Binanipuram Police
Binanipuram Police Station Situated in Muppathadam Panjayath Jn
വീട്ടിൽ അതിക്രമിച്ച് കയറി തമിഴ്നാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കടുങ്ങല്ലൂർ മുപ്പത്തടം കീരംപിള്ളി കോളനി സ്വദേശികളായ മാലിൽ വീട്ടിൽ രഞ്ജിത്ത് (34), കീരംപിള്ളി വീട്ടിൽ ഷമീർ ( 33 ) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഏലുക്കരയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന തമിഴ്നാട് സ്വദേശിയായ വണത്തു രാജ (31) യെയാണ് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ വണത്തു രാജയോട് നേരത്തെ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് വീട്ടിൽ അതിക്രമിച്ച് കയറി പുറത്തേക്ക് വലിച്ചിറക്കി ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുകയും, മർദ്ദിക്കുകയും ചെയ്തത്. ഷമീറും രഞ്ജിത്തും നിരവധി കേസുകളിലെ പ്രതിയാണ്. കടുങ്ങല്ലൂരിലെ ഒരു ഇന്റീരിയർ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയാണ് വണത്തു രാജ. ഇൻസ്പെക്ടർ വി.ആർ. സുനിൽ , എസ് ഐ പി.എസ് ജയ്പാൽ, ഏ.എസ് ഐ മാരായ പി.ജി ഹരി, ജോർജ് തോമസ്, എം.എം ദേവരാജൻ എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, എം.എസ്.സുനിൽകുമാർ, ജി.അജയകുമാർ, എസ്.ഹരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ശിവരാത്രിയോടനുബന്ധിച്ച് ആലുവയിലും പരിസരത്തും 18 രാവിലെ 6 മുതൽ 19ഉച്ചയ്ക്ക് 2 വരെ ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകളക്ടർ ഉത്തരവിട്ടിട്ടുള്ളതാണ്.
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് താഴെപറയുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പറവൂർക്കവല
നാഷണൽ ഹൈവേ പാർക്കിംഗ് ഏരിയ പറവൂർ കവല
ടാക്സി സ്റ്റാന്റ് പറവൂർ കവല
മണപ്പുറം പാർക്കിംഗ് ഗ്രൗണ്ട്.
പ്രൈവറ്റ് ബ്‌സ് സ്റ്റാന്റ് ആലുവ
സിവിൽ സ്റ്റേഷൻ റോഡ് ആലുവ
മുൻസിപ്പൽ ടൗൺ ഹാൾ ഏരിയ
ശിവരാത്രി 2023- ഗതാഗത നിയന്ത്രണം
ആലുവ ശിവരാത്രിയോടനുബന്ധിച്ച് 18.02.2023 തീയതി വൈകി 04.00 മണി മുതൽ 19.02.2023 തീയതി പകൽ 02.00 മണി വരെ താഴെ പറയുന്ന വിധത്തിൽ ആലുവ ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1) മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി സി ഡി എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക പോകേണ്ടതാണ്. മണപ്പുറത്ത് കെ എസ് ആർ ടി സി - ബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. (വൺവേ ട്രഫിക് ആയിരിക്കും)
2) മണപ്പുറം ഭാഗത്ത് നിന്നുള്ള കെ എസ് ആർ ടി സി ബസ്സുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. ( വൺവേ ട്രഫിക് ആയിരിക്കും).
3) തോട്ടയ്ക്കാട്ടുക്കര ജംങ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല .
4) വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും, ബസ്സുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല. യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം.
5) അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ്.
6) എറണാകുളം ഭാഗത്ത് നിന്നും നാഷണൽ ഹൈവേ വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്ഴഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്..
7) എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവ്വീസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ, പമ്പ് ജംങ്ങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നും തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
9) പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ, ഡി പി ഒ ജംങ്ങ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവ്വീസ് റോഡെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെൻറ് ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ പമ്പ് ജംങ്ങ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
10) 18.02.2023 വൈകി 8 മുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.
11) 18.02.2023 രാത്രി 8 മുതൽ നാഷണൽ ഹൈവേ ഭാഗത്തു നിന്നും ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംങ്ങ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെൻറ് ഹോസ്പിറ്റൽ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗൺ വഴി നാഷണൽ ഹൈവേയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംങ്ങ്ഷൻ, സീനത്ത്, ഡി പി ഒ ജംങ്ങ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംങ്ങ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്
12) ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൽ പാർക്ക് ചെയ്യാൽ അനുവദിക്കുന്നതല്ല.
13) ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും, മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിർമ്മിച്ചിട്ടുള്ളതിനാൽ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.
14) 18.02.2023 തീയതി രാത്രി 10.00 മണി മുതൽ 19.02.2023 തീയതി പകൽ 10.00 മണിവരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
15) എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ 18.02.2023 തീയതി രാത്രി 10.00 മണി മുതൽ 19.02.2023 തീയതി പകൽ 10.00 മണിവരെ കളമശ്ശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംങ്ങ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.
16) നാഷണൽ ഹൈവേയുടെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല
മറ്റ് ക്രമീകരണങ്ങൾ
ശിവരാത്രിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, താഴെ പറയുന്ന ക്രമീകരണങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്.
1. മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും, 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല.
2. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംങ് നടത്തുന്നതാണ്.
3. ആവശ്യത്തിനുള്ള ആംബുലൻസ് സർവ്വീസ്, മെഡിക്കൽ ഓഫീസേഴ്സിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്.
4. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.
5. ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പോലീസ് പാർട്ടിയെ വിന്യസിക്കുന്നതാണ്.
6. പ്രധാനപ്പെട്ട ജംങ്ങ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും, ആയത് മുഴുവൻ സമയം നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും, ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച് ടവറുകളിൽ നിലയുറപ്പിച്ചിട്ടുള്ളതാണ് .
7. നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേയ്ക്ക് പോകുന്ന ഭക്തജനങ്ങൾ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.
8. 18.02.2023 തീയതി രാത്രി 10.00 മണി മുതൽ തിരക്ക് കുറയുന്നതുവരെ നടപ്പാലത്തിലേക്കുള്ള പ്രവേശനം മുനിസിപ്പൽ പാർക്ക് റോഡ് വഴിയായിരിക്കും.
ബിനാനിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ വി ആറിന്റെ പിതാവ് രാജശേഖരൻ നായർ Age 73, ഇന്ന് (08-02-2023) രാവിലെ 9മണിക്ക് അന്തരിച്ചു. മൃതദേഹം ഇപ്പോൾ മഞ്ഞപ്ര ഫൈൻ ആർട്സ് സൊസൈറ്റിക്ക് സമീപമുള്ള വസതിയിൽ. ശവസംസ്കാരം ഇന്ന് വൈകിട്ട് 5.00 മണിക്ക് കാലടി മറ്റൂർ -കൈപ്പട്ടൂർ റോഡിലുള്ള "സ്വർഗം"NSS ശ്മശാനത്തിൽ.
ആദരാഞ്ജലികൾ 💐
കടയുടമയുടെ മാല മോഷ്ടിച്ചയാൾ ബിനാനിപുരം പോലീസിൻ്റെ പിടിയിൽ.
വസ്ത്രം വാങ്ങാൻ എന്ന വ്യാജേന കൊങ്ങോർപ്പിള്ളി കരിങ്ങാംതുരുത്ത് ഉള്ള വസ്ത്ര കടയിൽ കയറി കടയുടമയുടെ ഒന്നര പവൻ സ്വർണ്ണ മാല കവർന്ന മോഷ്ടാവിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി അലി (39) ആണ് പിടിയിലായത്. 2022 സെപ്റ്റംബർ മാസമാണ് കേസ്സിന് ആസ്പഥമായ സംഭവം നടക്കുന്നത്. ബിനാനിപുരം ഇൻസ്പെക്ടർ ശ്രീ. സുനിൽ.വി.ആർ ൻ്റെ നേതൃത്ത്വത്തിൽ CCTV ദൃശ്യങ്ങൾ പരിശോദിച്ച് അന്വേഷണം നടത്തി വരവെ ചാവക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ അലി വിവിധ സ്റ്റേഷനുകളിൽ സമാന കേസ്സുകൾ ഉള്ള ആളാണ്.
പുത്തൻ പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക്..
പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഒരു പുതുവത്സരം (New year) കൂടി എത്തിയിരിക്കുകയാണ്. ദുഖങ്ങളും പരിഭവങ്ങളും മറന്ന് സ്നേഹത്തിൻ്റെയും സന്തോഷത്തിന്റെയും ഒരു കാലത്തിനെ വരവേല്‍ക്കാന്‍ നാം ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ബിനാനിപുരം പോലീസിൻ്റെ ഐശ്വര്യവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
വിശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു ക്രിസ്തുമസ് കാലം വന്നെത്തി. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.
മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു.
ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്.
കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്തം നിർവഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ...
മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു.
ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്.
കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്തം നിർവഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ...
ലോകകപ്പ് ഫൈനൽ ബിനാനിപുരം പോലീസിനൊപ്പം. . .
ലോകകപ്പ് ഫൈനലിൻ്റെ ആവേശം ഉൾകൊണ്ട് ബിനാനിപുരം സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് ബിഗ് സ്ക്രീനിൽ കളി കാണാൻ അവസരം.
"SAY YES TO LIFE NO TO DRUGS"
സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് വീണ്ടുമൊരു ക്രിസ്‌മസ് ന്യൂ ഇയർ കാലം വരവായി. മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് ന്യൂ ഇയർ രാവുകൾ ആണ് ഇനിയുള്ളത്. ക്രിസ്മസ് ന്യൂ ഇയർനെ വരവേൽക്കാൻ ബിനാനിപുരം പോലീസും ഒരുങ്ങി കഴിഞ്ഞു. . . . . .
സ്നേഹ സ്പർശവുമായി ബിനാനിപുരം പോലീസ്. . . . . .
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബിനാനിപുരം ജനമൈത്രി പോലീസ് പിടിഞ്ഞാറെ കടുങ്ങല്ലർ സ്നേഹതീരം അന്തേവാസികളോടൊപ്പം മധുര പലഹാരങ്ങളും കലാ പരുപാടികളുമായി ഒത്തു കൂടിയപ്പോൾ. ബിനാനിപുരം ISHO ശ്രീ. സുനിൽ V R, SI പ്രദീപ്, ജയപാൽ ASl ജോർജ്ജ്, ഹരി കാമിലിയൻ ഫാദർമാരായ ബിജു സെബാസ്റ്റ്യൻ, സുമേഷ് സോഷ്യൽ വർക്കർ സീനത്ത് എന്നിവർ പങ്കെടുത്തു.
ആവേശം നല്ലത് ഒപ്പം വേണം ജാഗ്രതയും. . .
ലോകകപ്പ് ഫുട്ബോൾ ആവേശത്താൽ മേൽക്കു മേൽ ഫ്ലെക്സുകൾ വക്കുമ്പോൾ മുകളിലുള്ള ഇലക്ട്രിക്ക് കമ്പികൾ കൂടി ശ്രദ്ധിച്ചേക്കണം. . .
"ജീവിതം ഒന്നേ ഉള്ളൂ.... ഒന്നിന്റെയും ഇരയായി മാറരുത്.... എല്ലാത്തിന്റെയും വിജയിയായി മാറണം... "
കരുത്ത് കാട്ടി കുട്ടി പോലീസ്. . .
വിദ്യാഭ്യാസ വകുപ്പ് കേരള പോലീസിൻ്റെ സഹകരണത്തോടെ സ്ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ മുപ്പത്തടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാമത് ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മുതുകാട് ക്ഷേത്ര മൈതാനിയില്‍ നടന്നു. കേരള ഹൈകോടതി ജസ്റ്റിസ് ബഹു. ശ്രീ. സി ജയചന്ദ്രൻ കേഡറ്റുകളുടെ സലൂട്ട് സ്വീകരിച്ചു. ചടങ്ങിൽ എറണാകുളം റൂറൽ ജില്ലാ ADSP ശ്രീ സി ബിജി ജോർജ്ജ്, ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവന്‍കുട്ടി, ബിനാനിപുരം സി.ഐ. വി.ആര്‍. സുനില്‍, എസ്.ഐ. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, പ്രധാനാധ്യാപിക റെനി മേരി, HM സുധ കെ, എസ്.പി.സി. അസി. ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ എസ്.ഐ. പി.എസ്. ഷാബു, ബിനാനിപുരം എസ്.പി.സി ഓഫീസര്‍മാരായ എസ്.ഐ. ജോര്‍ജ് തോമസ്, സി.പി.ഒ. എം. ഷീജ, എന്‍.വി. ബേബി, എന്നിവര്‍ പങ്കെടുത്തു. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച സൈനികനും മുപ്പത്തടം സ്വദേശിയുമായ ഷാഹുല്‍ ഹര്‍ഷന്റെ പേരിലുള്ള കാഷ് അവാര്‍ഡ് വിതരണം ചെയ്തു.
ലഹരിക്കെതിരെ മനുഷ്യ ചങ്ങല. . . .
ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ബിനാനിപുരം ജനമൈത്രി പോലീസിന്റെയും വിവിധ സ്ക്കൂളുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങല.
ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വീണ്ടും അതിഥി തൊഴിലാളികളായ ചീട്ടുകളി സംഘത്തെ പിടികൂടി. ബിനാനിപുരം പോലീസ് SHO സുനിൽ വി ആർ ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രി മുപ്പത്തടം പൊന്നാരം ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ അഞ്ച് അതിഥി തൊഴിലാളികളും പലഭാഗങ്ങളിലായി താമസിക്കുന്നവരാണ്. എ എസ് ഐ ആന്റണി ഗിൽബർട്ട്, SCPO നസീബ്, CPO മാരായ ഹരീഷ്, വിനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ദിവസങ്ങളിലും മറ്റും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ചീട്ടുകളി നടക്കുന്നു എന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ നാലുപേർ പിടിയിലായി. പിടിയിലായ നാല് അതിഥി തൊഴിലാളികളും പലഭാഗങ്ങളിലായി താമസിക്കുന്നവരാണ്. ബിനാനിപുരം പോലീസ് നടത്തിയ പരിശോധനയിലാണ് ഇന്ന് പാനായിക്കുളം പുതിയ റോഡ് ഭാഗത്തുനിന്നും നാല് പേരെ പിടികൂടിയത്. ബിനാനിപുരം പോലീസ് SHO സുനിൽ വി ആർ ന്റെ നേതൃത്വത്തിൽ എസ് ഐ സുരേഷ്, എ എസ് ഐ മാരായ ജോർജ് തോമസ്, ആന്റണി ഗിൽബർട്ട്, അനിൽകുമാർ CPO-മാരായ ഹരീഷ്, രജീഷ്, വിനീഷ്, രതിരാജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
നബിദിന റാലിക്ക് ബിനാനിപുരം പോലീസിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബിനാനിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ V R, SI മാരായ പ്രദീപ് കുമാർ, സുരേഷ് P, ജയപാൽ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
No To Drugs. . . . . .
ബിനാനിപുരം ജനമൈത്രി പോലീസ് വിവിധ സംഘടനകളുടെ സഹകരണത്തോടെ ലഹരിക്കെതിരെ പ്രചരണ പരുപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുക. . .സഹകരിക്കുക. . .വിജയിപ്പിക്കുക
കർശന ഗതാഗത നിയന്ത്രണം
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21, 22 തീയതികളിൽ മുട്ടം മുതൽ കറുകുറ്റി വരെ കര്‍ശന ഗതാഗത നിയന്ത്രണം
വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് മോധാവി ശ്രീ. വിവേക് കുമാർ IPS അവർകളുടെ നിർദേശപ്രകാരം ബിനാനിപുരം പോലീസും മുപ്പത്തടം GHS സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലി ബിനാനിപുരം ഇൻസ്പെക്ടർ ശ്രീ. സുനിൽ V R ഫ്ളാഗ് ഓഫ് ചെയ്തു.
ഓണത്തോടനുബന്ധിച്ച് ലഹരി മരുന്നുകൾക്കും, വ്യാജ മദ്യത്തിനുമെതിരെ പരിശോധനകൾ കർശനമാക്കി ബിനാനിപുരം പോലീസ്. ബിനാനിപുരം പോലീസും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
ബിനാനിപുരം പോലീസ് ഒരുക്കിയ ഓണാഘോഷങ്ങളിലൂടെ. . . . . ഏവർക്കും ഓണാശംസകൾ. . . . .
#സ്വയം_പ്രതിരോധ_പരിശീലനം
ബിനാനിപുരം ജനമൈത്രി പോലീസും ബോഡി ഗിയർ ഇൻറർനാഷണലും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന ക്ലാസ്സിൻറെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐപിഎസ് നിർവഹിച്ചു. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇരുനൂറ്റിയമ്പതോളം പേർ പങ്കെടുത്തു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങളാണ് ഇനി കടന്നുവരാൻ പോകുന്നത്. അടച്ചിരിക്കല്ലിൻ്റ കാലങ്ങളിൽ നിന്നും നാം വീണ്ടും ഉയർത്തെഴുന്നേൽക്കയായി. നമുക്ക് ഒരുമിക്കാം ചങ്ങായി ബിനാനിപുരം പോലീസ് ഒപ്പം. ഈ ഓണത്തെ വരവേൽക്കാൻ ബിനാനിപുരം പോലീസും വിവിധ പരിപാടികളോടെ ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ഓണാശംസകൾ. . . . .
#ദേശീയ_പതാക_ഉയർത്തി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ബിനാനിപുരം പോലീസ് സ്റ്റേഷനിൽ SHO ശ്രീ. സുനിൽ V R ദേശീയ പതാക ഉയർത്തി. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് പതാക ഉയര്‍ത്തുന്നത്
#ദേശീയ_പതാക_ഉയർത്തുമ്പോൾ_ശ്രദ്ധിക്കേണ്ട_കാര്യങ്ങൾ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താം. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്.
ഈ പുണ്യ ദിനം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും ബിനാനിപുരം പൊലീസിൻ്റെ ഈദ് മുബാറക്.
ബിനാനിപുരം സ്റ്റേഷൻ പരിധിയിൽ CCTV ക്യാമറകൾ സ്ഥാപിക്കുന്നതിന് നേതൃത്ത്വം നൽകിയ രാജൻ ചേട്ടന് (രാജഗോപാൽ) ബിനാനിപുരം പോലീസിൻ്റെ ആദരാഞ്ജലികൾ
ട്രെൻ്റിനൊപ്പം ബിനാനിപുരം പോലീസും
32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ബിനാനിപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ. ടി. എം രഘുനാഥ് സർന് ആശംസകൾ.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Binanipuram Police Station
Kochi
683110
District Nodal Officer, Asst. Commissioner Of Police, Narcotic Cell
Kochi, 682024
Community Policing and technology by setting up a comprehensive police webpage offering a wide range