Dawamahal Medical Center

Dawamahal Medical Center Chungam, Thamarassery Calicut Kerala

11/02/2022
06/02/2022

അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ
ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതാ മങ്കേഷ്കറിന്റെ സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.

23/01/2022

ചെറുകിട കച്ചവടങ്ങൾ നാടിന്റെ നട്ടെല്ല്
ഓരോ ചെറുകിട കച്ചവടങ്ങളും തുറക്കുന്നത് നിരവധി തൊഴിലവസരങ്ങളാണ്
ചെറുകിട കച്ചവടങ്ങൾ നിലനിൽക്കുമ്പോൾ അത് തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നു.
ചെറുകിട കച്ചവടങ്ങളെ ആശ്രയിച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളാവാം. ചെറുകിട കച്ചവടത്തെ പ്രോത്സാഹിപ്പിക്കാം ..നാടിൻറെ വളർച്ചയിൽ പങ്കാളികളാവാം

25/12/2021

“May this season find you among those you love, sharing in the twin glories of generosity and gratitude.” – Oprah Winfrey

09/12/2021

പങ്കാളികൾ പിരിഞ്ഞു ജീവിക്കുമ്പോൾ?

പങ്കാളിയെ പിരിഞ്ഞ് വിദേശത്തു ജോലി ചെയ്യുന്നവരുടെ ദാമ്പത്യ ജീവിതത്തിൽ വളരെയധികം മാനസിക സമ്മർദത്തിനു സാധ്യയുണ്ട്. ചിലർ വിവാഹശേഷം പങ്കാളിയെ ഒപ്പം കൊണ്ടു പോകുമ്പോൾ ഭൂരിപക്ഷം പേർക്കും അതിനുള്ള സാഹചര്യമുണ്ടാകില്ല. വിവാഹത്തിന്റെ ആദ്യദിനങ്ങളിലെ ജീവിതത്തിനു ശേഷം ചിലപ്പോൾ അടുത്ത സമാഗമത്തിന് ഒന്നോ രണ്ടോ വർഷത്തെ കാത്തിരിപ്പുണ്ടാകും. അത്രയും നാൾ ഇരുവരും അനുഭവിക്കുന്നത് വലിയ ഏകാന്തതയാണ്. അവധിക്കുവരുമ്പോൾ അനവധി തിരക്കുകൾ കാരണം പലപ്പോഴും തൃപ്തമായ ലൈംഗിക ജീവിതം ആസ്വദിക്കുവാൻ സാധിക്കണമെന്നില്ല. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇരുവരും ലൈംഗിക ജീവിതം ആസ്വദിക്കാൻ തുടങ്ങുമ്പോഴാകും അവധി തീരുന്നത്. പെട്ടെന്നുള്ള വേർപിരിയൽ‍ വിഷാദത്തിനും ഏറെനാൾ ലൈംഗികതയിൽനിന്ന് അകന്നു കഴിയുന്നത് ചിലരുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കാനും ഇടയുണ്ട്. പങ്കാളികൾ തമ്മിലുള്ള ആശയവിനമയം ദൃഢമാക്കുന്നതിലൂടെ വേർപിരിയിലിന്റെ വിഷാദത്തെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.
പിരിമുറുക്കവും ലൈംഗിക ജീവിതവും
ആധുനികകാലത്ത് എല്ലാ തൊഴിൽ മേഖലകളിലും കടുത്ത മൽസരം നിലനിൽക്കുന്നുണ്ട്. ജോലിയിലെ പിരിമുറക്കം ലൈംഗിക ജീവിതത്തെയും ബാധിക്കാം. മാറുന്ന തൊഴിൽ സംസ്കാരവും സമയക്രമവുമെല്ലാം സ്ത്രീ-പുരുഷ ജീവിത രീതികളെ മാറ്റിമറിച്ചുകഴിഞ്ഞു. ഇരുവരും ജോലി ചെയ്യുന്ന കുടുംബങ്ങളിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥ പ്രത്യേക പരിഗണന അർഹിക്കുന്നു. അടുക്കളയിൽ ഒരുകൈ സഹായം നൽകാത്ത ഭർത്താവാണെങ്കിൽ സ്ത്രീയുടെ ജീവിതം ദുരിതപൂർണമാകും. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലി തീർത്തിട്ടു വേണം സ്ത്രീകൾക്ക് ഒാഫിസിലെത്താൻ. ഒാഫിസ് ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ശേഷം വീട്ടിലെത്തിയാലും സ്ത്രീക്കു വിശ്രമത്തിനു സമയം കിട്ടില്ല. വൈകിട്ടത്തെ അടുക്കളപ്പണിയും കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യവും നോക്കിക്കഴിഞ്ഞ് കിടക്കാറാകുമ്പോഴേക്കും സമയം പതിനൊന്നാകും. ക്ഷീണിച്ച്, ഉറങ്ങിയാൽ മതിയെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭർത്താവിന്റെ ലൈംഗികആഗ്രഹം. അതു ഭാര്യയെ വീണ്ടും തളർത്തും. ചിലപ്പോൾ ലൈംഗികബന്ധത്തിനു വഴങ്ങാതിരിക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ പങ്കാളികൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിന് അനുയോജ്യമായ സമയം കണ്ടെത്തണം. ഭാര്യ ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെന്ന കാരണത്താൽ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഭർത്താക്കന്മാരും കുറല്ല. ഒാഫിസിലെ പിരിമുറക്കം ഒാഫിസിൽ ഉപേക്ഷിച്ചു പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുകയാണ് ദാമ്പത്യജീവിതത്തിന്റെ ഉൗഷ്മളത നിലനിർത്താൻ നല്ലത്.

(Courtesy: Dr Pramod
ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ

05/12/2021

നിങ്ങൾ ഉറങ്ങുമ്പോഴും തുണിയലക്കുമ്പോഴും അടിവസ്ത്രം ധരിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കാം

അടിവസ്ത്രം ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.ഏതുപ്രായക്കാർക്കും ഒഴിവാക്കാൻ ആവാത്തവയാണ് ഈ കുഞ്ഞൻ വസ്ത്രമെങ്കിലും അത് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ലോകത്ത് തൊണ്ണൂറുശതമാനത്തിലേറെപ്പേരും വരുത്തുന്നത് ഗുരുതരമായ തെറ്റുകളാണ്. ഇത് മാരകമായ ത്വക് രോഗങ്ങൾക്കൊപ്പം ലൈംഗിക ശേഷിയെ പൂർണമായി ഇല്ലതാക്കുന്ന അവസ്ഥയിലേക്കുവരെ എത്തിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

സ്വകാര്യ ഭാഗങ്ങളിൽ ആവർത്തിച്ചുള്ള അണുബാധയോ ചൊറിച്ചിൽ പോലുള്ള ഫംഗൽ പ്രശ്നങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ അതിലെ ഒന്നാംപ്രതി മിക്കപ്പോഴും അടിവസ്ത്രങ്ങൾ ആയിരിക്കും എന്നാണ് ചർമ്മസംരക്ഷണ പ്ലാറ്റ്‌ഫോമായ ദി ഡെറം റിവ്യൂവിലെ വിദഗ്ദ്ധർ പറയുന്നത്. അടിവസ്ത്രത്തിൽ നാം വരുത്തുന്നു പ്രധാന പിഴവുകളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പുതിയതാണെങ്കിലും

പുതിയൊരു അടിവസ്ത്രം വാങ്ങിയാൽ കഴുകാതെ ഉപയോഗിക്കുന്നവരാണ് കൂടുതലും. ഇത്തരക്കാരെ കാത്തിരിക്കുന്നത് വൻ അപകട സാദ്ധ്യതയാണ്. നിർമാണ കേന്ദ്രത്തിൽ നിന്ന് പാക്കുചെയ്യുന്ന വസ്ത്രങ്ങൾ പൊടിയും അണുക്കളും നിറഞ്ഞതായിക്കും. പലപ്പോഴും മാസങ്ങൾ കവറിൽ ഇരുന്നശേഷമായിരിക്കും നമ്മുടെ കൈയിലെത്തുന്നത്. ഇതിനിടെ ഒരിക്കൽപ്പോലും അണുനശീകരണം ഉണ്ടാകുന്നില്ല. അതിനാൽ കഴുകാതെ ധരിക്കുന്നതിനാൽ വളരെപെട്ടെന്ന് അണുബാധ ഉണ്ടാവാൻ ഇടയാക്കും.

പുതിയ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കെമിക്കലുകളും പ്രശ്നക്കാരാവാം. അതിനാൽ കഴുകി വെയിലത്ത് ഇട്ട് ഉണക്കിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.

സ്ത്രീകൾ ഇങ്ങനെ

പാന്റീസുകളെക്കാൾ ബ്രാകളാണ് സ്ത്രീകൾ കഴുകാതെ കൂടുതൽ ഉപയോഗിക്കുന്നത്. 65 വയസിനു മുകളിലുള്ളവരിൽ 45 ശതമാനം പുതിയ ബ്രാ കഴുകാതെ ഉപയോഗിക്കുമ്പോൾ മുപ്പതുവയസിന് താഴെയുള്ളവരിൽ ഇത്തരക്കാർ മുപ്പത്തഞ്ച് ശതമാനം വരും. മുലയൂട്ടുന്ന അമ്മമാർ അവരുടെ ബ്രാകൾ കഴുകുന്ന കാര്യത്തിൽ പ്രത്യേകം സൂക്ഷ്മത പുലർത്തണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

തുണിയലക്കുമ്പോൾ ഉപയോഗിക്കാറുണ്ടോ‌?

ഉപയോഗിച്ച അടിവസ്ത്രങ്ങൾ കഴുകാതെ ഒരിക്കലും ഉപയോഗിക്കരുത്. 21 ശതമാനം സ്ത്രീകൾ ഉപയോഗിച്ച അടിവസ്ത്രം വീണ്ടും ധരിക്കുന്നുണ്ട്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ഇത്തരക്കാരുടെ എണ്ണം കുറവാണ്. ഒരു ദിവസത്തിലധികം ഒരേ അടിവസ്ത്രം കൂടുതൽ സമയം ധരിക്കുന്നതും സ്ത്രീകളാണ്. തുണിയലക്കുമ്പോൾ ധരിച്ചിരിക്കുന്ന അടിവസ്ത്രം നനയാൻ സാദ്ധ്യത ഏറെയാണ്. അത്തരം അടിവസ്ത്രം മാറ്റാതിരിക്കുന്നത് ത്വക് രോഗത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

അടിവസ്ത്രം ധരിച്ച് ഉറങ്ങുന്നവർ ത്രഷ്, വാഗിനൈറ്റിസ്, ബാക്ടീരിയൽ വാഗിനോസിസ് എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം, വ്യായാമത്തിന് ശേഷം അടിവസ്ത്രം മാറ്റുകയോ കഴുകുകയോ ചെയ്യാത്തവരിലും ഇതേ അവസ്ഥ ഉണ്ടാവും. ഒപ്പം വിട്ടുമാറാത്ത ശരീര ദുർഗന്ധവും.

ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇത്തരം വസ്ത്രങ്ങൾ ബാക്ടീരിയകൾ തഴച്ചുവളരാൻ സാദ്ധ്യത കൂട്ടുന്നു. കോട്ടൻ അല്ലാത്ത അടിവസ്ത്രങ്ങളും ഇത്തരം അവസ്ഥ ഉണ്ടാക്കും. പുരുഷന്മാർ ഇറുകിയ വസ്ത്രം ധരിക്കുന്നത് വൃഷണത്തിന്റെ താപനില വർദ്ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

വാങ്ങിയിട്ട് ആറുമാസം ആയ അടിവസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ ധരിക്കുന്നതിനിടെ സ്രവങ്ങളോ മറ്റോ പുരണ്ടാലും ഉടൻ ആ അടിവസ്ത്രം മാറ്റേണ്ടതാണ്.

02/12/2021
19/10/2021

09/10/2021

*കരുണ ചെയ്‌വാൻ എന്തു താമസം.....*

🚑 തീർത്തും അപ്രതീക്ഷിത സാഹചര്യങ്ങളിൽ അപകടത്തിൽ പെട്ടു അനങ്ങാൻ വയ്യാതെ മരണത്തെ മുഖാമുഖം കാണുന്ന നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെടുന്ന നന്മ വറ്റാത്ത ചില മുഖങ്ങൾ ... ഒന്നും പ്രതീക്ഷിക്കാതെ മറ്റെല്ലാം മാറ്റി വച്ച് മുന്നിട്ടിറങ്ങുന്ന ഈ രക്ഷകരുടെ സ്ഥാനം അപകടത്തിൽ രക്ഷപ്പെട്ടവരുടെ ശിഷ്ടജീവിതത്തിൽ പലപ്പോഴും ദൈവത്തിന്റെ ഇടയിലായിരിക്കും ....

റോഡ് സുരക്ഷയിലെ പ്രധാനപ്പെട്ട മൂന്ന് E പോലെ (Education, Engineering, Enforcement) തുല്യ പ്രധാന്യമുള്ളതാണ് ആദ്യ ഒരു മണിക്കൂറിനുള്ളിൽ (Golden Hour ) ലഭിക്കേണ്ട നാലാമത്തെ E യും (Emergency care).

അതുകൊണ്ടാണ് അങ്ങിനെ ഇടപെടുന്നവർക്ക് എല്ലാ നിയമ സംരക്ഷണവും ഉറപ്പ് നൽകുന്ന നിരവധി നിർദേശങ്ങളും കോടതി വിധികളും നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ 2019 ഇത് മോട്ടോർ വാഹന നിയമത്തിന്റെ തന്നെ ഭാഗമാക്കി വകുപ്പ് 134(A) ഉൾക്കൊള്ളിച്ചു കൊണ്ട് protection of good Samaritan നിയമം തന്നെ നിലവിൽ കൊണ്ടുവന്നത്...

ഇതിന്റെ വിപ്ലവകരമായ അടുത്ത പടിയാണ് റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്​ പാരിതോഷികവും പ്രശസ്തി പത്രവും നൽക്കാൻ കേന്ദ്ര ഉപരിതല ഗതാഗതഹൈവേ വകുപ്പ്​​ തീരുമാനിച്ചിട്ടുള്ളത്.

അപകടത്തില്‍ പെട്ട് ആദ്യ മണി ക്കുറിനുളളിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക്​ 5000 രൂപയാണ്​ നല്‍കുക.

ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച്‌​ 31 വരെയാണ്​ പദ്ധതിയുടെ കാലയളവ്
അടിയന്തര സാഹചര്യങ്ങളില്‍ റോഡപകടബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ്​ പദ്ധതി കൊണ്ട്​ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്​. 5000 രൂപക്കൊപ്പം പ്രശസ്​തി പത്രവും ലഭിക്കും. ഇത്തരത്തില്‍ റോഡപകടങ്ങില്‍ പെട്ടവരെ സഹായിക്കുന്നവരില്‍ നിന്ന്​ തിരഞ്ഞെടുത്ത ഏറ്റവും അർഹരായ 10 പേര്‍ക്ക്​ എല്ലാ വർഷവും ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്​കാരത്തിനും അർഹത ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ഗതാഗത വകുപ്പ്​ സംസ്​ഥാനങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ വീതം അനുവദിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തിയയാള്‍ സംഭവം ആദ്യം പൊലീസിനെ അറിയിച്ചാല്‍ ഡോക്ടറോട്​ വിശദാംശങ്ങള്‍ ആരാഞ്ഞ ശേഷം അദ്ദേഹത്തിന്​ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഒരു അംഗീകാരം നല്‍കും. അംഗീകാരത്തിന്‍റെ പകര്‍പ്പ് ജില്ലാ തലത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയിലുള്ള അപ്രൈസല്‍ കമ്മിറ്റിക്ക് അയക്കും.

അപകടത്തില്‍പെട്ടയാളെ നേരിട്ട് ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ ആശുപത്രി എല്ലാ വിശദാംശങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കണം. അവര്‍ക്കും പൊലീസ് അംഗീകാരം നല്‍കുമെന്ന്​ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക്​ വര്‍ഷത്തില്‍ പരമാവധി അഞ്ച് തവണ പാരിതോഷികത്തിന്​ അര്‍ഹനാകാം.

സ്വന്തം കൂടപ്പിറപ്പിന്റേതെന്ന പോലെ മരണത്തിനും ജീവിതത്തിനും ഇടക്കുള്ള തുലാസിൽ തൂങ്ങി ആടുന്ന അന്യന്റെ ജീവനെ വാരി എടുത്ത് കൊണ്ട് പായുന്ന മനുഷ്യ സ്നേഹികൾകൾക്ക് അംഗീകാരം നൽകുക എന്നത് മാത്രം അല്ല ഇത്തരം സാഹചര്യങളിൽ ഒഴിവ് കഴിവ് പറഞ്ഞു മുഖം തിരിക്കുന്നവർക്ക് പ്രചോദനം കൂടിയാകട്ടെ ഈ തീരുമാനം.....

സംസ്കാരപൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ🙏🙏🙏

24/07/2021
15/08/2020

Happy Day 2020

30/04/2020

“എന്റെ യാത്ര അവസാനിക്കുകയാണ്‌ “; ലോകത്തിന്‌ നൊമ്പരമായി ഇർഫാന്റെ അവസാന കത്ത്!

(2018 ൽ ക്യാൻസർ ചികിത്സ തുടങ്ങുന്നതിന്‌ മുമ്പായി ഇർഫാൻ ഖാൻ “ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ’ യിൽ എഴുതിയ തുറന്നകത്ത്‌. നിഷ മഞ്ചേഷിന്റെ സ്വതന്ത്ര പരിഭാഷ.)

എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്ന് കൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുന്പൊന്നും ഞാൻ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഒന്ന് , ഞാൻ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാൻ പരിചയപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എൻഡോക്രൈൻ ക്യാൻസർ… ഒരു ചൂതാട്ടകളിയുടെ ഭാഗമാകുന്നത് പോലെ, ഞാനിപ്പോൾ അതിന്റെ ചികിത്സയുടെ ഭാഗമാകുന്നു….

സ്വപ്നം പോലെ കുതിച്ചു പായുന്ന ഒരു തീവണ്ടി യാത്രയുടെ ആലസ്യത്തിന്റെ അഴക് ആസ്വദിക്കുകയായിരുന്നു ഇതുവരെ ഞാൻ. എന്റെ ഒപ്പം യാത്രക്കാരായി എണ്ണിയാലോടുങ്ങാത്ത മോഹങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ പോലെ കൂട്ടിനുണ്ടായിരുന്നു . ഒന്ന് ഒന്നിനെ തൊട്ടും തലോടിയും…

സമാധാനം കൊണ്ട് പൊതിഞ്ഞു പിടിച്ചു നിന്ന അത്ര സുന്ദരമായൊരു നിമിഷത്തിലാണ് പിന്നിൽ നിന്ന് ഒരാൾ പെട്ടന്നു എന്നെ തൊട്ടു വിളിച്ചത്. സഹയാത്രികൻ എന്നു കരുതി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അപരിചിതനായ ഏതോ ഉദ്യോഗസ്ഥനെ പോലെ എന്നോട് ഇറങ്ങാൻ തയ്യാറെടുക്കാൻ പറഞ്ഞു, എന്റെ യാത്ര അവസാനിക്കുകയാണെന്ന്, എന്റെ ലക്ഷ്യ സ്ഥാനം എത്തിയിരിക്കുന്നെന്നു അയാൾ പറഞ്ഞു. ഇയാളെന്തിന് എന്നോട് നുണപറയുന്നെന്നു എനിക് ആശ്ചര്യം തോന്നി. ഇത് എന്റെ സ്ഥലമല്ലെന്നു ഞാൻ അയാളോട് തർക്കിച്ചു, പക്ഷെ അയാൾ അത് നിസ്സംഗത നിറഞ്ഞ ഒരു ചിരിയിൽ അവഗണിച്ചു, ചില യാത്രകൾ ഇങ്ങനെയാണ് അവസാനിക്കുന്നത്, ചിലപ്പോൾ അവസാന സ്റ്റേഷനുകൾ ഇങ്ങനെയും കാണപ്പെടുമെന്ന് തീർത്തു പറഞ്ഞുകൊണ്ട് അയാൾ നടന്നു പോയി.

പെട്ടന്ന് സഹായത്രികരെയെല്ലാം നഷ്ടപ്പെട്ട്, ഞാനൊരു ഭാരമില്ലാത്ത നിസഹായതയായി മാറി . ഒരു കടൽ ചുഴിയിൽ പെട്ട് വട്ടം ചുറ്റുന്ന കൊച്ചു കുഞ്ഞിനെ പോലെ ജീവനെ ചേർത്ത് പിടിക്കാനുള്ള വിഭല ശ്രമങ്ങളാൽ ഞാൻ തളരാൻ തുടങ്ങി. ഭയവും ആശങ്കകളും കൊണ്ട് ഞാൻ കൂടുതൽ കൂടുതൽ അവശനായി. ഭയന്ന് ചേക്കേറിയ ഏതോ ഒരു ആശുപത്രി വരാന്തയിലെ സന്ധ്യയിൽ എന്റെ മകനെ ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു – ഈ മുറിവ് പറ്റിയ കാലത്തെ എനിക്ക് ധൈര്യത്തോടെ നേരിടാൻ കഴിയണം, അത്ര മാത്രം എനിക്ക് വേണം, അത് മാത്രം ഞാൻ ആഗ്രഹിക്കുന്നു , പതറിപ്പോയ ഒരാളായിത്തീരാൻ എനിക്ക് വയ്യ.

പിന്നെ എല്ലാ ശ്രമങ്ങളും അതിനായിരുന്നു, ഞാൻ എന്റെ ആത്മ വിശ്വാസം കൊണ്ട് എന്റെ രോഗത്തെ ഞാൻ നേരിടുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ .പക്ഷേ അപ്പോഴേക്കും അസഹനീയമായ വേദന വന്ന് എന്റെ എല്ലാ പേടികൾക്കും ആശങ്കകൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതുവരെ കണ്ട ലോകമെല്ലാം വേദന എന്ന ഒറ്റ ബിന്ദുവായി എന്നിലേക്ക് പൊതിഞ്ഞു കയറി , വേദനയിലും വലുതൊന്നും പ്രപഞ്ചത്തിൽ ഇല്ലെന്ന് ഞാനറിഞ്ഞു.

തളരാൻ പോലും ആവാത്ത വിധം തളർത്തുന്ന വേദനയോടെ ഞാൻ ഈ ആശുപത്രിയിൽ എത്തുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഒരു കാലത്തെ എന്റെ സ്വപ്ന ലോകത്തിന് ഇപ്പുറമാണ് ഞാൻ ഉള്ളതെന്ന്. ലോഡ്‌സ്, എന്റെ കുട്ടിക്കാല സ്വപ്നങ്ങളുടെ പറുദീസ… അറുത്തു പിടിക്കുന്ന വേദനയ്ക്ക് ഇടയിലൂടെ ഒരു ജനൽ കാഴ്ചയുടെ ദൂരത്തിൽ നിന്നു കൊണ്ട് ഒരു ദിവസം വിവിയൻ റിച്ചാർഡ് ചിരിച്ചു നിൽക്കുന്നൊരു ചിത്രം കണ്ട് ഞാനും ചിരിക്കാൻ ശ്രമിച്ചു . എനിക്ക് എത്തിപ്പെടാൻ കഴിയാതെ പോയ, എന്റേതല്ലാതെ പോയ ഒരു ലോകത്തിന്റെ സൗരഭ്യത്തെ അപ്പോൾ ഞാൻ ആസ്വദിച്ചു. ഓർമ്മകൾക്ക് അപ്പോൾ എന്നെ ചേർത്ത് പിടിക്കാൻ കഴിയുന്നുണ്ടായിരുന്നു.

ഓർമ്മകളുടെയുടെ മരുന്നുകളുടെയും ലഹരിയിൽ മയങ്ങി കിടന്ന പകലുകൾക്കും രാത്രികൾക്കും ശേഷം ഒരു ദിവസം ബാൽക്കണി കാഴ്ചകളിൽ ജീവിതം കണ്ടു നിൽക്കെ ആണ് ഞാനത് അറിഞ്ഞത് , എന്റെ മുറയ്ക്ക് മുകളിൽ ആശുപത്രിയുടെ കോമാ വാർഡ് ആണ് ഉള്ളത് . എനിക്കപ്പോൾ മരണത്തിനും ജീവിതത്തിനുമിടയിലൂടെ ഒഴുകുന്ന ഒരു നീളൻ പാതയാണ് ഞാൻ എന്നു തോന്നി . മറുപുറത്തെ ആരവങ്ങളിലേയ്ക്ക് എനിക്ക് എത്താൻ കഴിഞ്ഞാൽ ജീവിതമെന്ന അഭൗമ ലോകത്തിലേക്ക് ഞാൻ എത്തുമെന്ന തോന്നൽ എന്നെ ആഴത്തിൽ ബാധിച്ചു , അതെന്റെ കരുത്താകുന്നത് ഞാൻ അറിഞ്ഞു . എന്റെ മുൻപൊട്ടുള്ള ദിവസങ്ങൾ എനിക്ക് എന്ത് തരുമെന്ന് ആലോചിക്കാതെ എന്നെ സമർപ്പിക്കാൻ എനിക്കത് പ്രേരണ നൽകി , ജീവിതത്തെ ആദ്യമായി രുചിക്കും പോലെ ,അത്ര മാസ്മരികമായി മുന്പൊന്നും രുചിച്ചിട്ടില്ല എന്ന പോലെ ഞാൻ എന്നെയും എന്റെ ജീവിതത്തെയും നുകർന്ന് തുടങ്ങി , സ്വാതന്ത്ര്യമെന്നത് പൂർണ്ണമായ അർത്ഥത്തിൽ എനിക്ക് മുൻപിൽ തെളിഞ്ഞു വന്നു , പ്രപഞ്ചത്തിന്റെ സൗന്ദര്യവും അനന്തമായ അറിവും എന്റെ ശരീരത്തിലും നിറയുന്നത് ഞാനറിഞ്ഞു ….എല്ലാ നിരാശകളിൽ നിന്നും ഞാൻ ഉയിർത്തു വന്നു.

ഇപ്പോൾ എന്നെ തേടിയെത്തുന്ന ആശംസകൾ ,പ്രാർഥനകൾ, സ്നേഹങ്ങൾ എല്ലാം ഒന്നായി , ഒറ്റ ശക്തിയായി എന്റെ നാഡീവ്യൂഹങ്ങളിൽ നിറഞ്ഞു എന്നെ കിരീടമണിയിക്കുന്നു , സ്നേഹത്തിന്റെ ഒരു പൂവായ് ,ഇലയായ് , ചെടിയായി ഞാൻ വിരിയുന്നു . ഞാനിപ്പോൾ ചുഴിയിൽപ്പെട്ടൊരു കുഞ്ഞല്ല , സര്വ്വ ലോകങ്ങളും തൊട്ടിലാട്ടുന്നൊരു സ്വപ്നമാണ്, മുറിവും വേദനയും തൊടാത്ത മരണം കൊണ്ട് പൊഴിയാത്ത ഒരു സ്വപ്നം..

14/04/2020

#അകത്തിരിക്കാം_ആഘോഷിക്കാം
#ഏവർക്കും_ഹൃദ്യമായ #വിഷു #ആശംസകൾ

Photos from Dawamahal Medical Center's post 24/03/2020

കോവിഡ് 19 വ്യാപനം പ്രതിരോധിക്കാൻ കൂടുതൽ‍ നടപടികൾ സ്വീകരിക്കാൻ‍ തീരുമാനിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കാൻ‍ ജില്ലകളിൽ‍ കോവിഡ് ആശുപത്രികൾ തയ്യാറാക്കും. ഇതര സംസ്ഥാനങ്ങളിൽ ‍നിന്ന് വരുന്നവർ‍ക്കും 14 ദിവസം ക്വാറൻ്റൈൻ‍ നിർ‍ബന്ധമാക്കി. നിരീക്ഷണത്തിലുള്ള വ്യക്തികൾ‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താൽ‍‍ അറസ്റ്റ് ഉൾ‍പ്പെടെയുള്ള നടപടികൾ‍ ഉണ്ടാകും. നിരീക്ഷണത്തിലുള്ളവരുടെ ഫോൺ‍ വിശദാംശങ്ങൾ ശേഖരിച്ചും നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയൽക്കാർ‍ക്ക് നൽ‍കിയും നിരീക്ഷണം ശക്തമാക്കും. നിരീക്ഷണത്തിൽ‍ കഴിയുന്ന വ്യക്തികൾ‍‍ക്കും കുടുംബങ്ങൾ‍ക്കും ആവശ്യത്തിന് വീടുകളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കും. ഉംറ കഴിഞ്ഞ് വന്നവർ‍, വിദേശ രാജ്യങ്ങളിൽ ‍നിന്ന് നേരത്തേ വന്നവർ‍ എന്നിവർ‍ ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം.

ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം ഉണ്ടായാൽ 144 പ്രഖ്യാപിക്കുന്നത് ഉൾ‍പ്പെടെയുള്ള നടപടികൾ ഉണ്ടാകും. അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ കലക്ടർ‍മാർ‍ക്ക് ചുമതല നൽ‍കി. അതിഥി തൊഴിലാളികൾക്ക് പ്രത്യേക ക്യാമ്പ് ഒരുക്കും. മൈക്രോ ഫിനാൻ‍സ്, പ്രൈവറ്റ് കമ്പനികൾ‍ പൊതുജനങ്ങളിൾ നിന്നും ഫണ്ട് കലക്ട് ചെയ്യുന്നത് രണ്ടു മാസത്തേക്ക് നിർ‍ത്തിവെക്കണമെന്നും തീരുമാനിച്ചു.

പിണറായി വിജയൻ
മുഖ്യമന്ത്രി

09/01/2020

കോഴിക്കോട് ജില്ലയിൽ H1N1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ H1N1നെതിരെ കരുതിയിരിക്കുക...

H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം...

ഇന്‍ഫ്ലുവെന്‍സ A എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ് H1N1. സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക്‌ അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്‌. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ?

സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇവയൊക്കെയാണ് ലക്ഷണങ്ങള്‍

1. പനിയും ശരീരവേദനയും
2. തൊണ്ട വേദന, തലവേദന
3. ചുമ – കഫമില്ലാത്ത വരണ്ട ചുമ
4. ക്ഷീണവും വിറയലും
5. ചിലപ്പോള്‍ ശര്‍ദിയും, വയറിളക്കവും

മിക്കവരിലും ഒരു സാധാരണ പനിപോലെ 4-5 ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ സാധ്യതയുണ്ട്. അത് തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കുകയുമാണ് ചെയ്യേണ്ടത്.

സാധാരണ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകൾ:

• ശ്വാസകോശത്തിലെ അണുബാധ
• തലച്ചോറിലെ അണുബാധ
• നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക

രോഗം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍:

ശ്വാസതടസ്സം, ശ്വാസം നിന്നുപോകുക, ശരീരം നീലക്കുക, ഒർമ്മക്കുറവ്, അപസ്മാരം, സ്വഭാവ വ്യതിയാനങ്ങള്‍

ആരിലൊക്കെ രോഗം ഗുരുതരമാകാം ?

1. 5 വയസില്‍ താഴെയുള്ള കുട്ടികള്‍

2. 65 വയസിനു മുകളില്‍ ഉള്ളവര്‍

3. മറ്റു ഗുരുതരമായ രോഗമുള്ളവര്‍ (ഉദാ : ശ്വാസകോശ രോഗങ്ങള്‍, ഹൃദരോഗം, വൃക്ക രോഗങ്ങള്‍, തലച്ചോറിനുള്ള രോഗങ്ങള്‍, പ്രമേഹം)

4. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (ഉദാ: HIV-AIDS, അവയവങ്ങള്‍ മാറ്റിവെച്ചവര്‍, കാന്‍സര്‍ ചികിത്സ എടുക്കുന്നവര്‍).

5. ഗര്‍ഭിണികള്‍

6. അമിതവണ്ണം ഉള്ളവര്‍

പരിശോധനകളും ചികിത്സയും:

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധനക്കും ചികിത്സക്കുമയി 3 ഗ്രൂപ്പുകള്‍ ആയി തരംതിരിക്കാറുണ്ട്.

കാറ്റഗറി A:

• ചെറിയ പനിയും ചുമയും / അല്ലെങ്കില്‍ തൊണ്ടവേദന
• ഇവര്‍ക്ക് ശരീരവേദന, തലവേദന, ശര്‍ദിയും വയറിളക്കവും ഉണ്ടാവില്ല
• H1N1 സ്വാബ് ടെസ്റ്റ്‌ ഇത്തരക്കാര്‍ക്ക് ചെയ്യേണ്ടതില്ല.
• വൈറസിനെ കൊല്ലാനുള്ള മരുന്നുകളും ആവശ്യമില്ല
• വീട്ടില്‍ വിശ്രമിക്കുകയും, കഴിവതും പുറത്തിറങ്ങാതെ നോക്കുകയും വേണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. അസുഖം പകരതിരിക്കാനാണ് ഇത്. പനിക്കും മറ്റുമുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.
• നല്ലപോലെ വെള്ളം കുടിക്കുകയും, കട്ടികുറഞ്ഞ ആഹാരം കഴിക്കുകയും വേണം.
• 24-48 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ വീണ്ടും ഇവരെ പരിശോധിച്ച് പുരോഗതി വിലയിരുത്തണം

കാറ്റഗറി B:

ഇതില്‍ രണ്ടു ചെറുഗ്രൂപ്പുകള്‍ ഉണ്ട്.

B1- കാറ്റഗറി A ക്ക് ഒപ്പം കടുത്ത പനിയും തൊണ്ടവേദനയും...
• ഇത്തരക്കരെയും വീട്ടില്‍ ചികിത്സിച്ചാല്‍ മതി .
• ടെസ്റ്റ്‌ ആവശ്യമില്ല
• വൈറസിനെ കൊല്ലാനുള്ള മരുന്ന് തുടങ്ങണം
• 2 ദിവസം കഴിഞ്ഞു വീണ്ടും രോഗാവസ്ഥ വിലയിരുത്തണം.
• വിശ്രമവും ഭക്ഷണവുമൊക്കെ മുകളില്‍ പറഞ്ഞപോലെ

B2- കാറ്റഗറി A ലക്ഷണങ്ങള്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ ഉണ്ടായാല്‍...
കൊച്ചുകുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റു അസുഖങ്ങള്‍ ഉള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍
• ഉടന്‍ തന്നെ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകള്‍ തുടങ്ങണം
• വീട്ടില്‍ ചികിത്സിച്ചാല്‍ മതിയാകും
• പൂര്‍ണ്ണ വിശ്രമം വേണം, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം
• ടെസ്റ്റ്‌ ആവശ്യമില്ല
• എല്ലാദിവസവും രോഗിയുടെ പുരോഗതി വിലയിരുത്തണം
• ഗുരുതര അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ എന്തേലും കാണിച്ചുതുടങ്ങിയാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം

കാറ്റഗറി C

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം അസുഖം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടാവുക...
• ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അമിതമായ ക്ഷീണം, BP കുറയുക, ശരീരം നീലിക്കുക, രക്തം ചുമച്ചുതുപ്പുക
• കുട്ടികളില്‍ കുറയാത്ത തുടര്‍ച്ചയായ പനി, ശ്വാസതടസ്സം, ഭക്ഷണം കഴിക്കുന്നതിണോ പാലുകുടിക്കുന്നതിനോ മടി, അപസ്‌മാരം
• നിലവിലുള്ള അസുഖങ്ങള്‍ വഷളാവുക

ഇത്തരക്കാരെ ഉടന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യണം

• ഉടന്‍ തന്നെ വൈറസിന്‍റെ സാന്നിധ്യം ഉറപ്പിക്കാനുള്ള സ്വാബുകള്‍ അയക്കണം
• മരുന്ന് ഉടനെ തുടങ്ങണം. അതിനായി പരിശോധന ഫലം കാത്തിരിക്കേണ്ട ആവശ്യമില്ല.
• ചിലപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള ചികിത്സ ആവശ്യമായി വരും.

രോഗിയുടെ ചികിത്സ പ്രധാനമായും ലക്ഷണങ്ങളും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ്, പരിശോധനാഫലം ആശ്രയിച്ചല്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായാണ്‌ ടെസ്റ്റ്‌ നടത്തുക.

പ്രത്യേക സ്വാബ് ഉപയോഗിച്ച് തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങള്‍ ആണ് പരിശോധനക്ക് അയക്കുന്നത്. സ്വാബ് അയക്കാനായി പ്രത്യേക കോള്‍ഡ്‌ ചെയിന്‍ സംവിധാനം വേണം. കേരളത്തില്‍ നിന്ന് തിരുവനതപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രം, മണിപ്പാല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള വൈറോളജി വിഭഗം എന്നിവിടങ്ങളിലാണ് പരിശോധനക്ക് അയക്കുന്നത്.

മരുന്നുകള്‍:

വൈറസിനെ നശിപ്പിക്കുന്ന ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ രോഗപ്രതിരോധത്തിനും ഈ മരുന്ന് നല്‍കാറുണ്ട് . ചികിത്സക്കായി 5 ദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ഗര്‍ഭിണികളില്‍:

• ഗര്‍ഭിണികളില്‍ അപകട സാധ്യത കൂടുതലാണ്
• രോഗലക്ഷണങ്ങള്‍ കണ്ട ഉടന്‍ തന്നെ മരുന്ന് തുടങ്ങണം
• സ്വാബ് പരിശോധന ആവശ്യമില്ല
• ഒസള്‍ട്ടാമിവിര്‍ ഗുളിക ഗര്‍ഭിണികളില്‍ സുരക്ഷിതമാണ്
• രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം

ഇവിടെയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക

ആര്‍ക്കൊക്കെയാണ് പ്രതിരോധ മരുന്ന് നല്‍കുന്നത് ?

കുടുംബത്തിലോ സ്കൂളുകളിലോ സമൂഹത്തിലോ വെച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉണ്ടാകുന്ന രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ പ്രതിരോധമരുന്നു നല്‍കുകയുള്ളൂ.

പ്രതിരോധം എങ്ങനെ?

വീടുകളില്‍:

• രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.
• രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ വീടുകളില്‍ തന്നെ ആയിരിക്കുക. യാത്രകളും മറ്റും ഒഴിവാക്കുക.
• വീട്ടില്‍ ഉള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കം കഴിവതും കുറയ്ക്കുക
• കൈകള്‍ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഓരോ തവണയും കൈ കഴുകാന്‍ മറക്കരുത്.
• രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും, രോഗം ബാധിച്ചവരെ സന്ദര്‍ശിക്കുന്നതും പറ്റുമെങ്കില്‍ ഒഴിവാക്കുക.
• ചുമക്കുംപോളും തുമ്മുമ്പോളും വായും മുഖവും കവര്‍ ചെയ്യുക. രോഗാണുക്കള്‍ പകരാതിരിക്കാന്‍ ഇത് സഹായിക്കും.
• രോഗി ഉപയോഗിക്കുന്ന വസ്തുകളും തുണികളുമൊക്കെ ശെരിയായി മറവുചെയ്യുക.
• ആരോഗ്യവകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക
• ഗുരുതരമായ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ രോഗിയില്‍ ശ്രദ്ധിച്ചാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക
• അപകട സാധ്യത കൂടുതലുള്ള ആളുകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം.

സ്കൂളുകളില്‍:

• രോഗം പടര്‍ന്നുപിടിക്കുന്ന സാഹിചര്യമുണ്ടായാൽ സ്കൂള്‍ അസംബ്ലി അത്യാവശ്യം ഉള്ളപ്പോള്‍ മാത്രമോ നടത്തുക
• കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അധ്യാപകര്‍ ശ്രദ്ധിക്കണം
• അധ്യപകര്‍ക്കോ മറ്റു ജീവനക്കര്‍ക്കോ അസുഖം വന്നാല്‍ വീട്ടില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവര്‍ സ്കൂളുകളില്‍ പോകരുത്
• കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
• ചുമക്കുമ്പോളും തുമ്മുമ്പോളും വായും മൂക്കും കവര്‍ ചെയ്യാന്‍ പഠിപ്പിക്കണം
• സ്കൂളുകള്‍ അടക്കേണ്ടതില്ല
• രോഗം മൂലം ക്ലാസ്സില്‍ വരാത്തവര്‍ ലീവ് ലെറ്റര്‍ കൊടുക്കേണ്ടതില്ല
• ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ സ്കൂളില്‍ പ്രധര്‍ശിപ്പിക്കണം. കുട്ടികള്‍ക്ക് വായിക്കാന്‍ ചെറിയ ലീഫ് ലെറ്റുകള്‍ കൊടുക്കണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്:

• അസുഖം വരാന്‍ ഏറ്റവും സാധ്യത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. രോഗിയെ പരിചരിക്കുമ്പോളും, പരിശോധനക്കായി സ്വാബ് എടുക്കുന്ന സമയത്തും ഒക്കെ രോഗം പകരാന്‍ സാധ്യത ഉണ്ട്.
• പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെങ്കില്‍ അത് ഉറപ്പായും എടുക്കണം
• ചുമ, തുമ്മല്‍ ഉള്ളവര്‍ വേണ്ട മുന്‍കരുതല്‍ തേടണം
• രോഗ ലക്ഷണം എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണം
• രോഗിയെ പരിചരിക്കുമ്പോൾ N-95 മാസ്ക്കുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
• രോഗിയെ പരിചരിക്കുന്ന മുറികളിലെ പ്രവേശനം നിയന്ത്രിക്കണം
• ഓരോ രോഗിയെ പരിശോധിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ കഴുകണം

പ്രതിരോധ കുത്തിവെപ്പുകള്‍:

• ഇന്‍ഫ്ലുവെന്‍സാ A വിഭാഗത്തിലെ വൈറസുകള്‍ക്ക് എതിരെ വാക്സിനുകള്‍ ലഭ്യമാണ്.

DrNisamudheen Neerad
Medical Officer
Karassery Unani Dispensary
Mukkam- Kozhikode

Photos from Dawamahal Medical Center's post 05/09/2019

മദ്രസ്സയിലെ ഒന്നാംക്ലാസ്സിലെ അഹമ്മദ് കുട്ടി ഉസ്താദ് മുതൽ 12 ക്ലാസ്സിലെ സിബ്ഗത്തുള്ള ഉസ്താദ് വരെ.

സ്ക്കൂളിൽ ഒന്നാം ക്ലാസ്സിലെ ലതിക ടീച്ചർ മുതൽ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി പൂനെയിലെ ഡോ. പ്രസാദ് രാജ് ഹാൻസ് സാർ വരെ,

എല്ലാവർക്കും നേരുന്നു ആത്മാർതമായ പ്രാർഥനകളും അദ്യാപകദിനാശംസകളും

03/09/2019

ആരാണ് റാണു മണ്ഡൽ ( Ranu Mandal
An Extremely Inspiring Storyof

പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്നുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 21 ന് ലതാ മങ്കേഷ്‌കർ ആലപിച്ച " ഏക് പ്യാർ ക നഗ്മാ ഹേ " എന്ന ഗാനംഅതിമനോഹരമായി പാടി സമൂഹമാദ്ധ്യ മങ്ങളിൽ തരംഗമായി മാറിയ, മുഷിഞ്ഞവേഷവും പാറിപ്പറന്ന മുടികളുമുള്ള വൃത്തിഹീനയായ റാണു മണ്ഡൽ എന്ന വനിത ചുരുങ്ങിയ നാളുകൾകൊണ്ട് ബോളിവുഡിൽ സെൻസേഷനായി മാറിയിരിക്കുന്നു. വിസ്മയമുണർത്തുന്ന അവരുടെ ജീവിതകഥ അവിശ്വസനീയവും അതോടൊപ്പം അത്ഭുതാവഹവുമാണ്.

സൽമാൻ ഖാന്റെ പുതിയ ചിത്രത്തിനായി സംഗീത സംവിധായകൻ ഹിമേഷ് രേഷമിയ അവരെക്കൊണ്ട് " തേരേ മേരേ കഹാനി " എന്ന പാട്ട് കഴിഞ്ഞയാഴ്ച റിക്കാർഡ് ചെയ്യിക്കുകയുണ്ടായി. അതിനു പ്രതിഫലമായി 7 ലക്ഷം രൂപയാണ് അവർക്കു ലഭിച്ചത്. ഇതുകൂടാതെ സൽമാൻ ഖാനും സുഹൃത്തും കൂടി 50 ലക്ഷം രൂപ വിലയുള്ള ഒരു ഫ്ലാറ്റ് അവർക്കു മുംബയിൽ വാങ്ങിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി അവർ ക്ഷണിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടിരിക്കുന്നു. ബംഗാൾ ,ഹിന്ദി,തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഒഫറുകൾ ഇപ്പോൾ റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു. ഒറ്റരാത്രികൊണ്ട് അവരുടെ ജീവിതം ഒരു ഹോളിവുഡ് സിനിമപോലെ മാറിമറിയുകയായിരുന്നു.

നമുക്കവരുടെ ജീവിതകഥയിലേക്കു കടക്കാം.

1960 നവംബർ 5 നു പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗറിനടുത്തുള്ള കാർത്തിക് പാഡാ ഗ്രാമത്തിലെ ഒരു ക്രിസ്ത്യൻ ദരിദ്രകുടുംബത്തിലാണ് റാണു ജനിച്ചത്. പിതാവിന് സൈക്കിളിൽ വീടുവീടാന്തരം കൊണ്ടുപോയി തുണി വിൽക്കുന്ന തൊഴിലായിരുന്നു.റാണു അധികം പഠിച്ചില്ല. ചെറു പ്രായത്തിൽത്തന്നെ ആദ്യം മാതാവും പിന്നീട് പിതാവും അവർക്കു നഷ്ടപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണയിൽ വളർന്ന റാണു വിന്റെ ഭാരം ഒഴിവാക്കാനായി അവരെ 13 മത്തെ വയസ്സിൽ ഗ്രാമത്തിൽത്തന്നെയുള്ള ബാബു മണ്ഡലിനു വിവാഹം ചെയ്തുകൊടുത്തു. അതിൽ ഒരു മകളുണ്ടായി. ബാബു മണ്ഡൽ ഭാര്യയേയും മകളെയും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. ജോലിക്കു പോകാതെ മദ്യപാനമായിരുന്നു അയാളുടെ സ്ഥിരം പരിപാടി.

ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതെ ജന്മസിദ്ധമായി തനിക്കുലഭിച്ച പാടാനുള്ള സിദ്ധി റാണു ഉപയോഗപ്പെടുത്തി. സമീപത്തുള്ള ക്ലബ്ബിൽ പാട്ടുപാടാൻ സ്ഥിരമായിപ്പോയി. അതിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർന്നത്. പക്ഷേ അതുമൂലം ആ കുടുംബബന്ധം തകർന്നു. ക്ലബ്ബിൽ പാട്ടും അഴിഞ്ഞാട്ടവുമായി നടക്കുന്ന വളെ തനിക്കാവശ്യമില്ലെന്നു പറഞ്ഞു ഭർത്താവ് ബന്ധമുപേക്ഷിച്ചുപോയി.

പിന്നീട് ക്ലബ്ബിൽവച്ചു പരിചയപ്പെട്ട മുംബയിൽ ഷെഫായി ജോലിചെയ്യുന്ന ബബുലു മണ്ഡലുമായി റാണു അടുത്തു. അദ്ദേഹത്തെ വിവാഹം കഴിച് 2000 മാണ്ടിൽ അവർ മുംബൈക്ക് പോയി. അവിടെ ചിലസിനിമാ ക്കാരുടെ വീടുകളിൽ അവർ ജോലിക്കു നിന്നു .പാചകവും കുട്ടികളെ നോക്കുന്നതുമായിരുന്നു ജോലികൾ.

ഭർത്താവുമൊത്ത് സുഖജീവിതമായിരുന്നു അവിടെ. ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ടായി.ഒരാണും ഒരു പെണ്ണും. ( അവരിപ്പോൾ റാണുവിന്റെ ഒരകന്ന ബന്ധുവീട്ടിലാണുള്ളത്.) 2004 ൽ ഭർത്താവ് ബബ്‌ലു വിന്റെ ആകസ്മിക മരണമേല്പിച്ച ആഘാതം അവരെ ആകെത്തളർത്തിക്കളഞ്ഞു. മൂന്നു മക്കളുമായി എന്തുചെയ്യും എങ്ങോട്ടുപോകും എന്നൊരു ലക്ഷ്യവുമില്ലാതെ അവർ ഒടുവിൽ കൊൽക്കത്തയ്ക്ക് മടങ്ങി. ബന്ധുക്കളെല്ലാം പൂർണ്ണമായി അവരെ കൈവിട്ടു.

കുട്ടികളുമായി ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ പട്ടിണിയിൽക്കഴിഞ്ഞ അവർക്ക് മാനസികരോഗം ( Nurological Disorder ) പിടിപെട്ടു. പലപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ പെരുമാറാൻ തുടങ്ങി.വീടുവിട്ടുപോകുകയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡ് കളിലും ലോക്കൽ ട്രെയിനുകളിലും പാട്ടുപാടി ഭിക്ഷ യാചിക്കാനും തുടങ്ങി.

റാണുവിന്റെ ഈ അവസ്ഥകണ്ട്‌ നാട്ടുകാരിടപെട്ടു ഇളയകുട്ടികളെ അവരുടെ അച്ഛന്റെ ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു. അപ്പോഴും മൂത്തമകൾ സ്വാതി കൂടെയായിരുന്നു. റാണുവിന്റെ ജീവിതരീതികൾ മകൾക്കിഷ്ടമായിരുന്നില്ല.

തെരുവുകളിലും റെയിൽവേസ്റ്റേഷനുകളിലും പാട്ടുപാടി ഭിക്ഷയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടു. പലപ്പോഴും മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന റാണു മകളെ ഉപദ്രവിക്കുന്നതും പതിവായി. ഒടുവിൽ 10 കൊല്ലം മുൻപ് മകൾ അമ്മയെ ഉപേക്ഷിച്ചുപോയി.

തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് മകൾ സ്വാതി വിവാഹം കഴിച്ചത്. അതിൽ ഒരു കുട്ടിയുണ്ട്. മകളുടെ ആ ബന്ധവും തകർന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സ്വാതി ഒരു ചെറിയ സ്റ്റേഷനറിക്കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അമ്മ റാണു റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടുപാടി ഒരു ഭ്രാന്തിയെപ്പോലെ ജീവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു. ആളുകൾ നൽകുന്ന നാണയത്തുട്ടുകളും ,ആഹാരസാധനങ്ങളുമായിരുന്നുറാണു വിന്റെ ജീവനോപാധി.

2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റേഷനിലെത്തിയപ്പോൾ അന്ന് യാദൃശ്ചികമായാണ് റാണു , ലതാജിയുടെ

ഏക് പ്യാർ ക നഗ്മാ ഹേ എന്ന ഗാനം ആലപിക്കുന്നത് കാണുന്നത്. ഉടൻതന്നെ അദ്ദേഹമത് മൊബൈലിൽ പ്പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു...

ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽവരെയെത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷ ണങ്ങൾ വന്നു. ഒടുവിൽ മുംബയിൽനിന്നുള്ള ഒരു റിയാലിറ്റി ഷോയുടെ അതിഥിയാകാനായുള്ള ക്ഷണം സംഗീതജ്ഞൻ ഹിമേഷ് രേഷാമിയ യിൽ നിന്ന് അതീന്ദ്ര ചക്രവർത്തിമുഖേന റാണു മണ്ഡലിനെത്തേടി യെത്തി.

സ്വന്തമായി ഒരു ID പ്രൂഫോ മേൽവിലാസമോ ഇല്ലാതിരുന്ന റാണു വിന് അതും തരപ്പെടുത്തിക്കൊടുത്തു നല്ല വസ്ത്രവും ധരിപ്പിച്ചു വിമാനത്തിൽ മുംബൈക്ക്‌ കൊണ്ടുപോയത് അതീന്ദ്രയായിരുന്നു. റാണു മണ്ഡലിന്റെ ആദ്യവിമാനയാത്രപോലെത്തന്നെ ജീവിതവും ഒറ്റദിവസം കൊണ്ട് അങ്ങനെ മാറിമറിഞ്ഞു.

മുംബൈയിൽ ചാനലുകാർ ഒരു സലൂണിൽ റാണു മണ്ഡലിന്റെ മേക്കോവർ നടത്തി രൂപവും ഭാവവും അപ്പാടെ മാറ്റി വിലകൂടിയ സാരിയിലും മേക്കപ്പിലും റാണു ഒരു സെലിബ്രിറ്റിയായി മാറി. അന്ന് റിയാലിറ്റി ഷോയിൽ റാണു വീണ്ടും താൻ റെയിൽവേ സ്റ്റേഷനിൽപ്പാടിയ ലതാജിയുടെ ഗാനം 'ഏക് പ്യാർ ക നഗ്മ ഹേ പാടിയ ഉടൻ ഹിമേഷ് രേഷാമിയ , സൽമാൻഖാന്റെ ചിത്രത്തിലെ തന്റെ അടുത്ത ഗാനം അവർക്ക്‌ ഓഫർ ചെയ്യുകയായിരുന്നു. റാണുവിന്‌ വൈദ്യസഹായം നൽകാനും ചാനലുകാർ മറന്നില്ല.

ഹിമേഷ് രേഷാമിയയുടെ സംഗീതത്തിൽ അവർ ആലപിച്ച തേരേ മേരേ കഹാനി കഴിഞ്ഞദിവസം റിക്കാർഡ് ചെയ്യുകയുണ്ടായി. അതിന്റെ റിക്കാര്ഡിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ഹിമേഷ്‌ ഇങ്ങനെ കുറിച്ചു " ഇതാ ഇന്ത്യൻ സിനിമയിലെ ജൂനിയർ ലതാ മങ്കേഷ്‌കർ." ഓർക്കുക ഇന്നലെവരെ തെരുവിൽ ഒരു ഭ്രാന്തിയെപ്പോലെ അനാഥയായി യാചിച്ചുനടന്ന ഒരു സ്ത്രീക്ക് കിട്ടിയ ബഹുമതി.

ഇന്ന് റാണുമണ്ഡൽ വളരെ ഉയരെയാണ്. കേവലം രണ്ടുമാസം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രശസ്‌തി യുടെ ഉയരങ്ങളിൽ അവരെത്തപ്പെട്ടിരിക്കുന്നു.കൈനിറയെ പാട്ടുകളും പ്രോഗ്രാമുകളും മുംബൈയിൽ സ്വന്തമായി വീടും ബാങ്ക് ബാലൻസും.

'അമ്മ പ്രശസ്തിയുടെ കൊടുമുടികൾ കയറിയപ്പോൾ 10 കൊല്ലത്തിനുശേഷം മകൾ സ്വാതി അമ്മയ്ക്കരുകിൽ ഓടിയെത്തി. മകൾ സ്വാർത്ഥയെന്ന് പലരും പഴിച്ചപ്പോഴും റാണുവിന് മകളോടൊരു പിണക്കവുമില്ല. ഇരുകൈയുംനീട്ടി അവളെ സ്വീകരിച്ചുകൊണ്ടവർ പറഞ്ഞു "യേ മേരീ പ്യാരി ബേട്ടി ഹേ" (ഇവളെന്റെ പ്രിയപ്പെട്ട മകളാണ്)

ഇന്ന് റാണു മണ്ഡലിന്റെ വീട്ടിൽ ആളുകളുടെ തിരക്കാണ്. പോയകന്ന 59 വർഷത്തെ വേദനകളും ഒറ്റപ്പെടലും രോഗങ്ങളും നരകതുല്യമായിരുന്ന ജീവിതവും വിട്ടൊഴിഞ്ഞു മുംബൈയിലെ തന്റെ സ്വന്തം ഫ്‌ളാറ്റിലിരുന്നു റാണു മണ്ഡൽ മകൾക്കൊപ്പം തിരക്കുകളിലും പുതിയൊരു ലോകം പടുത്തുയർ ത്തുകയാണ്...

28/08/2019

സിസ്റ്റർ ലിനിക്ക് മരണാനന്തര ബഹുമതി...

25/07/2019

ഈ മഴയത്ത് യുനാനി പാനി കുടിക്കാം...
ആരോഗ്യത്തോടെ മഴയെ ആസ്വദിക്കാം..

ചായയും കാപ്പിയും എന്നും നമ്മുടെ തീൻമേശയിലെ പതിവു സന്ദർശകരാണ്.അത് ചെറിയ അളവിൽ കുടിക്കുന്നത് ശരീരത്തിന് ഉണർവ്വ് നൽകുന്നതാണ്.അതിന് പകരമായി കുടിക്കാവുന്നതും കൂടുതൽ ഔഷധദായകവുമായ ഒരു പാനീയമാണ് ഇവിടെ പറയാൻ പോകുന്നത്.
ജലദോഷവും നീർവീഴ്ചെയ്യും ഉള്ളപ്പോൾ വളരെ ഉത്തമമാണ് യുനാനി പാനി.കൂടാതെ തൊണ്ടവേദന,പനി ഉള്ളപ്പോഴും ശരീരക്ഷീണം കുറക്കാൻ വളരെ ഫലപ്രദമാണ്..

ഇതിൽ ഉപയോഗിക്കുന്നവയെല്ലാം യുനാനി വൈദ്യശാസ്ത്രത്തിലെ ഔഷധങ്ങൾ ആണ്.
അതിനാൽ ഈ പാനീയം സ്ഥിരം കുടിക്കുന്നത് രോഗങ്ങൾ വരാതിരിക്കാൻ നല്ലതാണ്.

യുനാനി പാനി ഉണ്ടാക്കുന്ന വിധം
കറുക പട്ട (ദാർച്ചീനി) - 10gm
മല്ലി (കിഷ്‌നിസി) - 100gm
വലിയജീരകം(ബാദിയാൻ) - 20gm
ചുക്ക്( സോണ്ട്) - 20gm
കുരുമുളക്(ഫിൽഫിൽസിയ) -20gm
കരിംജീരകം (കലോഞ്ചി) -10gm
ഉലുവ (മേഹത്തി) -10gm

ഈ ചേരുവകൾ ചൂടാക്കി പൊടിക്കുക.
മധുരം ആവശ്യമുള്ളവർ ശർക്കര ഉപയോഗിക്കാം.
2 ഗ്ലാസ് വെള്ളം തിളപ്പിക്കുക .ഒരു ടേബിൾ സ്പൂണ് നേരത്തെ പൊടിച്ച ഔഷധകൂട്ടിൽ നിന്ന് ചേർക്കുക. നന്നായി തിളപ്പിച്ച് ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കുക.

ഔഷഗുണമുള്ള ഈ പാനീയം നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കും...

ജീവിക്കുക ആരോഗ്യത്തിലൂടെ
ആരോഗ്യം #യുനാനിയിലൂടെ...

DrNizamudheen Neerad
Medical Officer
Karassery Dispensory
Mukkam,

Courtesy: Dr Shaneeb CH
Carewell Unani Hospital Manjeri
8086 453 555

Want your practice to be the top-listed Clinic in Calicut?
Click here to claim your Sponsored Listing.

Category

Telephone

Address


Chungam Thamarassery
Calicut

Other Medical Supplies in Calicut (show all)
New jineesh homoeopathic pharmacy New jineesh homoeopathic pharmacy
G H Road
Calicut, 673001

German and Indian homoeopathic medicines wholesale and retail available

DEIRA Medicals DEIRA Medicals
MOOZHIKKAL
Calicut, 673571

A store that sells health care products and medicine. Customers can buy both over-the-counter and pr

Aster Pharmacy - India Aster Pharmacy - India
Survey No. 95, 91 In, UB Space, Building No: 25, 119, Civil Station Road, Of, Kottooli
Calicut, 673001

KCK Dental & Surgical KCK Dental & Surgical
Adept Med Devices LLP 63/792A, Ground Floor, Pace Gardens, Sarovaram, Mini Bypass
Calicut, 673004

KCK, established in the year 2000, has become one of the leading Distributors in India, engaged in sales and service of Dental Equipments, Materials & consumables

Hriday Spandan MEDICARE Hriday Spandan MEDICARE
Nadakkav, Kozhikode
Calicut, 673002

Medical devices, Hospital Equipments,Furnitures, Surgical Items,Disposable items, All Lights, Labs

Aster Pharmacy - India Aster Pharmacy - India
NH-766, Wayanad Road, Kunnamangalam
Calicut, 673570

Aster Pharmacy - India Aster Pharmacy - India
Bus Stop, Door No. 38/1580A & 38/1580 B, JAZ Building, Junction, Near Arts College
Calicut, 673018

Aster Pharmacy - India Aster Pharmacy - India
Door No: 55/2410/E1, MPA Arcade, Near Government Vocational Higher Secondary School
Calicut, 673003

Aster Pharmacy - India Aster Pharmacy - India
Methottuthazham, Bus Stop, Pottammal-Kattukulangara-Palazhi Road
Calicut, 673014

Aster Pharmacy - India Aster Pharmacy - India
Door No. 28, 1683, Mini Bypass Rd, Near M. I. M. S Hospital
Calicut, 673016

Mas Enterprises Mas Enterprises
18/1143-A1, A2, Meyon Building , Jailroad
Calicut, 673004

Pharmaceuticals, Surgicals and Hospital Suppliers.

Parakkunnath Medicals Parakkunnath Medicals
CHERUPPA
Calicut, 673661

all allopathic medicines availiable