Adv. U. Prathibha

Adv. U. Prathibha

MEMBER OF KERALA LEGISLATIVE ASSEMBLY FOR KAYAMKULAM CONSTITUENCY

Photos from Adv. U. Prathibha's post 11/12/2023

കായംകുളം നിയമസഭാ മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച നവ കേരളവും വർത്തമാനകാല ഇന്ത്യയും എന്ന സെമിനാർ ശ്രീ. സുനിൽ. പി. ഇളയിടം ഉദ്ഘാടനം ചെയ്തു.

10/12/2023
08/12/2023

സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ്.കാനം രാജേന്ദ്രന്‍ അന്തരിച്ചു ...
ആദരാഞ്ജലികൾ 🌹🌹💐💐🚩💪🏻

Photos from Adv. U. Prathibha's post 08/12/2023

നവകേരള സദസ്സ്- കായംകുളം മണ്ഡല തല പരിപാടികളുടേയും വ്യവസായ-പ്രദർശന- വിപണന മേളകളുടെ ഉദ്ഘാടനം കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ നിർവഹിച്ചു.. ❣️

Photos from Adv. U. Prathibha's post 06/12/2023

കായംകുളം അഗ്നി രക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച മൊബൈൽ ടാങ്ക് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

Photos from Adv. U. Prathibha's post 05/12/2023

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പാസ്സ്‌വേഡ് 2023-24 ഹയർസെക്കൻഡറി തല സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് (ട്യൂണിംഗ് ) കായംകുളം ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

05/12/2023

കായംകുളം നഗരസഭ വാർഡ് 32 എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി സ.റ്റി.എ.നാസറിനെ (അബ്ദുൽ നാസർ ) വിജയിപ്പിക്കുക.. 💪🏻🚩🚩

03/12/2023

ഒരുക്കങ്ങൾ പുരോഗമിക്കുന്നു...
ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം... ❣️
കായംകുളം നിയോജക മണ്ഡലം " നവ കേരള സദസ്സ് ".ബഹു. മുഖ്യമന്ത്രിയും ബഹു. മന്ത്രിമാരും 2023 ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 മണി മുതൽ കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ വെച്ച് ജനങ്ങളുമായി സംവദിക്കുന്നു... ഏവർക്കും സ്വാഗതം... ❤️❤️

Photos from Adv. U. Prathibha's post 03/12/2023

ഭിന്നശേഷി കലോത്സവത്തിൽ പൊളിച്ചടുക്കി നമ്മുടെ മക്കൾ ❤️❤️
ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഐ. സി. ഡി. എസ് ഭരണിക്കാവിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം "വർണ്ണകൂട് -2023 ഒന്നിച്ചൊന്നായി" സമാപന സമ്മേളനവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു.

01/12/2023

മുട്ടാമെങ്കിൽ മുട്ടി നോക്ക്... മുട്ടൻ ആട് സമ്മാനം...🪢🐐
നവ കേരള സദസ്സ്
കായംകുളം നിയമസഭ മണ്ഡലം...💪🏻🚩
പത്തിയൂർ ഗ്രാമ പഞ്ചായത്ത്‌ ❣️

29/11/2023

കായംകുളം മണ്ഡലം നവ കേരള സദസ്സ് പോസ്റ്റർ പ്രകാശനം ചെയ്തു.
കായംകുളം മണ്ഡലത്തിൽ ഡിസംബർ 16ന് ബഹു.മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പോസ്റ്റർ പ്രകാശനം കായംകുളം പി.ഡബ്ല്യൂ.ഡി റസ്റ്റ്‌ ഹൗസിൽ നിർവഹിച്ചു. ചടങ്ങിൽ കൺവീനറും എൽ.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടറുമായ സുധേശൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ,ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരകുറുപ്പ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനാനാഥൻ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, ഡി.വൈ.എസ്.പി ജി. അജയ്നാദ്, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

28/11/2023

❤️

Photos from Adv. U. Prathibha's post 27/11/2023

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന സർവ്വമത സമ്മേളനത്തിൽ പങ്കെടുത്തു..❣️

26/11/2023

💖

Photos from Adv. U. Prathibha's post 25/11/2023

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മേജർ കാട്ടുവള്ളിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ 59ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള സമൂഹസദ്യ ഉദ്ഘാടനം ചെയ്തു.

25/11/2023

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം... ❣️
കായംകുളം നിയോജക മണ്ഡലം " നവ കേരള സദസ്സ് ".ബഹു. മുഖ്യമന്ത്രിയും ബഹു. മന്ത്രിമാരും 2023 ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 മണി മുതൽ കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ വെച്ച് ജനങ്ങളുമായി സംവദിക്കുന്നു... ഏവർക്കും സ്വാഗതം... ❤️❤️

Photos from Adv. U. Prathibha's post 24/11/2023

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 28 വരെ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു.ബഹു.മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. അംബുജാക്ഷി ടീച്ചർ, ബഹു.ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എസ്. പവനനാഥൻ,ബഹു.കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രാധാമണി രാജൻ,മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇക്കുറിയും വ്യാപാര മേളയുണ്ട്. കഴിഞ്ഞ വർഷം റെക്കോർഡ് കച്ചവടമാണ് സ്റ്റാളിൽ നടന്നത്. ഈ വർഷവും മികച്ച രീതിയിൽ ഉള്ള സ്റ്റാളുകൾ ആണ് ഒരുക്കിയിരിക്കുന്നത് . രുചികരമായ വിഭവങ്ങൾ. ഓച്ചിറ വൃശ്ചികോത്സവത്തിന്റെ പ്രധാന ആകർഷണം ആണ് ഈ സ്റ്റാളുകൾ. വ്യവസായ വകുപ്പിനും സംരംഭകർക്കും ആശംസകൾ.. ❣️❣️

Photos from Adv. U. Prathibha's post 23/11/2023

കായംകുളം നിയോജക മണ്ഡലത്തിൽ 2023 ഡിസംബർ 16ാം തീയതി ബഹു.മുഖ്യമന്ത്രിയും ബഹു.മന്ത്രിമാരും പങ്കെടുക്കുന്ന "നവകേരള സദസ്സിന്റെ " സ്വാഗത സംഘം ഓഫീസിന്റെ ഉത്ഘാടനം നിർച്ചഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കായംകുളം റസ്റ്റ് ഹൗസിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചത്.നഗരസഭ ചെയർപേഴ്സൺ പി ശശികല, വൈസ് ചെയർമാൻ ജെ ആദർശ്,ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അംബുജാക്ഷി ടീച്ചർ, ഇന്ദിര ദാസ്,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥൻ, എൽ ഉഷ, കെ ദീപ, സി സുധാകര കുറുപ്പ്,അഡ്വ.കെ എച്ച് ബാബു ജാൻ, പി അരവിന്ദാക്ഷൻ, അഡ്വ. എ ഷാജഹാൻ,
ഐ ഷിഹാബുദ്ദീൻ, ലിയാക്കത്ത് പറമ്പി, അഡ്വ. ജോസഫ് ജോൺ, സക്കീർ മല്ലഞ്ചേരി, പി ഗാനകുമാർ, കെ മോഹനൻ, ഷേക്ക് പി ഹാരീസ്, എം ആർ രാജശേഖരൻ സംഘാടക സമിതി കൺവീനർ വി സുദേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

23/11/2023

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു.
ആദരാഞ്ജലികൾ..🌹🌹💐💐

Photos from Adv. U. Prathibha's post 23/11/2023

കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കായംകുളം ഗവ. ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഗംഗ ബി.എസ് ന് നൽകിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

22/11/2023

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായിരുന്ന പി. വത്സല അന്തരിച്ചു.
ആദരാഞ്ജലികൾ 💐💐🌹🌹

21/11/2023

അതിജീവനത്തിന്റെ കഥ പറയാൻ..
MSM ന്റെ പ്രതീക്ഷയാവാൻ..
വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങൾക്ക്‌ കരുത്ത് പകരാൻ..

Our Magazine Editor
Gauthami C S❤️💕❤️

21/11/2023

സഖാവ് ആർ.രാമചന്ദ്രന് വിട...
സിപിഐ മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവും മുൻ കരുനാഗപ്പള്ളി എം.എൽ.എയുമായ സ.രാമചന്ദ്രൻ അന്തരിച്ചു...
ആദരാഞ്ജലികൾ..🌹🌹💐💐

18/11/2023

വിജയാഘോഷം... ❤️

18/11/2023

ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളം ജലോത്സവത്തിന്റെ ആവേശകരമായ മത്സരത്തിൽ വിജയകിരീടം മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജലരാജാവായി....👑

Photos from Adv. U. Prathibha's post 17/11/2023

ചാമ്പ്യൻസ് ബോട്ട് ലീഗ്-2023 ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിരവധി സാമൂഹ്യ - സാഹിത്യ -സാംസ്കാരിക - രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

17/11/2023

സാംസ്‌കാരിക ഘോഷയാത്ര

16/11/2023

കായംകുളം ജലോത്സവത്തിന്റെ സാംസ്കാരിക ഘോഷയാത്രയുമായി ബന്ധപ്പെട്ട് 17 /11/ 2023 തീയതി(വെള്ളിയാഴ്ച )ഉച്ചയ്ക്ക് മൂന്നുമണി മുതൽ വൈകിട്ട് ആറു മണി വരെ ദേശീയപാത 66 ൽ കായംകുളം മുതൽ ഓച്ചിറ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ദേശീയപാത 66 വഴി കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് രണ്ടാംകുറ്റി, പുളിക്കണക്ക്, വഴി മുക്കട ജംഗ്ഷനിൽ എത്തി ദേശീയപാത 66 വഴി പോകേണ്ടതാണ്.

കായംകുളം പോലീസ്
16.11.2023

16/11/2023

ആർർപ്പോ...... ഇർർറോ........
കായംകുളം കായൽ വീണ്ടും ഒരു ജലമാമാങ്കത്തിന് വേദിയാകുന്നു....

ചാമ്പ്യൻസ് ബോട്ട് ലീഗ്-2023 ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം നവംബർ 17,18 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും.17ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാടൻപാട്ടും ദൃശ്യാവിഷ്കാരവും. വൈകിട്ട് 4 ന് സാംസ്കാരിക ഘോഷയാത്ര. കെപിഎസി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയിൽ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അണിചേരും. വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വൈകിട്ട് 5.30ന് ജലോത്സനഗരിയിൽ എത്തിച്ചേരും സാംസ്കാരിക ഘോഷയാത്ര ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്യും. 6 30ന് സാംസ്കാരിക സമ്മേളനം. എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹു.നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ കവി ശ്രീ.മുരുകൻ കാട്ടാക്കട മുഖ്യ പ്രഭാഷണം നടത്തും. കായംകുളം നഗരസഭ അധ്യക്ഷ ശ്രീമതി.പി ശശികല,ശ്രീ.രാമപുരം ചന്ദ്രബാബു, ശ്രീ.കെ ജി മുകുന്ദൻ, അഡ്വ. എ ഷാജഹാൻ.ഡോ. ബിന്ദു ഡി സനിൽ, ശ്രീ.പുതുപ്പള്ളി സെയ്ത്,ശ്രീ.കുമ്പളത്ത് മധുകുമാർ, ശ്രീ.പ്രേംജിത്ത് കായംകുളം എന്നിവർ ആശംസകൾ നേരും.രാത്രി 7. 30 മുതൽ സൂപ്പർ മെഗാ ഷോ. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീനാഥ് ,സി കേരളം സരിഗമപ ജേതാവ് അവനി സന്തോഷ് എന്നിവർ നയിക്കുന്നു.18ന് 2 മുതൽ മത്സര വള്ളംകളി ശ്രീ.ജോൺ വി സാമുവൽ ഐ.എ.എസ് പതാക ഉയർത്തും. എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ബഹു.ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കെ ജി രാജേശ്വരി മാസ്സ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ബഹു. എം. പി.അഡ്വ എ എം ആരീഫ് സമ്മാനദാനം നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , മറ്റ് ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തിൽ ആദ്യ 9 സ്ഥാനങ്ങളിൽ എത്തിയ ചുണ്ടൻ വള്ളങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുക. വിയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ),നടുഭാഗം(യുബിസി, കൈനകരി), മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ (പോലീസ് ബോട്ട് ക്ലബ്ബ്), നിരണം ചുണ്ടൻ(എൻ സി ഡി സി , കുമരകം), ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ), കാരിച്ചാൽ(പുന്നമട ബോട്ട് ക്ലബ്ബ്), പായിപ്പാട് (കെബിസി & എസ് എഫ് ബി സി , കുമരകം), സെന്റ് പയസ് Xth(നിരണം ബോട്ട് ക്ലബ്ബ്), ആയാപറമ്പ് പാണ്ടി(വേമ്പനാട് ബോട്ട് ക്ലബ്ബ്)എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത്.ഏവരേയും ഈ ജലമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം,
അഡ്വ. യു. പ്രതിഭ
എം.എൽ.എ
കായംകുളം

Want your public figure to be the top-listed Public Figure in Kayamkulam?
Click here to claim your Sponsored Listing.

Videos (show all)

കായംകുളം നഗരസഭ വാർഡ് 32 എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി സ.റ്റി.എ.നാസറിനെ (അബ്ദുൽ നാസർ ) വിജയിപ്പിക്കുക.. 💪🏻🚩🚩
ഒരുക്കങ്ങൾ പുരോഗമിക്കുന്നു...ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം... ❣️കായംകുളം നിയോജക മണ്ഡലം " നവ കേരള സദസ്സ് ".ബഹു. മുഖ്യമന്...
അതിജീവനത്തിന്റെ കഥ പറയാൻ..MSM ന്റെ പ്രതീക്ഷയാവാൻ..വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങൾക്ക്‌ കരുത്ത് പകരാൻ..Our Magazine Editor Ga...
വിജയാഘോഷം... ❤️
ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളം ജലോത്സവത്തിന്റെ ആവേശകരമായ മത്സരത്തിൽ വിജയകിരീടം മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്...

Category

Telephone

Website

Address


MLA OFFICE KAYAMKULAM
Kayamkulam