Goldenmirrortv

Goldenmirrortv

News channel

Photos from Goldenmirrortv's post 05/12/2021

"കാവലും മരക്കാറും "എന്താണ് മലാള സിനിമാ പ്രേക്ഷകരിൽ തീർത്ത വ്യത്യാസം? രണ്ടു പേരും മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട നടൻമാർ!എന്നാൽ സുരേഷ് ഗോപി ബി.ജെ.പി എം പി യും മറ്റു നടൻമാരിൽ വ്യത്യസ്തനായ സാമൂഹിക പ്രവർത്തനങ്ങളിൽ പാവങ്ങളോടൊപ്പം നിലകൊള്ളുന്ന വ്യക്തിയുമാണ്. കേരള രാഷ്ട്രീയത്തിൽ അടുത്ത കാലത്ത് രാജ്യ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന് ഒളിഞ്ഞും തെളിഞ്ഞും അനുകൂല നിലപാടും സഹായങ്ങളും ലഭിക്കുന്നു എന്നതാണ് കാരണം. യഥാർത്ഥത്തിൽ എതിർക്കേണ്ടത്.... പുതിയ രാജ്യ വിരുദ്ധ നീക്കങ്ങളെയാണ്. പാക്കിസ്ഥാനും ചൈനക്കും അനുകൂല സമീപനം സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയണം. ജനകീയ കല എന്ന നിലയിൽ കാവലും മരക്കാറും തുല്യപരിഗണന നൽകി എല്ലാ സിനിമാ ആസ്വാദകരും കാണാൻ ശ്രമിക്കണം. - എം.സി.വേലായുധൻ

25/11/2021
26/10/2021

പാവങ്ങളുടെ മാലാഖ
ക്ക് സുബൈർക്ക ജീവിത പങ്കാളി! - - - - ~ ---- ---- --- --- --- ----- -- ------- വിവാഹം കഴിഞ്ഞു .....
അനേകായിരം പേർ വിളിച്ചു ആശംസകൾ അറിയിച്ചു .....
കുറെ പേർ ആശങ്കയിലുമാണ് .... നർഗീസ് ഭർത്താവും കുടുംബവുമായി ചുരുങ്ങി പോകുമോ എന്ന ആശങ്ക ....
പ്രവാസികളായ സുഹൃത്തുക്കൾ എന്റെ വിവാഹം അവരുടെ തൊഴിലിടങ്ങളിലും മുറികളിലും മധുരം നൽകിയും ബിരിയാണി വെച്ച് വിളമ്പിയും ആഘോഷിച്ചു !

സ്വന്തം വീട്ടിലൊരു വിവാഹം നടന്ന സന്തോഷമാണ് പലർക്കും സന്തോഷങ്ങൾ അറിയിച്ച് കൊണ്ടുള്ള ഫോൺ കോളുകളിലും മെസേജുകളിലും കണ്ണീർ നനവുകളുമുണ്ടായിരുന്നു !
ഏറെ സ്നേഹിക്കുന്ന ഒരാളുടെ ജീവിതത്തിൽ ഒരാൾ വരുന്നതിന്റെ ആനന്ദ കണ്ണീർ ....
എന്റെ വിവാഹത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം പലരും പറഞ്ഞു ....
സ്വന്തത്തെക്കുറിച്ച് ആലോചിക്കാതെ ജീവിച്ച ഒരുവളുടെ ജീവിതത്തിൽ പെട്ടൊന്നുണ്ടായ മാറ്റം കുറെ പേരിൽ അദ്ഭുതവും ജിജ്ഞാസയുമുണ്ടാക്കി
ആ മാറ്റത്തെക്കുറിച്ച് പറയാം

ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തോളമായിട്ടുണ്ട് ....
ചേർപ്പുളശേരി സുബൈർ എന്ന പേരിൽ Save ചെയ്ത നമ്പറിൽ നിന്നും ഇടക്കിടെ എനിക്ക് വരുന്ന മെസേജ്

" സിസ്റ്ററെ ഇന്ന് നിങ്ങളിട്ട പോസ്റ്റ് ഇല്ലേ .... ആ അമ്മക്ക് മരുന്ന് വാങ്ങുന്നതിലേക്ക് 5000 രൂപ ഞാൻ അഡോറയുടെ അക്കൗണ്ടിൽ അയച്ചിട്ടുണ്ട് കിട്ടിയാൽ പറയണേ ....
എന്നായിരുന്നു
ആ ഇക്ക നോക്കീട്ട് പറയാം
നോക്കിയിട്ട്
കിട്ടി ട്ടോ ....
എന്ന മറുപടി
ഇടക്ക് എന്നോട് പറഞ്ഞു
സിസ്റ്റർ എന്നെ സുബൈർ എന്ന് വിളിച്ചാൽ മതി
ok എന്ന് പറഞ്ഞെങ്കിലും
ഞാൻ അദ്ദേഹത്തെ ഇക്ക എന്ന് തന്നെയാണ് പിന്നീടും വിളിച്ചത്
ഒരിക്കൽ സുഹൃത്ത് ജയൻ വിളിച്ച് പറഞ്ഞു
" നർഗൂ നിന്നെ കാണാൻ ആഗ്രഹമുള്ള എന്റെ ഒരു പ്രവാസി സുഹൃത്ത് നാട്ടിൽ വന്നിട്ടുണ്ട് ,
എപ്പോഴാ ഒന്ന് കാണാൻ പറ്റുക നിന്നെ
അദ്ദേഹം പാലക്കാട് ചേർപ്പുളശേരികാരനാണ് ...
കോഴിക്കോട് വരുമ്പോൾ കാണാം
ശരി കാണാം ജയാ വരുമ്പോൾ വിളിക്കൂ....

ജയൻ വീണ്ടും

നർഗൂ നാളെ സുബൈർക്ക കോഴിക്കോട് വരുന്നുണ്ട് നിന്നെ വിളിക്കും
സുബൈർക്ക വിളിച്ചപ്പോൾ ഞാൻ അത്യാവശ്യമായി പാലക്കാട് പോവുകയായിരുന്നു
ok പിന്നെ കാണാം എന്ന് പറഞ്ഞു
പിന്നീട് വിളിച്ചു നർഗൂ ഞാൻ വയനാടുണ്ട് നിങ്ങൾ വയനാടുണ്ടോ
ഇല്ല ഞാൻ കോഴിക്കോടാണ് തിരികെ വരുമ്പോൾ കാണാം

സുബൈർക്ക വയനാട്ടിൽ നിന്നും തിരികെ വരുമ്പോൾ അഴിഞ്ഞിലം കടവ് റിസോർട്ടിന് മുന്നിൽ വെച്ച് ഞങ്ങൾ ആദ്യമായി കണ്ടു !

അന്ന് 25000 രൂപ എന്നെ ഏൽപ്പിച്ചിട്ട് ഒരു വിധവയുടെ വീട് പണിക്ക് ഉപയോഗിക്കാൻ പറഞ്ഞു !
പറഞ്ഞു ...
ആദ്യ കാഴ്ച്ചയുടെ പോസ്റ്റ് ഞാൻ ഇട്ടിരുന്നു ....
എപ്പോഴും ചേർത്ത് പിടിക്കുന്ന സുബൈർക്ക എന്ന് പറഞ്ഞു
ആ പോസ്റ്റ് കണ്ടിട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കിയിരുന്നത്രേ ....
ചേർത്ത് പിടിക്കുന്നുണ്ടോ എന്ന് ചോദിച്ച് !
ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്ന് പോകുന്നതിനിടയിലാണ് ....
ജീവിതം അതിന്റെ വഴിക്കങ്ങനെ ഒഴുകുകയാണ് ......
ഞാനതിൽ ഏറ്റവും സംതൃപ്തയുമായിരുന്നു !
ഓരോ മാജിക്കുകളിലൂടെ കുറെ മനുഷ്യരുടെ മനസ്സിന് സന്തോഷം നൽകി കൊണ്ട്
മുഖത്തിന് പൂർണ്ണ ചന്ദ്രന്റെ ശോഭ തെളിയിച്ച് കൊണ്ട് .....
അങ്ങനെയിരിക്കെ ഒരിക്കൽ ഏഞ്ചൽസിലേക്ക് വസ്ത്രങ്ങൾ കളക്റ്റ് ചെയ്ത വ അടുക്കിപ്പെറുക്കി വെക്കുമ്പോൾ പ്രിയ സുഹൃത്തും നാട്ടുക്കാരിയുമായ ആമിന (Amina Saheer )യിത്ത ചോദിച്ചു ....
" നർഗൂ ഇങ്ങനെ തനിച്ച് ജീവിക്കാനാണോ ഭാവം
ഒരു പുനർ വിവാഹത്തെക്കുറിച്ച് ചിന്തിച്ചൂടെ....
പെട്ടൊന്ന് ഞാനൊന്ന് ഞെട്ടി
പിന്നെ
പറഞ്ഞു ....
ഞാനിങ്ങനെ സമാധാനത്തോടെ ജീവിച്ച് പോകുന്നത് ഇഷ്ടമാകുന്നില്ല അല്ലേ
ഇത്താ വിവാഹം എന്ന ഒരു കാര്യം എന്റെ ജീവിതത്തിൽ ഇനിയുണ്ടാകില്ല .... അങ്ങനെയൊരു ചിന്തക്കോ സംസാരത്തിനോ എന്നിൽ സ്ഥാനമില്ല .....
" നീ ചെറുപ്പമാണ് .... തനിച്ചായി പോകുമ്പോൾ ചേർത്ത് പിടിക്കാൻ രണ്ട് കരങ്ങൾ വേണം പെണ്ണേ
" ഇത്താ നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം ....
അതവിടെ തീർന്നെങ്കിലും
ആമിനയിത്ത ആ തിരി എന്റെ ഉപ്പയിലേക്കും പകർന്നിരുന്നു
ഉപ്പ ആമിനയിത്തയോട് പറഞ്ഞത് !
അവളെ മനസ്സിലാക്കുന്ന ഒരാൾ വന്നാൽ നമുക്ക് നോക്കാം
ഇപ്പോൾ അവളോടത് പറയാൻ തന്നെ പറ്റില്ല അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ....
പുനർ വിവാഹത്തെ ക്കുറിച്ച് എന്റെ ചിന്തകളിൽ പോലും ഇല്ലാതിരുന്ന കാലത്താണ് .....
വീണ്ടും ഒരു ഫോൺ കോളിലൂടെ സുബൈറിക്ക എന്നിലേക്ക് കടന്ന് വരുന്നത് !
നർഗീസ് ഞാനൊരു ഷോപ്പ് തുറക്കുന്നുണ്ട് മണ്ണാർക്കാട് അതിന്റെ ഉദ്ഘാടനം താങ്കളുടെ കൈകൊണ്ട് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം
" സുബൈറിക്ക കട ഉദ്ഘാടനമൊന്നും ചെയ്ത് പരിചയമോ ശീലമോ ഇഷ്ടമോയില്ലാത്ത ഒരാളാണ് ഞാൻ
ഉദ്ഘാടനം വെറെ ആരെയെങ്കിലും ഏൽപ്പിക്കൂ ....
പക്ഷേ അദ്ദേഹം വിട്ടില്ല
നിരന്തരം കട ഉദ്ഘാടനത്തിന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്നു ....
അവസാനം ഞാൻ വരാമെന്ന് ഏറ്റു
ദിവസം നിശ്ചയിച്ചു എന്നെ വിളിച്ച് പറഞ്ഞു
കട ഉദ്ഘാടന ദിവസം എനിക്ക് രാത്രി ഡ്യൂട്ടിയാണ്
ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 8 മണിക്ക് ഫറോക്കിൽ നിന്നും ബസ്സ് കയറി ....
സുബൈറിക്ക സൗദിയിൽ തന്നെയാണ് ....
അദ്ദേഹം അവിടെ നിന്നും മാനേജ് ചെയ്യുകയാണ് ....
എന്നെ നിരന്തരം വിളിക്കുന്നുണ്ട് എവിടെയെത്തി എന്ന ചോദ്യവുമായി
കൃത്യം പത്ത് മണിക്ക് മണ്ണാർക്കാട് എത്തി
ബസ്സ് ഇറങ്ങുന്നയിടത്ത് സുഹൃത്ത് ബാബു ഏർപ്പാടാക്കിയ കുട്ടി കാറുമായി കാത്ത് നിൽപ്പുണ്ടായിരുന്നു ....
ഉദഘാടന കടയിലെത്തി സുബൈർക്കയുടെ പാർട്നർ ഓടി വന്നു സ്വീകരിച്ചു !
സുബൈർക്കയുടെ കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെയുണ്ട് ....
ഞാനവിടെയെത്തി ഇടയിൽ എനിക്കൊരു ഫോൺ വന്നു...
ഞാൻ ആ കോൾ അറ്റന്റ് ചെയ്തിരിക്കുമ്പോൾ
അവിടുത്തെ കൗൺസിലർ വന്നു
കട ഉദ്ഘാടനം ചെയ്തു മടങ്ങി പോയി
എനിക്ക് പിന്നെയവിടെ റോളില്ലല്ലോ
ഉദ്ഘാടനം ഞാനും
ആദ്യ വിൽപ്പന കൗൺസിലറുമായിരുന്നു
.... അവർ ഉദ്ഘാടനവും ആദ്യവിൽപ്പനയും നടത്തി പോയി
എനിക്ക് ശരിക്കും സങ്കടം വന്നു എങ്കിലും
ഞാനത് പുറത്ത് കാണിക്കാതെ സാരമില്ല എന്ന് പറഞ്ഞ് വണ്ടിയിൽ കയറി
ഉദ്ഘാടന ഫോട്ടോ കണ്ട സുബൈറിക്ക ഞെട്ടി പോയി
എന്നെ വിളിച്ച് ക്ഷമ പറഞ്ഞു
അദ്ദേഹത്തിന് സങ്കടം തീരുന്നില്ല
അന്ന് മുഴുവൻ എന്നെ വിളിച്ച് കുറെ സംസാരിച്ചു
ഹൃദയത്തിൽ ഘനീഭവിച്ച് കിടന്ന കുറെ സങ്കടങ്ങൾ അണപൊട്ടി ഒഴുകി ....
ഞങ്ങൾ രണ്ട് പേരും ഹൃദയം തുറന്ന് സംസാരിക്കാൻ തുടങ്ങി
ഒറ്റപ്പെട്ടു പോയ രണ്ട് മനുഷ്യർ തമ്മിലുള്ള സംസാരം അതിൽ പ്രണയമില്ലായിരുന്നു
രണ്ട് മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുമ്പോൾ എനിക്ക് മെസേജ് അയച്ചു
" നർഗൂ ഞാൻ നാട്ടിൽ വരുമ്പോൾ തനിക്കെന്താണ് കൊണ്ട്വരേണ്ടത് !
ഏഞ്ചൽസിലേക്ക് കുറെ വസ്ത്രങ്ങളും ഇന്നറുകളും വാങ്ങിയിട്ടുണ്ട് ....
തനിക്കെന്തെങ്കിലും വേണമെങ്കിൽ പറയൂ
ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും
പിന്നീട് ഞാൻ പറഞ്ഞു
" സുബൈർക്ക എനിക്കൊരൂട്ടം കൊണ്ടു വരുമോ
എന്റെ ചോദ്യം വല്ലാതെയിഷ്ടപ്പെട്ട സുബൈർക്ക ഞാൻ അമ്പിളിയമ്മാവനെ ആവശ്യപ്പെട്ടാലും നൽകാൻ തയ്യാറായി
ഒരു ഇയർ ഫോണാണ് ഞാനന്ന് ആവശ്യപ്പെട്ടത്
നാട്ടിൽ വന്നു
എന്റെ കൂടെ സാരഥിയായി വയനാട്ടിലേക്ക് വന്നു !
പ്രളയവും എന്റെ ഓട്ടപാച്ചിലുകളും
ഇടയിൽ സുബൈർക്കയുടെ വരവും
ഞങ്ങളുടെ വയനാട് യാത്രയിൽ കുറെ കാര്യങ്ങൾ സംസാരിച്ചു
കുറെ വർഷം മുൻപ് ഡിവോഴ്സായതാണ് അദ്ദേഹം ....

ഇടക്ക് പുനർ വിവാഹത്തെക്കുറിച്ചായി
നമുക്ക് വിവാഹം കഴിച്ചാലോ എന്ന ചോദ്യം വന്നു
ആലോചിക്കട്ടെ എന്ന മറുപടി ഞാനും
ഈ കാര്യം അഡോറ സെക്രട്ടറി താരിക്കുമായി സംസാരിച്ചു
താരിക്കിന് നൂറുവട്ടം സമ്മതം
താരിക്കാണ് ഉപ്പയോട് സംസാരിച്ചത് !
എന്റെ അനുജത്തി മക്കളോടും സംസാരിച്ചു
എല്ലാവരും ഹാപ്പി
സുബൈറിക്ക പ്രവാസത്തിലേക്ക് തിരികെ പോയി
മൂന്ന് വർഷം കൊണ്ട് ഞാനും ഒരു തീരുമാനത്തിലെത്തി ....
മക്കളും ഉപ്പയും ഉമ്മയും അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു ....

അതാണ് ഈ മാസം 22 ന് നടന്ന ഞങ്ങളുടെ വിവാഹം

ചെർപ്പുളശ്ശേരിയുടെ മരുമകളായി ഞാനും ....
അദ്ദേഹം ഒരു മാസത്തെ ലീവിന് വന്നതാണ്
അടുത്ത മാസം തിരികെ പ്രവാസത്തിലേക്ക് പോകും
ഞാൻ ഇവിടെ തന്നെയുണ്ടാകും
ജോലിയും ഓട്ടപാച്ചിലുകളും എന്റെ കുരുവികളുമായി ....
അന്ന് ഉദ്ഘാടനം ചെയ്യാൻ സാധിക്കാതെ വന്നതിനാലാണ്
ഇങ്ങനെയൊരു വിവാഹം നടന്നത്
അന്ന് ഓടി വന്ന് ഉദ്ഘാടനം നടത്തിയ ആ കൗൺസിലറെ ഞാനും സുബൈർക്കയും എപ്പോഴും നന്ദിയോടെ ഓർക്കും !
അന്ന് അപമാനവും സങ്കടവുമായ കാര്യം ഇന്നെന്റെ സൗഭാഗ്യമാണ് .... - നർഗീസ് ബീഗം.

24/10/2021

സി.പി.ഐ സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ, താങ്കൾക്ക് അൽപ്പമെങ്കിലും കമ്മ്യുണിസ്റ്റ് ധീരത ഉണ്ടെങ്കിൽ എസ്.എഫ്.ഐ തെമ്മാടികൾക്ക് ശക്തമായ മറുപടി കൊടുക്കുമായിരുന്നു. 1964 മുതൽ സി പി എം ൻ്റെ വല്യേട്ടൻ പരാക്രമങ്ങൾ സഹിക്കുകയാണല്ലോ? എന്തിന് അധികാരത്തിൻ്റെ അപ്പക്കഷ്ണം ഏതാനും നേതാക്കൾക്കും കുടുംബങ്ങൾക്കും നേട്ടമുണ്ടാക്കാൻ മാത്രം! 1978-1987 കാലഘട്ടത്തിൽ ഞാനും എ, ഐഎസ്.എഫ് അംഗമായിരുന്നു. എസ്.എഫ്.ഐ നേതാക്കളുടെ ധിക്കാരത്തിന് അന്ന് വഴങ്ങാത്ത ആളുമായിരുന്നു.'പാർട്ടി തൻ്റേടത്തോടെ കൊണ്ടു നടക്കാൻ കഴിവില്ലെങ്കിൽ മറ്റാരെ എങ്കിലും ഏൽപ്പിക്കണം സഖാവെ ! - എം.സി.വേലായുധൻ

22/10/2021

ദക്ഷിണാമൂർത്തി സ്വാമിയുടെ ധർമ്മപത്നി കല്യാണി അമ്മാൾ അന്തരിച്ചു. സ്വാമിയുടെ നിഴലായി എന്നും കൂടെയുണ്ടായിരുന്ന അമ്മ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം വളരെ വിഷമത്തിലായിരുന്നു. ഇപ്പോൾ അമ്മ സ്വാമിയോടൊപ്പം ചേർന്നു
ആദരാഞ്ജലികൾ.

-ശ്രീകുമാരൻ തമ്പി.

Photos from Goldenmirrortv's post 19/10/2021

പെട്രോളിനും ഡീസലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറക്കാൻ തയ്യാറാകാത്തതിന് രാഷ്ട്രീയ പോർവിളി നടത്തിയിട്ട് കാര്യമില്ല. കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഓട്ടോ പാർക്കിംഗ്‌ ലൈനിൽ വച്ച് തന്നെ മൊബൈലിൽ സ്കാൻ ചെയ്ത് 100 കിലോമീറ്റർ ഓടുന്നതിന് 40 രൂപക്ക് വൈദ്യുതി ചാർജ് ചെയ്യാം. കോഴിക്കോട് സിറ്റിയിൽ ഓട്ടോ പാർക്കിംഗ്സ്റ്റേഷനുകളിലെല്ലാം ചാർജിംഗ് മെഷീനുകൾകെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സരോവരം പാർക്കിന് മുന്നിലെ ലൈനിൽ നിന്നാണ് ഗോൾഡർമിറർ ഈ ഫോട്ടോ എടുത്തത്. ഒരു മാസത്തേക്ക് 800 രൂപയേ ചാർജിംഗിന് ചിലവ് വരൂ എന്നാണ് ഓട്ടോ ഡ്രൈവർമാർ പറഞ്ഞത്. ഭാവിയിൽ കാറുകളും ബസുകളും ഇരുചക്ര വാഹനങ്ങളും വിമാനങ്ങളും വൈദ്യുതി എഞ്ചിനുകളിലേക്ക് മാറും! - Goldenmirror tv

19/10/2021

മോദി ഉണ്ടങ്കിൽ എല്ലാം സാധ്യമാണ്
ജമ്മുകശ്മീരിൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താൻ തയ്യാറായി യുഎഇ സർക്കാർ. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പിട്ടതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. വ്യവസായ പാർക്കുകൾ,ഐടി ടവറുകൾ, ലോജിസ്റ്റിക് കേന്ദ്രങ്ങൾ,മെഡിക്കൽ കോളേജ്,സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ ദുബായ് സർക്കാർ നിർമ്മിക്കും.

ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയുമായി ഇങ്ങനെ ഒരു കരാറിൽ ഒപ്പിടുന്നത്. ദുബായിലുളള നിരവധി സ്ഥാപനങ്ങൾ ജമ്മുകശ്മീരിൽ നിക്ഷേപം നടത്താൻ തയ്യാറായിട്ടുണ്ട്. പുതിയ നിക്ഷേപങ്ങൾ ജമ്മുകശ്മീരിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു.

18/10/2021

ആനത്തലവട്ടം ആനന്ദൻ സഖാവേ, പിണറായി വിജയൻ കോവളം കൊട്ടാരവും ബോൾഗാട്ടിയും കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ കെട്ടിടവും 30- 90 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തതും താങ്കൾ കണ്ടില്ലേ? ലോകം മുഴുവൻ സ്വകാര്യ സംരംഭകരെ പ്രോൽസാഹിപ്പക്കുകയാണ്. സർക്കാർ അതിൻ്റെ മേൽനോട്ടം നന്നായി നടത്തും. അതിനാണ് കഴിവ് വേണ്ടത്. ജനക്കൾക്ക് ജീവിത സൗകര്യങ്ങൾ, ക്ഷേമപദ്ധതികൾ നടപ്പിലാക്കണം. ആദ്യം നൂതന സാമ്പത്തിക ശാസത്ര വും വികസന ഭരണനിർവ്വഹണവും പഠിക്കൂ, വെറും കമ്മ്യൂണിസം തലക്ക് പിടിച്ച് പിച്ചും പേയും പറയാതെ !

17/10/2021

കോൺഗ്രസിൻ്റെ വായാടി വക്താവ് ഷമ മുഹമ്മദിന് മേജർ രവി നൽകിയ ഒരു രാജ്യസ്നേഹിയുടെ മറുപടി: ഇതാണ് ചാന്ദ് മൽഹോത്ര
ആറടി രണ്ടിഞ്ച് പൊക്കം... കണ്ടാൽ സിനിമാ നടന്മാർ തോറ്റു പോകും..... രണ്ട് രാഷ്ട്രപതിമാരുടെ എഡിസി. ഇതിനിടെയിൽ മലയാളിയുമായി പ്രണയം.. പിന്നെ സൈന്യത്തിലേക്ക്. അവിടെ ചാന്ദ് മൽഹോത്ര രചിച്ചത് ചരിത്രമാണ്. രാജ്യം അറിയാതെ പോയ ധീരൻ. മനോരമ ചാനലിലെ ചർച്ചയ്ക്കിടെ മേജർ രവിയാണ് മലയാളിയെ വിവാഹം ചെയ്ത ഈ സൈനികന്റെ കഥ പുറത്തു വിട്ടത്.
ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്‌നേഹം ചോദ്യം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മേജർ രവി ഷമ മുഹമ്മദിന് നൽകിയ മറുപടി
യിലൂടെയാണ് ചാന്ദ് മൽഹോത്രയുടെ കഥ മലയാളി കേട്ടത്.

പത്ത് സൈനികരടങ്ങുന്ന കമാൻഡോ വിങ്ങിന്റെ തലവനായിരുന്നു അന്ന് മൽഹോത്ര. ബറ്റാലിയനിലെ കമാണ്ടന്റിനെ കാര്യം അറിയിച്ച് മൽഹോത്ര ദൗത്യം ഏറ്റെടുത്തു. എന്തുവന്നാലും ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കില്ലെന്ന മുന്നറിയിപ്പ് അവഗണിച്ച് മൽഹോത്രയും പത്ത് പേരും നിയന്ത്രണ രേഖ മറികടന്ന് പാക് മണ്ണിലെത്തി. 24 മണിക്കൂറു കഴിഞ്ഞപ്പോൾ മുഴുവൻ പേരുമായി തിരിച്ചെത്തി. 37 പേരെ വകവരുത്തിയെന്ന് കൂടെയുണ്ടായിരുന്ന സൈനികർ പറഞ്ഞപ്പോൾ ക്യാമ്പിൽ ആരും അംഗീകരിച്ചില്ല. കള്ളം പറയുന്നുവെന്ന് പരിഹസിച്ചു.
അങ്ങനെ ചർച്ച കമാണ്ടർക്ക് മുമ്പിലെത്തി. 37 പേരെ കൊന്നതിന് തെളിവ് തേടി. ഈ സമയം തന്റെ ബാഗിൽ നിന്ന് മൽഹോത്ര 37 ചെവികൾ കൈയിലെടുത്തു. എല്ലാവരുടേയും തല കൊണ്ടു വരുന്നത് പ്രായോഗികമായിരുന്നില്ല. അതുകൊണ്ട് ചെവി അറുത്തെടുത്തു. ഇതാണ് തെളിവ്. ഇതു കണ്ട് കമാണ്ടർ ഞെട്ടി. അനൗദ്യോഗികമായി മൽഹോത്രയുടെ ധീരതയെ ഡൽഹിയിലും അറിയിച്ചു. അതു അങ്ങനെ തന്നെ സൂക്ഷിച്ചോളാനായിരുന്നു മറുപടി. മൽഹോത്രയ്ക്ക് ആരും പതക്കം നൽകിയില്ല ആദരിച്ചതുമില്ല

16/10/2021

കേരള മുസ്ലീംകളിൽ ഭൂരിപക്ഷം പേരിലും കേന്ദ്ര സർക്കർ -ആർഎസ്എസ് വിരുദ്ധ നിലപാട് പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയാണ് വെൽഫയർ പാർട്ടി. ജമാഅത്തെ ഇസ്ലാമിയുടെ അതേ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനയാണ് എസ്.ഡി.ടി.യു.രണ്ട് പാർട്ടികളിലും വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് യുവതീയുവാക്കളുണ്ട്. എസ്.ഡി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന് പ്രധാന കലാലയങ്ങളിൽ എസ്.എഫ്.ഐ ക്ക് ഭീഷണിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന ബിരുദ വിദ്യാർത്ഥിയെ ഇരുട്ടിൻ്റെ മറവിൽ ഭീകര സംഘടന ദാരുണമായി കുത്തിക്കൊലപ്പെടുത്തിയിട്ട് സി പി എം ശക്തമായി പ്രതിഷേധിച്ചിട്ടില്ല. എസ്.എഫ്.ഐ ശബ്ദിച്ചു എന്നല്ലാതെ പ്രതികളെ മുഴുവൻ പിടികൂടാനോ ശിക്ഷ നൽകാനോ ഭരണകൂടത്തിന് സാധിച്ചില്ല.മറിച്ച് അവരുമായി സന്ധിയിലാവുകയും ഭരണ തുടർച്ചക്ക് അവരുടെ വോട്ടു വാങ്ങി ഭരണ ആനുകൂല്യങ്ങൾ നൽകി വരുകയുമാണ്. ഭീകരപ്രവർത്തനങ്ങൾക്കും രാജ്യ വിരുദ്ധ നീക്കങ്ങൾക്കും നിർ ബസ മത പരിവർത്തനങ്ങൾക്കും ഉറച്ച തീരുമാനമെടുക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ താഴെ ഇറക്കുകയാണ് രണ്ട് പാർട്ടികളുടേയും ഉദ്ദേശ്യം! കേരളത്തിലെ ഇരുമുന്നണികളും പ്രത്യേകിച്ച് സിപിഎം, സി പി ഐ കക്ഷികൾ അവർക്ക് സഹായം നൽകുന്നുണ്ട്. രാജ്യസ്നേഹികൾ ഒറ്റക്കെട്ടായി ഈ രണ്ട് രാജ്യ വിരുദ്ധ പാർട്ടികളേയും ശക്തമായി എതിർക്കണം.

16/10/2021

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.

ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.

എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല

പൂജാരിയുടെ മന്ത്രം വളരെ ലളതമാണ്

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

15/10/2021

ഇസ്രായേൽ നയതന്ത്ര പ്രതിനിധി ആർഎസ്എസ് വിജയദശമി പരിപാടിയിലെ അതിഥിയായി
ഇന്ത്യയും ഇസ്രായേലും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതൽ ശക്തമായ സാഹചര്യത്തിൽ ഇസ്രായേൽ പ്രതിനിധിയുടെ നാഗപ്പൂർ സന്ദർശനം ഏറെ പ്രാധാന്യം അർഹിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന വലിയ ഒരു വിഭാഗം ജൂത സമൂഹത്തിന് സംരക്ഷണം നൽകിയത് മുതൽ ഇന്ത്യയും ഇസ്രായേലും തമ്മിലുളള സാംസ്‌കാരിക ബന്ധം സജീവവും ശക്തവുമാണ്. നരേന്ദ്രമോദ് അധികാരത്തിൽ എത്തിയശേഷം നെതന്യാഹുമായി ഉണ്ടായിരുന്ന ബന്ധം നെഫ്താലി ബെന്നറ്റുമായും തുടരുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ആർഎസ്എസ് വേദിയിലെ ഇസ്രായേൽ സാന്നിദ്ധ്യം.

Photos from Goldenmirrortv's post 15/10/2021

കഞ്ചാവുമായി യുവദമ്പതികൾ പിടിയിൽ!

Photos from Goldenmirrortv's post 11/10/2021

✅വളരെ പ്രധാനപ്പെട്ടത്..

മരുന്നുകമ്പനികളുടെയും അവരുടെ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ചെയ്യേണ്ടത് ഇത്രമാത്രം...

1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ 1 mg എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.

2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75)

3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്!
(ഉദാ: Pfizer എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Lyrica എന്ന പേരുള്ള 14 ടാബ്ലറ്റിന് 768.56 രൂപ വിലയുള്ള അതേ മരുന്ന് prebaxe എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില പത്തു ടാബ്ലറ്റിന് 59 രൂപ മാത്രം!)

ദയവായി ഈ സന്ദേശം ഫോർവേഡ് ചെയ്യുക. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവിൽ വന്ന ഈ സംവിധാനത്തിൻറെ ഗുണം എല്ലാവരിലേക്കും എത്തട്ടെ.

ജനറിക്മരുന്നുകളിലൂടെ നമ്മുടെ ചികിത്സ ഗുണനിലവാരമുള്ള തോടൊപ്പം തന്നെ ചെലവ് കുറഞ്ഞതുമാകട്ടെ!

Kindness costs nothing.

Photos from Goldenmirrortv's post 06/10/2021

മക്കളെ നിങ്ങളോടാണ്,

എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ... എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം..ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക.

L*D, M**A, കഞ്ചാവ്, ഹീറോയിൻ, മാജിക് മഷ്‌റൂം എന്നിങ്ങനെ പല സാധനങ്ങൾ വിലസ്സുന്ന പാർട്ടികൾ ഉണ്ടാകാം. അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, പൌഡർ, പുകയ്ക്കൽ, പിന്നീട് വായിൽ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്.

ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ. നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ.. അമ്മയെ പേടിയാണോ, അച്ഛനെ പേടിയാണോ, നീ ആണാണോടാ...എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ... ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങുകയാണ്... തിരിച്ചറിയുക..

ഒരു പ്രാവശ്യം എന്നുള്ളത് പിന്നീട് ഇടക്കിടക്ക് വേണ്ടിവരും. അവസാനം കരകാണാ കയത്തിലേക്ക് നിങ്ങൾ വീണ് പോയിട്ടുണ്ടാകാം. ഒരു ഡ്രഗ് അഡിക്റ്റ് ആയി മാറി കഴിയുമ്പോൾ..... ഇത് വാങ്ങുവാനുള്ള പൈസക്കായി നിങ്ങൾ ഒരു കള്ളനും കൊലപാതകിയുമൊക്കെ ആയി മാറിയേക്കാം. അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദർഭം നിങ്ങളിൽ ഉണ്ടാവരുത്.

നിങ്ങളുടെ ഡ്രഗ് അഡിക്ഷനാൽ നിങ്ങളുടെ വീട്ടുകാർ ആയ അച്ഛനും അമ്മയും പെങ്ങളുമൊക്കെ നിങ്ങളാൽ മാനസിക കഷ്ടതകളിലേക്ക് മാറ്റിമാറിക്കപ്പെടും..

ഒരിക്കൽ നിങ്ങൾ Narcotics Control Bureau യുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ
നിങ്ങളുടെ അച്ഛൻ ഷാരൂഖ് ഖാൻ ആയിരിക്കില്ല.. അമ്മ ഗൗരിയുമായിരിക്കില്ല.. അവരെ ആശ്വസിപ്പിക്കാൻ സൽമാൻ ഖാനും വരില്ല....നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്....

06/10/2021

യുഗപുരുഷൻ ഭാരത പുത്രൻ നരേന്ദ്ര മോദിയുടെ യശശ് അപമാനപ്പെടുത്തുന്ന തരത്തിലേക്ക് ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാജ്യ ശത്രുക്കൾ കേന്ദ്ര സർക്കാരിൻ്റെ പതനം ഏത് നിമിഷവും കാത്തിരിക്കുകയാണ്. ഭാരതം വിവിധ ഭാഗങ്ങളിൽ പ്രാദേശിക വാദങ്ങളാൽ കലാപമുണ്ടായി വെട്ടിമുറിക്കപ്പെടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ബി.ജെ.പി, ആർ.എസ്.എസ്.അതിൻ്റെ പോഷക സംഘടനകൾ, നേതാക്കൾ ,പ്രവർത്തകർ ജാഗ്രതയോടെ വേണം മുന്നോട്ട് നീങ്ങാൻ. സവർണ്ണരുടെ പാർട്ടിയാണ് ബി.ജെ.പി എന്ന തെറ്റിദ്ധാരണ പരത്താൻ രാജ്യ ശത്രുക്കൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്ന് കള്ളപ്പണവും ലഹരി വസ്തുക്കളും ധാരാളം ചെറുപ്പക്കാരിലേക്ക് എത്തുന്നുണ്ടെന്ന സത്യം നമ്മൾ ഞട്ടലോടെയാണ് അറിയുന്നത്. കേരളത്തിൽ അടുത്തിടെയാണ് പാല ബിഷപ്പിൻ്റെ "നാർകോടിക് ജിഹാദ് " പരാമർശത്തോടെ ജനം ചർച്ച ചെയ്യാൻ തുടങ്ങിയത്.രാജ്യ സ്നേഹികളായ മാദ്ധ്യമപ്രവർത്തകരും സാംസ്ക്കാരിക പ്രവർത്തകരും എഴുത്ത് കാരും ഇക്കാര്യം എത്രയോ വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാർ ജാഗ്രത കാണിച്ചതിൻ്റെ ഫലമാണ് ലഹരി കടത്ത് രാജ്യവ്യാപകമായി പിടികൂടുന്നത്. ദേശീയ രാഷട്രീയത്തിലേക്ക് ( ബി.ജെ.പി), പിന്നോക്ക വിഭാഗം ജനങ്ങളെ ( പട്ടികജാതി / പട്ടിക വർഗ്ഗം, ഈഴവ ), ന്യൂനപക്ഷങ്ങളേയും (മുസ്ലീം, ക്രൈസ്തവർ ) ആകർഷിക്കുന്നതിനും കൊണ്ടുവരുന്നതിനും പാർട്ടി നേതൃത്വം ശ്രദ്ധിക്കണം.പാർട്ടി പ്രവർത്തകരും ഭരണാധികാരികളും ജനങ്ങളിൽ മതിപ്പ് ഉളവാക്കുന്ന തരത്തിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തണം. കോൺഗ്രസ് 65 വർഷക്കാലം രാജ്യം ഭരിച്ച് ലോകത്തിന് മുൻപിൽ ഇന്ത്യയെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാക്കി.ഏഴു വർഷത്തെ നരേന്ദ്രമോദിയുടെ സർക്കാരിനെ ലോകം പ്രതീക്ഷകളോടെയാണ് നോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനിയും ശക്തമായ ഭരണം നടത്താൻ രാജ്യത്തെ ജനങ്ങൾക്ക് കഴിയണം.അതിന് സർവ്വ പിൻതുണയും നൽകുക. - എം.സി.വേലായുധൻ,Goldenmirror tv

05/10/2021

മിന്നലിന് ശേഷം *3 Second* ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ *1 KM* പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ *3 Second* ഉം കൂടുന്നത് *1 KM* അകലം കൂട്ടും . *6 Second* എടുത്താല്‍ *2KM* അടുത്താണ് എന്ന് മനസിലാക്കുക . *12* സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക.
ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു.
പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍.
*1* ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക.
*2* ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്.
*3* ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം.
*4* തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.
*5* ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല.
*6* കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം.
*7* തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്.
*8* എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്.
*9* ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം.
*10* അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും.
*11* കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
*12* മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്.
*13* അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം.
*14* പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി.
*15* മിന്നലേറ്റാൽ പരിഭ്രമിക്കരുത്.
*16* മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരുത്.
*17* ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല.
*18* ഉടൻ കൃത്രിമ ശ്വാസം നൽകാം.
*19* ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമ്മി ഉണർത്താം.
*20* തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം.
*21* ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
*22* ന്യൂറോളജി മുതൽ മന:ശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിത്സയാണ് മിന്നലേറ്റയാളിന് വേണ്ടത്.
*23* ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്.
*24* മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്.

*NB* *ഈ വിലപ്പെട്ട Information എല്ലാവരും Maximum ഷെയർ ചെയ്യുക....

04/10/2021

ആകാശവാണി കോഴിക്കോട് നിലയത്തിലെ സീനിയർ അനൗൺസർ ആർ.കനകാംബരൻ, റേഡിയോ ശ്രോതാക്കളുടെ എണ്ണം കുറഞ്ഞു വരുന്നതായി അഭിപ്രായപ്പെട്ടിരിക്കുന്നു. പരേതനായ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ മകനാണ്. പുതിയ തലമുറ റേഡിയോ സൗഹൃദം ഇഷ്ട്ടപ്പെടുന്നില്ല. കാരണം ന്യൂജൻ പ്രോബ്ലംസ് തന്നെ! വിഷ്വൽ ഇഫക്ട് ,മൊബൈൽ മാനിയ പിടിപെട്ടിരിക്കയാണല്ലോ! കണ്ണിന് അസുഖം അതു പിന്നീട് അർബുദം വരാനിടയാക്കും. ആധുനിക ഭക്ഷണ സംസ്ക്കാരവും പുതിയ തലമുറക്ക് മാരക രോഗങ്ങൾ പടരുന്നതിന് കാരണമാകുന്നു. മൊബൈൽ കമ്പനികൾ, ഡീലർമാർ റേഡിയോ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്. റേഡിയോയിൽ പുതിയ തലമുറക്കും ആസ്വദിക്കാൻ പറ്റുന്ന ധാരാളം പരിപാടികളുണ്ട്. -എം.സി.വേലായുധൻ,Goldenmirror tv

04/10/2021

യു.പി യിൽ കർഷക സമരത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ എട്ട് പേർ മരിക്കാനിടയായതിൽ ഖേദിക്കുന്നു. കർഷക സമരം ഒരു കലാപ വിഷയമാക്കി തെരുവ് യുദ്ധത്തിലേക്ക് കൊണ്ടു പോകുന്നത് അപകടമാണ്. സുപ്രീം കോടതി, ഇക്കാര്യത്തിൽ പൊതുമുതൽ നശിപ്പിക്കരുതെന്ന് പറഞ്ഞിട്ടും സമരം സംഘർഷത്തിലേക്ക് പോവുകയാണ്. മാദ്ധ്യമങ്ങൾ സത്യസന്ധമായ വാർത്ത മാത്രം ജനങ്ങൾക്ക് നൽകണം.രാഷ്ട്രീയ താൽപ്പര്യക്കൾക്കനുസരിച്ച് വിഷയങ്ങളെ ട്വിസ്റ്റ് ചെയ്ത് വാർത്ത നൽകരുത്.

Photos from Goldenmirrortv's post 02/10/2021

11 വർഷത്തെ കാത്തിരിപ്പിനു ശേഷം ലക്ഷദ്വീപിൽ രാഷ്ട്രപതിയുടെ പ്രതിമ സ്ഥാപിച്ചു. മുസ്ലീം മത വിശ്വാസത്തിന് എതിരാണ് പ്രതിമ എന്ന തെറ്റിദ്ധാരണയാണ് ഇത്രയും കാലം രാഷ്ട്രവും ലോകവും ഏറെ ബഹുമാനിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്യാതെ മറച്ച് വച്ചിരുന്നത്.പല തവണ കൊച്ചിയിലേക്കും തിരിച്ചും പ്രതിമ, ലക്ഷദ്വീപ് ഭരണാധികാരികളായ ഉദ്യോഗസ്ഥർക്ക് കൊണ്ടു പോകേണ്ടി വന്നിരുന്നു. കോൺഗ്രസ് പാർട്ടിയും കേരളത്തിലെ ഇടത് പാർട്ടികളും ലക്ഷദ്വീപ് നിവാസികളിലെ ചിലർ ഉയർത്തിയ മത നിലപാടുകളെ പിൻതുണച്ചതായിരുന്നു തടസ്സങ്ങൾക്ക് കാരണം. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനം വേണ്ടി വന്നു 2021 ലെഗാന്ധിജയന്തി ദിനത്തിൽ പ്രതിമ സ്ഥാപിക്കാൻ! കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതിമാ അനാഛാദന കർമ്മം നിർവ്വഹിച്ചു. - എം.സി.വേലായുധൻ, Goldenmirror tv

Photos from Goldenmirrortv's post 30/09/2021

തിരുകേശമാണെന്ന് പറഞ്ഞ് കോടികൾ പള്ളി നിർമ്മിക്കാൻ സംഭാവന വാങ്ങിയ ഉസ്താദ് ഇപ്പോഴും കേമനും ആത്മീയ നേതാവും.ഭരണ-പ്രതിപക്ഷ, കേന്ദ്ര കക്ഷികളുമെല്ലാം ബഹുമാനം ചൊരിയും! എടപ്പാളിൽ നിന്ന് ചേകന്നൂർ മൗലവിയെ രാത്രി പ്രസംഗിക്കാൻ വിളിച്ചു കൊണ്ടുപോയി... വർഷങ്ങളായിട്ടും തുമ്പില്ല. സി.ബി.ഐ അന്വേഷിച്ചിട്ടും സംശയിക്കുന്ന ആളെ ചോദ്യം ചെയ്തിട്ടും തെളിവില്ല. കഞ്ചാവും ഹെറോയിന്നും സ്വർണ്ണവും കടത്തുന്ന മുഖ്യൻമാരെ പിടികൂടില്ല. അധോലോകത്ത് വാഴുന്ന അവരുടെ പേരുകൾ പോലും പത്രങ്ങളിൽ വരില്ല. --- --- -- --- -- -- -- - - - - - - - - - - - -

തേക്ക്...
ആട് ....
മാഞ്ചിയം....
ജാപ്പനീസ് കിടക്ക....
എയ്ഡ്സ് നു മരുന്ന്
കുടവയർ കുറക്കാൻ ലവണ തൈലം....
നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
മണി ചെയിൻ
സോളാർ തട്ടിപ്പ്...
പരീക്ഷാ തട്ടിപ്പ്...
പീ .എച്ച് .ഡീ....
ഹണി ട്രാപ്പ്.....
PIN നമ്പർ തട്ടിപ്പ്
ഇരുതലമൂരി
വെള്ളിമൂങ്ങ
ശ്രീകൃഷ്ണന്റെ വെണ്ണക്കുടം.... തിരുകേശം....
മോശയുടെ അംശവടി....
യൂദായുടെ വെള്ളിക്കാശ്..........
അങ്ങനെ ,
അങ്ങനെ എന്തെല്ലാം..........

ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല...

എന്നാലും നമ്മുടെ വിചാരമോ...

യൂപ്പീക്കാരൻ മണ്ടൻ...

ബംഗാളി മണ്ടൻ...

ഗുജറാത്തി മണ്ടൻ...

തമിഴൻ മണ്ടൻ...

മറാഠി മണ്ടൻ...

ബീഹാറി മണ്ടൻ....

തെലുങ്കൻ മണ്ടൻ ....:

നമ്മൾ കേരളീയർ മിടുക്കരും...

ഇടയ്ക്കിടെ "മലയാളിയോടാ കളി " എന്ന്
വീമ്പിളക്കലും

എന്തു പറയാൻ .. മോൻസ് മാവുങ്കൽ.... കുറച്ച് ദിവസം കാണും... പിന്നെ മറ്റൊരു വിഷയം! പണത്തിന് മീതെ പരുന്തും പറക്കില്ല !

30/09/2021

യുക്തിവാദികളും കമ്മ്യൂണിസ്റ്റ കാരും ഭാരതസംസ്ക്കാരത്തെ എതിർക്കുന്ന സങ്കൽപ്പ സ്വർഗം വാഗ്ദാനം ചെയ്ത് ആളെ കൂട്ടുന്ന മത തീവ്രവാദികളും അമൃതാനന്ദമയിയെ പരിഹസിക്കും! അമ്മ ഒരിക്കലും താൻ ദൈവത്തിൻ്റെ അവതാരമാണെന്നും അൽഭുത സിദ്ധികൾ കാണിക്കുമെന്നും പറഞ്ഞിട്ടില്ല. തന്നെ കാണാൻ വരണമെന്നും ആഹ്വാനം ചെയ്യാറില്ല. അവർ മനുഷ്യസ്നേഹത്തിൻ്റെ പ്രതീകമാണ്. ഞാനും ഒരിക്കൽ മാദ്ധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി 'അമ്മയെ ദർശിച്ചിട്ടുണ്ട്, മഞ്ചേരിയിൽ വച്ച്. പിന്നീട് തിരക്കിനിടയിയിൽ അമ്മയെ കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. ഇഷ്ടമുള്ളവർ അമ്മയെ ദർശിക്കട്ടെ. എല്ലാവർക്കും വിവിധ ഭാഷാപണ്ഡിത്യം ഉണ്ടാകണമെന്നില്ല. മഹാ പാമരൻമാരാണ് മഹാഭാരതവും രാമായണവും എഴുതിയത്. ദൈവത്തിൻ്റെ വരമുണ്ടായാൽ ഏത് പാമരനും പണ്ഡിതനാകും.... പരിഹസിക്കരുത്! = എം.സി.വേലായുധൻ,Goldenmirror tv

Want your business to be the top-listed Media Company in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address


Kovoor, Medical College
Kozhikode
673017

Other News & Media Websites in Kozhikode (show all)
kozhikode_news kozhikode_news
KOZHIKODE
Kozhikode

Madhyamam Madhyamam
NH/212
Kozhikode, 673012

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seve...

Thejas News Thejas News
Thejas News, Kattukandi Edathil Lane, Vattampoyil, Chalappuram P. O
Kozhikode, 673002

Thejas News is a Malayalam online news portal run by Thejas Publishing charitable trust, based in cal

DoolNews DoolNews
DoolNews, 11/40D First Floor, Fashion Tower Cherooty Road, 1, Calicut 1
Kozhikode, 673001

www.doolnews.com

Campus Alive Campus Alive
Vidhyarthi Bavan, UKS Road
Kozhikode, 673001

Online Magazine

CRIME STORY Malayalam CRIME STORY Malayalam
CRIME STORY
Kozhikode, 673004

CRIME MAGAZINE publishing from Manolokam Group Publishing co.Pvt.Ltd is the first and foremost inves

Kerala Vote for LDF Kerala Vote for LDF
Kozhikode

വനിതാ മതിൽ

Photojournalist Photojournalist
Kozhikode

silent witness

News city metro News city metro
17/1311, 3rd Floor, KMA Building, Puthiyara
Kozhikode, 673655

Ads & Classifieds of Kerala (Gods Own Country)

Republic Daily Malayalam Republic Daily Malayalam
Kozhikode

Republic Daily Is A Best Malayalam News Portal In Kerala

Goat Cures Goat Cures
Malayalam Trick Master
Kozhikode, 673527

Nadapuram News Nadapuram News
Nadapuram
Kozhikode, 673504

Live News from Nadapuram