Biju Kavunkal

Biju Kavunkal

Biju Kavunkal

Photos from Biju Kavunkal 's post 24/07/2023

With the lion of I.N.D.I.A

The one and only DK
At His office




നജീബ് കാന്തപുരം MLA 💚

22/07/2023

കലാം സാഹിബിന്റെ വേർപാടിന്റെ എട്ടാണ്ടിനിടയിൽ
ഏറ്റവും ശൂന്യതയും അതിലേറെ വേദനയും തോന്നിയ ദിനമാണ് ഇന്ന്. പ്രതിസന്ധികളിൽ ഞങ്ങളെ ഇത്രയേറെ നെഞ്ചോട് ചേർത്ത് നിർത്തിയ മറ്റൊരു നേതാവും വേറെയില്ല.

കാണുമ്പോൾ ചിരിക്കുകയും കാണാതിരിക്കുമ്പോൾ അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാവായിരുന്നില്ല കലാം സാഹിബ് . കാണുമ്പോഴും കാണാതിരിക്കുമ്പോഴും കലാം സാഹിബ് നമ്മുടെ ഗുണം മാത്രം ആഗ്രഹിച്ചു. തെറ്റുകൾ മറ്റുള്ളവരോട് പറഞ്ഞില്ല. ഞങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞു. അതാണ് ആത്മാർത്ഥതയുള്ള നേതാവിന്റെ അടയാളം. അതാണ് ലോകത്തെ പോസിറ്റീവായി കാണുന്നവരുടെ ലക്ഷണം.

പ്രിയ നേതാവേ
ജനഹൃദയങ്ങളിലാണ്
അങ്ങയുടെ ആദരവ്

കായംകുളത്തെ മണ്ണിൻ്റെ ഹൃദയസ്പന്ദനങ്ങൾ ഉൾകൊണ്ട ആലപ്പുഴയിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ആ വലിയ മനുഷ്യൻ എന്നും എൻ്റെ നാടിൻ്റെ വലിയ ശബ്ദമായിരുന്നു. ശക്തിയായിരുന്നു .ആവേശത്തിൻ്റെ ഉറവിടമായിരുന്നു. തൻ്റെ ചുറ്റുമുള്ള പാവപ്പെട്ടവൻ്റെയും , കഷ്ടത അനുഭവിക്കുന്നവരുടെയും , തൊഴിലാളികളുടെയും പടനായകനായി ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ ആകെ പ്രകാശം പരത്തി ജ്വലിച്ചു നിന്ന വൃക്തിത്വം.

കലാം സാഹിബ് നഗരസഭയിൽ തിളക്കമാർന്ന പ്രവർത്തനവുമായി വിരാചിച്ച ജനകീയനായ ജനപ്രതിനിധിയാണ്.

പൊതുജീവിതത്തിന്റെ അരനൂറ്റാണ്ട് ദീർഘത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം , ആലപ്പുഴ ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് , കായംകുളം നഗരപിതാവ് എന്നീ വലിയ പദവികളോളമെത്തിയിട്ടും ' ഒരു മുറി ബീഡി ' രാഷ്ട്രീയക്കാരന്റെ തലക്കനം പോലും അദ്ദേഹത്തിനുണ്ടായില്ല. ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് തന്റെ അനാരോഗ്യം പോലും വകവെക്കാതെ സമയനിഷ്ട പാലിച്ചു.

അത്കൊണ്ട് തന്നെയാണ്
രാഷ്ട്രീയ ബഹളങ്ങളുടെ ഏതു കാറ്റിലും കെട്ടു പോകാത്ത ഒരു മൺചെരാത് പോലെ കലാം സാഹിബിന്റെ ഓർമ്മ വേർപാടിന്റെ എട്ട് വർഷങ്ങൾക്കിപ്പറവും ഇന്നും വെളിച്ചം പരത്തി നിൽക്കുന്നത്

തന്റെ കാലത്തെ ഓരോ പ്രവർത്തകന്റെയും മനസിൽ ഒരായിരം ഓർമ്മകൾ സമ്മാനിച്ച നേതാവ്. എല്ലാറ്റിനുമുപരി ഉള്ളറിഞ്ഞു "ഇക്കാ" എന്നു വിളിച്ചിട്ടുള്ള ചുരുക്കം ചിലരിൽ ഒരാൾ... പ്രിയപ്പെട്ടവരിൽ ഏറ്റവും പ്രിയപ്പെട്ട നേതാവേ മറക്കില്ല ഓർമ്മകൾക്ക് മരണമില്ലാത്ത കാലത്തോളം...

നമുക്ക് മുമ്പേ നമ്മുടെ കലാം ഇക്ക സ്വർഗം ഉറപ്പാക്കട്ടെ 😢🤲🤲🤲

21/07/2023

ഉമ്മൻ ചാണ്ടി സാർ എനിക്ക് ആരായിരുന്നു

ഉപ്പാക്ക് ഹൃദയ സംബദ്ധമായ അസുഖത്താൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നു. ഡോക്ടർമാരുടെ നിഗമനത്തിൽ പ്രയാസകരമായ അവസ്ഥയുണ്ട് എന്ന് അറിയിക്കുന്നു. സർജറി ഉൾപ്പെടെ അനുബദ്ധ ചികിത്സകൾ അടിയന്തിരമായി വേണമെന്ന് ഡോക്ടർമാർ .

ഉമ്മൻ ചാണ്ടി സാർ കേരളത്തിന്റെ മുഖ്യമന്ത്രി . അകാലത്തിൽ നമ്മോട് വിട പറഞ്ഞു പോയ പ്രിയ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഷാജി ഉടുമ്പിനാക്കലാണ് എന്നോടൊപ്പം അപ്പോൾ മെഡിക്കൽ കോളേജിലുള്ളത്. ഷാജി പറഞ്ഞു നമുക്ക് ഉമ്മൻ ചാണ്ടി സാറിനെ തിരുവനന്തപുരത്ത് ഓഫീസിലെത്തി കാണാം . കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ തുടരാം എന്നും . പ്രിയ സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ , യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ബിജു കണ്ണങ്കര എന്നിവരോടൊപ്പം രാത്രി ഏറെ വൈകി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉമ്മൻ ചാണ്ടി സാറിനെ കണ്ടു. ആ പാതിരാവിലും എന്റെ അപേക്ഷ ശ്രദ്ധയോടെ പരിശോധിച്ച് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാൻ അദ്ദേഹം പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞു. 24 മണിക്കൂറിനുള്ളിലാണ് ചികിത്സക്ക് ആവശ്യമായ രണ്ട് ലക്ഷം രൂപ ഉമ്മൻ ചാണ്ടി സാറിന്റെ ഓഫീസ് പാസ്സാക്കി തന്നത്. ഉപ്പ പിന്നീട് ഞങ്ങളെ വിട്ടു പിരിഞ്ഞ് പോയി.

ജനങ്ങളുടെ ഹൃദയത്തിലാണ് നേതാവാകേണ്ടത്. അല്ലാതെ കമ്മിറ്റിയുടെ തലപ്പത്തോ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലോ അല്ല നേതാവായി ചമയേണ്ടത്. സാധാരണ മനുഷ്യരുടെ സങ്കടങ്ങളിൽ നിശ്വാസങ്ങളിൽ കണ്ണീരിൽ തൂവാലയും കരുതലും സാന്ത്വനവുമാകുമ്പോഴാണ് അവരുടെ ഹൃദയങ്ങളിൽ ഒരു നേതാവ് ആഴത്തിൽ പതിയുക . ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹിയുടെ വേർപാടിന് മലയാളക്കര സാക്ഷ്യം വഹിച്ചത് ഈ നന്മകളാണ്.

ഒരു പുരുഷായുസ്സിന്റെ നന്മയും സുകൃതവും മലയാളത്തിന് സമ്മാനിച്ചാണ്
പ്രിയ കുഞ്ഞൂഞ്ഞ് വിട വാങ്ങിയത്. സുഖ സൗകര്യങ്ങളും ആഡംബരവും കുഞ്ഞൂഞ്ഞ് മാറ്റി വെച്ചു. ഇഹലോകസംബദ്ധിയായതെല്ലാം നശ്വരമാണെന്ന് കുഞ്ഞൂഞ്ഞിന്റെ ജീവിതവും മരണവും പഠിപ്പിച്ചു.

പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ പകർന്നു നൽകിയ ചൈതന്യ ധന്യമായ വഴി നമുക്ക് മുന്നിലുണ്ട്. ആ ഊർജ്ജവും സ്വാധീനവും നമുക്കൊപ്പമുണ്ട്. പുതുപള്ളിയിലെ പള്ളിമുറ്റത്തെ ഖബറിനരികെ ഇറ്റുവീണ കണ്ണീർതുള്ളികളെല്ലാം സ്നേഹം പകർന്നു കിട്ടിയ പ്രിയപ്പെട്ടവരുടേതായിരുന്നു. ആ ജീവിതത്തിലെ നന്മകൾ പകർത്താൻ പുതിയ തലമുറക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

പ്രിയ കുഞ്ഞൂഞ്ഞിന്
കണ്ണീർ പൂക്കൾ 😢🌹

17/07/2023

ആലപ്പുഴ ജില്ലാ യൂത്ത് ലീഗ്
അദ്ധ്യക്ഷ സ്ഥാനത്ത്
മൂന്നു വർഷത്തിലേക്ക് എത്തുകയാണ്.
ഒരു യുവജന സംഘടനയുടെ തീക്ഷണമായ സമരമുഖങ്ങൾ തീർക്കാൻ , സർഗാത്മകമായ സംഘടനാ ചുവരെഴുത്താകാൻ കഴിഞ്ഞ മൂന്നു വർഷക്കാലം സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. മഹാമാരിയുടെ ഏറെ രൂക്ഷത അനുഭവിച്ച കാലത്തിലൂടെയാണ് കഴിഞ്ഞ സംഘടനാ കാലം കടന്നു പോയത്. മഹാമാരിയുടെ പ്രതിസന്ധികളിൽ ഏറെ ദുരിതം വിതച്ച് മഴക്കെടുതി കൂടി ജില്ലയെ വേട്ടയാടിയ കാലം കൂടിയാണ് കടന്നു പോയത്. ഈ കാലത്തൊക്കെ നാടിൻ്റെ നിശ്വാസങ്ങളോടൊപ്പം ചേർന്ന് ഒരു യുവജന സംഘടനയുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. മരുന്നുകൾ എത്തിച്ചു നൽകിയും , അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയും , ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകിയും , ദുരിത മുഖത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും , മഹാരോഗത്തിൽ വിട പറഞ്ഞു പോയ മനുഷ്യരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിച്ചും , കുടിവെള്ളം എത്തിച്ചു നൽകിയും , കടലാക്രമണത്തിൽ ദുരിതം അനുഭവിച്ച മനുഷ്യർക്ക് സമാശ്വാസമായും നാടിൻ്റെ സങ്കടങ്ങൾക്കൊപ്പം ചേർന്ന് പരമാവധി പരിശ്രമിച്ചിട്ടുണ്ട്. ഭരണകൂട തിൻമകൾക്കെതിരെ യുവജന പ്രക്ഷോഭങ്ങൾ ഉയർത്തി വലിയ സമരമുഖമാവാൻ കഴിഞ്ഞകാലത്ത് ജില്ലയിൽ യൂത്ത് ലീഗിന് സാധിച്ചിട്ടുണ്ട്. പോലീസ് മർദ്ദനങ്ങളും , ജയിൽ വാസവും , പോലീസ് ലോക്കപ്പും , കോടതി വരാന്തകളും , ആശുപത്രിവാസവും കഴിഞ്ഞു പോയ സംഘടനാ കാലത്തെ കടുപ്പമേറിയതും അതിലേറെ മറക്കാനാവാത്തതുമായ ഒരു പിടി വലിയ ഓർമ്മകളാണ്. ഈ പ്രവർത്തനങ്ങളുടെയൊക്കെ വിജയത്തിന് പിന്നിൽ പ്രിയപ്പെട്ട ജില്ലയിലെ ഓരോ യൂത്ത് ലീഗ് പ്രവർത്തകരുടെയും വൈറ്റ്ഗാർഡിൻ്റെ പ്രിയ സഹോദരങ്ങളുടെയും കഠിനാധ്വാനമാണ്. അതിലേറെ ഒരു നിശ്വാസം കണക്കെ ജില്ലാ മുസ്ലിം ലീഗിൻ്റെ നേതൃത്വം നൽകുന്ന അളവറ്റ പിന്തുണയും .
പ്രിയരേ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്. സംഘടനാ വഴികളിൽ അതിനായി നിങ്ങളുടെ പിന്തുണയും , സഹകരണവും , പ്രാർത്ഥനകളും എപ്പോഴുമുണ്ടാവണം.
അതുണ്ടാവുമെന്ന പ്രതീക്ഷകളോടെ ...

10/07/2023

പള്ളിയിൽ അസർ നിസ്കാരത്തിനു കാതിൽ കേട്ടത്.
പൊന്നോമന മകൻ അഫ്സൽ മരിച്ചെന്നു.
വിശ്വസിക്കാനായില്ല..

കായംകുളം മുഹിയിദ്ദീൻ പള്ളിയുടെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മുങ്ങി മരിക്കുകയായിരുന്നു.

പ്രായം 15 വയസ്സേ ആയിട്ടേയുള്ളു. ഉപ്പാക്ക് സാന്ത്വനമാകേണ്ട പ്രിയ മകൻ ഇല്ലാതായിരിക്കുന്നു. പൊന്നുമ്മാക്ക് കൈ പിടിക്കേണ്ട പൊന്നു മകൻ വിട്ടകന്നിരിക്കുന്നു .

മരണങ്ങൾക്ക് പല രൂപമാണ്. ആരും ജീവിച്ചു കൊതി തീർന്നല്ല മരിക്കുന്നത്. മധ്യ വയസ്സും കടന്നു വർധക്യവും കഴിയുമ്പോൾ മരണം കൈ തൊടാവുന്നത്ര അടുത്തിങ്ങനെ നിൽകുമ്പോൾ അങ്ങനെ നടന്നു പോകാറാണ്. ഇതങ്ങനെ അല്ല. തട്ടിപ്പറിച്ചു കൊണ്ട് പോയിരിക്കയാണ്‌. ദൈവം അത്ര ഇഷ്ടപ്പെട്ടിരിക്കുന്നു അഫ്സൽ മോനെ . അത് കൊണ്ടാണ് നേരത്തെ കൊണ്ടുപോയത്.

നമുക്ക് മുമ്പേ
അവൻ സ്വർഗം ഉറപ്പാക്കട്ടെ 😢🤲🤲🤲

09/07/2023

കാലത്തിന്റെ മണൽപ്പരപ്പിൽ
മായാതെ നിൽക്കുന്ന കാൽപ്പാടുകൾ 💚

06/07/2023

ഇന്ന് മോളുടെ ജന്മദിനമാണ്

നിമ ഫൈറൂസ് 🥰✨

29/06/2023

വിശ്വാസികളാൽ നിറഞ്ഞു തുളുമ്പി
ഭക്തസാന്ദ്രമായ അവസ്ഥയിലാണ് പെരുന്നാൾ ദിനമായ
ഇന്ന് മോനോടൊപ്പം പള്ളിയിലെത്തിയത്‌.

കുടുംബ ബന്ധങ്ങൾ പുതുക്കുന്നതോടൊപ്പം പൂർവ്വികരെ ഓർക്കുന്നതാണു പെരുന്നാൾ.
നമസ്ക്കാര ശേഷം ഖുതുബ നടക്കുമ്പോൾ ഓർമ്മകൾ പതുക്കെ പിന്നിലേക്ക്‌ നടന്നു.

ഓർമ്മകൾക്കൊപ്പം കണ്ണും മനസ്സും പള്ളിപ്പറമ്പിൽ അലഞ്ഞു നടന്നു ...

കബറുകൾക്കരികെ കുടകൾക്ക്‌ താഴെ ഉയർത്തി പിടിച്ച്‌ കൈകൾ
വിട്ടു പോയവർക്ക്‌ വേണ്ടി മണ്ണിനടിയിലേക്ക്‌ മഴത്തുള്ളികൾക്കൊപ്പം
കണ്ണീർ മുത്തുകളും...

ആത്മാവിൽ ഉപ്പ്‌ രുചിക്കുമ്പോൾ അവരറിയും ആരെക്കെയോ വന്നിട്ടുണ്ട്‌
പുറത്ത്‌ ഇന്ന് പെരുന്നാളായി എന്ന്...

ഓർമ്മയുടെ നൂലിഴകളിൽ ഒന്ന് പിടിച്ചാൽ മതി നമുക്ക്‌ ആരെയും തൊടാം ...
എത്ര അകലെയാണെങ്കിലും...

സർവ്വ ശക്തനായ നാഥാ ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് തോരാത്ത കണ്ണുനീർ നൽകി
വിട പറഞ്ഞു പോയ ഞങ്ങളുടെ
ഉപ്പ ഉൾപ്പെടെ പ്രിയപ്പെട്ട എല്ലാവരുടെയും അനശ്വരമായ ജീവിതം
നീ സന്തോഷത്തിലും
സമാധാനത്തിലുമാക്കണേ ...

28/06/2023

സ്നേഹ പെരുന്നാൾ ❣️

20/06/2023

പറയുന്നതും ചെയ്യുന്നതുമെല്ലാം തോന്നിവാസം മാത്രം!. പ്രവർത്തി കാണുന്ന ഏതൊരാൾക്കും ബോധ്യപ്പെടും ശുദ്ധ ഭ്രാന്താണെന്ന്!!. സ്വന്തം പിതാവുമായി സംസാരിച്ചിട്ട് പത്ത് വർഷം കഴിഞ്ഞു. വീട്ടുകാരും കുടുംബാംഗങ്ങളുമെല്ലാം ബഹിഷ്കരിച്ച ജീവിതം. അടച്ചിട്ട മുറിയിലിരുന്ന് അലമുറയിടുന്നു... അട്ടഹസിക്കുന്നു... അലോസരം തോന്നുന്ന ശബ്ദങ്ങളുണ്ടാക്കുന്നു. തൊപ്പിയെന്ന അപര നാമത്തിലറിയപ്പെടുന്ന ഒരുത്തന്റെ ജീവിതത്തിൽ നിന്നുള്ള ചില കഥകളാണ് ഈ പറഞ്ഞതെല്ലാം...
പക്ഷെ, കാര്യം അതൊന്നുമല്ലാ. ഇദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം ലക്ഷങ്ങൾ വരുമത്രെ!!.

നമ്മൾ ജീവിക്കുന്ന ഈ ലോകത്തെ പാരലൽ ലോകമാക്കി ഇ-ലോകം യഥാർത്ഥ ലോകമായി കരുതി അതിൽ അഭിരമിക്കുന്ന ചെറുപ്പക്കാർ ഗുരുതരമായ പ്രത്യാഘാതമാണ് സമൂഹത്തിന് മേൽ ഉണ്ടാക്കുക. അത് കൊണ്ട് തന്നെ ആഴത്തിലുള്ള ഒരു സ്വയം വിചാരണ നമ്മളിൽ രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ തുടക്കങ്ങൾക്ക് കാലം ആവശ്യമുന്നയിക്കുന്നുണ്ട്. ചിലതൊക്കെ അവസാനിപ്പിക്കാൻ നാം കാണിക്കുന്ന ചങ്കൂറ്റത്തിൽ നിന്നാണ് പുതിയ തുടക്കങ്ങളുണ്ടാവുന്നത്. ഒരു തലമുറയെ മുഴുവൻ ഇല്ലാതാക്കുന്ന ഇത്തരം ആഭാസക്കാരെ നിയമം മൂലം നേരിടാൻ അധികാരികൾ തയ്യാറാവണം. ഇവർക്ക് സുഖമില്ലെങ്കിൽ ചികിത്സ കേന്ദ്രത്തിലെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. തലക്ക് വെളിവില്ലാതെ നടത്തുന്ന ഈ കാട്ടിക്കൂട്ടലുകൾക്ക് ലക്ഷക്കണക്കിന് ആരാധകരെ ലഭിക്കുന്നു എന്നുള്ളത് നിസ്സാരമായ കാര്യമായി ആരും കരുതണ്ട. ഇതിലേറെയും കൗമാരക്കാരാണ് എന്നുള്ളതും അതിലേറിയ പേരും പെൺകുട്ടികളാണ് എന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഒരു തൊപ്പിയുടെ കഥ മാത്രമല്ല ഇത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി പേർ വേറെയുമുണ്ട്. ഇതിനെതിരായി ഇനിയെങ്കിലും നമ്മളെല്ലാം ഉണർന്ന് പ്രവർത്തിക്കണം. കുറച്ച് കാലമായി നമ്മൾ നമ്മളെക്കുറിച്ച് സംസാരിക്കാറില്ല. നമ്മൾക്കിടയിലെ പ്രശ്നങ്ങളാണ് പ്രധാന ചർച്ച. അതാവട്ടെ, പറഞ്ഞ് തീരുന്നുമില്ല. അപ്പോഴേക്കും കാലം നമ്മളെയും കടന്ന് ബഹുദൂരം മുന്നോട്ട് പോയി. നമ്മൾ അഭിസംബോധനം ചെയ്യേണ്ട അനേകായിരം ചെറുപ്പക്കാർ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാതെ പെരുവഴിയിലുമാണ്. ചുറ്റുവട്ടങ്ങളെ കാണാനും മനസ്സിലാക്കാനും അകത്തേക്കും പുറത്തേക്കും കണ്ണുകളയച്ച് കുതിച്ച് പായുന്ന ഈ കാലത്തോട് സംവദിക്കാനും നമുക്ക് ശേഷിയുണ്ടായില്ലെങ്കിൽ അതിന് വലിയ വില തന്നെ നൽകേണ്ടതായി വരും.

വളാഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മേൽ പറഞ്ഞ ഈ വിദ്വാനെ അതിഥിയായി കൊണ്ട് വന്നതാണ് പുതിയ ചർച്ചകൾക്കെല്ലാം ഇപ്പോൾ കാരണമായത്. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥരോട് ഒരു വാക്ക്...
കച്ചവടം വിശുദ്ധമായ ഒരു പ്രവർത്തിയാണ്. ശുദ്ധമായ വിചാരങ്ങളാണ് അതിന്റെ വിജയം. സത്യസന്ധതയും നേരും നൻമയുമൊക്കെ അതിന്റെ നല്ല അടയാളങ്ങളുമാണ്. വളാഞ്ചേരിയുടെ നഗര മധ്യത്തിൽ ഒരു കച്ചവട സ്ഥാപനം നാടിന് സമർപിക്കുവാൻ ഇങ്ങനെ ഒരുത്തനെ തേടിപ്പിടിച്ച് കൊണ്ട് വന്നപ്പോൾ എന്താണ് സത്യത്തിൽ നിങ്ങളാഗ്രഹിച്ചത് ?.
അവിടെ തടിച്ച് കൂടിയ കൗമാരക്കാരായ ആയിരക്കണക്ക് ചെറുപ്പക്കാരോ അവരുടെ രക്ഷിതാക്കളോ വളാഞ്ചേരിക്കാരായ നാട്ടുകാരോ ഒരാളു പോലും ഏതാണ് ഈ സ്ഥാപനമെന്നും ഏത് തരത്തിലുള്ള കച്ചവടമാണ് അവർ നടത്തുന്നതെന്നും ഈ സ്ഥാപനം ആരുടേതാണെന്നും ഇത് വരെ തിരക്കിയിട്ടില്ല. അന്വേഷിച്ചിട്ടുമില്ല. അവർക്കത് അറിയേണ്ട കാര്യവുമില്ല. അവർ ശ്രദ്ധിച്ചത്, അവർ കേട്ടത്, അവരിപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും നിങ്ങളുടെ ഉദ്ഘാടകനെ കുറിച്ച് മാത്രമാണ്. ഇത് കൊണ്ട് നിങ്ങളെന്ത് നേടി ??.
കച്ചവട വഴിയിൽ നിങ്ങൾ കാണിച്ച ഈ സംസ്കാര ശൂന്യതക്കും സമൂഹത്തിന് നൽകിയ തെറ്റായ മെസ്സേജിനും ഇനി എന്താണ് പരിഹാരം ?!.

ഒപ്പം, ഇവിടത്തെ നിയമപാലകരോട് ഒരു വാക്ക് കൂടി പറഞ്ഞവസാനിപ്പിക്കാം...
ന്യായമായ ഒരുപാട് വിഷയങ്ങൾക്ക് തെരുവിൽ പ്രതിഷേധിക്കുന്ന ആളുകളുടെ മേൽ കേസെടുത്തും ജയിലിലടച്ചും വഴി നീളെ ക്യാമറകൾ സ്ഥാപിച്ച് നിയമവാഴ്ച ഉറപ്പ് വരുത്തുകയും ചെയ്യുന്ന നിങ്ങൾ വളാഞ്ചേരി അങ്ങാടിയിൽ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്ത് നടത്തിയ ഈ ആഭാസം കണ്ടില്ലേ..?
നിങ്ങളുടെ ലാത്തിയും ബാരിക്കേഡും FIRഉം ലോക്കപ്പുമൊക്കെ അന്നേരം നിശ്ചലമായിപ്പോയോ....?

കടപ്പാട് : പ്രിയ സഹ പ്രവർത്തകൻ ഷരീഫ് കുറ്റൂർ .
[ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മലപ്പുറം ]

19/06/2023

ജീവിതത്തിലേക്ക്
ഇഴുകിച്ചേർന്നൊരു മനുഷ്യൻ

മുസ്‌ലിം ലീഗ് കായംകുളം നിയോജകമണ്ഡലം മുൻ പ്രസിഡന്റും
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [ SEU ] സംസ്ഥാന വൈസ് പ്രസിഡന്റും , പഞ്ചായത്ത് സെക്രട്ടറിയും കായംകുളത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറ സാന്നിദ്ധ്യവുമായിരുന്ന
ജെ. മുഹമ്മദ്‌ കുഞ്ഞു സാഹിബ്‌ വിട പറഞ്ഞു . ഖബറടക്കം ഇന്ന് രാവിലെ 12 ന് കായംകുളം പുത്തൻതെരുവ് ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.

ഒരു ഉർദു കവിത എത്ര അർത്ഥപൂർണമാണ്

' മറ്റുള്ളവരുടെ പുഞ്ചിരിക്കു വേണ്ടി ജീവിതം അർപ്പിക്കുക . മറ്റുള്ളവരുടെ വേദന കടം കിട്ടുമെങ്കിൽ വാങ്ങുക , മറ്റുള്ളവർക്ക് വേണ്ടി ഹൃദയം പിടയുക , ഇതിന്റെ പേരാണ് ജീവിതം '

നമ്മുടെ കാലത്തെ സൗമ്യനും ശക്തനുമായ ഒരു നല്ല മനുഷ്യനെയാണ് അകാലത്തിൽ മരണം തട്ടിയെടുത്തത്. ഒരിക്കൽ അടുത്തിടപെട്ടവരുടെയെല്ലാം മനസ്സിൽ സ്നേഹാർദ്രമായ ഒരോർമയായി മുഹമ്മദ് കുഞ്ഞു സാഹിബ് എന്നുമുണ്ടാവും , തീർച്ച .

വിശുദ്ധ ദിനങ്ങളുടെ പവിത്രത കൊണ്ട് പ്രിയ നേതാവിന്റെ പാരത്രിക ജീവിതം പടച്ചതമ്പുരാൻ സന്തോഷത്തിലാക്കട്ടെ.
പ്രാർത്ഥനകൾ...🤲

16/06/2023

ദിശ 2023

മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി
ചരൽകുന്നിൽ ഇന്നും നാളെയുമായി സംഘടിപ്പിച്ചിട്ടുള്ള എക്സിക്യൂട്ടീവ് ക്യാമ്പിൽ 💚

18/05/2023

പ്രിയ നേതാവ് താനൂരിൽ

കെ.എം.ഷാജി സാഹിബ് 🔥💪💚

17/05/2023

കേരള രാഷ്ട്രീയത്തിൽ
പൂത്തുലഞ്ഞ നന്മയുടെ വൻമരം
നജീബ് കാന്തപുരം

ഈ മനുഷ്യൻ നമുക്ക് ആരാണ് ? വിശുദ്ധിയുടെ കളഭച്ചാർത്തുമായി ഇതുവഴി കടന്നു വന്ന ആൾ നമുക്കെന്തെല്ലാമാണ് ?
മലയാളക്കരയിലെ പൊതുജീവിതത്തിന്റെ മഹാപുരുഷ പരമ്പരയിൽ രേഖപ്പെട്ടിരിക്കുന്നു നജീബ് കാന്തപുരം. 'കള്ളവുമില്ല ചതിയുമില്ല , എള്ളോളമില്ലാ പൊളിവചനം ' എന്ന സുകൃതകാലത്തിന്റെ പ്രതിനിധിയായി പുതിയ തലമുറയിലേക്ക് കൂടി പടർന്നു നിൽക്കുകയാണദ്ദേഹം . രാഷ്ട്രീയത്തിലെ ഒരു വസന്തകാലം എന്ന് അതിനെ വിളിക്കാം. സൗമ്യ ഭാവത്തിന്റെ , വിനയത്തിന്റെ അവതാരമായി , ഉരുക്കുമുഷ്ടിയുള്ള ആദർശവാദിയായി , ദൃഡചിത്തനായ നേതാവായി , ഭരണാധികാരിയായി നന്മയുടെ ഹൃദയത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് നജീബ് കാന്തപുരം തന്റെ കാലത്തിനു സമ്മാനിച്ചത്.

ജാട ഇല്ലാത്ത രാഷ്ട്രീയക്കാരൻ എന്ന അസാധാരണ വിഭാഗത്തിൽ പെടുന്നു അദ്ദേഹം . പൊതുജീവിതത്തിന്റെ നാല് നൂറ്റാണ്ട് ദീർഘത്തിൽ പെരിന്തൽമണ്ണയുടെ നിയമസഭാ സാമാജികനോളമെത്തിയിട്ടും ' ഒരു മുറി ബീഡി ' രാഷ്ട്രീയക്കാരന്റെ തലക്കനം പോലും അദ്ദേഹത്തിനുണ്ടായില്ല. ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് തന്റെ വലിയ തിരക്കുകൾ പോലും വകവെക്കാതെ സമയനിഷ്ട പാലിച്ചു. യാത്രകളിൽ ഒരുമിച്ചുണ്ടാകുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ ചോദിക്കും . ഉത്തരത്തിന് കാതോർക്കും. സംശയങ്ങൾക്കുള്ള മറുപടിയും ചുരുക്കി മാത്രം പറഞ്ഞു തരും. എന്തു ചോദിച്ചാലും വിശദീകരണത്തിന്റെ ഭാണ്ഡമഴിക്കുന്ന നമ്മുടെ പതിവുശീലത്തിന് ഇതും അന്യമായിരുന്നു.

നമ്മുടെ കാലത്തെ വിദ്യാർത്ഥി യുവജന നേതാക്കൾക്ക് ശക്തി പകരാൻ ഒപ്പം നിന്ന പ്രവർത്തക സഞ്ചയത്തിൽ നജീബ് കാന്തപുരവുമുണ്ട്. അതു കൊണ്ടു തന്നെയാകാം നിരക്ഷരമായ , ദരിദ്രമായ പ്രദേശത്തിന്റെ ജനപ്രതിനിധിയാണെന്ന ബോധം ഓരോ വാക്കിലും കർമത്തിലും അദ്ദേഹം പുലർത്തി. രാഷ്ട്രീയ ബഹളങ്ങളുടെ ഏതു കാറ്റിലും കെട്ടു പോകാത്ത ഒരു മൺചെരാത് പോലെ നജീബ് കാന്തപുരമെന്ന വലിയ മനുഷ്യൻ മലയാളക്കരയിൽ എന്നും നമുക്ക് വെളിച്ചം പരത്തി നിൽക്കുക തന്നെ ചെയ്യും ....

തിരികെ തരാൻ ഒന്നുമില്ല ............

ഹൃദയത്തോട് ചേർത്ത് പിടിക്കലും
പ്രാർത്ഥനകളുമല്ലാതെ ..................

14/05/2023

കാറ്റും കോളും കണ്ടാൽ
ഭയക്കുന്ന
തോണിക്കാരനല്ല
കെ.എം.ഷാജി 🔥🔥🔥

13/05/2023

ഭാഷ സമര പോരാട്ടത്തിന്റെ
ധീരനായകൻ

പി.കെ.കെ ബാവ സാഹിബ്🔥💚

പടച്ചതമ്പുരാൻ ആരോഗ്യമുള്ള
ദീർഘായുസ്സ് സമ്മാനിക്കട്ടെ ...

Photos from Biju Kavunkal 's post 13/05/2023

ഇരുട്ടിൽ ഒരിത്തിരി വെളിച്ചം പ്രതീക്ഷയാണ്

രാഹുൽ ഗാന്ധി
ഡി.കെ ശിവകുമാർ 🧡🤍💚

10/05/2023

അച്ഛനമ്മമാരുടെ ഏക മകൾ. അടുത്ത മാസം വിവാഹനിശ്ചയം. കുഞ്ഞുനാൾ മുതൽ ആതുരസേവനം മോഹിച്ചവൾ. മിടുക്കിയായി അസീസിയ ആശുപത്രിയിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ 22 കാരി ഡോ.വന്ദനദാസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് മയക്കുമരുന്നിനടിമയായ സന്ദീപ് എന്ന അധ്യാപകനായ ക്രിമിനൽ ഈ കുഞ്ഞു മാലാഖയുടെ ജീവിതം തല്ലിക്കെടുത്തിയത്.

ഒരു പെൺകുട്ടി ഉറങ്ങിയാൽ പോലും വീട് നിശബ്ദമാവും .ആ പാദസരക്കിലുക്കമാണ് ഒരു വീടിന്റെ ജീവതാളമെന്ന് പറഞ്ഞാൽ തെറ്റാകില്ല. ചെടികളോടും , പൂക്കളോടും കൊഞ്ചി , അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ സ്നേഹ ചൂടിലമർന്ന് പരിഭവിച്ചും , പിണങ്ങിയും , കുറുമ്പുകാട്ടിയും ഓരോ മകളും വീടിന്റെ വിളക്കുകളാണ്. അങ്ങിനെയൊരു മകളാണീ പടിയിറങ്ങി പോണത്. ഇനിയൊരിക്കലും മടങ്ങി വരാതെ യാത്ര പോകുന്നത്..ഇനിയൊരിക്കലും തുറക്കാതെ മിഴിയടച്ചത്. സർവസ്വപ്നങ്ങളും ബാക്കിവെച്ചു ജീവിതത്തിന്റെ പാതിവഴിയിൽ യാത്രയാവസാനിക്കുന്നത്.
അവൾക്കൊപ്പം , ആ അണഞ്ഞ നിറചിരിക്കൊപ്പം ആ വീടും മരിക്കുകയാണ്. മക്കൾ മരിച്ച വീടുകൾ പിന്നീട് ഉറങ്ങാറേയില്ല.എതിരുളിലും അതിന്റെ ഏതെങ്കിലും കോണുകളിൽ ഏങ്ങലുകളും , തേങ്ങലുകളും ബാക്കിയുണ്ടാകും.
ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ പ്രായമുള്ളൊരു മകളാണ് എത്രയിറുകെ പിടിക്കാൻ ശ്രമിച്ചിട്ടും വിധി തട്ടിപ്പറിച്ചെടുത്തു കൊണ്ട് പോയത്..എത്രായിരം നിറമുള്ള കനവുകളാണിന്ന് മണ്ണോട് ചേരുന്നത്.

പ്രിയ അനുജത്തീ വേദനയോടെ വിട !

08/05/2023

താനൂരിലെ ദുരന്തത്തിൽ
എത്ര പ്രിയ ജീവനുകളാണ് നമുക്ക് നഷ്ടമായത്.

ഒരു വീടിന്റെ വിളക്കുകളാണ് ഇങ്ങനെ ഒന്നായി പടിയിറങ്ങി പോണത്. ഇനിയൊരിക്കലും മടങ്ങി വരാതെ യാത്ര പോകുന്നത്..ഇനിയൊരിക്കലും തുറക്കാതെ മിഴിയടച്ചത്. സർവസ്വപ്നങ്ങളും ബാക്കിവെച്ചു ജീവിതത്തിന്റെ പാതിവഴിയിൽ യാത്രയാവസാനിക്കുന്നത്.
അവർക്കൊപ്പം , ആ അണഞ്ഞ നിറചിരിക്കൊപ്പം ആ വീടും മരിക്കുകയാണ്. മക്കൾ മരിച്ച വീടുകൾ പിന്നീട് ഉറങ്ങാറേയില്ല. ഏതിരുളിലും അതിന്റെ ഏതെങ്കിലും കോണുകളിൽ ഏങ്ങലുകളും , തേങ്ങലുകളും ബാക്കിയുണ്ടാകും.
പിഞ്ചു മക്കളും പത്തും പന്ത്രണ്ടും പതിനാലുമൊക്കെ പ്രായമുള്ള മക്കളുൾപ്പെടെ എത്ര പ്രിയ ജീവനുകളാണ് എത്രയിറുകെ പിടിക്കാൻ ശ്രമിച്ചിട്ടും വിധി തട്ടിപ്പറിച്ചെടുത്തു കൊണ്ട് പോയത്..എത്രായിരം നിറമുള്ള കനവുകളാണിന്ന് മണ്ണോട് ചേർന്നത്.

തമ്പുരാനെ നീ ഏറ്റെടുത്താലും!

കുളിപ്പിച്ച് , വെള്ളപുതച്ചു , ചെറുചിരിയും കർപ്പൂരഗന്ധവുമായി പ്രിയപ്പെട്ടവരോടെല്ലാം വിടപറഞ്ഞു ,കണ്ണീർമുത്തങ്ങൾ ഏറ്റുവാങ്ങി അവരൊറ്റക്ക് ഇറങ്ങിപ്പോകുന്ന ഈ വഴി സ്വർഗത്തിലേക്കുള്ളതാവട്ടെ..
സ്വർഗീയ താഴ്‌വരകളിൽ നിറമുള്ള ശലഭങ്ങളായവർ പാറിപ്പരിലസിക്കട്ടെ ...

08/05/2023

താനൂർ ബോട്ടബകടം
മരണപ്പെട്ട പിഞ്ചുകുഞ്ഞിന്
പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ
കണ്ണ് നനഞ്ഞുള്ള ചുംബനം...

06/05/2023

യുവജന പോരാട്ടത്തിന്റെ ഭാഗമായുള്ള
പോലീസ് കള്ളകേസിൽ നീണ്ട ആറു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കോടതി വെറുതെ വിട്ടതിന്റെ സന്തോഷമാണ്🔥🥰💚💪

ജില്ലാ കോടതി വളപ്പ് ആലപ്പുഴ

Photos from Biju Kavunkal 's post 04/05/2023

ഒറ്റയെണ്ണം വന്നില്ല

കേരള സ്റ്റോറിയിലൂടെ 32000 പേരെ മതം മാറ്റി എന്ന നുണക്കഥയുമായി വന്നവരോട് തെളിവുകൾ ചോദിച്ചു യൂത്ത് ലീഗ് കേരളത്തിന്റെ തെരുവിൽ മണിക്കൂറുകളോളം കാത്തു നിന്നു. വെറുതെയല്ല. തെളിവ് തരുന്നവർക്ക് 1 കോടിയുടെ ഇനാം പ്രഖ്യാപിച്ചാണ് കാത്തു നിന്നത്. 32000 പോയിട്ട് മൂന്നാളുകളുടെ തെളിവുമായി ആലപ്പുഴ ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ സ്ഥാപിച്ച കൗണ്ടറിൽ ഒരാളു പോലും വന്നില്ല.

പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം. നസീർ സാഹിബ്
ഉത്ഘാടനം ചെയ്യുന്നു. ഇന്ന് രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെ വരെയാണ് പ്രതിഷേധ സംഗമം സ്റ്റേഡിയത്തിന് മുന്നിൽ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ചത്.

03/05/2023

മുൻ മന്ത്രി തോമസ് ചാണ്ടി നടത്തിയ കായൽ കയ്യേറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിന് ശേഷം അറസ്സ് ചെയ്ത് ആലപ്പുഴ ജില്ലാ ജയിലിലടച്ച കേസിൽ നീണ്ട 6 വർഷത്തെ നിയമ പേരാട്ടത്തിനൊടുവിൽ ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പി.കെ .ഫിറോസ് ഉൾപ്പെടെ ഞങ്ങൾ 24 യൂത്ത് ലീഗ് ഭാരവാഹികളെ വെറുതെ വിട്ടു.

നിയമ പോരാട്ടത്തിനായി കഴിഞ്ഞ 6 വർഷം ധീരമായി നേതൃത്വം നൽകിയ പ്രിയ നേതാവും ജില്ലാ കോടതി അഭിഭാഷകനുമായ അഡ്വ.എ.എ.റസാഖ് സാഹിബിന് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അർപ്പിക്കുകയാണ്.

22/04/2023

സ്നേഹ പെരുന്നാൾ 🥰

18/03/2023

കേരളീയ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ
ഹരിത തീരത്ത്
അത്രമേൽ മനോഹരമായൊരു
തെരഞ്ഞെടുക്കപ്പെടൽ

ഇന്ന് നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്യാം സുന്ദർ സാർ.

പ്രിയപ്പെട്ട ശ്യാമേട്ടാ ഹൃദയത്തോട് ചേർത്ത അഭിനന്ദനങ്ങൾ✨💚💚💚

10/03/2023

ഇരമ്പിയാർക്കുന്ന ജനസാഗരം തീർക്കാൻ പണിയെടുക്കേണ്ട പ്രസ്ഥാനമല്ല മുസ്ലിം ലീഗ് . പക്ഷെ ചിന്തിക്കുന്നവരുടെയും ആലോചിക്കുന്നവരുടെയും സമ്മേളനമാണിത് .
അണച്ചാലും അണയാതെ പടരുന്ന പച്ചവികാരങ്ങൾക്ക് പൂവിടുന്ന ഈ ആൾക്കൂട്ടം ചരിത്രത്തിന്റെ ഭാഗമായി പിരിയാനല്ല, ചരിത്രങ്ങൾ നിർമ്മിക്കാൻ ചേർന്നവരാണ് ...

08/03/2023

ഈ മൗനം പോലും ഞങ്ങള്‍ക്ക് വെളിച്ചമായിരുന്നു

ഓർമയിലേക്ക് ഒരായിരം
നോവുകളുടെ സാഗരം തന്ന്
വിട പറഞ്ഞെങ്കിലും ഒന്നുറപ്പാണ്
അതിരില്ലാത്ത
ആ സ്നേഹ സ്മൃതികൾ
അനന്തമായിരിക്കും

പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയത്തോടെ...

PK Ambily

08/03/2023

മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് പി.കെ. കൊച്ചുകുഞ്ഞ് സാഹിബ് വിട പറഞ്ഞു. കായംകുളം നഗരസഭയിൽ നാല് പതിറ്റാണ്ടോളം മുസ്ലിം ലീഗിന്റെ കരുത്താർന്ന ശബ്ദമായിരുന്നു. മുൻ. മുനിസിപ്പൽ വൈ.ചെയർമാനായിരുന്നു. മുസ്ലിം ലീഗിന്റെ ദേശീയ കൗൺസിലംഗമാണ്. മകൾ പി.കെ. അമ്പിളി ടീച്ചറാണ് കൊച്ചുകുഞ്ഞ് സാഹിബിന്റെ വാർഡിനെ ഇപ്പോൾ നഗരസഭയിൽ പ്രതിനിധീകരിക്കുന്നത്.
UDF ന്റെ കായംകുളം നി. മണ്ഡലം മുൻ. ചെയർമാനായിരുന്നു.

അല്ലാഹു സ്വർഗം സമ്മാനിക്കട്ടെ.

PK Ambily

Want your public figure to be the top-listed Public Figure in Kayamkulam?
Click here to claim your Sponsored Listing.

Videos (show all)

കാലത്തിന്റെ മണൽപ്പരപ്പിൽമായാതെ നിൽക്കുന്ന കാൽപ്പാടുകൾ 💚
പ്രിയ തങ്ങൾ നമ്മോട് യാത്രാമൊഴി പറഞ്ഞ് പടിയിറങ്ങി പോയിട്ട് നാളെഒരാണ്ടാണ്.ഉപ്പ ഉറങ്ങിയാൽ പോലും തറവാട് നിശബ്ദമാവും . ആ നിശ്...
അത്രമേൽ അങ്ങ്ഹൃദയത്തിൽ നിറഞ്ഞു പോയത്പ്രിയരേനെഞ്ചോട് ചേർത്ത അഭിവാദ്യങ്ങൾ💚
സമരനായകന് കായംകുളത്ത് സ്വീകരണംപി.കെ. ഫിറോസ്
"യൂത്ത് ലീഗിന്റെ സേവ് കേരള മാർച്ചിൽ മനപ്പൂർവം പോലീസ് പ്രകോപനമുണ്ടാക്കിയിട്ടും, യൂത്ത് ലീഗുകാരെ ശാന്തരാക്കി  നിർത്തിയ സംസ...
''യൂത്ത് ലീ​ഗിനെ നിങ്ങൾ അളന്നത് തെറ്റി.. അവർ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും...'' എൻ. ഷംസുദ്ദീൻ MLA
അഴികൾക്കുംതടുക്കാനാവാത്തആവേശത്തോടെ..അവർ വിപ്ലവ നക്ഷത്രങ്ങൾജയിൽ മോചിതരായി
പൊരുതാനും ,പോരാടാനും ഒരു പോരാളിയുറച്ചാൽ അവനോളമെത്താൻ  എത്ര കരുത്താർജ്ജിച്ചാലും സാധ്യമാകില്ല . അങ്ങിനെയൊരു പോരാട്ടത്തിനായ...
പൊരുതാനും ,പോരാടാനും ഒരു പോരാളിയുറച്ചാൽ അവനോളമെത്താൻ  എത്ര കരുത്താർജ്ജിച്ചാലും സാധ്യമാകില്ല . അങ്ങിനെയൊരു പോരാട്ടത്തിനായ...
മുസ്ലിം ലീഗ് വാർഡ് സമ്മേളനംകായംകുളം MSM കോളേജ് വാർഡ്സിദ്ധീഖലി രാങ്ങട്ടൂർ
ഏറെ സന്തോഷം സമ്മാനിച്ചൊരു വാർത്തയാണ് ഇന്ന് വൈകുന്നേരം 5.20 ന് എന്റെ വാട്ട്സ് ആപ്പിലേക്ക് സന്ദേശമായെത്തിയത്.അത് പ്രിയപ്പെ...
goodbye legend 😢

Category

Telephone

Website

Address


Kavunkal
Kayamkulam
690502