Saukhyatheeram Ayurveda

Saukhyatheeram Ayurveda

You may also like

Duy Luận
Duy Luận
Arrow.pl
Arrow.pl

Multi Specialty Ayurveda clinic with expert doctor panel and experienced therapists. Vaidyarathnam A Panchakarma therapies available

07/09/2022

Happy Onam 💐💐

Photos from Saukhyatheeram Ayurveda's post 30/08/2022
Photos from Saukhyatheeram Ayurveda's post 05/07/2022

കർക്കടക ചികിത്സ
------------------

കേരളീയ ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യമുള്ള ഒരു ചികിത്സാ സമ്പ്രദായമാണ്‌ കർക്കടക ചികിത്സ.
വേനലിൽ നിന്നും മഴയിലേക്ക്‌ മാറുന്നതോടെ ശരീരബലത്തിന്‌ കോട്ടം തട്ടുകയും പ്രതിരോധശേഷി കുറഞ്ഞ്‌ പകർച്ചവ്യാധികൾക്ക്‌ അടിപ്പെടുകയും ചെയ്യുന്നത് നമുക്ക്‌ അറിവുള്ളതാണല്ലോ.

കർക്കടക ചികിത്സയിലൂടെ, മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ, സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സകളും പഥ്യാഹാരവുമാണ്‌ നിഷ്‌കർഷിക്കുന്നത്‌.

സൗഖ്യതീരം ആയുർവേദ ക്ലിനിക്കിൽ വിദഗ്ധ ഡോക്ടർമാരാൽ തയ്യാറാക്കപെട്ട കർക്കടക ചികിത്സ പദ്ധതി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധ ദിവസങ്ങളുടെ പാക്കേജ് ലഭ്യമാണ്‌.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ,
☎️ 9744343520 ☎️

01/07/2022

കർക്കടക മാസത്തിൽ കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ്‌ കർക്കടകക്കഞ്ഞി എന്നത്‌ നിങ്ങൾക്കേവർക്കും അറിയുന്നതാണല്ലോ. പോഷകഗുണങ്ങൾ ഏറെയുള്ള ഈ കഞ്ഞിക്കൂട്ട്‌ മഴക്കാലത്ത്‌ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു ആരോഗ്യം സംരക്ഷിക്കാൻ ഉത്തമമാണ്.

കഞ്ഞി സേവിക്കുന്ന ദിനങ്ങളിൽ അപഥ്യങ്ങൾ ഒഴിവാക്കി ചിട്ടയായ ജീവിതരീതി അവലംബിക്കുക.

കോവിഡാനന്തര ആരോഗ്യസംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌ കർക്കടക ചികിത്സ.

നല്ല നാളേയ്‌ക്കുള്ള തുടക്കമാവട്ടെ ഈ കർക്കടക മാസം.

അഷ്‌ടവൈദ്യൻ തൈക്കാട്ട്‌ മൂസ്സ്‌ വൈദ്യരത്നം ഔഷധശാലയുടെ കർക്കടക കഞ്ഞി കിറ്റ്, സൗഖ്യതീരം ആയുർവേദ ക്ലിനിക്കിൽ ലഭ്യമാണ്‌.

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ.
9744343520

സൗഖ്യതീരം ആയുർവേദ ക്ലിനിക്ക്,
പഞ്ചായത്തിന്‌ പടിഞ്ഞാറ് വശം,
കടക്കരപ്പള്ളി, ചേർത്തല.

01/01/2022

New Year Wishes 💟💐💟💐

25/12/2021

Merry Christmas ☃️🎅

04/11/2021

ദീപാവലി ആശംസകൾ💐💐💐

15/10/2021

എല്ലാവർക്കും വിജയദശമി ആശംസകൾ💐💐

20/08/2021

ഏവർക്കും സൗഖ്യതീരം കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ💐💐💐

15/08/2021

സ്വാതന്ത്യ ദിനാശംസകൾ..🇮🇳🇮🇳🇮🇳

01/07/2021

കർക്കിടക ചികിത്സ
---------------------------------

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗമാണ് മഴക്കാലത്തെ കർക്കിടക ചികിത്സ.
ആയുർവേദ വിധിപ്രകാരം ശാരീരികവും മാനസികവുമായ ആരോഗ്യരക്ഷയ്ക്ക് കർക്കിടക ചികിത്സ ഉത്തമമാണ്. ത്രിദോഷങ്ങളുടെ സന്തുലന അവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമായി ആയുർവ്വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോൾ ശരീരത്തെ രോഗങ്ങൾ കീഴ്പെടുത്തുന്നു. നമ്മുടെ നാട്ടിലെ വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളിൽ വരുന്ന മാറ്റങ്ങൾ മറ്റൊരു കാരണമാണ്.
വേനൽച്ചൂടിൽ നിന്നും മഴയിലേക്ക് മാറുമ്പോൾ ശരീരബലത്തിൽ കുറവ് അനുഭവപ്പെടുന്നു. അപ്രകാരം കുറയുന്ന പ്രതിരോധശേഷി, പരക്കെ മഴക്കാലരോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത് സുഖചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കും. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ കർക്കിടകചികിത്സയുടെ പ്രാധാന്യം വീണ്ടും വർധിക്കുന്നു.

*ശോധനചികിത്സ --

പഞ്ചകർമ ചികിത്സ എന്ന പേരിൽ പ്രസിദ്ധമായ വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ അഞ്ച് ക്രിയകൾ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ പുനഃക്രമീകരിക്കാൻ സഹായിക്കുന്നു. ഈ പഞ്ചകർമ്മ ചികിത്സ ശോധന ക്രിയകൾ ആണ്. രക്തമോക്ഷം മാറ്റി നിർത്തിയാൽ മറ്റ് നാല് ക്രിയകളും കേരളീയ ചികിത്സയിൽ ഏവർക്കും അറിയുന്നതാണ്. ഈ ക്രിയകൾക്ക് മുന്നൊരുക്കം എന്ന നിലയിൽ സ്നേഹനം, സ്വേദനം എന്നീ പൂർവകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. പഞ്ചകർമ ചികിത്സ പൂർണ ഫലപ്രാപ്തിയിൽ എത്തുവാൻ ഇവ കൂടിയേ തീരൂ.

**ശരീരധാതുക്കളിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ സ്‌നേഹസ്വേദങ്ങൾ വഴി കോഷ്ഠത്തിൽ എത്തിക്കുന്നു.ശേഷം പഞ്ചകർമ്മങ്ങൾ വഴി പുറത്തു കളയുന്നതാണ് ഈ ചികിത്സാ രീതി.
അഭ്യംഗം, ഇലക്കിഴി, ഞവരക്കിഴി തുടങ്ങിയവ സ്വേദ കർമ്മങ്ങളിൽ പെടുന്നു.

*ശമനചികിത്സ --

പഥ്യാഹാരങ്ങളും ഔഷധങ്ങളും ഉപയോഗിച്ചു ആരോഗ്യത്തെ വീണ്ടെടുക്കുന്ന രീതിയാണ് ശമനചികിത്സ.
പഞ്ചകർമ്മ ചികിത്സകളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞ ചികിത്സാരീതിയാണിത്. ആരോഗ്യസംരക്ഷണത്തിന് സഹായകമായ ആഹാരവിഹാരങ്ങൾ ഡോക്ടർമാരുടെ വിദഗ്ദ്ധ നിർദേശങ്ങൾ അനുസരിച്ചു കർക്കിടക മാസത്തിൽ ഉപയോഗിക്കാം.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് -- മരുന്നുകഞ്ഞി.
ആരോഗ്യപരിപാലനത്തിനുള്ള ഇരുപതോളം ഔഷധങ്ങളും, ശരീര ഊർജ്ജത്തിനുള്ള നെല്ലരിയും ചേർത്ത് തയ്യാറാക്കുന്നതാണിത്. അഗ്നി/ദഹന ശക്തിയെ ദീപ്തമാക്കുവാൻ സഹായിക്കുന്നു. വേഗത്തിൽ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം പ്രകൃതിയിലെ മരുന്നുകളും ചേരുമ്പോൾ പ്രധിരോധശക്തിയും വർധിക്കുന്നു.

കേരളീയ ആയുർവേദ കർക്കിടക ചികിത്സയിൽ സാധാരണയായി 7 / 14 / 21 ദിവസങ്ങൾ ആണ് സുഖചികിത്സയ്ക്ക് തിരഞ്ഞെടുക്കുന്നത്. എടുക്കുന്ന അത്രയും ദിവസങ്ങൾ ചികിത്സ കഴിഞ്ഞു പഥ്യവും പാലിക്കണം.
*തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിക്കുക, പകലുറക്കവും രാത്രി ഉറക്കം നിൽക്കുന്നതും ഒഴിവാക്കുക, വികാരങ്ങളെ നിയന്ത്രിക്കുക, പ്രാർത്ഥനയ്ക്കും മാനസികസന്തോഷങ്ങൾക്കും പ്രാധാന്യം നൽകുക തുടങ്ങിയവ ആണ് പഥ്യമായ വിഹാരങ്ങൾ.

മുകളിൽ വിവരിച്ചിട്ടുള്ള എല്ലാ കർക്കിടക ചികിത്സ സംബന്ധമായ കഞ്ഞികിറ്റും, മരുന്നുകളും, ചികിത്സയും, ആരോഗ്യനിർദേശങ്ങളും സൗഖ്യതീരം ആയുർവേദ ഫാർമസിയിൽ ലഭ്യമാണ്‌.
ക്രിയകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതുമാണ്.
നിങ്ങളുടെ സേവനത്തിനായി ദിവസവും ആയുർവേദ ഡോക്ടർമാർ ക്ലിനിക് ൽ സന്നിഹിതരാണ്.

വിശദ വിവരങ്ങൾക്കായി ഇന്ന് തന്നെ വിളിക്കു -- 9744343520

സൗഖ്യതീരം ആയുർവേദ ക്ലിനിക്
പഞ്ചായത്തിന് സമീപം,
കടക്കരപ്പള്ളി പി.ഒ,
ചേർത്തല

27/06/2021

സൗഖ്യതീരം മൾട്ടിസ്പെഷ്യലിറ്റി ആയുർവേദ ക്ലിനിക് & ഫിസിയോതെറാപ്പി സെന്റർ കടക്കരപ്പള്ളി പഞ്ചായത്ത് ന് സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വൈദ്യരത്‌നം ഔഷധശാലയുടെ എല്ലാ ആയുർവേദ ഔഷധങ്ങളും ഇവിടെ ഫാർമസിയിൽ ലഭ്യമാണ്. കൂടാതെ ചികിത്സയ്ക്കു ആവശ്യമായ ഔഷധങ്ങൾ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നിർമ്മിച്ചു രോഗികൾക്ക് നൽകുകയും ചെയ്യുന്നു.

**ആയുർവേദ ഡോക്ടർമാർ

ഡോ. ദേവീ കൃഷ്ണ B.A.M.S
ഡോ. ആഷ അരവിന്ദ് B.A.M.S
ഡോ. അഖിൽ നൈനാൻ കെ B.A.M.S
ഡോ. ലിപി പീറ്റർ B.A.M.S

**ഫിസിയോതെറാപ്പി

അർജുൻ കൃഷ്ണൻ BPT, MPT (Orthopedics)

ചികിത്സ വിഭാഗങ്ങൾ

*വനിതാ ക്ലിനിക് -- സ്ത്രീരോഗങ്ങൾ, ആർത്തവ ക്രമക്കേടുകൾ, ഗർഭാശയരോഗങ്ങൾ , ഗർഭകാല പരിചര്യ , പ്രസവാനന്തര ശുശ്രൂഷ , ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സ .

*ജീവിതശൈലി രോഗ ക്ലിനിക് -- അമിതവണ്ണം, മെലിച്ചിൽ, പ്രമേഹം, രക്തസമ്മർദം, അമിത ഉൽകണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കുള്ള ചികിത്സ.

*അസ്ഥിരോഗ ക്ലിനിക് -- സന്ധിവാതം, രക്തവാതം, അസ്ഥിതേയ്മാനം, നടുവ്‌വേദന, തുടങ്ങിയവയ്ക്കുള്ള ചികിത്സ.

*സൗന്ദര്യ സംരക്ഷണ ക്ലിനിക് -- ത്വക് രോഗങ്ങൾ , മുഖരോഗങ്ങൾ, കേശസംരക്ഷണം, താരൻ , മുടികൊഴിച്ചിൽ തുടങ്ങിയവയ്ക്കുള്ള ചികിത്സ.

*ഇമ്മ്യൂണിറ്റി ക്ലിനിക് -- രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം നേടുവാനും, പകർച്ചവ്യാധി വന്നു പോയവർക്ക് രോഗപ്രതിരോധ ശേഷിയും ശരീര ബലവും തിരികെ ലഭിക്കുവാനും സഹായിക്കുന്നു.

*പൈൽസ് & ഫിസ്റ്റുല ക്ലിനിക് - ഗുദ രോഗങ്ങൾക്ക് ആയുർവേദ പരിഹാരം.

എണ്ണതിരുമ്മ് , ധാര, ഇലക്കിഴി, നാരങ്ങാക്കിഴി , പൊടിക്കിഴി, ഞവരക്കിഴി , പിഴിച്ചിൽ, നസ്യം തുടങ്ങിയ ആയുർവേദ ക്രിയകളും, പഞ്ചകർമ ചികിത്സകളും വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രഗത്ഭരായ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ് .

*അസ്ഥിരോഗ ക്ലിനിക് ന്റ്റെ ഭാഗമായി ഫിസിയോതെറാപ്പി ലഭ്യമാണ്. ക്ലിനിക്കിലും, രോഗികളുടെ വീടുകളിലും ഇതിനുള്ള സൗകര്യം ചെയ്തു നൽകുന്നു.

വിശദ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ -- 9744343520

Want your business to be the top-listed Health & Beauty Business in Cherthala?
Click here to claim your Sponsored Listing.

Telephone

Website

Address


Near Panchayath Office, Kadakkarapally P. O, Alappuzha
Cherthala
688529

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 1pm

Other Alternative & Holistic Health in Cherthala (show all)
Nagarjuna Ayurveda Pharmacy, Poochakkal Nagarjuna Ayurveda Pharmacy, Poochakkal
Cherthala Arookutty Road, Poochakkal
Cherthala, 688526

We provide all classical and patent medicines of Nagarjuna Ayurveda (one of the most trusted brand in Kerala) and other Ayurvedic Manufactures. Doctor consultation available on ad...

Preethi Medicals Preethi Medicals
West Of Court Junction
Cherthala, 688524

******* പ്രീതി മെഡിക്കല്‍സ് ******** കൊടത?