CHC Edapal

CHC EDAPAL is a Government Hospital providing health care facility to public. Facility. OP
IP
OT
LABOUR ROOM
LABORATORY
PHARMACY
IPP
PARIRAKSHA
RSBY

01/07/2022

താൽക്കാലിക നിയമനം ഡോക്ടർ, ലാബ് ടെക്‌നിഷ്യൻ

Photos from CHC  Edapal's post 08/02/2022

കായകല്‍പ്പ് കമന്‍ഡേഷന്‍ പുരസ്ക്കാരം എടപ്പാൾ സി.എച്ച്.സി ക്ക്

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളുടെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുടെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തി നല്‍കുന്ന കായകല്‍പ്പ് പുരസ്കാരത്തിനാണ് എടപ്പാള്‍ സി.എച്ച്.സി കായകല്‍പ്പ് കമന്‍ഡേഷന്‍ പുരസ്കാരത്തിനു അര്‍ഹമായത്. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ റാങ്കിങ്ങില്‍ 80.29 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ പുരസ്കാരം എടപ്പാള്‍ സി.എച്ച്.സി ക്ക് ലഭിച്ചത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഇന്‍സ്പെക്ഷന്‍ ടീമിന്‍റെ വിലയിരുത്തലിന് ശേഷമാണ് റാങ്കിങ് നടത്തുന്നത്. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെയും കൂട്ടായ്മ യും മികവുറ്റ സഹകരണവും ഒപ്പം സി. എച്ച്. സി യിലെ ജീവനക്കാരുടെ ഡ്യൂട്ടി കഴിഞ്ഞുമുള്ള പ്രേവർത്തങ്ങളും പരിശ്രമവും കൂടി ആയപ്പോൾ കായകല്‍പ്പ് കമന്‍ഡേഷന്‍ പുരസ്കാരം സി. എച്ച് സി ക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തിനിടയിൽ സേവനത്തിലും അടിസ്ഥാന സൗകര്യത്തിലും സി എച്ച് സി എടപ്പാൾ ക്ക് വളരെ മികവുറ്റ പുരോഗതി തന്നെ ആണ് കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളത്. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌, എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രൊജക്റ്റ്‌ ലൂടെയും, NHM ഫണ്ട്‌ കൾ ഉപയോഗിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കിയത്.

Photos from CHC  Edapal's post 15/01/2022

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. വി സുബൈദ നിർവഹിച്ചു. പരിപാടിയിൽ എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ഷീന, എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ ദിനേശൻ, ലീല, ഗഫൂർ എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സിദ്ധിഖ് ചിറ്റങ്ങാടൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെൻസുദീൻ, മറ്റു ജീവനക്കാർ പങ്കെടുത്തു.

19/12/2021

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ Aerobic compost unit പണി പൂർത്തിയാക്കി. ഉദ്ഘടാനം 21/12/2021 ചൊവ്വ എടപ്പാൾ സി എച്ച് സി യിൽ വച്ച് ബഹു. പൊന്നാനി ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ. സി രാമകൃഷ്ണൻ ഉദ്ഘടാനം ചെയ്യുന്നു.

Photos from CHC  Edapal's post 19/12/2021

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണം 2020-21 ൽ ഉൾപ്പെടുത്തി എടപ്പാൾ CHC, OP യിലെ പുതിയ ബ്രസ്റ്റ് ഫീഡിങ് കോർണർ ബഹു. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു .ആശുപത്രിയിൽ വിവിധ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പ്രതിരോധ കുത്തിവെപ്പുകൾക്കായി എത്തുന്ന അമ്മമാർക്ക് അവരുടെ കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സൗകര്യം ഉറപ്പുനൽകുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഒ. പി ടിക്കറ്റ് കൌണ്ടറിനു തൊട്ടടുത്താണ് breast ഫീഡിങ് കോർണർ. ചടങ്ങിൽ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഗായത്രി R, R. അനീഷ്, എടപ്പാൾ സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സിദ്ധിഖ് ചിറ്റങ്ങാടൻ, മറ്റു പഞ്ചായത്ത്‌ മെമ്പർ മാർ സി. എച്ച് സി സ്റ്റാഫ്‌ എല്ലാവരും പങ്കെടുത്തു.

Photos from CHC  Edapal's post 08/12/2021

കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ധീരതയോടെ മുന്നിൽ നിന്ന് പ്രേവർത്തിച്ച ഞങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരെയും എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ അനുമോദിച്ചു. ചടങ്ങിൽ എടപ്പാൾ സി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സിദ്ധിഖ് ചിറ്റങ്ങാടൻ,എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. സുബൈദ, എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. പ്രഭാകരൻ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുമാരി. ഗായത്രി എടപ്പാൾ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ മാർ, അംഗനവാടി ടീച്ചർ മാർ, ആശാ വർക്കേഴ്സ്, മറ്റു എല്ലാ സി. എച്ച്. സി എടപ്പാൾ ജീവനക്കാരും പങ്കെടുത്തു.എന്നിവർ പങ്കെടുത്തു.

Photos from CHC  Edapal's post 10/11/2021

രോഗപ്രതിരോധ കുത്തി വെപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റേയും എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ ക്വിസ് മത്സരം, ഹെല്‍ത്തി ബേബി ഷോ, ലക്കി മദര്‍, ഗുഡ് മദര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കല്‍ ഓഫീസര്‍ ഡോ.അബൂബക്കര്‍ ചിറ്റേങ്ങാടന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ. കന്‍സുദ്ദീന്‍ എന്നിവര്‍ ക്ലാസ് എടുത്തു. ക്ഷേമകാര്യ ‍സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാ ന്‍ ദിനേശന്‍ ആശംസകള്‍ അര്‍പ്പിച്ചു. അമ്മമാര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ ഷിഫ സി വി, ഹാജിറാബി എം വി എന്നിവരും ലക്കി മദര്‍ മത്സരത്തില്‍ ഹാജിറാബി എം വിയും ഗുഡ് മദര്‍ മത്സരത്തില്‍ അശ്വതി സാബു പി യും കുട്ടികള്‍ക്കായി നടത്തിയ ഹെല്‍ത്തി ബേബി മത്സരത്തില്‍ എമിക്ക്, ഫാത്തിമ തഹാനി എന്നിവരും വിജയികളായി.ജെ.എച്ച്.ഐ അബ്ദുള്‍ ജലീല്‍ സ്വാഗതവും ജെ.പി.എച്ച്.എന്‍ മഞ്ജു ജോസി നന്ദിയും പറഞ്ഞു.

Photos from CHC  Edapal's post 08/11/2021

നിരാമയ ഇൻഷുറൻസ്
ഓട്ടിസം, മാനസിക വെല്ലുവിളി ബഹു വൈകല്യം എന്നിവ ഉള്ളവർക്ക് ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യ സുരക്ഷ പദ്ധതി

20/09/2021

.
*Covid Vaccination*
എടപ്പാൾ പഞ്ചായത്തിലെ 18 വയസിന് മുകളിൽ പ്രായമുള്ള ( *covid* *രോഗം കാരണമോ,മറ്റു കാരണങ്ങളാലോ* *വാക്സിൻ എടുക്കാൻ പറ്റാത്ത വരല്ലാത്ത*) എല്ലാവർക്കും first dose വാക്സിൻ നൽകി *സമ്പൂർണ്ണ വാക്സിനേഷനിലേക്ക്‌*.
*എടപ്പാൾ പഞ്ചായത്തിലെ ആർക്കെങ്കിലും first dose Vaccine ലഭിക്കാനുണ്ടോ.*??
*എങ്കിൽ നാളെ കാലത്ത് 9:30 നും 1:30 നും ഇടയിൽ എടപ്പാൾ CHC യിൽ നിന്നും വാക്സിൻ സ്വീകരിക്കാവുന്നതാണ്*
************************

19/09/2021

എടപ്പാൾ പഞ്ചായത്തിലെ 18 വയസ്സ് കഴിഞ്ഞവരിൽ ഇനിയും ഫസ്റ്റ് ഡോസ് കോവിഡ് വാക്‌സിൻ കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അടിയന്തിരമായി അവരവരുടെ വാർഡുകളിലെ ആശാ വർക്കറെ ഉടനെ അറിയിക്കേണ്ടതാണ്.

05/09/2021

പ്രസ് റിലീസ് 05-09-2021
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്

*പ്രതിരോധം പ്രധാനം: നിപ വൈറസ് അറിയേണ്ടതെല്ലാം*

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

*നിപ വൈറസ്*

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

*രോഗലക്ഷണങ്ങള്‍*

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

*രോഗ സ്ഥിരീകരണം*

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

*സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍*

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

*വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍*

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

*രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍*

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

*രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

*സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍*

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

*സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം*

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

27/08/2021

*പ്രധാന അറിയിപ്പ്*
27-08-2021 നു മഞ്ചേരി മെഡിക്കൽ കോളജ് മൊബൈൽ covid test team Edappal CHC യിൽ 11 മണിക്ക് എത്തുന്നതാണ്.
*ആയതിനാൽ*
Covid രോഗ ക്ഷണങ്ങൾ ഉളളവർ covid ടെസ്റ്റിന് തയ്യാറാവുക.
*ഒരുകാര്യം വ്യക്തമാണ്*
*രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് കാണുന്നു*.
*മരണനിരക്ക് കൂടിവരുന്നു*
*******************
*രോഗലക്ഷണങ്ങൾ ഉളളവർ ടെസ്റ്റ് ചെയ്യാതെ മറച്ചുവെച്ചവർക്കാണ് അപകടങ്ങൾ സംഭവിച്ചത്.*
*ആയതിനാൽ സ്വയം ടെസ്റ്റിന് തയ്യാറാവുക*.
*അപകടങ്ങൾ ഒഴിവാക്കുക*
മൂന്നാം തരംഗം പ്രതിരോധിക്കാൻ ടെസ്റ്റ് ചെയ്ത് സുരക്ഷ കൈവരിക്കുക.സമ്പർക്കം ഒഴിവാക്കുക. ജാഗ്രത പാലിക്കുക.
********************
Covid +ve ആയവർ 3 മാസം കഴിഞ്ഞേ വാക്സിൻ എടുക്കാവൂ.
____________________
*Complications ഇല്ലാതിരിക്കാൻ*
*വാക്സിൻ എടുക്കുന്നതിന് മുൻപ് covid +ve അല്ലെന്ന്ഉറപ്പാക്കുക*
_______________________
*വിദ്യാർത്ഥികൾക്കും*
*മറ്റുസംസ്ഥാന യാത്ര ചെയ്യുന്ന വർക്കും 27-08-2021 നു * *RTPCR & Antigen test*
*സൗജന്യ മായി നടത്താവുന്നതാണ്*.

*Medical officer*
*CHC Edappal*

Photos from CHC  Edapal's post 15/08/2021

എല്ലാവർക്കും സാമൂഹിക ആരോഗ്യ കേന്ദ്രം എടപ്പാളിന്റെ സ്വാതന്ത്രദിനാശംസകൾ

14/08/2021

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ നൽകി

Photos from CHC  Edapal's post 14/08/2021

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തോട് കൂടി എടപ്പാൾ പഞ്ചായത്ത് ടീം എടപ്പാൾ സി. എച്ച് സി ടീമും. ഹോസ്പിറ്റലിൽ വന്നു വാക്‌സിൻ എടുക്കാൻ കഴിയാത്ത കിടപ്പിലായവരുടെ വീടുകളിൽ എത്തി വാക്‌സിൻ നൽകി
എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സുബൈദ, എടപ്പാൾ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ മറ്റു സി എച്ച് സി യിലെ ജീവനക്കാർ പങ്കെടുത്തു

06/07/2021

*ഓർക്കുക*
Covid കാരണം തൊഴിലാളികളും,സ്ഥാപന, കാർഷിക etc ഉടമകളും പ്രയാസത്തിൽ.
അതോടൊപ്പം , വിദേശ രാജ്യങ്ങളിൽ തൊഴിൽ,ബിസ്സിനസ്സ് രംഗത്തുള്ളവർ നമ്മുടെ നാട്ടിൽ കുടുങ്ങി .
Vaacine കിട്ടിയാൽമത്രമെ അവർക്ക് വിദേശത്ത് പോകാനാവൂ,
*ആയതിനാൽ*
പരിരക്ഷരോഗികൾക്ക്,
മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക്,
60 വയസ്സിന് മുകളിൽ പ്രായമുള്ള വർക്ക് spot registration വഴി വാക്സിൻ നൽകുന്നു.
വിദേശത്ത് പോയി ജോലി ചെയ്യുന്ന വർ online വഴി ഷെഡ്യൂൾ ചെയ്ത് വാക്സിൻ ലഭിക്കാൻ ആഴ്ച്ച കളായി കാത്തുനിൽക്കുന്നു.
മേൽപറഞ്ഞ വർക്കെല്ലാം പരിഗണന നൽകേണ്ടതുണ്ട്.
********************
കൂടുതൽ പേരെ ഓൺൈനിലൂടെ ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുക.
Vaacine കൂടുതലായി കിട്ടിയാൽ എല്ലാപ്രശ്ണങ്ങൾക്കും പരിഹാരമാകും.
*ഇപ്പോൾ*
*ഉള്ളത്ക്കൊണ്ട് ഓണം പോലെ*
എല്ലാവരുടെയും സഹരണം പ്രതീക്ഷിക്കുന്നു.
*Medical officer*
*CHC Edappal*

06/07/2021

*അറിയിപ്പ്*
*നാളെ *7/7/21* *ബുധൻ*
*മാർച്ച് 31 നോ അതിന്* *മുമ്പോ* *ഒന്നാം ഡോസ്* *എടുത്തവർക്ക്* *സെക്കൻഡ് ഡോസ്* *നൽകുന്നതായിരിക്കും.*
വാക്സിൻ കുറവായതിനാൽ
March 31 ന്‌ ശേഷം ഫസ്റ്റ് ഡോസ് എടുത്ത വർ ആരും വരേണ്ടത്തില്ല.
*ഏപ്രിൽ 1മുതൽ ഒന്നാം ഡോസ് എടുത്ത വർക്ക് തുടർന്നുള്ള ദിവസങ്ങളിൽ* *വാക്സിൻ നൽകുന്നതായിരിക്കും.*
**********************
*Covid Test ആശുപത്രിക്ക് അടുത്തുള്ള BRC school ളിലും*
*Vaccination*
*ആശുപത്രിയിലും ആയിരിക്കും.*
**********************
നാളെ covid ടെസ്റ്റിന് 150 പേരോളവും.
Vaccination ന് 200 ന് മുകളിൽ ആളുകൾ ഉണ്ടായിരിക്കും.
*ആയതിനാൽ*
School Gate ലും
ആശുപത്രി ഗേറ്റ് ലും രണ്ട് വീതം വളണ്ടിയർ മാർ (RRT &ആശ) വേണ്ടിവരും.
എല്ലാ വാഹനങ്ങളും സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാനുള്ള നിർദേശം നൽകണം.
***********************
Vaccination വരുന്ന നടക്കാൻ പ്രയാസമുളള പ്രയംകൂടിയവരുടെ വാഹനങ്ങൾ ആളെ ഇറക്കി സ്കൂളിൽ പാർക്ക് ചെയ്യാൻ പറയുക.
ആശുപത്രിയിൽ ഒരു വാഹനവും പാർക്ക് ചെയ്യിപ്പിക്കരുത്.
************************
എല്ലാദിവസവും ഓൺലൈൻ രജസ്ട്രേഷൻ 4 to 5 PM
First & Second dose schedule ചെയ്യാൻ ശ്രമിക്കുക.
*Medical officer*
*CHC Edappal*

Photos from CHC  Edapal's post 04/07/2021

UK മലയാളി സംഘടനയായ “മാഞ്ചെസ്റ്റർ
മലയാളീ അസോസിയേഷൻ”
(MMA) എടപ്പാൾ സി. എച്ച്. സി ക്ക് മെഡിക്കൽ ഉപകരണങ്ങളും പ്രിന്റർ റും നൽകി കോവിഡ് ടെസ്റ്റ്‌ വാക്‌സിനുമായി ബന്ധപ്പെട്ട് ഒരുപാട് പ്രിന്റിംഗ് ജോലികൾ ക്ക് ജീവനക്കാർ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നു അറിഞ്ഞ ഉടനെ തന്നെ മാഞ്ചെസ്റ്റർ
മലയാളീ അസോസിയേഷൻ”
(MMA) വേണ്ട കാര്യങ്ങൾ ചെയ്യാം എന്ന് അറിയിക്കുകയും. പെട്ടന്ന് തന്നെ എല്ലാം എത്തിക്കുക ആയിരുന്നു. ചടങ്ങിൽ ബഹു. K T ജലീൽ MLA, ഉം എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ c v സുബൈദ, വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ്,വർക്കിംഗ്‌ സെക്രട്ടറി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു

27/06/2021

Covid 19 Active case on 27/06/2021

27/06/2021

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ടീം എടപ്പാൾ സി. എച്ച് സി ക്ക് ആവശ്യമായ മെഡിക്കൽ കിറ്റ് നൽകി. ചടങ്ങിൽ മെഡിക്കൽ കിറ്റ് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി. പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സുബൈദ വാർഡ് മെമ്പർ ഗഫൂർ എന്നിവരിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സ്വീകരിച്ചു.

24/06/2021

ACTIVE CASE AS ON 24-06-2021

21/06/2021

ഇനി മുതൽ സെക്കന്റ്‌ ഡോസ് covid വാക്‌സിൻ ലഭിക്കാൻ schedule ചെയ്യണം 84 days കഴിഞ്ഞവർ schedule ചെയ്യുക. സെക്കന്റ്‌ ഡോസ് schedule ചെയ്യാതിരുന്നാൽ സെക്കന്റ്‌ ഡോസ് ലഭിക്കാൻ വൈകാൻ ചാൻസ് ഉണ്ട്. 4 മണിക്ക് ശേഷം schedule ചെയ്യാൻ ശ്രെമിക്കുക

05/06/2021

കോവിഡ് വാക്‌സിനേഷൻ
18 മുതൽ 44 വയസുവരെയുള്ള co -mobirdities ഉള്ളവർ (ലിസ്റ്റ് പ്രകാരമുള്ള അസൂഖങ്ങൾ ഉള്ളവർ ) നിർബന്ധമായും ഇതോടൊന്നിച്ചു നൽകിയ ഫോർമാറ്റിൽ ഡോക്ടർ മാരിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിച്ച ശേഷം മുൻഗണന ലഭിക്കാൻ വേണ്ടി E Health site ൽ. അപ്‌ലോഡ് ചെയ്യണം. ഈ ഫോർമാറ്റിൽ അല്ലാതെ അപ്‌ലോഡ് ചെയ്യുന്നവരുടെ അപേക്ഷ reject ചെയ്യുന്നതാണ്. പലപ്പോഴും മറ്റു ചില ഡോക്യൂമെന്റസ് ആണ് അപ്‌ലോഡ് ചെയ്യുന്നത് ആയി ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. Differently abled ആയവർക്ക് അവരുടെ medical board disability സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്‌താൽ മതി. ബാക്കിയുള്ള എല്ലാവരും ഇതോടൊന്നിച്ചു നൽകിയ Annexure 1 B ഫോം തന്നെ അപ്‌ലോഡ് ചെയ്യണം.

Covid Vaccine Booking Request 29/05/2021

അവസരം ഉപയോഗപ്പെടുത്തുക*
18 നും 45 നും ഇടയിൽ പ്രായമുള്ള ആരോഗ്യപ്രശ്നമുള്ള വർക്ക് വാക്സിൻ ലഭിക്കാൻ രജിസ്റ്റർ ചെയ്യാനും,വാക്സിൻ എടുക്കാനും കഴിയും.
ഇത്തരക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ തെളിയിക്കുന്ന certificate കൂടി നൽകേണ്ടതുണ്ട്..
*ഇവർക്കായി പ്രത്യേകം സർട്ടിഫിക്കറ്റ് ഉണ്ട് അത് ഹാജരാക്കേണ്ടതാണ്
Cowin ഇൽ രജിസ്റ്റർ ചെയ്ത ശേഷം താഴെ കാണുന്ന ലിങ്കിൽ കയറി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം https://covid19.kerala.gov.in/vaccine/

Covid Vaccine Booking Request

27/05/2021
26/05/2021

വിദേശത്ത് നിന്നും നാട്ടിൽ വന്ന് തിരിച്ച്‌ പോകാൻ കാത്തിരിക്കുന്നവർക്ക് വാക്‌സിൻ ലഭിക്കാൻ മുൻഗണനാ രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

Step: 1

കോവിഡ് രെജിസ്ട്രേഷൻ ചെയ്യാത്തവർ മൊബൈൽ നമ്പർ ഉപയൊഗിച്ച്‌ ഈ വെബിസിറ്റിൽ https://www.cowin.gov.in/home രെജിസ്റ്റർ ചെയ്യുക.
14 അക്ക കോവിഡ് രെജിസ്ട്രേഷൻ നമ്പർ ലഭിക്കും.

Step: 2

https://covid19.kerala.gov.in/vaccine/ ഈ വെബ്സൈറ്റിൽ വിസ തുടങ്ങിയ എൻട്രി രേഖകൾ അപ്‌ലോഡ് ചെയ്യുക .

14 അക്ക കോവിഡ് രെജിസ്ട്രേഷൻ നമ്പർ കൂടെ ചേർക്കുക.

ഇത്രമാത്രം ചെയ്ത് പൂർത്തിയാക്കിയാൽ മതി. തിയ്യതി, സ്ഥലം എന്നിവ ബുക്ക് ചെയ്യേണ്ടതില്ല.

അപ്‌ലോഡ് ചെയ്ത വിവരങ്ങളും രേഖകളും വെരിഫൈ ചെയ്ത് ഉറപ്പാക്കുന്ന മുറക്ക് രജിസ്റ്റർ ചെയ്ത വ്യക്തിക്ക് വാക്സിനേഷൻ സ്ഥലവും തിയ്യതിയും മെസേജ് ആയി ലഭിക്കുന്നതാണ്.

www.cowin.gov.in

16/05/2021

കോവിഡ് രോഗികളുടെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ വൈദ്യസഹായം ലഭിക്കുന്നതുവരെ തുടരാം. വൈദ്യ സഹായം ഉറപ്പാക്കിയ ശേഷം മാത്രം ചെയ്യുക

Photos from CHC  Edapal's post 16/05/2021

കോവിഡിനെതിരെ കരുതൽ വേണം, ഒപ്പം ഡങ്കിപനി യും വളരെ അപകടകാരിയാണ്. കരുതൽ തുടരുക

Want your organization to be the top-listed Government Service in Edappal?
Click here to claim your Sponsored Listing.

Videos (show all)

കോവിഡ്-ന്യുമോണിയ വീട്ടിൽ ചികിത്സിക്കാൻ എളുപ്പമാർഗ്ഗം ഉണ്ടോ ? കോവിഡ് രോഗികളുടെ ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയെയാണ് കോവി...

Telephone

Website

Address


GOVT HOSPITAL EDAPAL
Edappal

Other Government Organizations in Edappal (show all)
Vattamkulam Gramapanchayat Vattamkulam Gramapanchayat
Vattamkulam
Edappal, 679578

വട്ടംകുളം ഗ്രാമപഞ്ചായത്ത്