Dr.sajid kadakkal

Health Vlogger �
Sajid.S.S Naturopathy & cupping specialist/+971554680253(UAE),+918881111793(IND)

22/06/2024

ആഘോഷങ്ങളും, ആരവങ്ങളും ഒന്നുമില്ലാതെ ഒരു ജന്മദിനം കൂടി 😍

22/06/2024

✍️ 😍

നമ്മുടെ ചിന്തകളിൽ എല്ലാം ചേർത്തു വയ്ക്കണമെന്നു തോന്നിയാലും നമ്മുടെ ശ്രമം എപ്പോഴും വിജയിക്കണമെന്നില്ല. ചിലതൊക്കെ കൈവിട്ടുപോയെന്നിരിക്കും. എല്ലാം ശരിയാകും എന്നു വിചാരിക്കുമ്പോഴും ചിലതെല്ലാം നമ്മോടടുക്കാതെ അകന്നുതന്നെയിരിക്കും. അകന്നു പോയതെല്ലാം എന്നെങ്കിലും കൈപ്പിടിയിലാക്കാം എന്നു പ്രതീക്ഷിക്കാം. ആ ഒരു വിശ്വാസത്തോടെ മുന്നോട്ടുപോകാം. നമ്മുക്കുള്ളതാണെങ്കിൽ നമ്മുടെ കൈപ്പിടിയിൽ തന്നെ വന്നുചേരും. എല്ലാവർക്കും സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു ദിനമാകട്ടെ ഇന്ന്.ശുഭദിനം.

21/06/2024

✍️ 😍

ഓരോ പ്രഭാതവും പുണ്യമാണെന്നു കരുതിയാൽ നല്ലതു കേൾക്കാനും, നല്ലതു കാണാനും നമ്മുക്ക് സാധിക്കും. നമ്മുടെ യാത്രയിലുടനീളം ചില ആശങ്കകൾ കടന്നുവന്നേക്കാം. മുന്നോട്ടുള്ള യാത്രയിൽ തടസ്സമായി നമ്മുടെ മുന്നിൽ തന്നെയുണ്ടാകും. പക്ഷെ നമ്മിലുള്ള വിശ്വാസം നമ്മുക്ക് ഊർജ്ജവും, കരുത്തും തരുന്നവയാണെങ്കിൽ ആ ആശങ്കകളൊക്കെ മാറ്റിയെടുക്കാം. നമ്മുടെ തീരുമാനങ്ങളൊക്കെ കരുത്തുള്ളവയായിരിക്കണമെന്നേയുള്ളു. എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.

20/06/2024

✍️ 😍

ദുഃഖിച്ചിരിക്കുന്നവന് ഒരാശ്വാസമാണാവശ്യം. ചില വ്യക്തികളെ മനസ്സിലാക്കുവാൻ അവരുടെ വാക്കുകൾ കൊണ്ടു മതിയാകും. ഒരാളുടെ സ്വഭാവത്തിന്റെ പ്രതിഫലനമാണ് അവരിൽനിന്നു വരുന്ന ഓരോ വാക്കും. ദുഃഖിച്ചിരിക്കുന്നവന് കരുത്ത് നൽകുവാൻ നമ്മുടെ ഒരു വാക്ക് മതിയാകും. അവന്റെ ഹൃദയം ഒരാശ്വാസവാക്കിനായി കാത്തിരിപ്പുണ്ടാകും. നമ്മൾ ജീവിക്കാൻ മറന്നു പോകുമ്പോഴും പ്രിയപ്പെട്ടവർക്ക് അല്പമെങ്കിലും സന്തോഷം കൊടുക്കാൻ കഴിയുന്നത് അവരുടെ ജീവിതത്തിൽ നിന്ന് പല ദുരന്തങ്ങളെയും അകറ്റിനിർത്താൻ കഴിയും. നമ്മുടെ വാക്കുകൾകൊണ്ട് മറ്റൊരാളെ സന്തോഷിപ്പിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ആകട്ടെ. ശുഭദിനം ആശംസിക്കുന്നു.

19/06/2024

✍️ 😍

നല്ല ബന്ധങ്ങൾ നിലനിർത്തണമെങ്കിൽ സംസ്സാരം അത്യാവശ്യമാണ്. മനസ്സു തുറന്നൊന്നു സംസാരിക്കാനാരുമില്ലാതെ വീർപ്പുമുട്ടുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ട്. മാനസികാരോഗ്യം നിലനിർത്താനും, പ്രശ്നങ്ങൾ പരിഹരിക്കാനും പരസ്പര സംസാരത്തിനേ കഴിയൂ. പരിഭവങ്ങളും, പരാതികളും പറഞ്ഞു തീർക്കാനും, ചില പിണക്കങ്ങൾ കൂടുതൽ ഇണങ്ങാനും, ചില മൗനങ്ങൾ ആഴത്തിൽ മിണ്ടാനും പരസ്പര സംസാരമാണ് വേണ്ടത്. അവിടെ ബന്ധങ്ങളാണ് നിലതിൽക്കുന്നത്. വാക്കുകൾ ഉള്ളിലടക്കിപ്പിടിച്ചിരിക്കാനുള്ളതല്ല ആശയ വിനിമയം നടത്താനുള്ളതാണ്. ശുഭദിനം.

18/06/2024

സോറിയാസിസ് രോഗത്തിനും, എക്സിമയ്ക്കും വളരെ ഫലപ്രദമായ നാച്ചുറൽ മരുന്ന്
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(IND)
00918818807207(Tvm)
00971554680253(UAE)
Dr.sajid kadakkal

18/06/2024

✍️ 😍

സ്വന്തം പ്രയത്നം കൊണ്ട് ഒരു നിലയിൽ എത്തുക അല്പം പ്രയാസമാണ്. പുതിയകാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കഴിവുള്ളവർ ധാരളമുണ്ട്. തന്റെ മേഖല എത്രയും വളർത്താമോ അതിനായി പരിശ്രമിക്കുന്നവർക്ക് കഠിന പ്രയത്നം തന്നെ ആവശ്യമാണ്. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്ത് സമൂഹത്തെ ഉന്നതിയിലെത്തിക്കുക. പല പരീക്ഷണ ഘട്ടങ്ങളും നേരിടേണ്ടതായി വരും.അവരുടെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് എവിടെയെങ്കിലുമൊക്കെ എത്തിപ്പെടുന്നത്.അത് എന്നും ഓർമ്മിക്കാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തവുമായിരിക്കും. ഉന്നതിയിലെത്താൻ കഠിന പ്രയത്നം അതാവട്ടെ നമ്മുടെ മുൻപിൽ. ശുഭദിനം.

17/06/2024

സ്നേഹ സന്തോഷത്തോടെ എല്ലാവർക്കും ഈദ് മുബാറക് നേരുന്നു 😍

16/06/2024

Eid Mubarak ⚘️

15/06/2024

✍️ 😍

മരണം.. അത് ഒഴിവാക്കാൻ പറ്റാത്ത സത്യമാണ്. പ്രിയപ്പെട്ടവരുടെ വേർപാട് പലപ്പോഴും താങ്ങാൻ പറ്റിയെന്നുവരില്ല. അത് പലതരത്തിലും നമ്മളെ ബാധിക്കും നഷ്ടമാകുന്ന സ്വപ്നങ്ങൾ അവിചാരിതമായ ദുരന്തങ്ങൾ കവർന്നെടുക്കുന്ന സ്വപ്നങ്ങൾ ആശ്വാസ വാക്കുകൾക്കു പോലും വിലയില്ലാതാവുകയാണ്.ദിനം പ്രതി ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രിയപ്പെട്ടവരുടെ വേർപാട് നമ്മളും ഏറ്റുവാങ്ങേണ്ടതായി വരുന്നു.ആ വേദന വർഷങ്ങളോളം അതിജീവിക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനു സാക്ഷിയായി കൂടെ നിൽക്കുക മാത്ര മാത്രമാണ് നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുക. പ്രാർത്ഥന കൊണ്ട് കരുത്തു നൽകുക എന്നത് നമ്മുടെ കടമയാണ്. ശുഭദിനം.

14/06/2024

കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റുമ്പോൾ ചില ഓർമ്മകൾ മാത്രം ബാക്കിനിൽക്കും. പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

14/06/2024

പുതുമയാർന്ന അനുഭവങ്ങൾ കണ്ണുകൾക്ക് കുളിർമയേകി വീണ്ടും യാത്ര തുടരുകയാണ്😍

14/06/2024

✍️ 😍

ഓരോ പ്രഭാതത്തിനും പ്രത്യേകതയുണ്ട്. ഇന്ന് മറ്റൊരു ദിവസം മാത്രമല്ല. ഇന്നലെ നേടാൻ കഴിയാത്തത് നേടാനൊരു അവസരമാണ്. അവസരങ്ങൾ നമ്മുടെ മുന്നിലുണ്ട്. സ്വന്തം കാലിൽ നിന്നുകൊണ്ട് ഓടേണ്ടത് നമ്മുടെ വിജയത്തിനു പിന്നാലെയാണ്. ഇന്നത്തെ അവസരങ്ങളൊന്നും നാളെ കിട്ടിയെന്നു വരില്ല. സമയങ്ങളൊക്കെ നമ്മുക്കുവേണ്ടിയുള്ളതാണ്. സമയം നമുക്കായി കാത്തു നിൽക്കില്ല.ശുഭദിനം.

13/06/2024

✍️ 😍

സൗഹൃദം സമ്പന്നമാകുന്നത് ഞാൻ കൂടെയുണ്ട് എന്നൊരു പറച്ചിൽ, സ്നേഹത്തോടെ യൊരു വാക്ക്, തിരക്കിലും തിരഞ്ഞു വരാനൊരു മനസ്സ് അതൊക്കെ മതി. വലിയ കാര്യങ്ങളിലല്ല ചെറിയൊരു പരിഗണന മതി ചെറുതിലാണ് ജീവിതം സമ്പന്നമാകുന്നത്. സഹായിക്കാനും, സംരക്ഷിക്കാനുമുള്ള മനസ്സുള്ള സുഹൃത്തിലേ വിശ്വാസമർപ്പിക്കാനാകൂ. സൗഹൃദങ്ങൾ തമ്മിലുള്ള വിശ്വാസത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകരുത്. ജീവിതം ചെറുതാണ് നന്മയുള്ള സുഹൃദങ്ങളെ നമ്മളാൽ നഷ്ടപ്പെടാതെയും, നഷ്ടപ്പെടുത്താതെയുമിരിക്കണം കൂടെയുണ്ട് എന്നു പറയുമ്പോഴും ഒപ്പമാക്കാൻ ശ്രമിക്കണം. ശുഭദിനം.

12/06/2024

✍️ 😍

ജീവിതത്തിൽ ഹൃദയത്തോട് ചേർത്തുപിടിച്ചവരുടെ ഒഴിവാക്കലുകൾ വളരെ വേദനയാണ്. അപ്പോഴാണ് ചേർത്തുപിടിച്ചിരുന്ന പല ഹൃദയങ്ങളിലും നമ്മൾ ആരുമല്ലായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നത്. കുട മഴ നനയുന്നതും വെയിലു കൊള്ളുന്നതും നമ്മുക്കു വേണ്ടിയാണ് അല്ലാതെ കുടയ്ക്കു വേണ്ടിയല്ല. നനഞ്ഞ കുട ആവശ്യം കഴിഞ്ഞാൽ നമ്മോട് ചേർത്തു പിടിക്കാറുമില്ല. അതുപോലെ ആവശ്യങ്ങൾക്കു വേണ്ടി മാത്രം നമ്മളെ ഉപയോഗിക്കും.ആവശ്യം കഴിഞ്ഞാൽ നനഞ്ഞ കുട മാറ്റിപ്പിടിക്കും പോലെ മാറ്റി നിർത്താൻ നോക്കും. അപ്പോഴാണ് പലരുടേയും ഉള്ളിൽ നമ്മുക്കൊരു സ്ഥാനവുമില്ലായിരുന്നല്ലോ എന്നു തോന്നിപ്പോകുന്നത്. ശുഭദിനം.

11/06/2024

✍️ 😍

മനുഷ്യൻ താത്കാലിക സുഖങ്ങൾക്കു പിന്നാലെ പായുന്നതുകൊണ്ടാണ് ജീവിതത്തിൽ മനസമാധാനം നഷ്ടമാക്കുന്നത്. ജീവിതത്തിൽ മനസമാധാനം കിട്ടണമെങ്കിൽ ക്ഷമിക്കാനുള്ള മനസ്സുണ്ടാകണം. പകയും, വിദ്വേഷവും മാറ്റിവച്ച് സ്നേഹത്തോടെ പെരുമാറാൻ പഠിക്കണം. നല്ലൊരു വ്യക്തിക്കുടമയായി മാറാൻ നമ്മുക്കു കഴിയണം. മനസമാധാനം ഒരിക്കലും നമ്മളെത്തേടി വരില്ല. അത് നമ്മൾ തന്നെയുണ്ടാക്കിയെടുക്കണം. നാം നമ്മുടെ കുറവുകളെ അംഗീകരിച്ച് സ്വയം സ്നേഹിക്കാൻ പഠിക്കണം. അവിടെ മനസമാധാനം തനിയെ വന്നുചേരും. ശുഭദിനം.

10/06/2024

✍️ 😍

പിടിച്ചു വാങ്ങുന്നതെന്തും സ്വാർത്ഥതയാണ്. സ്നേഹം അറിഞ്ഞു നൽകണം. ജീവിതത്തിൽ വിട്ടുവീഴ്ചകളും, സ്വയം ചെറുതാകലും സ്നേഹത്തിന്റെ രണ്ടു ഭാവങ്ങളാണ്. ആവിശ്യമുള്ളപ്പോൾ മാത്രം സ്നേഹിക്കുന്നവരും, ഉള്ളിൽ രോക്ഷം വച്ചു കൊണ്ട് സ്നേഹിക്കുന്നവരുമുണ്ട്. നമ്മുക്ക് തിരിച്ചു ലഭിക്കുന്നതിനനുസരിച്ച് സ്നേഹം അളന്നു കൊടുക്കരുത്. പകരം ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹം മാത്രമേ വിശുദ്ധമാകൂ. ശുഭദിനം.

09/06/2024

✍️ 😍

സ്വന്തം തെറ്റുകളും, കുറ്റങ്ങളും മനസ്സിലാക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. മറ്റുളളവരുടെ തെറ്റുകളും, കുറ്റങ്ങളും കണ്ടുപിടിക്കാനും, പ്രചരിപ്പിക്കാനും വളരെയെളുപ്പവുമാണ്. മറ്റുളളവരുടെ പോരായ്മകൾ ചികയുമ്പോൾ സ്വന്തം പോരായ്മകൾക്കൂടി മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും.
ശുഭദിനം നേരുന്നു.

08/06/2024

✍️ 😍

മനുഷ്യൻ എത്ര നിസ്സഹായരാണെന്ന് ഓരോ വിയോഗവും നമ്മളെ ഓർമ്മപ്പെടുത്താറുണ്ട്. പ്രായവും,യോഗ്യതയും നോക്കിയല്ല അത് നമ്മളെ തേടി വരുന്നത്.പഴുത്ത ഇലകൾ നിലം പതിക്കുമ്പോൾ പച്ച ഇലകൾക്ക് സന്തോഷിക്കേണ്ട കാര്യമില്ല. ഒരു കാറ്റുവന്നാൽ പച്ചയും, പഴുത്തതും ഒരുപോലെ വീഴും. അതുപോലെ മരണത്തിനു മുന്നിൽ നമ്മൾ നിസ്സഹായരാണ്.ഇതൊക്കെ കണ്ടിട്ടും കാണാതെ പോകുന്നവരെയാണ് നമ്മൾ ഭയക്കേണ്ടത്.പൂക്കൾ നല്ലതാണെങ്കിലും ആവശ്യം വന്നാൽ അടർത്തി എടുക്കാറുണ്ട്.നന്മ ചെയ്തു എന്നു കരുതി നമ്മളിൽ നിന്നും ആരും അടരാതിരിക്കുന്നില്ല. അവിടെ മനുഷ്യൻ നിസ്സഹായരാണ്. ശുഭദിനം.

07/06/2024

മീശക്കാരൻ അമ്മാവന്റെ ദോശ തിന്നാൻ ആശ 😍

07/06/2024

✍️ 😍

നമ്മുടെ മനസ്സിൽ നന്മയുണ്ടെങ്കിലേ നമ്മൾ നടക്കുന്ന വഴിയിലും തെളിച്ചമുണ്ടാകൂ.നമ്മുക്ക് മറ്റൊരാളെ മനസ്സിലാക്കണമെങ്കിൽ ആ വ്യക്തി കടന്നുപോയ വഴിയെ നമ്മളും സഞ്ചരിച്ചിരുന്നിരിക്കണം. എങ്കിലേ മറ്റൊരാളുടെ ദുഖങ്ങളും, സങ്കടങ്ങളും നമ്മുക്ക് മനസ്സിലാകൂ.ആ വ്യക്തിയുടേ സ്ഥാനത്ത് നിന്ന് നമ്മുക്കും ചിന്തിക്കാൻ കഴിയുകയുള്ളു. സ്നേഹവും, അനുകമ്പയും ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ആയില്ല അത് പ്രകടിപ്പിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. എങ്കിലേ മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ പറ്റുകയുള്ളു.ശുഭദിനം.

06/06/2024
06/06/2024

✍️ 😍

നമ്മളെ കേൾക്കാനും, ചേർത്തുപിടിക്കാനും ഒരാളുണ്ടാകുന്നത് ഒരനുഗ്രഹമാണ്. വേദനിപ്പിക്കുന്നവരെ സ്നേഹിക്കാൻ ആർക്കും കഴിയില്ല. പക്ഷെ ഒരുപാട് സ്നേഹിച്ചിട്ട് എത്ര വേദനിപ്പിച്ചാലും സ്നേഹിക്കാനല്ലാതെ വെറുക്കാൻ കഴിയാത്ത ചിലരൊക്കെയെങ്കിലുമുണ്ടാകും ഓരോത്തരുടേയും ജീവിതത്തിൽ. നമ്മുടെ ആത്മാർത്ഥത കൊണ്ട് സ്നേഹിച്ചു കൊണ്ടേയിരിക്കും. ആയിരം കാരണങ്ങൾ വെറുക്കാനുണ്ടായാലും ഒരു കാരണവുമില്ലാതെ സ്നേഹിക്കാൻ കഴിയുന്നതാണ് യഥാർത്ഥ സ്നേഹം. അങ്ങനെയൊരു മനസ്സ് എല്ലാവരിലുമുണ്ടാകണമെന്നില്ല. അങ്ങനെയുള്ള വരെ ഒഴിവാക്കപ്പെടാതെ ചേർന്നു നിൽക്കാനുള്ള മനസ്സാണ് നമ്മുക്ക് വേണ്ടത്. ശുഭദിനം

05/06/2024

✍️ 😍

ജീവിക്കാൻ പണം അത്യാവശ്യമാണ്. എന്നാൽ പണം കാെടുത്താൽ കിട്ടാത്ത പലതുമുണ്ട് ജീവിതത്തിൽ . പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ ജീവിക്കാൻ മറന്നു പോകുകയാണ് പലരും. ജീവിതത്തിൽ സന്തോഷവും, സമാധാനവുമില്ലെങ്കിൽ എത്ര പണമുണ്ടാക്കി എന്നു പറഞ്ഞിട്ടും കാര്യവുമില്ല. എത്ര പണം സമ്പാദിച്ചാലും മരണത്തിനപ്പുറം ആയുസ് നീട്ടിക്കിട്ടാൻ ആഗ്രഹിക്കാനേ കഴിയുകയുള്ളൂ. എത്ര സമ്പാദിച്ചാലും സന്തോഷവും, സമാധാനവുമില്ലെങ്കിൽ സമ്പാദ്യത്തിന് ഒരർത്ഥവുമില്ല. അളവറ്റത് സമ്പാദിക്കുകയല്ല. ഉറക്കമില്ലാത്ത രാത്രികൾക്കു പകരം അല്പം സന്തോഷവും, സമാധാനവുമുണ്ടെങ്കിൽ നമ്മുടെ ജീവിതം തന്നെ ധന്യമാക്കാം. ശുഭദിനം.

04/06/2024

സോറിയാസിസ് രോഗത്തിനും, എക്സിമയ്ക്കും വളരെ ഫലപ്രദമായ നാച്ചുറൽ മരുന്ന്
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(IND)
00918818807207(Tvm)
00971554680253(UAE)
Dr.sajid kadakkal

04/06/2024

✍️ 😍

ഒരു കഴിവും ഇല്ലാത്തവരായി ആരും തന്നെ ജനിക്കാറില്ല. കഴിവുകളുണ്ടെങ്കിലും അത് പുറത്ത് കാട്ടാൻ കഴിയാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ ധാരാളമാണ്.അവസരങ്ങൾ നമ്മളെത്തേടി വരാറില്ല. ഒരു പ്രോത്സാഹനം ഉണ്ടെങ്കിൽ നമ്മളിൽ അന്തർലീനമായിരിക്കുന്നനന്മയുള്ള കഴിവു കളെ പുറത്തുകൊണ്ടുവരാൻ സാധിച്ചേക്കും.അവിടെ കിട്ടുന്ന അവസരങ്ങളാണ് നമ്മുക്ക് പ്രാവർത്തികമാക്കാൻ കഴിയുന്നത്.പുറത്തെടുക്കാൻ പറ്റാത്ത കഴിവുകൾ നമ്മളിൽ തന്നെ ഉൾവലിഞ്ഞ് പോകും. നമ്മുടെ ശ്രമം കൊണ്ടു വേണം ആ കഴിവുകളെ പുറത്തു കൊണ്ടുവരാൻ. ശുഭദിനം.

03/06/2024

✍️ 😍

എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചിലർ നോക്കുന്നത് അതിൽ കുററങ്ങളെന്തെങ്കിലുമുണ്ടോ എന്നാണ്. നല്ല വാക്കുകൾക്കു പകരം കുറവുകൾ കണ്ടെത്തിയുള്ള സംസാരം. ബന്ധങ്ങൾ എന്നും നിലനിൽക്കണമെങ്കിൽ ചിലപ്പോൾ ആയിരം തെറ്റുകളും ക്ഷമിക്കും. ബന്ധങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ചെറിയ തെറ്റു മതി. എത്ര വലിയ വില കൊടുത്താലും കിട്ടാത്തത് ബന്ധങ്ങളാണ്. അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക. നമ്മുടെ ജീവിതത്തെക്കുറിച്ച് നമുക്കേറെ ശ്രദ്ധ വേണം. നല്ല ബന്ധങ്ങളെ എന്നും ഹൃദയത്തോട് ചേർത്തു നിർത്തണം. അപ്പോൾ നമുക്ക് ഗുണമേയുണ്ടാകുകയുള്ളൂ. ശുഭദിനം.

02/06/2024

✍️ 😍

പുതിയ ഒരു അദ്ധ്യേയന വർഷത്തിന് തുടക്കമിടുമ്പോൾ മാതാപിതാക്കളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളുമാണ് വളരുന്നത്. എല്ലാ വിഷയങ്ങൾക്കും A+ വാങ്ങിയതുകൊണ്ട് മക്കളുടെ ജീവിതം രക്ഷപ്രാപിക്കുന്നില്ല. സ്വാർത്ഥതയുടെ ഈ ലോകത്ത് ഒരു കുട്ടിക്ക് കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനോപ്പം സ്വന്തം പരിമിതിയിൽ എങ്ങനെ വളരണമെന്ന് മനസ്സിലാക്കിക്കൊടുക്കണം. പഠനം A+ ന് മാത്രമല്ല സഹജീവികളെ സ്നേഹിക്കാനും, മനസ്സിലാക്കാനും പഠിച്ചിരിക്കണം. ധാർമികമൂല്യങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് കുടുംബത്തിനും, സമൂഹത്തിനും പ്രയോജനമുള്ള ഒരു തലമുറയായി വളർന്നു വരട്ടെ ഓരോ മക്കളും എന്നു നമ്മുക്കു പ്രാർത്ഥിക്കാം. ശുഭദിനം.

01/06/2024

✍️ 😍

നഷ്ടപ്പെട്ടതിനെയോർത്ത് വിലപിക്കുന്നത് സ്വഭാവികമാണ്. സ്വയം നഷ്ടങ്ങൾ സഹിച്ച് മറ്റുള്ളവരെ സഹായിക്കുന്നവരുണ്ട്. ഒന്നും നഷ്ടപ്പെടാതെ സഹായങ്ങൾ ചെയ്യാൻ പ്രാപ്തി നേടിയവരുമുണ്ട്. എന്നാൽ ഇതിനെല്ലാമുപരി സ്വന്തം നഷ്ടങ്ങൾ പ്പോലും മറ്റുള്ളവരുടെ സാധ്യതകളാക്കി മാറ്റാൻ കഴിവുള്ളവരുമുണ്ട്. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾത്തന്നെയാണ്. എന്നാൽ നഷ്ടങ്ങളുണ്ടാകുമ്പോൾ കാണിക്കുന്ന മനസാന്നിദ്ധ്യമാണ് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനോ നഷ്ടബോധത്തെ അതിജീവിക്കാനോ പ്രാപ്തരാക്കുന്നത്. ശുഭദിനം.

Want your business to be the top-listed Health & Beauty Business in Kadakkal?
Click here to claim your Sponsored Listing.

Videos (show all)

നിരവധി രോഗങ്ങൾക്ക് ആശ്വാസം പകരുന്ന ഈ ചികിത്സ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തീകരിക്കാംചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാ...
കഫം കുറുകൽ, ചുമ, ജലദോഷം ഫലപ്രദമായ നാച്ചുറൽ മരുന്ന്ചികിത്സകരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.00918881111793(IND)0091881880720...
മുടി നന്നായി തഴച്ചു വളരാനും, നര മാറി ആരോഗ്യമുള്ള മുടിയിഴകൾക്കായി  ഫലപ്രദമായ ഔഷധ എണ്ണ.ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പ...
മുടി നന്നായി തഴച്ചു വളരാനും, നര മാറി ആരോഗ്യമുള്ള മുടിയിഴകൾക്കായി  ഫലപ്രദമായ ഔഷധ എണ്ണ.ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പ...
കഴുത്ത് വേദനയും നീർക്കെട്ടും മാറാൻ ഫലപ്രദമായ ഔഷധ എണ്ണചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.Contact Number00918881111793...
പെട്ടെന്ന് ശരീരവണ്ണം കുറയാനും, കൊഴുപ്പിനെ കുറയ്ക്കാനും ഉള്ള നാച്ചുറൽ മരുന്ന്.ചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.Cont...
ശരീരവണ്ണം വർദ്ധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്.ചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.Contact Number00918881111793...
പ്രമേഹത്തിന്( Diabetes)ഫലപ്രദമായ നാച്ചുറൽ മരുന്ന് പ്രയോഗ രീതി.ചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.Contact Number00918...
ശരീരവണ്ണം, കൊഴുപ്പ്, അമിതവയർ കുറയ്ക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്നുചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.Contact Number0...
🤏Review 💯👌 പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരവണ്ണം കുറക്കാൻ വളരെ ഫലപ്രദമായ നാച്ചുറൽ ലമരുന്ന്.ചികിത്സകരമായ സംശയങ്ങൾക്ക് ബന്ധപ്പെടാ...
ശരീരവണ്ണം വർദ്ധിപ്പിക്കാൻ പാർശ്വഫലങ്ങൾ ഇല്ലാത്ത ഫലപ്രദമായ നാച്ചുറൽ ലേഹ്യം.ചികിത്സകരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.00918881...
ഞരമ്പ് തടിപ്പ്(varicose vain) മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന് പ്രയോഗ രീതിചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.Contact...

Telephone

Address


Kadakkal
Kadakkal
691536

Other Kadakkal health & beauty businesses (show all)
Eye d opticals&surgicals Eye d opticals&surgicals
Opposite Arafa Hospital, Main Road
Kadakkal

Eye d opticals&surgicals

Sri Padmanabha Ayurveda Speciality Hospital Sri Padmanabha Ayurveda Speciality Hospital
Altharamoodu
Kadakkal, 691536

SPECIALITY AYURVEDA HOSPITAL at Kadakkal,Kollam 691536, Contact: 9636016346

Star Health -Maneesh.V Star Health -Maneesh.V
Haritha Edathara P. O
Kadakkal, 691536