CPIM Elamkulam Central Branch

ഇടതുപക്ഷം

01/04/2022

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, ജാഥാ ക്യാപ്റ്റനായ പാർടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സ. എം സ്വരാജിന് കൈമാറുന്നു.❤✊🏼

29/03/2022

സി.പി.ഐ.എം. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പതാക ദിനത്തോടനുബന്ധിച്ച് CPIM എളംകുളം സെൻട്രൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു ...✊🏼🚩

08/12/2021

വികസന തുടർച്ചക്ക് വേണ്ടി കോർപറേഷൻ ഭരണം നിലനിർത്താൻ പാർട്ടി കഷ്ടപ്പെട്ടതിന്റെ വിജയമാണ് ഗാന്ധിനഗർ ഡിവിഷൻ കണ്ടത്.
പണാധിപത്യം അല്ല മറിച്ചു യഥാർത്ഥ വികസനത്തിനും നേരിന്റെ രാഷ്ട്രീയത്തിനും ജനങ്ങൾ എന്നും കൂടെ ഉണ്ടാകും എന്ന് തെളിയിച്ചു തന്ന ഉജ്ജ്വല വിജയം.10രൂപയ്ക്കു ഊണ് കൊടുക്കുവാനും മഴ വന്നപ്പോൾ വെള്ളകെട്ടില്ലാതെ കൊച്ചിയെ കാക്കാനും ഇവിടെ ഇടതുപക്ഷം ഉണ്ട് എന്ന് ഗാന്ധിനഗറിലെ ജനങ്ങൾ തെളിയിച്ചു. ഈ ഉജ്ജ്വല വിജയത്തിന് വേണ്ടി രാവും പകലും കഠിന പ്രവർത്തനം നടത്തിയ എല്ലാ പാർട്ടി അംഗങ്ങൾക്കും ജനാധിപത്യ വിശ്വാസികൾക്കും ഗാന്ധിനഗറിലെ ജനങ്ങൾക്കും അഭിവാദ്യങ്ങൾ 🚩🚩🚩

27/11/2021

നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിൽ രാജ്യത്ത് ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്.

27/11/2021
26/11/2021

#രാജ്യത്ത് മികവിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ രണ്ട് കേരള നഗരങ്ങൾ.

നീതി ആയോഗ് ആദ്യമായി തയ്യാറാക്കിയ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചിക (2021-22)-യിലാണ് തിരുനവനന്തപുരവും കൊച്ചിയും ഇടം പിടിച്ചത്.
നാലും അഞ്ചും സ്ഥാനങ്ങളാണ്
തിരുവനന്തപുരവും കൊച്ചിയും കരസ്ഥമാക്കിയത്.

ദാരിദ്ര്യ നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് ഈ നേട്ടം.

അഭിമാനം കേരളം❤️

25/11/2021

കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇരുപത്തിയേഴ് വയസാകുന്നു.
അഴിമതിയ്ക്കും,
വിദ്യാഭ്യാസ മേഖലയിലെ കച്ചവട താല്പര്യങ്ങൾക്കും എതിരെ നടന്ന പോരാട്ടത്തിലെ ധീരരക്തസാക്ഷികളാണ് ആ അഞ്ചു പേർ. സഖാക്കൾ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിവരാണ് നാടിനായ് ജീവൻ നൽകിയ പോരാളികൾ.
ഇരുപത്തിയേഴു വർഷമായി ശയ്യാവലംബിയായ് സഖാവ് പുഷ്പൻ,
ജീവിക്കുന്ന രക്തസാക്ഷിയായി നമ്മുടെ കൂടെയുണ്ട്.
കൂത്തുപറമ്പിലെ ധീര പോരാളികളുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് രക്തപുഷ്പങ്ങൾ.🚩🚩

24/11/2021

കേരളത്തിലെ സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ ആരംഭിക്കും. പാർടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയിൽ ഡിസംബർ 10,11,12 തീയതികളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയിൽ ഡിസംബർ 14,15,16 തീയതികളിൽ ജില്ലാസമ്മേളനം നടക്കും.

ജില്ലാ സമ്മേളന തീയതികൾ

തിരുവനന്തപുരം - ജനുവരി 14,15,16

കൊല്ലം - ഡിസംബർ 31, ജനുവരി 1,2

പത്തനംതിട്ട - ഡിസംബർ 27,28,29

ആലപ്പുഴ - ജനുവരി 28,29,30

എറണാകുളം - ഡിസംബർ 14,15,16

ഇടുക്കി - ജനുവരി 3,4,5

കോട്ടയം - ജനുവരി 13,14,15

തൃശ്ശൂർ - ജനുവരി 21,22,23

മലപ്പുറം - ഡിസംബർ 27,28,29

പാലക്കാട്‌ - ഡിസംബർ 31, ജനുവരി 1,2

കോഴിക്കോട്‌ - ജനുവരി 10, 11,12

വയനാട്‌ - ഡിസംബർ 14,15,16

കണ്ണൂർ - ഡിസംബർ 10,11,12

കാസർഗോഡ് - ജനുവരി 21,22,23

24/11/2021

സഖാവ് ബിന്ദു ശിവൻ.
ഏറ്റവും ജനകീയനായ നേതാവ് സ: കെ.കെ ശിവന്റെ ജീവിതപങ്കാളിയും, പാർട്ടിയുടെ ശക്തയായ പ്രവർത്തകയും, മഹിളാ അസോസിയേഷൻ ഭാരവാഹിയുമായ പ്രിയ സഖാവ്.

ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ (1995-2000) സ: ബിന്ദു തിരുവാങ്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നായനാർ മന്ത്രിസഭ ജനകീയാസൂത്രണ പദ്ധതിയ്ക്ക് തുടക്കം കുറിച്ച കാലഘട്ടമായിരുന്നു ഇത്. പൊന്നുരുന്നി വെസ്റ്റ് ബ്രാഞ്ച് അംഗമായ സഖാവ് ഏറെക്കാലമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയെന്ന നിലയിൽ നടത്തിപ്പോന്നിട്ടുള്ള പ്രവർത്തനങ്ങൾ പല ഘട്ടങ്ങളിലും പാർട്ടിക്ക് വലിയ മുതൽകൂട്ടായിട്ടുണ്ട്.

ജനപക്ഷവികസനപദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിന് സഖാവ് ബിന്ദുവിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🚩🚩

19/11/2021

ആദരാഞ്ജലികൾ 🌹🌹😓

Photos from CPIM Elamkulam Central Branch's post 19/11/2021

മൂന്നു കാർഷിക നിയമങ്ങളും പിൻവലിച്ചു.
700ലധികം കർഷകർ രക്തസാക്ഷികളായി..
കർഷകസമരത്തിന് അഭിവാദ്യങ്ങൾ.
രക്തസാക്ഷികൾക്കും....💪

ഫാസിസ്റ്റുകളെ തുരത്താൻ വർഗ്ഗീയതയല്ല... വർഗ്ഗസമരമാണ് മാർഗ്ഗം 💪 ഇൻക്വിലാബ് സിന്ദാബാദ് 💪🚩🚩🚩

17/11/2021

✊🏼🚩

14/11/2021

ഗാന്ധിനഗർ ഡിവിഷൻ (63) ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി സഖാവ് ബിന്ദു ശിവന് വിജയാശംസകൾ .
1995-2000 തിരുവാങ്കുളം പഞ്ചായത്ത് പ്രസിഡൻ്റായി സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, ഇപ്പോൾ മഹിളാ അസോസിയേഷൻ സജീവ പ്രവർത്തകയാണ്.. ✊🏼🚩

13/11/2021

രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിലക്കയറ്റം ഇരട്ടിയിലധികമായിരിക്കുന്നു. അവശ്യ സാധനങ്ങൾ ഉൾപ്പെടെ സർവ്വ മേഖലയിലെയും വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നവംബർ 16 ചൊവ്വാഴ്ച സംസ്ഥാനത്തെ 210 ഏരിയാ കേന്ദ്രങ്ങളിൽ CPI(M) സമരം സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധ സമരം.✊🏼🚩

29/10/2021

Photos from CPIM Elamkulam Central Branch's post 20/10/2020

കമ്മൂണിസ്റ്റ് പാർട്ടിയുടെ 100-മത് വാർഷികം കഴിഞ്ഞ്, ഒക്ടോബർ 20 ന് CPIM സംസ്ഥാന സെക്രട്ടറിയായിരിക്കെ നമ്മളിൽ നിന്ന് വിട്ട് പോയ സ :C.H കണാരൻ്റെ ഓർമ്മ പുതുക്കുമ്പോൾ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് CPIM സെൻട്രൽ ബ്രാഞ്ചിൻ്റെ നേത്യത്യത്തിൽ സ:EK ഗോകുലൻ സംസാരിക്കുകയും പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് എളംകുളം 54-ാം ഡിവിഷനിൽ ദേശാഭിമാനി പത്രം ചേർക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി 4 ബൂത്ത് കമ്മിറ്റിയുടെ സഖാക്കളുടെ പ്രവർത്തനത്തിൽ 101 ദേശാഭിമാനി പത്രം ചേർത്ത് ഡിവിഷൻ സെക്രട്ടറി സ: U. K ബാബുവിനെ ഏൽപ്പിച്ചു'...🚩

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

സി.പി.ഐ.എം. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പതാക ദിനത്തോടനുബന്ധിച്ച് CPIM എളംകുളം സെൻട്രൽ ബ്രാഞ്ചിന്റെ നേ...

Website

Address

Elamkulam
Kochi

Other Kochi government services (show all)
C C G C C C G C
Kochi

Indian Politics

CPIM Pattimattam LC CPIM Pattimattam LC
Pattimattam
Kochi, 683562

സിപിഐഎം പട്ടിമറ്റം ലോക്കൽ കമ്മിറ്റി

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

CPIM Panayapilly LC CPIM Panayapilly LC
Cpim Panayapilly Office
Kochi, 682002

Udf.kerala.live Udf.kerala.live
Kochi, 682005