Govt.ITI Chalakudy

Originated in 1954 as Trade School as part of a Community Project. It was upgraded to Industrial Training Institute in 1957.

Eldest of all institutes, started with few trades and now with more than 20 trades including Centre of Excellence. ഐടിഐയിലെ എല്ലാ കൂട്ടുകാര്‍ക്കും മറക്കാനാവാത്ത കലാലയ ഓര്‍മ്മകളിലേക്ക് സ്വാഗതം .
അനേകായിരം വിദ്യാര്‍ത്ഥികള്‍ കടന്നു പോയ ക്യാംപസ് ........
ഇന്നലെകളില്‍ അതിലൊരാളായ് നമ്മളും കടന്നു പോയ്.
മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട്,
വരുംതലമുറക്ക് ഇനിയും ഓര്‍മ്മകള്‍ സമ്മാനിക്കാനായ്

28/07/2022
22/07/2022

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ കളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശന നടപടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. അപേക്ഷ വകുപ്പിന്റെ തനത് ഓൺലൈൻ പോർട്ടൽ ആയ "ജാലകം " വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക്
https://itiadmissions.kerala.gov.in
എന്ന വെബ് സൈറ്റ് സന്ദർശിച്ച് 2022 ജൂലൈ 20 രാവിലെ 10.00 മണി മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് ഐ.ടി. ഐ കളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും. 100 രൂപയാണ് അപേക്ഷ ഫീസ്.

14/06/2022

അദ്ധ്യാപക രക്ഷാകർത്തൃസമിതി - പൊതുയോഗം 15-06-2022

Photos from Govt.ITI Chalakudy's post 02/06/2022

31 May 2022 Industrial Training Department ൽ ചാലക്കുടി ഐ ടി ഐ യിലെ Retirement ചടങ്ങിൽ നിന്ന്.

14/01/2022

പ്രിയരേ....
കേരളത്തിന്റെ മുതുമുത്തശ്ശി ഐടിഐ യാണ് ചാലക്കുടിയിലേത്. ഇവിടെ നിന്നും ഓരോവർഷങ്ങളിലായി വലിയ പ്രതീക്ഷകളോടെ പുറത്തിങ്ങി, ചുറ്റുപാടുകളോട് പടപൊരുതിതന്നെ ജീവിത പടവുകൾ കയറിയവരാണ് നമ്മൾ. നമ്മുടെതെല്ലാം ഈ മുത്തശ്ശിയിലൂടെ തുടക്കം കുറിച്ചതാണ്.

വളർച്ചയുടെയും വികസനങ്ങളുടെയും പുത്തൻ കുതിപ്പുകൾ നടത്തുകയാണ് ഇന്ന് ഈ ഐടിഐ. തലമുറകൾ ഒന്നൊന്നായി ചേർന്ന് നമ്മുടെ സ്ഥാപനത്തെ കാലാനുഗതമായി വളർത്തുക തന്നെവേണം. പൂർവ്വികർ എന്ന നിലയിൽ അങ്ങയും അങ്ങോടൊപ്പമുണ്ടായിരുന്നവരും പങ്കെടുക്കേണ്ട ചാലക്കുടി ഐടിഐ പൂർവ്വ വിദ്യാർത്ഥി വാർഷിക പൊതുയോഗം 15-01-2022 തിയതി പകൽ രണ്ട്മണിക്ക് ചേരുന്നു.

ഉറപ്പായും എല്ലാവരും പങ്കെടുക്കണം.

26/08/2021

ഈ വർഷത്തെ പ്രവേശന നടപടികൾ ഇന്ന് മുതൽ (26.8.2021 ) ആരംഭിക്കുകയാണ്. ചാലക്കുടി ഗവ. ഐ ടി ഐ യിലെ മെട്രിക്ക് & നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള പ്രവേശനനടപടികൾ ആരംഭിച്ചിരിക്കുന്നു.
ചാലക്കുടി ഗവ.ഐടിഐ ലെ ട്രേഡുകളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും അറിയുന്നതിന് താഴെ കാണുന്ന ലിങ്കിലെ പേജുകൾ മറിക്കുക ....

https://online.fliphtml5.com/jvxhn/vbgy/

പ്രവേശനത്തിനായി താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക

https://itiadmissions.kerala.gov.in

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ സർക്കാർ ഐടിഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു. വീട്ടിലിരുന്നു തന്നെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
www.itiadmissions.kerala.gov.in എന്ന ‘ജാലകം' പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പോർട്ടലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പോർട്ടലിലൂടെ വ്യാഴാഴ്‌ച മുതൽ പ്രവേശനത്തിനായി അപേക്ഷിക്കാം.

പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്‌ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദേശങ്ങളും www.det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈ‌റ്റിലും www.itiadmissions.kerala.gov.in എന്ന അഡ്‌‌മിഷൻ പോർട്ടലിലും ലഭ്യമാകും.

അപേക്ഷാ സമർപ്പണം പൂർത്തിയായാലും അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽ നമ്പറിൽ എസ്എംഎസായി ലഭിക്കും.

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലായി എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന 76 ഏക വത്സര/ ദ്വിവത്സര, മെട്രിക് /നോൺ മെട്രിക്, എൻജിനിയറിങ്‌/നോൺ എൻജിനിയറിങ്‌ വിഭാഗങ്ങളിലെ കേന്ദ്ര സർക്കാർ അംഗീകാരമുള്ള എൻ സി വി ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ് സി വി ടി ട്രേഡുകൾ, മികവിന്റെ കേന്ദ്ര പരിധിയിൽ ഉൾപ്പെടുന്ന മൾട്ടി സ്‌കിൽ ക്ലസ്റ്റർ കോഴ്‌സുകൾ എന്നിവയാണ് നിലവിലുള്ളത്.

അപേക്ഷകർ ആഗസ്റ്റ് ഒന്ന്‌ 2021 ൽ 14 വയസ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾക്ക് പുറമെ 2020 മുതൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഓരോ ട്രേഡിലേയും ആകെ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്. ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.

Photos from Govt.ITI Chalakudy's post 19/08/2021

ചാലക്കുടി ഗവ.ഐടിഐ യിലെ സ്റ്റാഫ് അംഗങ്ങൾ ഈ മഹാമാരിയുടെ കാലത്ത് ആഘോഷങ്ങൾ വേണ്ടെന്നു തീരുമാനിക്കുകയും പകരമായി ഓണത്തിനായി സമാഹരിച്ച ഫണ്ടുപയോഗിച്ച് പൊകലപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക്, നമ്മുടെ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ആബിത ടീച്ചറിൻ്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തുകയും, കൂടാതെ പൊകലപ്പാറയിലെയും പോത്തുപാറയിലെയും ആദിവാസി കുട്ടികൾക്ക് ITI - യിലെ കോഴ്സുകളെക്കുറിച്ചും അതിന്റെ തൊഴിൽ സാദ്ധ്യതയെക്കുറിച്ചും ബോധവത്ക്കരണം നടത്തുകയും ചെയ്തു.

Want your school to be the top-listed School/college in Chalakudy?
Click here to claim your Sponsored Listing.

Our Story

ഐടിഐയിലെ എല്ലാ കൂട്ടുകാര്‍ക്കും മറക്കാനാവാത്ത കലാലയ ഓര്‍മ്മകളിലേക്ക് സ്വാഗതം .
അനേകായിരം വിദ്യാര്‍ത്ഥികള്‍ കടന്നു പോയ ക്യാംപസ് ........
ഇന്നലെകളില്‍ അതിലൊരാളായ് നമ്മളും കടന്നു പോയ്.
മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട്,
വരുംതലമുറക്ക് ഇനിയും ഓര്‍മ്മകള്‍ സമ്മാനിക്കാനായ്
ഐടിഐ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു..............
വളരെ തിരക്കു പിടിച്ച ഈ ജീവിതത്തില്‍ ,
അല്പനേരം നമുക്കിവിടെ കൂട്ടുകൂടാം .പരസ്പരം പങ്ക് വെക്കാം.......... ..
ഇന്നലെകളില്‍ നമുക്ക് നഷ്ടമായ ആ ദിനങ്ങളെപ്പറ്റി ....
നഷ്ടമാവാത്ത ആ ഓര്‍മ്മകളെപ്പറ്റി .....
അന്നത്തെ ഇത്തിരി നോവുകളും ഒത്തിരി കനവുകളേയും പറ്റി .......
ഹ്യിദയത്തില്‍ തട്ടിയ സൌഹ്യിദങ്ങളെപ്പറ്റി ...
പറയാതെ പോയ പ്രണയത്തെപ്പറ്റി ....
ഐടിഐയെ പ്രകമ്പനം കൊള്ളിച്ച സമരങ്ങളെപ്പറ്റി ....
വിരസമായ ക്ലാസ്മുറിയിലെ വിരസമല്ലാത്ത കാഴ്ചകളെപ്പറ്റി ....
ഒരിക്കലും നഷ്ടമാവാത്ത ഈ സൌഹ്യിദങ്ങള്‍ നമുക്ക് നിലനിര്‍ത്താം .
ഇനിയൊരു മടക്കയാത്ര നമുക്കുണ്ടാവുമൊ ?............
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.............. .
സ്നേഹത്തോടെ ....

Here You can Meet U'r Long Lost Friends and Batchmates....to Make Relations More Close and to Recollect the "Sweet Memories"and "Accidents"
:)..Come n Join...Let This Group Grow..:)

Videos (show all)

എന്റെ ഒരുപിടി മധുര ഓർമകളുടെ കലാലയം...
ഒന്നു൦ പറയാനില്ല ശ്യാമുട്ട൯ പൊളിച്ചു. മമ്മൂക്കയു൦ ലാലേട്ടനും😘
മിഴി_ആർട്സ്_ഡേ_അരങ്ങിൽ നിന്ന് ❤❤❤❤❤❤❤❤❤

Category

Telephone

Address


Govt. ITI Chalakudy, Railway Station Road, Chalakudy. P. O. , Thrissur (Dist)
Chalakudy
680307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Campus Buildings in Chalakudy (show all)
Vyasa Vidyanikethan Central School, Chalakudy Vyasa Vidyanikethan Central School, Chalakudy
Pottachira
Chalakudy, 680307

Vyasa Vidtanikethan Centrral School, a vidyakendra in true sense, was founded in the year 1995.

S.H College Chalakudy Alumini S.H College Chalakudy Alumini
Sacred Heart College
Chalakudy

Asha Kiran IELTS Academy Asha Kiran IELTS Academy
Swarnam Complex, Opp. Treasury, Thrissur
Chalakudy, 680307

Asha Kiran IELTS Academy