District Medical Office - Health, Ernakulam

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)എറണാകുളം Ernakulam is a district of Kerala, India situated in the central part of that state.

Spanning an area of about 3,068 km2, Population 32,82,388 Ernakulam district is home to over 12% of Kerala’s population. Its headquarters is located at Kakkanad in Kochi. Ernakulam bordering the district of Thrissur in the north, Idukki in the East, Alapuzha and Kottayam in the south, Lakshadweep Sea in the west is an amalgam of a hoary heritage and global growth of industry and commerce. The Dist

05/06/2024

ജൂൺ 5
ലോക പരിസ്ഥിതി ദിനം

നമ്മുടെ ഭൂമി നമ്മുടെ ഭാവി

ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം

Photos from District Medical Office - Health, Ernakulam's post 03/06/2024

കുട്ടിക്കൂട്ടത്തെ വരവേൽക്കാം
തയ്യാറെടുപ്പോടെ

ശ്രദ്ധയോടെ എറണാകുളം

Photos from District Medical Office - Health, Ernakulam's post 31/05/2024

*ലോക പുകയില വിരുദ്ധ ദിനാചരണം: *ടുബാക്കോ സെസ്സേഷൻ ക്ലിനിക്കുകൾ തുടങ്ങി*

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകയില ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ഈ ദുശ്ശീലം ഉപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ ജനങ്ങളി തലത്തിക്കുന്നതിനു മായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലോക പുകയില വിരുദ്ധ ദിനാചരണം
ജില്ലാതല പരിപാടിയും
ടൊബാക്കോ സെസ്സേഷൻ സെൻററും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ദന്തരോഗചികിത്സാ വിഭാഗതൊടാനുബന്ധിച്ചു ടുബാക്കോ സെസ്സേഷൻ കൗൺസിലിങ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്

എല്ലാവർഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില കമ്പനികളുടെ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം.
ലോകത്ത് പുകയില ഉപയോഗവും പുകവലിയും മൂലം ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും കാൻസർ പോലുള്ള മാരകരോഗങ്ങളും വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പുകവലിക്കെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ ശ്വാസ് ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിലൂടെ ചികിത്സയും ബോധവൽക്കരണവും നൽകിവരുന്നുണ്ട്.

അഡീഷണൽ ഡിഎംഒ ഡോ. കെ. ആർ. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത വിഷയാവതരണം നടത്തി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ഡോ. ആരതി കൃഷ്ണൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി. എം. ശ്രീജ
എന്നിവർ സംസാരിച്ചു.
തമ്മനം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി.

Photos from District Medical Office - Health, Ernakulam's post 31/05/2024

പുകവലിയുടെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കൂ... പുകവലി ഉപേക്ഷിക്കൂ...
ടോബാക്കോ സെസ്സേഷൻ ക്ലിനിക്കുകളിലെ സേവനം ഉപയോഗപ്പെടുത്തു
***co
***co cessation

30/05/2024

മഴക്കാലം ഇങ്ങെത്തി.. ഒപ്പം വെള്ളക്കെട്ടുകളും. മഴക്കെടുതിക്കൊപ്പം എലിപ്പനി കൂടി പിടിപെടാതിരിക്കൻ നമുക്ക്‌ പ്രതിരോധം ശക്തമാക്കാം.. വെള്ളക്കെട്ടിലിറങ്ങേണ്ടിവന്നാൽ ശേഷം കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകാം.. ഒപ്പം പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കാം.

എലിപ്പനിയ്ക്കെതിരെ

ശ്രദ്ധയോടെ എറണാകുളം

29/05/2024

മഞ്ഞപ്പിത്തം: പ്രതിരോധം ശുചിത്വം പ്രധാനം

ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ.സക്കീന കെ നൽകുന്ന ആരോഗ്യബോധവത്കരണ സന്ദേശം

*സോപ്പ് ഉപയോഗിച്ച് കൈ കഴുകുക*
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക*

എന്താണ് മഞ്ഞപ്പിത്തം*

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

*പ്രതിരോധ മാര്‍ഗങ്ങള്‍*

•തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലര്‍ത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.

• ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

• കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കിണര്‍ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.

• വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.

• പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.

• ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.

• തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക.

• കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക.

• വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ചു കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുക.

രോഗബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഉണ്ടാകുമ്പോഴും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും രോഗവ്യാപനത്തിനു കാരണമാകാം. രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗബാധിതര്‍ തുടങ്ങിയവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗം ഗുരുതരമാകാന്‍ സാധ്യതയുഉള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവര്‍ കഴിവതും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും കൂടുതല്‍ ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നുമുളള ആഹാരവും ശീതളപാനീയങ്ങളും കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനും ശ്രദ്ധിക്കുക.

*ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രോഗബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു*

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ രോഗബാധിതരുള്ള സ്ഥലങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളില്‍ കിണറുകളിലും ജലസംഭരണികളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി. കേസുകള്‍ കൂടുതല്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഹാന്‍ഡ് വാഷിംഗ് ഡെമോ നടത്തി. ശാസ്ത്രീയമായി എങ്ങനെ ക്ലോറിനേഷന്‍ നടത്താം എന്ന വിഷയത്തില്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഔട്ട് ബ്രേക്ക് ഉണ്ടായ സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെയും ഫീല്‍ഡ് സ്റ്റാഫിനെയും ഉള്‍പ്പെടുത്തി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി റിവ്യൂ മീറ്റിംഗുകള്‍ നടത്തി.

ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ വേങ്ങൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത്തല മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബെന്നി ബെഹന്നാന്‍ എം.പി, എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റിവ്യൂ മീറ്റിങ്ങുകളില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ മാസത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രതിനിധി ഡോ.ബിനോയ് എസ് ബാബു സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
എറണാകുളം

Photos from District Medical Office - Health, Ernakulam's post 29/05/2024

മെയ്‌ 29 - ജൂൺ 10
ഉർജ്ജിതവയറിളക്കരോഗ പക്ഷാചരണം

ഡിജിറ്റൽ കാർട്ടൂൺ ക്യാമ്പയിൻ

ശ്രദ്ധയോടെ എറണാകുളം

വയറിളക്ക രോഗങ്ങൾക്കെതിരെ

ശുചിത്വം പ്രധാനം

28/05/2024
21/05/2024

*മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്*

*സോപ്പ് ഉപയോഗിച്ച് കൈ കഴുകുക*
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക*

ജില്ലയില്‍ മഞ്ഞപ്പിത്തരോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.

കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ(മഞ്ഞപിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉള്‍പ്പെടെ ആകെ 579 കേസുകളും സംശയാസ്പദമായ 4 മരണങ്ങളും സ്ഥിരീകരിച്ച 2 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

*എന്താണ് മഞ്ഞപ്പിത്തം*

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

*പ്രതിരോധ മാര്‍ഗങ്ങള്‍*

•തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലര്‍ത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.

• ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

• കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കിണര്‍ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.

• വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.

• പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.

• ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.

• തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക.

• കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക.

• വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ചു കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുക.

രോഗബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഉണ്ടാകുമ്പോഴും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും രോഗവ്യാപനത്തിനു കാരണമാകാം. രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗബാധിതര്‍ തുടങ്ങിയവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗം ഗുരുതരമാകാന്‍ സാധ്യതയുഉള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവര്‍ കഴിവതും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും കൂടുതല്‍ ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നുമുളള ആഹാരവും ശീതളപാനീയങ്ങളും കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനും ശ്രദ്ധിക്കുക.

*ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രോഗബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു*

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ രോഗബാധിതരുള്ള സ്ഥലങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളില്‍ കിണറുകളിലും ജലസംഭരണികളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി. കേസുകള്‍ കൂടുതല്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഹാന്‍ഡ് വാഷിംഗ് ഡെമോ നടത്തി. ശാസ്ത്രീയമായി എങ്ങനെ ക്ലോറിനേഷന്‍ നടത്താം എന്ന വിഷയത്തില്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഔട്ട് ബ്രേക്ക് ഉണ്ടായ സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെയും ഫീല്‍ഡ് സ്റ്റാഫിനെയും ഉള്‍പ്പെടുത്തി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി റിവ്യൂ മീറ്റിംഗുകള്‍ നടത്തി.

ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ വേങ്ങൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത്തല മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബെന്നി ബെഹന്നാന്‍ എം.പി, എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റിവ്യൂ മീറ്റിങ്ങുകളില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ മാസത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രതിനിധി ഡോ.ബിനോയ് എസ് ബാബു സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
എറണാകുളം
21/05/2024

Photos from District Medical Office - Health, Ernakulam's post 16/05/2024

ദേശീയ ഡെങ്കിപ്പനി ദിനാചരണം

മേയ് 16

സന്ദേശം:

സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം

16/05/2024

മഴയത്തും മുൻപെ ശ്രദ്ധയോടെ എറണാകുളം

മേയ് 16

ദേശീയ ഡെങ്കിപ്പനി ദിനം

സന്ദേശം:
"സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം"

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ മഴക്കാല പൂർവ്വ ശുചീകരണം ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന ഒരു ക്യാമ്പയിനാണ് "മഴയത്തും മുമ്പേ ശ്രദ്ധയോടെ എറണാകുളം"
വെള്ളം കെട്ടിക്കിടക്കാതെയും മാലിന്യങ്ങൾ കൂട്ടിയിടാതെയും
ഉറവിട നശീകരണം ഒരു ശീലമാക്കി മാറ്റിക്കൊണ്ട് ആഴ്ചയിലൊരിക്കൽ അതായത് വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിച്ചുകൊണ്ട് നമുക്ക് ഡെങ്കിപ്പനിയെ പ്രതിരോധിക്കാം.
പൊതുജനാരോ
ഗ്യ നിയമം പാലിച്ചുകൊണ്ട് ജില്ലയിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനത്തിൽ പകർച്ച വ്യാധികളില്ലാത്ത ഒരു മഴക്കാലത്തിനായി. " മഴയെത്തും മുൻപേ, ശ്രദ്ധയോടെ എറണാകുളം” എന്ന ക്യാമ്പയിനിലൂടെ നമുക്ക് കൈകോർക്കാം.....

എറണാകുളം ജില്ലാ കളക്ടർ ശ്രീ എൻ. എസ്. കെ ഉമേഷ്‌ IAS

16/05/2024

"മഴയത്തും മുൻപെ ശ്രദ്ധയോടെ എറണാകുളം"

വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിന്റെ ആർദ്രതയിലേക്ക് നീങ്ങുമ്പോൾ മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ വളരെ പ്രധാനമാണ്. കാരണം മഴക്കാലത്തോടുക്കുമ്പോൾ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളും അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കാൻ സാധ്യത ഏറെയാണ്. ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ട് മഴക്കാല പൂർവ്വ ശുചീകരണം ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന ഒരു ക്യാമ്പയിനാണ് "മഴയത്തും മുമ്പേ ശ്രദ്ധയോടെ എറണാകുളം"
വെള്ളം കെട്ടിക്കിടക്കാതെയും മാലിന്യങ്ങൾ കൂട്ടിയിടാതെയും പരിസരം ശുചിയാക്കി ഉറവിടനശീകരണം ഉറപ്പുവരുത്തുക എന്നുള്ളതാണ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ആദ്യപാഠം.
വീടിനകത്ത് അലങ്കാരത്തിനായി നാം വളർത്തുന്ന അലങ്കാര ചെടികൾ വളർത്തുന്ന വെള്ളം മുതൽ മുറ്റത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോട് തുടങ്ങിയ പാഴ് വസ്തുക്കള്ളിലടക്കം കെട്ടിനിൽക്കുന്ന വെള്ളം മതി ഈഡിസ് കൊതുകിന്റെ പ്രജനനത്തിന്. വീടിന്റെ ടെറസ്, വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാം കൊതുകിന്റെ ഉറവിടങ്ങളായി തീരാറുണ്ട്. കൂടാതെ പരിസരങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ എലിപ്പനി ക്ഷണിച്ചു വരുത്തുന്നു.
ഉറവിട നശീകരണം ഒരു ശീലമാക്കി മാറ്റിക്കൊണ്ട് ആഴ്ചയിലൊരിക്കൽ അതായത് വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിച്ചുകൊണ്ട് നമുക്ക് ഡെങ്കിപ്പനിയെ പ്രതിരോധിക്കാം.
പൊതുജനാരോ
ഗ്യ നിയമം പാലിച്ചുകൊണ്ട് ജില്ലയിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനത്തിൽ പകർച്ച വ്യാധികളില്ലാത്ത ഒരു മഴക്കാലത്തിനായി. " മഴയെത്തും മുൻപേ, ശ്രദ്ധയോടെ എറണാകുളം” എന്ന ക്യാമ്പയിനിലൂടെ നമുക്ക് കൈകോർക്കാം.

14/05/2024

വെസ്റ്റ് നൈൽ പനി
അറിയാം..

*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം*
വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.

*എന്താണ് വെസ്റ്റ് നൈല്‍?*

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

*രോഗപ്പകര്‍ച്ച*

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

*രോഗലക്ഷണങ്ങള്‍*

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

*രോഗപ്രതിരോധവും ചികിത്‌സയും*

വൈസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

Photos from District Medical Office - Health, Ernakulam's post 04/05/2024

*സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ*.

*ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്*.

* പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക

Photos from District Medical Office - Health, Ernakulam's post 04/05/2024

ഉഷ്ണതരംഗം-
കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന് സജ്ജമാകാനും നിര്‍ദേശം*

ജില്ലയില്‍ അതികഠിന ചൂട് സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എൻ എസ് കെ ഉമേഷ്‌ നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സ്‌കൂളുകളില്‍ മെയ് 10 വരെ അവധിക്കാല ക്യാംപുകളോ ക്ലാസുകളോ നടത്തരുത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായാലും ക്രിക്കറ്റ് ടൂര്‍ണമെന്റ് പോലുള്ള ഔട്ട്‌ഡോര്‍ ഇവന്റുകള്‍ നടത്തരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചത് പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കണം. ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കണം. തണ്ണീര്‍ പന്തല്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ആവശ്യമായ ഫയര്‍ ടെന്‍ഡറുകള്‍ സജ്ജമാക്കണം. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തീപിടിത്തം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഫയര്‍ ആന്റ് റസ്‌ക്യൂവുമായി ചേര്‍ന്ന സ്ഥിതിഗതികള്‍ വിലയിരുത്തണം. പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. പ്രധാന മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കണം.

സൂര്യാഘാതവുമായി ബന്ധപ്പെട്ട് 162 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. ഉഷ്ണതരംഗം പ്രതിരോധിക്കാന്‍ വാര്‍ഡ്തല ജനകീയ സമിതികള്‍ ഊര്‍ജിതമായി ബോധവത്കരണം നടത്തണം. മൃഗശാലകള്‍, ഫാമുകള്‍ എന്നിവയില്‍ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ ആവശ്യമായ സജ്ജീകരണം ഒരുക്കണം. ചൂടിനെ തുടര്‍ന്ന് നാല്‍പ്പത് വളര്‍ത്തുമൃഗങ്ങള്‍ ചത്തതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇവയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ലഭ്യമാക്കിയിട്ടുള്ള ദീര്‍ഘകാല പ്രവചനം അനുസരിച്ച് 2024 മണ്‍സൂണ്‍ മഴ രാജ്യത്താകമാനം സാധാരണയില്‍ കൂടുതല്‍ (106% + 5%) ആവാനുള്ള സാധ്യതയാണുള്ളത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യന്‍ സീസണല്‍ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ (Above Normal) കാലവര്‍ഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

മഴക്കാലത്ത് കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം. തോട്ടം മേഖലയിലുള്‍പ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നടപടി സ്വീകരിക്കണം. ഓടകള്‍, കനാലുകള്‍, തോടുകള്‍ എന്നിവ സമയബന്ധിതമായി ശുചിയാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ആക്രി കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ആക്രി സാധനങ്ങള്‍ ഷീറ്റ് ഉപയോഗിച്ച് മൂടാന്‍ നിര്‍ദേശിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരും. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കണം.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുകയും ചെയ്യണം.

മഴക്കാലത്ത് ദുരിതാശ്വാസ ക്യാപുകളായി പ്രവര്‍ത്തിക്കേണ്ട സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. തദ്ദേശ തലത്തില്‍ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, വള്ളങ്ങള്‍, ഇലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം വിവരശേഖരണം നടത്തണം. ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണില്‍ പണിയെടുക്കുന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കര്‍ശന നടപടികള്‍ വേണം. കൊതുക് സാന്ദ്രതയിലെ വര്‍ധന, കാലാവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളി ക്യാംപുകളിലെ മലിനീകരണം, വളര്‍ത്തുമൃഗങ്ങള്‍ വഴിയുള്ള രോഗപ്പകര്‍ച്ച തുടങ്ങിയവയാണ് പകര്‍ച്ചവ്യാധിയുടെ മുഖ്യകാരണങ്ങള്‍. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

Photos from District Medical Office - Health, Ernakulam's post 04/05/2024

നോർത്ത് പറവൂർ ജെ.എച്ച് ഐ . ശ്രീ അനിൽകുമാറിനെ ബഹു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ ആദരിക്കുന്നു .ശ്രദ്ധയോടെ എറണാകുളം ക്യാമ്പയിന്റെ ഭാഗമായി ക്രിയാത്മകമായ ബോധവത്കരണ വീഡിയോകൾ ചിത്രീകരിച്ചു കൊണ്ട് ജില്ലയിലെ IEC പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു ശ്രീ അനിൽകുമാറിന്റെ ആത്മാർത്ഥമായ സഹകരണത്തിനുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.

Photos from District Medical Office - Health, Ernakulam's post 24/04/2024

*ലോകമലമ്പനി ദിനം*
*2024ഏപ്രിൽ 25*

എല്ലാ വർഷവും ഏപ്രിൽ 25 ലോക മലമ്പനി ദിനമായി ആചരിച്ചുവരുന്നു.
മലമ്പനിയെ നിയന്ത്രിക്കാനും ആത്യന്തികമായി തുടച്ചുനീക്കാനുമുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത് .

2008 ലാണ് ആദ്യമായി ഏപ്രിൽ 25 ലോക മലമ്പനി ദിനമായി ആചരിക്കപ്പെട്ടത്.
2001 മുതൽ ആഫ്രിക്കയിൽ ഈ ദിനം ലോക മലമ്പനി ദിനമായി ആചരിച്ചു വരുന്നുണ്ട്.

“ *കൂടുതൽ* *നീതിയുക്തമായ* *ലോകത്തിനായി* *മലമ്പനിക്കെതിരായ* *പോരാട്ടം* *ത്വരിതപ്പെടുത്താം* ” എന്നതാണ് ഈ വർഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശം.

മലമ്പനി തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുംഗുണമേന്മയുള്ളതും സമയബന്ധിതവും താങ്ങാനാവുന്നതുമായ സേവനങ്ങൾ ലഭിക്കുന്നതിനും എല്ലാവർക്കും അവകാശമുണ്ട് .
എന്നിരുന്നാലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ എല്ലാവർക്കും ഒരുപോലെ പ്രാപ്യമല്ല എന്നത് യാഥാർഥ്യമാണ് .
മലമ്പനി നേരിട്ട് ജനങ്ങളുടെ ആരോഗ്യവും ജീവിതവും അപകടപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ അസമത്വം നിലനിർത്തുന്നതിൽ പങ്കു വഹിക്കുകയും ചെയ്യുന്നു. ഗർഭിണികൾ, ശിശുക്കൾ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ, തദ്ദേശവാസികൾ എന്നിവരുൾപ്പെടെ ഏറ്റവും ദുർബലമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായി തുടരുന്നു. ചികിത്സിച്ചില്ലെങ്കിൽ, ഗർഭാവസ്ഥയിൽ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നിവയ്ക്ക് മലമ്പനി കാരണമാകും . കാലാവസ്ഥാ വ്യതിയാനവും മലമ്പനി ബാധിത രാജ്യങ്ങളിലെ പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും ഉൾപ്പെടെയുള്ള മാനുഷിക അടിയന്തരാവസ്ഥകളും ആളുകളെ മാറ്റിപാർപ്പിക്കുന്നതിനു കാരണമാകുകയും രോഗം പിടിപെടുന്നതിന് സാധ്യത ഒരുക്കുകയും ചെയ്യുന്നു.

വിവേചനവും സ്റ്റിഗ്മയും അവസാനിപ്പിക്കുക, ആരോഗ്യസംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രാഥമിക ആരോഗ്യ പരിപാലനത്തിലൂടെ ആളുകൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലങ്ങളിൽ ആരോഗ്യ പരിരക്ഷ കൊണ്ടുവരിക, മലമ്പനി സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളെ അഭിസംബോധന ചെയ്യുക, സാർവത്രിക ആരോഗ്യ പരിരക്ഷയിൽ മലമ്പനി നിയന്ത്രണ ഇടപെടലുകൾ ഉൾപ്പെടുത്തുക എന്നിവയിലൂടെ മലമ്പനിക്കെതിരായി പ്രവർത്തിച്ച് കൂടുതൽ നീതിയുക്തമായ ലോകം കൊണ്ടുവരാൻ നമുക്ക് സാധിക്കും.

അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് മലമ്പനി പരത്തുന്നത് . കൊതുകു കടിയേൽക്കുന്നത് വഴിയും മലമ്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതു വഴിയും ചുരുക്കം സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും മലമ്പനി പകരുന്നു.

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുക, മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്.
പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.

അംഗീകൃത ചികിത്സാ മാർഗ്ഗരേഖ പ്രകാരം മലമ്പനിക്കെതിരായ ഫലപ്രദമായ സമ്പൂർണ്ണ ചികിത്സ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണ്.

ആരംഭത്തിലേ രോഗം കണ്ടുപിടിച്ച് സമ്പൂർണ്ണ ചികിത്സ ഉറപ്പാക്കുക, കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കുക, മലമ്പനിക്ക് കാരണമാകുന്ന കൊതുകുകൾ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക, ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറു മത്സ്യങ്ങളെ നിക്ഷേപിക്കുകയോ കിണറുകളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം വലകൊണ്ട് മൂടി സംരക്ഷിക്കുകയോ ചെയ്യുക, തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളിൽ വെള്ളം കെട്ടി നിന്ന് കൂത്താടികൾ പെരുകാതിരിക്കാൻ കൊതുകു നാശിനികൾ തളിക്കുകയോ ബോട്ടുകൾ കമഴ്ത്തിയിടുകയോ ചെയ്യുക, റോഡ്/കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുക് വളരുന്നില്ലെന്നുറപ്പാക്കുക എന്നിവയാണ് മലമ്പനി പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ.

Want your practice to be the top-listed Clinic in Kochi?
Click here to claim your Sponsored Listing.

Videos (show all)

ജൂൺ 5ലോക പരിസ്ഥിതി ദിനംനമ്മുടെ ഭൂമി നമ്മുടെ ഭാവിഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം
World No Tobacco day Observation.District Level Inauguration, Ernakulam
മഴക്കാലം ഇങ്ങെത്തി.. ഒപ്പം വെള്ളക്കെട്ടുകളും. മഴക്കെടുതിക്കൊപ്പം എലിപ്പനി കൂടി പിടിപെടാതിരിക്കൻ നമുക്ക്‌ പ്രതിരോധം ശക്തമ...
മഴക്കാലം ഇങ്ങെത്തി.. ഒപ്പം വെള്ളക്കെട്ടുകളും. മഴക്കെടുതിക്കൊപ്പം എലിപ്പനി കൂടി പിടിപെടാതിരിക്കൻ നമുക്ക്‌ പ്രതിരോധം ശക്തമ...
മഴക്കാലം ഇങ്ങെത്തി.. ഒപ്പം വെള്ളക്കെട്ടുകളും. മഴക്കെടുതിക്കൊപ്പം എലിപ്പനി കൂടി പിടിപെടാതിരിക്കൻ നമുക്ക്‌ പ്രതിരോധം ശക്തമ...
മഞ്ഞപ്പിത്തം: പ്രതിരോധം ശുചിത്വം പ്രധാനംജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ.സക്കീന കെ   നൽകുന്ന ആരോഗ്യബോധവത്കരണ സന്ദേശം  *സ...
മഴയത്തും മുൻപെ ശ്രദ്ധയോടെ എറണാകുളംമേയ് 16ദേശീയ ഡെങ്കിപ്പനി ദിനം സന്ദേശം:"സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്ര...
"മഴയത്തും മുൻപെ ശ്രദ്ധയോടെ എറണാകുളം"  വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിന്റെ ആർദ്രതയിലേക്ക് നീങ്ങുമ്പോൾ മഴക്കാല പൂർവ്വ ...
"ശ്രദ്ധയോടെ എറണാകുളംഎന്റെ ആരോഗ്യം എന്റെ അവകാശം "ലോകാരോഗ്യ ദിനാചരണത്തിന്റെ  ഭാഗമായി എറണാകുളം ജില്ലാ ആരോഗ്യവകുപ്പ് തയ്യാറാ...
Highlights of Glaucoma Week Observation District Level Innauguration at CHC Ramamangalam

Telephone

Address


Kochi

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Other Kochi clinics (show all)
Similia Homoeo Laboratory Pvt Ltd Similia Homoeo Laboratory Pvt Ltd
U. C College P. O, Aluva
Kochi, 683102

Manufacturers of Homoepathic Medicines Mother Tinctures, Dilutions, Trituration and Patents since 19

Kerala Urban Development Society Kerala Urban Development Society
Saved Chaitanya Buildings, Kaloor Kadavantra Road Kochi
Kochi, 683572

Kerala Urban Development Society is formed with a vision to transform Kerala into a self sustaining

orthodontix and more orthodontix and more
Muttathil Lane
Kochi, 682020

a multi-speciality dental centre in Cochin, owned by Dr. Joseph Varghese, orthodontist.

Health Hub Health Hub
Thuruthipuram
Kochi, 680667

happy & healthy everyday life

Sreevarsha.nuturtionalcoach Sreevarsha.nuturtionalcoach
Sreemoonagar, Sreevellarpilly
Kochi, 686380

we are a team of expert health coaches and fitness trainers, we have well-defined health care expert for all the lifestyle disorders, with consultation we understand the behaviora...

Zircon Dental Studio Zircon Dental Studio
Kochi, 682018

Rasoi Rozana Rasoi Rozana
Kochi, 682024

Rasoi Rozana is an attempt to help bring in that excitement and energy in everyone’s lives along with the ease and comfort in cooking.

Aegous Healthcare Pvt Ltd Aegous Healthcare Pvt Ltd
Aegous Healthcare Private Limited, 45/2171, Nalanda Public School Road, Kuthappady, Thammanam, Ernakulam, Kerala-
Kochi, 682032

Aegous Healthcare Private Limited is incorporated on March 30, 2021 with registrar of companies, Kerala. Our object is to deliver professional and word class service to customers.

Sree Sudheendra Medical Mission Hospital Sree Sudheendra Medical Mission Hospital
Chittoor Road, North Kaloor, Kacheripady, Ernakulam
Kochi, 682018

The society runs a 200-bedded charitable hospital under the patronage and guidance of H.H. Srimad Su

Dr. Dilruba Salam's Centre For Advanced Homeopathy Dr. Dilruba Salam's Centre For Advanced Homeopathy
Masjid Road, Nettoor PO
Kochi, 682040

Dr.Dilruba Salam is a BHMS graduate from Dr.Padiar Memorial Homeopathic Medical College, Kerala- India Specialized in Allergy, Pediatrics, Gynecology, Fibroid, Kidney Stone, Asthma...

NavaCare Ayurveda Hospital NavaCare Ayurveda Hospital
EDAPPALLY
Kochi

Mykare Health Mykare Health
3rd Floor, Kinfra Hi-Tech Park, HMT Colony
Kochi, 683503

#Mykare simplifies the healthcare experience to build an affordable healthcare chain