട്ടിയുടെ മുഹമ്മദ് അലിമുദ്ദീൻ ആയിരുന്നു ആദ്യ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ടത് .

ഇന്ന് അസ്വസ്ഥബാധിത സംസ്ഥാനമായ മണിപ്പൂരിൽ സ്ഥിതി ഏറെക്കുറെ ശാന്തമായിട്ടുണ്ട്. വരും നാളുകളിൽ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്.

മനുഷ്യ സൗഹാർത്തത്തിന്റെയും ഒത്തൊരുമയുടെയും പ്രാധാന്യം പാഠ പദ്ധതിയിൽ പാഠ്യ വിഷയമായി കൊണ്ടുവരേണ്ടതാണ്. ഈ ആശയം സർവ്വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും തലവന്മാരെ നേരിൽകണ്ട് ചർച്ച ചെയ്‌യുക എന്നതാണ് ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്‌ഷ്യം.

DM യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറുമായി സംവദിക്കുകയും ആശയ കൈമാറ്റം നടത്തുകയും ചെയ്തു. മറ്റു വിദ്യാഭ്യാസ വിചക്ഷണന്മാരെയും പ്രവർത്തകരേയും സംവദിക്കാനും ചർച്ച നടത്താനും ഈ യാത്രയിൽ സാധിച്ചു.

Indian parliament of all religions ന്റെയും National Council for Reconciliation and Peaceന്റെയും ആഭിമുഖ്യത്തിലാണ് യാത്ര.

വിശ്രമ ജീവിതം നയിക്കുന്ന ഗോഹട്ടി മുൻ ആർച്ച് ബിഷപ്പ് ഫാദർ തോമസിനെ ഇവിടെ വെച്ച് കാണാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി കണക്കാക്കുകയാണ്. എഴുപത്തിരണ്ട് വശങ്ങൾക്ക് മുൻപ് പാലായിൽ നിന്നും വന്നതാണദ്ദേഹം. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് വളരെ വലുതാണ്. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ സന്തുഷ്ടിപ്രകടിപ്പിക്കുകയും നിർദ്ദേശങ്ങൾ തരികയും ചെയ്തു.

മണിപ്പൂർ അതിരൂപതയുടെ കീഴിലുള്ള സെന്റ് പോൾ റിട്രീറ്റ് സെന്ററിലായിരുന്നു ഞങ്ങൾക്കുള്ള താമസ സൗകര്യം ഒരുക്കിയിരുന്നത്. ഇതിനോട് ചേർന്നു തന്നെ ദേവാലയവും മറ്റു അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള സിസ്റ്റർമാർ ഇവിടെ സേവനം ചെയ്യുന്നു. എനിക്കും സിറാജിനും വേണ്ടി നാട്ടിലെ ഭക്ഷണം തന്നെ ഇവർ പ്രത്യേകമായി പാകം ചെയ്ത് തന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും മണിപ്പൂരിലേക്ക് വരുന്നവരുടെ വിവരങ്ങൾ എയർപോർട്ടുകളിൽ ശേഖരിക്കുന്നുണ്ട്. പോവുന്ന സ്ഥലങ്ങളും താമസ സ്ഥലത്തിന്റെയും യാത്ര ചെയ്യുന്ന വാഹനത്തിന്റയും വിവരങ്ങളും പോലീസ് കുറിച്ചെടുത്ത് ഉറപ്പുവരുത്തും. മൊബൈൽ ഇന്റെർനെറ്റ് സേവന നിയന്ത്രണം തുടരുകയാണ്. വൈഫൈ സേവനം ഹോട്ടലുകളിൽ ലഭ്യമാണ്.

തുടരുന്ന അക്രമ പരമ്പരകളും, മണിപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പൂർ സന്ദർശിക്കുവാൻ വിദേശികൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.

മിഷന്റെ നേതൃത്വത്തിലുള്ള ഗോ സ്വാമി സുശിൽജി മഹാരാജ് സ്വാമികളും ആചാര്യ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികളും എഛ്‌ ആർ ഡി എഫ് സെക്രട്ടറി സിറാജ് ചേലേമ്പ്രയുമാണ് ഫോട്ടോയിൽ കൂടെയുള്ളത്.

എല്ലാവര്ക്കും നന്മ നേരുന്നു!

ഡോ: ഹുസൈൻ മടവൂർ

29/10/2023

Our mission in Manipur aimed to emphasize the significance of peace and coexistence among different religions and groups by engaging with leaders and heads from universities and academic institutions. We believe that integrating this topic into university and college curricula can have a profound impact on future generations.

During The this mission, we had a productive discussion with Prof. M. Nonmaithem Rajmuhan Singh, Vice Chancellor of DM University, Imphal.

Our discussion centered on the importance of peace and coexistence in our diverse society.

This photo captures this valuable exchange, along with esteemed individuals like Goswami Sushilji Maharaj, the National convener of the Indian Parliament for All Religions, and Acharya Sri Sachidananda Bharathi, the Chairman of the National Council for Reconciliation and Peace.

29/10/2023

Had an insightful conversation with Dr. Sayyid Burhanuddeen, the former Chairman of the Manipur State Minority Commission.

28/10/2023

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ നഗരത്തിലേക്കാണ് പുതിയ യാത്ര. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ യാത്ര വിശേഷങ്ങൾ പിന്നീട് പങ്കുവെക്കാം. !

We're on our way to Imphal, the capital of Manipur! Our key destinations include DM University of Manipur and Manipur University. We'll keep you posted as soon as we're back online. Due to unfortunate ethnic tensions, the internet remains restricted in the state.

27/10/2023

ഞങ്ങളുടെ പ്രദേശമായ നരിക്കുനിയിൽ ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച ബീവറേജ് വിദേശ മദ്യ ഷാപ്പ് പൂട്ടണമെന്ന ആവശ്യപ്പെട്ട് കടയ്ക്ക് സമീപം കേരള മദ്യനിരോധന സമിതി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

ഷാപ്പ് പൂട്ടുന്നത് വരെ സമരം തുടരും . പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ - മത സംഘടനകൾ ആരായാലും അവർക്കൊപ്പം അണിചേരും.

സമിതി ജില്ലാ പ്രസിഡന്റ് വി പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോഹർ പൂമംഗലം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തിന്റെ തണലിലാണ് സ്ഥാപനമെന്ന് സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോഹർ പൂമംഗലം മുന്നറിയിപ്പ് നൽകി. മദ്യ ഷാപ്പ് പൂട്ടത് വരെ സമര സമിതിക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമ പഞ്ചായത്ത് അംഗം പി. കെ മിനി, കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി എം രവീന്ദ്രൻ , പ്രൊഫ. ഒ ജെ ചിന്നമ്മ , ജില്ലാ സെക്രട്ടറി പൊയിലിൽ കൃഷ്ണൻ , നരിക്കുനി മഹല്ല് കമ്മിറ്റി സെക്രട്ടറി വി . ഇല്യാസ് , രാജീവൻ ചൈത്രം, ഷിഹാന രാരപ്പൻ കണ്ടി,ഷാബിൻ പാലത്ത്, റഫീഖ് പാണ്ട് , ഷഫീഖ് എളേറ്റിൽ എന്നിവർ സംസാരിച്ചു.

പ്രദേശത്തെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. മദ്യ ഷാപ്പ് പൂട്ടുന്നത് വരെ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് പ്രൊഫ.ടി എം രവീന്ദ്രൻ അറിയിച്ചു.

ഐ എസ് എം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ പ്രതിഷേധ സംഗമത്തിന് പിന്തുണയുമായെത്തി.

ഡോ. ഹുസൈൻ മടവൂർ

Photos from Dr. Hussain Madavoor's post 21/10/2023

ഖാസി ഫൗണ്ടേഷൻ കനിവ് പദ്ധതിയുടെ ഭാഗമായി കണ്ണംപറമ്പ് ശ്മശാന പരിപാലന കമ്മറ്റിക്ക് നൽകുന്ന മെഡിക്കൽ ആംബുലൻസ് ഹജ്ജ് വഖഫ് -കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

ഈ പദ്ധതിയിലൂടെ നൽകുന്ന മൂന്നാമത്തെ ആംബുലൻസാണിത്.

കോഴിക്കോട്ടെ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നാമധേയത്തിൽ സ്ഥാപിതമായ ഖാസി ഫൗണ്ടേഷൻ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങക്ക് അഭിനന്ദങ്ങൾ നേരുന്നു !

കണ്ണംപറമ്പ് ഖബർസ്ഥാൻ :- ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ്. കോഴിക്കോട് കുറ്റിച്ചിറയുടെ തെക്കു പടിഞ്ഞാറെ മൂലയില്‍ മുഖദാര്‍, കോതി എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ മൂന്ന് ഭാഗങ്ങളിലായി പതിമൂന്ന് ഏക്കറിലാണ് ഇതുള്ളത്.

1858 ല്‍ മലബാറില്‍ കോളറ പടര്‍ന്നു പിടിക്കുകയും ഒരുപാടാളുകള്‍ മരണപ്പെടുകയും ചെയ്തു. മരണപ്പെട്ടവരില്‍ അധികവും മുസ്‌ലിംകളായിരുന്നു. നഗരത്തിലെ മുസ്‌ലിം പള്ളികളില്‍ എണ്ണമറ്റ മയ്യിത്തുകള്‍ ഖബറടക്കുന്നത് പ്രയാസമായി.

പരിഹാരമായി കണ്ണംപറമ്പ് മുസ്‌ലിം സമുദായത്തിനായുള്ള ശ്മശാനമായി 16-7-1859 വിജ്ഞാപനം പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുത്തു. എന്നാല്‍ കോളറയുടെ തീവ്രത കുറഞ്ഞ് പിന്നീട് അനാഥ മയ്യിത്തുകള്‍ മാത്രം സംസ്‌കരിക്കുന്ന ശ്മശാനമായി കണ്ണംപറമ്പ് മാറി.

1890-91 കാലഘട്ടത്തില്‍ കോളറ വീണ്ടും നാശം വിതച്ചപ്പോള്‍ നഗരമധ്യത്തിലെ മുസ്‌ലിം പള്ളികളില്‍ മയ്യിത്ത് മറവ് ചെയ്യുന്നത് നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. അതോടെ മയ്യിത്ത് മറമാടല്‍ കണ്ണംപറമ്പില്‍ മാത്രമായി. പിന്നീട് ശ്മശാനം കലക്ടര്‍ കമ്മിറ്റിക്ക് ഏല്പ്പിച്ചു കൊടുത്തു.

1999 ന് ശേഷമാണ് കാടുപിടിച്ചുകിടന്നിരുന്ന ശ്മശാനം ഇന്നത്തെപോലെ നവീകരിച്ചത്.

2018 മെയിൽ കോഴിക്കോട് ജില്ലയിൽ കാണപ്പെട്ട നിപ മഹാമാരിയിൽ മരണപ്പെട്ട ഏതാനും പേരെ ഖബറടക്കിയ സ്ഥലം എന്ന നിലക്ക് കണ്ണംപറമ്പ് ഖബറിസ്ഥാൻ വീണ്ടും വാർത്തയിൽ ഇടംപിടിക്കുകയുണ്ടായി.

2020 ൽ കോവിഡ്-19 എന്ന മഹാമാരിയിൽ മരണപ്പെട്ടവരെ ഖബറടക്കിയതും ഇവിടെയാണ്..

കോളറ, വസൂരി, നിപ, കോവിഡ്-19 എന്നീ മഹാമാരികളിലും അല്ലാതെയും മരണപ്പെട്ട പതിനായിരങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്ന നിലക്ക് ഈ സ്ഥലത്തിന് കേരളീയ ചരിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.

ധാരാളം പ്രമുഖ വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഒരു ഖബറിസ്ഥാൻ കൂടിയാണ് ഇത്. സ്വാതന്ത്ര്യസമര സേനാനികളായമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ഇ. മൊയ്തുമൗലവി, മുൻ മന്ത്രിമാരായ പി.എം. അബൂബക്കർ, പി.പി. ഉമർകോയ, ബി.വി. അബ്ദുല്ലക്കോയ എം.പി., ഒളിമ്പ്യൻ റഹ്‍മാൻ, മുൻ മേയർ കുന്നത്ത് ആലിക്കോയ, മുൻ എം.എൽ.എയും മുതിർന്ന സിപിഎം നേതാവുമായി സി.പി കുഞ്ഞ് , നടൻ മാമുക്കോയ തുടങ്ങി പലരുടെയും ഖബർ കൂടി ഈ ശ്മശാനത്തിലാണ് സ്ഥിതിചെയ്യുന്നത്.

കു​വൈ​ത്ത് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം -ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ | Madhyamam 18/10/2023

ഫലസ്തീൻ; കുവൈത്ത് നിലപാട് ശ്ലാ​ഘ​നീ​യം .

Madhyamam Daily

കു​വൈ​ത്ത് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം -ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ | Madhyamam കു​വൈ​ത്ത്‌ സി​റ്റി: ഇ​സ്രാ​യേ​ലി​ന്റെ ക്രൂ​ര​ത​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി ന​ര​കി​ക്കു​ന്ന ഫ....

18/10/2023

പതിനൊന്ന് ദിവസമായി ഇസ്രായേൽ ഗാസക്ക്മേൽ വ്യാപക വ്യോമാക്രണം നടത്താൻ തുടങ്ങിയിട്ട്.

ഒരാഴ്ചയിലേറെ പൂർണ ഉപരോധത്തിൽ കഴിയുന്ന ഗാസ വാസികൾ സുരക്ഷക്ക് വേണ്ടിയാണ് ആശുപത്രികളുടെ പരിസരത്ത് അഭയം തേടുന്നത്.

അധിനിവേശ സൈന്യം വീടുകളും കെട്ടിടങ്ങളും തകർത്തതിനാൽ സ്ത്രീകളും കൈകുഞ്ഞുങ്ങളുമടങ്ങുന്ന ആളുകൾ അഭയം തേടിയ, പരിക്കേറ്റ് ചികത്സക്കായി നിരവധിപേർ എത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിയുടെ മുന്നിലും സമീപത്തുമായി തമ്പടിച്ചിരുന്ന വൻ ജനക്കൂട്ടത്തിലേക്കാണ് ഇസ്രായേൽ ബോംബ് വര്ഷം നടത്തിയിരിക്കുന്നത്.

നിഷ്കളങ്കരായ കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം അഞ്ഞൂറിലേറെ പേരെയാണ് ഇന്നലെ ഇസ്രായേൽ കൂട്ടക്കൊല നടത്തി ചാമ്പലാക്കിയത്!!

സാമ്രാജ്യത്വ ചേരികളുടെ സഹായത്താൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തികൾക് അറുതിവരുത്താൻ അറബ് രാഷ്ട്രങ്ങൾ ഉൾപ്പടെ ലോക രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങേണ്ടതാണ്!

ഹുസൈൻ മടവൂർ .

13/10/2023

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം ആരംഭിച്ചതിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണ്.

ഏഴര പതിറ്റാണ്ട് കാലമായി ഇസ്രയേൽ ഫലസ്തീനികളെ നിഷ്ക്കരുണം അക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുകയാണ്.

പവിത്രഭൂമിയായ ജെറുസെലമിലെ ഖുദ്സ് പ്രദേശവും അൽ അഖ്സാ പള്ളിയും ദിനേന കയ്യേറ്റങ്ങൾക്ക് വിധേയമാവുകയാണ്.

ബ്രിട്ടൺ ബ്രിട്ടീഷ് കാരുടെതും ഇന്ത്യ ഇന്ത്യക്കാരുടേതും എന്ന് പറയുന്നത് പോലെ ഫലസ്തീൻ ഫലസ്തീൻകാരുടെതാണെന്ന ഗാന്ധിജിയുടെ വാക്കുകൾ ഐക്യരാഷ്ട്രസഭ മുഖവിലക്കെടുക്കണം.

ഫലസ്തീനിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്ന അറബ് ലീഗിന്റെ ആഹ്വാനം ഇരുപത്തിരണ്ട് അറബ് രാഷ്ട്രങ്ങളുടെ ശബ്ദമാണ്.

റഷ്യയും സൗദി അറേബ്യയും ഇറാനും ഖത്തറും ഫലസ്തീനികളുടെ കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ചത് അവർക്ക് വലിയ ആശ്വാസമായി.

ഫലസ്തീൻ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ഈ വിഷയത്തിൽ നെഹ്രുവിന്റെ നിലപാട് ലോക ശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി.

ഫലസ്തീൻ നേതാവ് യാസിർ അറഫാത്തിന്ന് ഇന്ദിരാഗാന്ധി നൽകിയ സ്വീകരണവും അംഗീകാരവും നാം മറക്കരുത്.

എന്നും ഇന്ത്യ ഫലസ്തീനിന്റെ ഒപ്പമാണുണ്ടായിരുന്നത്. എന്നാലിപ്പോൾ ആ പാരമ്പര്യത്തിൽ നിന്ന് മാറി അക്രമി രാഷ്ട്രമായ ഇസ്രയേലിന്ന് പിന്തുണ പ്രഖ്യാപിച്ച പ്രധാന മന്ത്രിയുടെ തീരുമാനം അക്രമികളെ സഹായിക്കുന്നതായിപ്പോയി. ഇത് തികച്ചും പ്രതിഷേധാർഹമാണ്.

മുൻ പ്രധാനമന്ത്രി വാജ്പേയി പോലും ഇന്ത്യ ഫലസ്തീനിന്റെ കൂടെയായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്.

കോൺഗ്രസ്സും സി.പി.എമ്മും മുസ്ലിം ലീഗും മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളും ഫലസ്തീനിന്ന് പിന്തുണ അറിയിച്ചതിലൂടെ ഇന്ത്യൻ ജനത മർദ്ദിതരായ ഫലസ്തീർകാർക്കൊപ്പമാണെന്നും ഇസ്രയേലിന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരിൽ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച നിൽക്കണമെന്നും വിളിച്ചു പറയുന്നുണ്ട്.

ജനിച്ച നാട്ടിൽ ജീവിക്കുവാനുള്ള അവകാശത്തിന്ന് വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ സഹായിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം !

വീഡിയോ :- ഹറം പള്ളിയിൽ ഇന്നത്തെ ജുമാ ഖുതുബയിൽ ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള നടത്തിയ പ്രാർത്ഥന.

അല്ലാഹുവേ, അക്രമികളിൽ നിന്നും ഫലസ്തീൻ ജനതയെ കാത്തുരക്ഷിക്കണേ,..... അല്ലാഹുവേ, അക്രമികളിൽ നിന്നും ഫലസ്തീൻ ജനതയെ കാത്തുരക്ഷിക്കണേ, ആമീൻ !

Dr. Hussain Madavoor

Photos from Dr. Hussain Madavoor's post 04/10/2023

വിശുദ്ധ ഖുർആനെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും മുസ്ലിംകൾ നടത്തിയിട്ടുള്ള അതുല്യ മാതൃകകൾ ചരിത്രത്തിലുടനീളം നമുക്ക് കാണാൻ സാധിക്കും. അല്ലാഹുവിന്റെ തൗഫീഖിനാൽ ഖുർആൻ മനഃപാഠമാക്കാനും പിന്നീട് ക്രോഡീകരിച്ച് കയ്യെഴുത്തു പ്രതികൾ നിർമ്മിച്ചു ദൈവീക ഗ്രന്ഥത്തെ തലമുറകളിലേക്ക് കൈമാറാനും നമ്മുടെ പൂർവീകർ അത്യുത്സാഹം കാണിച്ചു. ഇതിനൊക്ക പുറമെ അവർ ഖുർആനുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തു.

ഖുർആനിന്റെ ആദ്യ കാലത്തെ ഓർമിപ്പിക്കും വിധം ഖുർആൻ മുഴുവനായി സ്വന്തം കൈപ്പടത്തിൽ പകർത്തി എഴുതി തീർത്തിരിക്കുകയാണ് എന്റെ നാട്ടിലെ ആയിശാ ഫാദിൻ.

കെട്ടിലും മട്ടിലും ഏതാണ്ട് മദീനയിൽ അച്ചടിച്ച ഖുർആൻ തന്നെ. ആയിശാ ഫാദിൻ ഒന്നര വർഷം കൊണ്ടാണ് ഈ വലിയ പ്രയത്നം നിർവ്വഹിച്ചത്. അറബി കാലിഗ്രഫിയിലും , എഴുതുന്ന രീതിയിലും അലങ്കാരങ്ങളിലും നിറങ്ങളിലുമെല്ലാം വളരെ ശ്രദ്ധയുണ്ടായിട്ടുണ്ട്.

ഖുർആനിന്റെ വളരെ പഴക്കമുള്ള എഴുത്തു പ്രതികൾ വിദേശ സർവകലാശാലകളുടെ ലൈബ്രറികളിൽ കണ്ടിട്ടുണ്ട്.

ആയിശ ഫാദിന്റെ വീട്ടിൽ ഖുർആനിന്റെ ഈ കൈഎഴുത്തു പ്രതിക്കു മുൻപിൽ ഇരിക്കുമ്പോൾ ഉസ്മാൻ (റ ) കാലത്തുള്ള മുസ്ഹഫുകളിൽ തുടങ്ങി കാലങ്ങൾക്കിപ്പുറം നമ്മുടെ കൈകളിലുള്ള മനോഹരമായ അച്ചടിച്ച ഖുർആനിലേക്ക് എത്തുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളും കാലഘട്ടങ്ങളും മനസ്സിലൂടെ ഓടിപോയി. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ല !

ചക്കാലക്കൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഈ മിടുക്കി യാസിർ അറഫാത്ത്, സ്റ്റെഫിന ദമ്പതികളുടെ മകളാണ്.

ഖുർആനിന്റെ അർത്ഥം പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാൽ മദീനയിലെ കിങ് ഫഹദ് ഖുർആൻ കോംപ്ലക്സ് തന്നെ പ്രസിദ്ധീകരിച്ച ഖുർആൻ മലയാളം പരിഭാഷ ഉപഹാരമായി നൽകി.

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോഴും കേൾക്കുമ്പോഴും ഭക്തി സാന്ദ്രമായ വിനീതമായ മനസിന് ഉടമകളാവാനും അതിന്റ മഹത്വത്തിന് കീഴൊതുങ്ങുന്നവരാവാനും അല്ലാഹു നമ്മെഎല്ലാവരേയും അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ !

ഹുസൈൻ മടവൂർ

04/10/2023

എം വി ആർ കാൻസർ സെന്ററിൽ വരുന്ന രോഗികൾക്ക് താമസവും ഭക്ഷണവും യാത്ര സൗകര്യവും നൽകുന്ന മഹത്തായ പ്രവർത്തനമാണ് ചൂലൂർ സി എഛ്‌ സെന്റർ നിർവഹിച്ചുവരുന്നത്.

നാല്പത് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യമാണ് നിലവിൽ ഇവിടെയുള്ളത്. എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ് എന്നതാണ് വലിയ പ്രത്യേകത.

പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയം പാണക്കാട് മുനവ്വറലി തങ്ങൾ കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചു. ദുബൈ ആസ്ഥാനമായി ബിസിനസ് ചെയ്‌യുന്ന സുഹൃത്ത് അയ്യൂബ് കല്ലടയാണ് ഇതിനുള്ള ധന സഹായം നൽകിയത്.

സി എഛ്‌ മരണപ്പെട്ടിട്ട് നാല് പതിറ്റാണ്ടുകൾ കഴിയുകയാണ്. ആ മഹാന്റെ ആദരവിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ നാടൊട്ടാകെ സി എഛ്‌ സെന്ററുകൾ സജീവമായി പ്രവർത്തിക്കുകയും പുതിയവ നിർമിച്ചുകൊണ്ടിരിക്കുകയുമാണ്. വിശ്രമം എന്തെന്നറിയാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച സി എഛ്‌ മുഹമ്മദ് കോയ സാഹിബിന്റ പിന്മുറക്കാർ കാഴ്ചവെക്കുന്നത് അല്ലാഹുവിന്റെ അടുത്ത് പരിഗണന കിട്ടുന്ന വലിയ സേവനങ്ങളാണ്‌. അവന്റെ അനുഗ്രഹത്തിനും ത്രിപ്തിക്കുമായി നമുക്ക് പ്രാർത്ഥിക്കാം.

ഇ ടി മുഹമ്മദ് ബഷീർ സാഹിബ് ചെയർമാനായിട്ടുള്ള ഈ മഹത്തായ സ്ഥാപനവും അവർ ചെയ്യുന്ന സേവനങ്ങളും നേരിൽ കാണാനും അറിയാനുമായി നിങ്ങൾക്കും അവിടെ സന്ദർശിക്കാം! വിളിച്ചിട്ട് ചെന്നാൽ കൂടുതൽ നന്നാവും , 9745930035

സെന്റർ ജനറൽ സിക്രട്ടരി കെ.എ.ഖാദർ മാസ്റ്റർ, കെ.പി.യു. അലി (PRO ) സിക്രട്ടരി കെ.ആലിഹസ്സൻ എന്നിവരാണ് ഫോട്ടോയിൽ കൂടെ ഉള്ളത്.

സ്നേഹം !

ഹുസൈൻ മടവൂർ

02/10/2023

തട്ടം അഴിപ്പിക്കൽ: പാർട്ടി നിലപാട് വ്യക്തമാക്കണം.

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾക്ക് തട്ടം ഉപേക്ഷിക്കാൻ സഹായകമായത് പാർട്ടിയുടെ പ്രവർത്തനം മൂലമാണെന്ന സി.പി.എം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസംഗം തികഞ്ഞ മുസ്ലിം വിരുദ്ധത പരാമർശമാണ്.

അനിൽകുമാർ നാസ്തികനാണെങ്കിൽ അദ്ദേഹത്തിന്ന് അത് പറയാം. എന്നാൽ മുസ്ലിംകളിൽ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാർട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാർഹമായ കാര്യമാണ്.

ഇന്ദിരാഗാന്ധിയും മദർ തേരസെയും വിവിധ മതങ്ങളിലെ നിരവധി സ്ത്രീകളും തലമറച്ചതിന്റെ പേരിൽ സ്വതന്ത്ര ചിന്തയും പുരോഗമനവുമില്ലാത്തവരാണെന്ന് പറയാൻ പറ്റുമോ. മനുഷ്യന്റെ വസ്ത്രമഴിപ്പിക്കലല്ല, മറിച്ച് മനുഷ്യരെ മാന്യമായ വസ്ത്രം ധരിപ്പിക്കലാണ് ധാർമ്മികതയും പുരോഗമനവും.

സിഖ് മതചിഹ്നങ്ങളായ തലപ്പാവും താടിയുമുള്ള ഹർകിഷൻ സിംഗ് സുർജിത് പതിമൂന്ന് വർഷക്കാലം സി.പി.എം സെക്രട്ടരിയായിരുന്നുവെന്നത് മറക്കരുത്.
സ്വതന്ത്ര ചിന്തയുടെ പേരിൽ എന്തുമാവാമെന്ന
നിലപാടിലേക്ക് നമ്മുടെ യുവതയെ നയിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം മനസ്സിലാക്കണം.

ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ നടപ്പിലാക്കാൻ പോവുന്ന അഭാസങ്ങളും അശ്ലീലതയും എത്രമാത്രം വൃത്തികെട്ടതാണെന്നും ശ്രദ്ധിക്കണം.

ഒട്ടേറെ ഒച്ചപ്പാടുകൾക്കും വിമർശനങ്ങൾക്കും വിധേയമായ വിദ്യാഭ്യാസ പരിഷ്കരണ ചട്ടക്കൂട് വലിയ മാറ്റമില്ലാതെ വീണ്ടുംപ്രസിദ്ധീകരിച്ചതും വിശ്വാസി സമൂഹത്തോടും ധാർമ്മികതയോടുമുള്ള വെല്ലുവിളി തന്നെയാണ്.
അനിൽ കുമാറും പാർട്ടിയുംനിലപാട് വ്യക്തമാക്കണം.

ഡോ. ഹുസൈൻ മടവൂർ

Photos from Dr. Hussain Madavoor's post 01/10/2023

ശിക്ഷണത്തിന്‍റെ ലക്ഷ്യം അച്ഛനമ്മമാരെയൊ അധ്യാപകരെയോ പേടിച്ച് തെറ്റു ചെയ്യാതിരിക്കുകയല്ല, മറിച്ച് ശരിയല്ലാത്ത കാര്യങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാനുള്ള വ്യക്തമായ ധാര്‍മിക ബോധമാണുണ്ടാവേണ്ടത്.

ചെറിയ ശിക്ഷകള്‍ വേണ്ടിവരും. എന്നാല്‍, അച്ഛനമ്മമാരുടെയൊ അധ്യാപകരുടെയൊ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാവരുത് ശിക്ഷകള്‍. വരച്ച വരയില്‍ നിര്‍ത്തുന്ന രീതിയല്ല വേണ്ടത്. അത്തരക്കാരാണ് ആദ്യം കിട്ടുന്ന അവസരത്തില്‍ ആഘോഷമാക്കി വര മുറിച്ചു കടന്നുപോകുന്നത്. എന്നാല്‍ ഒട്ടും ശിക്ഷണവുമില്ലാതെ ഇരിക്കുന്നതും ശരിയല്ല.

അതെ, കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് നല്ല ഉത്തരവാദിത്തമുള്ള പണി തന്നെയാണ്. അത് വീട്ടിലായാലും വിദ്യാലയത്തിലായാലും അങ്ങിനെതന്നെയാണ് .

ഇതിനെല്ലാം മാതൃകയായി നടക്കുന്ന റിയാദിൽ ഇന്ത്യൻ ഇസ്ലാഹീ സെൻററിന്റെ കീഴിൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠിക്കുന്ന ദുറൂസൽ ഖുർആൻ ഇന്നലെ സന്ദർശിച്ചു.

അബ്ദുൽ ഖയ്യും ബുസ്താനിയാണ് ഈ സ്ഥാപനത്തിന്റെ ഡിറക്ടർ.

കുഞ്ഞുങ്ങളുടെ കൂടെ ചിലവഴിച്ച സമയം അതി മനോഹരമായിരുന്നു. അവർക്ക് എന്റെ സാന്നിധ്യം ഇഷ്ടമായി എന്ന് കരുതുന്നു .

ബുസ്താനിക്കും സഹപ്രവർത്തകർക്കും കുഞ്ഞുങ്ങൾക്കും സന്തോഷവും നന്മയും നേരുന്നു!

Photos from Dr. Hussain Madavoor's post 01/10/2023

സൗദി ഖുർആൻ മുസാബക്ക നാഷണൽ മീറ്റിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുകയാണ്. അല്ലാഹു സൽകർമമായി സ്വീകരിക്കുമാറാവട്ടെ ... ! امين

On behalf of the organizers of the Saudi Quran Musabaqa National Meet 23, I'd like to thank everyone who joined us for the event. It was a great success. May Allah accept it as a noble deed. امين

Riyadh Indian Islahi Center

Photos from Dr. Hussain Madavoor's post 29/09/2023

I feel deeply honored to receive this memento from the Riyadh KMCC Madavoor Panchayath Committee. Meeting and spending time with fellow natives, especially when abroad, is a heartwarming experience. Thank you, dear brothers, for your unwavering love and support. 🥰

27/09/2023

പ്രവാചകരുടെ അമൂല്യമായ സമയത്തിന്റെ നല്ലൊരുഭാഗം കുട്ടികൾക്കായി മാറ്റിവെച്ചിരുന്നു എന്ന് പ്രവാചക ചരിത്രം പഠിക്കുമ്പോൾ നമുക്ക് കാണാം !

മടവൂർ രാംപൊയിൽ കയനാടത്തിൽ ഫൈസൽ എന്നെ കാണാൻ വന്നപ്പോൾ മകളെയും കൊണ്ടുവന്നിരുന്നു, ഞങ്ങൾക്ക് ഒരുപാട് പറയാനുണ്ടായിരുന്നു, വീണ്ടും കണാമെന്നേറ്റിട്ടുണ്ട് .. ഇൻഷാ അല്ലാഹ് !

27/09/2023

പ്രിയപ്പെട്ടവരെ , വെള്ളിയാഴ്ച്ച (സെപ്റ്റംബർ 29 ) റിയാദിലെ കിംഗ് ഖാലിദ് ഗൈഡൻസ് സെന്ററിൽ വെച്ച് നടക്കുന്ന സൗദി മലയാളി ഖുർആൻ മുസാബക്ക നാഷണൽ മീറ്റിലേക്ക് റിയാദിലും പരിസര പ്രദേശത്തുമുള്ള മുഴുവൻ ആളുകളെയും സ്നേഹത്തോടെ ക്ഷണിക്കുകയാണ്.

ഈ പരിപാടിയിൽ ഞാനും പങ്കെടുക്കുന്നുണ്ട്, വെകീട്ട് 3:45 ന് തന്നെ ആരംഭിക്കും, നമുക്ക് അവിടെ കാണാം ,

ഇന്ഷാ അല്ലാഹ്!

26/09/2023

The 3rd International Educational Conference on Islamic Studies, focusing on its role in serving humanity, has successfully concluded in Makkah. Alhamdulillah. This three-day conference was marked by its significance and fruitful discussions.

Photos from Dr. Hussain Madavoor's post 25/09/2023

It was a wonderful surprise to meet up with my KMCC friends in Makkah. May Allah bless them and KMCC for all the good work they do! اللهم آمين

23/09/2023

ഇന്ന് ( സപ്തംബർ 23) സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനമാണ്. സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും കൈകോർത്ത്​ വർണശബളമായ പരിപാടികൾ ദിവസങ്ങൾക്ക്​ മുമ്പ്​ തന്നെ ആരംഭിച്ചിട്ടുണ്ട്.

1932ൽ അബ്​ദുൽ അസീസ് ആലു സുഊദ് രാജാവി​ന്റെ കൈകളാൽ കൊച്ചു കൊച്ചു രാജ്യങ്ങൾ ഏകീകരിക്കപ്പെട്ട് സൗദി അറേബ്യ എന്ന പേരിൽ ഒരു രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപിച്ചതിന്റെ വാർഷികമാണ്​​ സെപ്​റ്റംബർ 23ന്​ ദേശീയ ദിനമായി കൊണ്ടാടുന്നത്​.

ഡൽഹിയിലെ സൗദി അറേബ്യൻ എംബസി സംഘടിപ്പിച്ച ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം ഉണ്ടായിരുന്നു. മക്കയിലായിരുന്നതിനാൽ പങ്കെടുക്കാനായില്ല. എന്നാൽ, വളരെ സന്തോഷമെന്ന് പറയട്ടെ , മക്കയിലെ സൗദി മലബാരികളോടൊപ്പം സൗദി ദേശീയ ദിനം ആഘോഷിക്കാനുള്ള അവസരമാണ് ഈ പ്രാവശ്യം ഉണ്ടായത് . കേരളത്തിൽ താഴ്‌ വേരുകളുള്ള സൗദി പൗരന്മാരായ നൂറുകണക്കിന് മലൈബാരി കുടുംബങ്ങളുണ്ട്.

എന്റെ പഴയ സുഹൃത്ത് ത്വലാൽ ബക്ർ മുഹ് യിദ്ദീൻ മലൈബാരിയുടെ വീട്ടിലായിരുന്നു ഈ ഒത്തുകൂടൽ. അദ്ദേഹം പ്രത്യേകം ക്ഷണിച്ചത് കൊണ്ടാണ് പാതിരാത്രിക്ക് ശേഷവും അവരുടെ ആഘോഷത്തിൽ പങ്കുചേരാൻ പോയത്.

മലബാറിൽ നിന്ന് വന്ന എന്നോട് ഈ മലബാരികൾ വലിയ ഇഷ്ടമാണ് കാണിച്ചത്. പരിസരത്തുള്ള മറ്റു മലൈബാരി സൗദികളും അവരുടെ മക്കളുമെല്ലാം കൂടെ നൂറോളം ആളുകളാണിവിടെ സംഗമിച്ചത്. അവർ പരസ്പരം കുടുംബ ബന്ധമുള്ളവരുമാണ്.

നാല് പതിറ്റാണ്ട് മുമ്പ് മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് മലൈബാരി എന്ന് കുടുംബ പേരുള്ള ഒരു സഹപാഠി ഉണ്ടായിരുന്നു. ഞാൻ ആദ്യം വിചാരിച്ചത് അദ്ദേഹം മലയാളിയാണെന്നായിരുന്നു. എന്നാൽ അദ്ദേഹം മലയാളമറിയാത്ത ഒരു സൗദി മലൈബാരിയായിരുന്നു .

മലബാറിൽ (കേരളം) നിന്ന് വന്ന് അറേബ്യയിൽ താമസമാക്കിയവരുടെ പിന്മുറക്കാരാണീ മലൈബാരികൾ. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് പ്രധാനമായും മലൈബാരികളുള്ളത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സ്വാതന്ത്ര്യ സമരത്തിന്ന് നേതൃത്വം നൽകിയതിന് ബ്രിട്ടീഷുകാരാൽ നാട് കടത്തപ്പെട്ടവരും, ഹജ്ജിന്നും ഉംറക്കും വന്ന് ശിഷ്ടകാലം വിശുദ്ധ ഭൂമിയിൽ താമസിക്കുവാൻ തീരുമാനിച്ചവരുമാണ് ഇവരുടെ പൂർവ്വികർ. ഇന്ന് ഏതാണ്ട് രണ്ടായിരത്തോളം മലൈബാരി ഫാമിലികൾ സൗദിയുടെ വിവിധ പ്രദേശങ്ങളിലായുണ്ട്. ഇവർ സൗദി പൗരന്മാരാണ്. ഇവരിൽ വളരെ ചുരുക്കം ചിലർക്ക് കുറച്ചൊക്കെ പഴയ മലയാളം പറയാൻ അറിയാം.

ഈ സമൂഹത്തിലെ ചില പ്രമുഖരുടെ ചരിത്രം എന്റെ പി.എഛ് ഡി തിസീസിൽ കൊടുത്തിട്ടുണ്ട്. മക്കയിൽ കേയീ റുബാത്ത്, മദ്‌റസ മലൈബാരിയ്യ , നുസ്റത്തുൽ മസാകീൻ എന്നീ ചാരിറ്റി സ്ഥാപനങ്ങൾ സ്ഥാപിച്ച് വഖ്ഫ് ചെയ്തതും അന്നത്തെ മലയാളികളാണ്. അവനോക്കി നടത്തുന്നത്ത് ഈ മലെബാരികളാണ്.

ഹറമിന്റെ വികസനത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ മലയാളികളുടെ ഈ മൂന്ന് സ്ഥാപനങ്ങളും പൊളിച്ചു മാറ്റി.
ഇതിൽ മദ്റസാ മലൈബാരിയ്യക്കും നുസ്റത്തുൽ മസാകീന്നും നഷ്ടപരിഹാരം ലഭിച്ച തുക കൊണ്ട് നല്ല കെട്ടിടങ്ങളുണ്ടാക്കിയിട്ടുണ്ട്.

കേയീറുബാത്ത് ഇനിയും പുനർനിർമ്മിച്ചിട്ടില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്ക മദീനാ പ്രദേശങ്ങളിലേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രവർത്തകരുടെ സേവനങ്ങളെക്കുറിച്ചായിരുന്നു എന്റ ഗവേഷണ പഠനം. അവരിൽ മലൈബാരികൾക്ക് പുറമെ ദഹലവി, നൂർ വലി, സിന്ധി, പഞ്ചാബി, ഹിന്ദി, ഖയ്യാത്ത് ബംഗാളി തുടങ്ങിയ പേരുകളിലുള്ള നിരവധി ആളുകളുണ്ട്. മക്കയിലും മദീനയിലും ആദ്യമായി സ്കൂളുകൾ സ്ഥാപിച്ചത് ഇന്ത്യൻ പണ്ഡിതന്മാരാണ്. ആവശ്യമായ പണം നൽകിയത് ഇന്ത്യയിലെ അന്നത്തെ സമ്പന്നരുമായിരുന്നു. അവയിൽ പെട്ടതാണ് മക്കയിലെ സൗലത്തിയ്യ സ്കൂളും മദീനയിലെ ശറഇയ്യാ ഉലൂം സ്കൂളും.

ഹറമിൽ വൈദ്യുതി പ്രകാശിപ്പിച്ചത്‌ ഒരു സംഘം ഇന്ത്യൻ എഞ്ചിനിയർമാരായിരുന്നു. സൗദി രാജാവ് സൽമാൻ ആലു സഊദ് പറഞ്ഞത് ഇന്ത്യ എന്റെ രണ്ടാം വീടാണെന്നാണ്.

സൗദിയുടെ വളർച്ചയിൽ ഇന്ത്യക്കാരുടെ സേവനം നിസ്തുലമാണെന്ന് കിരീടാവകാശി ഡൽഹിയിൽ വെച്ച് പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. എനിക്ക് കഷ്ടി ഇരുപത്തിമൂന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് പഠിക്കാനായി മക്കയിൽ എത്തുന്നത്. അന്ന് മക്കയിൽ വലിയ കെട്ടിടങ്ങളില്ല, പാലങ്ങളും തുരങ്കങ്ങളുമില്ല ഇത്രയേറെ ആളുകളുമില്ല..

പഴയ മക്കയെ വീണ്ടും ഓർക്കാനുള്ള അവസരമായി ഇത്തവണത്തെ ദേശീയ ദിനാഘോഷം.

എല്ലാവര്ക്കും ആശംസകൾ നേരുന്നു !

Photos from Dr. Hussain Madavoor's post 23/09/2023

മക്കയിലെ ക്ലോക്ക് ടവറിലെ റോട്ടാനാ റൈഹാൻ ഹോട്ടലിന്റെ മുപ്പതാം നിലയിലെ ഈ മുറിയിൽ ഇത് രണ്ടാം തവണയാണ് ഞാൻ താമസിക്കുന്നത്. ജാലകത്തിനുള്ളിലൂടെ നോക്കിയാൽ നേരെ മുന്നിൽ കഅബയും ഹറം പള്ളിയും കാണാം. ഈ മുറിയിലെ താമസത്തിന് പുറകിൽ ഒരു കഥയുണ്ട്, അത് പറയാം ...

മാസങ്ങൾക്ക് മുൻപ് നമ്മോട് വിടപറഞ്ഞ (اللهم اغفر له وارحمه ) കോഴിക്കോട്ടെ പ്രിയപ്പെട്ട സുഹൃത്താണ് എനിക്ക് ഈ ഹോട്ടലും മുറിയും തരപ്പെടുത്തി തന്നത്. അദ്ദേഹം ചെയ്ത നന്മകൾ മറ്റുള്ളവർ അറിയുന്നത് അദ്ദേഹത്തിന്നിഷ്ടമില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ഇവിടെ പറയുന്നില്ല.

മക്ക - മദീനാ ഹറം മസ്ജിദുകളുടെ നടത്തിപ്പ് ചെലവിന്നുള്ള വരുമാനത്തിനായി സൗദി സർക്കാർ നിർമ്മിച്ച കിംഗ് അബ്ദുൽ അസീസ് വഖ്ഫ് ബിൽഡിംഗ് സമുച്ചയത്തിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. നിരവധി പഞ്ച നക്ഷത്ര ഹോട്ടലുകളും ഷോപ്പിങ് മോളുകളും നൂറ് കണക്കിന്ന് വ്യാപാര സ്ഥാപനങ്ങളും മെഡിക്കൽ സെന്ററും സാംസ്‌കാരിക കേന്ദ്രവുമെല്ലാം ഉൾപ്പെടുന്ന ഈ പടു കൂറ്റൻ കെട്ടിടമാണ് മക്കയിൽ ഏറ്റവും വലിയ കെട്ടിടം.

വർഷങ്ങൾക്ക് മുമ്പ് ഹറമുകൾക്ക് വഖഫ് ആയി
സൗദി സർക്കാർ ഈ വലിയ കെട്ടിടം നിർമ്മിക്കുമ്പോൾ ഓരോ റൂമുകൾക്കുള്ള വില നൽകി അതിൽ ഷെയർ ചേരാൻ പൊതു ജനങ്ങൾക്കും അവസരം നൽകി. അതിൽ ലക്ഷങ്ങൾ നൽകി എന്റെ മേൽ പറഞ്ഞ സുഹൃത്തും ഒരു റൂം വാങ്ങി വഖഫിൽ പങ്കാളിയായി.

ഇങ്ങനെ ഷെയർ എടുക്കുന്നവർക്ക് വാടകയുടെ ഒരു വിഹിതവും വർഷത്തിൽ ഏതാനും ദിവസത്തെ സൗജന്യ താമസവും ലഭിക്കും. ബാക്കിയുള്ള തുക വഖഫ് ഫണ്ടിലേക്ക് പോവും. ഏതാനും വർഷം കഴിഞ്ഞാൽ മുഴുവൻ ഉടമസ്ഥാവകാശവും വാടകയും ഹറം വഖഫിന്നായിരിക്കും. നമ്മുട്ടെ നാട്ടിലെ BOT സംവിധാനം പോലെ. അദ്ദേഹത്തിന്ന് ഉപയോഗിക്കാൻ ലഭിക്കുന്ന ദിവസങ്ങളിൽ നിന്നാണ് അദ്ദേഹം എനിക്ക് മുറി നൽകിയത്.

അദ്ദേഹത്തിന്റെ കാലശേഷം മക്കൾ അദ്ദേഹത്തിന്റെ പാത പിന്തുടർന്നുകൊണ്ട് എനിക്ക് ഈ മുറി വീണ്ടും സൗകര്യപ്പെടുത്തിയിരിക്കുകയാണ്.

അസുഖബാധിതനായി കിടക്കുമ്പോഴാണ് ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടത്. തിരിച്ചുവരവിനായി എല്ലാവരും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ സർവ്വശക്തന്റെ വിധി മറിച്ചായിരുന്നു

അഞ്ചു നേരവും ഹറമിലെ ജമാഅത്തിൽ പങ്കെടുക്കാൻ കഴിയുന്നുണ്ട് , എല്ലാ പ്രാർത്ഥനയിലും അദ്ദേഹവും കുടുംബവുമുണ്ട്.

ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ പ്രാർത്ഥനക്കായി ഒരു മിച്ചുകൂടുന്ന ഇടം എന്ന പ്രത്യേകത മക്കക്ക് മാത്രമുള്ളതാണ്. അവരുടെയെല്ലാം പ്രാർത്ഥനകളുടെയും അവിടെ നടക്കുന്ന സത്പ്രവർത്തനങ്ങളുടെയുമെല്ലാം പുണ്യത്തിന്റ ഒരു വിഹിതം എല്ലാ കാലവും പ്രിയ സുഹൃത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതതുതന്നെയാണ് ഇസ്‌ലാമിലെ സ്വദഖയുടെയും വഖഫിന്റെയും മനോഹാരിത...

ഒരു സമ്മേളനത്തിൽ പങ്കെടുക്കാനായാണ് മക്കയിൽ വന്നിരിക്കുന്നത്. ഇവിടത്തെ പരിപാടികൾക്ക് ശേഷം അടുത്ത ദിവസം തന്നെ ദമ്മാമിൽ ആ നല്ല സുഹൃത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പടച്ചവൻ തൗഫീഖ് ചെയ്യട്ടെ ... امين

ഹുസൈൻ മടവൂർ

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം മക്കയിൽ; ഡോ.ഹുസൈൻ മടവൂർ അദ്ധ്യക്ഷൻ 16/09/2023

Thankful to Allah for everything. Going to Makkah soon for an international education conference.

🤲

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം മക്കയിൽ; ഡോ.ഹുസൈൻ മടവൂർ അദ്ധ്യക്ഷൻ മക്ക- സൗദി അറേബ്യൻ കൺവെൻഷൻ സെൻട്രൽ അഥോറിറ്റി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ഇസ്ലാമിക വിദ്യ

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

കണ്ണൂർ ജില്ലാ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പൊതു സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.  തീ...
ആര്യാടൻ ഫൗണ്ടേഷൻ ഇന്ന് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി.
ഞങ്ങളുടെ പ്രദേശമായ നരിക്കുനിയിൽ ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച ബീവറേജ് വിദേശ മദ്യ ഷാപ്പ് പൂട്ടണമെന്ന ആവശ്യപ്പെട്ട് കടയ്ക്ക്...
പതിനൊന്ന് ദിവസമായി ഇസ്രായേൽ ഗാസക്ക്മേൽ വ്യാപക വ്യോമാക്രണം നടത്താൻ തുടങ്ങിയിട്ട്. ഒരാഴ്ചയിലേറെ പൂർണ ഉപരോധത്തിൽ കഴിയുന്ന ഗ...
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം ആരംഭിച്ചതിന്റെ  ഉത്തരവാദിത്തം ഇസ്രയേലിനാണ്. ഏഴര പതിറ്റാണ്ട് കാലമായി ഇസ്രയേൽ ഫലസ്തീനികളെ നിഷ...
പ്രിയപ്പെട്ടവരെ , വെള്ളിയാഴ്ച്ച (സെപ്റ്റംബർ 29 ) റിയാദിലെ കിംഗ് ഖാലിദ് ഗൈഡൻസ് സെന്ററിൽ വെച്ച് നടക്കുന്ന സൗദി മലയാളി ഖുർആ...
Let's advocate for global unity and harmony, working to ensure peace for all people worldwide. #DrMadavoor
Makkah Conference !
Happy Independence Day, everyone! Let's cherish our freedom and honor those who made it possible. Together, let's work t...
The activities of an international Islamic conference kicked off in the city of Mecca on Sunday, with the participation ...

Category

Telephone

Website

Address


Madavoor
Calicut
673585