Tojys Cafe

Tojys Cafe

17/07/2022

ഫിഷ് ബിരിയാണി

ഫിഷ് ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:

1.നല്ലയിനം ദശയുള്ള മത്സ്യം കഷ്ണങ്ങളാക്കിയത്-1 കി.ഗ്രാം

2.സവാള(അരിഞ്ഞത്) – 4 എണ്ണം

3.ഇഞ്ചി(ചതച്ചത്) – 2 കഷ്ണം

4.ഉള്ളി – 3 കപ്പ്

5.പച്ചമുളക് – 100 ഗ്രാം

6.മസാലക്കൂട്ട്(പൊടിച്ചത്) – 2 സ്പൂണ്‍

7.പെരുംജീരകം – 2 സ്പൂണ്‍

8.ഉപ്പ് – പാകത്തിന്

9.മുളക് പൊടി – 1 സ്പൂണ്‍

10.മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍

11.ബിരിയാണി അരി – 4 കി.ഗ്രാം

12.നെയ്യ് – ആവശ്യത്തിന്

13.തേങ്ങ – 1 എണ്ണം

14.നാരങ്ങ – 1 എണ്ണം

15.തൈര് – 1 കപ്പ്

16.മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കഴുകി വെള്ളം നിശ്ശേഷം കളഞ്ഞ മീന്‍ കഷ്ണങ്ങളില്‍ 8,9,10 ചേരുവകള്‍ പുരട്ടി വയ്ക്കുക. അതിനുശേഷം അധികം മൂക്കാതെ മീന്‍ വറുത്തു കോരുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തുക. സവാള അരിഞ്ഞത് ഉപ്പു ചേര്‍ത്ത ശേഷം വറുത്ത് തൈര് മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതിനു മീതെ മീന്‍ കഷ്ണങ്ങള്‍ നിരത്തി അല്‍പ്പം വെള്ളം ഒഴിച്ച് 10 മിനിട്ട് വേവിക്കുക. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വാലാന്‍ വയ്ക്കുക. വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തേങ്ങാപ്പാലും മസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും നാരങ്ങാനീരും ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക.

ആദ്യം ചോറ് മീതെ മീന്‍ മസാല വീണ്ടും ചോറ് എന്ന ക്രമത്തില്‍ വിളമ്പി ഉപയോഗിക്കാം.

14/07/2022
14/07/2022

ഇഡലി

ഇന്നത്തെ ബ്രേക്ഫാസ്റ്റ് ആണ്.. നല്ല സോഫ്റ്റ് ഇഡലി.. മാവിനുള്ള റെസിപ്പി നോക്കാം

പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 1/2 കപ്പ്
ചോറ് : 1/2 കപ്പ്
ഉലുവ : 4 - 5 എണ്ണം
ഉപ്പ്

പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 4 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം.
ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക.
രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിക്കുക.

08/07/2022

ചിക്കൻ പക്കോഡ

എല്ലോടു കൂടിയ ചിക്കൻ കിലോ ഇനി ചിക്കൻ മാഗ്നെറ് ചെയാം.അതിനായിട്ടു ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാൽ ടീസ്പൂൺ മഞ്ഞൾപൊടി രണ്ടു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപൊടി അര ടീസ്പൂൺ ഗരംമസാല കുരുമുളകുപൊടി ജീരകപ്പൊടി നാരങ്ങാ നീര് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയുക അതിനു ശേഷം കടല മാവും അരിപൊടി കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയുക .ഇനി ഇതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക ഇനി കുറച്ചു കറിവേപ്പില അരിഞ്ഞതും കുറച്ചു മല്ലിയില അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത അര മണിക്കൂർ മൂടി വെക്കുക അതിനു ശേഷം ഫ്രൈ ചെയ്തു എടുക്കുക പക്കോഡ റെഡി.

04/07/2022

പുട്ട്


ചേരുവകള്‍
കുറച്ചു തരിയുള്ള അരിപൊടി - 2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ്, വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിപൊടി നിറം മാറുന്നതുവരെ ചീനച്ചട്ടിയില്‍ വറുത്ത് വയ്ക്കുക. മാവു തണുത്തശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് കട്ടകെട്ടാതെ കുഴയ്ക്കുക. കട്ട കെട്ടുകയാണെങ്കില്‍ ഒരു പ്രാവശ്യം മിക്സിയിലിട്ട് ഒന്ന് കറക്കിയാല്‍ മതിയാകും. ശരിയായ പരുവം കുറച്ച് എടുത്ത് കൈവെള്ളയില്‍ വച്ച് അമര്‍ത്തിയാല്‍ അതേ ആകൃതിയില്‍ ഇരിക്കണം. വെള്ളം കുറയാനോ കൂടാനോ പാടില്ല.

പുട്ടുകലം അടുപ്പത്ത് വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴലില്‍ ചില്ലിട്ട് അടിയില്‍ തേങ്ങ, പിന്നെ മാവ് എന്ന വിധം നിറയ്ക്കുക. കുഴല്‍ നല്ലപോലെ ആവി വരുമ്പോള്‍ പുട്ടുകലത്തില്‍ നിന്നും കുഴല്‍ മാറ്റി പുട്ട് വേറൊരു പാത്രത്തിലേക്ക് ഇടാവുന്നതാണ്. കടലകറി/ പഴം/പയര്‍/പര്‍പ്പടകം തുടങ്ങിയവ കൂട്ടി കഴിക്കാവുന്നതാണ്.

03/07/2022

തേങ്ങാ വറുത്തരച്ച സ്പെഷൽ മീൻ കറി

ചേരുവകൾ

മീൻ – 1/2 കിലോ
സവാള – 1
വെളുത്തുള്ളി – 3-4 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തക്കാളി – 2 എണ്ണം നന്നായി പഴുത്തത്
പച്ച മുളക് – 2 എണ്ണം
കറിവേപ്പില – 4 തണ്ട്
തേങ്ങ – 2 ടേബിൾ സ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി(കാശ്മീരി) – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
ഉലുവാപ്പൊടി – 1/4 ടീ സ്പൂൺ
ഉലുവ – 1/4 ടീ സ്പൂൺ
കുടംപുളി – 2 കുടംപുളി ചെറിയ കഷ്ണങ്ങളാക്കിയത്
കടുക് – 1/4 ടീ സ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
തയാറെടുപ്പുകൾ

1. മീൻ വെട്ടി കഴുകി കഷ്ണങ്ങളാക്കുക.
2. നാളികേരം ചിരകി വയ്ക്കാം.
3. കുടംപുളി വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
4. സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക.

മീൻ കറിക്ക് ഉള്ള അരപ്പുകൾ ഉണ്ടാക്കുന്ന വിധം

1. ഒരു ചട്ടി അടുപ്പത്തു വച്ചു ചൂടാക്കി കാൽ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ചേക്കുന്ന സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഒന്ന് വഴന്നു വരുമ്പോൾ അരിഞ്ഞു വച്ചേക്കുന്ന തക്കാളിയും 2 തണ്ട് കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ ചേർത്ത് പച്ച മണം മാറി എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. ഈ കൂട്ട് തണുക്കാൻ മാറ്റി വയ്ക്കുക.

നന്നായി തണുത്തു കഴിയുമ്പോൾ മിക്സിയിൽ അല്ലെങ്കിൽ അരകല്ലിൽ നന്നായി അരച്ചു മാറ്റി വയ്ക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് അരപ്പ് കലക്കി വയ്ക്കാം.

2: രണ്ടു ടേബിൾ സ്പൂൺ തേങ്ങയും ഒരു ടീസ്പൂൺ കുരുമുളകും ഒരു ചീന ചട്ടിയിൽ ചെറുതീയിൽ നന്നായി ചൂടാക്കുക. ചെറുതായി മൂത്തു നിറം മാറി തുടങ്ങുമ്പോൾ തണുക്കാനായി മാറ്റി വയ്ക്കുക.

നന്നായി തണുത്തതിന് ശേഷം അരച്ച് എടുക്കുക.

തയാറാക്കുന്ന വിധം

ഒരു ചട്ടി അടുപ്പത്തു വെച്ചു ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്കു കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക പിന്നീട് വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു മൂത്തു വരുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ഇവ വഴറ്റി അരച്ചു കലക്കിയ അരപ്പ് ഒഴിക്കാം. ഒന്ന് തിള വരുമ്പോൾ കുതിർത്തു വെച്ച കുടംപുളിയും ഉപ്പും ചേർത്ത ശേഷം വെട്ടി വെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് ഇടത്തരം തീയിൽ തിളപ്പിക്കുക.

തിളച്ചു വരുമ്പോൾ തേങ്ങയും കുരുമുളകും മൂപ്പിച്ചു അരച്ച അരപ്പ് കൂടി ഒഴിച്ച് ഉലുവാപ്പൊടിയും ഇട്ടു ചട്ടി ഒന്ന് ചുറ്റിച്ചു അടച്ചു വെച്ചു ചെറു തീയിൽ തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ ബാക്കി ഉള്ള 2 തണ്ട് കറിവേപ്പില കൂടി ഇട്ടു തീ അണച്ചിട്ട് ചട്ടി മൂടി വയ്ക്കാം.

മീൻ കറി ഏത് ഉണ്ടാക്കിയാലും കറി വെച്ച ഉടനെ കഴിക്കാൻ എടുക്കരുത്. കഷ്ണങ്ങളിൽ അരപ്പ് പിടിച്ചതിനു ശേഷം...അതായത് മിനിമം ഒരു അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Want your restaurant to be the top-listed Restaurant in Erattupetta?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Illikkalkallu, Pazukkakanam Erattupetta, India
Erattupetta
686586

Other Cafes in Erattupetta (show all)
Mehfil The Real Biriyani Mehfil The Real Biriyani
Elakkayam
Erattupetta, 686121

Eerar Cafe Eerar Cafe
Nadakkal
Erattupetta, 686121