Guruvayoorappan

Guruvayoorappan

Shree Guruvayoorappan Bhaktha Community Groups

Sree Guruvayurappan(ശ്രീഗുരുവയ? Guru is Brihaspati and Vayu is wind demigod. This temple was established by them.

Please Note:
This Page is not official page of Guruvayur Temple


GURUVAYUR Temple ( Kerela)

As the name suggests Guru+ Vayu! A brief about Guruvayur Krishna:

1) This deity was personally worshiped by Krishna himself in Dwarka.

2) At time of the ending of Dwarpa yug during the time of annihilation the deity was floating on the water on a baniyan tree leaf. The Lord personally gave this deity

05/11/2022

ഗുരുവായൂർ ഏകാദശി
പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെ വിളക്കോടുകൂടിയാണ് ഏകാദശി വിളക്കാഘോഷത്തിന് തുടക്കമായത് .
കടപ്പാട്

21/10/2022

ഗുരുവായൂർ മതിലകത്ത് കൃഷ്ണനാട്ടം അവതാരം ഭൂമീദേവി ബ്രഹ്മാവിനോടു സങ്കടം പറയുന്നു. ദേവകീ വസുദേവ പരിണയം .... കംസന്റെ വീരശൂര പരാക്രമം ഒക്കെ ഗംഭീരം പക്ഷെ എല്ലാരുടെയും മനം കവർന്നത് കളിവിളക്കിന്റെ വലിപ്പം പോലും ഇല്ലാത്ത കൊച്ചു കൃഷ്ണനാണ് നാലഞ്ചു വയസു മാത്രമുള്ള മഹാദേവൻ എന്ന കൊച്ചു മിടുക്കൻ ആടയാഭരണങ്ങളുടെ ഭാരത്തോടെ ഒരു ചുവടുപോലും പിഴയ്ക്കാതെ പുലർച്ചെ രണ്ടു മണി വരെ കൃഷ്ണനായി ആടുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടു സദസ്സ് കളി തീർന്ന വഴി കൊച്ചു കൃഷ്ണനെ പൊതിഞ്ഞു യാതൊരു സങ്കോചവുമില്ലാതെ മുതിർന്ന അമ്മമാർ നമസ്കരിക്കുന്നതു കണ്ട് പക്ഷെ അത്ഭുതമൊന്നുംതോന്നിയില്ല

ഇമ്മട്ടിൽ കാലാട്ടരുതോമനേ
നിന്നമ്മാവന്നായുസ്സു കുറഞ്ഞു പോകും
എന്നമ്മ ചൊന്നതതു കേട്ട നേരം
എന്തോ നിനച്ചു ചിരിച്ചു ശൗരി

അച്ഛൻ ചൊല്ലിക്കേട്ടിട്ടുള്ള ഒരു വെൺമണി മുക്തകം ആ ചിരി ശ്രീലകത്ത് കാണുകയും ചെയ്തു

ഫോട്ടോ കടപ്പാട്

13/10/2022

ഒരു അമൂല്യ ചിത്രം ഇതാ....

1928 ലെ തുറവൂർ ദീപാവലി ഉൽസവം.
തിടമ്പേറ്റി നിൽക്കുന്ന രണ്ടാനകൾ അണിഞ്ഞിരിക്കുന്നത് വൈക്കത്തപ്പന്റെ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ ആണ്.തുറവൂർ ഉൽസവത്തിന് വൈക്കത്തപ്പന്റെ ഒരാന നിർബന്ധമായിരുന്നു.രണ്ടു വലിയ വള്ളങ്ങൾ പരസ്പരം ബന്ധിപ്പിച്ച് അതിനുമുകളിൽ തടികൊണ്ടുള്ള തറ ഉണ്ടാക്കി അതിൽ കയറ്റിയാണ് ആനയെ വൈക്കത്തുനിന്ന് ചേർത്തലയിലേക്ക് വേമ്പനാട്ട് കായലിൽ കൂടി കൊണ്ടുപോയിരുന്നത്.കായലിന്റെ സാന്നിധ്യം കാരണം കോട്ടയത്ത് നിന്നും എറണാകുളത്തുനിന്നും ആനകളെ അലപ്പുഴയിൽ എത്തിക്കുന്നതിന് വളരെ ബുദ്ദിമുട്ടുകൾ ഉണ്ടായിരുന്നു.ആലപ്പുഴയിലെ മിക്ക ക്ഷേത്രങ്ങളിലും നാമമാത്രമായ ആന എഴുന്നള്ളിപ്പ് ഉള്ളതിന്റെയും ചിലയിടങ്ങളിൽ ആനയ്ക്ക് പകരം ജീവത എഴുന്നളളത്ത് ആക്കിയിരിക്കുന്നതിന്റെയും കാരണം ഇതാണ്.
ചിത്രത്തിൽ തിടമ്പേറ്റി നിൽക്കുന്ന ആനകൾക്ക് കൂട്ടായി നിൽക്കുന്ന ആനകൾ അണിഞ്ഞിരിക്കുന്നത് ആറൻമുളയിലെയും അമ്പലപ്പുഴയിലെയും സ്വർണ്ണതലേക്കെട്ടുകൾ ആണ്.ആനയ്ക്ക് പുറകിൽ ഓല മേഞ്ഞ ഊട്ടുപുര കാണം.യൂണിഫോം ധരിച്ച് നിൽക്കുന്ന ബ്രിട്ടീഷ് പോലിസിനെയും കാണാം.

10/10/2022

ബബിയ ഇനി ഓർമ്മകളിൽ......!
പ്രണാമം🙏🙏🙏
സനാതന ധർമ്മത്തിലധിഷ്ഠിതമായി ഒരു മഹത്തായ ആചാര സംരക്ഷണത്തിൻ്റെ ഭാഗമായി തൻ്റെ ജീവിതം മാറ്റി വച്ച ബബിയ ഇന്നലെ രാത്രി (09.10.2022) കുമ്പള ശ്രീ അന്തപത്മനാഭ സന്നിധിയിൽ നിന്നും മോക്ഷപഥത്തിലേക്ക് നീങ്ങിയിരിക്കുന്നു.

രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയ്ക്ക് കണക്കാക്കുന്ന പ്രായം.

Ananthapuram Temple - Kumble - Kasargod.

AMMA BHARATHAM

05/10/2022

ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവരാത്രിസുദിനങ്ങളിലെ ഭദ്രദീപം അന്നും ഇന്നും!!

ആർ.പി.അയ്യർ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവരാത്രി സുദിനങ്ങളിൽ വലിയ ബലിക്കല്ലിനുപടിഞ്ഞാറുഭാഗത്തെ വിശേഷാൽ ഭദ്രദീപം തെളിയിക്കുന്നൊരാചാരം!!
അരനൂറ്റാണ്ട് മുമ്പ് നാലമ്പലത്തിനു മുൻവശം മുഖപ്പിന്ന് സ്വർണ്ണകവചങ്ങളില്ലാതെ,..ഗജരാജൻ കേശവന്റെ ദന്തങ്ങളില്ലാതെ.... ദർശനനിയന്ത്രണത്തിനുള്ള ചെറിയ ഇരുമ്പു ഗേറ്റും,മുൻപിൽ നവരാത്രി സുദിനങ്ങളിലെ ഭദ്രദീപവും പഴമയും,പുതുമയും അന്നും ഇന്നും.

05/10/2022

Wishing all devotes Happy Vijayadashami....
എല്ലാ ഭക്തർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ.
തിന്മയുടെ മേലുള്ള നന്മയുടെ വിജയം....

25/09/2022

കൃഷ്ണനട്ടം വഴിപാട്
#കൃഷ്ണനട്ടം

24/09/2022

94 വർഷം മുമ്പ്.. ഗുരുവായൂരപ്പന്റെ ക്ഷേത്രവാതിൽ മാടം ചരലുംമണ്ണുംകൂട്ടിഇട്ട് കിളച്ചടിച്ചു നന്നാക്കി.!! ചെലവ് 12 ക !!

രാമയ്യർപരമേശ്വരൻ

ഉച്ചപ്പൂജകഴിഞ്ഞ്മാത്രംപ്രവർത്തിതുടങ്ങി 5 മണിക്ക് മുമ്പായി നിർത്തേണ്ടതുമാകയാൽ കൂലി അധികരിച്ചുവെന്നുംമാനേജരുടെ വിശദീകരണം..

ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് തെക്കുംവടക്കും ഭാഗത്ത്ള്ള വാതിൽ മാടം.1970 ൽ ഉണ്ടായ അഗ്നിബാധ ക്കു ശേഷം കരിങ്കൽ വിരിച്ച് നിലം മനോഹരമാക്കി പുനർനിർമ്മാണം നടത്തിയ വാതിൽ മാടം !!......94 വർഷംമുമ്പ് കേടുവന്ന ഇതേ വാതിൽ മാടത്തിന്റെ നിലം ചരലുംമണ്ണും കൂട്ടി കിളച്ച് നിലം വൃത്തിയാക്കിയതും പ്രവർത്തി നടത്താനും 12 രൂപക്ക് കരാർ നൽകാനും അനുവാദം വാങ്ങിയതും കൗതുകകരം.
ഗുരുവായൂർക്ഷേത്രം 12 വർഷത്തെ എസ്റ്റെറ്റ് ഭരണസംവിധാനത്തിൽനിന്നും മാറി സാമൂതിരി കോവിലകം ആസ്ഥാനത്ത് നിന്ന് നേരിട്ടുള്ള ഭരണസംവിധാനമായി.എല്ലാകാര്യങ്ങൾക്കുംമാനേജിഗ് ട്രസ്റ്റി കൂടിയായ കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ ആസ്ഥാനത്ത് നിന്നും അനുവാദവും അംഗീകാരവും വേണം.അക്കലത്താണ് ക്ഷേത്രവാതിൽമാടംചെറുതായൊന്നു നന്നാക്കാൻ ദേവസ്വം മാനേജരുടെ നടപടി.... 94 വർഷംമുമ്പ് 1928 ഫെബ്രുവരി 15 ലെ ദേവസ്വം മാനേജരുടെ അപേക്ഷ... അതിങ്ങനെ......
സാമൂതിരികോവിലകം ആസ്ഥാനത്തേക്ക് ഗുരുവായൂർ ദേവസ്വം മാനേജര ബോധിപ്പിക്കുന്നത്.... ഗുരുവായൂർ അമ്പലത്തിന് അകത്തുള്ള വാതിൽ മാടത്തിലുള്ള നിലം വളരെ കേടുവന്നിരിക്കുന്നു എന്നും അതിനാൽ താമസിയാതെ നന്നാക്കി കിട്ടേണ്ടതാണെന്നും സൂപ്രഡണ്ട് റിപ്പോർട്ട് ചെയ്തപ്രകാരം നിലം മുഴുവനും ചരലും മണ്ണും കൂട്ടി ഇട്ട് കിളച്ച് അടിച്ചുനന്നാക്കേണ്ടതിന് 12 ക.കരാറായി തീർച്ചപ്പെടുത്തി കൊടുക്കുകയും പ്രവർത്തി തുടങ്ങുകയും ചെയ്തിരിക്കുന്നു.ഉച്ചപ്പൂജ കഴിഞ്ഞതിനുശേഷം പ്രവർത്തി തുടങ്ങേണ്ടതും 5 മണിക്ക് മുമ്പായി പ്രവർത്തി അവസാനിക്കേണ്ടതുമാകയാൽ കൂലി അധികരിച്ചിട്ടുള്ളതാണെന്നുകൂടി ബോധിപ്പിക്കുന്നു.അതിനാൽ മേൽപ്പറഞ്ഞ 12 ക.ചിലവ് അനുവദിച്ച് പ്ലാനും കണക്കിൽ ചിലവ് എഴുതുവാനും കല്പന ഉണ്ടാവേണ്ടതിന് അപേക്ഷിക്കുന്നു.
എന്ന് 1928 ഫെബ്രുവരി 15 ആംനു മാനേജര് (ഒപ്പ്)
കടപ്പാട്: ഭക്തപ്രിയ 2013 സെപ്റ്റംബർ.

23/09/2022

എന്റെ ഗുരുവായൂരപ്പാ ശരണം

17/09/2022

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി കക്കാട് മനയ്ക്കൽ കിരൺ ആനന്ദ് നെ തിരഞ്ഞെടുത്തു
Kakkad Manakkal Kiran Anand Elected as New Melshanthi of Guruvayur Temple

17/09/2022

ആവണപ്പലകയുടെ മാഹാത്മ്യം

പൂജാരിമാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതും പൂജയുടെ ഭാഗമായ ഒന്നാണല്ലോ ആവണപ്പലക . പൂജിക്കുന്നവർക്കു പോലും ആവണപ്പലകയുടെ മഹത്വം അറിയില്ല എന്നത് നഗ്നമായ സത്യം തന്നെയാണ്. ബ്രഹ്മാണ്ഡത്തിലെ സകല തത്വങ്ങളും ഉൾപ്പെട്ടതും സർവ്വ സൃഷ്ടി സങ്കീർണ്ണതകൾ നിറഞ്ഞതുമായ വിധിയാണ് ആവണപ്പലകയിലുള്ളത്.

പ്രപഞ്ചത്തിൻറെ ആകൃതി തന്നെയാണ് ആവണപ്പലകക്ക് ഉള്ളതെന്ന് നമുക്ക് കണ്ടാൽ അറിയാം. എല്ലാറ്റിനേയും ധരിക്കുന്നതും, സകലത്തിനേയും ഉൾക്കൊള്ളുന്നതും, സർവ്വ സഹനകരമായതും എന്നാൽ ആത്മബുദ്ധിയെ പ്രചോദിപ്പിക്കുന്നതുമായ ഒരു ഇരിപ്പിട വസ്തുവായ ആവണപ്പലകയുടെ വിധി പ്രകാരമുള്ള കണക്ക് വൈദികകാല വിശ്വകർമ്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹനത്തിൻ്റെ പ്രതീകമായ ആമയുടെ ആകൃതി, ബ്രഹ്മാണ്ഡത്തിൻ്റെ ചെറിയ രൂപമാണെന്ന് മനസ്സിലാക്കിയ അതിബുദ്ധിമാന്മാർ ആയിരുന്നു വൈദിക കാല വിശ്വകർമ്മാക്കൾ. കാരണം. അവർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും പൂർണ്ണത വേണമെന്ന് അവർക്ക് നിർബന്ധമായിരുന്നു.

ആവണപ്പലകയുടെ കണക്ക് പഞ്ചയോനി കണക്കാണ്. കൃത്യമായ ഉയരവും, വീതിയും, നീളവും ആവണപ്പലകയുടെ ആകർഷണ ശക്തി ബലപ്പെടുത്തുന്നതാണ്.
എത്ര പ്രയാസമുള്ള മന്ത്രവും ആവണപ്പലകയിൽ ഇരുന്ന് ജപിച്ചാൽ പെട്ടന്ന് ഹൃദ്യസ്ഥമാക്കുകയും മന്ത്ര ദേവത പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന വൈദിക കല വിശ്വകർമ്മാക്കളുടെ കണ്ടെത്തലിൽ നിന്നുമാണ് പൂജക്കും പൗരോഹിത്യവൃത്തിക്കും ആവണപ്പലക ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി തീർന്നത്.

"കൂർമ്മപീഠിക" എന്നതാണ് ആവണപ്പലകയുടെ യഥാർത്ഥ പേര്.
ബ്രഹ്മാണ്ഡതത്വം ഉൾപ്പെടുത്തിച്ചെയ്യുന്ന ഈ പീഠികയുടെ മദ്ധ്യഭാഗത്തിൽ വിശ്വകർമ്മാവും, അഞ്ച് വശങ്ങളിൽ അതായത് ആമയുടെ തല പോലുള്ള ഭാഗം പ്രണവം എന്ന തത്വത്തിൽ ഉൾപ്പെടുന്നു.

ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നീ നാല് വേദങ്ങളും, ആമയുടെ കാലുകൾ ആകുന്നു. അതായത് അഞ്ച് വേദങ്ങളും കൂടി ഈ ബ്രഹ്മാണ്ഡത്തെ താങ്ങി നിർത്തുന്നത് പോലെ. അഥവാ ബ്രഹ്മാണ്ഡം ഈ അഞ്ച് വേദങ്ങളേയും ഉൾക്കൊള്ളുന്ന പോലെയും ആകുന്നു.

വിശ്വകർമ്മാവിൽ ഉൾപ്പെട്ട മുപ്പത്തി മുക്കോടി ദേവതകളും അമർത്ത്യരായി ഈ ആവണപ്പലകയിൽ അധിവസിക്കുന്ന സമുന്നതമായ ആ സങ്കൽപ്പത്തിൻ്റെ പേരിലും വൈദികകാല വിശ്വകർമ്മാക്കളെ നമിക്കേണ്ടതാണ്. 1008 മന്ത്രങ്ങളും, പ്രണവ - ഋഗ്വാദി വേദങ്ങളും, സർവ്വ ബീജങ്ങളും ചേർക്കയാൽ ഈ ആവണപ്പലകയിൽ ഇരുന്ന് പൂജ ചെയ്യുകയോ മന്ത്രം ജപിക്കുകയോ, ഹോമം നടത്തുകയയോ ചെയ്യുന്നതായാൽ സാക്ഷാൽ പരാശക്തി പ്രത്യക്ഷയാകും എന്ന വിശ്വകർമ്മാക്കളുടെ വിശ്വാസം, ആവണപ്പലകയുടെ ചെയ് വനയിൽ സൂക്ഷ്മനിരീക്ഷണവും, അതീവ ജാഗ്രതയും പരിപൂർണ്ണ ഭക്തിയും അത്യന്താപേക്ഷിതമാകുന്നു.

അതീവ ബുദ്ധിമാനായ ഒരു മരയാശാരിക്ക് മാത്രമേ (മയബ്രഹ്മപരമ്പര ) ഇത്തരം ഒരു ആവണപ്പലക വിധി പ്രകാരം ചെയ്യാനാകൂ. മേടമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ ആരംഭിച്ച് എല്ലാമാസവും പൗർണ്ണമിയിൽ പൂജ ചെയ്ത് ശക്തി വരുത്തി മീനമാസത്തിൽ ഹസ്ലാ നക്ഷത്രത്തിൽ പണി പൂർത്തിയാക്കി മേടമാസത്തിലെ രാശ്യോദയാൽ പത്താം നാൾ ആദിത്യന് പൂജ ചെയ്യാൻ ആവണപ്പലക സജ്ജമാകുന്നു.

സൂര്യൻ ഏറ്റവും ഉച്ചത്തിൽ വരുന്ന ദിവസത്തിൽ ആവണപ്പലകയിൽ ഇരുന്ന് പൂജ ചെയ്യുന്ന പുരോഹിതന് സർവ്വ ഐശ്വര്യങ്ങളും സവിതാവായ വിശ്വകർമ്മാവ് നൽകുന്നു. അന്നേ ദിവസം ആ പലകയിൽ നിന്നും പ്രതിഫലിക്കുന്ന ഉത്തമ തേജസ്സ് പുരോഹിതന് വീണ്ടും വീണ്ടും കർമ്മശുദ്ധിയുണ്ടാക്കുകയും, ആ ശക്തി വീണ്ടും ആവണപ്പലകയിലേക്ക് പുരോഹിതൻ ആവാഹിക്കുകയും ചെയ്യുന്നു. അപ്രകാരം ആ പീഠത്തിന് അനസ്യൂതം ശക്തി പ്രതിഫലിക്കാനും ആർജിക്കാനും സാധിക്കുന്നു.

ഇത്തരത്തിൽ ശക്തി വരുത്തിയ ആവണപ്പലക വൈദികകാല വിശ്വകർമ്മാക്കളുടെ പൗരോഹിത്യ കർമ്മത്തിന് ദിനംപ്രതി മാറ്റ് കൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്രങ്ങളിൽ ആവണപ്പലകകൾ കാണാറുണ്ടെങ്കിലും അതെല്ലാം ആകൃതിയിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം .

വൈദിക കാലഘട്ടത്തിൽ നിലമരത്തിൽ നിർത്തി കൊത്തിയെടുത്തിരുന്ന ആവണപ്പലകക്ക് ആയിരം സംവത്സരത്തോളം ആയുസ്സും മനുബഹ്മ സന്തതികൾ നിശ്ചയിച്ചിരുന്നു.

ആവണപ്പലകയുടെ ഉദ്ഘാടന ദിവസം ആ പീഠം ഉപയോഗിക്കുന്ന പുരോഹിതൻ അന്നദാനം മുതലായവ നടത്തിയിരുന്നു. ബ്രഹ്മത്തിൽ ഉൾപ്പെട്ട മുപ്പത്തിമുക്കോടി ദേവതകളേയും ഇത്തരം ആവണപ്പലകയിൽ ഇരുന്ന് പൂജിക്കാവുന്നതാണ്. ദുർമന്ത്രവാദികളും, ആഭിചാര പ്രവർത്തികളും, മദ്യം, മാംസം മുതലായവ ഉപയോഗിച്ചുള്ള പൂജകൾക്കും ഇത്തരത്തിൽ വിധികളോടെ തയ്യാറാക്കിയ ആവണപ്പലക ഉപയോഗിച്ചിരുന്നില്ല. അതിനായി നാല് കുതിരക്കാലുള്ള പീഠങ്ങളാണ് ഉപയോഗിച്ചിരുന്നത്. പഞ്ചഋഷിമാരായിരുന്ന മനു, മയ, ത്വഷ്ട, ശിൽപി, വിശ്വജ്ഞ എന്നീ പഞ്ച വേദികൾ ഹോമങ്ങൾക്ക് മുന്നോടിയായി പത്മങ്ങളും മറ്റും വരച്ചിരുന്നു. ഭദ്രകം, സ്വസ്തിക ഭദ്രകം, ചക്രാബ്ജം, ശക്തിഭദ്രകം, ശിവമഹാകുംഭ, ഷഡ്ദളം, ശയ്യ മുതലായവയാണ് പ്രധാന പത്മങ്ങൾ. അതിൽ ഭദ്രകം പഞ്ചഭൂതാത്മകമാകയാൽ അഞ്ച് ഋഷിമാരും അത് പൊതുവായി ഉപയോഗിച്ചിരുന്നു.

ആവണപ്പലകയെ ബഹുമാനിക്കാത്ത പൂജാരിമാർ ചെയ്യുന്ന പൂജക്ക് പൂർണ്ണത കൈവരികയില്ല. കലശപൂജ, പ്രതിഷ്ഠാ പൂജ എന്നിവ പോലുള്ള വിശേഷ പൂജകൾ ആരംഭിക്കും മുമ്പ് വെറും നിലത്ത് ദർഭ വിരിച്ച് അതിലിരുന്ന് ആദ്യം ആവണപ്പലക ചാണകം മെഴുകി ശുദ്ധി ചെയ്ത സ്ഥലത്ത് വച്ച് ഭക്തിയോടെ പ്രണവം ജപിച്ച്, ഗുരുവിനെ ധ്യാനിച്ച് ദീക്ഷാ മന്ത്രം (ഉപാസനാ മന്ത്രം ജപിച്ച് പഞ്ചോപചാരത്തോടെ മണിയടിച്ച് പൂജിച്ച് കർപ്പൂര ആരതി നടത്തണം. ശേഷം ആവണപ്പലകയെ തൊട്ട് സാഷ്ടാംഗം നമസ്കരിച്ച ശേഷം പഞ്ചഭൂതാത്മക പ്രതീകമായ ആവണപ്പലകയെ മൂന്ന് പ്രദക്ഷിണം ചെയ്ത് മുന്നിൽ നിന്ന് തൊഴുകൈയോടെ യജമാനനോടും, ഭാരവാഹികളോടും ഭക്തജനങ്ങളോടും അനുവാദം ചോദിച്ച ശേഷം മാത്രമേ അതിൽ ഇരിക്കാൻ പാടുള്ളൂ. ഇരിക്കും മുമ്പ് ആവണപലക പൂജിച്ച പുഷ്പങ്ങൾ കൂട്ടിവാരി ഒരു ഭാഗം ക്ഷേത്ര/ ഭവന / യജ്ഞ യജമാനനും ബാക്കി പരികർമ്മികൾക്കും, അടുത്തുള്ള ശിഷ്യർക്കും, ഭക്തജനത്തിനും നൽകിയ യ ശേഷം കൈ കഴുകി ഇരുന്ന് പൂജകൾ ആരംഭിക്കാം. പൂജ കഴിയുമ്പോഴും ആവണപ്പലകയിൽ വെള്ളം തളിച്ച് തുടച്ച് കുറിയിട്ട് മന്ത്രതന്ത്രലോപങ്ങൾക്കുള്ള പ്രായശ്ചിചിത്താർത്ഥം പുഷ്പാക്ഷതങ്ങൾ എടുത്ത് തൊഴുത് പ്രാർത്ഥിച്ച് ക്ഷമാപണം നടത്തി വീണ്ടും നമസ്കരിച്ച് അതിൽ വസ്ത്ര സഹിതം വെറ്റിലയും അടക്കയും ദക്ഷിണയും വയ്ക്കാം. ശേഷം ഭക്തജനങ്ങൾക്ക് ആവണപ്പലകയിൽ ദക്ഷിണ സമർപ്പിക്കാനും നമസ്കരിക്കാനും അനുവദിക്കാം. ആ ആവണപ്പലകയിൽ സമർപ്പിക്കുന്ന ദക്ഷിണ പൂജ ചെയ്ത ആചാര്യനുള്ളതും, ആവണപ്പലകയിൽ തൊട്ട് തൊഴുമ്പോൾ,/ നമസ്കരിക്കുമ്പോൾ ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നതിന് തുല്യം തന്നെയാണ്.

തേൻവരിയ്ക്ക എന്ന പ്ലാവി ൻറെ തടിയാണ് ആവണപ്പലക നിർമ്മാണത്തിന് വൈദിക കാല വിശ്വകർമ്മജർ ഉപയോഗിച്ചിരുന്നത്. ആവണപ്പലക നിർമ്മാണ ശിഷ്ടം വരുന്ന പൂളുകൾ ( പണിതതിൻ്റെ ബാക്കി ഭാഗങ്ങൾ ) ഗണപതി ഹോമം മുതലായവക്ക് ഉപയോഗിക്കാം.

ലഭ്യമാകുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ ചേർക്കുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുകയും, മറ്റുള്ളവർക്ക് ഈ വിവരങ്ങൾ കൈമാറുകയും ചെയ്യുമല്ലോ

പൂർവ്വ പിതാക്കളുടെയും, ഗുരുവര്യന്മാരുടെയും പാദങ്ങളിൽ നമിച്ചു കൊണ്ട് "ആവണപ്പലകയുടെ മാഹാത്മ്യം" എന്ന ഈ ലഘുവിവരണം പങ്കുവെയ്ക്കുന്നു..

15/09/2022

കൃഷ്ണ ഗുരുവായൂരപ്പാ

15/09/2022

ഗുരുവായൂർ ചോറൂണ് വഴിപാട്

15/09/2022

ഗുരുവായൂരപ്പന്റെ സന്നിധിയിൽ 30 വർഷംമുമ്പ് 1992 ജൂലൈ 15 ന് മണലൂരിലെ അജയഘോഷ് എന്ന ഭക്തൻ നടയിരുത്തിയ കേശവൻ..... അന്നത്തെ മേശ്ശാന്തി തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരി (ഇപ്പോഴത്തെ മേശ്ശാന്തിയുടെ അഭിവന്ദ്യ പിതാവ്) നാമകരണം ചെയ്തപ്പോൾ........ ഇന്നത്തെ ദേവസ്വം ജൂനിയർ കേശവൻ..

13/09/2022

ഇന്നത്തെ പഞ്ചാംഗം

11/09/2022

ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് ... നേത്രോന്മീലനം നടന്നിട്ട് ഇന്ന് 47 വർഷം !!(1975_ 2022)
______രാമയ്യർപരമേശ്വരൻ_
ഗുരുവായൂരപ്പന്റെ നിത്യ ശീവേലി ക്ക് എഴുന്നള്ളിക്കുന്ന സ്വർണ്ണത്തിടമ്പ് കൊടുങ്ങല്ലൂർ വിശ്വകർമ്മ ദേവശിൽപി വേലപ്പനാചാരിയാണ് തങ്കത്തിൽ നിർമ്മിച്ചത്.1975 സെപ്റ്റംബർ 11 ന് വ്യാഴാഴ്ച രാവിലെ ശീവേലി ക്കു ശേഷം നേത്രോന്മീലനം ചടങ്ങ് നടന്നു. വടക്കെ വാതിൽമാടത്തിൽ വെച്ച് സ്വർണ്ണസൂചികൊണ്ട് വേലപ്പനാചാരി നേത്രോന്മീലനംനടത്തി പട്ടു മെത്തയിൽ വിഗ്രഹം കിടത്തി . തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രവിദ്യാവിശാരദൻ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉച്ചശീവേലിക്കു അന്നത്തെ ശാന്തി ഏറ്റ നമ്പൂതിരി മേലേടം കേശവൻ നമ്പൂതിരി ആനപ്പുറത്ത് എഴുന്നള്ളിച്ചു. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഗോപാലകൃഷ്ണൻ ആന തിടമ്പേറ്റി. നാമസംകീർത്തനത്താൽ ക്ഷേത്രം ഭക്തിസാന്ദ്രമായി.നിത്യോത്സവം നടക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്കിടയിൽ നടന്ന അത്യപൂർവ്വമായ അതിവിശിഷ്ടചടങ്ങിൽ അനവധി ഭക്തജനങ്ങളും,പരിചാരകവൃന്ദവും,സന്തോഷഭരിതരായി.ഇന്ന് വീണ്ടുമൊരു സെപ്റ്റംബർ 11!! ഭക്തജനങ്ങൾക്ക് ആനന്ദദായകവും അപൂർവ്വാനുഭവവുമായ എങ്ങും നാമസങ്കീർത്തനം അലയടിച്ച ഭക്തിസാന്ദ്രമായ ഓർമ്മകൾക്ക് ഇന്ന് 47 വർഷം !!

30/08/2022

Atham Pookalam Today @ Guruvayoor Temple
ഗുരുവായൂരപ്പന്റെ തിരുനടയിൽ ഇന്ന് അത്തപൂക്കളം

Photos from Guruvayoorappan's post 29/08/2022

Atham Pookalam getting ready @ Guruvayur Temple

29/08/2022

എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും
നല്ലൊരു ദിവസം ആശംസിക്കുന്നു.

27/08/2022

27/08/2022

Krishna Guruvayurappa

27/08/2022

കൃഷ്ണാ ഗുരുവായൂരപ്പാ

Photos from Guruvayoorappan's post 26/08/2022

Guruvayur Temple Roof Painting Works today

Want your place of worship to be the top-listed Place Of Worship in Guruvayur?
Click here to claim your Sponsored Listing.

Videos (show all)

Atham Pookalam Today  @ Guruvayoor Temple ഗുരുവായൂരപ്പന്റെ തിരുനടയിൽ ഇന്ന് അത്തപൂക്കളം
#GuruvayurKrishnaJanmashthami
Krishna Guruvayurappa
കൃഷ്ണാ ഗുരുവായൂരപ്പാ

Category

Telephone

Website

Address


Guruvayoor
Guruvayur
680101