Kozhikode District

Kozhikode District

Nearby government services

Kodoly Odupara
Kodoly Odupara
Narikkuni

മതസൗഹാർദത്തിന്റെയും, സാഹോദര്യത്തിന്റെയും,
ഭക്ഷ്യ വിപവങ്ങളുടെയും, നാടാണ് കോഴിക്കോട്.

കോഴിക്കോട് ജില്ലയിലെ വാർത്തകൾ, വിശേഷങ്ങൾ, പരിപാടികൾ, ആവശ്യമായ ഫോൺ നമ്പറുകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ തുടങ്ങിവെച്ച ഒരു സംരംഭം.

ആവശ്യമായ നമ്പറുകൾക്ക്.. Police Stations: https://kozhikodedistrict.blogspot.in/p/kerala-police.html

Fire stations: https://kozhikodedistrict.blogspot.in/p/kerala-fire-and-rescue-service.html

Government Hospitals and Health Centers:
https://kozhikodedistrict.blogspot.in/p/government-hospitals-and-health-centers.html

10/06/2024

ചെമ്മണ്ണൂർ ജ്വലേഴ്‌സിന്റെ മെഗാ ഷോറൂം ഇനി അരയിടത്തുപാലത്ത്

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

KOZHIKODE DISTRICT

ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ ,മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. (1151-1525 വരെയുള്ള കാലയളവില്‍)1615 ല്‍ ഇംഗ്ലീഷുകാരും(1665 ല്‍ വ്യാപാരകേന്ദ്രം നിര്‍മ്മിക്കപ്പെട്ടു) ,1698 ല്‍ ഫ്രഞ്ചുകാരും , 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ് , മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് തന്‍റ അധീനതയിലാക്കി.

ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു.അറബികള്‍ “ക്വാലിക്കൂത്ത്” എന്നും തമിഴര്‍ “കള്ളിക്കോട്ടൈ” എന്നും വിളിച്ച നഗരം ചൈനക്കാര്‍ക്കിടയില്‍ “കാലിഫോ “എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോഴിക്കോട് എന്നാണ് ഈ നഗരത്തിന്‍െറ ഔദ്യേഗിക നാമമെങ്കിലും ,ചില നേരങ്ങളില്‍ ” കാലിക്കറ്റ് “എന്നും വിളിക്കപ്പെടുന്നു. കോഴിക്കോട് തുറമുഖത്തുനിന്നും കയറ്റി അയച്ചിരുന്ന “കാലിക്കോ ” എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്‍െറ പേര് “കാലിക്കറ്റ് ” എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.

സംസ്കാരം

കലയുടെയും സംസ്ക്കാരത്തിന്‍െറയും ഈറ്റില്ലമാണ് കോഴിക്കോട് നഗരം. മലബാറിലെ മുസ്ലീം സമുദായത്തിന്‍െറ പാരമ്പര്യ കലാരൂപങ്ങളായ ഒപ്പനയുടെയും, കോല്‍ക്കളിയുടെയും താളവും മാപ്പിളപ്പാട്ടിന്‍െറ ഇശലുകളും ഈ നഗരത്തിനെ കൂടുതല്‍ (മൊ‍ഞ്ചുള്ള മണവാട്ടി) സുന്ദരിയാക്കുന്നു. ജില്ലയുടെ വടക്കുഭാഗങ്ങളില്‍ അനുഷ്ഠാന ക്ഷേത്രകലകളായ തെയ്യവും ,തിറയാട്ടവും വളരെ വ്യാപകമായി ഇന്നും പ്രചാരത്തിലുണ്ട്. കേരളത്തിലെ പ്രശസ്തമായ ആയോധന കലയായ കളരിപ്പയറ്റും , അങ്കത്തട്ടില്‍ വീരേതിഹാസങ്ങള്‍ രചിച്ച ആരോമല്‍ച്ചകവരുടെയും , തച്ചോളി ഒതേനന്‍െറയും , ചന്തുച്ചേകവരുടെയും, വീരാംഗന ഉണ്ണിയാര്‍ച്ചയുടെയും ചരിതങ്ങള്‍ പാടിപ്പുകഴ്ത്തുന്ന വടക്കന്‍പാട്ടിന്‍െറ നാടന്‍ ശീലുകളിലില്‍പ്പോലും വടക്കേ മലബാറിന്‍െറ ഗ്രാമീണ മനസ്സിന്‍െറ ഈണമുണ്ട്. വര്‍ഷം തോറും തുലാമാസത്തില്‍ തളിമഹാശിവക്ഷേത്രത്തില്‍ വച്ചു നടക്കുന്ന, വേദ പണ്ഡിതമന്‍മാര്‍ ഒത്തുകൂടുന്ന “രേവതി പട്ടത്താനം “ എന്ന വിദ്വല്‍ സദസ്സ് കോഴിക്കോടന്‍ പ്രൗഡിയുടെ നേര്‍ക്കാഴ്ചയാണ്.

Videos (show all)

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് സ്വതന്ത്രദിനത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയപ്പോൾ©️Respective owner
വയനാട് തുരങ്കപാതയുടെ അനിമേഷൻ വീഡിയോ video courtesy to P A Muhammad Riyas
കോഴിക്കോട് ബ്ലിസ് പാർക്ക്
നവീകരിച്ച കോഴിക്കോട്‌ ബീച്ച്
മൂപ്പര് വരാൺ
900 മാസ്ക്കുകൾ നിർമിച്ചു നൽകി പ്രേരാമ്പ്ര സ്വദേശിനി ലീല
Thanks ❤️

Category

Telephone

Address


Kozhikode District
Calicut
673585

Other Public Services in Calicut (show all)
A2Z Internet Sevana Kendram A2Z Internet Sevana Kendram
Near GHS Chattukappara
Calicut, 670592

Various online services including Photostat and Lamination

Shiju damodhar Shiju damodhar
Azani Group Of Companies, 5th Floor, HiLITE Business Park, National Highway 66, Bypass, Thondayad, Kozhikode
Calicut, 673014

Founder Chairman & Managing Director of Azani Group Of Companies Azani Group consists of 14 compani

HARIS PVR HARIS PVR
Calicut, 673601

This page related to charity

Ayoob kannarambath. k Ayoob kannarambath. k
Calicut, 673027

SHAFI Parambil ARMY SHAFI Parambil ARMY
Calicut, 673522

Election support