Ennu ningalde swantham Roshan
പ്രണയം ദിവ്യമാണ്.. അത് ആര്‍ക്ക് ആരോടു?
https://storiesbyroshanrj.blogspot.com/2021/11/blog-post.html?m=1
ഒരു നറുപുഷ്പമായ് ഒരു നറുപുഷ്പമായ് പ്രേമമായിരുന്നെന്നില്‍ സഖാവേ... പേടിയായിരുന്നതെന്നും പറഞിടാന്‍.... കാറിലെ നേര്‍ത്ത ഏസിയുടെ തണ.....
അനന്തഭദ്രം
Part 3
ശ്വാസത്തിനായി ഭദ്ര കട്ടിലില്‍ കിടന്നു പിടഞു. അനന്തനവള്‍ക്ക് മുകളില്‍ കിടക്കുന്നതിനാലവള്‍ക്കനങ്ങാന്‍ പറ്റിയില്ല.
''പറയെടി വരുണെവിടെ?"
അനന്തനവളുടെ കഴുത്ത് ഞെരിച്ച് തന്നേ ചോതിച്ചു, ഭദ്രയുടെ കണ്ണുകള്‍ തുറിച്ചു വന്നു അതില്‍ വെള്ളം നിറഞു.
ഭദ്രയുടെ കഴുത്തിലെ പിടിവിട്ട് അനന്തന്‍ കട്ടിലില്‍ നിന്നേണീറ്റു.
കുരച്ച് കൊണ്ട് ഭദ്ര ആര്‍ത്തിയോടെ ശ്വസിച്ചു. കഴുത്തില്‍ കെെ വെച്ചവള്‍ എണീറ്റിരുന്നു. ഭീതിയോടവള്‍ അനന്തനേ നോക്കി..
ഒരഗ്നിപോലെ ആളി കത്തുകയാണനന്തന്‍. അവന്‍ വീണ്ടും ഭദ്രയ്ക്കടുത്തേക്കോടിയടുത്തു.. അവള്‍ക്കനങ്ങാനാവും മുന്നേ അവനവളുടെ മുടിക്കുത്തില്‍ കുത്തിപ്പിടിച്ചു.
"പറയെടീ നായേ എവിടെ വരുണ്‍.."
അവനവളുടെ മുടിയില്‍ പിടിച്ച് വലിച്ച് കട്ടിലില്‍ നിന്ന് താഴെയിട്ടു. വേധനയോടെ ഭദ്രയൊന്ന് കരഞു.
അനന്തന്‍ വീണ്ടുമവളുടെ നീളന്‍ മുടി കുത്തിപ്പിടിച്ചവളെയുയര്‍ത്തി തടയാന്‍ ഭദ്ര ശ്രെമിച്ചങ്കിലും അവന്‍റെ കരുത്തിന് മുന്നിവളുടെ ശ്രമങ്ങള്‍ വിഫലമായി.
"പറയെടി എവിടെ എന്‍റെ വരുണ്‍. എന്തിനാടീ ****മോളേ നീ നാടകം കളിച്ചെന്‍റെ ജീവിതത്തില്‍ കയറിയത്?"
അനന്തനൊര് കെെ കൊണ്ടവളുടെ കഴുത്തിലമര്‍ത്തിയവളെ ചുവരോട് ചേര്‍ത്തു ,
ഭദ്രയുടെ കണ്ണില്‍ ചെറു ഭീതി നിറഞു. അത്രക്ക് ഭയാനകരമായ മാറ്റം അനന്തനിലവളൊരിക്കലും പ്രതീക്ഷിച്ചില്ല.
"പറയെടീ നായിന്‍റെ മോളേ.. എന്‍റെ അഛനുമ്മയുടേയും മരണം നീ വലത് കാലെടുത്ത് വെച്ച ശേഷാ നടന്നത് നീയാണോടീ അതിന് കാരണക്കാരി...?"
അനന്തനവളുടെ മുടിക്കുത്തില്‍ കുത്തിപ്പിടിച്ചവളെ ചുവരിന് നേരേ തിരിച്ചു നിര്‍ത്തി.
"എനിക്കൊന്നുമറിയില്ല , അനന്തേട്ടാ.. പ്ലീസ് വിശ്വസിക്കെന്നേ" ഭദ്ര ഭീതിയോടെ പറഞു.
"നിനക്കൊന്നുമറിയില്ല അല്ലേടീ..?"
അനന്തനവളുടെ തല പിടിച്ച് ചുവരിലാഞാഞടിച്ചു.. അവനൊരു ഭ്രാന്തനേ പോലെയായിരിക്കുന്നു. ഭദ്രയുടെ കരച്ചിലുയര്‍ന്നു. അവളുടെ നെറ്റി പൊട്ടി ചോര കിനിഞു. അനന്തനവളേ തറയിലേക്ക് തള്ളി, ചുറ്റുമുള്ള കാഴ്ചയവള്‍ക്ക് മുന്നിലൊരു നിമിഷം മറഞു. രക്ഷപ്പെടാനൊരു പഴുതിനായവള്‍ ചുറ്റും നോക്കി...
മലര്‍ന്ന് കിടന്ന് കരയുന്ന ഭദ്രയെ അവന്‍ ദേശ്യത്തോടെ നോക്കി.
"ഈ വയറ്റിലാണല്ലേടി എന്‍റെ വരുണിന്‍റെ കുഞ് വളരുന്നത്, ആ കള്ളത്തിലൂടെ അല്ലേടീ നീ എന്‍െറ കുടുംബം തകര്‍ത്തത് ."
അനന്തന്‍ പല്ല് കടിച്ച് പറഞു. അവന്‍റെ ഭാവം മാനസ്സിലാക്കിയിട്ടാവാം ഭദ്ര എണീക്കാനൊരു ശ്രമം നടത്തി, അതിലവള്‍ പരാചയപ്പെട്ടപ്പോ അനന്തന് നേരെ കെെ കൂപ്പിയവള്‍ നിന്നു. അവളുടെ നിസ്സഹായ ഭാവം അനന്തനേ കൂടുതല്‍ ഉന്മേഷം നല്‍കി. അവന്‍റെ വലത് കാലവളുടെ അടിവയറ്റിലാഞ് പതിച്ചു.
ഒരലര്‍ച്ചയോടെ ഭദ്ര നിലത്ത് കിടന്നു വയര്‍ പൊത്തി പുളഞു...
"കലങ്ങിയോടീ നിന്‍റെ ഗര്‍ഭം.. ഒരു മൂന്നാംകിട വേശ്യക്കെവിടന്നാടി ഗര്‍ഭപാത്രം?" അനന്തനവളുടെ കരച്ചിലാസ്വതിച്ചു ചോതിച്ചു..
"എവിടെ വരുണ്‍ , നരകിച്ചു നിനക്ക് മരിക്കെണ്ടെങ്കില്‍ പറഞോ.. അവനെന്ത് പറ്റി.?"
അനന്തനവളുടെ അടുത്തിരുന്ന് ചോതിച്ചു.
വേധനയാല്‍ ശ്വാസമെടുക്കാന്‍ പോലുമാവാതെ ഭദ്ര പുളയുകയാണ്. അനന്തനവളുടെ മുടി പിടിച്ചുയര്‍ത്തി. അടിവയറ്റിലെ അസഹ്യവേധനയാലവള്‍ അലറിപോയി. അവരുടെ വീട് തറവാടും പറമ്പുകളുമൊക്കെയായി ഒറ്റപ്പെട്ട പ്രദേശത്ത് ആയത് കൊണ്ട് ആ കരച്ചില്‍ പുറത്താരുമറിഞില്ല. വയറിലിരുകെെകളും ചേര്‍ത്ത് ദയനീയ ഭാവത്തോടെ ഭദ്രയവനെ നോക്കി. ദയയുടെ ഒരംശം പോലുമില്ലാതെ അനന്തനവളെ ചുവരോട് ചേര്‍ത്തു.
"പറയെടീ എന്‍റെ അഛനുമമ്മയും എങ്ങനാ മരിച്ചേ, വരുണ്‍ എവിടേ പറ അല്ലേ രക്തം തുപ്പി നീ ഒടുങ്ങുമിന്ന്" അനന്തന്‍ തന്‍റെ കാല് വീണ്ടുമുയര്‍ത്തി.
"വേണ്ടാ... ഞാന്‍ .. പറയാം" ആ കാലില്‍ പിടിച്ച് തടഞു കൊണ്ട് വേധനയോടെ ഭദ്ര കരഞു പറഞൊപ്പിച്ചു.
"പറ , "പറയാന്‍ അനന്തനവളുടെ മുടിയിലെ പിടി വിട്ട് പറഞു. ഭദ്ര സ്വതന്ത്രയായി അവളൊരു നിമിഷം ചുവരില്‍ ചാരി കിതച്ചു.
"പറയെടീ.". അനന്തനവള്‍ക്ക് മുന്നില്‍ നിന്നലറി.
ഞൊടിയിടയില്‍ ഭദ്രയുടെ ഇടത്കാലനന്തന്‍റെ അരക്കെട്ടിലാഞ് പതിച്ചു പ്രതീക്ഷിക്കാത്ത ആ ആക്രമത്തില്‍ അനന്തന്‍ വേധനയോടെ നിലത്തിരുന്ന് പോയി.
"എടീ" അവനലറിക്കൊണ്ടവള്‍ക്ക് നേരെ അടുത്തു. മേശമേല്‍ വെച്ച വലിയ ഫ്ലവര്‍വേഴ്സ് ഞൊടിയിടയില്‍ ഭദ്ര സ്വന്തമാക്കി അതവള്‍ അനന്തന് നേരേ ആഞ് വീശി, ആ ഫ്ലവര്‍വേഴ്സവന്‍റെ തലയിലടിച്ച് നൂറ് കഷണങ്ങളായി ചിതറി.
അനന്തന്‍ നിന്നിടത്ത് നിന്നൊന്നാടി, തലയില്‍ നനവ് ആ തരിപ്പിലുമവനറിഞു. അവന്‍ ഭദ്രയേ നോക്കി. നേര്‍ത്ത രീതിയിലവനവളെ കണ്ടു. ഫ്ലവര്‍വേഴ്സിന്‍റെ ഒരു ഭാഗമിപ്പോളുവളുടെ കെെയ്യിലുണ്ട്, തലകറങ്ങും പോലവന് തോന്നി. കണ്ണിലിരുട്ട് കയറും പോലെ അനന്തന്‍റെ കണ്ണുകളടഞ് വന്നു. അവനാ തറയിലേക്ക് വീണു. ......
മുഖത്തേക്ക് ശക്തമായി വെള്ളം വീണപ്പോളാണ് അനന്തന്‍ കണ്ണ് തുറന്നത്. തലയില്‍ നല്ല നീറ്റല്‍ വലത്തേ കണ്ണ് വീങ്ങിയതിനാല്‍ തുറക്കാനാവുന്നില്ല. അനന്തന്‍ പതിയെ തലയുയര്‍ത്തി. ആദ്യമൊന്നും കണ്ണില്‍ കാഴ്ച തെളിഞില്ല. ,പതിയെ കാഴ്ചകള്‍ വ്യക്തമായി തുടങ്ങി. തനിക്ക് മുന്നിലേ കസേരയില്‍ ഇരിക്കുന്ന സ്ത്രീരൂപമവന് മുന്നില്‍ തളിഞു.
ഭദ്ര...
ദേശ്യത്തോടെ പല്ല് കടിച്ച് അനന്തനെണീക്കാന്‍ ശ്രെമിച്ചു. പാതിയെണീറ്റപ്പോളേക്കും വേച്ചവന്‍ തറയിലേക്ക് തന്നേ വീണു. ..
"നീ എന്താഡാ.. ചോതിച്ചേ.. നിന്‍റെ വരുണെവിടേന്നോ.. അതിനുള്ള ഉത്തരമാദ്യം തരാം."
"നീരവ്" ..അവളുറക്കെ വിളിച്ചു.
അപ്പോളാണാ മുറിയില്‍ വേറെയും ആളുകളുണ്ടെന്ന് അനന്തന്‍ ശ്രെദ്ധിച്ചത്.
"ആരാ.. ആരാ നിങ്ങളൊക്കെ?" അനന്തനവരോടായി അലറി.
"മിണ്ടാതെ കിടക്കെടാ.. മെെരേ, അവന്‍റെ പെടപ്പ് കണ്ടില്ലേ.. ?"
ഒരുത്തന്‍ അനന്തനേ നോക്കി പറഞു. അപ്പോ മുറിയില്‍ നിന്നൊരുത്തനങ്ങോട്ട് വന്നു. അയാളുടെ തോളില്‍ ചാരി വേച്ച് വേച്ച് വരുണും.
"വരുണെ.. മോനേ "
അവനെ കണ്ടതും വേച്ച് വേച്ച് അനന്തനെണീറ്റു.
നെറ്റിയിലൂടെ രക്തവും വെള്ളവും കലര്‍ന്ന് ഇറ്റി വീണു.
"മോനേ"
. അനന്തന്‍ വേച്ച് അവന് നേരെ നടന്നു. വരുണിന്‍റെ മുഖത്തും കെെകളിലുമൊക്കെ അടിയേറ്റപാടുകള്‍ തളര്‍ന്ന മുഖം പാറിപറന്ന മുടിയിഴകള്‍. ഭക്ഷണം കഴിക്കറില്ല എന്ന് ഒറ്റ നോട്ടത്തിലറിയാം. അനന്തന്‍ വരുണിന്‍റെ മുന്നിലെത്താറായതും. നീരവ് അനന്തനേ ആഞ് തൊഴിച്ചു. അനന്തന്‍ വീണ്ടു നിലത്തേക്ക് വീണു..
"അനന്തേട്ടാ".. വരുണ്‍ നേര്‍ത്ത സ്വരത്തില്‍ വിളിച്ചു..
"മോനേ നീ ക്ഷമിക്ക് മോനേ എന്നോട്, ഇവള്ടെ വാക്ക് കേട്ട് നിന്നേ ഞാന്‍ ," അനന്തന്‍ പൊട്ടിക്കരച്ചിലോടെ പറഞു.
വരുണ്‍ ദയനീയമായവനേ നോക്കി..
"സബാഷ് കമിതാക്കളുടെ സ്നേഹ പ്രകടനങ്ങളൊക്കെ കഴിഞോ.?"
പിന്നില്‍ നിന്നും ശബ്ദം കേട്ട് അനന്തനും മറ്റുള്ളവരുമങ്ങോട്ട് നോക്കി.
ഭദ്ര.
"ഇതാണ് പ്രണയം. ലെെലാ മജ്നുവും റോമിയോ & ജൂലിയറ്റും ഒക്കെ ഇതിന് മുന്നിലെന്ത് അല്ലെ.?". ഭദ്ര പരിഹാസത്തോടെ ചോതിച്ചു.
:□"ആരാ നീ.. എന്തിനാ ഞങ്ങളേയിങ്ങനേ ദ്രോഹിക്കുന്നേ?" അവനവളോടലറി്.
"അറിയണോടാ നിനക്ക്, അതിന് മുന്നേ നീ ഒരു ചോദ്യം ചോതിച്ചിരുന്നല്ലോ നേരത്തേ. നിന്‍റെ അഛനുമമ്മയുടേയും മരണത്തിന് ഞാനാണോ ഉത്തരവാദിയെന്ന്, അതെടാ ഞാന്‍ തന്നേ. ഞാനണവരേ ഇല്ലാതാക്കിയത്"
അവളവനോടായി പറഞു.
ഞെട്ടലോടെ അനന്തനും വരുണും അവളേ നോക്കി...
അനന്തന്‍റെ കാതിലാ വാക്കുകളലയടിച്ചു.
കരച്ചിലോടെ അനന്തന്‍ തറയിലേക്ക് കിടന്ന് പോയി..
"എന്തിനാടീ ആ പാവങ്ങളെ.. ?"അനന്തന്‍ കരച്ചിലോടെ പറഞു..
"പാവങ്ങളോ.?". ഭദ്ര അവന് മുന്നില്‍ കിതച്ചു നിന്നു.
"നിന്‍റെ അഛന്‍ അത് മനുഷ്യനല്ല മൃഗം വൃത്തികെട്ട മൃഗം" ഭദ്രയലറി...
"അറിയണോ നിനക്കയാളുടെ കഥ, ?"
ഭദ്രയവനേ നോക്കി പുഛത്തോടെ ചോതിച്ചു. ഭദ്രയുടെ വായില്‍ നിന്ന് വീഴുന്ന വാക്കുകളോരോന്നും അനന്തനെ പൊള്ളിച്ചു. ഭദ്രയുടെ കണ്ണീര്‍ വീണ ജീവിതം അനന്തനുമുന്നിലവള്‍ തുറന്ന് കാട്ടി
താനിത്രയും നാള്‍ ദെെവത്തേ പോലെ കണ്ട മനുഷ്യന്‍, തന്‍റെ റോള്‍ മോഡല്‍ ആ മുഖംമൂടിക്ക് പിന്നിലെ ചതിയാണ് പുറത്ത് വന്നിരിക്കുന്നത്.
മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ പോലും ത്രാണിയില്ലാതെ അനന്തന്‍ കിടന്നു.
വരുണും പകച്ച് നില്‍ക്കുകയാണ്.
ഭദ്ര നിറമിഴികള്‍ തുടച്ച് അനന്തനേ നോക്കി.
"എന്‍റെ അഛനമ്മമാരുടെ ആത്മശാന്തിക്ക് വേണ്ടിയെങ്കിലും എനിക്കീ കുടുംബം നശിപ്പിച്ചേ മതിയാവു , അവന്‍റെ തലമുറ കാക്കാന്‍ ഇനി ഒരവകാശിയുണ്ടായി കൂടാ.. നീയും ഒടുങ്ങിയേ പറ്റൂ." അവളുടെ സ്വരം കടുത്തു.
പെട്ടന്ന് മുറ്റത്ത് വാഹന ശബ്ദം കേട്ടവര്‍ പകച്ചു. ഭദ്ര ഞെട്ടലോടെ മറ്റുള്ളവരേ നോക്കി.
"മാഡം ഹരിയാവും , പിടി വീണാല്‍ നമുക്കൊരിക്കലും ഇവനെ തൊടാനാവില്ല". നീരവവളോടായി പറഞു.
ഭദ്ര തന്‍റെ കെെകള്‍ നീട്ടി. ഒരുത്തനാ കെെയ്യില്‍ ഒരു റിവോള്‍വര്‍ വെച്ചു ഭദ്ര അതെടുത്ത് അനന്തന് നേരേ ചൂണ്ടി നിലത്ത് കമിഴ്ന്ന് കിടന്ന് കരയുന്ന അനന്തന്‍ മരണം സ്വീകരിക്കാന്‍ തയ്യാറായി കിടന്നു. ഭദ്രയുടെ മിഴികള്‍ നിറഞു. അവളാ റിവോള്‍വര്‍ അനന്തന് നേരെ ചൂണ്ടി അവളുടെ വിരല്‍ ട്രികലിന് മുകളിലായെത്തി. വരുണ്‍ ഭീതിയോടെ അനന്തനേ വിളിച്ചു.
പെട്ടെന്നെന്തൊക്കേയോ തകര്‍ന്ന് വിഴുന്ന ശബ്ദം മുഴങ്ങി. ഭദ്രയുടെ വിരലുകള്‍ കാഞ്ചിയിലമര്‍ന്നു. ഒരു വെടിയൊച്ചയവിടെയുര്‍ന്നതും വരുണ്‍ നീരവിന്‍റെ കെെകള്‍ തട്ടിമാറ്റി അനന്തന്‍റെ അടുത്തേക്കോടിയടുത്തതും ഒരുമിച്ചായിരുന്നു.
******
അനന്തന്‍റെ വീടിന് മുന്നില്‍ രണ്ട് പോലീസ് ജീപ്പ് വന്നു നിന്നു. ഒന്നില്‍ നിന്നും ഹരി ചാടിയിറങ്ങി. അവനാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. അടച്ചിട്ട ഉമ്മറവാതിലിലവന്‍ ശക്തമായി തള്ളി. പക്ഷെ നിരാശയായിരുന്നു ഫലം. ബാക്കിയുള്ള പോലീസുകാരും വാതിലില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചു അവസാനം വന്‍ ശബ്ദത്തോടെ ഓടാമ്പല്‍ പൊട്ടി വതില്‍ തുറന്നു..
അനന്തന് നേരെ റിവോള്‍വര്‍ ചൂണ്ടി ഭദ്ര നിന്നു. പുറത്ത് ഹരിയെത്തി എന്നവള്‍ക്ക് മനസ്സിലായി. ഈ ഒരവസരം പാഴാക്കിയാല്‍ പിന്നീടൊരിക്കലും തനിക്ക് തന്‍റെ പ്രതികാരം നടപ്പിലാക്കനാവില്ല. അവള്‍കണ്ണുകളിറുക്കിയടച്ചു , വിരല്‍ കാഞ്ചിയോട് ചേര്‍ത്തു.
മരണം കാത്ത് അനന്തന്‍ കിടന്നു, അവന് മരിച്ചാ മതിയെന്നായിരുന്നു. സ്വന്തം അഛന്‍ ചെയ്ത പാപക്കറ അങ്ങനേയെങ്കിലും അവസാനിക്കട്ടെ എന്നവനുറപ്പിച്ചു.
വരുണിന്‍റെ കണ്ണുകളില്‍ ഭീതി നിറഞു.
''അനന്തേട്ടാ ''
അവനുറക്കെ വിളിച്ചു.. ഭദ്രയുടെ വിരലുകള്‍ കാഞ്ചിയിലേക്കമരുന്നത് അവന്‍ കണ്ടു ഞൊടിയിടയില്‍ തന്നെ പിടിച്ചു വെച്ച നീരവിന്‍റെ കെെകള്‍ തട്ടിമാറ്റിയവന്‍ അനന്തനെ ലക്ഷ്യമാക്കിയോടി.
പെട്ടന്ന് വന്‍ ശബ്ദത്തോടെ ഉമ്മറവാതില്‍ തുറന്ന് വന്നു. പകച്ച് ഭദ്രയങ്ങോട്ട് നോക്കിയതും അവളുടെ വിരല്‍ കാഞ്ചിയിലമര്‍ന്നതും ഒന്നിച്ചായിരുന്നു...
വാതില്‍ പൊളിച്ചകത്ത് കയറിയ ഹരിയൊര് നിമിഷം പകച്ച് നിന്നു. അവനമ്പരപ്പോടെ അനന്തന് നേരെ നോക്കി.. നിലത്ത് കിടന്ന അനന്തന് പരിഭ്രമത്തോടെ തലയുയര്‍ത്തി.
ഭദ്ര പകച്ച് ചുറ്റും നോക്കി. വലത് കെെ മുറുകേ പിടിച്ച് തറയില്‍ കിടക്കുന്ന വരുണിനെ കണ്ടവള്‍ പരിഭ്രമിച്ചു. ആ കെെയ്യില്‍ നിന്നും രക്തമവിടെ പടര്‍ന്നു.
''മോനേ...'' അനന്തനില്‍ നിന്നും ഒരു കരച്ചിലുയര്‍ന്നു. അവന്‍ വരുണിന് നേരെ നിരങ്ങി. ഭദ്രയൊരിക്കലും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ ഞൊടിയില്‍ റിവോള്‍വര്‍ അനന്തന് നേരെ നീട്ടി ...
"നോ.. "ഹരി ഒറ്റക്കുതിപ്പിനവളെ തള്ളി മാറ്റി ലക്ഷ്യം തെറ്റിയാ വെടിയുണ്ട ചുവരില്‍ തറച്ചു. ഭദ്ര നിലത്തേക്ക് മറിഞു വീണു. റിവോള്‍വറവളുടെ കെെയ്യില്‍ നിന്നും തെറിച്ചു പോയി. ഹരി വരുണിനടുത്തേക്കോടി. അനന്തന്‍ വരുണിനെ ചേര്‍ത്തു പിടിച്ചു കരയുകയായിരുന്നു. വരുണപ്പോ അബോധാവസ്ഥയിലായിരുന്നു.
ബാക്കിയുള്ള പോലീസുകാര്‍ മുറിയിലുള്ള മറ്റുള്ളവരുടെ കെെയ്യില്‍ വിലങ്ങണിയിച്ചു. അവരുമായുള്ള മല്‍പ്പിടിത്തത്തിന് ശേഷം അവരേ ജീപ്പിലേക്കവര്‍ കയറ്റി.
"എണീക്കെടീ ", ഭദ്രയുടെ മുടികുത്തിപ്പിടിച്ച് ഒരു വനിതാ പോലീസുകാരിയുയര്‍ത്തി. ഭദ്രയുടെ മിഴികള്‍ നിറഞിരുന്നു. അവളുടെ കണ്ണിലഛന്‍റെയും അമ്മയുടേയും മുഖം തെളിഞു.
"ഡാ".. ഒരു പ്രാന്തിയെ പോലെ അവളലറി. തന്‍റെ കെെ പിടിച്ചു വെച്ച പോലീസുകാരിയെ തട്ടി മാറ്റിയവള്‍ അനന്തന് നേരെ കുതിച്ചു,
"ഡീ...". അവളെ തടഞ് ഹരിയാക്കവിളിലാഞടിച്ചു.
വേച്ച് ഭദ്ര നിലത്തേക്ക് വീണു. നിലത്ത് വീണവള്‍ അലറി കൊണ്ട് വീണ്ടും അനന്തന് നേരെ അടുത്തു. പോലീസുകാരോടിവന്നവളെ തടഞു. അവരവളെ വിലങ്ങണിയിച്ചു.
വരുണിനേയും അനന്തനേയും ഹോസ്പിറ്റലിലേക്ക് മാറ്റാനായി ആംബുലന്‍സാ മുറ്റത്ത് വന്നു. അപ്പോളേക്കും വിവരമറിഞ് നാട്ട് കാര്‍ തടിച്ചു കൂടിയിരുന്നു.
വിലങ്ങിട്ട കെെകള്‍ തറയിലടിച്ച് അത് പൊട്ടിക്കാന്‍ ഭദ്ര ശ്രമിച്ചു.
"ഹരി ഇവളാ.. ഇവള്‍ കാരണാ അഛനുമമ്മയും"
ആംബുലന്‍സിലേക്ക് കയറും മുന്‍പേ അനന്തന്‍ പറഞു കൊണ്ടിരുന്നു.
കരഞ് കൊണ്ട് വരുണിന്‍റെ അഛനുമമ്മയും കാറില്‍ വന്നിറങ്ങി. പരിഭ്രമത്തോടവര്‍ വീടിന് നേരേ നോക്കി. ചില മാധ്യമ പ്രവര്‍ത്തകരും അവിടെ എത്തിയിരുന്നു. സ്ട്രെക്ചറില്‍ ഹോസ്പിറ്റല്‍ ജീവനക്കാര്‍ വരുണിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോ അലര്‍ച്ചയോടെ അമ്മ അതിന് നേരെ ഓടി.
"മോനേ.." ചങ്കു പൊട്ടിയാ സ്ത്രീ വിളിച്ചു.
ആംബുലന്‍സില്‍ തലയില്‍ നിന്നും രക്തമൊലിച്ചനന്തനേ കൂടെ കണ്ടപ്പോ അവര്‍ കൂടുതല്‍ പരിഭ്രമിച്ചു. മീഡിയാക്കാര്‍ അതൊക്കെ ഒപ്പിയെടുക്കാന്‍മത്സരിച്ചു.
അനന്തന് കണ്ണിലിരുട്ടും കയറും പോലെ തോന്നി തളര്‍ച്ചയോടവന്‍ സീറ്റിലെക്ക് ചാരി ഉള്ളില്‍ ഭദ്രയുടെ അലര്‍ച്ച കേക്കാമായിരുന്നു...
ഭദ്ര നിലത്ത് കിടന്നലറി. അഛന്‍റെയും അമ്മയുടേയും കരയുന്ന മുഖമവളെ അസ്വസ്ഥയാക്കി. കരഞ് കരഞ് ക്രമേണ ആ കരച്ചില്‍ നേര്‍ത്തു. അവളാ തറയില്‍ ഒരു പ്രതിമ പോലെ ഇരുന്നു.
മുറിയില്‍ കിടന്ന റിവോള്‍വര്‍ ടൗവ്വലില്‍ പൊതിഞ് ഹരിയെടുത്തു.
വനിതാ പോലീസുകാര്‍ ഭദ്രയെ താങ്ങിയെണീപ്പിച്ചു. അവളുടെ മുടിയിഴകള്‍ അവരൊന്നൊതുക്കി.
"മീര ,അവളെ ഒരു ഷാളെടുത്ത് ചുമലിലിട്ട് കൊടുക്ക് "ഹരി പറഞു. ഒരു വനിതാ പോലീസുകാരി മുറിയില്‍ കടന്നൊരു ഷാളുമായി തിരിച്ചു വന്നു. അവരതവളെ പുതപ്പിച്ചു. അവര്‍ ഭദ്രയുമായി പുറത്തേക്ക് നടന്നു.
പുറത്തേ ജനക്കൂട്ടം അവള്‍ക്ക് നേരെ കൂകി വിളിച്ചു. ചിലരവളെ കളിയാക്കി ചിരിച്ചു.
മീഡിയ അവള്‍ക്ക് നേരെ തിരിഞു. അവളെ ഒപ്പിയെടുക്കാനവര്‍ മത്സരിച്ചു. ഭദ്രയുടെ മിഴിയില്‍ നിന്നും രണ്ടു തുള്ളിയിറ്റി വീണു. തലയുര്‍ത്തിപ്പിടിച്ച് തന്നേ അവള്‍ ജീപ്പിലേക്ക് കയറി. ജീപ്പ് വീടിന്‍റെ ഗേറ്റ് കടന്ന് പുറത്തേക്ക് നീങ്ങി് രണ്ട് പോലീസുകാര്‍ വീട് പൂട്ടി സീല്‍ വെച്ചു. ആളുകളെ പുറത്താക്കി ഗേറ്റടിച്ചു.....
■■■■■■■■■■■■■■■■■■■■■■■■
സ്റ്റേഷനിലെത്തിയിട്ടും ഭദ്ര മൗനമായിരുന്നു. രക്തം പുരണ്ട വസ്ത്രവുമായവള്‍ ലോക്കപ്പിലെ വെറും തറയിലിരുന്നു. അതിനിടയില്‍ പലവട്ടം ചോദ്യം ചെയ്യപ്പെട്ടു. വനിതാ പോലീസുകാരുടെ കെെ പലവട്ടമാ കവിളില്‍ പതിഞു. ഒടുവില്‍ എല്ലാം സമ്മതിച്ച് അവളാ ചുവര്‍ ചാരി പ്രതിമ കണക്കിരുന്നു.
ശരീരത്തില്‍ പലയിടത്തും അസഹ്യ വേധന, നെറ്റി അനന്തന്‍ ചുവരിലിടിച്ചതിനാല്‍ നീറുന്നു. അടിവയറ്റില്‍ ചെറു തരിപ്പ്, ഉച്ചയ്ക്ക് കഴിച്ച ഭക്ഷണമാണ് , വിശപ്പുണ്ട് പക്ഷെ അതൊന്നും അവളെ തളര്‍ത്തിയില്ല. പന്ത്രണ്ടാം വയസ്സുമുതലനുഭവിക്കുന്ന ദുരിതമവളുടെ മിഴികളില്‍ തെളിഞു. അവള്‍ കണ്ണുകളിറുക്കിയടച്ചു. അതില്‍ നിന്നും കണ്ണുനീര്‍ ചാലായൊഴുകി.
■■■■■■■■■■■■■■■■■■■■■■■■■
ഭദ്രയുടെ കോടതിയില്‍ ഹാജരാക്കുന്ന ദിവസമാണിത് , പതിനാല് ദിവസത്തേക്കവളേ റിമാന്‍ഡ് ചെയ്തിരിക്കുകയായിരുന്നു. ഇന്നാണ് വിധി. അനന്തന്‍ നേരത്തേ തന്നേ കോടതിയിലെത്തി. മീഡിയക്കാരൊക്കെ ഈ വാര്‍ത്ത നന്നായി ആഘോഷിച്ചു. തന്‍റെ അഛന്‍റെ പൂര്‍വ്വകാലം അവരെരിവും പുളിയും ചേര്‍ത്ത് കൊഴുപ്പിച്ചു. നാട്ടുകാര്‍ ചിലര്‍ വെറുപ്പോടെയും മറ്റുള്ള ചിലര്‍ സഹതാപത്തെയും അവനെ നോക്കി. കോടതിയിലെ തിണ്ണയിലവനിരുന്നു. തലയിലെ മുറിവുണങ്ങിയിട്ടില്ല. വേധന ഇപ്പോളുമുണ്ട്,
ഒരു കാര്‍ കോടതി മുറ്റത്തേക്ക് കയറി അതില്‍ നിന്നും വരുണും അഛനുമമ്മയുമിറങ്ങി. അവരനന്തന്‍റെ അടുത്തേക്ക് നടന്നു. വരുണിന്‍റെ വലത് കെെയ്യില്‍ കെട്ടുണ്ട് വരുണനന്തനടുത്തായി ഇരുന്നു.
"നീ ഇങ്ങനെ ടെന്‍ഷനടിക്കാതെ മോനേ.." വരുണിന്‍റെ അമ്മ അനന്തനോടായി പറഞു. വരുണ്‍ അനന്തന്‍റെ കെെ പിടിച്ച് ധെെര്യം പകര്‍ന്നു.
കോടതി വളപ്പില്‍ ചിലര്‍ അനന്തനേ നോക്കി എന്തൊക്കേയോ അടക്കം പറയുന്നു, ചിലരവനേ സഹതാപത്തോടെ നോക്കുന്നു.
ഒരു പോലീസ് വാന്‍ കോടതിക്കുള്ളോട്ട് കയറി. ആളുകളും മാധ്യമപ്രവര്‍ത്തകരും അതിനേ വളഞു.. അനന്തന്‍ നെഞ്ചിടിപ്പോടെ അങ്ങോട്ട് നോക്കി. ഡോര്‍ തുറന്ന് പോലീസുകാരോടൊപ്പം ഭദ്രയിറങ്ങി. അനന്തനില്‍ ചെറു വിറയലുണ്ടായി. തലയുയര്‍ത്തിപ്പിടിച്ച് നിര്‍വികാരമായവള്‍ നടന്നു. മാധ്യമപ്രവര്‍ത്തകരതൊക്കെ ഒപ്പിയെടുത്തു.
ഹരി അനന്തനേ നോക്കി ഒന്നുമില്ല പേടിക്കണ്ട എന്നര്‍ത്ഥത്തില്‍ കണ്ണിറുക്കി.
കോടതിക്കുള്ളില്‍ അനന്തന്‍ ഭദ്രയേ തന്നേ നോക്കിയിരുന്നു. അവളാരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. നോട്ടം തറയിലേക്കെറിഞവള്‍ പ്രതിക്കൂട്ടില്‍ നിന്നു.
പലരേയും വിസ്താരിച്ചു. അനന്തനേയും അവള്‍ക്ക് അഭിമുഖമായി നില്‍ക്കുമ്പോ അവന്‍റെ ഉള്ള് പൊള്ളുകയായിരുന്നു.
കോടതി ഉന്നയിച്ച വാദങ്ങളൊന്നുമവള്‍ നിശേധിച്ചില്ല.... ....
കോടതിയില്‍ വിധിക്കായെല്ലാരും കാതോര്‍ത്തു. പഴുതില്ലാത്ത തെളിവുകളായിരുന്നു ഹരി ഉണ്ടാക്കിയത്.
കുറ്റങ്ങളൊന്നും ഭദ്ര നിഷേധിക്കാതിരുന്നതും എല്ലാം അവള്‍ തനിച്ചാണ് ചെയ്തതെന്ന ഏറ്റുപറച്ചിലാലും മറ്റാരും അതില്‍ പങ്കാളികളല്ല എന്ന വാദത്തിന്‍റെ പുറത്തും. അവളനുഭവിച്ച ദുരിതങ്ങള്‍ അതും നിയമം സംരക്ഷിക്കേണ്ട പോലീസുകാരനാല്‍ എല്ലാം ചെറു പ്രായത്തില്‍ നഷ്ട്ടപ്പെട്ട ഒരു പെണ്ണിന്‍റെ മാനസീകാവസ്ഥ കണക്കിലെടുത്തും കോടതിയവളെ ഇരുപത്തിരണ്ട് വര്‍ഷം തടവിന് വിധിച്ചു.
കോടതി വിധി കേട്ടിട്ടും ഭദ്രയിലൊരു ചലനവുമുണ്ടായില്ല. കോടതിയില്‍ നിന്നവളേ പുറത്തേക്കിറക്കിയപ്പോളും അവള്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നു.
വാനിലേക്ക് കയറും മുന്നേ മരച്ചുവട്ടിലവളേം നോക്കി നിന്ന നീരവിനേയും കൂട്ടരേം അവള് കണ്ട് അവള്‍ ഹരിയെ ദയയോടെ നോക്കി നീരവ് ഭദ്രയ്ക്കടുത്തേക്ക് നടന്നു.
"മാഡം എന്തിനാ മാഡം സ്വയമെല്ലാമേറ്റത്. ?"അവനോരു വിതുമ്പലോടെ ചോതിച്ചു...
"നിങ്ങള്‍ പുറത്ത് വേണം ,അവള്‍ പതിയേ പറഞു. എന്‍റെ സമ്പത്ത് നിങ്ങളെല്ലാരുടേയും പേരിലാക്കിയിട്ടുണ്ട്, "
"മാഡം എന്താണിത്.. മാഡം തിരിച്ച് വരും. ഞങ്ങള്‍ കൊണ്ട് വരും" അവനൊരു കൊച്ച് കുഞിനേ പോലെ പറഞു.
"നമ്മളനുഭവിച്ചതൊന്നും ഇനിയോരു കുട്ടിയും അനുഭവിക്കരുത്, ജീവിക്കാന്‍വേണ്ടി ഒരു പെണ്ണിനും തെരുവില്‍ മാനം വിലയ്ക്ക് വെക്കേണ്ടി വരരുത്, ഒരു ആണ്‍കുട്ടിക്കും വിശപ്പടക്കാന്‍ ആയുധമെടുക്കെണ്ടി വരരുത്. എനിക്ക് വേണ്ടി എന്‍റെ സഹോദരങ്ങള്‍ക്ക് ചെയ്യാനാവുന്നതാണത് എന്‍റെ സ്വത്ത്ക്കള്‍ നിങ്ങള്‍ക്കവരെ സംരക്ഷിക്കാനുപയോഗിക്കാം..."അവള്‍ ഇടര്‍ച്ചയോടെ പറഞു..
കണ്ണീരോടെ നീരവവളേ നോക്കി.
"മാഡം അവനെ..."
പല്ല് കടിച്ചവന്‍ അനന്തനേ നോക്കി പറഞു.
നിഷേധാര്‍ത്ഥത്തിലവള്‍ തലയാട്ടി.
" ഞാന്‍ തിരിച്ചു വരും.. "
അവളുടെ ശബ്ദമുറച്ചു.. അനന്തനേ ഒന്ന് നോക്കയവള്‍ വാനില്‍ കയറി. ആ നോട്ടത്തിലനന്തന്‍ ഒന്ന് പകച്ചു. വാന്‍ കോടതി വിട്ട് പുറത്തേക്കൊഴൂകി.
അനന്തന്‍റെ മനസ്സില്‍ഭദ്രയെ ആദ്യം കണ്ടത് മുതലുള്ള ഓര്‍മകള്‍ തെളിഞു. അവരുടെ വിവാഹവും അവളുടെ മുഖവും അവന്‍റെ മനില്‍ നിറഞു. തന്‍റെ കെെയ്യില്‍ ഒരു സ്പര്‍ഷമറിഞ് അനന്തന്‍ തിരിഞു.
വരുണ്‍.. അനന്തനാ കെെയ്യില്‍ മുറുകെ പിടിച്ചു.. അവനേ തന്നോട് ചെര്‍ത്തു. ആശ്വാസത്തോടെ വരുണ്‍ ആ തോളില്‍ ചാഞു.
വാനില്‍ സീറ്റില്‍ ചാരി ഭദ്രയിരുന്നു. അവളുടെ കണ്ണില്‍ കണ്ണീരുരുണ്ട് കൂടി. കെെക്കുള്ളില്‍ മുറുകേ പിടിച്ച താലിയുടെ പാതിയിലേക്കവള്‍ നോക്കി രണ്ട് തുള്ളി കണ്ണീരതിലേക്കിറ്റു വീണു. ...
അവളുടെ കണ്ണു നീര്‍ പോലെ പുറത്ത് മഴ ശക്തമായി പെയ്തു കൊണ്ടെയിരുന്നു. ...........
#അവസാനിച്ചു..
( ഈ കഥ ഇങ്ങനെ അവസാനിപ്പിക്കാനാണെനിക്കിഷ്ട്ടം അനന്തനും വരുണും ഭദ്രയും അവരുടെ ജീവിതമിനിയും തുടരും, ഇതൊരു ചെറുവേധന നിറഞ ഒരു പാട് ചോദ്യങ്ങള്‍ ബാക്കിയാക്കിയുള്ള അവസാനമാണെന്നറിയാം... )
അനന്തനേയും വരുണിനേയും സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഇനിയുള്ള ഈ ക്ലെെമാക്സ്...
ആറ് മാസങ്ങള്‍ കടന്ന് പോയി.
തോളിലെ ബാഗ് സീറ്റിലേക്ക് വെച്ച് വരുണ്‍ ഒന്നു ദീര്‍ഘ ശ്വാസം വിട്ടു. സീറ്റിലേക്കിരുന്നവന്‍ പുറത്തേക്ക് നോക്കി... മനസ്സിനെന്തെന്നില്ലാത്ത ഉന്മേഷം , പെട്ടന്ന് ഫോണ്‍ ബെല്ലടിഞു.
അനന്തേട്ടന്‍,
"ഹലോ "വരുണ്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.
"ബസ്സില്‍... കേറി "അവന്‍ പറഞു.
"എന്നാലേ ബസ്സില്‍ നിന്നിറങ്ങ്" അനന്തന്‍ പറഞു.
"എന്ത് ?"വരുണ്‍ സംശയത്തോടെ ചോതിച്ചു..
"ബസ്സില്‍ നിന്നിറങ്ങാന്‍.". അനന്തന്‍ പറഞു. ബാഗെടുത്ത് തോളിലിട്ട് വരുണിറങ്ങി.
"ഇറങ്ങി അവന്‍" പറഞു...
"ന്നിട്ട് പുറത്തോട്ട് നടക്ക് "അനന്തന്‍ പറഞു.
വരുണ്‍ ചിരിയോടെ സ്റ്റാന്‍റിന് പുറത്തോട്ടോടി. പുറത്ത് ബുള്ളറ്റിലില്‍ കുസൃതി ചിരിയുമായിരിക്കുന്ന അനന്തനേ കണ്ടവന്‍ അവന് നേരെ ഓടി. കെട്ടിപ്പിടിച്ചവനാ കവിളിലുമ്മ വെച്ചു.
"ബാ" കയറ് അനന്തനവനേ നോക്കി പറഞു..
വരുണനന്തന് പുറകില്‍ കയറി. അനന്തനവന്‍റെ കെെ പിടിച്ച് തന്‍റെ വയറോട് ചേര്‍ത്തു വരുണവനെ കെട്ടിപ്പിടിച്ചിരുന്നു. ബുള്ളറ്റവന്‍ പുറത്തേക്ക് പറപ്പിച്ചു. അവരുടെ സ്വപ്നങ്ങളിലേക്കവര്‍ കുതിച്ചു......
#അവസാനിച്ചു......
അനന്ത ഭദ്രം
Part 2
പിന്നില്‍ കരിയിലകള്‍ ചവിട്ടിയരയുന്ന ശബ്ദം കേട്ട് കൃഷ്ണന്‍ ഞെട്ടി തിരിഞൂ. കാവില്‍ വേറേയും ആളുകളുടെ സാമീപ്യം അയാളറിഞു.
"മോളേ ഇവിടെ മറ്റാരോ ഉണ്ട് "ഇടറിയ സ്വരത്തില്‍ അയാള്‍ പറഞു..
ഭീതിയോടെ ഭദ്രയെണീറ്റു...
പെട്ടന്ന് തന്‍റെ പിറകില്‍ ഒരു സീല്‍ക്കാര ശബ്ദം കേട്ട് കൃഷ്ണന്‍ തിരിഞു. കാതിന് നേരെ പത്തി വിടര്‍ത്തി നില്‍ക്കുന്നൊരു കരി നാഗം അതിനെ കെെയ്യില്‍ പിടിച്ചൊരാളും
ഭയത്തോടെ കൃഷ്ണന്‍ ഭദ്രനിന്നിടത്തേക്ക് നോക്കി അവിടെ ഭദ്രയില്ലായിരുന്നു. അവളുടെ കെെയ്യിലുണ്ടായിരുന്ന എണ്ണ കുപ്പി തറയില്‍ വീണവടമാകെ എണ്ണ പടര്‍ന്നു.
അയാളുടെ നെഞ്ചൊന്ന് പിടച്ചു ഭയമയാളെ മൂടി...
"മോളേ..." അയാളുറക്കെ വിളിച്ചു.
പെട്ടന്നൊരു കെെ ആ വാ പൊത്തി...
ബലിഷ്ഠമായ ആ കരങ്ങളില്‍ അനങ്ങാന്‍ പോലുമാവാതെ കൃഷ്ണന്‍ പിടഞു. ആ അവസ്ഥയിലും അയാള്‍ ഭദ്രയെ തിരയുകയായിരുന്നു.. അയാളവരുടെ കെെയ്യുടെ പിടുത്തം വിടുവിക്കന്‍ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് ചുറ്റും നിരന്ന് നില്‍ക്കുന്ന തടിമാടന്‍ മാരെ കൃഷ്ണന്‍ ഭയത്തോടെ നോക്കി ആ കരി നാഗത്തിലേക്കും. എന്താണിവരുടെ ലക്ഷ്യമെന്നറിയാതെ അയാള്‍ നിന്നു.
പെട്ടന്ന് കൃഷ്ണന്‍റെ ദേഹത്തുള്ള പിടിയഴിഞു.. അയാള്‍ പേടിയോടെ ചുറ്റും നോക്കി.
''ആരാ ആരാ നിങ്ങള്‍? ''കൃഷ്ണന്‍ ചുറ്റും നോക്കി ചോതിച്ചു..
ആ തടിമാടന്‍മാരിലൊരാള്‍ ശബ്ദിക്കരുതെന്ന രീതിയില്‍ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു.
''എന്‍റെ കുട്ടിയെവിടേ.. മോളേ.. ഭദ്രേ .." കൃഷ്ണന്‍ ഭീതിയോടെ വിളിച്ചു...
"അഛാ.. "
ഭയം നിറഞ വിളി കേട്ട് കൃഷ്ണന്‍ ഞെട്ടിത്തിരിഞു..
തനിക്ക് ചുറ്റും നിന്നവരിലൊരുവന്‍റെ കെെകള്‍ക്കിടയില്‍ ഭദ്ര.. അവനവളുടെ കഴുത്തിലുടെ കെെയ്യിട്ട് മുന്നിലേക്ക് നടന്നു. ഭദ്രയുടെ മുഖം പേടിയാല്‍ വിവര്‍ണ്ണമായി.. കരയാന്‍ പോലും ഭയന്നവള്‍ നിന്നു. ആ ചെറുപ്പക്കരന്‍ തന്‍റെ മുഖം ഭദ്രയുടെ മുടിയില്‍ വെച്ചുരസി... ഭദ്ര പേടിയോടെ മുഖം വെട്ടിഞു..
"വേണ്ടാ.. വേണ്ടാ.. അവളെ ഒന്നും ചെയ്യരുത്"
കൃഷ്ണന്‍ ഭീതിയോടെ പറഞു.
"ഒന്നും ചെയ്യില്ല ഞാനിങ്ങനേ സ്നേഹിക്കത്തേയുള്ളൂ,"
ആ ചെറുപ്പക്കാരന്‍ ഭദ്രയെ ഒന്നൂടെ തന്‍റെ ശരീരത്തിലേക്ക് ചേര്‍ത്തു. ഭദ്ര ഭീതിയോടെ നിന്നു. അവന്‍ ഭദ്രയുടെ മാറിന് നേരെ കെെ താഴ്ത്തി. ഭദ്രയുടെ കണ്ണിലേ ഭീതി കൃഷ്ണന്‍ വ്യക്തമായി കണ്ടു...
"വേണ്ട.. വേണ്ട പ്ലീസ് നിങ്ങള്‍ക്കെന്താ വേണ്ടത് എന്ത് വേണമെങ്കിലും തരാം വേണ്ട. അവളെ ഒന്നും ചെയ്യരുത് അവള് , അവള്‍ ഗര്‍ഭിണിയാണ്.."
കൃഷ്ണനവര്‍ക്ക് നേരേ കെെ കൂപ്പി..
"ആഹാ ഗര്‍ഭിണിയാണോ നോക്കട്ടെ.."?
ആ ചെറുപ്പക്കാരന്‍ ഭദ്രയുടെ സാരിക്കിടയിലൂടെ വയറില്‍ തൊട്ടു , ഭദ്രയില്‍ നിന്നൊരു പൊട്ടിക്കരച്ചിലുണ്ടായി..
"അഛാ".. അവള്‍ യാചനയോടെ വിളിച്ചു...
ചുറ്റുമുള്ള മറ്റുള്ളവരത് കേട്ട് ചിരിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ കൃഷ്ണന്‍ നിന്നു.
"എന്താ നിങ്ങള്‍ക്ക് വേണ്ടത് ,എന്ത് വേണെങ്കിലും തരാം അവളെ വെറുതെ വിട് "കൃഷ്ണന്‍ കെഞ്ചി..
"അയ്യോടാ .. ദേ നോക്കടാ ഒരുകാലത്ത് കള്ളന്‍മാരുടേയും പിടിച്ചു പറിക്കാരുടെയും പേടി സ്വപ്നമായ കൃഷ്ണന്‍ പോലീസ് കരയുന്നു." ഒരുത്തന്‍ വിളിച്ചു പറഞു.
ഒരു വെള്ളിടി കൃഷ്ണന്‍റെ തലച്ചോറില്‍ വെട്ടി.. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശത്രു തന്നേ അന്വേശിച്ചു വന്നെങ്കിലയാള്‍ ചില്ലറക്കാരനല്ല, ആ പക താനുപേക്ഷിച്ച യൂണീഫോമുമായി ഉണ്ടായതാണ്, പക്ഷേ ആര് ആരായിരിക്കും ഇവര്‍ക്ക് പിന്നില്‍ ഉത്തരം കിട്ടാതെ കൃഷ്ണന്‍ നിന്നു.
" ആരാ , ആരാ നിങ്ങള്‍ക്ക് പിന്നില്‍ ," കൃഷ്ണന്‍ ഉറച്ച സ്വരത്തില്‍ ചോതിച്ചു..
"ആഹാ പഴേ പോലീസിന്‍റെ വിറും വാശിയും ഇപ്പോഴും ബാക്കിയുണ്ടല്ലേ"
ഒരുവന്‍ കൃഷ്ണന്‍റെ തോളില്‍ തട്ടി പറഞു.
"ഞങ്ങള്‍ക്ക് പിന്നിലുള്ള ആള്‍ കൃഷ്ണന്‍ പോലീസിന്‍റെ മുന്‍പില്‍ തന്നേയുണ്ട്.."
അവന്‍ തുടര്‍ന്നു. സംശയത്തോടെ കൃഷ്ണന്‍ അവനേ നോക്കി, "
കണ്ണു തുറന്ന് നോക്ക് കള്ള പോലീസേ കാണും "അവന്‍ ചിരിയോടെ പറഞു.
കൃഷ്ണന്‍ ഓരോ മുഖവും സൂക്ഷിച്ച് നോക്കി ഒരാളെ പോലും അയാള്‍ക്ക് പരിചയമുള്ളതായി തോന്നിയില്ല.
" അഛാ.. "
പതിഞ വിളി അയാളുടെ കാതില്‍ മുഴങ്ങി, അയാള്‍ വിളി കേട്ട ഭാഗത്തേക്ക് നോക്കി ഭ്രദ, കൃഷ്ണന്‍ സംശയത്തോടെ അവളെ നോക്കി. ആ മുഖത്തെന്തോ മാറ്റം അയാള്‍ കണ്ടു,
" അഛനൊരു മുഖം മറന്നു.."
അവളയാള്‍ക്ക് മുന്നിലേക്ക് നീങ്ങി. അവളുടെ മുഖത്ത് അല്‍പ്പനേരം മുന്‍പ് വരെ കണ്ട ദെെന്യതയോ , പേടിയോ ഇല്ല പകരം നിര്‍വചിക്കാനാവാത്ത ഒരു നിഗൂഡത മാത്രം.
"ഇവര്‍ക്ക് പിന്നിലെ അഛന്‍റെ ശത്രുവിനെ അഛന് എന്നില്‍ കാണാനാവുന്നുണ്ടോ? "
അവള്‍ വല്ലാത്തൊരു ഭാവത്തോടെ ചോതിച്ചു..
ഞെട്ടിത്തരിച്ച് കൃഷ്ണനവളെ നോക്കി. ലക്ഷ്മീ ദേവി കാളീ രൂപമായപോലയാള്‍ക്ക് തോന്നി.
"നീ... നീ... ആരാ... മോളേ നിനക്കെന്താ പറ്റിയേ.. ?". കൃഷ്ണന്‍ വിക്കി...
"മോളോ... ഓഹ് നിങ്ങളുടെ മകന്‍റെ ഭാര്യയാണല്ലോ.. ഞാന്‍ അല്ലേ..."
ഭദ്രയൊന്ന് ചിരിച്ചു. പിന്നെ അത് പൊട്ടിച്ചിരിയായി.. കൃഷ്ണണ്‍ ഭീതിയോടെ അത് നോക്കി.
:പരട്ടകെളവാ.. നിന്‍റെ കുടുംബത്തിന്‍റെ നാശം അത് കാണാന്‍ വേണ്ടി മാത്രാ.. തന്‍റെ മോന്‍റെ ഭാര്യായായി ഞാനാ വീട്ടില്‍ കയറി കൂടിയത് എന്‍റെ ലക്ഷ്യത്തിലേക്ക് പതിനാല് വര്‍ഷം ഞാന്‍ നെഞ്ചിലിട്ട് നെരിച്ച പകയുടെ, അതിന്‍റെ ചവിട്ടു പടിയായിരുന്നെനിക്കാ വിവാഹം.. വലത് കാല് വെച്ച് എശ്വര്യം കൊണ്ടല്ല ഞാനാ വീട്ടില്‍ കയറിയത് , ദുരന്തം കൊണ്ടാണ്, ലക്ഷ്മീ ദേവിക്കല്ല നന്നിടം മുടിക്കുന്ന മൂശേട്ടക്കാണ് നിലവിളക്ക് നല്‍കി നിങ്ങളാനയിച്ചത് "
ഭദ്രയൊന്ന് കിതച്ചു.
തറഞ് നില്‍ക്കുകയാണ് കൃഷ്ണന്‍.. അയാള്‍ക്കയാളുടെ കാതുകളെ വിശ്വസിക്കനായില്ല. അല്‍പ്പം മുമ്പുവരെ നിശ്കളങ്കമായ ചിരിയോടെ ബഹുമാനം നിറഞ, സ്നേഹം നിറച്ച സംസാരത്തോടെ നിന്നവളാണ് തനിക്ക് മുന്നില്‍ കാളിയേ പോലെ അട്ടഹസിക്കുന്നത്.
ഭദ്ര കൃഷ്ണന്‍റെ കവിളില്‍ കുത്തിപ്പിടിച്ചു പിന്നോട്ട് തള്ളി, ബാക്കിലോട്ട് മറിഞയാള്‍ വീണു.
"ഓര്‍മയുണ്ടോണ്ടാ പരട്ട് കിളവാ എന്നെ"
ഭദ്ര അയാളുടെ നെഞ്ചില്‍ കാലെടുത്ത് വെച്ച് ചോതിച്ചു.
കാവിലല്‍പ്പനേരം നിശ്ശബ്ദത തളം കെട്ടി, കൃഷ്ണനെത്ര ചിന്തിച്ചിട്ടും ഈ ഒരു മുഖം ഓര്‍മയില്‍ തെളിഞില്ല.. പക്ഷെ അയാള്‍ക്കൊന്നുറപ്പായിരുന്നു താന്‍ചെയ്ത പാപം അത് ചെറുതല്ല എന്ന്. ഭദ്ര അയാള്‍ക്ക് മുന്നില്‍ മുട്ട് കുത്തിയിരുന്നു.
"എങ്ങനെ ഓര്‍ക്കാന്‍... അത്രക്ക് പാപങ്ങള്‍ ചെയ്ത് കൂട്ടിയിട്ടില്ലേ ,?" ഭദ്ര പുഛത്തോടെ പറഞു.
"ആരാ.. അരാ നീ...."? കൃഷ്ണന്‍ ഭീതിയോടെ ചോതിച്ചു...
"അറിയണോടാ നാറീ നിനക്ക് "
പല്ല് കടിച്ചവള്‍ കൃഷ്ണന്‍റെ കവിളില്‍ ബലമായി കൂട്ടിപിടിച്ചു...
"സൂക്ഷിച്ചു നോക്കടാ നീ.. കരഞ് കലങ്ങിയൊരു പന്ത്രണ്ട് വയസ്സുകാരിയെ ഈ കണ്ണില്‍ കാണുന്നുണ്ടോന്ന്, "
ഭദ്ര കൃഷ്ണന്‍റെ മുഖം തന്‍റെ കണ്ണിന് നേരെയുയര്‍ത്തി....അയാളുടെ കണ്ണുകള്‍ ഭീതിയാല്‍ വിടര്‍ന്നു...
" ഓര്‍ത്ത് നോക്ക് നീ മറക്കാന്‍ വഴിയില്ല"
ഭദ്രയവന്‍റെ കവിളിലെ പിടിവിട്ട് പറഞു..
"നാടും നഗരവും വിറപ്പിച്ച് കാക്കിയുടെ ബലത്തില്‍ എന്ത് കൊള്ളരുതായ്മയും കാട്ടാന്‍ മടിയില്ലാത്ത ഒരു കൃഷ്ണന്‍ ഉണ്ടായിരുന്നു. അല്ല ഇപ്പോളും ആ മൃഗം നിനക്കുള്ളിലുണ്ട് "
ഭദ്രയുടെ സ്വരം വിറച്ചു..
"പതിനാല് വര്‍ഷം , പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് പള്ളിയില്‍ നടന്നൊരു സംഘര്‍ഷനത്തിന്‍റെ പേരും പറഞ് നീയും നിന്‍റെ പോലീസ് കൂട്ടവും പാതി രാത്രിയും ഓരോ വീടിന്‍റെ വാതിലിലും മുട്ടിയതോര്‍മ്മയുണ്ടോ.. ?"
കൃഷ്ണന്‍റെ നെഞ്ചില്‍ തീയാളി അയാള്‍ ഭദ്രയ്ക്ക് നേരെ നോക്കി....
"ഒരു പാവം പൂജാരിയുടെ വീട്ടില്‍ താനും തന്‍റെ നായ്ക്കളും നരനായാട്ട് നടത്തിയതോര്‍മ്മയുണ്ടോ?"
"വാതില്‍ തുറന്ന സുന്ദരിയായ പൂജാരിയുടെ ഭാര്യയുടെ സൗന്ദര്യത്തില്‍ഭ്രമിച്ച് ആ വീട്ടില്‍ സംഹാര താണ്ഡവമാടിയതോര്‍മ്മയുണ്ടോ... താനൊരു പൂജാരിയാണെന്നും ഉപദ്രവിക്കരുതെന്നും പറഞു കരഞ ആ പാവത്തിന്‍റെ മുന്നില്‍ വെച്ച് തന്നെ ആ പാവം സ്ത്രീയെ വലിച്ചിഴച്ച് മാറി മാറി ഓരോരുത്തരും അനുഭവിച്ചൊടുവില്‍ ചണ്ടിപ്പരുവത്തിലുപേക്ഷിച്ചതോര്‍മ്മയുണ്ടോ...."
ഭദ്ര പല്ല് കടിച്ച് ചോതിച്ചു...
കൃഷ്ണന്‍ തന്‍റെ കാതുകളിറുക്കയടച്ചു. അയാള്‍ക്ക് മുന്നിലെല്ലാം തെളിച്ചു അധികാരത്തിന്‍റെ ഗര്‍വില്‍ കാട്ടികൂട്ടിയതെല്ലാം.....
"എന്നിട്ടും തീരാത്ത തന്‍റെ കാമ ദാഹം തീര്‍ക്കാന്‍ , പൂജാരിയുടെ പന്ത്രണ്ട് വയസ്സായ മോളേ ഒന്ന് കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നിന്ന ആ പാവത്തേ പോലും താന്‍...."
ഭദ്ര ഒന്നേങ്ങലടിച്ചു..
". തന്‍റെ വൃത്തികെട്ട ശരീരത്തിന് താഴെ പിടഞാ പിഞ്ച് കുഞ് പ്രാണവേധനയോടെ കരയുമ്പോ എന്ത് സുഖമാണ് നീ അനുഭവിച്ചത്, ആ പിഞ്ചു ശരീരത്തിലെന്ത് കണ്ടാണ് നിനക്ക് കാമം മൂത്തത്?"
ഭദ്രയുടെ കണ്ണില്‍ നിന്നും രണ്ട്തുള്ളീയിറ്റ് വീണു..
"
മാഡം "
കൂട്ടത്തിലൊരുവളവനെ വിളിച്ചു.... പെട്ടന്ന് സ്ഥലകാല ബോധം വന്നവള്‍ കണ്ണുകള്‍ തുടച്ചു...
കൃഷ്ണന്‍ ഞെട്ടി വിറച്ചവളെ നോക്കി.....
"നീ... "
അയാളറിയാതെ പറഞു പോയി
"അതേടാ.. ആ പെണ്‍കുട്ടി തന്നെ, ആ പൂജാരിയുടെ മകള്‍... നീ തല്ലിതകര്‍ത്ത അതേ പെണ്‍കുട്ടി തന്നെ... നീയൊക്കെ സ്വന്തം കാര്യം കഴിഞിറങ്ങിപ്പോയപ്പോ.. ഭാര്യയും മകളും കണ്‍മുന്നില്‍ പിച്ചിച്ചീന്തുന്ന കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ നിന്ന ആ സാധുഭ്രാഹ്മണന്‍റെ മുന്നില്‍ ഒരു പിടിച്ചോറില്‍ വിഷം കലര്‍ത്തി ഭാര്യയേയും മകളേയും തീറ്റിച്ച് ഒരു മുഴം കയറില്‍ സ്വന്തം ജീവിതമവസാനിപ്പിക്കാനെ ഒരു വഴിയുണ്ടായിരുന്നുള്ളൂ... അവിടേയും ദെെവമെന്നേ കെെ വിട്ടു. എന്നെ ആരൊക്കെയെ രക്ഷപ്പെടുത്തി, അഛനുമ്മയും ദെെവത്തിനടുത്തേക്ക് പോയി , ഒരു പക്ഷെ ദെെവമെന്നെ ബാക്കി വെച്ചതാവാം.. നിന്നോട് പ്രതികാരം ചെയ്യാന്‍.." ഭദ്ര വീണ്ടും കൃഷ്ണന്‍റെ കവിളില്‍ കുത്തിപ്പിടിച്ചു...
" വേണ്ട ഒന്നും ചെയ്യരുത്" അയാളവള്‍ക്ക് നേരെ കെെകൂപ്പി...
ഭദ്രയൊന്ന് പൊട്ടിച്ചിരിച്ചു.
"ഇതിലും ദയനീയമായി നിന്നോടന്ന് മൂന്ന് ജന്മങ്ങള്‍ യാചിച്ചിരുന്നു. തന്‍റെ മകളാവാനുള്ള പ്രായമേ എനിക്കന്നുണ്ടായിരുന്നുള്ളു... എന്നിട്ടും നീ...."
.... "അഛനുമമ്മയും മരിച്ച് നോക്കാനാരുമില്ലാതെ അനാഥയായ ഒരു പെണ്‍ അവളുടെ അവസ്ഥ നീ ചീന്തിച്ചിട്ടുണ്ടോ... വിശന്നപ്പോ കെെനീട്ടിയവരൊക്കെ, അവളുടെ കുഞ് ശരീരത്തെ നോവിച്ചപ്പോളും, ആ മനസ്സില്‍ കൊത്തിവെച്ചപോലെ നിന്‍റെ മുഖമായിരുന്നു. വളരും തോറും അതിന്‍റെ കട്ടിയും കൂടി. ഓരോരുത്തര്‍ക്ക് കിടക്ക വിരിച്ചതും നിന്‍റെ ആണിക്കല്ലിളക്കാനുള്ള സമ്പാദ്യമുണ്ടാക്കാനായിരുന്നു. ഒടുവിലെപ്പോളൊ എന്‍റെ കഥകേട്ട് എന്‍റൊപ്പം കൂടിയതാ ഇവര്‍ ഒന്നും മോഹിക്കതെ... "ഭദ്ര വിറച്ച് കൊണ്ട് പറഞു...
"ഒരു പെണ്ണ് വിചാരിച്ചാല്‍ എന്തും നടക്കും എന്തും, ഒരു പോലീസുകാരനായ നിന്നേ പോലും കബളിപ്പിച്ച് നിന്‍റെ മകനെ വിവാഹവും കഴിച്ച് നിന്‍റെ വീട്ടില്‍ കയറി... നാശത്തിന്‍റെ കൊടുങ്കാറ്റ് വീശാന്‍ എനിക്ക് കഴിഞെങ്കില്‍ മുച്ചൂടും നശിപ്പിക്കും ഞാന്‍ നിന്‍റെ കുടുംബം..."
കൃഷ്ണനൊരു ശില ,പോലെ നിന്നു. ഏത് കുറ്റബോധത്താലാണോ താന്‍ കാക്കി വലിച്ചെറിഞത് , അതേ തെറ്റിതാ തനിക്ക് മുന്നില്‍ പടര്‍ന്ന് പന്തലിച്ച് നിക്കുന്നു ,
"തന്‍റെ ഭാര്യക്ക് വെറുമൊരു ഹാര്‍ട്ട് അറ്റാക്കാണെന്നാണോ താന്‍ വിചാരിച്ചത്"? ഭദ്ര കൃഷ്ണനോടായി ചോതിച്ചു...
അയാള്‍ ഞെട്ടലോടെ ഭദ്രയെ നോക്കി...
"അതേന്നേ... അതും എന്‍റെ കളിയാ... അതിന് മുന്നേ തുടങ്ങിയിരുന്നു ഞാന്‍ പ്ലാന്‍.. തന്‍റെ മോനേ ഒരസുഖമുണ്ട് പെണ്ണുങ്ങളെ അവന് വല്ല്യ താല്‍പ്പര്യമില്ല... അവന് ആണുങ്ങള്‍ മതി . വെറും ആണല്ലാട്ടോ തന്‍റെ പെങ്ങടെ മോന്‍ തന്നേ വരുണേയ്.. "
ഭദ്ര പുഛത്തോടെ പറഞു.
കൃഷ്ണനവളെ തുറിച്ചു നോക്കി..
"കല്ല്യാണം കഴിഞ പിറ്റേന്നാണ് ഞാനിതറിയുന്നേ ഉറക്കപ്പായേല്‍ നിന്നെണീറ്റ ഭര്‍ത്താവ് ഒരു പയ്യനൊപ്പം കെട്ടിമറിയുന്ന കണ്ട ഭാര്യയുടെ പകയൊന്ന് മല്ലാട്ടോ... നിങ്ങക്ക് നോവണേ പ്രിയപ്പെട്ടവര്‍ക്കെന്തേലും പറ്റണം അതിന് വരുണ്‍ നല്ലൊരു മരുന്നാണെനിക്ക് തോന്നി. അവനെ വെച്ച് തന്നെ കളിക്കാന്‍ ഞാന്‍ തീരുമാനിച്ചത് അത് കൊണ്ട് മാത്രമല്ല. നിങ്ങടെ പെങ്ങടെ മോന്‍ എന്ന് പറയുമ്പോ എന്‍റേം ശത്രുവാണല്ലോ.. ഒരവസരം കാത്തിരുന്ന എനിക്ക് ദെെവമായിട്ടാ.. തന്‍റെ നടു ഉളുക്കിപ്പെച്ചതും താനും വരുണിന്‍റെ അമ്മയുമൊക്കെ ഹോസ്പിറ്റലിലായതും, അന്ന് തന്നേ വരുണ്‍ നാട്ടില്‍ വന്നതും അവന്‍റെ വീടിന്‍റെ താക്കോല്‍ ഇവിടെ വെക്കാന്‍ തോന്നിപ്പിച്ചതും അതേ ദെെവം തന്നാ..."
"....കൂടുതാലായൊന്നും ചെയ്യേണ്ടി വന്നില്ല രണ്ട് ഉറക്ക ഗുളിക കലക്കി ചോറില്‍ ചേര്‍ക്കുക മാത്രം... പയ്യന്‍ ഫ്ലാറ്റ് പിന്നെ ഒന്ന് രണ്ട് ഫോട്ടോയും എടുത്തു . പിറ്റേന്ന് ഒരു നാടകോം കഴിഞപ്പോ പാവം എല്ലാം വിശ്വസിച്ചു..."
.." ഒരു ഗര്‍ഭ നാടകോം കളിച്ച് ഞാനീ ഗെെം ഒന്ന് കൊഴുപ്പിച്ചു ,പിന്നേ എല്ലാം നിങ്ങടെ ഭാര്യേടെ മുന്നില്‍ അവതരിപ്പിച്ചത് ദേ ഈ കുറുമ്പനാ.."" ഭദ്ര അടുത്ത് നിന്നൊരുവന്‍റെ തോളില്‍ കയ്യിട്ട് പറഞു... അവന്‍ മീശ പിരിച്ചൊന്ന് ചിരിച്ചു..
"പാവം മരുമോളുടെ വയറ്റില്‍ നാത്തൂന്‍റെ മകന്‍റെ കുഞാണെന്നറിഞപ്പോ വന്ന അറ്റാക്കിലാ എന്‍റെ അമ്മായി അമ്മ...." ഭദ്ര വിഷമം അഭിയിച്ച് പറഞു....
"എഡീ... "കൃഷ്ണനൊന്നലറി...
"അയ്യോ അഛാ.. അഛന്‍ പേടിക്കണ്ടാ.. ഞാനഛനെ ഉടന്‍ അമ്മയുടെ അടുത്തേക്കയക്കാം.. അതും വേധനയറിയാത്‌ത രീതിക്ക് , അഛനവിടെ എത്തി കുറച്ച് ദിവസങ്ങള്‍ക്കകം മോനേയും അനന്തിരവനേയും ഞാന്‍ പിറകേ അയക്കാ... ട്ടോ..."
ഭദ്ര പറഞപ്പോ കൃഷ്ണന്‍റെ മിഴിയില്‍ ഭയം ഉരുണ്ട് കൂടി...
''പിന്നേ ഈ ജയിലില്‍ പോവാനൊന്നും എനിക്ക് വയ്യ. ബാക്കി ലെെഫെനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം, അല്ലേലും പേപ്പട്ടിയെ കൊന്ന് ജയിലില്‍ പോവല്‍ നാണക്കേടാ.. അതോണ്ട് ദേ നോക്കിയേ ആ ചേട്ടന്‍െറ കയ്യിലൊരു സാധനത്തെ കണ്ടോ അതോണ്ട് ഒരു ചെറിയ കടി പെട്ടന്ന് തീരും ഞാനിവടന്ന് നോക്കി കണ്ടോളം.. ''
കരി നാഗത്തെ നോക്കി ഭദ്ര പറഞു...
''വേണ്ട... വേണ്ട ...പ്ലീസ്" പ്രാണ ഭയത്തോടെ കൃഷ്ണന്‍ കെഞ്ചി...
"ചേട്ടാ പെട്ടന്നാവട്ടെ... "അവള്‍ വിളിച്ചു പറഞു..
ഒരാള്‍ കയ്യില്‍ കരി നാഗവുമായി കൃഷ്ണന് നേരെ നടന്നു ബാക്കിയെല്ലാവരും കൃഷ്ണന്‍റെ കെെയ്യും കാലും അമര്‍ത്തിപ്പിടിച്ചു. കരി നാഗത്തെ കൃഷ്ണന്‍റെ കാലിന് നേരെ അയാള്‍ നീട്ടി... ഞൊടിയിടയിലത് കൃഷ്ണന്‍റെ കാലിലാഞ് കൊത്തി...
ഇമ ചിമ്മാതെ ഭദ്രയത് നോക്കി നിന്നു...
■■■■■■■■■■■■□□■□□□■□□□□□
അഛനെ കാണാതെ വീടുമുഴുവന്‍ തിരഞ് അനന്തന്‍ നടന്നു. അടുക്കളയില്‍ ഭദ്രയോട് ചോതിക്കാനവന് മനസ്സ് വന്നില്ല. ഏങ്ങോട്ട് പോയെന്നറിയാതവന്‍ ഉഴറി..
"അനന്തന്‍ കുഞേ.". ഉമ്മറത്ത് നിന്നാരോ വിളിക്കുന്ന കേട്ടവന്‍ അങ്ങോട്ടോടി...
"കുഞേ... ദേ കാവില്‍ കൃഷ്ണന്‍ അങ്ങുന്ന് പാമ്പു കൊത്തിയതാ..".. അയാള്‍ പരിഭ്രമം നിറഞ സ്വരത്തില്‍ പറയുന്ന കേട്ട് അടുക്കളയില്‍ നില്‍ക്കുന്ന ഭദ്രയുടെ മുഖത്ത് പ്രതികാരം നിറഞൊരു ചിരി വിരിഞു...
□□□□□□□□□□
നാട്ടിലേക്കുള്ള യാത്ര പതിവിലും കൂടുതല്‍ സമയം ഉള്ളതായി തോന്നി വരുണിന്. എങ്ങനേയെങ്കിലും ഒന്ന് അനന്തേട്ടന്‍റെ അടുത്തെത്താന്‍ അവന്‍ ആഗ്രഹിച്ചു. ബസ്സ് ഓരോ തവണ ട്രാഫിക്ക് ബ്ലോക്കുകളില്‍ കുടുങ്ങുമ്പോഴും അവന്‍ എന്തെന്നില്ലാത്ത ദേശ്യത്തിലായി.
നാട്ടിലെത്താനുള്ള രണ്ട് സ്റ്റോപ്പിന് മുന്നേ അവനെണീറ്റു ഡോറിനടുത്ത് നിന്നു. നാട്ടില്‍ നിര്‍ത്തിയതും അവന്‍ ചാടിയിറങ്ങി. വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാതവന്‍ റോഡ് ക്രോസ്സ് ചെയ്തു. ആദ്യം കണ്ട ഓട്ടോയിലേക്ക് ചാടി കയറിയവന്‍ അനന്തന്‍റെ വീട്ടിലേക്കുള്ള വഴി പറഞു.
പരിചയമുള്ള ഓട്ടോക്കാരനായത് കൊണ്ട് പെട്ടെന്ന് മനസ്സിലായി.
"കാര്യം അറിഞുള്ള വരവായിരിക്കും അല്ലേ?"
അയാളെന്നോട് ചോദ്യച്ചപ്പോ ഒന്നും മനസ്സിലാവാതെ ഞാന്‍ നിന്നു.
പെട്ടന്നാണ് ഫോണ്‍ ബെല്ലടിഞത്. അഛനാണ്, കൊള്‍ അറ്റന്‍റ് ചെയ്ത് ഞാനത് ചെവിയോട് ചേര്‍ത്തു.
"മോനേ നീ പെട്ടന്ന് നാട്ടിലേക്ക് വരണം.." അഛനല്‍പ്പം പതര്‍ച്ചയോടെ പറഞു..
"ഞാന്‍ നാട്ടിലെത്തിയഛാ.. "എന്‍റെ വാക്കില്‍ ഭയം നിറഞു..
"ആഹ് നീയറിഞിരുന്നോ.. എന്നാ പെട്ടന്ന് വാ... "അഛന്‍ പെട്ടന്ന് ഫോണ്‍ ഓഫ് ചെയ്തു.
എന്താണ് സംഭവമെന്നറിയാതെ ഞാനിരുന്നു..
"എന്താ പറ്റിയത് ?"
ഞാന്‍ മടിച്ച് മടിച്ചാ ഓട്ടോക്കാരനോട് ചോതിച്ചു..
"ആഹാ അപ്പോ ഒന്നും അറിഞില്ലേ..?"
"ഇല്ല..."
"ഞാന്‍ കരുതി അറിഞിട്ട് വരുവായിരിക്കുമെന്ന്. അനന്തന്‍റെ അഛനില്ലെ അങ്ങെരിന്ന് രാവിലെ നിങ്ങള്‍ടെ കാവില്‍ വെച്ച് പാമ്പ് കടിച്ചു..."
അയാളത് പറഞപ്പോ ഞാന്‍ തറഞിരുന്ന് പോയി..
"എന്നിട്ട്?.."
"നല്ല വിഷമുള്ള ഏതോ പാമ്പാണ് , അപ്പോ തന്നെ.. രക്ഷിക്കാന്‍ പറ്റിയില്ല.".
ഞെട്ടലോടെ അതു കേട്ടിരിക്കാനെ എനിക്ക് പറ്റിയുള്ളു.. അനന്തേട്ടനിതെങ്ങനെ സഹിക്കും അമ്മായി മരിച്ചപ്പോ തന്നെ പാവം തകര്‍ന്ന് പോയതാ.. ഇതിപ്പോ....
അനന്തേട്ടന്‍റെ വീടിന് മുന്നില്‍ ഓട്ടോ നിര്‍ത്തി.. മുറ്റത്ത് വലിച്ച് കെട്ടിയ പന്തലെന്നെ ഭയത്തിലാഴ്ത്തി. നെഞ്ചിലെന്തെന്നില്ലാത്ത ഭാരം..
"എന്‍റെ കണ്‍മുന്നിലിനി നിന്നേ കണ്ടു പോവരുത് , എന്‍റെ മനസ്സില്‍ നീ മരിച്ചു.. "
മുറ്റത്തേക്ക് കയറുമ്പോ അനന്തേട്ടന്‍റെ വാക്കുകളെന്‍റെ ചെവിയില്‍ മുഴങ്ങി..
എന്നേ കാണുമ്പോ അനന്തേട്ടന്‍റെ പ്രതികരണം അതെങ്ങനെയാവും അതെന്നേവല്ലാതെ ഭയപ്പെടുത്തി..
സ്വീകരണമുറിയുടെ നടുക്കായി വെള്ള പുതച്ച് കിടത്തിയ അമ്മാവന്‍റെ ശരീരം ഞാന്‍ കണ്ടു. മുറിയില്‍ അതിനടുത്തിരുന്ന് കരയുന്ന അമ്മയേയും...
ഭീതിയോടെ ഞാന്‍ അനന്തേട്ടനെ തിരഞു. സങ്കടമുള്ളിലൊതുക്കി ചുവര്‍ ചാരി അഛന്‍റെ ശരീരവും നോക്കിയിരിക്കുകയാണനന്തേട്ടന്‍ , വല്ലാതെ ക്ഷീണിച്ചിരിക്കുന്നു പാവം..കണ്ണിമ ചിമ്മാതെ ഞാനാ മുഖം നോക്കിയിരുന്നു. ഇടക്കപ്പോഴോ ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കി, ആ അവസ്ഥയിലും അനന്തേട്ടന്‍റെ മുഖം ദേശ്യത്താല്‍ചുവന്നത് ഞാന്‍ കണ്ടു. എന്‍റെ നെഞ്ചിടിപ്പ് കൂടി, അന്തേട്ടനെങ്ങനെ പ്രതികരിക്കുമെന്നറിയാതെ ഞാന്‍ നിന്നു.
ഒരു പക്ഷെ സാഹചര്യം മനസ്സിലാക്കിയാവണം അനന്തേട്ടനെനിക്ക് നേരെ ആക്രോശിക്കാതിരുന്നത്. അനന്തേട്ടന്‍റെ അടുത്തിരുന്നല്‍പ്പനേരം ആശ്വസിപ്പിക്കാനെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്‍റെ നേരെ നോക്കാന്‍പോലും അനന്തേട്ടന്‍ കൂട്ടാക്കിയില്ല.
ഞാനാവിടമാകെ ഭദ്രയെതിരഞു.. ഒടുവില്‍ അമ്മയ്ക്ക് പിറകില്‍ ചുവരില്‍ ചാരിയിരുന്നേങ്ങലടിക്കുന്ന അവളേ ഞാന്‍ കണ്ടെത്തി... അവളെ തന്നേ ഞാന്‍ നോക്കിയിരുന്നു. എന്‍റെ കണ്ണില്‍ ദേശ്യം നിറഞു.. എന്‍റെ നേരെ നോക്കിയ ഭദ്ര ഞാനവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ട് ഇടക്കിടെ എന്നെ സംശയത്തോടെ നോക്കി് , പിന്നേ അമ്മയ്ക്ക് പിറകിലേക്ക് നീങ്ങിയിരുന്നു.
ഞാന്‍ പതിയെ ഉമ്മറത്തേക്കിറങ്ങി. ആളുകള്‍ ചുറ്റും നിന്ന് മരണത്തേ കുറിച്ച് പലതും സംസാരിക്കുന്നുണ്ടായിരുന്നു.
"അനന്തന്‍റെ വിവാഹ ശേഷം അടുത്തടുത്ത് രണ്ട് മരണം എന്താല്ലേ.... ?"
ആരോ പറയുന്നതെന്‍റെ ചെവിയില്‍ മുഴങ്ങി... ഞാന്‍ ഭീതിയോടെ അങ്ങോട്ട് നോക്കി..
■■■■■■■■■■■■■■■■■■■■■■■■
ചടങ്ങുകളെല്ലാം കഴിഞു. ഞാന്‍ അനന്തേട്ടന് മുഖം നല്‍കാതിരിക്കാനും അനന്തേട്ടനെനിക്ക് മുഖം നല്‍കാതിരിക്കാനും ശ്രമിച്ചു. എന്‍റെ വരവിന്‍റെ ലക്ഷ്യം ഞാനാ അവസരത്തില്‍ മറന്നിരുന്നു.
അറിയാതെ ചിലസമയങ്ങളില്‍ മുന്നില്‍പ്പെടുമ്പോളൊക്കെ അനന്തേട്ടന്‍ ചെകുത്താന്‍ കുരിശു കണ്ടിട്ടെന്ന പോലെ എന്നില്‍ നിന്നും അകന്നു നടന്നു. അനന്തേട്ടനില്‍ നിന്നും താന്‍ എന്നെന്നേക്കുമായി അകന്നെന്ന് വരുണിന് മനസ്സിലായി. അനന്തേട്ടന്‍റെ വീട്ടില്‍ താനൊറ്റപെട്ട പോലെ തോന്നിയവന്.
അമ്മ അനന്തനേയും ഭദ്രയേയും അവര്‍ തനിച്ചായി എന്ന ചിന്തയുണ്ടാക്കാതെ ഒപ്പം നിന്നു നോക്കി. പകല്‍ മുഴുവന്‍ അനന്തേട്ടന്‍റെ വീടിന്‍റെ മുറ്റത്തും തറവാട് കുളക്കടവിലും മറ്റുമായി ചിലവഴിച്ച് രാത്രിയില്‍ അഛനൊപ്പം ഞങ്ങളുടെ വീട്ടിലും ഞാന്‍ കഴിച്ചു കൂട്ടി.... ഹോസ്റ്റലിലേക്ക് തിരിച്ചു പോവാന്‍ പലവട്ടം ചിന്തിച്ചിട്ടും അനന്തേട്ടന്‍റെ മുഖം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു...
അനന്തേട്ടന് എന്നോടുള്ള പെരുമാറ്റം അഛന് ചെറിയ സംശയം ഉണ്ടാക്കിയിരുന്നു, അതിനെ കുറിച്ചെന്നോട് ചോതിച്ചപ്പോ ഒരു വിധം ഞാനൊഴിഞുമാറി.
ദിവസങ്ങള്‍ കഴിഞു പോയ്, അനന്തേട്ടന്‍ ഒരു വിധം പഴയ പോലെ ആക്ടീവായി തുടങ്ങി, പക്ഷെ എന്നോടുള്ള ദേശ്യം കൂടിയേയുള്ളൂ. അമ്മ വീട്ടിലേക്ക് തിരിച്ചു വന്നു..
അനന്തേട്ടനോടെങ്ങനെയെങ്കിലും സംസാരിക്കണമായിരുന്നെനിക്ക്, അതിനായി ഞാന്‍ കാത്തിരുന്നു.
അനന്തേട്ടനോട് താനറിഞ കാര്യങ്ങള്‍ സംസാരിക്കാനായി ഞാന്‍ അനന്തേട്ടന്‍റെ വീട്ടിലേക്ക് പോയി...
കോളിംഗ് ബെല്ലടിച്ച് ഞാന്‍ പേടിയോടെ കാത്തിരുന്നു. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോ തന്നേ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. വാതില്‍ തുറന്നത് ഭദ്രയായിരുന്നു. വരുണിനെ കണ്ടതും അവളൊന്ന് പതറി,
"എന്താ എന്ത് വേണം.?". ഭദ്ര ചോതിച്ചു..
അവളെ കണ്ടതും എന്‍റെ മുഖം വെറുപ്പാല്‍ വലിഞു മുറുകി...
''എന്‍റെ കുഞിന് സുഖമാണോ..'' ഞാന്‍ അവളോട് ചോതിച്ചു...
അങ്ങനെ ഒരു ചോദ്യം അവള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല...
ഞാനുമ്മറത്തേക് കയറി.. ഭദ്രയമ്പരപ്പോടെ അവനെ നോക്കി..
"മറുപടി പറഞില്ല ,?".. അവന്‍ വീണ്ടും ആവര്‍ത്തിച്ചു...
അവന്‍റെ മുഖത്തെ ഭാവവും , ധെെര്യവും ഭദ്രയെ ഞെട്ടിച്ചു.. പഴയപോലെ നിസ്സഹായ ഭാവമല്ല ആ മുഖത്ത്.
വരുണ്‍ ഭദ്രയ്ക്ക് മുന്നില്‍ വന്നു നിന്നു.. അവന്‍റെ നോട്ടം നേരിടാനാവാതെ അവള്‍ മുഖം തിരിച്ചു..
"അനന്തേട്ടനെവിടെ...?"
"ഇവിടെയില്ല.." അവള്‍ പറഞു..
"എവിടേ പോയി.?"
"
"എനിക്കറിയില്ല..."
"മ്... എന്നെ അകത്തേക്ക് ക്ഷണിക്കുന്നില്ലേ.. ഒന്നുമില്ലേലും ഈ വയറ്റില്‍ വളരുന്നതെന്‍റെ കുഞല്ലേ..?"
വരുണ്‍ ഭദ്രയുടെ അടിവയറിന് നേരെ കെെനിട്ടി... ഭദ്ര പിറകോട്ട് നിന്നു.
വരുണ്‍ വീടിനകത്തേക്ക് കയറി.അവന്‍റെ മാറ്റം അവളെ അമ്പരപ്പെടുത്തി.
"ആണോ... എന്‍റെ കുട്ടി തന്നേയാണോ...?" വരുണ്‍ ഭദ്രയോട് ചോതിച്ചു...
അവള്‍ ഞെട്ടലോടെ അവനെ നോക്കി..
"ഉറപ്പില്ല അല്ലേ.. ഒരു തെരുവ് വേശ്യക്ക് എങ്ങനെ ഉറപ്പിച്ച് പറയാന്‍ കഴിയും അവളുടെ വയറ്റിലെ ഗര്‍ഭത്തിനവകാശിയെ അല്ലെ... ?"വരുണ്‍ പുഛത്തോടെ ചോതിച്ചു..
ഞെട്ടിത്തരിച്ച് ഭദ്ര വരുണിനെ നോക്കി..
വരുണ്‍ പോക്കറ്റില്‍ നിന്നും മൊബെെല്‍ എടുത്ത് ഭദ്രക്ക് നേരെ നീട്ടിപ്പിടിച്ചു.
അത് കണ്ടതും ഭദ്ര ,വിയര്‍ക്കാന്‍ തുടങ്ങി പൂര്‍ണ്ണ നഗ്നയായി ഒരുത്തനുമൊപ്പം കാമകേളിലേര്‍പ്പെടുന്ന താന്‍.. വരുണ്‍ വീണ്ടും മറ്റ് വീഡിയോകള്‍ നീക്കി നഗ്നമായ തന്‍റെ ശരീരം.. പണ്ട് ഉന്നതന്‍മാരും പണച്ചാക്കുകളും തന്നേ തേടി വന്നപ്പൊ അവരറിയാതെ താന്‍ എടുത്ത വീഡിയോകള്‍, താനെടുത്ത നഗ്ന ഫോട്ടോകള്‍,, ഇതെങ്ങനെ അവന് കിട്ടി... തന്‍റെ പഴയ ലാപ്ടോപില്‍ സേവായിരുന്ന വീഡിയോ ആയിരുന്നു ഇതൊക്കെ...
"ഞെട്ടണ്ട ഏട്ടത്തിയമ്മേയുടെ ഈ കാമ കേളികളൊക്കെ പല പോണ്‍ സെെറ്റിലും വന്‍ ഹിറ്റാണിപ്പോ... "വരുണ്‍ ചിറികോട്ടി പറഞു..
ഭദ്ര ഞെട്ടലോടെ അവനെ നോക്കി. തന്‍റെ ലാപ്ടോപ്പ് കേടായത് മാസങ്ങള്‍ക്ക് മുന്‍പ് നന്നാക്കാന്‍ കടയില്‍ കൊടുത്തതവള്‍ക്കോര്‍മവന്നു.. ഞെട്ടി വിറച്ചവള്‍ വരുണിനെ നോക്കി..
ദേഷ്യത്തോടെ വരുണ്‍ ഭദ്രയുടെ കഴുത്തിന് കുത്തിപ്പിടിച്ചു ..
"***** മോളേ എന്‍റെ അനന്തേട്ടന്‍റെ ജീവീതം തകര്‍ക്കുകയായിരുന്നല്ലേ നീ ... എന്നേയും അനന്തേട്ടനേയും തമ്മില്‍ തെറ്റിക്കുകയായിരുന്നല്ലേ നീ....
നിന്നേ പോലൊരു സെപ്റ്റിക് ടാങ്കിനെ ചുമക്കാന്‍ ഞാനിനിയും അനന്തേട്ടനെ അനുവദിക്കില്ല. ഇന്നത്തോടെ കഴിഞു നിന്‍റെ ഇവടത്തെ പൊറുത്തി "
വരുണ്‍ ഭദ്രയുടെ കഴുത്തിലെ പിടി വിട്ട് പറഞു.
പെട്ടന്ന് ഭദ്ര മിന്നല്‍വേഗത്തില്‍ വരുണിന്‍റെ കയ്യിലെ ഫോണ്‍ പിടിച്ചു വാങ്ങി അത് തറയിലേക്കാഞെറിഞ് പൊട്ടിച്ചു..
പ്രതീക്ഷിക്കാത്ത ആ , ആക്രമണത്തില്‍ വരുണൊന്ന് പതറി..
"ഡീ.. "
അവന്‍ ഭദ്രയുടെ കവിളിലാഞടിച്ചു... അവള്‍ സോഫയിലോട്ടിരുന്ന് പോയി, പെട്ടെന്നെണീറ്റവള്‍ വരുണിനെ പിന്നോട്ട് തള്ളി അവന്‍ നടുവടിച്ച് നിലത്തേക്ക് വീണു.
നിലത്ത് വീണു കിടന്ന വരുണിനേ നോക്കിയവള്‍ ഒന്ന് ചിരിച്ചു.. ആ മാറ്റം അവനെ അമ്പരപ്പെടുത്തി.
അവള്‍ പെട്ടന്ന് തന്‍റെ മുടിയഴിച്ചിട്ടു പിന്‍ ചെയ്ത് വെച്ച സാരിയുടെ മുന്താണി വലിച്ചഴിച്ചു.. ബ്ലൗസിന്‍റെ വലത് കെെയ്യില്‍ പിന്ന് കുത്തിയതിനാല്‍ അവള്‍ വലിച്ചപ്പോ അത് കീറി വന്നു.
"ഏയ് "
അവളെ കെെനീട്ടി തടയാന്‍ വരുണ്‍ ശ്രെമിച്ചു...
പെട്ടന്നൊരു കരച്ചിലോടെ ഭദ്ര പുറത്തേക്കോടി..
ഞെട്ടലോടെ പിടഞെണീറ്റ് ഞാനവള്‍ക്ക് പിന്നാലേ ഓടി.. വാതില്‍ക്കല്‍ എത്തിയ ഞാന്‍ തറഞ് നിന്ന് പോയി...
മുറ്റത്ത് സാരിതലപ്പ് ചുമലിലുടെ ചുറ്റി കരഞ് കലങ്ങിയ കണ്ണുമായി ഭയത്തോടെ ഭദ്ര... അവള്‍ക്ക് മുന്നില്‍ തീ പാറുന്ന കണ്ണുകളോടെ പല്ല് കടിച്ച് അനന്തേട്ടനും..
അനന്തേട്ടന്‍റെ മുഖഭാവമെന്നെ ഭയത്തിലാഴ്ത്തി..
ഡാ.. അനന്തേട്ടനുറക്കെ വിളിച്ചു കൊണ്ടുമ്മറത്തേക്കോടിക്കയറി
"മതിയായില്ലേടാ നായെ നിനക്ക്?"
അനന്തേട്ടനെന്‍റെ കവിളിലാഞടിച്ചു.
വേച്ച് ഞാന്‍ ചുവരിലേക്ക് ചാരി..
"അനന്തേട്ടാ.. ഇവള്‍ ഇവള്‍ നമ്മളെ ചതിക്കാണ്..". ഞാന്‍ വിറച്ചു വിറച്ചു പറഞു...
" നീയെന്താ ഇവിടെ..?!" അനന്തന്‍റെ സ്വരം കനത്തു..
"അനന്തേട്ടാ.. ഇവള്‍ നമ്മള്‍ കരുതും പോലെയല്ല... "ഞാന്‍ വീണ്ടും പറഞു..
"അതേടാ.. ഇവള്‍ മറ്റുള്ള പെണ്ണുങ്ങളെ പോലെയല്ല.. അല്ലെങ്കില്‍ തന്നെ ഭര്‍ത്താവിന്‍റെ അനിയന്‍റെ കുഞിനെ ഗര്‍ഭം ധരിക്കാന്‍ മറ്റുള്ള പെണ്ണുങ്ങള്‍ക്ക് കഴിയില്ലല്ലോ.. "?
അനന്തന്‍പല്ലു കടിച്ച് ഭദ്രയെ നോക്കി പറഞു..
"അനന്തേട്ടാ.. എന്നെ വിശ്വസിക്ക് ഞാന്‍.. ഞാനൊന്നും ചെയ്തിട്ടില്ല, ഇവള്‍ ഇവള്‍ ഗര്‍ഭിണിയല്ല.. എല്ലാം ഇവളുടെ നാടകമാണ്..."
"ച്ചീ നിര്‍ത്തെടാ.. അതെ എല്ലാം നാടകമാണ് ,, ദാ... എന്‍റെ മുന്നില്‍ നീയെന്ന കാമ പ്രാന്തന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടോടി വന്നതും ഒക്കെ നാടകം.. അല്ലേ... ഞാനത് വിശ്വസിക്കണം അല്ലേ..?"
അനന്തന്‍ വരുണിന്‍റെ കോളറില്‍ കുത്തിപ്പിടിച്ചു.
"അനന്തേട്ടാ.. "ഞാന്‍ നിസ്സഹായനായി വിളിച്ചു..
"മതി വിളിക്കരുത് നീയങ്ങനെ, പറഞല്ലോ നീ എന്‍റെ മനസ്സില്‍ മരിച്ചു കഴിഞു. ഇനിയും നീ ഇവടെ നിന്നാല്‍ നിന്നേ ഞാന്‍ കൊന്നു പോവും അത് കൊണ്ട് പോ.. "
ഇനിയെന്‍റെ കണ്‍മുന്നില്‍ കണ്ടു പോവരുത് "
അനന്തന്‍ വരുണിന്‍റെ കോളറില്‍ പിടിച്ചു മുറ്റത്തേക്ക് തള്ളി.. മുറ്റത്ത് നിന്ന ഭദ്രയുടെ കാല്‍ ചുവട്ടിലേക്ക് ഞാന്‍ വീണു..
പിന്നാലെ വന്ന അനന്തേട്ടന്‍ എന്‍റെ ഷര്‍ട്ട് പിടിച്ചുയര്‍ത്തി എന്നിട്ട് ഭദ്രയുടെ കെെ പിടിച്ചു ചേര്‍ത്തു നിര്‍ത്തി പറഞു.
" എന്‍റെ ഭാര്യയാണിത് ഇനിയും നിന്‍റെ ദുശിച്ച നോട്ടം ഇവളില്‍ പതിഞാല്‍ പിന്നെ നീയുണ്ടാവില്ല. "
അനന്തന്‍ വരുണിനേ വീണ്ടും തള്ളി..
"പോടാ പോവാന്‍,".. ഒരു പേപ്പട്ടിയെ ആട്ടും പോലെ അനന്തനവനെ ആട്ടി..
കണ്ണീരോടെ തിരിഞു നടന്ന വരുണ്‍ ഭദ്രയുടെ മുഖത്തേക്ക് നോക്കി , ആനന്തകരമായൊരു ചിരി അവനാ മുഖത്ത് കണ്ടു..
"വാ.. " ഭദ്രയെ ചേര്‍ത്തു പിടിച്ച് അനന്തന്‍ പറഞു.. അവനോടൊപ്പം ഉമ്മറത്തേക്ക് കയറുമ്പോ ഭദ്ര തിരിഞ് വരുണ്‍ പോയ വഴിയേ നോക്കി അവളുടെ കണ്ണല്‍ പക നിറഞു..
■■■■■■■■■■■■■■■■■■■■■■■
അനന്തേട്ടന്‍റെ പ്രവൃത്തിയെന്നെ വല്ലാതെ തളര്‍ത്തി. അതില്‍ നിന്നും മോചനം നേടാനാണ് ഹോസ്റ്റലിലേക്ക് തിരിച്ചു പോവാന്‍ തീരുമാനിച്ചതും.. രാത്രി ബസ്സില്‍ വിതുമ്പുന്ന ഹൃദയത്തോടെ ഞാനിരുന്നു. ബസ്സ് തൃശൂര്‍ സ്റ്റാന്‍റില്‍ എത്തി. എനി പത്ത് മിനുട്ട് കഴിഞേ എടുക്കുള്ളൂ ,വല്ലാത്ത മൂത്ര ശങ്കയുണ്ടായത് കൊണ്ട് ഞാന്‍ ബാഗ് സീറ്റില്‍ വെച്ച് ബാത്ത്റൂം ലക്ഷ്യം വെച്ചു നടന്നു. കെ എസ് ആര്‍ ട്ടി സി സ്റ്റാന്‍റിന്‍റെ ടോയ്ലറ്റില്‍ മൂത്രമൊഴിക്കാനായി സിബ്ബഴിക്കാന്‍ തുടങ്ങിയപ്പോഴാണ് പിറകില്‍ ഒരു കാലൊച്ച കേട്ട് ഞാന്‍ തിരിഞത് പൊടുന്നനെ എന്‍റെ തലയിലെന്തോ വന്നിടിച്ചു. കാഴ്ചകളെന്നില്‍ നിന്നും അകന്നു.. ചുറ്റും ഇരുട്ടു മാത്രമായി..........
■■■■■■■■■■■■■■■■■■■■■■■■■
രാവിലെ ഫോണ്‍ ബെല്ലടിയുന്ന കേട്ടാണ് അനന്തന്‍ ഉണര്‍ന്നത്...
പരിചയമില്ലാത്ത ഒരു നമ്പര്‍ , അനന്തന്‍ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു..
"ഹലോ.. അനന്തന്‍ ഗുഡ് മോണിംഗ്"
മറുതലയ്ക്കള്‍. ഗാഭീര്യമുള്ള ശബ്ദം ഉയര്‍ന്നു...
"മോണിംഗ് ... ഇത് ഇതാരാണ് ?"
അനന്തന്‍ സംശയത്തോടെ ചോതിച്ചു..
"ഞാന്‍ ഹരി, ഹരി പത്മനാഭന്‍, ഇവിടെ പുതുതായി ചാര്‍ജ്ജെടുത്ത എസ് എെ, ആണ് , എനിക്ക് അനന്തനെ നേരിട്ടൊന്ന് കാണണമായിരുന്നു.."
മറുതലയ്ക്കല്‍ ഉള്ളയാള്‍ പറഞു..
അനന്തന്‍ ചെറുതായൊന്ന് ഞെട്ടി. പോലീസ് തന്നേ എന്തിന് വിളിക്കുകയായിരിക്കും ഇത് വരെ തന്‍റെ പേരില്‍ ഒരു പോലീസ് കേസും ഇല്ല. എന്നിട്ടും എന്തിനാവും നേരിട്ട് കാണണമെന്ന് പറയുന്നത്..
"ഹലോ അനന്തന്‍.. കേള്‍ക്കുന്നില്ലേ..?"
"ആഹ് സര്‍. . ഞാന്‍ വെെകീട്ട് ഫ്രീയാണ്. നമുക്ക്.. നമുക്ക് കാണാം... എവിടെ വരണമെന്ന് പറഞാ മതി.. "അനന്തന്‍ പറഞു..
സ്ഥലം പറഞ് ഹരി ഫോണ്‍ കട്ട് ചെയ്തു. ..
അനന്തന്‍ ചിന്തയോടെ ഇരുന്നു.
■■■■■■■■■■■■■■■■■■■■■■■■■
ഓഫീസിലിരിക്കുമ്പോഴും അനന്തന്‍റെ ഉള്ളില്‍ രാവിലെ എസ് എെ വിളിച്ചതെന്തിനായിരിക്കും എന്ന ചിന്തയായിരുന്നു..
ഉച്ചയ്ക്ക് ഭക്ഷണ ശേഷം ഫോണെടുത്ത് നോക്കിയപ്പോളാണ് വരുണിന്‍റെ അമ്മയുടെ നാല് കോള്‍ അനന്തന്‍ കണ്ടത്. അപ്പോ തന്നെ അവനവരെ തിരിച്ചു വിളിച്ചു.. ആദ്യം വിളിച്ചപ്പോ ബിസിയായിരുന്നു. പിന്നെ കുറച്ച് കഴിഞപ്പോളവര്‍ തിരിച്ചു വിളിച്ചു..
"മോനേ..". അവരുടെ പരിഭ്രമം നിറഞ സ്വരം അവന്‍ കേട്ടു.
"അമ്മായി ..എന്ത് പറ്റി.. ?"
അനന്തന്‍ ഭീതിയോടെ ചോതിച്ചു..
"മോനേ വരുണ്‍" അവരേങ്ങലടിച്ചു പറഞു..
അനന്തനുള്ളില്‍ പെട്ടന്നൊരു വെള്ളിടി വെട്ടി..
"വരുണ്‍.. അവന് അവനെന്ത് പറ്റി?" അനന്തന്‍ പരിഭ്രമത്തോടെ ചോതിച്ചു...
"ഇന്നലെ രാത്രി ഹോസ്റ്റലിലേക്ക് പോയതാ.. പക്ഷെ ഇതു വരെ ഹോസ്റ്റലിലെത്തിയില്ല എന്നും പറഞവന്‍റെ ഫ്രണ്ട് വിളിച്ചിരുന്നു. വരുണിന്‍റെ ഫോണില്‍ വിളിച്ചപ്പോ സ്വിച്ചോഫും.. എന്‍റെ മോനെന്തോ പറ്റിയിട്ടുണ്ട്." ആ സ്ത്രീ ഭീതിയോടെ പറഞു..
"അമ്മായി പേടിക്കാതിരിക്ക്, അവനവന്‍റെ കൂട്ടുകാരുടെ വീട്ടിലങ്ങാന്‍ പോയിരിക്കും പേടിക്കാതിരിക്ക്" ഞാനവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു...
പക്ഷെ എന്‍റെ ഉള്ളിലെന്തോ ഭയം നിറഞിരുന്നു...
തലേന്ന് വരുണിനേ കാണ്ടപ്പോളുണ്ടായ സംഭവവും അനന്തനേ പേടിപ്പിച്ചു...
■■■■■■■■■■■■■■■■■■■■
ഓഫീസില്‍ ഇരുപ്പുറയ്ക്കാതെ അനന്തന്‍ നേരത്തെയിറങ്ങി ഹരി പറഞ സ്ഥലത്ത് നേരത്തെ തന്നേ അക്ഷമനായി അവന്‍ കാത്തിരുന്നു.
" ഹായ് അനന്തന്‍" പിന്നില്‍ നിന്നും പരുക്കന്‍ ശബ്ദം കേട്ട് അനന്തന്‍ തിരിഞു നോക്കി..
ഞാന്‍ ഹരി പത്മനാഭന്‍ തനിക്ക് നേരെ കെെനീട്ടി നില്‍ക്കുന്ന ചെറുപ്പക്കാരന്‍..
ട്ടീ ഷേര്‍ട്ടും കാക്കി പാന്‍റും ആണ് വേഷം, ജീം ബോഡി..
"ഹലോ..". അനന്തന്‍ ചെറു ഭീതിയോടെ തന്‍റെ കെെ നീട്ടി..
എന്തിനായിരിക്കും ഇയാള്‍ തന്നേ കാണണമെന്ന് പറഞത് അനന്തന്‍റെ മനസ്സില്‍ ആ ഒരു ചിന്ത മാത്രമേയുണ്ടാരയിരുന്നുള്ളൂ..
"
Ennu ningalde swantham Roshan Send a message to learn more
Click here to claim your Sponsored Listing.
Website
Address
Kochi, Ernakulam
Kochi
682024
Eranakulam
Kochi, 695003
SEO Content Writer at Ashwiniaingoth.com English Malayalam Freelance Content Writer Content Writer a
K. J. Thomas, Alakanandini Apartment No. 13S. 3rd Tower Platinum Planet, Kaloor, Kochi. . 13S
Kochi, 682017
My FB page contains short stories, essays, memoirs, poetry and travelogues, pictures and videos news
Kochi
Thoughts deserve to be born & Explore the world. we're nobody to abort them in the brain itself. Let them see the beautiful earth.
Kochi
A widely read writer, Priya AS has published several short fiction anthologies, children's stories, essays, commentaries, memoirs and translations