Sevabharathi Kangazha

Sevabharathi Kangazha

സേവാഭാരതി കങ്ങഴ

Photos from Sevabharathi Kangazha's post 20/07/2024

സേവാഭാരതിയുടെ"ഭൂദാനം ശ്രേഷ്ഠ ദാനം " പദ്ധതിക്ക് ഉജ്ജ്വല തുടക്കം

കോട്ടയം: സ്വന്തമായി കിടപ്പാടമെന്ന
സ്വപ്നത്തിന് സേവാഭാരതി യിലൂടെ സാക്ഷാത്കാരംനേടി സംസ്ഥാനത്തെ
50 കുടുംബങ്ങൾ.
'ഭൂദാനം ശ്രേഷ്ഠ ദാനം ' പദ്ധതിയുടെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് ഭൂമി നൽകിയത്.
സേവാഭാരതിക്ക് ദാനമായി
പലർ നൽകിയ
നാല് ഏക്കറോളം സ്ഥലമാണ് അർഹരായവർക്ക്
വീതിച്ചു കൊടുത്തത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര മന്ത്രി
ജോർജ് കുര്യൻ കോട്ടയത്ത്
നിർവഹിച്ചു.

സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരം- ജോർജ് കുര്യൻ

സേവാഭാരതിയുടെ പ്രവർത്തനം ഉദാത്തവും
മാതൃകാപരമാണെന്ന്
ഉദ്ഘാടനപ്രസംഗത്തിൽ
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു
ആസ്തി വർധിപ്പിക്കാൻ നോക്കാതെ
അത് സമൂഹത്തിലെ അർഹരായവർക്ക് നൽകുന്ന സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി അനുകരണീയമാണ്.
മഹാ പ്രളയകാലത്തും
കോവിഡ് കാലത്തും
ഉൾപ്പടെ
സേവാഭാരതിയുടെ ഉജ്ജ്വലമായ പ്രവർത്തനങ്ങൾ നാട് കണ്ടു. ഭൂമിയില്ലാത്തവർക്ക് അത് നൽകാനുള്ള കർത്തവ്യം
സമൂഹത്തിനുണ്ട്
കേരളത്തിൽ ഭൂമിയില്ലാത്ത
ഒട്ടേറെ ആളുകളാണുള്ളത്. അതേസമയം ഇവിടെ ആയിരക്കണക്കിന് വീടുകൾ ഉപയോഗിക്കാൻ ആളില്ലാതെ പൂട്ടിക്കിടക്കുന്നുമുണ്ട്
ഒട്ടേറെ ഭൂമിയും വെറുതെ കിടക്കുന്നു. ഭൂമി അധികമുള്ളവർ
ആവശ്യം കഴിഞ്ഞുള്ളത് ദാനം ചെയ്ത് മാതൃകയാകണമെന്നും
അദ്ദേഹം പറഞ്ഞു.

കർത്തവ്യം സമൂഹത്തെ സേവിക്കൽ

രാഷ്ട്രീയ സ്വയംസേവക സംഘത്തിൽനിന്ന് പ്രവർത്തകർക്ക് സ്വാഭാവികമായി കിട്ടുന്നതാണ് സേവന മനോഭാവമെന്നും അതിൻ്റെ മൂർത്തരൂപമാണ് സേവാഭാരതിയെന്നും
മുതിർന്ന ആർ.എസ്.എസ്. പ്രചാരകൻ എസ്. സേതുമാധവൻ പറഞ്ഞു. ചടങ്ങിൽ സേവാ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
സഹായിക്കലല്ല
സമൂഹത്തെ സേവിക്കലാണ്
മനുഷ്യൻ്റെ കർത്തവ്യം. ലോകത്തിനു മുഴുവൻ സുഖവും സൗഖ്യവും ഉണ്ടാകണമെന്നതാണ്
ഭാരതത്തിൻ്റെ പ്രാർത്ഥന.
ലോകം ഒരു കുടുംബമാണ് എന്നതാണ് നമ്മുടെ തത്വം. എന്തു കിട്ടും എന്നല്ല സമൂഹത്തിനായി എന്തു നൽകാനാകും എന്നതാണ് ആർ.എസ്.എസിൻ്റെ ചിന്തയും പ്രവർത്തനവും. സേവാ പ്രവർത്തനമെന്നത്
ആർ.എസ്.എസ്. പ്രവർത്തകരുടെ
ഉള്ളിൽ സ്വയം രൂപംകൊള്ളുന്ന മനോഭാവമാണെന്നും സേതുമാധവൻ പറഞ്ഞു.

സേവാഭാരതി സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ രഞ്ജിത്ത് വിജയ് ഹരി അധ്യക്ഷത വഹിച്ചു ഭൂദാനം ശ്രേഷ്ഠദാനം തുടർ
പദ്ധതിയാണെന്നും ഇത് സമൂഹം ഏറ്റെടുക്കുന്ന ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,
സംവിധായകൻ ആർ. ജയരാജ്
എന്നിവരെ ആദരിച്ചു

പദ്ധതിയിലേക്ക് ഭൂമിദാനം ചെയ്തവർക്ക് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,
എസ് സേതുമാധവൻ,
എസ്. രാമനുണ്ണി
ആർ. ജയരാജ്
തുടങ്ങിയവർ ചേർന്ന്
ആദരവേകി.

പദ്ധതിക്കായി ഭൂമി ദാനം ചെയ്തവരിൽ നിന്നും
അതിൻ്റെ രേഖകൾ എസ്. രാമനുണ്ണി ഏറ്റുവാങ്ങി.

സേവാ പഥം, സമദൃഷ്ടി

എന്നിവയുടെ പ്രത്യേക പതിപ്പുകളും പ്രകാശനം ചെയ്തു.

സംവിധായകൻ ആർ. ജയരാജ്, സേവാഭാരതി
സംസ്ഥാന രക്ഷാധികാരി
ഡോ. പി. ബാലചന്ദ്രൻ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി ഡി. വിജയൻ,

ആർ.എസ്.എസ്. പ്രാന്തീയ
കാര്യകാരി അംഗവും പ്രചാരകനുമായ എസ്. രാമനുണ്ണി, കോട്ടയം വിഭാഗ് സംഘചാലക് പി.
പി.ഗോപി, എ. കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു .

14/07/2024
13/07/2024

ഏതെങ്കിലും ഒരു സംഘടന അതിന് ലഭിച്ച ആസ്തികൾ എപ്പോഴെങ്കിലും ദാനം ചെയ്ത ചരിത്രമുണ്ടോ... ?

എന്നാൽ തങ്ങളെ ഈ കൂട്ടത്തിൽ കൂട്ടുകയേ വേണ്ടെന്ന് ഒരു സംഘടന പ്രഖ്യാപിക്കുകയാണിവിടെ.. പുതു ചരിത്രം രചിക്കുന്ന ആ സംഘടനയുടെ പേരെന്തായിരിക്കും? ഉത്തരം #സേവാഭാരതി.....

പക്ഷേ സേവാഭാരതിക്ക് മറ്റു സംഘടനകളെ പോലെ കേരളത്തിൽ വലിയ ആസ്തിയോ സമ്പത്തോ ഒന്നും കൈവശമില്ല.. സേവാഭാരതിയുടെ ഏറ്റവും വലിയ ആസ്തി സേവന മനസ്സാണ്... സേവനം ചെയ്യാൻ സന്നദ്ധമായ ഒരു സമൂഹമാണ്... ലോക ഹിതം മമ കരണീയം എന്ന ചിന്തയോടെ ആർത്തരുടെ കണ്ണീരൊപ്പാൻ കൈവശം ലഭിച്ചതൊക്കെ വിട്ടുനൽകി സംഘടനകൾക്ക് മുന്നിൽ അനുപമമായൊരു മാതൃക സൃഷ്ടിക്കുകയാണ് ദേശീയ സേവാഭാരതി..

അതിനു വേണ്ടി ഈ വരുന്ന ജൂലൈ 20 ശനിയാഴ്ച രാവിലെ 11 മണിക്ക് സവിശേഷമായൊരു സമ്മേളനം കോട്ടയത്ത് കെ പി എസ് മേനോൻ ഹാളിൽ നടക്കാൻ പോവുകയാണ്. അന്നേദിവസം തങ്ങൾക്ക് സുമനസ്സുകൾ കൈമാറിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മൂന്ന് ഏക്കറിലധികം വരുന്ന ഭൂമി സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരായ 47 കുടുംബങ്ങൾക്ക് സേവാഭാരതി ആധാരം ചെയ്തു കൈമാറും..
അതിൻ്റെ തയ്യാറെടുപ്പുകൾ പുരോഗമിച്ചു വരവേ നന്മ നിറഞ്ഞ ഈ പ്രവൃത്തിയിൽ ആകൃഷ്ടരായി കൂടുതൽ പേർ ഭൂദാനവുമായി സഹകരിച്ച് മുന്നോട്ടു വരികയാണ്.
ജൂലൈ 20 ന് അതിവിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഭവ്യമായ പരിപാടിയിൽ 47 ഭൂരഹിതർക്ക് സേവാഭാരതി സസ്നേഹം ഭൂമി സമ്മാനിക്കും.. സംസ്ഥാനതലത്തിൽ ഭൂദാന യജ്ഞത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു നടക്കുന്ന ഈ ചടങ്ങിന് സാക്ഷിയാവാൻ നമുക്കൊത്തുചേരാം.. ..

ഭൂദാനം ശ്രേഷ്ഠദാനം.. 🙏
#ഭൂദാനംശ്രേഷ്ഠദാനം #കൂടെയുണ്ട്_സേവാഭാരതി #ലോകഹിതം_മമകരണീയം #സേവാഹി_പരമോധർമ്മ #മാനവസേവാ_മാധവസേവ

09/06/2024

നമസ്തേ 🙏

സേവാഭാരതി വിദ്യാഭ്യാസ ആയാമിന്റെ ഭാഗമായി കങ്ങഴ സേവാഭാരതിയും. വിവേകാനന്ദ വിദ്യാമന്ദിർ കങ്ങഴയും ചേർന്ന് കരിയർ ഗൈഡൻസ് മാർഗ്ഗനിർദേശവും, നേരിട്ടുള്ള സംശയനിവാരണവും കൗൺസിലിംഗും, കുട്ടികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമായി Dr ജയലക്ഷ്മി അമ്മാളിന്റെ പ്രശിക്ഷണത്തിൽ ജൂൺ 08 ശനിയാഴ്ച (08/06/2024) സുമംഗലി ഓഡിറ്റോറിയം പത്തനാട് വെച്ച് നടന്നു.ദേശീയ സേവാഭാരതി കോട്ടയം ജില്ല സംഘടന സെക്രട്ടറി ശ്രീ. അനിൽ ജി യുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും, സേവാഭാരതി യൂണിറ്റ് പ്രവർത്തകരുമായി ഇരുനൂറിലധികം പേർ പങ്കെടുത്തു

03/06/2024

എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ….🙏

12/05/2024

'എല്ലാം' എന്ന വാക്കിന് പകരം കണ്ട പദം അമ്മ എന്നായിരുന്നു🙏🙏

09/05/2024

ഭവന സഹായ സംരംഭത്തിനായി സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കൈകോർക്കുന്നു.....

സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളെ സേവിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട സേവാഭാരതിയും സമഗ്രമായ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തമ്മിൽ അർത്ഥവത്തായ പങ്കാളിത്തം, സാമൂഹിക ക്ഷേമത്തിന്റെയും സാമുദായിക വികസനത്തിന്റെയും യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.

മെയ് 7 നു രാവിലെ കാക്കനാടുള്ള കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ ഓഫീസിൽ വെച്ച് സേവാഭാരതി ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാം ശങ്കറും, ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബായും ഒപ്പുവെച്ച ധാരണാപത്രം, ഡോക്ടർ ശ്രീറാം ശങ്കറും ഡയറക്ടർ ശ്രീ വിനോദും പരസ്പരം കൈമാറി. പ്രസ്തുത യോഗത്തിൽ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ അധികാരികളായ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബാ, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ് ബി, ഡയറക്ടർ ജേക്കബ് കുരുവിള, ഡയറക്ടർ വിനോദ് എസ് എം, മാനേജർ ദീപക് ജി , അസിസ്റ്റന്റ് മാനേജർ ടാനിയ ചെറിയാൻ എന്നിവരും, സേവാഭാരതിയുടെ ഭാഗത്തു നിന്ന് ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാംശങ്കർ സെക്രട്ടറിമാരായ എസ് സുരേഷ് കുമാർ, സജീവൻ പറപറമ്പിൽ , സംഘടനാ സെക്രട്ടറി രാജീവ് കെ വി ,മീഡിയ കോർഡിനേറ്റർ ശ്രീകുമാർ ജി, ആർക്കിറ്റെക്ട്‌ വിനു ജി മണി എന്നിവരും പങ്കെടുത്തു. ഒപ്പുവച്ച ധാരണാപത്രത്തിലൂടെ കേരളത്തിലെ അർഹരായ, പാവപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട 100 കുടുംബങ്ങൾക്ക് ഭവന സഹായം നല്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സഹകരണത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുകയാണ്. ഭവന സഹായം നൽകുന്നതിലൂടെ, ഈ സംരംഭം ഗുണഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അവരുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് അടിത്തറയിടുകയും ചെയ്യുന്നു.

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി - സ്വന്തം കിഡ്നി തന്നെ ദാനം ചെയ്ത മഹത് വ്യക്തിത്വം, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യം സാധുക്കളായ മനുഷ്യരുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി ഉപയോഗിക്കുന്നതിനായി കെട്ടിപ്പടുത്ത സംഘടന, കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. അതിൽ ഒന്ന് മാത്രമാണ് അർഹതപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിനായി നൽകുന്ന സാമ്പത്തിക സഹായം.

സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തമ്മിലുള്ള ഈ സഹകരണം സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്ര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പങ്കാളിത്ത ശക്തിയുടെ ഉദാഹരണമാണ്. സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിനും ഊർജ്ജസ്വലമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം ഇത് ഉറപ്പാക്കുന്നു.

14/04/2024

മേടമാസ പുലരിയിൽ കണികാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി...എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ🙏🙏

30/03/2024

ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് നൽകുക...
അതാണ് ഏറ്റവും വലിയ പുണ്യം...

സേവാഭാരതിയോടൊപ്പം കൈകോർത്ത് സന്നദ്ധസേവകനാകൂ, ജീവൻ രക്ഷായജ്ഞത്തിൽ പങ്കാളിയാകൂ🙏

https://www.sevabharathikeralam.in/formv2/volunteer

ലിങ്കിൽ അമർത്തൂ, ജോയിൻ ചെയ്യൂ...🙏

23/03/2024

ഏറ്റുമാനൂരിലെ അമ്മമാർക്ക് പകൽ സമയം ചിലവഴിക്കാനും ഒത്തുചേരാനും കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താനുമായി പാലാ റോഡിലെ രാമകൃഷ്ണ ബിൽഡിങ്ങിൽ സേവാഭാരതി പകൽവീട് ഒരുക്കുന്നു. മാർച്ച് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ഡോക്ടർ സരസു രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ഡോക്ടർ തങ്കമ്മ സോമൻ മുഖ്യാതിഥി ആയി നടത്തപ്പെടുന്ന ഈ ചടങ്ങിലേയ്ക്ക് എല്ലാവരേയും സാദരം സ്വാഗതം ചെയ്യുന്നു.

21/03/2024
27/02/2024

സേവാനിധി 2024....

കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നടത്തുന്ന അനേകം പ്രവർത്തനങ്ങളിൽ സമാജ സ്നേഹികളായ ഉദാരമതികളുടെ നിർലോഭമായ, ഹൃദയപൂർവ്വകമായ സഹായങ്ങളാണ് ഇക്കാലമത്രയും സേവാഭാരതിക്കു കരുത്തായി നിന്നിട്ടുള്ളത്. നിലവിൽ പ്രവർത്തിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ സമാജ സേവന പ്രവർത്തനങ്ങളിൽ സേവാഭാരതിക്കൊപ്പം ചേർന്ന് നിൽക്കുന്നതിനും 2024 സേവനിധി സമർപ്പണത്തിൽ പങ്കാളിയാകുന്നതിനും ശിവരാത്രി ദിനത്തോടടുത്ത നാളുകളിൽ (മാർച്ച് 8 , 9 , 10 ) അവസരമാകുന്നു, 2024 സേവനിധി സമർപ്പണത്തിൽ പങ്കാളിയാകൂ സമാജ സേവയിൽ അണിചേരൂ......

01/10/2023

ദേശീയ സേവാഭാരതി കങ്ങഴ യൂണിറ്റ് നടത്തിയ സേവാ പ്രവർത്തനം സേവാഭാരതിയുടെ കോട്ടയം ജില്ല സംഘടന സെക്രട്ടറി അനിൽജി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കങ്ങഴ മണ്ഡൽ കാര്യവാഹ് ശ്യാം പങ്കെടുത്തു. യൂണിറ്റ് ഭാരവാഹികളായ മോഹൻകുമാർ, ഗിരീഷ് കുമാർ, പ്രതാപൻ, മനോജ്, വിനോദ്, മധു, തുടങ്ങിയ പന്ത്രണ്ടോളം പേർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു. പത്തനാട് കവലയിലുള്ള കാണിക്ക മണ്ഡപം, ഗവൺമെന്റ് എൽ പി സ്കൂൾ, പഞ്ചായത്ത് സാംസ്കാരിക നിലയം, ബസ് കാത്തിരിപ്പ് കേന്ദ്രം, പത്തനാട് ദേവീക്ഷേത്ര പരിസരം എന്നിവ ശുചീകരിച്ചു.

02/09/2023

സേവാഭാരതി കോട്ടയം ജില്ലാ സംഘടന സെക്രട്ടറിയായി G അനിൽ കുമാർ ചുമതല ഏറ്റു.. 🙏

14/08/2023

മലപ്പുറത്തും രചിക്കപ്പെടുന്നു.......
പുതു സേവാഗാഥകൾ സേവാഭാരതിയിലൂടെ ......

സേവന ഗാഥകളുടെ തുടർച്ചയാവുകയാണ് സേവാഭാരതി. സംസ്ഥാനത്ത് വിവിധ കേന്ദങ്ങളിൽ തങ്ങളുടെ വിലപ്പെട്ട സമ്പാദ്യം സേവാഭാരതിയെ ഏൽപ്പിച്ച് ചാരിതാർത്ഥ്യത്തോടെ പുഞ്ചിരി തൂകുന്നവരുടെ എണ്ണം കൂടി വരുന്നു. അതിലെ സമീപകാലത്തെ മാതൃകയായി മാറുകയാണ് അങ്ങാടിപ്പുറം സ്വദേശിയായ സദാനന്ദൻ നെടുങ്ങാടിയും കുടുംബവും. സൗദിയിൽ അരാംകോ എന്ന പെട്രോളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ കൃഷ്ണകുമാരി കോവിലമ്മ ഏക മകൾ കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്.തങ്ങളുടെ കൈവശമുള്ള 40 ലക്ഷം രൂപ വിലമതിക്കുന്ന 43 സെന്റ് ഭൂമിയാണ് ഇദ്ദേഹം സൗജന്യമായി നൽകിയത്. സേവാഭാരതി നടത്തുന്ന സേവാ പ്രവർത്തനങ്ങളാണ് ഇതിന് അദ്ദേഹത്തിന് പ്രേരണയായത്.
വള്ളുവനാട്ടിലെ ജനസമൂഹത്തിന് പൂന്താനത്തിന്റെ ജന്മസ്ഥലത്തിനടുത്ത് കിട്ടുന്ന ഈ ഭൂമി ഒരു വരദാനമാണ്......

Photos from Deseeya Sevabharathi Keralam's post 01/08/2023
16/07/2023

ദേശീയ സേവാഭാരതി കങ്ങഴ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും 15/07/2023 3.00 pm ന് കങ്ങഴ ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ adv. ബി മധുസൂദനകുറുപ്പ് അധ്യക്ഷത വഹിച്ചു. സേവാഭാരതി കോട്ടയം ജില്ലാ I T കോർഡിനേറ്റർ ശ്രീ ബി അരുൺ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്‌ ആയി adv. ബി മധുസൂദനകുറുപ്പിനെയും ജനറൽ സെക്രട്ടറി ആയി മോഹൻകുമാറിനെയും ഖജാൻജി ആയി മനോജ്‌. സി. റ്റി യെയും I T കോർഡിനേറ്റർ ആയി ശ്രീജിത്ത്‌ മയൂര യെയും വൈസ്പ്രസിഡന്റുമാരായി ഗിരീഷ് കുമാറിനെയും ശിവൻപിള്ളയെയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ബിനു, പ്രതാപൻ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം ജില്ലാ സഹ ബൗദ്ധിക് ശിക്ഷൻ പ്രമുഖ് ശ്രീ അനിൽ കുമാർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

07/05/2023
14/04/2023

🙏🙏🙏

06/03/2023

സേവാ ഹി പരമോ ധർമ്മ.....

സ്ത്രീകളുടെ ശബരിമല, തിരുവനന്തപുരത്തിന്റെ മഹാ ഉത്സവം, ആറ്റുകാൽ പൊങ്കാല മഹോത്സാവം.... ലക്ഷോപലക്ഷം സ്ത്രീഭക്തജനങ്ങൾ ഭക്ത്യാദരവോടെ പൊങ്കാലനിവേദ്യം അർപ്പിക്കുന്നവേളയിൽ സേവാഭാരതി സേവനപ്രവർത്തനങ്ങളിലൂടെ സേവനനൈവേദ്യം അർപ്പിക്കുന്നു..
പ്രവർത്തകർ തയ്യാറെടുപ്പിലാണ്... നൂറിലധികം മെഡിക്കൽ ക്യാമ്പുകൾ, അൻപതിൽ പരം അന്നദാനകേന്ദ്രങ്ങൾ, അൻപതിൽ പരം ആംബുലൻസുകൾ... ആയിരത്തിലധികം സന്നദ്ധപ്രവർത്തകർ.
കൂടെയുണ്ട് സേവാഭാരതി... കൂടെയുണ്ടാകണം നിങ്ങളും

19/02/2023
Photos from Deseeya Sevabharathi Kottayam's post 19/02/2023
Photos from Sevabharathi Kangazha's post 18/02/2023

കങ്ങഴ യൂണിറ്റിന്റെനേതൃത്വത്തിൽ ശിവരാത്രി സേവാനിധി സമർപ്പണം,കങ്ങഴ മഹാദേവക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണൻഎമ്പ്രാന്തിരിയുടെ കൈയിൽ നിന്നും
R S S കറുകച്ചാൽ ഖണ്ഡ് കാര്യവാഹ്ജി. അനിൽ സ്വീകരിച്ച് നിർവഹിച്ചു.. തദവസരത്തിൽസേവാഭാരതി കങ്ങഴപഞ്ചായത്ത് പ്രസിഡന്റ്‌ ബി.മധുസൂദന ക്കുറുപ്പ്, സെക്രട്ടറി മോഹൻകുമാർ,I T കോർഡിനേറ്റർ ശ്രീജിത്ത്‌ മയൂര, കൃഷ്ണകുമാർ. M, സന്ധ്യ. P. M എന്നിവർ പങ്കെടുത്തു.🙏🙏

11/02/2023

സേവാഭാരതി
ശിവരാത്രി, സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19

ലോകഹിതം മമ കരണീയം

04/02/2023

ദേശീയ സേവാഭാരതി കേരളം പാലക്കാട് 2023 ജനുവരി 28 , 29 തീയതികളിൽ നടത്തിയ സേവാസംഗമത്തിൽ നിന്നുള്ള ദൃശ്യാനുഭവം

Want your organization to be the top-listed Non Profit Organization in Kangazha?
Click here to claim your Sponsored Listing.

Videos (show all)

സേവാ ഹി പരമോ ധർമ്മ:
സൗജന്യമായി കർക്കിടക കഞ്ഞിയുമായി സേവാഭാരതി പേരൂർക്കട
അഗ്നിവീർ പദ്ധതി
സഫിയ മൻസിൽ ഷമീദ എന്ന് സഹോദരിക്കുവേണ്ടി പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ ദാന കർമ്മം
അന്നദാനം മഹാദാനം  #കൂടെയുണ്ട്_സേവാഭാരതി
വൈഭവ് -25
അനാഥനും വിധവകളും ദിവ്യാങ്കരും  ഉൾപ്പെടുന്ന ഭൂരഹിതരായ 11 പേർക്ക് ഭൂമിദാനം ചെയ്യുന്നു വേലൂർ: സേവാഭാരതിയുടെ തലചായ്ക്കാനൊരിട...
വൈഭവ് -25
വൈഭവ്  -25
സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് തയ്യാറാക്കിയ ഗീതം #ര...

Telephone

Website

Address


Kangazha