Feroke
Nearby government services
Feroke
Palath
muttungal west
Calicut, kunnamangalam,kerala.
Tanur, Kozhikode
Kunnummal . Kuttiady
673612
activity .,sooraj narakode Malayalam, natural club,
calicut
GASC
meppayur
Kozhikode 673001
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Feroke, Calicut.
Feroke New Bridge😍😍
Care Feroke ❤️
നമ്മെ പോലെ അന്തിയുറങ്ങാനൊരിടം എന്ന പലരുടേയും സ്വപ്നം പൂവണിയിക്കാൻ ഈ മെസ്സേജ് കഴിയുന്നത്ര പേരിലേക്ക് ഷെയർ ചെയ്യുമല്ലോ....❤️
ഫറോക്ക് പഴയ പാലം ❤️
ഇതാണ് കൈ നനയാതെയുള്ള മീൻപിടുത്തം: മത്സ്യം പിടിക്കാൻ കൊണ്ടുവന്ന ഇരയെ ( ചെമ്മീൻ) ചുളുവിൽ അടിയ്ക്കാൻ വന്ന ഒരു കൊക്ക്.
ഫറോക്ക് പാലം.
ഇന്ന് കണ്ട നടുക്കുന്ന കാഴ്ചയാണിത്. ഫറോക്കിനോളം പഴക്കമുണ്ട് നമ്മുടെ ഓടു വ്യവസായത്തിനും തടി വ്യാപാരത്തിനും. വ്യാപാര വ്യവസായങ്ങൾക്ക് ഏഷ്യയിൽ തന്നെ മാർക്ക് ചെയ്യപ്പെട്ട സ്ഥലം ഇന്ന് പുതിയ പാലങ്ങളും ഹൈവേകളും വന്നതോടെ നമ്മുടെ മാപ്പുകളിൽ നിന്നും തന്നെ വേർതിരിഞ്ഞു നിൽക്കുന്നു.
" ഫറോസി" ക്യാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഫറോക്ക് : ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ചു ഫറോക്ക് പ്രവാസി അസോസിയേഷൻ (ഫറോസി) വനിതാ വിഭാഗം വനിതകൾക്കായി ഫറോക്ക് പേട്ടയിൽ ക്യാൻസർ പരിശോധനാ കേമ്പ് സംഘടിപ്പിച്ചു.
ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ സ്ത്രീകളിൽ വ്യാപകമായി കണ്ട് വരുന്ന സ്തനാർബുധ പരിശോധനക്കാണ് പ്രാമുഖ്യം നൽകിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇരുന്നുറോളം സ്ത്രീകൾക്ക് ക്യാമ്പിൽ കൊളസ്‌ട്രോൾ, ഷുഗർ, പ്രഷർ പരിശോധനയും നടത്തിയിരുന്നു.
അതേപോലെ തന്നെ സൗജന്യ നിരക്കിൽ മാമോഗ്രാം പരിശോധനയും, മരുന്നും ലഭ്യമാക്കി. ശനിയാഴ്ച രാവിലെ 9മണിക്ക് ഫറോക്ക് പേട്ട ഗ്രൗണ്ടിന് സമീപമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ പങ്കെടുത്തവർക്കായി ക്യാൻസർ ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. ഫറോക്ക് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ആശ വി വി, ഫറോക്ക് മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റീജ, ആസ്റ്റർ മിംസ് ഓൻകോളജി ഹെഡ് കെ വി ഗംഗാധരൻ, മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺമാരായ സുലേഖ, താഹിറ, കൗൺസിലർ സഫീന, ആസ്റ്റർ മിംസ് ഓങ്കോളജി ഡോക്ടർമാരായ സജ്‌ന കെ ടി, ഹബീബ കെ കെ, സാറ എന്നിവർ സംബന്ധിച്ചു.
Feroke Railway Station
ഗ്രാമിക നാടക പുരസ്കാരം ശ്രീ. സജിത് കെ. കൊടക്കാട്ടിന്👏👏👏
മെൽവിൻ ക്ലേരമൻറിൻ്റെ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് (21-01-2024) വൈകീട്ട് 3.30 ന് ഗണപത് ഹൈസ്കൂളിൽ (താഴെ കെട്ടിടം) വെച്ച് നടക്കുന്നു.
ഫറോക്ക് പഴയ പാലത്തിന് ഇരുവശത്തായും സിഗ്നൽ സ്ഥാപിച്ചിട്ടുള്ളതായി അറിയുന്നു.
ഫറോക്ക് ഇ.എസ്.ഐയിൽ പിൻവാതിൽ നിയമനം ?!!
ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലെ ഇ.സി.ജി റൂമിൽ മൂർഖൻ | Madhyamam | ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളിൽ മൂർഖനെ കണ്ടെത്തി. രോഗികളും ജീവനക്കാരും തലനാരിഴക്കാണ് പാമ്പിന്‍റെ കടിയേൽക്ക...
#ഫറോക്ക് പഴയ പാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 12 വരെ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗത തടസ്സമുണ്ടാകും.
പഴയ പാലം അറ്റകുറ്റപണി (ഇലക്ട്രിക്കൽ)
Final Lap
ചാലിയാർ ഫെസ്റ്റ്😍😍
#ചാലിയാർ
Boat Race - 2023
OCTOBER - 24
02:00 PM
Feroke
ഈ ലൈസൻസ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചിട്ടുണ്ടെന്നറിയുന്നു.
Thanks!
10.10.2023 ന് രാവിലെ ചാലിയം പുലിമുട്ടിൽ നിന്ന് കിട്ടിയ ഒമാൻ ഡ്രൈവിങ് ലൈസൻസ്.അഫ്സൽ തെക്കേ കളത്തിങ്ങൽ എന്ന പേർ.മറ്റൊരു Identity യും ഇല്ലാത്തതിനാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ മാർഗമില്ല. താഴെ നമ്പറിൽ ബന്ധപ്പെടുക. 8547070877 /9207570877
റഫി സാബ് കീ യാദേം♥️
വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ ജോലി ചെയ്തിരുന്ന സമയം. പതിവു പോലെ കാര്യമായ ജോലികളൊന്നുമില്ലാതെ ഓഫീസിന്റെ മുന്നിൽ ഞാനും ഖാദറും സൊറ പറഞ്ഞിരിക്കുന്നു. പാലാ ഗല്ലിയെ തണുപ്പിച്ചു കൊണ്ട് പെരുമഴ പെയ്യുന്നു. ഓഫീസ് ബിൽഡിങ്ങിന്റെ മുകളിലെ ഫ്ലാറ്റിൽ താമസിക്കുന്ന മെലിഞ്ഞാരു പയ്യൻ എങ്ങോട്ടോ പോകാനുള്ള ധൃതിയിൽ ഇറങ്ങി വന്നതായിരുന്നു. കോരിചെരിയുന്ന മഴയേയും നോക്കി നമ്മുടെ കൂടെ നിലയുറപ്പിക്കേണ്ടി വന്നു. വളരെ യാദൃശ്ചികമായാണ് അവനെ ഞങ്ങൾ പരിചയപ്പെടുന്നത്.
മുസ്തഫ അൻസാരി എന്ന് അവൻ സ്വയം പരിചയപ്പെടുത്തി. സംസാരിച്ച് തുടങ്ങിയപ്പോൾ അവൻ വാചാലനായി. ആദ്യം മഴ, പിന്നെ സംഗീതം. അങ്ങനെ ഇന്ത്യൻ സംഗീതത്തിലെ ത്രിമൂർത്തികളായ റാഫി-മുകേഷ്-കിഷോർ വരെ നമ്മളെത്തി. ഉത്കണ്ഠ കൂടുതലായ ഞാനവനോട് മുംബൈയിൽ റഫി നൈറ്റ് നടത്താറുണ്ടോ എന്ന് ചോദിച്ചപ്പോൾ അവന് അതേ കുറിച്ച് അറിയുമായിരുന്നില്ല. എന്നാൽ ഞങ്ങൾ വിട്ടു കൊടുത്തില്ല. കേരളത്തിൽ കേരള റാഫി പട്ടം മത്സരം കൂടാതെ റഫി-മുകേഷ്-കിഷോർ നൈറ്റുകൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ടെന്ന് പറഞ്ഞു. ഇതുകേട്ടപ്പോൾ അൻസാരിക്ക് വലിയ ആദരവും ബഹുമാനവുമൊക്കെ തോന്നി. പൊതുവെ മലയാളികൾക്ക് ഹിന്ദിയോടോ ബോളിവുഡ്ഡിനോടോ ആത്മാർത്ഥതയോ താൽപര്യമോ യില്ലെന്ന ധാരണയാണ് അവിടെ മാറിയതെന്ന് ആ മുഖത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാമായിരുന്നു.
സംസാരിച്ച് കൊണ്ടിരിക്കെ എന്നോടും ഖാദറിനോടും ജൂലൈ 31ന് തയ്യാറായിരിക്കാൻ പറഞ്ഞു. ഞങ്ങൾക്കിഷ്ടമുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാമെന്ന് അവൻ വാക്ക് തന്നു. പിന്നീട് കൂടുതൽ ചിന്തിക്കാനോ ആകാംക്ഷക്കോ വക നൽകാതെ അൻസാരി തന്നെ പറഞ്ഞു. ഭായ്, റഫി സാബ് അന്തിയുറങ്ങുന്ന സ്ഥലം കാണിച്ചു തരാമെന്ന്. മനസ്സിൽ ഒരുപാടിഷ്ടപ്പെടുന്ന ഒരാളെ കാണിച്ചു തരാമെന്ന് പറഞ്ഞ പോലെ തോന്നി. മഴ തോർന്നു, ഒരു നൂറു തവണ സമ്മതമാണെന്ന് അവനയറിയിച്ചു, നമ്മൾ ഓഫീസിലേക്ക് കയറി; അൻസാരി സുഹൃത്തിൻറ ബൈക്കിലും.
***
കോഴിക്കോട്ടുകാരനായത് കൊണ്ടാവാം റഫി സാബിൻറ പാട്ടുകൾ കേൾക്കാത്ത അപൂർവം ദിനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ലണ്ടൻ പ്രോഗ്രാമാണ് ആദ്യം കേട്ടിരുന്നത്. ലണ്ടൻ പ്രോഗ്രാമിൻറ കാസറ്റില്ലാത്ത ഒരു വീട് കോഴിക്കോടുണ്ടായിരുന്നില്ല എന്ന് പറയാം. സിനിമയിൽ പാടിയതിനേക്കാളും ഗംഭീരമായിരുന്നു അദ്ദേഹത്തിൻറ ലണ്ടൻ പ്രോഗ്രാമും ഇൻട്രോയും ഗാനങ്ങളും.
മലബാറിൽ റഫിയുടെ ഗാനങ്ങളില്ലാത്ത ഗാനമേളകൾ ഇല്ലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ ക്ലബ്ബുകൾ നടത്തിയിരുന്ന ഗാനമേളകളും സ്റ്റേജ് പ്രോഗ്രാമുകളും ഇല്ലാതായി തുടങ്ങി. ഇന്ന് റഫി നൈറ്റുകൾ ഉണ്ടെങ്കിലും ബിഗ്ബജറ്റ് പ്രോഗ്രാമുകളോടാണ് എല്ലാവർക്കും താൽപര്യം. ക്ലബ്ബ് പരിപാടികളൊക്കെ റസിഡൻറ്സ് അസോസിയേഷനുകളായി മാറി. വിവിധ ചാനലുകൾ നടത്തുന്ന ബിഗ്ഷോകൾ എങ്ങും വന്നു തുടങ്ങിയിരിക്കുന്നു. കോഴിക്കോട് മുമ്പ് റോട്ടറി ക്ലബ്ബും ബാങ്ക്മെൻസും മത്സരിച്ച് ഗാനമേളകളും നാടകങ്ങളും നടത്തിയിരുന്നു.
മാമൻ (ഇപ്പോൾ ജീവിച്ചിരിപ്പില്ല) ഒരു റഫി സ്പെഷ്യലിസ്റ്റായിരുന്നു. മുഹമ്മദ് റഫി എന്ന് തന്നെയായിരുന്നു അദ്ദേഹത്തിൻറ പേരും. നേരിയ ശബ്ദത്തിൽ അദ്ദേഹത്തിൽനിന്നും റഫി ഗാനങ്ങൾ കേൾക്കാൻ പ്രത്യേകാനുഭൂതിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സ്ഥിരമായി പാടിയിരുന്ന "ഓ ദുനിയാ കെ രഖവാലെ", "ആജാ തുജ്കോ", "മേരെ മിത് വാ" എന്നീ ഗാനങ്ങൾ നമ്മുടെ വീട്ടുകാരുടേയും പ്രിയപ്പെട്ട ഗാനങ്ങളായി മാറി.
***
ജൂലൈ 31, പകൽ വെറുതെയിരിക്കുക, ഉറങ്ങുക എന്ന ജോലി മാത്രമുണ്ടായിരുന്ന നമ്മൾ അൻസാരിക്കൊപ്പം സാന്ധേർസ്റ്റ് സ്റ്റേഷനിൽനിന്നും ലോക്കൽ ട്രെയിനിൽ കയറി ജുഹു സോണിലേക്ക് വിട്ടു. അവിടുന്ന് ഒരു ടാക്സി പിടിച്ച് സാന്താക്രൂസിലെ ഒരു പള്ളിയിലെത്തി. ചെറിയൊരു നിസ്കാര പള്ളിയും അതിനോടനുബന്ധിച്ച് വളരെ ചെറിയ ഒരു ശ്മശാനവും. പള്ളിയിൽ കയറി അംഗ ശുദ്ധി വരുത്തി ഖബറിസ്ഥാനിലേക്ക് പോയി. അവിടെ ഒരു ഖബറിടം കാണിച്ച് തന്നു പറഞ്ഞു ഇതാണ് റഫി സാബിൻറത്.
റഫി സാബിന് വേണ്ടി പ്രാർത്ഥിച്ചു തിരിഞ്ഞ് നടക്കുമ്പോൾ അൻസാരി ചോദിച്ചു : ഭായ്, വോ ജൊ ഖബർ കിസ്കാ ഹെ പതാ? (ആ കാണുന്ന ഖബർ ആരുടേതാണെന്നറിയുമോ?). ഞാനും ഖാദറും ഒരേ സ്വരത്തിൽ ഇല്ലെന്ന് മറുപടിയും ചോദ്യവും : കിസ്കാ ഹേ? (ആരുടേതാ?) ആപ് ലോഗ് മധുബാലജി കോ ജാൻതീ ഹേ ക്യാ? (നിങ്ങൾക്ക് മധുബാലയെ അറിയുമോ?). അതെ, പക്ഷെ അതെങ്ങനെ?. അതെ അവർ തന്നെ, ബോളിവുഡ്ഡിൻറ "മർലിൻ മൺറോ" മധുബാല. മരിക്കുമ്പോൾ കിഷോർ കുമാറിൻറ ഭാര്യയായിരുന്നു അവർ.
അൻസാരിക്ക് അവിടെ കൂടുതൽ അറിയാതിരുന്നിട്ടാണോ, അതോ അവൻ പറയുന്നവരെ ഒരുപക്ഷെ നമ്മൾ അറിഞ്ഞിരിക്കില്ല എന്ന് വിചാരിച്ചിട്ടോ എന്നറിയില്ല. റഫിയും മധുബാലയും അന്തിയുറങ്ങുന്നതിന്നടുത്ത് തന്നെയായിരുന്നു സംഗീത സംവിധായകൻ നൗഷാദ് അലി, പർവീൺ ബാബി, തലത്ത് മഹ്മൂദ് എന്നിവരുടെ ഖബറിടങ്ങളുമെന്ന് പിന്നീടാണ് അറിയുന്നത്. എന്തായാലും മറക്കാനാകാത്ത ഒരു സംഭവമായി ഇന്നും ആ ഓർമകളിലേക്ക് പോകുന്നു.
ഇഷ്ടമുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാണാൻ പറ്റിയില്ലെങ്കിലും അവരുടെ കല്ലറകളിൽ പോയി ഒരു നോക്ക് കാണാൻ, അവർക്ക് വേണ്ടി അവിടെ പോയി പ്രാർത്ഥിക്കാൻ സാധിക്കുന്നത് തന്നെ ഒരു വലിയ കാര്യമായി കരുതുന്നു. ഓരോ ജൂലൈ 31നും റഫി സാബിനെ ഓർക്കുമ്പോൾ മാമനെയും ഇപ്പോൾ അതിന്റെ കൂടെ പ്രിയ സുഹൃത്ത് അൻസാരിയെയും ഓർക്കുന്നു.
-ശഫീഖ് കെ.പി.
#നിർമ്മിതബുദ്ധി
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്.
നമുക്ക് എങ്ങനെയൊക്കെ ഇത് അതിജീവിക്കാം എന്നത് ഇപ്പോഴേ നമ്മുടെ കുടുംബത്തിലും കുട്ടികളിലും സമൂഹത്തിലും ചെയ്യേണ്ടതുണ്ട്.
ശബ്ദം അനുകരിക്കുന്നത് പോലെയല്ല Al യിലെ ശബ്ദം . അത് ഒറിജിനലായിരിക്കും. നിങ്ങളുടെ ശബ്ദത്തിന്റെ ഒരു Sample കിട്ടിയാൽ ഭംഗിയായി അതു കൈകാര്യം ചെയ്യാവുന്നതാണ്. അതുകൊണ്ട് Anonymous Number) (അജ്ഞാത നമ്പർ) കളിൽ നിന്നും ഇത്തരം പൈസ ആവശ്യാർത്ഥം ഒരു കോൾ വന്നാൽ ഒറിജിനൽ നമ്പറിൽ ബന്ധപ്പെട്ട് ആള് തന്നെയാണോ എന്ന് ഉറപ്പു വരുത്തുക. ആൾ ട്രാവലിലാണെങ്കിൽ ബന്ധുക്കളെ വിളിക്കുക.
രണ്ടാമത്, AI യുടെ ബുദ്ധി പ്രകാരം ആളെ സ്വയം ക്രിയേറ്റ് ചെയ്യാൻ കഴിയും. അതായത് എന്റെ ഒരു ഫോട്ടോ കിട്ടിയാൽ അതുവെച്ച് കമ്പ്യൂട്ടറിൽ എന്നെ ക്രിയേറ്റ് ചെയ്ത് കോൾ ചെയ്യുമ്പോൾ അതും എന്റെ ശബ്ദത്തിലാകുമ്പോൾ ഒരിക്കലും ഒറിജിനലോ വ്യാജനോ തിരിച്ചറിയാൻ കഴിയാതെ വരുന്നു.
അതുകൊണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ നമുക്ക് ഇതുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്.
1. ട്രിപ്പ്, മറ്റു കാര്യങ്ങൾ പ്ലാൻ ചെയ്യുന്നവർ സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്യാതിരിക്കുക.
2. ട്രിപ്പ് ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ തിരിച്ചു വീട്ടിലെത്തിയതിനു ശേഷം സാവകാശം ചെയ്യുക.
3. തമ്മിൽ അറിയാത്ത ആളുകളെ വാട്ട്സാപ്പിലോ ഫേസ്ബുക്കിലോ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ ആഡ് ചെയ്യാതിരിക്കുക.
4. പെട്ടെന്ന് ചാടിക്കയറി തീരുമാനങ്ങൾ എടുക്കുന്നതിന് പകരം സാവധാനം ചിന്തിച്ച് ആരോടെങ്കിലും ചോദിച്ചു കൈകാര്യങ്ങൾ ചെയ്യുക.
ഇത്രയും ചെയ്താൽ ഇത്തരത്തിലുള്ള ഒരുവിധം കെണികളിൽ നിന്നും രക്ഷനേടാം.
😍😍
Click here to claim your Sponsored Listing.
Videos (show all)
Website
Address
Calicut
673631
PVSHSS, ERANHKKAL P O , ELATHUR VIA
Calicut, 673303
GOVERNMENT AIDED HIGHER SECONDARY SCHOOL - ERANHIKKAL
Puthiyara Road, Puthiyara, Kozhikode
Calicut, 673004
Kozhikode also known as Calicut, is a city in the state of Kerala in southern India on the Malabar c
Farook Training College
Calicut, 673632
Official page of Farook Training College NSS Unit 263, University of Calicut
തൃക്കുറ്റിശ്ശേരി
Calicut
DYFI തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് ഫേസ്ബുക്ക് പേജ്
KOZHIKODE SOUTH
Calicut, 673004
നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. ``ജനാധിപത്യത്തിൻറെ കാവലാളുകളായി``
Poovattuparamba
Calicut, 673008
The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel
B C Road , BEYPORE , CALICUT
Calicut, 673015
Best event destination in beypore , Calicut having exclusive luxury at affordable cost . We undertake Marriage functions ,Receptions ,Meetings , Anniversary and birthday parties an...