Kerala News

പ്രധാന വാർത്തകൾ , ഫിലിം ന്യൂസ്‌, ക്രിക്കറ്റ് ന്യൂസ്‌,....

ചൂട് കൂടുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ‘കത്തിരിക്കാലം’; ഏഴുജില്ലയിൽ ഓറഞ്ച് അല്ലെർട്ട് പ്രഖ് 08/05/2024

ചൂട് കൂടുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ‘കത്തിരിക്കാലം’; ഏഴുജില്ലയിൽ ഓറഞ്ച് അല്ലെർട്ട് പ്രഖ് ചെന്നൈ : തമിഴ്നാട്ടിൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന ‘കത്തിരിക്കാലം’ ശനിയാഴ്ച തുടങ്ങാനിരിക്കെ ഏഴുജില്ലയിൽ ഓറ.....

07/09/2023

ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തുവീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു; അപകടം കുട്ടി ഉറങ്ങിക്കിടക്കുമ്പോൾ

7-9-2k23

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

മുക്കം: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. . മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം

കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാൻ പോയ സമയത്ത് ബെഡ് തലയിലൂടെ വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

06/09/2023

കാസർഗോഡ് വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

6-9-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

കാസർഗോഡ് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ടിലുണ്ട്

അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസില്ല എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. കാറിലുണ്ടായിരുന്നത് വിദ്യാർത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമെന്ന് ആരോപണം നേരിട്ട പൊലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഓഗസ്റ്റ് 26നാണ് നാണ് പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് (17) 29നു മരിച്ചു. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആയിരുന്നു അപകടത്തിൽപ്പെട്ടത്.

05/07/2023

ഒരേ ദിശയിൽ സഞ്ചരിച്ച നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

05-07-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആർ കെ ദാസ് (35), വിദ്യാർത്ഥികളായ യദുകൃഷ്ണൻ (11), ശ്രീലക്ഷ്മി (12)എന്നിവർക്കാണ് പരിക്കേറ്റത്. ഗോവിന്ദാപുരം-വടക്കഞ്ചേരി സംസ്ഥാനപാതയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാൻ, ഓട്ടോ ടാക്സി, ഇരുചക്ര വാഹനം, കെഎസ്ആർടിസി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുമ്പിൽ പോയ പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിൽ വരികയായിരുന്ന ഓട്ടോ ടാക്സി, ഇരു ചക്ര വാഹനം, കെഎസ്ആർടിസി എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

27/06/2023

ഒരു DStoreന് ഒരു വർഷ വാടക 799 രൂപ മാത്രം നൽകിയാൽ ലഭിക്കുന്ന 200 Dstore കൾ അടങ്ങിയ ഓൺലൈൻ ഷോപ്പിങ്ങ് കോംപ്ലക്സ് അഥവാ VBM-Virtual Business Mall ആണ് 24 മണിക്കൂറിനുള്ളിൽ ഈ ഗ്രൂപ്പിൽ അംഗമാവുന്നവരിൽ 100 പേർക്ക് മാത്രം കേരളത്തിൽ സൗജന്യമായി (FREE OPPORTUNITY FOR 100 PEOPLE) നൽകുന്നത്.
സ്ഥിരമായി മാസവരുമാനം ലഭിക്കുന്നതിനുള്ള വലിയ ഒരു ജനകീയ പദ്ധതിയാണിത്. കൂടുതൽ അറിയുന്നതിനും 24 മണിക്കുറിനുള്ളിൽ ഗ്രൂപ്പിൽ അംഗമാവുക. കൂടുതൽ അറിയാൻ താല്പര്യമുള്ളവർ Contact ചെയ്യുക

https://www.virtualtextilemarket.com/vendor/register?ref=1167

C. W. 9072457928

27/06/2023

ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത അപകടം, കാറിടിച്ച് 3 കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്

27-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

തകഴിയിൽ ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത അപകടം. നിയന്ത്രണം തെറ്റിയ കാർ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ട്രാൻസ്ഫോർമറിലിടിച്ച് മൂന്ന് കെ എസ് ഇ ബി ജീവനക്കാർക്ക് പരിക്കേറ്റു. തകഴി കെ എസ് ഇ ബി ഓവർ സീയർ സിനി, കരാർ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തകഴി ജംഗ്ഷന് സമീപം ട്രാൻസ്ഫോർമറിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ റോഡിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

23/06/2023

തൊപ്പിക്ക് സ്റ്റേഷൻ ജാമ്യം, വൈകിട്ട് കണ്ണപുരം പൊലീസിന് കൈമാറും

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

മലപ്പുറം: ‘തൊപ്പി’ എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന് വളാഞ്ചേരി പൊലീസ് എടുത്ത കേസിൽ സ്റ്റേഷൻ ജാമ്യം നൽകും. അതേസമയം, തൊപ്പിയെ കണ്ണൂർ കണ്ണപുരം പൊലീസിന് ഇന്ന് വൈകീട്ട് കൈമാറും. കണ്ണപുരം പൊലീസെടുത്ത കേസിൽ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്.

അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിരുന്നു. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തൊപ്പിയുടെ അറസ്റ്റിൽ പ്രതികരണവുമായി പൊലീസ് രം​ഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബർ തൊപ്പിയെ വാതിൽ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയിൽ നിന്ന് തൊപ്പിയെന്ന നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ അശ്ലീല പരാമർശം നടത്തുകയും ​ഗതാ​ഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.

22/06/2023

അശ്ലീല പ്രയോഗം: യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്തു

22-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

മലപ്പുറം | അശ്ലീല പദപ്രയോഗങ്ങളിലൂടെ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് കേസ്. വളാഞ്ചേരിയിലെ വസ്ത്ര വ്യാപാര കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയില്‍ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് യുട്യൂബില്‍ ഇയാള്‍ക്കുള്ളത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം വിദ്വേഷ ജനകവുമായാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന വിമര്‍ശനവും ശക്തമായിരുന്നു.

22/06/2023

മുജീബ് കഴിയുന്നത് ഷീറ്റ് മേഞ്ഞ പൊളിയാറായ വീട്ടിൽ.

22-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

കിഴാറ്റൂർ (മലപ്പുറം) | ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടാതെ വർഷങ്ങളായി കാത്തിരുന്ന് നിരാശനായതിനെ തുടർന്ന് കിഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബും കുടുംബവും കഴിയുന്നത് ഷീറ്റ് മേഞ്ഞ പൊളിയാറായ വീട്ടിൽ. ഭാര്യയും രണ്ട് മക്കളുമാണ് മുജീബിനുള്ളത്. ഗുഡ്‌സ് ഓട്ടോയിൽ പഴക്കച്ചവടം നടത്തിയുള്ള തുച്ഛവരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്.

മുജീബ് വീടിന് അർഹനാണെന്നാണ് നാട്ടുകാർ പറയുന്നു. ഭാര്യയുടെ പേരിൽ കൊടുത്ത ലൈഫ് ഭവന പദ്ധതിയിൽ വീടെന്ന സ്വപ്നം നീണ്ടുപോകുന്നതിൽ നിരാശനായിരുന്നു മുജീബ്. അതാണ് പഞ്ചായത്ത് ഓഫീസ് തീയിടലിൽ കലാശിച്ചത്.

20/06/2023

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദം:മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി

20-06-2023

https://chat.whatsapp.com/FGp7Gig56W32jyDx7fyP3t

തിരുവനന്തപുരം: കായംകുളം വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത് . ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു

എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുൻപിലുള്ള മാർഗം. ഇതും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചതാണ്. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്- എസ്എഫ്ഐ നേതൃത്വം പറയുന്നു.

20/06/2023
18/06/2023

നടൻ പൂജപ്പുര രവി അന്തരിച്ചു

18-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

നടൻ പൂജപ്പുര രവി അന്തരിച്ചു. മകൾ ലക്ഷ്മിയുടെ മറയൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിൽ അഭിനയിച്ച പ്രതിഭയാണ് ഓർമ്മയായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് താൻ 40 വർഷമായി താമസിച്ചിരുന്ന പൂജപ്പുരയിലെ വീട്ടിൽ നിന്നും മകൾക്കൊപ്പം മൂന്നാർ മറയൂരിലെ വീട്ടിലേക്ക് താമസം മാറിയത്.

മലയാള സിനിമയുടെ രീതി മാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വേലുത്തമ്പി ദളവ എന്ന ചി്ത്രത്തിലൂടെയാണ് അഭിനയ ജീവതത്തിലേക്ക് കടക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

17/06/2023

പിന്നില്‍ നിന്നും തെരുവുനായ പാഞ്ഞെത്തി; വരാന്ത ചാടി നായയെ തുരത്തി, ബാലന് രക്ഷകനായി യുവാവ്

19-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർത്ഥിയെ ഓടിച്ച്‌ കടിക്കാൻ തെരുവ്‌ നായയുടെ ശ്രമം. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട്‌ തൊട്ടടുത്ത വീട്ടിലുള്ളയാൾ എത്തി നായയെ ഓടിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ചെറിയ വഴിയിലൂടെ നടന്നുവരികയായിരുന്ന കുട്ടിയെ തെരുവ് നായ തുരത്തുന്നതും കുട്ടി നിലവിളിച്ചുകൊണ്ട് സമീപത്തെ വീടിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീട്ടിലുണ്ടായിരുന്ന ആള്‍ നായയെ തുരത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പതിവായി തെരുവു നായ ശല്യമുള്ള മേഖലയാണ് ഇവിടെമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മദ്രസയില്‍ നിന്ന് മടങ്ങി വന്ന കുട്ടിയാണ് തെരുവുനായയുടെ മുന്നില്‍പ്പെട്ടത്. കൃത്യ സമയത്ത് വീട്ടുള്ളയാള്‍ പുറത്ത് വന്നിരുന്നില്ലെങ്കില്‍ കുട്ടിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിട്ടുള്ളത്.

16/06/2023

വില്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയില്‍

https://chat.whatsapp.com/LrJVvIdTCzG5Cw25utq8PP

എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് സംഭവം. 7.4 ഗ്രാം മയക്കുമരുന്നുമായി എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയെയാണ് പോലീസ് പിടികൂടിയത്.

എറണാകുളത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എംഡിഎംഎയെന്ന് പൊലീസ് പറഞ്ഞു. ആലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പാളൂര്‍ ബീവറേജന് സമീപത്തുവച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

https://www.facebook.com/keralanews33/

16/06/2023

സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു; ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും....

16-06-2023

https://chat.whatsapp.com/FGp7Gig56W32jyDx7fyP3t

തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അം​ഗമായിരുന്ന രാമസിംഹൻ എല്ലാ ചുമതലകളും നേരത്തേ തന്നെ ഒഴിഞ്ഞിരുന്നു.

ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരൻ തോറ്റപ്പോൾ വാക്ക് പാലിച്ച് മൊട്ടയടിച്ച താൻ ഇനി ആർക്കു വേണ്ടിയും മൊട്ടയടക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹൻ പറഞ്ഞു. ഈ കുറിപ്പിന് താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

സംവിധായകൻ രാജസേനനയും നടൻ ഭീമൻ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയിൽനിന്ന് രാജിവെച്ചത്. രാജസേനനും ഭീമൻ രഘുവും സിപിഎമ്മിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, രാമസിംഹന്റെ ഭാവി പരിപാടികൾ ഇപ്പോഴും വ്യക്തമല്ല.

09/06/2023

താണ്ടിയത് എണ്ണായിരത്തിലധികം കിലോമീറ്റര്‍; ഒടുവില്‍ ശിഹാബ് മക്കയിലെത്തി

09-06-2023

https://chat.whatsapp.com/HjJSldZydyPA0T2zsFbXaU

മക്ക: വളാഞ്ചേരിയില്‍ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി മലയാളി യുവാവ് ശിഹാബ് ചോറ്റൂർ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ് സൌദി അറേബ്യയിലെ മദീനയിലെത്തിയത്. 21 ദിവസത്തോളം മദീനയില്‍ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ടാണ് ശിഹാബ് പിന്നിട്ടത്.

കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിന് തൊട്ട് അടുത്ത് എത്തിയ ശിഹാബ് ഉംറ നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്

https://www.facebook.com/keralanews33?mibextid=ZbW

09/06/2023

KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും മുന്‍ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് സെപ്റ്റംബർ മുതൽ നിർബന്ധം

09-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്റ്റംബർ ഒന്നു മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ ക്യാമറ കണ്ടെത്തും. ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. എ ഐ ക്യാമറ കൊണ്ട് പ്രയോജനം ഉണ്ടായതായും മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ആൻ‌റണി രാജു പറഞ്ഞു.

06/06/2023

കുട്ടനാടിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള പ്ലാന്റ് സ്ഥാപിച്ച് നടൻ മോഹൻലാൽ

06-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

ആലപ്പുഴ . കുട്ടനാടിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഇവൈജിഡിഎസുമായി സഹകരിച്ചാണ് അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടോമാറ്റിക് കുടിവെള്ള പ്ലാനറ്റ് സ്ഥാപിച്ചിരിക്കുന്നത്. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാർദ്ദമായാണ് നിർമിച്ചിരിക്കുന്നത്.

എടത്വയിലെ ഒന്നാംവാർഡിൽ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുക. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉ​ദ്ഘാടനം നിർവഹിച്ചിരി ക്കുന്നത്. ഓരോ മാസവും 9 ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്.

ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കുട്ടനാട്ടിലെ ജലത്തിൽ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ് എന്നിവ നീക്കം ചെയ്ത് കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ പ്ലാന്റിൽ നീക്കം ചെയ്യുന്നു. ഗുണഭോക്താക്കൾക്ക് കുടിവെള്ള വിതരണത്തിനായി ഇലക്ട്രോണിക് കാർഡിന്റെ വിതരണവും നടത്തുകയുണ്ടായി.

03/06/2023

ഒഡിഷ ട്രെയിൻ അപകടം: ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണം: ആരാധകരോട് ചിരഞ്ജീവി

03-06-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

അപകടമേഖലയുടെ പരിസരത്തുള്ളവർ ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആരാധകരോട് ചിരഞ്ജീവി. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

01/06/2023

ഹൃദയാഘാതത്തെ തുടർന്ന് വനിതാ വോളി ബോൾ താരത്തിന് ദാരുണാന്ത്യം

01-06-2023

https://chat.whatsapp.com/CormJuwXlTz5YhWIQK4SwA

ബംഗളൂരു: കർണാടകയിൽ സംസ്ഥാന വനിതാ വോളി ബോൾ താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗളൂരു സ്വദേശിനി സാലിയത് (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് സാലിയത് താമസിക്കുന്നത്. ഇന്നലെ വൈകീട്ടോടെ യുവതിയ്ക്ക് കഠിനമായ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഉടനെ ഭർത്താവ് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ സാലിയത് പങ്കെടുത്തിട്ടുണ്ട്. മംഗളൂരു യൂണിവേഴ്‌സ്റ്റിയിൽ വിദ്യാഭ്യാസം പൂർത്തിയായ യുവതി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലാണ് മെഡലുകൾ വാരിക്കൂട്ടിയത്. സ്‌കൂൾ തലം തൊട്ട് തന്നെ വോളി ബോൾ മത്സരങ്ങളിൽ സജീവമായിരുന്നു സാലിയത്. പ്രയാഗ്‌രാജിൽ നടന്ന ദേശീയ മത്സരത്തിൽ കർണാടകയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത് സാലിയതിന്റെ അസാമാന്യ പ്രകടനം ആണ്.

31/05/2023

മകളെന്ന് പറഞ്ഞ് മുറിയെടുത്തത് ശാരീരിക ബന്ധത്തിലേർപ്പെടാൻ; ഫർഹാനയുടെ സെ ക്സ് ചാറ്റിന് പിന്നിൽ കാമുകന്റെ ബുദ്ധി;

31-05-2023

https://chat.whatsapp.com/DZse989A0ZSHz2odIZOmNE

കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻ്റെ (58) കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ലോഡ്ജ് മുറിയിൽ പ്രതികളുമായി പൊലീസെത്തി. ഫർഹാനയേയും ഷിബിലിയേയും പ്രത്യേകമായാണ് കൃത്യം നടന്ന മുറിയിലെത്തിച്ച് അന്വേഷണ സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സിദ്ധിഖിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇരുവരും പൊലീസിനോട് വിവരിച്ചു.

പ്രതികളെ ലോഡ്ജ് ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ മകളാണ് ഫർഹാന എന്നായിരുന്നു ലോഡ്ജ് ജീവനക്കാരോട് സിദ്ധിഖ് പറഞ്ഞിരുന്നത്. സിദ്ധിഖ് തന്നെയാണ് രണ്ട് മുറികൾ ബുക്ക് ചെയ്തതെന്നും അവർ പൊലീസിനോട് വെളിപ്പെടുത്തി. കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു എന്നാണ് വിവരം. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ധിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു

ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. പലതവണ സിദ്ധിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ പുറത്തേക്കുള്ള യാത്രകളെല്ലാം ഫർഹാനയ്ക്കൊപ്പമായിരുന്നോ എന്ന സംശയമാണ് പൊലീസിനുള്ളത്. ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

ഫർഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ധിഖ്. ഇരുവരും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫർഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു.

ഫർഹാന ഇത്തരത്തിൽ സിദ്ധിഖുമായി സംസാരിച്ചത് കാമുകൻകൂടിയായ ഷിബിലി(22)യുടെ നിർദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയാണെങ്കിൽ സ്വയരക്ഷയ്ക്കായാണ് ഫർഹാന ചുറ്റിക കെെയിൽ കരുതിയിരുന്നത്.

ഫർഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നൽകാൻ സിദ്ധിഖ് തയ്യാറായിരുന്നു. എന്നാൽ പണം നൽകുന്നതിനു മുൻപ് താനുമായി ഫർഹാന ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. ഈ തർക്കം മർദ്ദനത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഫർഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്

31/05/2023

വ്യാജപ്രചരണങ്ങൾക്ക് ജനങ്ങളുടെ മറുപടി’; ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി; ജനകീയ അംഗീകാരമെന്ന് ആര്യ രാജേന്ദ്രൻ

31-05-2023

https://chat.whatsapp.com/FGp7Gig56W32jyDx7fyP3t

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിന്‍റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി. സിപിഐഎം വിജയത്തിൽ പ്രതികനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി

വ്യാജപ്രചരണങ്ങൾക്ക് ജനങ്ങളുടെ മറുപടിയാണിത്. തിരുവനന്തപുരം നഗരസഭക്ക് വീണ്ടും ജനകീയ അംഗീകാരം.മുട്ടടയിൽ സ.റിനോയുടെ പിൻതലമുറക്കാരൻ സ.അജിത് രവീന്ദ്രൻ വിജയിച്ചുവെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന ടി.പി. റിനോയിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഐഎം കേശവദാസപുരം ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയുമാണ് അജിത്.

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നു വിരമിച്ച മരപ്പാലം സ്വദേശി എസ്. മണിയായിരുന്നു എന്‍.ഡി.എ.സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 571 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് റിനോയ് വിജയിച്ചത്. ബി.ജെ.പി.യിലെ രമ്യാ രമേശായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. ഇത്തവണ വാര്‍ഡില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടന്നത്.

30/05/2023

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

30-05-2023

https://chat.whatsapp.com/FrG8BIgzjsr5JxhAI7rRjO

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോ​ഗം.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

30/05/2023

തിരുവനന്തപുരത്ത് റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു

30-05-2023

https://chat.whatsapp.com/FGp7Gig56W32jyDx7fyP3t

തിരുവനന്തപുരം: തുമ്പ റെയില്‍വെ ക്രോസില്‍ ഗേറ്റിന്‍റെ ഒരുഭാഗം പൊട്ടിവീണു. ഓട്ടോയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപണികൾക്കു ശേഷം ഇന്നലെയാണ് ഗേറ്റ് തുറന്നത്. നിര്‍മാണത്തിലെ അപാകതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോകാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ കുറ്റപ്പെടുത്തുന്നത്.

ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയുടെ മുകളിലുണ്ടായിരുന്ന ഇരുമ്പ് വലയില്‍ ഗേറ്റില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ സംഭവത്തേക്കുറിച്ച് പറയുന്നത്. ഗേറ്റിന്‍റെ ഒരു ഭാഗത്തെ വെല്‍ഡിംഗ് അടക്കമാണ് ഗേറ്റ് ബൂം തകര്‍ന്ന് വീണത്. റെയില്‍വേ ഗേറ്റിലെ ഉയർന്നു നിൽക്കുന്ന അടയ്ക്കുന്ന ഭാഗമാണ് ഗേറ്റ് ബൂം.

ഫോളോ വാർത്ത പേജ്

https://www.facebook.com/keralanews33?mibextid=ZbWKwL

30/05/2023

പിടിതരാതെ അരിക്കൊമ്പൻ; പൂട്ടാൻ അഞ്ചംഗ ആദിവാസി സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്

30-05-2023

https://chat.whatsapp.com/CormJuwXlTz5YhWIQK4SwA

കമ്പം: കമ്പം മേഖലയിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു. കാട് കയറാതെ അരികൊമ്പൻ കമ്പം പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തെ മുൻനിർത്തിയാണ്
വനം വകുപ്പ് നടപടി എടുത്തത്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാൻ ഇറക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് പ്രത്യേക പരിശീലന സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അതേസമയം അരിക്കൊമ്പൻ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിന്റെ ആലോചന. അതിനായുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി വനം വകുപ്പ് ജീവനക്കാർ ആനയെ കാര്യമായി നിരീക്ഷിക്കുന്നുണ്ട്.

അരികൊമ്പന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്ക് ഏറ്റിരുന്നുവെന്നാണ് വിവരം. ഇദ്ദേഹം തേനി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

Want your business to be the top-listed Media Company in Kozhikode?
Click here to claim your Sponsored Listing.

Telephone

Website

Address


Kozhikode

Other News & Media Websites in Kozhikode (show all)
kozhikode_news kozhikode_news
KOZHIKODE
Kozhikode

Madhyamam Madhyamam
NH/212
Kozhikode, 673012

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seve...

Goldenmirrortv Goldenmirrortv
Kovoor, Medical College
Kozhikode, 673017

News channel

Thejas News Thejas News
Thejas News, Kattukandi Edathil Lane, Vattampoyil, Chalappuram P. O
Kozhikode, 673002

Thejas News is a Malayalam online news portal run by Thejas Publishing charitable trust, based in cal

DoolNews DoolNews
DoolNews, 11/40D First Floor, Fashion Tower Cherooty Road, 1, Calicut 1
Kozhikode, 673001

www.doolnews.com

CRIME STORY Malayalam CRIME STORY Malayalam
CRIME STORY
Kozhikode, 673004

CRIME MAGAZINE publishing from Manolokam Group Publishing co.Pvt.Ltd is the first and foremost inves

Kerala Vote for LDF Kerala Vote for LDF
Kozhikode

വനിതാ മതിൽ

Photojournalist Photojournalist
Kozhikode

silent witness

News city metro News city metro
17/1311, 3rd Floor, KMA Building, Puthiyara
Kozhikode, 673655

Ads & Classifieds of Kerala (Gods Own Country)

RN  Photography- Reni Nahz RN Photography- Reni Nahz
Kozhikode

Malayali One News & Entertainment Channel

Republic Daily Malayalam Republic Daily Malayalam
Kozhikode

Republic Daily Is A Best Malayalam News Portal In Kerala

Goat Cures Goat Cures
Malayalam Trick Master
Kozhikode, 673527